Time Taken To Read 5 Minutes
ദീർഘ കാലം ഇന്ത്യ ഭരിച്ച ഒര് പാർട്ടിയുടെ ഇന്നത്തെ ദയനീയ അവസ്ഥയ്ക്ക് കാരണം എന്റെ അഭിപ്രായത്തിൽ കോൺഗ്രസ്സ് മുൻകാലങ്ങളിൽ ഇല്ലാത്തവിധം പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപിതമായ നിലപാടിൽ നിന്നും മാറി സഞ്ചരിച്ചതുകൊണ്ടതാണെന്ന് തന്നെയാണ് !
ഇത് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ടെകിലും; രാഹുലിന്റെ ഓരോ ദിവസത്തെ പ്രസ്താവനകളും പെരുമാറ്റങ്ങളും കാണുമ്പോൾ ഭയംതോന്നുന്നു! ആയതിനാലാണ് വീണ്ടും വീണ്ടും ഈ കാര്യം ഓർമ്മപ്പെടുത്താൻ എന്നെ പ്രേരിപ്പിക്കുന്നത്
പലപ്പോഴും തോന്നിയിട്ടുണ്ട് ഈ വിവരക്കേടൊക്കെ കാണിക്കുന്നത് പാക്കിസ്ഥാൻ നേഷണൽ കോൺഗ്രസ്സ് സ്ഥാപിക്കാനാണോയെന്നു.?
ഇങ്ങനെ എഴുതാൻ കാരണം ഓപ്പറേഷൻ സിന്ധൂർ വിഷയവുമായി ബന്ധപ്പെട്ടു പ്രതിക്കൂട്ടിലായ ടർക്കിയേയും, അവിടെ ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് ഓഫീസ് തുറന്നു പ്രവർത്തിച്ച വാർത്തകളും ഏറെ ചർച്ചാവിഷയമായിട്ടും, ഏതെങ്കിലും ഒരു കോൺഗ്രസ്സ് നേതാവ് അതേ പറ്റി എന്തെങ്കിലും ഒരു വിശദീകരണം? ആശയ കുഴപ്പത്തിലായ പ്രവർത്തകർക്ക് ഉൾക്കൊള്ളാനാ നൽകണമായിരുന്നു.
രാഹുൽ ഗാന്ധിയും അതിനു മുതിർന്നിട്ടില്ല! അയാളെയും താങ്ങി നടക്കുന്ന ഒരു നേതാവും അതേപ്പറ്റി കെട്ടഭാവംപോലും നടിക്കുന്നില്ല! അത്ഭുതമൊന്നുമില്ല നമ്മളൊക്കെ അറിഞ്ഞതുപോലെ തന്നെ അറിഞ്ഞതായിരിക്കും അവരും.
നേഷനാൽ ഹെറാൾഡ് കേസും സിറ്റിസൺ ഷിപ്പ് കേസും വിധിപറയുമ്പോഴേ അറിയൂ ഇനി ഏതൊക്കെ രാജ്യത്തു കോൺഗ്രസ്സാപ്പീസ് തുറന്നിട്ടുണ്ടെന്നു?
മൻമോഹൻസിങ്ങിന്റെ കാലത്തു ചൈനയിലും പോയി ഒപ്പിട്ടിട്ടുണ്ട് എന്തൊക്കെയോ കടലാസ്സിൽ എന്നും പറഞ്ഞുകേൾക്കുന്നു .. കേട്ടതൊന്നും ശരിയാവരുതേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഈ വാർത്ത വായിച്ചു അൽപ്പം പരിഹാസസ്യത്തോടെയാണെങ്കിലും ഞാൻ എഴുതിയിരുന്നു.
കോൺഗ്രസ്സിന്റെ പോഷക സംഘടനയായ സേവാദളിന്റെ തൊപ്പിക്ക് ഒരു ഗമ പോരെന്നു ആരോ പറഞ്ഞതുകേട്ട് രാഹുൽ തുർക്കി തൊപ്പിക്ക് ഓർഡർ നൽകിയതിന്റെ കോഡിനേഷനുവേണ്ടി തുറന്നതായിരിക്കാമെന്നു …!
ഉറപ്പൊന്നുമില്ല ഒരു പോസിബിലിറ്റി പറഞ്ഞുവെന്നു മാത്രം. മറ്റെല്ലാതെ കോൺഗ്രസ്സിനെന്തുകാര്യം തുർക്കിയിൽ?അതുപോലെ ഇനി കോൺഗ്രസ്സിന് പാക്കിസ്ഥാനിലെങ്ങാനും ഓഫീസ് തുറക്കാൻ പദ്ധതിയോ മറ്റോ ഉണ്ടോ ?
ഇനി ഉണ്ടായാലും ഇല്ലെങ്കിലും? ആജ്ഞാനുവർത്തികളായി രാഹുലിന് പിറകേനടക്കുന്നവർ തന്നെ പറയും ഈ പുതിയ ശ്ലോകൻ? തന്റെ അച്ഛമ്മ സ്ഥാപിച്ച “കോൺഗ്രസ്സ് പാർട്ടിയുടെ അന്ത്യം രാഹുൽ ഗാന്ധിയിലൂടെയെന്നു“.
ഈയ്യിടെ മറ്റൊരു പ്രസ്താവന കൂടിക്കേട്ടു ഹിന്ദുക്കൾ അക്രമകാരികളെന്നു പറഞ്ഞു അധിക്ഷേപിച്ചുകൊണ്ടു! ഇതെന്തൊരു വിരിധാഭാസം?
ഇദ്ദേഹത്തെ ഉപദേശിക്കാൻ വെളിവും വിവരവുമുള്ള ആളുകളാരും തന്നെ ഈ പ്രസ്ഥാനത്തിലില്ലേ?
വിശദമായി പറഞ്ഞാൽ ശ്രീമതി ഇന്ദിരാഗാന്ധിയുടെ കാലത്തു രാജ്യ പുരോഗതിക്കു വേണ്ടി പല കടുത്ത നിലപാട് എടുക്കേണ്ടിവന്നിട്ടുണ്ട് ശ്രീമതി ഗാന്ധിക്ക്!
(പ്രിവി പേഴ്‌സ് , ബേങ്ക് ദേശവൽക്കരണം, ഖലിസ്ഥാൻ വാദികളെ ഉന്മ്മൂലനം ചെയ്യാൻ നടത്തിയ ബ്ലൂ സ്റ്റാർ ഓപ്പറേഷൻ, ഓപ്പറേഷൻ തണ്ടർബോൾട്ട്..അടിയന്തരാവസ്ഥ. മണിപ്പൂർ പ്രശ്‌നങ്ങൾ അങ്ങനെ കുറെ )
ഇതിലൊക്കെ അസഹിഷ്‌ണതയുള്ള കോൺഗ്രസ്സിലെ മാടമ്പിമാർ? അവരുടെ താല്പര്യം സംരക്ഷിക്കാൻ കോൺഗ്രസ്സിൽ നിന്നും അകന്നു പ്രാദേശികമായും, ജാതീയമായും, മതപരമായും പാർട്ടികൾ ഉണ്ടാക്കി, ഇടതു പക്ഷത്തോടൊപ്പം ചേർന്ന് കോൺഗ്രസ്സിനെ അസ്ഥിരപ്പെടുത്താൻ തുടങ്ങി.
ഇവരുടെ രാജ്യ വിരുദ്ധ നിലപാടിന്നെതിരെ ശ്രീമതി ഇന്ദിരാജി എടുത്ത നിലപാടായിരുന്നു അടിയന്തരാവസ്ഥ.
കോൺഗ്രസ്സിലെ ബാക്കിവരുന്ന ചില മാടമ്പികളും പാർട്ടിയിൽ നിന്നു പുറമെ പോയവരും, പുറത്താക്കപെട്ടവരും ഒക്കെ ചേർന്ന് നടത്തിയ പല അക്രമങ്ങൾക്കും ബലിയാടാവേണ്ടി വന്നത് ശ്രീമതി ഇന്ദിരാഗാന്ധിയായിരുന്നു.
(എന്റെ ഇതിനുമുൻപുള്ള പല ആർട്ടിക്കിളിലും ഇതേപ്പറ്റി വിശദമായി എഴുതിയിട്ടുള്ളതുകൊണ്ടു വീണ്ടും ആവർത്തിക്കുന്നില്ല.)
കാരണം ഞാൻ അടിയന്തരാവസ്ഥയെ ഇന്നും ഇഷ്ട്ടപ്പെടുന്നു. കേരളത്തിൽ നെക്സൽ പ്രസ്ഥാനത്തെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഇല്ലായ്മ്മ ചെയ്തത് കെ കരുണാകരനാണ്! അതുകൊണ്ടാണ് ഇന്ത്യമുഴുവൻ നക്സൽ ഭീഷണിയിൽ പകച്ചു നിൽക്കുമ്പോൾ ഇതിനെയെല്ലാം അടിച്ചമർത്തി കേരളം യാതൊരുഭീഷണിയുമില്ലാതെ കിടന്നുറങ്ങിയത്. ഇപ്പോഴും സമാദാനത്തോടെ കിടന്നുറങ്ങാൻ സാദിക്കുന്നതു?
നെക്സൽ പ്രസ്ഥാനത്തിന് ആരംഭകുറിച്ചവർ തന്നെ പിൽക്കാലത്തു ആ ആശയത്തെ തള്ളിപ്പറയുന്നതും നമ്മൾ കേട്ട്… കണ്ടു.
എന്നിട്ടും കെ കരുണാകരനെ വേട്ടയാടിയതുപോലെ ഭാരതത്തിൽ ഒരു രാഷ്ട്രീയ നേതാവിനെയും വേട്ടയാടിയിട്ടില്ല!
അദ്ദേഹം 45 – 50 കൊല്ലം മുൻപ് കൈക്കൊണ്ട നടപടി തന്നെയാണ് ഇന്ന് എൻ ഡി എ സർക്കാരും, യൂ പി യിൽ യോഗിജിയും, കേരളത്തിൽ പിണറായി സർക്കാരും ചെയ്യുന്നത്? അന്ന് അത് തെറ്റ് എന്ന് വിലപിച്ചവർ ഇന്നത് ശരിയായിക്കണ്ടു നടപ്പിൽ വരുത്തുന്നു.
അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് കേരളമൊഴിച്ചു മറ്റെല്ലാ സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെട്ടപ്പോൾ, ചെറിയ കാലംകൊണ്ട്, കോൺഗ്രസ്സ് അതുവരെ ഉണ്ടാക്കിയെടുത്ത എല്ലാ നേട്ടങ്ങളും പുതുതായി അധികാരത്തിലേറിയവർ കളഞ്ഞു കുളിച്ചു നശിപ്പിച്ചു.
അധികാരം കയ്യിലെത്തിയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ? കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയത് പോലെ അഞ്ചുകൊല്ലം കൊണ്ട് അഞ്ചോളം പ്രധാനമന്ത്രി മാരെ സൃഷ്ട്ടിച്ചു, അവരവരുടെ ആഗ്രഹം നിറവേറ്റി, പ്രധാന മന്ത്രിക്കസേരയിൽ ഇരുന്നു, രാജ്യത്തെ 50 കൊല്ലം പിറകോട്ടു നടത്തി.
പുതിയ നേതൃത്വത്തിന് ഒന്നും ചെയ്യാനായില്ല, അവർ പറഞ്ഞത് മുഴുവൻ കളവാണെന്ന് തിരിച്ചറിഞ്ഞ ജനം ഇന്ദിരാജിയെ വീണ്ടും അധികാരത്തിൽ എത്തിച്ചില്ലേ?
ആ ഒറ്റ കാരണം മതി ഇന്ദിരാജി കൊണ്ടുവന്ന അടിയന്തരവസ്ഥ ശരിയായിരുന്നുവെന്ന് തെളിയിക്കാൻ . അതിനർത്ഥം ആ കാലഘട്ടത്തിൽ അരുതാത്തതു നടന്നിട്ടില്ല എന്നല്ല. ഇന്ദിരാജി നടപ്പിലാക്കുന്ന ജനോപകാര പ്രദമായ കാര്യങ്ങൾ കോണ്ഗ്രസ്സിലേയും പ്രതിപക്ഷത്തുള്ള മാടമ്പികൾക്കു തിരിച്ചടിയാവാൻ തുടങ്ങിയപ്പോൾ അവർ പിന്നിൽ നിന്നും ചെയ്യിപ്പിച്ച നെറികേടുകളുട കുറ്റം പാർട്ടിയുടെ മേൽചാരി ജനങ്ങളെ തെറ്റുദ്ധരിപ്പിച്ചു. അഞ്ചുകൊല്ലംകൊണ്ട് ജനങ്ങൾ അത് തിരിച്ചറിഞ്ഞു. അതാണ് ആ വിജയം തെളിയിച്ചത്.
തുടർന്നങ്ങോട്ട് ഇത്തരം മാടമ്പിമാർക്കു പാർട്ടിയിൽ സ്ഥാനമില്ലെന്ന് മനസ്സിലാക്കി പാർട്ടി വിട്ടുപോയവർ പഞ്ച പുച്ഛമടക്കി മാതൃ സംഘടനയിലേക്കു വീണ്ടും കയറിക്കൂടി. (അങ്ങനെ കപ്പലിൽ കുറെ കള്ളന്മാർ കൂടിക്കയറി എങ്ങനെ കപ്പൽ മുക്കും എന്ന ചിന്തയുമായി.)
ഇന്ദിരാജിയുടെ അകാല മരണത്തോടു കൂടി രാജീവ് ഗാന്ധി അധികാരത്തിൽ എത്തിയെങ്കിലും, ഒന്നിന് പിറകെ ഒന്നായി കോൺഗ്രസ്സിലെ ഉന്നത വ്യക്തികൾ ഓരോന്നായി മരണപ്പെട്ടു. ഒടുവിൽ രാജീവ്ജിയും. എല്ലാം ദുരൂഹ മരണങ്ങൾ?
തുടർന്നങ്ങോട്ട് കോൺഗ്രസ്സിനെ ആര് നയിക്കും എന്ന് ആശങ്കപ്പെടുമ്പോൾ ഒരു ഘട്ടത്തിൽ കെ കരുണാകരൻ തലപ്പത്തെത്തുമെന്നുള്ള സ്ഥിതി മനസ്സലാക്കി എല്ലാവരും കൂടി കാലുവാരി. അതിനു ചാരക്കേസും പാമോയിൽ ക്കേസും രാജൻകേസും ഒക്കെ മേൽപ്പോടിനൽകി കപ്പലിൽക്കയറിയ കള്ളൻമാർ തന്നെ പ്രതിപക്ഷങ്ങളുടെ ആരോപണങ്ങൾക്ക് മൂർച്ചകൂട്ടിക്കൊണ്ടിരുന്നു.
അങ്ങനെ അധികാരം നരസിംഹ റാവുവിലെത്തി, ഒരു വിധം കാലാവധി തികച്ചു. ഒടുവിൽ മരണശേഷം അയാൾക്കുണ്ടായ അനുഭവവും നമ്മൾകണ്ടതല്ലേ?
പിന്നീടുള്ള തിരഞ്ഞെടുപ്പിൽ മൻമോഹൻ സിങ് ഒരു റിമോട്ട് കൺട്രോൾഡ് പ്രധാന മന്ത്രിയായി… അവിടെ തുടങ്ങി കോൺഗ്രസ്സിന്റെ അധഃപതനം…
പാർട്ടിയെ ഹൈജാക്ക് ചെയ്തു ഒരു കൂട്ടം ലോബികൾ?, മുതിർന്നവരെയൊക്കെ ഒതുക്കി സൈഡാക്കി. പിന്നീട് പാർട്ടി പൂർണ്ണമായും അവരുടെ നിയന്ത്രണത്തിലാക്കി.
ഈ ലോബികൾക്കു എവിടെ സ്വാധീനം ഇല്ലാതാവുന്നോ അവിടെ അവർ പ്രലോഭനങ്ങൾ നൽകി ഘടകകക്ഷികളെ കൂടെ നിർത്തി. ഘടക കക്ഷികളും ഈ അവസരം പരമാവതി ഉപയോഗപ്പെടുത്തിക്കൊണ്ടിരിന്നു.
ഇത് അതിരുവിട്ടപ്പോൾ ഉരിയാടാ പയ്യനായ നിർഗ്ഗുണന് പറയേണ്ടിവന്നു ചില സത്യങ്ങൾ? പിന്നെ അയാളെ നിലം തൊടീച്ചിട്ടില്ല; ഈ വിഷമഘട്ടത്തിലും ഏഴയലത്തടുപ്പിക്കുന്നില്ല ഇതല്ലേ സത്യം?
അവിടന്നിങ്ങോട്ടു തുടങ്ങി കോൺഗ്രസ്സിന്റെ തായ്‌വേരറുക്കൽ?
അത് പിന്നീട് പാറപോലെ ഉറച്ചു നിന്നവർ പഴം പോലെ അടർന്നതും , പിന്നീട് പഴപ്രഥമൻ വെക്കാൻ പാകത്തിൽ മാതൃ സംഘടനയിൽ വന്നതും ഒക്കെ ചരിത്രം.
അതിനു ആരൊക്കെ കൂട്ടു നിന്ന് എന്നാലോചിച്ചാൽ വീണ്ടും അപ്രിയ സത്യം എഴുതേണ്ടിവരും. എല്ലാം മറന്നുള്ള ഒത്തൊരുമയാണ് നമ്മളാഗ്രഹിച്ചത് ?
അടിയന്താരവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയും അധികാരനഷ്ടവും ഒക്കെ താൽക്കാലികം മാത്രമാണെന്ന് വിശ്വസിച്ചു; കാരണം കോൺഗ്രസ്സ് എന്ന മഹാ പ്രസ്ഥാനത്തിന്റെ അടിത്തറ അത്രമാത്രം ശക്തമായിരുന്നു.
മേലെക്കിടയിലുള്ള ഇപ്പോഴത്തെ നേതൃത്വം കോൺഗ്രസ്സിന്റെ വ്യവസ്ഥാപിത നിലപാടിലേക്ക് മാറിയാൽ മാത്രം മതിയായിരുന്നു.
പറഞ്ഞുവരുന്നത് പാർട്ടി ഭാരവാഹികളെ തെരഞ്ഞെടുക്കുബോൾ? ബൂത്ത് തലം മുതൽ കെട്ടിഎഴുനെള്ളിക്കുന്ന സമ്പ്രദായം നിർത്തി, നേതാവ് ചത്താൽ നേതാവിന്റെ ആശ്രിതർക്ക് അടുത്ത സീറ്റെന്ന കീഴ് വഴക്കം ഇല്ലായ്മ്മചെയ്യണം ജാതീയമായും, മതപരമായും, ഗ്രുപ്പ് അടിസ്ഥാനത്തിലും വീതം വെക്കുന്നത് നിർത്തി ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തി തീരുമാനിക്കണം.
തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർണയിക്കുബോഴും ഇതേ മാനദണ്ഡമായിരിക്കണം എന്ന് പറഞ്ഞ ലീഡർ കെ കരുണാകരനെ കാലുവാരി.
അതിനെ പറ്റി ഒരു പത്രപ്രവർത്തകന്റെ ചോദ്ദ്യം? താങ്കളെ സ്വന്തം അനുയായികൾ പിന്നിൽ നിന്നും കുത്തി എന്ന് തോന്നുന്നുണ്ടോ ?
അതിനു അദ്ദേഹത്തിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി പിന്നിൽ നിന്നുമാത്രമല്ല മുന്നിൽ നിന്നും ?
ചിരിച്ചുകൊണ്ടണ് പറഞ്ഞെതെങ്കിലും, എത്രമാത്രം വേദനയോടെ ആയിരിക്കും അങ്ങനെ അദ്ദേഹം പറഞ്ഞിട്ടുണ്ടാവുക.
കാലം പോകെ പാർട്ടിയെ തള്ളിപ്പറഞ്ഞവരോടോത്തു നീക്ക് പോക്ക് നടത്തി അഞ്ചാം മന്ത്രിയും എം പി. സ്ഥാനവും ഒക്കെ നേർച്ചനൽികി വീണ്ടും പാർട്ടിക്കുള്ളിൽ ചതിക്കുഴി തോണ്ടി ഒടുവിൽ പാർട്ടി ഈ കോലത്തിലായി.
മൂന്നിൽ രണ്ടു ഭൂരിപക്ഷമുണ്ടായ പാർട്ടിക്ക് ഇപ്പോൾ പ്രതിപക്ഷ സ്ഥാനം പോലും നഷ്ടമായിരിക്കുന്നു. ഗുരു ശാപം മറ്റെല്ലാണ്ടെന്തു ?
അന്ന് കെ കരുണാകരൻ ഓതിയ ബുദ്ദി ഇന്നു നടപ്പിലാക്കാൻ മനസ്സില്ലാ മനസ്സോടെ ശശി തരൂർ എന്ന പ്രതിഭയുടെ നിശ്ചയ ധാർഢ്യത്തിനു മുമ്പിൽ അടിയറവെക്കേണ്ടി വന്നു. അദ്ദേഹത്തിനുള്ള പിന്തുണ കണ്ടമ്പരന്നു പ്രത്യേകിച്ച് യുവാക്കളുടെ?
ഇപ്പോൾ അർഹതയില്ലാതെ കസേരയിൽ അള്ളിപ്പിടിച്ചിരിക്കുന്ന നേതൃത്വം മനസ്സിലാക്കി, ശശിതരൂർ വിജയിച്ചാൽ ഇവരുടെയൊക്കെ രാഷ്ട്രീയ ഭാവി എന്നേക്കുമായി അസ്തമിക്കും,
പണ്ടൊരിക്കൽ ഇതുപോലത്തെ സാഹചര്യമുണ്ടായപ്പോൾ . രാജേഷ് പയലറ്റ് പത്രിക സമർപ്പിക്കുമെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയും സമ്മർദ്ദവുമേറി. എന്നിട്ടും പയലറ്റ് തീരുമാനവുമായി മുൻപോട്ടു പോകുമ്പോൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതും ഓർക്കണം . ഭാഗ്യം ശശി തരൂരിന് അത്തരം അനുഭവം ഉണ്ടാവാത്തതിൽ . അതിനു കോൺഗ്രസ്സുകാർ മോദിജിക്ക് നന്ദിപറയണം.
ഓടുവിൽ ഇത് തിരിച്ചറിഞ്ഞ നേതൃത്വം സകല കീടങ്ങളും ഒത്തുകൂടി അദ്ദേഹത്തെ മൽസര രംഗത്ത് നിന്നും അടർത്തി മാറ്റാൻ ശ്രമിച്ചു..
പിൻമാറാതെ മൽസര രംഗത്ത് നിന്നപ്പോൾ പിന്നെ തിരഞ്ഞെടുപ്പ് നടത്തുകയല്ലാതെ എന്ന നിലയിൽ ആയി. തിരഞ്ഞെടുപ്പിനെ അട്ടിമറിച്ചില്ലെങ്കിൽ തങ്ങളുടെ ഭാവി തുലാസിലെന്നു തിരിച്ചറിഞ്ഞ കീടങ്ങൾ ഒരു കൗരവപ്പടയ്ക്കു രൂപംകൊടുത്തു
നല്ലതു .. അവിടെയും കൗരവന്മ്മാരുടെ ബുദ്ദി തന്നെ ?
ഒരവസരത്തിൽ എന്തുചെയ്യണമെന്നറിയാതെ പാർളിമെന്റിന്റെ സിമ്പതി പിടിച്ചുപറ്റാൻ ശ്രീ മോദിജിയോട് തന്റെ സമുദായത്തിന്റെ ദയനീയാവസ്ഥ കണ്ണ് നിറച്ചു പറഞ്ഞ ഖാർഖേയോടു് മോദിജി ഒരു ചോദ്ദ്യം ചോദിച്ചു … (അത് വിശദമായി എഴുതി സമയം നഷ്ടപ്പടുത്തുന്നില്ല) .
അതിനുള്ള മറുപടി പ്രധാനമന്ത്രിയിൽ നിന്നും നേരിട്ടുകേൾപ്പിച്ചപ്പോൾ ഖാർഖേ തലയിൽ മുണ്ടിട്ടോടി എന്ന് കേൾവി…
അപ്പോഴാണ് സദസ്സിലുള്ളവർക്കും മനസ്സലായതു മുതലക്കണ്ണീരാണെന്നു!
ഇദ്ദേഹമാണ് ഇന്നു കോൺഗ്രസ്സിനെ രക്ഷപ്പെടുത്താനിറങ്ങിയിരിക്കുന്നതു! അതും 80 കഴിഞ്ഞു പല്ലും – നഖവും കൊഴിഞ്ഞു കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന പ്രായത്തിൽ … (താങ്ങാൻ ആളുണ്ടല്ലോ ? കുറെ മൂഡ് താങ്ങികൾ) പിന്നെ മൂക്കിലേ പൊറ്റ തോണ്ടി ഖാർഗെയുടെ കോട്ടിൽ തേക്കുന്ന സംസ്ക്കാരമുള്ളവനും കൂടിയാകുമ്പോൾ നമ്മളിത്രയെപ്രതീക്ഷിക്കുന്നുള്ളൂ.
രാജീവ്ഗാന്ധി സ്മൃതി ദിനത്തിലും കണ്ടു സമാധിയിൽനിന്നും എന്തോ എടുത്തു പോക്കറ്റിലിടുന്നത് എന്താണെന്നാർക്കറിയാം. ചെയ്യുന്നതും പറയുന്നതും വിഡ്ഢിത്തരങ്ങൾ മാത്രം.
ഇന്നു കേരളംകണ്ട ഏറ്റവും നല്ല കേരള പ്രദേശ് കമ്മിറ്റി പ്രസിഡന്റിന്റെ വിയോഗ വാർത്ത. അദ്ദേഹം രക്ഷപെട്ടു ഇനിയൊന്നും കാണേണ്ടല്ലോ ? അദ്ദേഹത്തിന്റെ ചരമ വാർത്ത രാഹുലിനും ടീമിനും അറിഞ്ഞുവോ എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു..
വി എൻ ഗാഡ്ഗിലിനും, സീതാറാം കേസരിക്കും, നരസിംഹ റാവുവിനെയും അവഗണിച്ച കോൺഗ്രസ്സ് നേതൃത്വമല്ലേ ?
കേൾക്കുന്നു ഇന്ദിരാജിയുടെയും രാജീവ്ജിയുടെയും സമാധിസ്ഥലം വരേ കോൺഗ്രസുകാർക്ക് പരിപാലിക്കാൻ സമയം കിട്ടുന്നില്ലെന്ന്!? സത്യമാവരുതേ എന്നേ പ്രാർത്ഥിക്കുന്നുള്ളൂ.
A I C C തിരഞ്ഞെടുപ്പുവേളയിൽ എതിർഭാഗത്തു ശശിതരൂർ എന്ന വിശ്വ പൗരനെ കളത്തിലിറക്കിയെങ്കിലും? എന്റെ ഭാഷയിൽ പറഞ്ഞാൽ ഇപ്പോൾ തലപ്പത്തിരിക്കുന്ന ഓടക്കുഴൽ വായിക്കുന്നവനും , കാലപ്പഴക്കമുള്ള എ കെ 47 നും , റമ്മും… മേഷും ,
കൊടി കുന്നുമ്മൽ കയറ്റിയവനും,
വി – ഡി രോഗമുള്ളവനും , പ്രതാപമില്ലാത്തവനും, ഞ്ഞം … ഞ്ഞം… ഹാസ്സ്യവും,
കുഴിയുടെ വലിപ്പ മനുസരിച്ചു രൂപം മാറുന്ന ഉണ്ണിയപ്പവും, ഉണ്ണിയപ്പത്തിന്റെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ അച്ഛന്റെ ചന്ദിയിലെ തഴമ്പ് കണ്ടു സ്തുതിപാഠകരെകൊണ്ട് സ്വന്തം ചന്തി തിരുമ്മി തഴമ്പുണ്ടാക്കിയവനും,?
ഒക്കെ ഒത്തു കൂടി തരൂരിനെതിരെ പട നയിക്കാൻ പറ്റുന്നില്ല എന്ന് മനസ്സിലായപ്പോൾ? തൂറി തോൽപ്പിച്ചതുപോലെ ഒളിച്ചു കളിച്ചു.
ഒടുവിൽ ആ വിശ്വ പൗരൻ തിരഞ്ഞെടുപ്പ് കമ്മിറ്റിക്കു പരാതിയും നൽകേണ്ട സ്തിയിലേക്കെത്തി !
10000 ത്തിൽ താഴെ മാത്രം വോട്ടേസ് ഉള്ള പാർട്ടി! എങ്ങനെ മഹാ പാർട്ടിയാവും? (വടകരയുടെ ഒരു മൂലയ്ക്കുള്ള ആർ. എം. പി. ക്കു അതിൽ കൂടുതൽ ഉണ്ട് !) എന്നിട്ടും അതിലും തിരിമറി .
എവിടെ നന്നാവാൻ? അതാ ഞാൻ പറഞ്ഞത് തൂറി തൊപ്പിക്കൽ എന്ന്?
തരൂർജിക്കു രാഷ്ട്രീയം ഉപജീവന മാർഗ്ഗമല്ല! അതുകൊണ്ടു തന്നെ അദ്ദേഹം കളവു പറയുമെന്ന് തോന്നുന്നില്ല. ഒരു കാര്യം കൂടി പറഞ്ഞു നിർത്താം .
നല്ല മധുരമുള്ള ഫലങ്ങൾ തന്ന ഒര് വൃക്ഷമാണ് കോൺഗ്രസ്സ് പ്രസ്ഥാനം . വിത്ത്മുളച്ചു ചെടിയായും – മരമായും വളരുന്നത് ആരും അറിഞ്ഞില്ല. അതിനെ കീടങ്ങളിൽ നിന്നും മരം വെട്ടുകാരിൽ നിന്നും രക്ഷിച്ചു, ഒട്ടേറെ പേർക്ക് തണലും, മധുരമുള്ള ഫലങ്ങളും നൽകി നമ്മുടെ പൂർവർക നേതൃത്വം നിലനിർത്തി നമ്മൾക്ക് കൈമാറിയിരിക്കയാണ് .
ഇതിനിടയിൽ മരം വെട്ടുക്കാരും , വളം വെക്കുന്നു എന്ന വ്യാജേന വിഷം വെച്ചവരും, ഫലം മോഷ്ട്ടിച്ചെടുക്കാൻ കല്ലെടുത്തു എറിഞ്ഞവരും, ശരീരത്തിലെ ഊർജം വലിച്ചെടുക്കാൻ ശ്രമിക്കുന്ന ഇത്തിക്കണ്ണികളിൽ നിന്നും, സംരക്ഷിച്ചു നമ്മുടെ ദീർഘ വീക്ഷണമുള്ള പഴയ നേത്ര്യത്വം നമുക്ക് കൈ മാറിയ ഈ പ്രസ്ഥാനത്തിൽ ഇപ്പോൾ പലരും നല്ല പിള്ള ചമഞ്ഞു നേതൃത്വത്തിനൊപ്പം കൂടിയിട്ടുണ്ട് ?
ഓരോ തോൽവി നേരിടുമ്പോഴും അതുവരെ കടിച്ചുകീറിയ നേതാക്കൾ പറയും തോൽവിയുടെ കാര്യം അടിത്തറമുതൽ പരിശോദിക്കണമെന്നു. ഒരടിത്തറയും പരിശോധിക്കേണ്ട അത് മുല്ലപ്പെരിയാർ ഡാമിനെക്കാൾ ഭലമുള്ളതാണ്! പരിശോധിക്കേണ്ടത് തട്ടിക്കൂട്ടിയുണ്ടാക്കിയ മോന്തായമാണ് !
അത് മനസിലാക്കി അത്തരം പൂതലിച്ച കൗക്കോലും വാരിയും ഇത്തിക്കണ്ണികളെ അടർത്തിമാറ്റിയും , വിഷം വെക്കുന്നവരെ കണ്ടെത്തി അവരെ ബോധവത്കരിച്ചു കൂടെക്കൂട്ടിയും പാർട്ടിയെ രക്ഷിക്കാൻ തരൂർജിയുടെ കാര്യങ്ങൾക്കു കോൺഗ്രസ്സു പ്രവർത്തകർ ശ്രമിക്കും എന്നുള്ള പ്രതീക്ഷയോടെ?
അതുപോലെ മയ്യഴിയിലെ വോട്ടർമാരോട് മയ്യഴിയിലെ അസംതൃപ്തരായ രാഷ്ട്രീയക്കാരോട് എനിക്ക് പറയാനുള്ളത്?
ശ്രീ വത്സരാജിനെ രാഷ്ട്രീയം മറന്നു ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായി മയ്യഴിയിൽ മറ്റെല്ലാ രാഷ്ട്രീയക്കാരുടെയും പിന്തുണയോടെ മൽസരിപ്പിച്ചാൽ മയ്യഴിയെ നമുക്കൊരു സ്വർഗ്ഗമാക്കാം.
അതിനു കെൽപ്പുള്ള ഒരു രാഷ്ട്രീയ ക്കാരനാണ് ശ്രീ വത്സരാജ്. ഇത് പലപ്പോഴും ശ്രീ വത്സരാജ് നമുക്ക് മുൻപിൽ തെളിയിച്ചുകാട്ടിയിട്ടുണ്ട്. ഈയിടെ നടന്ന പുസ്തക പ്രകാശന ചടങ്ങിലെ ജന സാന്നിദ്ധ്യവും അത് തെളിയിക്കുന്നു .
ആയതിനാൽ ശ്രീ മുകുന്ദേട്ടന്റെ വാക്കുകൾ കടമെടുത്തെഴുതട്ടെ . നമുക്ക് ശ്രീ വത്സരാജിനെ മയ്യഴിയുടെ വാത്സല്ല്യ രാജാവായി ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എല്ലാ രാഷ്ട്രീയ ജാതി മത ചിന്ത വെടിഞ്ഞു അദ്ദേഹത്തെ തിരഞ്ഞെടുപ്പ് ഗോദയിലേക്കു ക്ഷണിക്കാം .
അദ്ദേഹം ഇനിയൊരു തിരഞ്ഞെടുപ്പ് രംഗത്തേക്കില്ല എന്ന് പറഞ്ഞു മാറിനിൽക്കുന്നുണ്ടെങ്കിലും ഈ ഒരു ഐക്ക്യത്തോടെ മാഹിയുടെ നൻമ്മയ്ക്കായി ക്ഷണിച്ചാൽ അദ്ദേഹം കേൾക്കുമായിരിക്കും എന്ന് പറഞ്ഞു നിർത്തട്ടെ.
ജനാതിപത്യ പ്രക്രിയയിൽ ജനങ്ങൾക്കാണ് ശക്തി അത് പല തിരഞ്ഞെടുപ്പിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. മയ്യഴിയിൽ ഇത് പലപ്പോഴും പരീക്ഷിച്ചു വിജയിച്ചിട്ടുമുണ്ട്. അതിനാവട്ടെ പ്രവർത്തകരുടെ ഇനിയുള്ള ശ്രമം.
അനുയായികൾക്ക് പോവാനിടമുണ്ട് അതാരും മറക്കരുത്.
അടിക്കുറിപ്പ്…
മുകളിൽ പറഞ്ഞ മധുരമുള്ള പഴം ആവശ്യത്തിനും അനാവശ്യത്തിനും കഴിച്ചു പഞ്ചാര രോഗം പിടിപെട്ടു ശരീരത്തിലേ സകല അവയവവും പ്രവർത്തന രഹിതമായി ക്കൊണ്ടിരിക്കുമ്പോൾ ശരീരത്തിൽ നീരുവരും. അത് സ്വാഭാവികം അത് ശരീരം പുഷ്ടി വെക്കുന്നതാണെന്നും പറഞ്ഞു (നാണമില്ലാത്തവന്റെ ആസനത്തിൽ ആല് മുളച്ചാൽ ആസനത്തിനു ഒരു തണൽ എന്ന് കരുതുന്നവർ)
റിട്ടയർമെന്റ് പ്രായത്തിലുള്ളവരെ പാർട്ടി തലപ്പത്തു അവരോധിച്ചു റിമോട്ട് കൺട്രോൾ ഭരണം നടത്താനാണോ പ്ലാൻ ?
അല്ലാതെ ഈ 80 കഴിഞ്ഞ വയോ വൃദ്ധന് ഓരോ സംസ്ഥാനത്തും ഓരോ റൊമോട്ടായി കുറെ പേർ , അവർക്കു കീഴിൽ ജില്ലാ അടിസ്ഥാനത്തിൽ വീണ്ടും.. കോൺഗ്രസ്സിൽ ഇനി അകെ മൊത്തം കുറെ റിമോട്ടുകൾ? നന്നാവില്ല നന്നാവാൻ നിങ്ങൾ അനുവദിക്കില്ല..
തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ അസ്വസ്ഥരായ ചില കോൺഗ്രസ്സ് പ്രവർത്തകരുടെ ഭാവാത്മകമായ വിചാര വികാരങ്ങളും ഭാവിയിൽ വരാൻ പോകുന്ന സ്വപ്നങ്ങളുമാണ് ഇനി എഴുതുന്നത് .
താൽപ്പര്യമുള്ളവർക്ക് വായിക്കാം .
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മല്ലികാർജുൻ ഖാർഖെയുടെ തെരഞ്ഞെടുപ്പിൽ പാർട്ടി ആസ്ഥാനത്തു ചേർന്ന ഉന്നതാധികാര സമിതി പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തി.
ഈ തെരഞെടുപ്പിലൂടെ 2024-ൽ പാർട്ടി അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പായെന്നും, പാർട്ടിയിലേക്ക് വലിയ തോതിൽ യുവജനങ്ങളുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നും യോഗം വിലയിരുത്തി.
യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ സംസാരിച്ചു. പാർട്ടി അധ്യക്ഷൻ ജെ. പി. നദ്ദ സ്വാഗതവും യോഗി ആദിത്യനാഥ് നന്ദിയും പറഞ്ഞു.
തരൂരിനെ വെല്ലുവിളിക്കുന്ന കൊടിക്കുന്നേലിനും, ഉണ്ണിത്താനും അടുത്ത ഇലക്ഷനിൽ സീറ്റില്ല എന്നറിഞ്ഞാൽ തീരുന്നതേയുള്ളൂ അവരുടെ പാർട്ടി കൂറ്.
തരൂർജി ഈ ഇലക്ഷനെ തികച്ചും ജനാധിപത്യപരമായും പ്രൊഫഷനലുമായാണ് നേരിട്ടത്. മറ്റുള്ളവർക്ക് ജീവൻ മരണ പോരാട്ടമായിരുന്നു സ്വന്തം നിലനിൽപ്പായിരുന്നു വെന്നു യോഗം വിലയിരുത്തി.
ബി ജെ പി യെ പരോക്ഷമായി സഹായിച്ചതുനു അതിനു വേണ്ടി പ്രയത്നിച്ച എല്ലാവർക്കും നന്ദിയും രേഖപ്പെടുത്തി… യോഗം പിരിഞ്ഞു ….
(ചില അപശബ്‌ദ്ദവും ബഹളവും കേട്ട്
സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്ന പ്രവർത്തകൻ )
കോൺഗ്രസ്സിൽ അപശബ്ദ്ദം സശ്രദ്ദം ശ്രദ്ദിച്ചു കുറച്ചു നേരം നേതാക്കൻമാർ തമ്മിലാണ് കഥ പിശ… പൂച്ചയ്ക്ക് എന്ത് പൊന്നുരുക്കുന്നിടത്തു … വോട്ടിനായി എന്നെ സമീപിക്കുമ്പോൾ അപ്പോൾ പറയാം പറയാനുള്ള തീരുമാനം ഏതുവരേക്കും വിട
ഇണ്ടി മുന്നണിയിൽനിന്നും ആപ്പ് നീക്കി കെജ്‌രിവാൾ രക്ഷപ്പെട്ടു. പലരും ആപ്പ് ലൂസാക്കിവെച്ചിട്ടുണ്ട് എപ്പവേണമെങ്കിലും ഊരിയെടുക്കും . ഇതൊന്നുമറിയാതെ ഡ്രോണും കളിപ്പിച്ചു ചിത്തഭ്രമം പിടിച്ചപോലെ പിച്ചും പേയും പറഞ്ഞു ഒരാൾ പരക്കംപായുന്നുണ്ട് . ഇയാളുടെ കിണ്ടി എപ്പോ ആപ്പാകുമെന്നേ ഇനി അറിയാനുള്ളൂ..
കിലുക്കത്തിൽ ജഗതിപറഞ്ഞതുപോലെ ഞങ്ങൾ അടിച്ചു പിരിഞ്ഞു … ദുശ്മൻ …. ങ് …ഹാ… ; ഹം ദോനോം ദുശ്മൻ….? ഞങ്ങൾ അടിച്ചുപിരിഞ്ഞു …..!! അല്ലെങ്കിലും എനി എന്ത് പിരിയാൻ …
വാൽക്കഷണം…
ഇനിയുള്ള കാലം ഏ. ടി. ഓഫീസും, ഇ. ഡി ഓഫീസും, കോടതിയിലും, കയറി ജീവിതം പാഴാകും എന്ന് മനസ്സിലാക്കി ഭാരത് ജോഡോ യാത്ര…. ഭാരത് ചോടോ യാത്രയായി പ്രഖ്യാപിച്ചു, ഞങ്ങൾ അമ്മയും മക്കളും ഇറ്റലിയിലേക്ക് ശിഷ്ട്ടകാലം പിസ്സ തിന്നു ജീവിക്കാമല്ലോ?
B J P
(ബാബു ജയ പ്രകാശ്)
മഠത്തിൽ ബാബു ജയപ്രകാശ്……….✍ My Watsapp Contact No – 9500716709
