Time Taken To Read 5 Minutes
ആരാണ് പറഞ്ഞെതെന്നോ ആരാണ് എഴുതിയതെന്നോ ഓർമ്മയില്ല; എപ്പോഴോ വായിച്ചു ഓർമ്മയിൽ തങ്ങിയ വരികളാ .. ഒപ്പം ഇന്നലെ ഫേസ്‌ബുക്കിൽ ഞാൻ എഴുതേണ്ടിവന്നു ചില വരികൾകൂടി എഴുതട്ടെ !
ആർക്കും എന്തിനെക്കുറിച്ചും അഭിപ്രായം പറയാം, അവയെ വിലമതിക്കണോ വിസമ്മരിക്കണോ എന്നത് കേൾവിക്കാരന്റെ മാത്രം വകതിരിവാണ്.
വഴിപോക്കരുടെ വിടുവായത്തങ്ങൾക്ക് വില കൊടുത്താൽ ബലി കഴിക്കേണ്ടിവരുന്നത് സ്വന്തം വിവേകവും വിശ്വാസ്യതയുമായിരിക്കും.
കണ്ടുമുട്ടുന്ന എല്ലാ ദോഷൈകദൃക്കുകളുടെയും വായടപ്പിക്കാൻ ശ്രമിക്കുന്നവരുടെ യാത്ര പാതിവഴിയിൽ മുടങ്ങുകയേ ഉള്ളൂ.
സ്വന്തം തീരുമാനങ്ങളെയും ലക്ഷ്യങ്ങളെയും മുറുകെപ്പിടിക്കുക എന്നത് മാത്രമല്ല, വിഘ്നങ്ങളും പ്രലോഭനങ്ങളും സൃഷ്ടിക്കുന്നവയെ ഒഴിവാക്കുക എന്നതുകൂടിയാണ് തുടർയാത്രകൾക്കുള്ള മന്ത്രം.
ശരിയും തെറ്റും പലരും അവരവരുടെ തോന്നലിലൂടെയാണ് വിലയിരുത്തുന്നത്. അതിനു കാലാനുസൃതമായ മാറ്റങ്ങളും ഉണ്ടായതായി അനുഭവമുണ്ട് .
ഉദാഹരണത്തിന് 60 – 70 കളിലെ കാഴ്പ്പാടല്ല പല രാഷ്ട്രീയ പാർട്ടികളുടെതും .
യു. ഡി .എഫ് ന്റെ അന്നത്തെ ശരി എൽ ഡി .എഫ്. നു തെറ്റായിരുന്നു അതുപറഞ്ഞല്ലേ അവരുടെ വിദ്ദ്യാർത്ഥി യുവജന സംഘടനകൾ അടക്കം കേരളത്തിലങ്ങോളമിങ്ങോളം അക്രമസമരം നടത്തി ഭരണത്തെ സ്തംബിപ്പിച്ചുകൊണ്ടു പദ്ധതികൾ ദീർഘിപ്പിച്ചത് ?
ഒട്ടേറെ ഉദാഹരങ്ങൾ ഉണ്ട് . അന്ന് അവർ നടത്തിയ സമരങ്ങളെല്ലാം വിജയിച്ചിരുന്നുവെങ്കിൽ ഇന്ന് കേരളത്തിൽ സ്വാശ്രയ കോളേജ്ഉം നെടുമ്പാശ്ശേരിയും കണ്ണൂർ വിമാനത്താവളവും – വിഴിഞ്ഞവും – വല്ലാർപ്പാടവും , ഗെയിലും – മെട്രോവും – 8 വരി നിർദേശിച്ചെങ്കിലും 6 വരി പാതയും , ഏഴിമല അക്കാഡമിയും യാഥാർഥ്യമായതു …?
കംപ്യൂട്ടർ സംവിധാനങ്ങളും ഉണ്ടാവുമായിരുന്നോ ? (ലിസ്റ്റുകൾ അപൂർണ്ണമാണ്…)
വിജയിച്ച സമരങ്ങളൊക്കെ കേരളത്തിൽ നിന്ന് പോയെങ്കിലും അന്ന്യ സംസ്ഥാനത്തു ഇന്നും നല്ലരീതിയിൽ നടത്തിവരുന്നു . അതിന്റെ ഏറ്റെടവും ഒടുവിലത്തെ ഉദാഹരണമല്ലേ കിറ്റക്സ് . ?
എ. ഡി. ബി, ഐ. എം .എഫ് വായ്പ്പ എടുക്കുന്നതിനെ അനുകൂല്ച്ചതിനു ഉന്നത ഉദ്ദ്യോഗസ്ഥനെ അടിച്ചു നിലത്തിട്ടതും, ശരീരത്തിൽ കരിയോയിൽ ഒഴിച്ചതും നമ്മൾ കണ്ടിട്ടില്ലേ ? ഇന്ന് അത്തരം ഫണ്ടുകൾ വാങ്ങിയിട്ടല്ലേ പദ്ധതികൾ നടപ്പിലാക്കുന്നത്?
അന്ന് വിഴിഞ്ഞവും – കരിമണലും അദാനിയും – കർത്തയും അനഭിമതനായിരുന്നുവെങ്കിൽ . ഇന്ന അവർ എൽ. ഡി. എഫ് നു വേണ്ടപ്പെട്ടവരല്ലേ ?
അതാണ് ഞാൻ പറഞ്ഞ ശരിയും തെറ്റും തമ്മിലുള്ള മാറ്റങ്ങൾ ?
ഇനി, ഇപ്പോൾ കോൺഗ്രസ്സ് നേതൃത്വം വ്യാപകമായി പ്രചരിപ്പിക്കുന്ന പോസ്റ്റിലേക്ക് വരാം . രണ്ടു രാജ്യങ്ങളുടെ അധികാരത്തിലിരിക്കുന്ന ഉന്നത വ്യക്തികൾ?
ആദ്ദ്യം ഡൊണാൾഡ് ട്രംപ് പറയുന്നു അദ്ദേഹം മുൻകൈഎടുത്തു മദ്ധ്യസ്ഥം പറഞ്ഞിട്ടാണ് ഭാരതം വെടിനിർത്തലിന് സമ്മതിച്ചതെന്നു. അതിനു ചില ഉപാധികളുമുണ്ട് എന്ന്.!.
ഉടനെ അത്തരത്തിൽ ഒരു മദ്ദ്യസ്തതയ്ക്കും ഭാരതം ആവശ്യപ്പെട്ടിട്ടില്ല എന്ന്? ശ്രീ മോഡിജി രാഷ്ട്രത്തോടായി അഭിസംബോധന ചെയ്തു നിശ്ചയദാർഢ്യത്തോടെ ലോകം കേൾക്കെ പറയുന്നു…
ഒരു മദ്ധ്യസ്ഥയും ആരോടും ആവശ്യപ്പെട്ടിട്ടില്ല എന്ന്. തുടർന്ന് ചരിത്രത്തിലില്ലാത്ത വിധം പട്ടാള മേധാവികൾ പത്രക്കാരുടെമുൻപിൽ ആ ദിവസങ്ങളിൽ നടന്നതിനെ പറ്റിയെല്ലാം വിശദമായി വിവരിച്ചുകൊടുക്കുന്നതും.
മാദ്ധ്യമങ്ങൾ ഉയർത്തിയ എല്ലാ സംശയങ്ങൾക്ക് മറുപടിയും കൊടുത്തിട്ടുണ്ട് . ഇതൊന്നും കേൾക്കാതെ ഉൾക്കൊള്ളാതെ ഏകപക്ഷീയമായി ചോദ്ധ്യങ്ങൾ രാഹുൽ ചോദിക്കുന്നു? ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെയെന്ന മുൻ വിധിയോടെയാണ് രാഹുലും സംഘവും പെരുമാറുന്നത്?
അദ്ദേഹം നേതൃത്വം കൊടുക്കുന്ന മുന്നണിയിലെ ഒറ്റകക്ഷിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുമില്ല ! കൂടാതെ രാഹുലിന്റെ മാനസീകാവസ്ഥ എങ്ങനെയെങ്കിലും പ്രധാനമന്ത്രയാവുക എന്നുമാത്രം! അതൊട്ടാവുകയുമില്ല എന്ന എല്ലാ ബോദ്ധ്യവും അദ്ദേഹത്തിനുണ്ട് … പിന്നെ അത് ഉൾക്കൊള്ളാനാവുന്നില്ല. എങ്കിലും അദ്ദേഹം മറക്കാൻ ശ്രമിക്കുന്തോറും കൂടെയുള്ള സിൽബന്ദികൾ ഉണർത്തിക്കൊണ്ടേയിരിക്കുന്നതിനാൽ ശരിയായി ഉറങ്ങാനും പറ്റുന്നില്ല .
എത്ര ആരോഗ്യമുള്ള വെക്തിയായാലും ശരിയായ ഉറക്കമില്ലെങ്കിൽ അയാൾ മാനസീക അസ്സ്വസ്ഥ്യം കാട്ടിത്തുടങ്ങും പിന്നേ പറയുന്നതും ചെയ്യുന്നതും യാന്ത്രീകമായിരിക്കും, ഒരുതരം ഹാലൂസിയനേഷൻ (മാനസീക വിഭ്രാന്തി ) കാട്ടിത്തുടങ്ങും . അതാണ് രാഹുലിൽ ഇപ്പോൾ നമ്മൾ കണ്ടുവരുന്നത് .
ഇവർ ഇങ്ങനെയൊക്കെ പറഞ്ഞു നടക്കുമ്പോഴും അക്രമം നടത്തിയവരും നടത്തിച്ചവരും ചെയ്ത കുറ്റം ഏറ്റെടുത്തു പറയുന്നു അവരാണ് ഉത്തരവാദിയെന്ന് . മദ്ധ്യസ്ഥം നടത്തിയെന്ന് അവകാശപ്പെട്ട ട്രംപ് പറയുന്നു അദ്ദേഹത്തോട് ഭാരതം ആവശ്യപെട്ടിട്ടല്ല മദ്ധ്യസ്ഥത്തിന് ശ്രമിച്ചത് . പാക്കിസ്ഥാൻ ഭയന്ന് നിലവിളിച്ചു അവശപ്പെട്ടതു കൊണ്ടാണെന്നു? ആ വാർത്ത പാക്കിസ്ഥാനും സ്ഥിരീകരിക്കുന്നു.! എന്നിട്ടും ഇതൊന്നും കേൾക്കാതെ കോൺഗ്രസ്സ് നേതൃത്വം ചോദിച്ചുകൊണ്ടേയിരിക്കുന്നു….
ശരിയാണ് മെസേജിൽ പറഞ്ഞതുപോലെ പലർക്കും സംശയങ്ങൾ തോന്നിയിരിക്കാം: നിഷേധിക്കുന്നില്ല . പിന്നീട് വന്ന തുടർവാർത്തകളിലൂടെ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായി. ഈ വിഷയത്തെപ്പറ്റി..
ഉറി വിഷയത്തിലും പുൽവാമ സംഭവം നടന്നപ്പോഴും ഇപ്പോൾ പഹൽഗാം നടന്നപ്പോഴും ഞാനും എഴുതിയിട്ടുണ്ട് വിശദമായി.
ഒരു രാഷ്ട്രം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുമ്പോൾ ആ രാഷ്ട്രത്തെ ഭരിക്കുന്ന ഭരണാധികാരിക്ക് എല്ലാം മറന്നു പിന്തുണയ്ക്കുക അതായിരിക്കണം രാഷ്ട്രബോധമുള്ളവർ ചെയ്യേണ്ടത് . അതാണ് രാഹുൽ ഗാന്ധിക്കും ഖാർഗെക്കും വേണുഗോപാലിനും പിന്നെ ചില കോൺഗ്രസ്സുകാർക്കും ഇല്ലായ്‌തെപോയതു .
വാർത്താ സമ്മേളനത്തിൽ മൈക്ക് മുന്നിൽവെച്ചു നീ പറ… നീ പറ എന്ന് പറഞ്ഞു മൈക്ക് അന്ന്യോന്ന്യം നീക്കിക്കൊടുക്കുന്നതും നമ്മൾകണ്ടു! നേതാക്കൻമാരുടെ ഒരു ഗതികേട് .
രാഷ്ട്രബോധത്തോടെയുള്ള നിലപാട് കൃത്യമായി ശശി തരുർ പറഞ്ഞു . അതിനു അദ്ദേഹത്തെ ശാസിക്കുന്നു. നേതൃത്വം താക്കീത് ചെയ്തിരിക്കുന്നു … !
അത് കഴിഞ്ഞിട്ടും അയാൾ വളരെ വ്യക്തതയോടെ വീണ്ടും പറഞ്ഞു എനിക്ക് രാഷ്ട്രമാണ് വലുതെന്നു .. ആ ബോധം കോൺഗ്രസ്സുകാർക്കുമില്ല .
പണ്ട് ഇൻഡോ ചൈനാ യുദ്ധ സമയത്തു മുറിവേറ്റ ഇന്ത്യൻ സൈനികർക്കു രക്തം ദാനം ചെയ്യണമെന്ന് പറഞ്ഞ സഖാവിനെ ശാസിച്ചു പാർട്ടീ സ്ഥാനങ്ങളിൽനിന്ന് തരംതാഴ്ത്തിയ വാർത്ത കേട്ടിരുന്നു . ആ വയോവൃദ്ധൻ ഇന്നും ജീവിച്ചിരിപ്പുണ്ട് നമ്മളോടൊപ്പം .
ഇന്ന് ആ പാർട്ടി ഭാരതത്തോട് ആഖ്യദാർഢ്യം പ്രഖ്യാപിക്ച്ചു കൂടെ നിൽക്കുമ്പോഴാണ് കോൺഗ്രസ്സിന്റെ ഈ രാജ്യവിരുദ്ധ നിലപാട്..!
കോൺഗ്രസ്സ് കൊടുത്ത നാലുപേരുടെ ലിസ്റ്റിനും വിവാദമുണ്ട്! എങ്ങനെ സാദിക്കുന്നു നേതൃത്വത്തിന് ഇത്തരത്തിലുള്ള ലിസ്റ്റ് തെയ്യാറാക്കാൻ?
ഇപ്പോൾ പറയുന്നു ശശി തരൂർ ബി ജെ പി പാളയത്തിലേക്കെന്നു … അത് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപും ആകാമായിരുന്നു . അതിനു അദ്ദേഹത്തിന് പൂർണ്ണ സ്വാതന്ദ്ര്യവുമുണ്ട്.
അദ്ദേഹം ഐക്ക്യ രാഷ്ട്ര സഭ ജനറൽ സിക്രട്ടറി ആവേണ്ടതായിരുന്നു . ഡമ്മി പ്രധാനമന്ത്രിയായ ഒരു രാജ്യത്തെ പൗരന് എങ്ങനെ ഇത്തരം ഭാരിച്ച ഉത്തരവാദിത്തം ഏൽപ്പിക്കും .
ഇന്നായിരുന്നെങ്കിൽ ആ സ്ഥാനം അദ്ദേഹത്തിന് എതിരില്ലാതെ നൽകുമായിരുന്നു . ആ ചിന്ത അദ്ദേഹത്തിന് ഇന്നുമുണ്ടാവും .
അന്ന് അദ്ദേഹം ബി ജെ പി യിൽ ചേർന്നിരുന്നുവെങ്കിൽ ഏറ്റവും കുറഞ്ഞത് വിദേശകാര്യ വകുപ്പ് മന്ത്രിയെങ്കിലുമാകുമായിരുന്നു . അതൊന്നും വേണ്ടെന്നുവെച്ചല്ലേ കോൺഗ്രസ്സിൽ ചേർന്നത് ?
ഇതൊന്നും ചിന്തിക്കാതെ അദ്ദേഹം കോൺഗ്രസ്സിൽ ചേർന്നത് ആത്മഹത്യാപരമായ നിലപാടാണെന്നു അദ്ദേഹത്തിന് തോന്നിക്കാണും .
കോൺഗ്രസ്സിന് അദ്ദേഹത്തിന്റെ സേവനം വേണ്ടായിരിക്കാം . എന്നാൽ ഭാരതത്തിനും ലോകത്തിനും അദ്ദേഹത്തിന്റെ സേവനം ആവശ്യമുണ്ടെന്നു തിരിച്ചറിഞ്ഞാണ് മോഡിജി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. അവിടെ മോദിജി അദ്ദേഹത്തിലെ സ്റേറ്സ്മാൻഷിപ്പിനാണ് പ്രാധാന്ന്യം നൽകിയത് അദ്ദേഗം ഉൾക്കൊള്ളുന്ന രാഷ്ട്രീയമല്ല. അതിൽ കോൺഗ്രസ്സ് അഭിമാനിക്കുന്നതിനു പകരം അദ്ദേഹത്തെ ഒറ്റപ്പെടുത്തുന്നു .
ഇപ്പോൾ പറയുന്നതുകേട്ടു ബി ജെ പി യിൽ കഴിവുള്ള നേതാക്കന്മാരില്ലാത്തതു കൊണ്ടാണ് ശശി തരൂരിനെ തിരഞ്ഞെടുത്തതെന്ന് ഇതായിരുന്നു ആദ്ദ്യമേ പറയേണ്ടിയിരുന്നത് ?
നിങ്ങളൊക്കെ ഇന്ദിരാഗാന്ധിയുടെ മഹത്വം പറയുന്നില്ലേ .. നിങ്ങളിൽ എത്രപേർ അടിയന്തരാവസ്ഥയെ പിന്തുണയ്‌ക്കുന്നുണ്ട് ? ധൈര്യമായി പൊതുവായി പറയാമോ ?
ഞാൻപറഞ്ഞിട്ടുണ്ട്! ഞാൻ എഴിതിയിട്ടുണ്ട്. ഒന്നല്ല പലതവണ അതിന്റെ കാര്യകാരണ സഹിതം എന്റെ പല ലേഖനങ്ങളിലും വിവരിച്ചു എഴുതിയിട്ടുണ്ട് .
മണിപ്പൂർ വിഷയത്തിൽ ഇന്ദിരാജി എടുത്ത നിലപാടിനെ ഞാൻ പിന്തുണച്ചു എഴുതിയിട്ടുണ്ട് . ആ ലേഖനം മുഴുവൻ മണിപ്പൂരും അവിടത്തെ പ്രശ്നങ്ങളുമാണ് എഴുതിയത് .
ഇന്ദിരാഗാന്ധിയെ അംഗീകരിക്കുമ്പോഴും അവർ ചെയ്ത തെറ്റുകളും എടുത്തുപറയേണ്ടതുണ്ട് .. അത്തരം തെറ്റിന്റെന്റെ ചില പരിണിത ഫലമാണ് നമ്മളിപ്പോൾ അനുഭവിക്കുന്നത് …
നിങ്ങൾ ചോദിച്ച എല്ലാ ചോദ്ധ്യങ്ങൾക്കും മോഡിജി ഉത്തരം നൽകിയിട്ടുണ്ട്. കോൺഗ്രസ്സുകാർക്ക് ഹിന്ദി മനസ്സിലാവാത്തത് കൊണ്ടാണ്. (കോൺഗ്രസ്സ്കാർക്കും ചില കമ്മ്യൂണിസ്റ്റുകൾക്കും മാത്രമാണ് ഈ സംശയം)
ഹിന്ദി അറിയാത്ത സ്റ്റാലിന് വരെ കാര്യം മനസ്സിലായി. ആദ്ദ്യം രാഹുലിനോട് ചോദിക്കു താനെന്തുകണ്ടിട്ടാ ടർക്കി ഡ്രോണിനെ ഗ്ലോറിഫൈ ചെയ്തതെന്നു? ബ്രാൻഡ്മ്പാസിഡറായതെന്നു ?
മുംബൈ ആക്രമണം നടന്നപ്പോൾ സെകുരിറ്റി പോരായ്‌മയെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അമേരിക്കയ്ക്കുവരെ സെക്യുരിറ്റി വീഴ്ചയുണ്ടായിട്ടില്ലേ എന്നല്ലേ അദ്ദേഹം പറഞ്ഞത് !
സ്വന്തം അച്ഛമ്മയുടെ വധത്തിനു പിന്നിലുള്ള സെക്യുരിറ്റി വീഴ്ചയെപ്പറ്റി എന്താണ് രാഹുലിന് പറയാനുള്ളത് ?
സ്വന്തം പിതാവ് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതിന്റെ സെക്യുരിറ്റി വീഴ്ചയെപ്പറ്റി എന്താണ് രാഹുലിന് പറയാനുള്ളത് ?
സിക്കുകാർ കൂട്ടമായി അക്രമിച്ചപ്പോഴുണ്ടായ സെക്യുരിറ്റി വീഴ്ചയെപ്പറ്റി എന്താണ് രാഹുലിന് പറയാനുള്ളത്?
കോൺഗ്രസ്സിന്റെ രണ്ടാം നിര നേതാക്കളായ മാധവ് റാവു സിന്ധ്യയുടെയും, രാജേഷ് പയലിറ്റിന്റെയും ദുരൂഹ മരണത്തിലെ സെക്യുരിറ്റി വീഴ്ചയെ പറ്റി എന്താണ് മറക്കുന്നത് ?
ഇവിടെ ആർമ്മിയും വേണ്ട നേവിയും എയർ ഫോസും വേണ്ട കർഷകരും ജനങ്ങളും മാത്രം മതി എന്ന് പറഞ്ഞെതെന്തിനാ?
അദ്ദേഹം അങ്ങനെ പറയും കാരണം സിറ്റിസൻഷിപ്പിൽ തീരുമാനമായാൽ നരേന്ദ്രപ്രസാദ് സുരേഷ് ഗോപിയോട് പറഞ്ഞതുപോലെ ഞാനങ്ങു പറക്കും… കമ്പോഡിയയിലോ ഇറ്റലിയിലേക്കോ?
പിന്നെ എങ്ങനെയെങ്കിലും ജയിക്കണമെന്നു കരുതി പൊള്ളയായതും രാജ്യദ്രോഹപരവുമായ വാഗ്ദാനങ്ങൾ നൽകി തിരഞ്ഞെടുപ്പ് നേരിടുക .
ഇത്തരം മെസേജിഇടുന്നവരും കൂടെപ്പറക്കുമോ… അതെ ഇനി അറിയേണ്ടൂ…!
വാർത്തകളിലൂടെ അറിയുന്നൂ കോൺഗ്രസ് പാർട്ടിക്ക് തുർക്കിയിൽ ഒരു രജിസ്റ്റർ ചെയ്ത ഓഫീസ് ഉണ്ടെന്ന് കോൺഗ്രസ്സുകാർക്കാർക്കെങ്കിലും അറിയാമോ ? എന്തിനാണ് തുർക്കിയിൽ ഒരു ഓഫിസെന്ന്? കോൺഗ്രസും രാഹുൽ ഗാന്ധിയും വ്യക്തമാക്കണം…ശത്രുവിന്റെ സുഹൃത്തും ശത്രുവാണ്….!
വാട്സാപ്പിൽ കണ്ട ഒരു ട്രോളാണ് ഇതുകൂടിയാവാം അൽപ്പം ചിരിക്കാം …
*ചൈനീസ് ആയുധങ്ങളുടെ ഗുണനിലവാരം കുറഞ്ഞതാണെന്ന് പാകിസ്ഥാൻ ഇപ്പോൾ കുറ്റപ്പെടുത്തുന്നു.*
*ചൈന വ്യക്തമാക്കുന്നത് ചൈനീസ് സാദാനങ്ങൾക്കു കുഴപ്പമൊന്നുമില്ല, പക്ഷേ പാകിസ്ഥാനികൾ അത് ഉപയോഗിച്ച രീതി അങ്ങനെയാണ്:*
*വിക്ഷേപിക്കുന്നതിന് മുമ്പ് അവർ ഹലാലാക്കാൻ വസ്തുക്കളുടെ അഗ്രം മുറിച്ചുമാറ്റി* 🤣🤣🤣🤣
നമ്മൾ അതിന്റെ അറ്റത്തു ചെറുനാരങ്ങയും പച്ചമുളകും കെട്ടിത്തൂക്കി തേങ്ങയുടച്ചു ദൃഷ്ട്ടിപൊക്കി അതായതു നഗറ്റീവ് എനർജി കളഞ്ഞു ലക്ഷ്യത്തിലെത്തിക്കും .
അത് ലോകം തിരിച്ചറിയുന്നുണ്ട് . ഈ യുദ്ധത്തോടുകൂടി അത് ഒന്നുകൂടി ഉറപ്പിച്ചു …
ഇപ്പോൾ മേയ്ക്കിൻ ഇന്ത്യയെ പുച്ഛിച്ച രാഹുലിനും മനസ്സിലായിക്കാണും … മോഡിജി ആരാണെന്നും .
ഒരുകാര്യം ഉറപ്പിച്ചു പറയാം മോഡിജി ചെയ്യുന്നതേ പറയൂ പറയുന്നത് ചെയ്തിരിക്കും .
ഓരോ തിരഞ്ഞെടുപ്പിലും ജയിച്ചാൽ ചെയ്യുന്ന വാഗ്ദാനങ്ങൾ നൽകി ജയിച്ചാൽ അത് നിറവേറ്റും . ഇതുവരെ നമ്മളത് കണ്ടു . അത് നിറവേറ്റണ്ടത് അവരുടെ ബാദ്ധ്യതയാണ് . അതിനു തുരങ്കംവെക്കലാണ് രാഹുലിന്റെ ജോലി .
ജയിച്ചു കഴിഞ്ഞാൽ ജനങ്ങളിൽനിന്നും ഓടിയൊളിക്കുക . വിദേശരാജ്യങ്ങളിൽ പോയി ഭാരതത്തെ കുറ്റംപറയുക എങ്ങനെ വിശ്വസിക്കും ജനങ്ങൾ .. ഒരുതരം അധികാര ഭ്രാന്തു ഒരുതരം സാഡിസ്റ്റ് സ്വഭാവം
മിത്തായാലും സത്വമായാലും ഒന്ന് ഓർമ്മപ്പെടുത്തട്ടെ ? അദ്ദ്യം പാർട്ടിയുടെ കൈപ്പത്തി ചിഹ്നത്തിന് ഒരു ലക്ഷണം വരുത്തൂ … ഹാർട്ട് ലൈനും, ലൈഫ് ലൈനും ഭാഗ്യരേഖയും … ഇത്തരം രാശി ഇല്ലാത്ത കൈയടയാളം വെച്ച് തിരഞ്ഞെടുപ്പ് നേരിട്ടാൽ എവിടെയാ ഗതിപിടിക്കുക ?
നിങ്ങൾ ചിന്തിക്കുന്നുണ്ടാകും ഇന്ദിരാജിയും കെ കരുണാകരനും ഭരിക്കുമ്പോഴും ഇതേ ചിന്നമല്ലേ എന്ന് ? സ്വാഭാവികം അതിന് ഇത്രയേയുള്ളൂ മറുപടി
അവർ തലപ്പത്തിരിക്കുമ്പോൾ അവർക്കു ജനസമ്മതിയുണ്ടായിരുന്നു അവരുടെ ഗ്രഹനില പൂർണ്ണമായും അവർക്കു അനുകൂലമായിരുന്നുന്നിരിക്കണം ..
ഇതിപ്പോൾ ഉന്തിക്കയറ്റി ഇരുത്തിയിരിക്കയല്ലേ പലരെയും … പിന്നെ ചിലർ അച്ഛൻ ചത്ത് കട്ടിലിൽ കയറിയവർ … ബാക്കി കുതികാൽ വെട്ടിയും നുഴഞ്ഞുകയറിയവരും … എഥാർത്ഥ കോൺഗ്രസ്പ്രവർത്തകർ ലാത്തിച്ചാർജ് കൊള്ളാനും വെള്ളത്തിൽ മുങ്ങിക്കുളിക്കാനും ബാരിക്കേഡ് തള്ളിത്തുറക്കാനും …
ഒ:ടുവിൽ കേസിന്റെ ഊരാക്കുടുക്കിൽ പെട്ട് മര്യാദയ്ക്ക് ഒരുജോലിക്കുപോലും അപേക്ഷിക്കാൻ ആവാതെ നാട്ടുകാർക്കും വീട്ടുകാർക്കും ഒടുവിൽ പാർട്ടിക്കാർക്കും വേണ്ടാതെ പാച്ചേനി ആയിത്തീരാനാണ് യോഗം
കോൺഗ്രസ്സ് എന്ന വൻ വൃക്ഷം നിരവധി ആരോഗ്യമുള്ള ശാഖകളോടെ ഭാരതം മുഴുവൻ നല്ല ഓക്സിജനും, നല്ല മധുരമുള്ള പഴങ്ങളും, ഒപ്പം തണലും നൽകി ജനങ്ങളെ സംരക്ഷിച്ചിരുന്നു.. ഒരു തർക്കവുമില്ല!.
എന്നാൽ ആ വൻവൃക്ഷത്തിന്റെ തണൽപ്പറ്റി വളർന്ന നേതാക്കൻമാർ തന്നെ തായ്തടിക്കു ദോഷം വരുംവിധം വൃക്ഷത്തിന്റെ നല്ലവളർച്ചയ്ക്കുവേണ്ടി എന്ന് വിശ്വസിപ്പിച്ച് ആരോഗ്യമുള്ള ശാഖകകൾ മുറിച്ചുമാറ്റിയും വളം നൽകുന്നു എന്ന വ്യാജേന കീടനാശിനികൾ തളിച്ചും. തായ് തടിയെ നശിപ്പിക്കും വിധമുള്ള ഇത്തിക്കണ്ണികൾ വളരുന്നത് കണ്ടിട്ടും അറുത്തുമാറ്റാതെ? വളരാൻ സൗകര്യമൊരുക്കി, പല ശാഖകൾ ഉണക്കിയും, ആരോഗ്യമുള്ള കൊമ്പുകളും, വേരുകളും വെട്ടിമാറ്റി വൻവൃക്ഷത്തെ എങ്ങനെയൊക്കെ നശിപ്പിക്കാൻ സാദിക്കുമെന്നു പരീക്ഷണം നടത്തുന്ന പാർട്ടികളോടൊപ്പം ചേർന്നും വൃക്ഷത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയും,
തായ്‌വേര് തന്നെ അറുത്തുമാറ്റണം എന്ന് പറഞ്ഞു പുറത്തുപോയവരോട് വീണ്ടും കൂട്ടുകൂടുകയും അവരിലെ മുഘ്യരെ തലപ്പത്തു ഇരുത്തി കാലാകാലമായി പാർട്ടിയോടൊപ്പം നിന്നവരെ വെട്ടി വളമാക്കുന്നതിൽ മനംമടുത്തു സാക്ഷാൽ ലീഡർവരെ ഒരവസരത്തിൽ മാറിനിൽക്കേണ്ടിവന്നില്ലേ ?
ഇതൊക്കെ തിരിച്ചറിഞ്ഞ ചില കൂറുള്ള നേതാക്കൻമാരും അവരോടൊപ്പം കൂറുള്ള അനുയായികളും തായ്‌വൃക്ഷത്തിന്റെ കുലംവരെ നശിച്ചുകൊണ്ടിരിക്കുമ്പോഴും അതിൽ നിന്നും നല്ല കൊമ്പുകൾ ഭാരതീയ വൃക്ഷവുമായി ഒട്ടിച്ചു ശാസ്ത്രപ്രകാരം നല്ല വിള തരുന്ന പുതിയ ഇനമായി വളർത്തുകയാണ് .
നല്ല നല്ല ആരോഗ്യമുള്ള കൊമ്പുകൾ ഇനിയും അതിൽ ശേഷിക്കുന്നുണ്ടെങ്കിൽ കണ്ടെത്തി ഗ്രാഫ്റ്റ് ചെയ്യും അത് നാടിനും നാട്ടാർക്കും നല്ലതേവരൂ ..
ഇനി എങ്കിലും കോൺഗ്രസ്സിനോടൊപ്പം ചേർന്ന് നിൽക്കുന്ന ഇത്തിക്കണ്ണികളെ വെട്ടിമാറ്റിയില്ലെങ്കിൽ ഇപ്പോൾത്തന്നെ ശോഷിച്ചു നിൽക്കുന്ന തടിയിലെ അവസാനതുള്ളി നീരുവരെ വലിച്ചെടുത്തു മരം ഉണങ്ങി പൂതലായി നിലംപൊത്തുമ്പോൾ ഇത്തിക്കണ്ണി ഇതിനകം വളർന്നു വരുന്ന വൃക്ഷത്തിലേക്കു മാറി അഭയംതേടും … കാരണം അവയ്ക്കു വളരാനും തൽക്കാലം നിലനിൽക്കാനും ഏതെങ്കിലും ഒരു തടിമതി ….
ഒരാൾ വിശ്വസിക്കുന്ന രാഷ്‌ട്രീയ പാർട്ടി
എന്ത് തെറ്റ് ചെയ്‌താലും,
പിന്തുണക്കേണ്ടി വരുന്ന
പരമ്പരാഗത വോട്ടർമാരേക്കാളും,
രാഷ്‌ട്രീയ പാർട്ടികളുടെ പ്രവർത്തനം
നോക്കി വിലയിരുത്തി
വോട്ട് ചെയ്യുന്ന
രാഷ്‌ട്ര ബോധമുള്ള
ജനങ്ങളെയാണ്
രാജ്യ നമിക്കുക,
ജനാധിപത്യവും, മതേതരത്ത്വവും
കാത്തു സൂക്ഷിക്കാനും
ആവശ്യമുള്ള തിരിച്ചറിവ് ഇനി വരുന്ന തിരഞ്ഞെടുപ്പിൽ പ്രായോഗീകമാക്കാനുള്ള തെയ്യാറെടുപ്പിനു ഓരോരുത്തരും ശ്രമിക്കുമല്ലോ ?”
കോൺഗ്രസ്സ് വൈറലാക്കാൻ പാഴ്ശ്രമം നടത്തുന്ന മറ്റു വിഷയങ്ങൾക്കുള്ള മറുപടി താഴെ പോസ്റ്റുചെയ്ത എന്റെ ബ്ലോഗ് ലിങ്കിലുണ്ട് സൗകര്യംപോലെ വായിക്കുമല്ലോ ?
അപ്പോഴും ഒന്നോർമ്മിപ്പിക്കുന്നു…
വായിച്ചാൽ വളരും വായിച്ചില്ലേലും വളരും .
വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും …
ഞാൻ പറഞ്ഞതല്ല കുഞ്ഞ്ഞിമാഷുടേതാണ് വരികൾ…
*പഹൽഗാം ആക്രമണ ഇരകൾക്ക് പ്രധാനമന്ത്രി മോദിജിയുടെ കണ്ണുനീർ പ്രണാമം…*
https://chuvannakatukanittamayyazhi.com/2025/04/27/
*പാക്കിസ്ഥാൻ ഭാരതത്തിന്റെ ഊരാക്കുടുക്കിലോ?*
https://chuvannakatukanittamayyazhi.com/2025/04/30/
*!!!ഓപ്പറേഷന്‍ സിന്ദൂര്‍!!!*
https://chuvannakatukanittamayyazhi.com/2025/05/07/
*ഓപ്പറേഷൻ സിന്ദൂർ റ്റു*
https://chuvannakatukanittamayyazhi.com/2025/05/09/
*(KALI – കാളീ)*
https://chuvannakatukanittamayyazhi.com/2025/05/10/kilo-ampere-lenier-injector-kali
തുടരുന്നൂ ഓപ്പറേഷൻ സിന്ദൂർ..
https://chuvannakatukanittamayyazhi.com/2025/05/11/
*നാരീശക്തി ധീരതയുടെ മൂർത്തീഭാവം*
https://chuvannakatukanittamayyazhi.com/2025/05/09/
,*വിനാശ കാലേ വിപരീത ബുദ്ദി*
https://chuvannakatukanittamayyazhi.com/2025/05/12/
മഠത്തിൽ ബാബു ജയപ്രകാശ്……….✍. My Watsap Contact No – 9500716709
