Time Taken To Read 4 Minutes
ഇന്നലെ പറഞ്ഞു നിറുത്തിയിടത്തുനിന്നും നമുക്ക് തുടരാം …
പ്രതീക്ഷിച്ചതുപോലെ വത്തിക്കാനിൽ നിന്നും വെളുത്തപുക ഉയർന്നിരിക്കുന്നു . പ്രസ്ഥുത വിവരം എനിക്ക് ഷെയർചെയ്തുതന്നതു ജോസഫെൻ … കൂട്ടത്തിൽ ഒരു കുറിപ്പും
“പുതിയ മാർപ്പാപ്പയായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് 2005 – 2006ൽ മാനന്തവാടിയിലെ തലപ്പുഴ സെന്റ് തോമാസ് പള്ളിയിൽ വന്നിരിക്കുന്നു. എത്രത്തോളം വാസ്തവാണെന്നതിനു ഒരു തെളുവുമില്ല തരാൻ . നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ അതാണല്ലോ ബൈബിൾ വചനവും പറയുന്നത് . (ഈ വിവരം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ കൈവശമുണ്ട്. എ ഐ കാലഘട്ടമാണ് ഏതു ശരി ഏതു വ്യാജം എന്നറിയാൻ പറ്റാത്ത കാലവും ആണല്ലോ)
പുതിയ മാര്‍പാപ്പ; അമേരിക്കയിൽ നിന്നുള്ള ആദ്യ “പോപ്പ്.”
വത്തിക്കാൻ ആകാശത്തു ഉയർന്ന വെളുത്തപുക ലോകം മുഴുവൻ പടർന്നു എന്നന്നേക്കുമായി ഒരു സമാദാനന്തരീക്ഷം സൃഷ്ടിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ..
പഹൽഗാം ആക്രമണത്തിന് ശേഷം പാക്കിസ്ഥാന്റെ പതിനാറടിയന്തരം നടത്തിയിട്ടും, ശാന്തിയടാത്ത ആത്മാക്കളെ പ്രതിമയിൽ ആവാഹിച്ചു പിണ്ട ദർപ്പണമടക്കേണ്ട രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് എന്ന് തോന്നുന്നൂ. അതിനു ഇനി 41 മണിക്കൂറോ 41 ദിവസമോ എന്നെ അറിയാനുള്ളൂ….
സിന്ദൂർ ഓപ്പറേഷന്റെ മൂന്നാം ദിനത്തിലും ഭാരതത്തിന്റെ പ്രതിരോധത്തിലൂന്നിയുള്ള ആക്രമണ ദൃശ്യങ്ങൾ നമ്മൾ കണ്ടുകൊണ്ടിരിക്കയാണല്ലോ .
പണ്ട് മഹാഭാരതയുദ്ധത്തിലും നമ്മൾ ഇതൊക്കെത്തന്നെയാണ് വിവരിച്ചു വായിച്ചിട്ടുള്ളതും സീരിയലിലൂടെ കണ്ടിട്ടുള്ളതും .
നാഗാസ്ത്രം വിടുമ്പോൾ പ്രതിരോധിക്കാൻ ഗരുഡാസ്ത്രം
അഗ്നി അസ്ത്രം തൊടുക്കുമ്പോൾ വരുണാസ്ത്രം .
ഒടുവിൽ സുദുദർശന ചക്രവും പശുപതാസ്ത്രവും വരെ ഉപയോഗിച്ച് ധർമ്മം സംരക്ഷിക്കാൻ…
പറഞ്ഞുവരുന്നത് ഭാരതം രൂപകൽപ്പനം ചെയ്ത കാളിയെ പറ്റി അൽപ്പം വിശേഷണങ്ങൾ നൽകിക്കൊണ്ടാവട്ടെ ഇന്ത്യാ പാക്ക് യുദ്ധ വിശേഷണങ്ങൾ വിലായിരുത്തുമ്പോൾ? അതിനെ അൽപ്പം പുരാണവുമായി ബന്ധപ്പെടുത്തി പറയേണ്ടിയിരിക്കുന്നു
”കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ….!
കുലം ച; കുലധര്‍മ്മം ച; മാം ച പാലയ പാലയ ”
കാളി….ദേവി …! ആരാണീ കാളി??
മധുകൈടഭന്‍മാരെ വധിക്കാന്‍ മഹാവിഷ്ണുവിനെ സഹായിക്കാനാണ് മഹാ കാളിയായി ആദിപരാശക്തി ജന്മം കൊണ്ടതെന്ന് ഒരു കഥ.
പരമശിവ പത്നി പാര്‍വ്വതി ദേവി (സതി) അഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്തപ്പോള്‍ പരമശിവന്‍ ദേഷ്യവും സങ്കടവും സഹിക്കാതെ സ്വന്തം ജഢ പറിച്ചു നിലത്തടിച്ചുവെന്നും അതില്‍ നിന്നു കാളിയുണ്ടായി എന്നും വേറൊരു കഥ. (കൊട്ടിയൂർ മഹാത്മ്യം)
ചണ്ഡമുണ്ഡന്‍മാരെ വധിക്കാന്‍ ചണ്ഡികാ പരമേശ്വരിയുടെ പുരികത്തില്‍ നിന്നു ജനിച്ചവളാണ് ചാമുണ്ഡിയെന്ന് മറ്റൊരു കഥ.
സഹസ്രമുഖ രാവണനെ വധിക്കാന്‍ സീതയും കാളിയായി മാറുന്നുണ്ട് എന്നും എവിടെയോ കേട്ടിട്ടുണ്ട്.
നരസിംഹാവതാരമെടുത്ത മഹാവിഷ്ണുവിന്റെ കോപം തണുപ്പിക്കാന്‍ കാലഭൈരവന്റെ മൂന്നാം കണ്ണിലെ അഗ്നിയില്‍ നിന്നു കാളി ജനിക്കുന്നു. ഈ കാളിയെ നാരസിംഹി, പ്രത്യംഗിരാ എന്നീ പേരുകളിലാണ് വിളിച്ചു വന്നത്.
പഞ്ചഭൂതങ്ങളില്‍ അഗ്നിയാണ് കാളി.
കാളിയുടെ നിവാസം നവഗ്രഹങ്ങളിലെ ചൊവ്വയിലാണ്. (നമ്മുടെ ശാസ്ത്രജ്ഞർ ചൊവ്വയും കടന്നു സൂര്യ വലയത്തിൽ എത്തിനിൽക്കുന്നു)
ശാക്തേയര്‍ പ്രകൃതിയെത്തന്നെ കാളീശ്വരിയായി സങ്കല്പിച്ചപ്പോള്‍
തപോധനരായ ഋഷീശ്വരന്‍മാര്‍ നമ്മുടെ തന്നെ ഉള്ളില്‍ കുടികൊള്ളുന്ന കുണ്ഡലിനീ ശക്തിയായും , ഇഛാശക്തിയായും കാളിയെ സങ്കല്പിച്ചു.
ദേവീഭാഗവതം പറയുന്നത് അന്നം തരുന്ന അന്നപൂര്‍ണ്ണേശ്വരിയും മരണം വന്നെത്തുമ്പോള്‍ നമ്മുടെ അതുവരെയുള്ള കര്‍മ്മങ്ങളെ ചോദ്യം ചെയ്യുന്ന കാളരാത്രിയായും കാളിയെ തന്നെ സങ്കല്പിക്കുന്നു.
കാള രാത്രിയും ചണ്ഡികയും ചാമുണ്ഡിയും പ്രത്യംഗിരയും എല്ലാം ആ കാളിതന്നെ. സ്ത്രീ അമ്മ രക്ഷക. എല്ലാം എല്ലാം ആ മാതൃരൂപിണിയാണ്.
കാളീ സങ്കല്പത്തിന് മറ്റു പ്രത്യേകതകളുള്ളത്.
കാളീ എന്നാല്‍ കാലം സമയം എന്നതാണ്.
കാളീ എന്നാല്‍ കാളുന്നവള്‍ ഇല്ലായ്മ ചെയ്യുന്നവളെന്നാണ്.
കാളീ എന്നാല്‍ കറുത്തവള്‍ എന്നാണ്.
പുറത്തേക്കു തൂക്കിയ നാവ് മഹാ മൗനത്തെ സൂചിപ്പിക്കുന്നു. മൗനം തപസ്സാണ്, ധ്യാനാവസ്ഥയാണ് മഹത്തരവുമാണ്.
കറുകറുത്ത ഉടല്‍ ലോകത്തിന്റെ മിഴിയിലെ കറുത്ത കൃഷ്ണമണിയെ സൂചിപ്പിക്കുന്നു. കണ്ണുണ്ടായിട്ട് കാര്യമില്ല കൃഷ്ണമണിയുണ്ടെങ്കിലെ കാണാനാവു. ആ കാഴ്ച്ചമിഴി കാളിയാണെന്നാണ് ആ കറുപ്പിന്റെ പൊരുള്‍.
അറുത്തെടുത്ത ശിരസ്സ്. അഹം ബോധം ജീവികളിലുണ്ടാവുന്നത് തലച്ചോറില്‍ നിന്നാണ്. ആ അഹം ബോധം വെട്ടി മാറ്റിയാലേ നമ്മെ നാം അറിയൂ ആ അറിവിന് അഹം ബോധം അറുത്തു മാറ്റൂ എന്ന സന്ദേശമാണ് അറുത്തെടുത്ത ശിരസ്സ് നമ്മോട് സൂചിപ്പിക്കുന്നത്.
ഇനി അരയിലെ വെട്ടിയെടുത്ത കൈകളുടെ മാല. മനുഷ്യര്‍ ചിന്തക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നത് ഈ കൈകൊണ്ടാണ്. നമ്മുടെ പ്രവൃത്തി നമ്മെ സ്വര്‍ഗ്ഗ നരകങ്ങളില്‍ എത്തിക്കുന്നു. ആ പ്രവൃത്തികള്‍ വളരെ നിയന്ത്രണത്തോടെയും ജ്ഞാനത്തില്‍ അധിഷ്ഠിതമായും ചെയ്യുക എന്ന സന്ദേശമാണ്. കാളി നമുക്കു നൽകുന്നത്.
പിന്നെ ഏറ്റവും ഭീകരമായതിനെ നമ്മുടേതെന്നു കരുതിയാല്‍ മറ്റൊരു ഭീകരതയും നമ്മെ ഭയപ്പെടുത്തുകയില്ല. അതിനെ അമ്മയായി കരുതിയാല്‍ ഭയമെവിടെ? ഒരു കുഞ്ഞിന് സ്വന്തം അമ്മയെ ഭയക്കാനാവുമോ?? അതാണ് ഭീകരമായ ഈ ആകാരവടിവെന്നു പുരാണം.
ഭദ്രകാളിയെന്നാല്‍ ഭയത്തെ കളയുന്നവള്‍ എന്നു തന്നെയാണ്. അന്ധകാരമായ രാത്രിയെ കളഞ്ഞു ജ്ഞാനത്തിന്റെ വെളിച്ചം നല്കുന്നവള്‍ കാളി.
(കടപാട് )
അമ്മേ മഹാകാളീ ശരണം
കാലാകാലങ്ങളിൽ ഐ എസ ആർ ഓ ശാശ്ത്രജ്ഞമാർ എന്ത് പരീക്ഷിക്കുമ്പോഴും തടസ്തങ്ങൾ മാറാൻ ഗണപതിഹോമവും മുന്നോട്ടുള്ള പ്രയാണം വേഗത്തിലാക്കാനും പ്രാക്കും നെഗറ്റിവ് എനർജി നീക്കാനും ചെറുനാരങ്ങ കെട്ടുന്നതിനെയും കളിയാക്കുന്നവരോട് ഒന്ന് ഓർമ്മപെടുത്തട്ടെ?
ഇതിനെയൊക്കെ വിമർശിച്ചു പുരോഗമനം പറഞ്ഞു നടക്കുന്ന പൃഥ്‌വി രാജ്, ലൂസിഫറും, എമ്പുരാനും പടമെടുക്കുമ്പോഴും തേങ്ങയുടച്ചും നാരങ്ങ ഉഴിഞ്ഞിട്ടും കയ്യിലും കഴുത്തിലും കറുപ്പും, ചുവപ്പും, പച്ചയും ചരടുകൾ കെട്ടിത്തന്നെ ..!!
ഡി.ആർ.ഡി.ഒ തെയ്യാറാക്കി നിർത്തിയ ഈ കാളിയും പുരാണത്തിലെ കാളിയെപ്പോലെ വിവിധ ഭാവങ്ങളോടെ സംഹാരം രൂപിണിയായി നിർത്തിയിട്ടുണ്ട് ഏതാക്രമണങ്ങളെയും നേരിടാൻ…!
ഇനി ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ നമ്മുടെ ശാസ്ത്രജ്ഞൻമാർ രൂപം കൊടുത്ത കാളിയെ പറ്റി അറിയാം
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) വിഭാവനം ചെയ്തെടുത്ത അതി മാരക പ്രേരക ശക്തിയുള്ള ലേസർ ആയുധ സംവിധാനം “കാളി” (KALI) (കിലോ ആമ്പിയർ ലീനിയർ ഇൻജക്ടർ) KILO AMPERE LENIER INJECTOR )
ഇനിയിതിന്റെ (ലേസർ ആയുധ സംവിധാനത്തിന്റെ) പ്രധാന സവിശേഷതകൾ
ഡയറക്റ്റഡ് എനർജി വെപ്പൺ (DEWS)
ഫിക്സഡ് – വിംഗ് യു. എവി. കൾ, സ്വാം ഡ്രോണുകൾ, നിരീക്ഷണ സെൻസറുകൾ, ആന്റിനകൾ എന്നിവ ട്രാക്ക് ചെയ്യാനും ടാർഗെറ്റു ചെയ്യാനും നിർവീര്യമാക്കാനും ഡി.ആർ.ഡി.ഒയുടെ ഡ്യൂ സിസ്റ്റം ഉയർന്ന ശക്തിയുള്ള ലേസർ ഉപയോഗിക്കുന്നു.
ആധുനിക യുദ്ധ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ പുരോഗതി പ്രദർശിപ്പിക്കുന്ന എം.കെ-II (എ) ഡ്യൂ സിസ്റ്റം വാഹനത്തിൽ ഘടിപ്പിച്ചരിക്കുന്നു. ലൈറ്റ് സ്പീഡിൽ ലേസർ രശ്മികൾ പുറപ്പെടുവിച്ചുകൊണ്ട് ഈ സിസ്റ്റം, ശത്രുക്കളുടെ ആയുധങ്ങളെ കണ്ടെത്തി നശിപ്പിക്കുന്നു. അതും താരതമ്മ്യേന ചെലവ് കുറഞ്ഞ രീതിയിൽ
ഊർവ്വശി ശാപം ഉപകാരമെന്നു പറഞ്ഞതുപോലെ പാക്കിസ്ഥാനെ ക്കൊണ്ടു ഒരു ഉപകാരമുണ്ടായി; വലിയ ചിലവൊന്നുമില്ലാതെ ഇതിന്റെ പ്രവർത്തന ക്ഷമത ലോകത്തിനു സാക്ഷ്യപ്പെടുത്തി ഭാരതം.!
ഒപ്പം ചൈനീസ് മിസൈലിന്റേയും അഞ്ചാം തലമുറ ചൈനീസ് പോർ വിമാനത്തിന്റെയും, ഡ്രോണിന്റെയും ക്വാളിറ്റിയില്ലാത്ത ഉപകരണങ്ങൾ നൽകി പാക്കിസ്ഥാനെ ചതിച്ചതു ലോകം നേരിൽ ക്കണ്ടു മനസ്സിലാക്കി.
കുറച്ചു ദിവസം മുൻപ് നമ്മുടെ പ്രതിപക്ഷ നേതാവ് (രാഹുൽ) ഇതിന്റെ ക്വാളിറ്റി സാക്ഷ്യപ്പെടുത്തുന്ന വീഡിയോവും അത് പ്രചരിപ്പിക്കുന്ന പരിവാരങ്ങളെയും നമ്മൾ കണ്ടപ്പോൾ? മോഹൻ ലാലിൻറെ ഉപ്പുമാവ് കഥയും ഇംഗ്ളീഷ് പ്രസങ്ങവും കേട്ട് കുട്ടികൾ കയ്യടിക്കുന്നു രംഗമോർമ്മവന്നു.
ഒടുവിൽ മോഡിജിയുടെ ആത്മ നിർമ്മാൺ ഭാരത പദ്ധതി പ്രകാരം ഭാരതീയരായ ശാസ്ത്രജ്ഞർ നമുക്കായി സമ്മാനിച്ച കാളിയൂടെ പിൻബലത്തിൽ, റഷ്യ, ചൈന, ഇസ്രായേൽ എന്നിവയുൾപ്പെടെ ഉയർന്ന ശക്തിയുള്ള ലേസർ-DEWS സംവിധാനങ്ങളുള്ള രാജ്യങ്ങളുടെ എലൈറ്റ് ഗ്രൂപ്പിൽ ഇന്ത്യയും ചേരുന്നു….
യുദ്ദം ഒന്നിനും പരിഹാരമല്ല എന്ന് പറയുന്നവരോട് … ക്ഷമയുടെ എല്ലാ പരിധിയും വിട്ടു കഴിഞ്ഞാൽ നിലനിൽപ്പ് അതിനു ഒരു പരിധിവരെ ചെറുത്തുനിൽപ്പ് അതാണ് ഭാരതം ലോകത്തിനു കാണിച്ചുകൊടുക്കുന്നതു. അതിന്റെ പരിധി കഴിഞ്ഞാൽ സംഹാരം
അനിവാര്യമായ യുദ്ദം പലർക്കും പലതരത്തിൽ ഉപകാരമാണ് .
യുദ്ദം രാഷ്ട്രത്തിന്റെ വളർച്ചയെ മുരടിപ്പിക്കുമെന്നു പറയുന്നവരോട് പറയാനുള്ളത്? ഈ യുദ്ദം ഭാരതത്തിനൊരനുഗ്രഹമാണ്! എല്ലാ മേഖലയിലും!
നിങ്ങൾ കണ്ടിട്ടില്ലേ നല്ല തേക്കും, ഈട്ടിയും, ചന്ദനവും, കാതലോടെ വളരണമെങ്കിൽ അനാവശ്യമായ ചില്ലകൾ വളരുന്നുണ്ടെങ്കിൽ വെട്ടിക്കളയണം!
അരികിൽ കളകളുണ്ടെങ്കിൽ പറിച്ചുകളയണം …
എങ്കിൽ നല്ല കാതലുള്ള ഒത്ത തടി വാങ്ങിക്കുവാൻ സ്വദേശത്തു നിന്നുമാത്രമല്ല അങ്ങ് വിദേശത്തുനിന്നും ആളുകൾ വരും . പറഞ്ഞത് മനസ്സിലായിക്കാണുമെന്നു കരുതട്ടെ..
നമ്മുടെ ഭാരതത്തിലും വളരുന്നുണ്ട് അനാവശ്യമായ ചില്ലകളും കളകളും..
ഇവരെ ചില സംഭവങ്ങൾ കൂടി ഓർമ്മപ്പെടുത്തട്ടെ?
1921 – 1922 ലെ തൂവന്നൂർ സംഭവവും (സഖാവ് ഇ എം എസ്സിന്റെ പുസ്തകം റഫർ ചെയ്യൂ ) 60 – 65 കൊല്ലം കാഷ്മീരിലും . കാർഗിലും ഉറിയും പുൽവാമയും ഏറ്റവുമൊടുവിൽ പഹൽഗാമിലും നരഹത്യനടത്തുമ്പോൾ ഇവരുടെയൊക്കെ തത്വങ്ങൾ എവിടെയായിരുന്നു ? ചൈനയിലെ കാര്യമൊന്നും അറിഞ്ഞില്ലെന്നുണ്ടോ സഖാവിനു?
മാതൃ രാജിത്ത് താമസിച്ചു ടോയിലറ്റ് പേപ്പറടക്കം സർക്കാരിന്റെ എല്ലാ ആനുകൂല്യവും പറ്റി ജീവിക്കുന്ന സ്വൊരാജ്ഉം, തള്ളയായിട്ടും കുട്ടിയെന്നു വിളിക്കേണ്ടിവരുന്ന ശാരദക്കുട്ടിക്കും വെളിവും വിവേകവും വരണമെങ്കിൽ ശ്രീമതി ടീച്ചർക്ക് ഞെട്ടാനുണ്ടായ അനുഭവമെങ്കിലുമുണ്ടാവണം.
അല്ലെങ്കിൽ ബിലാവൽ ഭൂട്ടോ യുദ്ധമുഖത്തു നിന്നുമാറി ഏതോ സുരക്ഷിതമായ സ്ഥലത്തിരുന്നു നടത്തുന്ന ജല്പനങ്ങളായി വിലയിരുത്തും .
ആയതിനാൽ സ്വൊരാജും ശാരദക്കുട്ടിയും ഒരു വെള്ളക്കൊടിയും പിടിച്ചു യുദ്ധ സമാനമായ അതിർത്തികളിലൂടെ ഒന്ന് നടക്കാമോ?. ഒരു ഉറപ്പ് തരാം ഭാരതത്തിന്റെ സൈനികർ നിങ്ങളെ തൊടില്ല ! ഒന്ന് കൂടി ഉപദേശിക്കട്ടെ കലിമയും ചില ആയത്തുകളും കൂടിപഠിച്ചില്ലേൽ വിവരമറിയും.
ഇന്നലെ വായിച്ച ഒരു മെസേജിലെ അവസാന വരികൾ കടമെടുത്തു എഴുതി ഈ കുറിപ്പവസാനിപ്പിക്കട്ടെ ..
നമ്മളെയെല്ലാതെ മറ്റാരെയും സ്വന്തമായി വേണ്ടാത്ത ഒരു മനുഷ്യനാണ് നമ്മെ നയിക്കുന്നത്. ഒന്നായിരിക്കുന്നതാണ് കരുത്ത്. ശത്രു ആയുധം കൊണ്ടു മുറിപ്പെടുത്താൻ ശ്രമിക്കവേ ഇപ്പോൾ ചെയ്യുന്നത് തുടരുക, നാം നാവു കൊണ്ടെങ്കിലും മുറിപ്പെടുത്താതിരിക്കുക.
അത്തരം നാവുകളരിയുക. അതാണ് മികച്ച പ്രായശ്ചിത്തം. ഈ യുദ്ധം നാം ജയിക്കും. കാരണം ‘രാമൻ’ ഗുണവാൻ മാത്രമല്ല, വീര്യവാനുമാണ്.
NB:അതിർത്തി വരെ മാത്രം വന്ന് എരിഞ്ഞു തീരുന്ന മിസൈലുകൾ പറഞ്ഞു തരുന്ന ഒരു പാഠമുണ്ട്…. ഇത് പുതിയ ഇന്ത്യയാണ് ! (കടപ്പാട്)
എവിടെയോ എപ്പോഴോ വായിച്ചു മനസ്സിൽ തങ്ങിയ വരികളാണ്
കോർത്തുപിടിക്കുന്ന കരങ്ങളിൽ ആത്മാർത്ഥത ഉണ്ടാകണമെന്നില്ല. പക്ഷെ, ചേർത്തുപിടിക്കുന്ന ഹൃദയങ്ങളിൽ അതുണ്ടാകും കൊടുക്കുന്നതും വാങ്ങുന്നതും ഹൃദയങ്ങൾ കൊണ്ടാകട്ടെ…
അതിജീവിക്കാൻ കഴിയാത്ത പ്രശ്നങ്ങളില്ല. പ്രശ്നങ്ങളുടെ കാഠിന്യത്തേക്കാൾ കാര്യക്ഷമവും ക്രിയാത്മകവുമാണ് മനുഷ്യന്റെ മനസ്സ്…അത് കൊണ്ടു മനസ്സിനെ ശക്തിപ്പെടുത്തുക..
എന്നും സന്ധ്യക്ക് നാമം ജപിക്കുമ്പോൾ അല്ലെങ്കിൽ ഉറങ്ങുന്നതിനുമുമ്പ് നമ്മൾ പ്രാർഥിക്കുമ്പോൾ അതിർത്തികൾക്കപ്പുറത്ത് ഉറക്കമില്ലാതെ നമുക്കുവേണ്ടി പോരാടുന്ന നമ്മുടെ ധീരരായ സൈനികർക്കുവേണ്ടിയും പ്രാർത്ഥിക്കുക.
അവർ ഉണർന്നിരിക്കുന്നതിനാലാണു നമ്മൾ സുരക്ഷിതരായിരിക്കുന്നത് . നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം അവരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുക എന്നതാണ്.
🙏ഭാരത് മാതാ കീ ജയ് 🙏
(തുടരും….)
ജെയ് ഭാരത്
വാൽക്കഷണം
ഒരുയുദ്ധമുണ്ടാകുമെന്നുള്ള വാർത്ത കേൾക്കുമ്പോഴേ രാജ്യത്തു ഗോതമ്പിനും അരിക്കും ഉള്ളിക്കും ഉരുളക്കിഴങ്ങിനും പഞ്ചസാരയ്ക്കും ക്ഷാമവും വിലക്കയറ്റവും ഉണ്ടാകുക പതിവുള്ള കാഴ്ച്ചകളായിരുന്നു … ഇന്ന് അതൊന്നുമില്ല അതാണ് മോഡിജിയുടെ ഗ്യാരന്റി
മഠത്തിൽ ബാബു ജയപ്രകാശ്…….✍ My Watsapp Contact No – 9500716709
