Time Taken To Read 3 Minutes
മോഹൻലാൽ നായകനായി അഭിനയിച്ച ലൂസിഫർ…സിനിമ അവസാനിപ്പിക്കുന്നത് ആ സിനിമ കണ്ടിട്ടുള്ളവർക്കു മനസ്സിലാവും അതിനൊരു രണ്ടാം ഭാഗമുണ്ടാവുമെന്നു.! പ്രതീക്ഷിച്ചതുപോലെ രണ്ടാം ഭാഗം, ഏറേ വിവാദങ്ങളോടെ റിലീസാവുകയും ചെയ്തു. (ആദ്ദ്യ സിനിമ അതായത് ലൂസിഫറുമായി ബന്ധമുണ്ടോ എന്ന് ചിന്തിച്ചാൽ എല്ലാ വവിവാദങ്ങളടേയും പൊരുളറിയാം)
“എംബുരാൻ” റിലീസാവുന്നതിനു മുൻപ് തന്നെ വിവാദങ്ങളും സജീവമായിട്ടുണ്ട്,
എല്ലാ കഥാപാത്രങ്ങളും സംഭവങ്ങളും സാങ്കൽപ്പികമാണ്” എന്ന നിരാകരണത്തോടെയാണ് ചിത്രം ആരംഭിക്കുന്നത് – എന്നാൽ പിന്നീട് 2002 ലേതെന്നു തോന്നിപ്പിക്കുന്ന ഒരു രംഗം വരുന്നു – ഒരു മുസ്ലീം ഗ്രാമം കത്തിക്കുന്നു. കുഴപ്പങ്ങൾക്കിടയിൽ, പിതാവിന്റെ സഹായത്തിനായി നിലവിളിക്കുന്ന ഒരു കൊച്ചു മുസ്ലീം ആൺകുട്ടിയെ ഒരു ഹിന്ദു പുരുഷൻ ക്രൂരമായി മർദ്ദിച്ചു കൊല്ലുന്നു…….
…. ഇനി എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്.? അതായത് ഈ സിനിമ സംഘി വിരുദ്ധ രാഷ്ട്രീയമാണോ മുന്നോട്ട് വെക്കുന്നത് അതോ ബിജെപിക്ക് കൂടുതൽ വോട്ടുകൾ എത്തിക്കാനുള്ള രാഷ്ട്രീയമാണോ…?നമുക്ക് കാത്തിരുന്നു കാണാം.
ഞാൻ സിനിമ കണ്ടിട്ടില്ല റിവ്യു വായിച്ചും എതിർത്തും അനുകൂലിച്ചുമുള്ളതിലെ കമന്റ്സ് വായിച്ചും എഴുതുന്ന കുറിപ്പിലൂടെ എന്റെ അഭിപ്രായമാണ് എഴുതുന്നത്
ഗുജറാത്ത് സംഭവങ്ങളെ അടിസ്ഥാനമാക്കി അതിനെ വെള്ളപൂശാൻ യാഥാർഥ്യം മറച്ചുകൊണ്ട് ഗോധ്ര സംഭവമെന്ന് തോന്നിപ്പിക്കാത്തരത്തിൽ തിരക്കഥ സൃഷ്ട്ടിച്ചു ചിത്രീകരിച്ചതാണെന്നു ഹിന്ദു സംഘടനകൾ ആരോപിക്കുമ്പോൾ,?
അല്ല, ഇത് സംഘപരിവാറിന്റെയും ബി ജെ പിയുടെയും അധികാര രാഷ്ട്രീയത്തിലൂന്നി നടപ്പിലാക്കുന്ന ഫാസിസിസ്റ്റു പ്രവണത എടുത്തുകാട്ടാൻ ആവിഷ്‌ക്കാര സ്വാതന്ദ്ര്യ മുപയോഗിച്ചു നിർമ്മിച്ച ചലച്ചിത്രമാണെന്നു ഇതിനെ അനുകൂലിക്കുന്നവരും വാദിക്കുന്നു!
നമ്മുടെ ഭാരതത്തിന്റെ പ്രത്യേകതയും അത് തന്നെയാണ്;
ഏതു വിഷയത്തിലും അനുകൂലിക്കാനും എതിർക്കാനും തുല്ല്യ സ്വാതന്ദ്ര്യമുണ്ട്! അതുകൊണ്ട് എംബുരാനെന്ന സിനിമയുടെ വിജയ പരാജയങ്ങൾ അതിന്റെ മെറിട്ടനു അനുസരിച്ചല്ലെങ്കിലും അവരവരുടെ രാഷ്ട്രീയ പിൻബലത്തിനനുസരിച്ചു തീരുമാനിക്കട്ടെ. അല്ലെങ്കിൽ പ്രത്വി രാജ് – മോഹൻലാൽ ഫാൻസ്!, അതുമല്ലെങ്കിൽ ചിത്രങ്ങൾ കാണുന്ന ജനങ്ങൾ വിധിയെഴുതട്ടെ?
ഇങ്ങനെ പറയുമ്പോഴും നമ്മളൊന്നോർക്കേണ്ടതുണ്ട്?
ഭാരതത്തിന്റെ താഴേ തട്ടിലുള്ള കോടതികൾ കടന്നു ഒടുവിൽ പരമോന്നത നീതിപീഠം ഏറെ വാദങ്ങൾകേട്ടും തീർപ്പു കൽപ്പിച്ച ഒരു സംഭവത്തിന്റെ പുനരാവിഷ്‌ക്കാരമാണെന്നു തോന്നിപ്പിക്കുന്ന തരത്തിൽ ആവിഷ്‌ക്കാര സ്വാതന്ദ്ര്യത്തിൻറെ പിൻബലത്തിൽ ചിത്രീകരിക്കുന്നതിനെ ഭാരതത്തിന്റെ നിയമ വാഴ്ച്ചയെ അംഗീകരിക്കുന്നവർക്കു സ്വീകരിക്കാൻ ബുദ്ദിമുട്ടുണ്ടാവും. (എന്തിനും രണ്ടു പക്ഷമുണ്ടാവുമെന്നു തത്വം മറക്കുന്നില്ല.)
ഈ ചലച്ചിത്രത്തിന്റെ പ്രവർത്തന രീതി, തീർച്ചയായും സാംസ്കാരിക, സാമൂഹിക പ്രതികരണങ്ങളിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട് . ഈ സിനിമ, ഗോധ്ര ട്രെയിൻ അപകടം പോലുള്ള ഒരു വിഷയത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബന്ധമുണ്ടെന്നു ഒരുപക്ഷം ! മുകളിലെഴുതിയതു പോലെ തികച്ചും തോന്നലാണെന്നു സിനിമാനുകൂലികളുടെ പക്ഷംകൂടിയായപ്പോൾ സമൂഹത്തിൽ ഒരു വലിയ തർക്കത്തിലേർപ്പെട്ട്കൊണ്ട്? ജനങ്ങൾ മൂന്നു തട്ടിലാണിപ്പോൾ.
സിനിമയുടെ ലഭിക്കുന്ന സന്ദേശം പലരിലും സംശയങ്ങളുളവാക്കുന്നുണ്ട്, ചിലർ അത് പ്രകോപനാത്മകവും വിരുദ്ധമായ കലാസൃഷ്ടി എന്നും കണക്കാക്കുന്നു.
ഇവിടെ വിഷയമതല്ല
മോഹൻലാൽ, ഇന്ത്യയിലെ ഏറ്റവും പ്രശസ്ത താരങ്ങളിൽ ഒരാളായും, സിനിമയിലും സാംസ്കാരിക മേഖലകളിലും പ്രതിബദ്ധതയുള്ള ആളായും അറിയപ്പെടുന്നു. അദ്ദേഹം എടുത്തുവന്ന ആധികാരിക മേഖലകളിലോ സാമൂഹികമായി ബാധകമായ രീതിയിലോ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ നിരീക്ഷണത്തിന് വിധേയമാണ് എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.
എന്നാൽ, എമ്പുരാനിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം, നിരവധി ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കി. ഒരു പ്രൗഢതയുള്ള വ്യക്തിത്വം, മോഹൻലാലിന്റെ സിനിമയിലുളള ഉൾക്കാഴ്ചകൾ, പ്രത്യേകിച്ച് വിദ്വേഷ പ്രചരിപ്പിക്കുന്ന വശങ്ങൾ, അവരുടെ സാമൂഹിക ചുമതലയും ഉത്തരവാദിത്വവും ചോദ്ധ്യപ്പെടുന്നില്ലേ? .
ഇങ്ങനെ എനിക്ക് തോന്നാൻ കാരണം. അദ്ദേഹം സംസ്ഥാനതലത്തിലും രാജ്യത്തരത്തിലും വിവിധ പുരസ്‌ക്കാരങ്ങൾക്കൊപ്പം, പദ്മാ പുരസ്‌കാരങ്ങളും നൽകി രാഷ്ട്രം ആദരിച്ച വ്യക്തിയാണ്. അത്തരം പുരസ്‌കാരങ്ങൾ സ്വീകരിച്ചതിലൂടെ അദ്ദേഹവും സമൂഹത്തോടും രാഷ്ട്രത്തോടും കൂടുതൽ പ്രതിബദ്ധത പുലർത്തേണ്ട വ്യക്തിയായി മാറിക്കഴിഞ്ഞു .
പറഞ്ഞുവരുന്നതു
വിവിധ പുരസ്‌കാരങ്ങൾക്ക് പുറമേ ഇന്ത്യൻ സൈന്യത്തിലെ അദ്ദേഹത്തിന്റെ പദവി, ഒരുപാട് പൊതു പദവികളിലേക്കുള്ള വ്യക്തിത്വം, മാത്രമല്ല അദ്ദേഹം നേടിയ പുരസ്‌കാരങ്ങൾ, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഉയരുന്ന കാഴ്ചപ്പാടുകൾക്ക് സ്വാധീനം ചെലുത്തുന്നുണ്ടു. അതിനാൽ, ഒരു സാമൂഹിക നേതാവായും, പ്രചാരകനായും, അദ്ദേഹത്തിന്റെ സംഭാവനകൾ, സമൂഹത്തിലെ ഐക്യവും നന്മയും മുൻനിർത്തിയാണ് വിലയിരുത്തപ്പെടേണ്ടതുള്ളത്. അങ്ങനെ വിലയിരുത്തപ്പെടുമ്പോഴേ അത് മറ്റുള്ളവർക്ക് മാതൃക ആവുകയുളൂ.
നിലവിലെ സാഹചര്യത്തിൽ, മോഹൻലാൽ പോലുള്ള പ്രശസ്ത വ്യക്തികളുടേയും അവരെ പിന്തുണക്കുന്നവരുടെ ചിന്തകളും നടപടികളും, ദേശീയ ഐക്യത്തിനും സമൂഹത്തിലെ സമാധാനത്തിനും അനുകൂലമായി അവബോധപ്പെടുത്തുക വലിയ പ്രാധാന്യമർഹിക്കുന്നുണ്ട്.
എന്നാൽ വിവാദമായേക്കാവുമെന്നുള്ള ഒരു ചലച്ചിത്രത്തിൽ ഇദ്ദേഹത്തെപോലുള്ളവർ സ്വീകരിക്കുമ്പോൾ 100 വട്ടം ആലോചിക്കണമായിരുന്നു. കാരണം അദ്ദേഹത്തിന്റെ സാമൂഹിക ഉത്തരവാദിത്വം, പൊതുപ്രവർത്തകർ ഉദ്ദേശിക്കുന്നതിന് എതിർപ്പ് ഉണ്ടാക്കുന്ന വിഷയങ്ങളിൽ വ്യക്തമായ നിലപാടുകൾ കൈക്കൊള്ളുന്നുണ്ടെന്നും, ഈ വിവാദങ്ങളിൽ മോഹൻലാലിന്റെ പ്രവർത്തനങ്ങൾക്കുള്ള ഉത്തരവാദിത്വം വ്യക്തമാക്കുന്ന രീതിയിൽ അടുത്ത് പോകേണ്ടതാണ്. അതിനി എന്ത് ആവിഷ്‌ക്കാര സ്വാതന്ദ്ര്യമായാലും.
ഇപ്പോഴുള്ള ഈ വിവാദങ്ങൾക്കു പിറകിൽ മുൻവിധിയോടെ തെയ്യാറാക്കിയ മറ്റു തിരക്കഥകൾ വല്ലതുമുണ്ടോ എന്ന് കണ്ടടറിയേണ്ടിയിരിക്കുന്നു …!
“കൂടുതൽ വ്യക്തമാക്കിയാൽ വെടക്കാക്കി തനിക്കാക്കുക എന്നുപറയുന്നത് പോലെ …?”
അതായതു സുരേഷ് ഗോപി ബി ജെ പി യിൽ വന്നതുപോലെ? ഇനി മോഹൻ ലാലും മുരളീഗോപിയും ഒക്കെ ബിജെപിയിലേക്കെങ്ങാനും ചേർന്നേക്കുമോ എന്ന് കരുതി വിവാദങ്ങളിൽ പെടുത്തി തടയിടുക!
ഇത് എന്റെ ഒരു വിലയിരുത്തലാണ് …
തേന്മാവിൻ കൊമ്പത്തു സിനിമയിൽ ശ്രീനിവാസൻ നെടുമുടി വേണുവിനോട് മാണിക്കനെ (മോഹൻ ലാലിനെ) ഒറ്റുവാൻ പറഞ്ഞുകൊടുക്കുന്ന ഡയലോഗ് പോലെ … തംബ്രാ ഞളുടെ ചെറിയ തലയിൽ തോന്നിയ ചെറിയ ബുദ്ദിയാ എംബ്രാന്ന് …
മഠത്തിൽ ബാബു ജയപ്രകാശ്….✍ My Wstsapp Contact No – 9500716709
Disclaimer: This article is intended for educational and informational purposes only. We do not support or promote violence, hate speech, or political extremism. All views and discussions are based on publicly available information and media reports.
നിരാകരണം: ഈ ലേഖനം വിദ്യാഭ്യാസപരവും വിവരദായകവുമായ ഉദ്ദേശ്യങ്ങൾക്കായി മാത്രമുള്ളതാണ്. ഞങ്ങൾ അക്രമം, വിദ്വേഷ പ്രസംഗം, രാഷ്ട്രീയ തീവ്രവാദം എന്നിവയെ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. എല്ലാ കാഴ്ചപ്പാടുകളും ചർച്ചകളും പൊതുജനങ്ങൾക്ക് ലഭ്യമായ വിവരങ്ങളെയും മാധ്യമ റിപ്പോർട്ടുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്.

well read your beautiful write up Babu Jayaprakash.
thank you.
same time, I am not competent to comment on a sensitive issue like this.
Regards,
Gopalan Poozhiyil
LikeLike