Time Taken To Read 3 Minutes
Disclaimer
ഇത് തികച്ചും സന്ദർഭത്തിനനുസരിച്ചെഴുതിയ കഥയാണ് ഇത് വായിച്ചു ജീവിച്ചിരിക്കുന്നവരെ പറ്റിയോ മരിച്ചവരെ പറ്റിയോ ആണെന്ന് ആർക്കെങ്കിലും തോന്നിപ്പോയാൽ തികച്ചും സ്വാഭാവികം അതിനു ഞാൻ ഉത്തരവാദിയല്ല !
നേരോടെ….. നിർഭയം….. നിരന്തരം എന്നൊക്കെ പറയണമെന്നാഗ്രഹമുണ്ടെങ്കിലും? നുണയില്ലാതെ ഇടയ്ക്കിടെ ഭയത്തോടെ പറയട്ടെ? മുൻഷി വേഷം കെട്ടി ഇന്ദ്രപ്രസ്ഥവും കടന്നുള്ള കുംഭമേളയെന്ന മാമാങ്ക കഥ .. ..!.
ലോകത്തുള്ള സകല പ്രശ്നങ്ങളും, അതിന്റെ വരും-വരായ്കകളെ കണ്ടെത്തി തലനാരിഴവരെ കീറി പരിശോദിച്ചു, ആർക്കും കാണാൻ കഴിയാത്ത കാര്യങ്ങൾ സ്വ-ഭാവനയിൽ കണ്ടെത്തി! പ്രേക്ഷകരെ വിശ്വസിപ്പിക്കും വിധം ലൊട്ടു-ലൊടുക്ക് ന്യായങ്ങൾ നിരത്തി.. പ്രേക്ഷകരുടെ മനസ്സിൽ സംശയത്തിന്റെ കാമ്പ് മുളപ്പിച്ചു, തന്റെ വാദങ്ങൾ ശരിയാണെന്നു തോന്നിപ്പിച്ചു.. ചാനലിനും ചിന്ധു വിനും അനുകൂലമായ തരംഗം സൃഷ്ട്ടിക്കാൻ മിടുക്കുള്ള.. “മന്ഥരയുടെ” ബുദ്ദിയാ തനിക്കെന്നു അഹങ്കരിക്കുന്നുണ്ടെങ്കിൽ?
ചിന്ധു ഒന്നോർത്തോ? സനാതതന ധർമ്മത്തിൽ വിശ്വസിക്കുന്ന ശതകോടിക്കണക്കിലുള്ളവരുടെ ഇടയിൽ താനൊരു ബിന്ദുവാണ് . അതായത് ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കാടുന്ന ഒരു പെന്റുലം മാത്രം.
വിവരമില്ലായ്മ്മ ഒരുകുറ്റമല്ല … അത് അലങ്കാരമായി കൊണ്ട് നടക്കുന്ന തന്നോടും തന്റെ ചാനലിനോടും ഒന്നും പറയാനില്ല.
എന്ത് പറയാനാ താനും തന്റെ പുറം ചട്ട കഥയും കേട്ടു ഉന്മാദം കൊള്ളുന്നവരുണ്ടെങ്കിൽ?
“മോഹൻ ലാൽ – മേനക – നെടുമുടിവേണു കോമ്പിനേഷനിൽ വന്ന ഒരു സീൻ ഓർത്തുപോയി .
ഇടിഞ്ഞപൊളിഞ്ഞു വീഴാറായ ഒരു എൽ പി സ്‌കൂളും, അവിടെ പഠിപ്പിക്കാൻ ഡ്യൂപ്ലിക്കേറ്റ് ഡിഗ്രിയുമായി വന്ന ഇഗ്ളീഷ് അദ്ദ്യാപകനും,
ഇന്ത്യാ ഈസ് മൈ കൺട്രി എന്ന് കാണാപാഠം ഉച്ചത്തിൽ പറഞ്ഞു ഇഗ്ളീഷ് കേൾക്കാത്ത അറിയാത്ത കുട്ടികളെക്കൊണ്ട് കൈയ്യടിപ്പിക്കുന്നതും ,
ഉപ്പുമാവിന്റെ ഇഗ്ളീഷ് സാൾട്ട് – മംഗോ – ട്രീ എന്ന് പറഞ്ഞുകേട്ട അന്താളിച്ചു നിൽക്കുന്ന മേനകയെയും ഒക്കെ ഓർത്തുപോയി ചാനലിൽ തന്റെ മുറിച്ചു മുറിച്ചുള്ള കുംഭമേളകഥ കേട്ടപ്പോൾ!
ബിന്ദു വിനു പല അർത്ഥങ്ങളുമുണ്ട് കണക്കിലാവുമ്പോൾ ബിന്ദുവിനപ്പുറമുള്ള വെറും പൂജ്യമാണ് താനും തന്റെ പുറംചട്ട കഥയും. ഇനി ഭാഷയിലാണെങ്കിൽ ബിന്ദുവിനെ വിലയിരുത്തുന്നത് പൂർണ്ണ വിരാമമായാണ്.
കുറച്ചു മുമ്പ് എന്തോ വേണ്ടാതീനം വിളിച്ചുപറഞ്ഞു അജ്ഞാത വസമനുഷ്ഠിച്ച തന്റെ അജ്ഞാത വാസക്കഥ പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കുന്നത് കേട്ടാൽ എ സർട്ടിഫിക്കറ്റിലൊന്നും ഒതുങ്ങില്ല!
ഇങ്ങനെ തന്നെയാണ് തുടരാൻ തീരുമാനമെങ്കിൽ? ഇനിയുമെത്ര. അജ്ഞാത വാസ കഥ കേൾക്കേണ്ടിവരും ജനങ്ങൾ?
കാണാനും കേൾക്കാനും പ്രേക്ഷകരുണ്ടെങ്കിലേ നിനക്കും നിന്റെ ചാനലിനും നിലനിൽപ്പുള്ളൂ എന്ന് നീ മറക്കരുത് ! പക്ഷെ നിന്റെ അജ്ഞാതവാസ കേൾക്കാൻ ആളെക്കിട്ടും തർക്കമില്ല !
ഈ വിഷത്തിൽ തന്നെ ആരെങ്കിലും പുകഴ്ത്തുന്നുണ്ടെങ്കിൽ അത് പുസ്തകത്തിന്റെ കവർ കണ്ടിട്ട് വിലയിരുത്തുന്നതുപോലെയാണ് .
തനിക്കു ചിന്തിച്ചെഴുതാൻ സാദിക്കുമോ അതിൽ പങ്കെടുത്ത ലക്ഷക്കണക്കിനു നാഗ സന്ന്യാസിമാരും, സന്ന്യാസിനികളും അഘോരികളും എവിടെന്നു വരുന്നു? എങ്ങനെ വരുന്നു?
കുംഭമേള കഴിഞ്ഞാൽ ഒരു മായപോലെ എവിടെപോയിമറയുന്നു എന്നൊക്കെ? .
ഒരാഴ്ച സ്ഥലം മാറിനിന്നാൽ സമയവും ദിക്കും ലഗാനും തിരിയാത്ത തനിക്കു വെളിപാട് വരണമെങ്കിൽ അങ്ങ് ഹിമാലയത്തിലൊന്നും പോകേണ്ട!
നാട്ടിലേ ഏതെങ്കിലും കോൾഡ് സ്റ്റോറേജിന്റെ ഉള്ളിൽ ഒരു രണ്ടോ – മൂന്നോ മിനിട്ടു നിന്നാൽ ഉറച്ചുപോകുന്ന മസ്ഥിക്ഷമേ തനിക്കുള്ളൂ.
ഇനിയഥവാ തിരിയണമെങ്കിൽ തനിക്കു് മൊബൈൽഫോണൊ പഞ്ചാംഗമോ മതിയാവില്ല. പിന്നെ എ ഐ സാങ്കേതീക വിദ്ദ്യഉള്ളതു കൊണ്ട് ഭയപ്പെടേണ്ട.
ഇതൊന്നുമില്ലാതെയാണ് ഈ സന്ന്യാസി സമൂഹം മുഹൂർത്തം തെറ്റാതെ വർഷംതോറും.. അഞ്ചു വർഷം? പന്ത്രണ്ടുവർഷം? നൂറ്റി നാൽപ്പത്തി നാല് വർഷങ്ങൾ കൂടുംതോറും പ്രയാഗിലെത്തി തനിക്കും തന്റെ പൂർവീകർക്കും ലോകസമാദാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നത്!
കാരണം പ്രാർത്ഥിക്കാൻ അവർക്കു കുടുംബങ്ങളില്ല !
ഇത് കാവടി പോലെയുള്ള താൻ ഓർമ്മിച്ചുകൊണ്ടു ഈ ശ്ലോകം ചൊല്ലുക എല്ലാ പാപവും തീരും…
ഗംഗാ സ്തോത്രം:
“നമാമി ഗംഗേ, ത്രിഭുവനേ, സർവ്വ-പാപ പ്രണാസിനി”
(മൂന്നുലോകങ്ങളിലെയും എല്ലാ പാപങ്ങളും ശുദ്ധീകരിക്കുന്ന ഗംഗയെ ഞാൻ നമിക്കുന്നു.)
കുംഭമേള മന്ത്രം:
കുംഭയം സ്നാനം, സർവ പാപ വിനാശം
(കുംഭത്തിൽ കുളിക്കുന്നത് എല്ലാ പാപങ്ങളെയും നശിപ്പിക്കുന്നു.)
ഗായത്രി മന്ത്രം:
ഓം ഭൂർ ഭുവ സ്വാഹാ, തത് സവിതുർ വരേണ്യം, ഭർഗോ ദേവസ്യ ധീമഹി, ധിയോ യോ നഃ പ്രചോത്യാത്”
(പ്രബുദ്ധതയ്ക്കും ദൈവിക മാർഗ്ഗനിർദ്ദേശത്തിനും വേണ്ടിയുള്ള ഒരു സാർവത്രിക പ്രാർത്ഥന.)
ശങ്കരാചാര്യരുടെ ശ്ലോകം:
ഗംഗാ ജലം, പവിത്രം, സർവ പാപ വിനാശകം
(ഗംഗാ ജലം ശുദ്ധമാണ്, എല്ലാ പാപങ്ങളെയും നശിപ്പിക്കുന്നു.)
ബ്രഹ്മ ഗായത്രി:
ഓം ബ്രഹ്മണേ നമഹ, വിദ്മഹേ പരമേഷ്ഠിനേ, ധീമഹി തന്നോ ബ്രഹ്മ പ്രചോദയാത്”
(ബ്രഹ്മാവിന്റെ അനുഗ്രഹം തേടാനുള്ള പ്രാർത്ഥന.)
കുംഭമേള സ്നാന വേളയിൽ ഈ ശ്ലോകങ്ങൾ ജപിക്കുന്നത് ആത്മീയ ശുദ്ധീകരണം, അനുഗ്രഹം, ജ്ഞാനം എന്നിവ കൈവരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.
നിസ്സംശയം പറയട്ടെ തനിക്കും തന്റെ സന്തത പാരമ്പരയ്ക്കും ഗുണമേ വരൂ ..
മഠത്തിൽ ബാബു ജയപ്രകാശ്……….✍My Watsapp Contact No 9500716709
Thank you, Babu Jayaprakash for sharing an excellent write up.
We really appreciate your patience and dedication, dear.
Regards,
Yours Gopalan Poozhiyil
LikeLike