ഓർമ്മകൾക്കും മധുരമുണ്ട്

Time Taken To Read 5 Minutes

ഒരു ഹൃസ്വ ഇടവേളയ്ക്കു ശേഷം വീണ്ടുമൊരിക്കൽക്കൂടി ഡിസംബർ 4 നു ദുബായിലേക്കു വിസിറ്റ് വിസയിൽ വരുമ്പോഴുണ്ടായ ആവേശവും സന്തോഷവും ഒരു നേർത്ത താൽക്കാലീക വിഷമമായി മാറുന്നു. നാളെക്കഴിഞ്ഞു മറുനാൾ ഉച്ചയ്ക്ക് മടക്കം. ഒറ്റകൈ വിരലിലെണ്ണാവുന്ന ആഗ്രഹങ്ങളുമായാണ് ദുബായിലേക്ക്  യാത്രയാരംഭിച്ചതു . 

ദുബായിലെത്തിയാൽ മുൻപ് ജോലി ചെയ്ത സ്ഥാപനങ്ങളിൽ പോകണം, ഒപ്പം ജോലി ചെയ്തവരെയൊക്കെ ഒന്ന് കാണണം, ഇവിടെ താമസിക്കുന്ന കൂടപ്പിറപ്പുകളോട് അൽപ്പസമയം ചെലവഴിക്കണം പറ്റാവുന്നത്ര സമയം മകളോടും മരുമകനോടൊപ്പവും അതിലുപരി പേരക്കുട്ടിയോടോപ്പവും കഴിയണമെന്ന് ആഗ്രഹത്തോടെ!

അതൊക്കെ ഉദ്ദേശിച്ചാണ് ദിവസവും വാട്സാപ്പ് ഗ്രൂപ്പിലൂടെ ബന്ധപ്പെടുന്നവരെയൊക്കെ യാത്ര പുറപ്പെടുന്ന അന്ന് എയർ പോർട്ടിൽ വെച്ച് “ഗതകാല സ്മരണകൾ ഉണർന്നപ്പോൾ” എന്ന ചെറിയ ബ്ലോഗ് എഴുതി പോസ്റ്റ് ചെയ്തത്.  എത്തിയ ഉടനെ ഉദ്ദേശിച്ചവരെയൊക്കെ ബന്ധപ്പെട്ടിരുന്നു …. (അതിൽ അദ്ധ്യത്തെ രണ്ടു ആഗ്രഹങ്ങൾ ബാക്കിവെച്ചുള്ള മടക്കം)

ബന്ധുക്കളോടൊപ്പം ചിലവഴിച്ച കുറച്ചു നല്ല മണിക്കൂറുകൾ! ഒരു ചെറിയ ഔട്ടിങ്  ഒഴിച്ചാൽ മറ്റുള്ളവരിൽനിന്നെല്ലാം   സെൽഫോണിലൂടെയുള്ള ഒരു ഹായ് – ഹായ് ബന്ധം…  ഒരുവേള എന്റെ പഴയ പ്രവാസ ഓർമ്മകൾ അറിയാതെ മനസ്സിൽ ഓടിയെത്തി , അന്ന് ഞാൻചെലവിട്ട സമയങ്ങൾ? …  എന്തൊക്കയോ വീണ്ടും എഴുതണമെന്നുണ്ട് ഇവിടെ അപ്രിയസത്യം ഒഴിവാക്കണമെന്ന തത്വം പാലിക്കുന്നു. 

കുടുംബത്തോടോപ്പമുള്ള  ഔട്ടിങ്ന്റെ ദീർഘമായ ഒരുകുറിപ്പുമെഴുതി എന്റെ ബ്ലോഗിലൂടെ നിങ്ങൾക്കായി പങ്കുവെച്ചു…  ഒട്ടേറെപ്പേർ വായിച്ചു ആശംസ ആർപ്പിച്ചിരുന്നു! ലിങ്ക് ഒന്നുകൂടി അറ്റാച്ച് ചെയ്യുന്നു … “ദുബായ് സഫാരി ഒരു വേറിട്ട അനുഭവം!” https://chuvannakatukanittamayyazhi.com/2025/01/08/

ആഗ്രഹിച്ചവരെ കാണാൻ സാദിക്കാത്തതിനാൽ ആരോടും പരിഭവമില്ല! ആരെയും കുറ്റപ്പെടുത്തുന്നുമില്ല; ദുബായിലെ ഇന്നത്തെ സാഹചാര്യമതാണെന്ന തത്വം പൂർണ്ണമായും ഉൾക്കൊള്ളുമ്പോഴും! “വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന പഴഞ്ചോല്ല് മറക്കുന്നില്ല.”😀

സുഹൃത്തു മയ്യഴിക്കാരനായ റഹീം (എക്സ് ദുബായ് മുൻസിപ്പൽ സ്റ്റാഫ് ) വിവരമറിഞ്ഞു എന്നെ കാണാൻ വന്നിരുന്നു . അദ്ദേഹവുമായി പഴയ കാര്യങ്ങളൊക്കെ പറഞ്ഞു ഓർമ്മപുതുക്കിപ്പിരിയുബോൾ; ഉപദേശം …

എന്തിനാണ് ബാബുവേട്ടാ ചെന്നെയിൽ താമസിക്കുന്നതു? മകളോടും മരുമകനോടും പേരക്കുട്ടിയോടുമൊപ്പം ദുബായിൽ താമസിച്ചുകൂടെ എന്ന്? . എന്നിട്ട് അദ്ദേഹത്തിന്റെ കാര്യവും ഉദാഹരണമായി പറഞ്ഞു!…. 

കേട്ടപ്പോൾ അത്തരം ഒരുചിന്ത എന്നിലും ഉണർന്നിരിക്കുന്നു എന്നുപറയട്ടെ? എത്രത്തോളം പ്രാവർത്തീക മാക്കൻ സാദിക്കുമെന്നറിയില്ല.

പണ്ട് എന്റെ വെൽ വിഷാറായിട്ടുള്ള ഒരു എക്സ് മിലിട്ടറിക്കാരൻ ഫിലിപ്പേട്ടൻ പലപ്പോഴും ബന്ധങ്ങളെ ഓർമ്മിപ്പിക്കുന്നത് ഇങ്ങനെ ?

പട്ടാളക്കാർ തമ്മിലുള്ള ബന്ധം, യൂണിറ്റ്വിട്ടു മറ്റ് യൂണിറ്റിലേക്ക് ട്രാൻസ്ഫറായി പോകുമ്പോൾ വരെ മാത്രം!

അതുവരെ ഉണ്ടും, കളിച്ചും, കുടിച്ചും, ഉറങ്ങിയും ഒരുകുടുംബം പോലെ കഴിഞ്ഞ കുറേപ്പേരുമായുള്ള ബന്ധം  ബാരക്കിലുമായി ഒതുക്കിപ്പിരിയും ഏറെസങ്കടത്തോടെ;

അതിൽ ഏറ്റവുമടുത്തു ഇടപഴകിയ ഒന്നോ രണ്ടോ പേരുമായുള്ള ബന്ധം കൂടിയാൽ റെയിവേസ്റ്റേഷൻ വരെ … 

പിന്നെ ചിലപ്പോൾ മാസത്തിലോ പറ്റിയാൽ 3 ഓ നാലോ മാസം കൂടുമ്പോഴോ എഴുത്തിലൂടെ ആയങ്കിലായി … 

ഇന്ന് സാഹചര്യങ്ങളൊക്കെ മാറി എ ഐ കാലഘട്ടത്തിലേക്കെത്തുമ്പോൾ ബന്ധങ്ങളോടുള്ള ആഴവും ഇന്റിമസിയും കുറഞ്ഞു ഇല്ലാതാവുന്നു. 

എങ്കിലും മനസ്സിന് ഊർജ്ജം പകർന്ന 58 ദിന – രാത്രികൾ, ആര്യനോടൊത്തു (പേരക്കുട്ടി) ചിലവഴിച്ച നല്ല ..നല്ല  ഓർമ്മകൾ …

പിച്ചവെച്ചു നടക്കുന്ന പ്രായം അവ്യക്തമായുള്ള ഭാഷയാണെങ്കിലും ഭാഷയുടെ അതിരുകളില്ലാതെ ആംഗ്യങ്ങളിലൂടെയും പലതും നമ്മളോട് പറയുന്നുണ്ട് കുറച്ചു പ്രയാസമുണ്ടെങ്കിലും മനസ്സിലാകുന്നുണ്ട് എല്ലാവർക്കും , 

ഒളിച്ചുകളിച്ചും, ആനകളിച്ചും അനുകരിച്ചും, ഗുസ്തി കളിച്ചും അവനോടൊപ്പം നമ്മളും ഏറെ ആസ്വദിച്ചു.

അവനായി വാങ്ങിച്ച കളിപ്പാട്ടങ്ങൾ അവനെക്കാളേറെ എടുത്തു കളിച്ചതു ഞങ്ങളായിരുന്നു ആ ഓർമ്മകളൊക്കെ നാളെത്തോടുകൂടി അവസാനിപ്പിച്ചു താൽക്കാലീകമായൊരു വിട … 

എങ്കിലും ഓർക്കുമ്പോൾ  മനസ്സിലൊരു നനഞ്ഞ നൂൽ ഹൃദയത്തിലൂടെ വലിക്കുന്ന വേദന … പിന്നെ ആകെ ഒരു സമാധാനം ബോട്ടിമും , ഗൂഗിൾ മീറ്റിങ്ങും വാട്സാപ്പും ഒക്കെയുണ്ടല്ലോ എന്നുള്ളതാണ്. . 

ആദ്ധ്യമായി ദുബായിലെത്തിയപ്പോൾ നേരമ്പോക്കിന് കാണാൻ കഴിഞ്ഞിരുന്ന ടി വി ചാനൽ 33 യും, കുറച്ചു അറബിക് ചാനലുകളും മാത്രമായൊരു കാലം!

ഇപ്പോൾ മൂന്നോ – നാലോ എഫ് എം മലയാളം ചാനലുകളാണ് . അന്നൊക്കെ ചർച്ചകളിലൊക്കെ സ്ഥിരം സാന്നിദ്ധ്യമായിരുന്നെങ്കിലും എന്തുകൊണ്ടോ ഈ പ്രാവശ്യം പേരിനുപോലും ഒന്ന് ശ്രവിച്ചിട്ടില്ല . അത്രയ്ക്ക് മനം മടുത്തിരിക്കുന്നു. ഇവയിലെ വിഷയങ്ങളും അവതരണ രീതിയും.

ചാനൽ 33 യിലെ ബോൾഡ് & ദ് ബ്യുട്ടിഫുൾ കഴിഞ്ഞാൽ താൽപ്പര്യത്തോടെ കണ്ടിരുന്നത് ഈജിപ്ക്ഷിയൻ ചാനലായിരുന്നു. 

ഒന്നോർക്കുമ്പോൾ ബോൾഡ് & ദ് ബ്യുട്ടിഫുള്ളിലെ ബന്ധങ്ങൾ? അന്നതിൽ അസ്സ്വഭാവീകത തോന്നിയിരുന്നു! എന്നാൽ ഇന്നത്തെ പല ബന്ധങ്ങളും അതുപോലേയായിരിക്കുന്നു എന്ന് പറയാതെ വയ്യ. (കാലത്തിനും മുമ്പേ സഞ്ചരിച്ച തീമുകൾ)

നാട്ടിലുള്ള സീരിയലുകളുടെ കാര്യവും ഒട്ടും വിഭിന്നമല്ല. സിനിമാ നടനും ചലചിത്ര അക്കാഡമി ചെയർമാനുമായ പ്രേം കുമാറിന്റെ സീര്യലിനെ പറ്റിയുള്ള പരാമർശം വിവാദമാക്കുന്നതും, അടൂർ ഗോപാലകൃഷ്‌ണൻ സാർ അതിനെ പിന്താങ്ങുന്നതും നാട്ടിൽ ഇപ്പോൾ വൈറലാണല്ലോ ? പറഞ്ഞതിൽ കഴമ്പില്ലാതില്ല എന്നാണു എന്റെയും വിലയിരുത്തൽ.

പണ്ടൊക്കെ  നല്ല നല്ല കുടുംബ സീരിയലുകൾ ഡ്രാമകൾ സംപ്രേക്ഷണം ചെയ്തിരുന്നു ഈജിപ്ക്ഷ്യൻ  ചാനലുകൾ! അതിൽ കണ്ട ഒരു ഡ്രാമയിലെ രംഗങ്ങൾ അറിയാതെ ഓർമ്മയിൽ തെളിഞ്ഞു. 

ഒരു  ഈജിപ്ക്ഷ്യൻ കുടുംബം കാട്ടിലൂടെ യാത്ര പോകുമ്പോൾ വഴിയിലെ അരുവിയിൽ നിന്നും വെള്ളം കുടിച്ചു; ആദ്ദ്യം കുടുംബനാഥന്റെ ഭാര്യ യായിരുന്നു .

അപ്പോൾ ഒരശരീരി കേട്ട് വെള്ളം ആവശ്യത്തിന് മാത്രം കുടിക്കുക . 40 – 50 വയസ്സുള്ള ആ സ്ത്രീ വെള്ളം കുടിച്ചപ്പോൾ 18 – 20 വയസ്സുള്ള യുവതിയായി തോന്നിക്കുന്ന പ്രായത്തിലേക്കെത്തി .

ഇതുകണ്ടതിശയിച്ച പുരുഷൻ വെള്ളം കുടിച്ചപ്പോൾ യുവാവായി!

അശരീരി മറന്നു കൂടുതൽ ചെറുപ്പമാവാൻ ആർത്തിയോടെ വീണ്ടും കുടിച്ചപ്പോൾ കുട്ടിയാവുകയും,  ഭാര്യ താക്കിത് നൽകിയതൊന്നും കേൾക്കാതെ വീണ്ടുംകുടിച്ചപ്പോൾ ചെറിയകുട്ടിയാവുകയും ചെയ്തു. 

ഞാൻ ഇപ്പോൾ ഇത്തരം വെള്ളം എവിടെയെങ്കിലും കിട്ടുമോ എന്നുള്ള ചിന്തയിലാ; കിട്ടുമെങ്കിൽ എന്റെ പേരക്കുട്ടിയോടോപ്പം കളിച്ചു നടക്കാമായിരുന്നു എന്ന അത്യാഗ്രഹത്തിൽ …!

ഒന്നുമറിയേണ്ട എല്ലാവരുടെയും സ്നേഹലാളന ഏറ്റു കഴിയാം..

ഇനിയുമെന്തൊക്കയോ എഴുതണമെന്നുണ്ട്. സാഹചര്യവും സൗകര്യവും ഒത്തുവരുകയാണെങ്കിൽ വീണ്ടും കാണാമെന്നു മാത്രം പറഞ്ഞു നിർത്തട്ടെ … 

ഇതിനിടെ സുഹൃത്തു അലി ഉപയോഗിച്ച ഒരു പ്രയോഗം; ഒരിക്കൽ ഉപയോഗിച്ചിരുന്നു,  ഇന്ന് വീണ്ടു ഉപയോഗിക്കുന്നു..

“മല അബ്ദുള്ളയുടെ  അടുത്തേക്ക്” എന്ന് പറഞ്ഞത് പോലെ.. 

അടുത്തട്രിപ്പിൽ തീർച്ചയായും നിങ്ങളുടെ അടുത്തേക്ക് ഞാൻ എത്തിയിരിക്കും അതുവരെ വിട … 

നമുക്ക് വാട്സാപ്പിലൂടെ … എന്റെ ബ്ലോഗ് ലിങ്കിലൂടെ കാണാം കേൾക്കാം വായിക്കാം …!

സ്നേഹത്തോടെ എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നേർന്നു.. നിർത്തട്ടെ ..

മഠത്തിൽ ബാബു ജയപ്രകാശ്……✍ My Watsapp Contact No 9500716709

Leave a Comment