Time Taken To Read 3 Minutes
മലയാളിയായ എം. മുകുന്ദൻ മയ്യഴിയിൽ നിന്നുള്ള പ്രശസ്തനായ ഒരു എഴുത്തുകാരനും നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. മലയാള സാഹിത്യത്തിൽ പ്രമുഖനായ അദ്ദേഹം ഇതിനകം സാഹിത്യലോകത്തിന് നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്.
എം. മുകുന്ദൻ്റെ സാഹിത്യ സൃഷ്ടികൾക്ക് നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്, അതിൽ പ്രധാനപ്പെട്ട ചിലതു ഇവിടെ എഴുതട്ടെ:
1973 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.
1985-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം .
1998.ൽ ലഭിച്ച ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് ബഹുമതി.
1998 ൽ മുട്ടത്തു വർക്കി പുരസ്കാരം.
2003 ൽ വയലാർ പുരസ്കാരം.
2017 ൽ എം.പി.പോൾ പുരസ്കാരം.
2018 ൽ എഴുത്തച്ഛൻ പുരസ്കാരം … കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം.
2021ൽ ജെ സി ബി. പുരസ്കാരം.
2022 ൽഒ എൻ. വി. പുരസ്കാരം.
2023 ൽ ഭീമാ ബാലസാഹിത്യ അവാർഡ്
ഇനിയും ഒട്ടേറെ പുരസ്‌ക്കാരങ്ങൾ ഉണ്ടാവാം..
മലയാള സാഹിത്യത്തിൽ ചെലുത്തിയ സ്വാധീനവും സമഗ്രസംഭാവനകളും കണക്കിലെടുത്താൽ കേരളത്തിലെ അഭിമാനകരമായ സാഹിത്യ ബഹുമതിയായ ഓടക്കുഴൽ പുരസ്‌കാരത്തിനു എന്തുകൊണ്ടും എം.മുകുന്ദൻ അർഹനല്ലേ?.
ഞാൻ പറയാൻ ഉദ്ദേശിച്ചത് ഇതല്ല എഴുതാൻ തുടങ്ങിയപ്പോൾ ഇതുകൂടി എഴുതിയെന്നു മാത്രം. പറഞ്ഞുവരുന്നത് പദ്മാ അവാർഡുകളെപ്പറ്റിയാണ്.
ഭാരതത്തിലെ പരമോന്നത സിവിലിയൻ ബഹുമതികളിൽപെട്ട, ഒരു അവാർഡാണ് പദ്മാ അവാർഡു. ഇത്തരം അവാർഡുകൾക്ക് സാഹിത്യം ഉൾപ്പെടെ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവരെ പരിഗണിക്കുന്ന സ്ഥിതിക്ക്; ശ്രീ മുകുന്ദേട്ടന്റെ പേര് പുതുച്ചേരി സർക്കാർ മുൻകൈഎടുത്തു എത്രയും വേഗം റെക്കമന്റു ചെയ്തു കൊണ്ട് നോമിനേഷൻ സമർപ്പിക്കേണ്ടതല്ലേ?. (മുകുന്ദേട്ടന്റെ ആരാധകനെന്നതിലുപരി മയ്യഴിക്കാരനെന്നനിലയിലുള്ള എന്റെ ഒരപേക്ഷയാണ്)
മുകുന്ദേട്ടന്റെ വിഖ്യാതമായ മയ്യഴി പ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിന്റെ 50 ആം വാർഷികം ഈയ്യിടെ ജൻമ്മ നാടായ മയ്യഴിയിൽ വെച്ച് ആഘോഷിക്കുകയുണ്ടായി. കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മുഖ്യാതിഥിയായി പങ്കെടുത്തു ആഘോഷിച്ച ആ ചടങ്ങിൽ മയ്യഴി എം എൽ എ അടക്കം പല പ്രമുഖരും പങ്കെടുക്കുകയുണ്ടായി. സദസ്സിൽ അദ്ദേഹത്തിന്റെ രചനകളെ പറ്റി എല്ലാവരും പ്രശംസിച്ചതറിഞ്ഞു.
പ്രസ്തുത ചടങ്ങിന് മാസങ്ങൾക്കുമുൻപേ കേരള കൗമദി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ഗോവാ ഗവർണ്ണർ ഹിസ്സ് എക്സലൻസി പി. എസ ശ്രീധരൻ പിള്ള മുഖ്യാതിഥി!
അന്ന് കേരള കൗമദി പുറത്തുറക്കിയ സപ്പ്ളിമെന്റിൽ എന്റെയും ഒരാർട്ടിക്കിൾ ഉണ്ടായിരുന്നു, സ്ഥലപരിമിതികൊണ്ടോ മറ്റെന്തോ കാരണം കൊണ്ടോ പൂർണ്ണമായും അച്ചടിച്ചു വന്നിരുന്നില്ല. (വായനാ താൽപ്പര്യമുള്ളവർക്ക് എന്റെ ബ്ലോഗ് ലിങ്കിലൂടെവായിക്കാം).
https://chuvannakatukanittamayyazhi.com/
പറഞ്ഞുവരുന്നത് ഈ വർഷത്തെ പദ്മാപുരസ്‌ക്കാരവും പ്രഖ്യാപിച്ചു കഴിഞ്ഞു. അതിലും ശ്രീ മുകുന്ദേട്ടന്റെ പേര് ഉൾപ്പെടുത്തിയത് കണ്ടില്ല!
ഞാൻ ഇതേപ്പറ്റി എഴുതാൻ പ്രത്യേക കാരണമുണ്ട് . ജീവിച്ചിരിക്കുന്ന ഒരു എഴുത്തുകാരന്റെ ഒരു നോവലിന്റെ 50 ആം വാർഷികം കൊണ്ടാടുന്നതിൽ പങ്കെടുക്കാനുള്ള അവസരം വളരെ അപൂർവങ്ങളിൽ അപൂർവ്വം മാത്രം ഒരു എഴുത്തുകാരന് ലഭിക്കുന്ന കാര്യമാണ്.
അന്നത്തെ ആ സദസ്സുകളിൽ എല്ലാവരും ശ്രീ മുകുന്ദേട്ടന്റെ കൃതികളെ പറ്റി പ്രശംസിച്ചു, മുകുന്ദേട്ടന് ലഭിച്ച അവാർഡുകളേ പറ്റിപ്പറഞ്ഞു.
മുകുന്ദേട്ടനെ സംബന്ധിച്ചെടുത്തോളം അവാർഡുകൾ ഒരു പുതുമയല്ല ഭാരതത്തിൽ നിന്നും വിദേശത്തുനിന്നുമായി ഒട്ടേറെ അവാർഡുകൾ അദ്ദേഹത്തിന് ഇതിനകം ലഭിച്ചിട്ടുണ്ട്.
ഞാൻ പറഞ്ഞുവരുന്നത് ജീവിച്ചിരിക്കെ മുകുന്ദേട്ടന് ലഭിക്കേണ്ട മറ്റവർഡുകളുണ്ട് ഒന്ന് ഓടക്കുഴൽ അവാർഡ് . രണ്ടു രാജ്യത്തിന്റെ പരമോന്നത ബഹുമതികളിൽ ഒന്നായ പദ്മാ അവാർഡ്.
കഴിഞ്ഞ കാലങ്ങളിൽ ( 2014 നു മുൻപ് വരേ) ഈ അവാർഡുകൾ ഒരു മാനദണ്ഡവുമില്ലാതെ വാരിക്കോരി കൊടുത്തപ്പോൾ? പലരും സ്വീകരിച്ചിട്ടുണ്ട്. 2014 മുതൽ അതിന്റെ സ്ഥിതി മാറി. അതായതു അർഹിക്കുന്നവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. പൊതുവെ പദ്മാ അവാർഡിന് ആർക്കു വേണമെങ്കിലും നോമിനേറ്റ് ചെയ്യാം എന്നാൽ ഇദ്ദേഹത്തിനെ ആദരിച്ച രണ്ടു ചടങ്ങിലും ആരും ഇത്തരം ഒരു നിർദ്ദേശം വെച്ചതായി എന്റെ അറിവിലില്ല.
മുകുന്ദേട്ടന് ജീവിച്ചിരിക്കെ പദ്മാ അവാർഡ് ലഭിക്കണം എന്നുള്ള മനസ്സോടെ ഇദ്ദേഹത്തിന് വേണ്ടി പ്രവർത്തിച്ച സംഘടനകളോടും ഇദ്ദേഹത്തെ ആരാദിക്കുന്ന ജനങ്ങളുടെ പുന്തുണയോടെ മയ്യഴിക്കാരും മുന്നിട്ടിറങ്ങി ഇദ്ദേഹത്തിന്റെ പേര് പദ്മാ അവാർഡിന് പരിഗണിക്കാൻ ആവശ്യപ്പെടണമെന്നു മുകുന്ദേട്ടന്റെ വായനാക്കാരനും നാട്ടുകാരനുമായ ഞാൻ ആഗ്രഹിക്കുന്നു .
യാത്രകളെ ഏറെ ഇഷ്ട്ടപ്പെടുന്ന ഞാൻ യാത്രാവേളകളിൽ ആളുകളെ പരിചയപ്പെടുമ്പോൾ മയ്യഴിക്കാരനാണ് എന്നുപറഞ്ഞാൽ .. ഓ… എം മുകുന്ദന്റെ നാട്ടിലാണല്ലേ ?
എം മുകുന്ദനെ അറിയാമോ ? എന്നൊക്കെ ചോദിക്കുമ്പോൾ തോന്നുന്ന ഒരു അഭിമാനം. ഇദ്ദേഹത്തിന് പദ്മാ അവാർഡും ഓടക്കുഴൽ അവാർഡും ലഭിക്കുമ്പോൾ നമുക്കും അഭിമാനിക്കാം; മയ്യഴിക്കാരായതിൽ എന്ന് പറഞ്ഞു നിർത്തുമ്പോഴും ഇതിനുവേണ്ടിയാവട്ടെ നമ്മുടെ അടുത്ത കൂട്ടായ്മ്മ.
അറിഞ്ഞേടത്തോളം ഈ വർഷത്തെ അവാർഡ് പരിഗണനയുടെ സമയം കഴിഞ്ഞു എന്ന് തോന്നുന്നു. പൊതുവെ മെയ് ജൂണിലാണ് പദ്മാ അവാർഡിന് വേണ്ടി നോമിനേറ്റ് ചെയ്യുന്ന സമയം .
ഇനിയും താമസിപ്പിക്കാതെ മുകുന്ദേട്ടന്റെ പേര് നോമിനേറ്റ് ചെയ്യാൻ പുതുച്ചേരി സർക്കാരിനോടും കേരളാ സർക്കാരിനോടും ആവശ്യപ്പെടണം. ഇതിന്റെ പൂർണ്ണതയ്ക്കു വേണ്ടി ദീർഘകാലം ഇദ്ദേഹം വസിച്ച ദൽഹിയിലെ മലയാളി സമാജത്തോടും ഒരു നോമിനേഷൻ സമർപ്പിച്ചു പുന്തുണ നേടാം.
ഇത്തരം ഒരവാർഡിനു അപേക്ഷ സമർപ്പിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ തെയ്യാറാക്കേണ്ടതുണ്ട് ഒരു വെക്തി എന്ന നിലയിൽ എനിക്ക് അതിനു പരിമിതിയുണ്ട്. മുകുന്ദയാനാവും , മറ്റും നടത്തിയവരൊക്കെ ചേർന്ന് ഏറ്റെടുത്താൽ പുതുച്ചേരി സർക്കാരും കേരള സർക്കാരും ഒപ്പം ദൽഹി , പുതുച്ചേരി മലയാളിസമാജവും മറ്റു സംഘടനകളും ചേർന്ന് ശ്രമിച്ചാൽ മുകുന്ദേട്ടന് ഈ ബഹുമതി നേടാനാകും.
കൂട്ടിനു നമ്മുടെ അയൽ താലൂക്കിലെ മലയാളിയായ ഗവർണ്ണറുമുള്ളപ്പോൾ കാര്യങ്ങൾ വേഗത്തിലാക്കാം. എന്ന പ്രത്യാശയോടെ നിർത്തട്ടെ.
സ്നേഹപൂർവ്വം
മഠത്തിൽ ബാബു ജയപ്രകാശ് ………✍My Watsapp Contact No – 9500716709

Test comment – HE
LikeLike