ശ്രീ. കൈലാസനാഥൻ

Time Taken To Read 3 Minutes

1979 ഗുജറാത്ത് കേഡറിൽ നിന്ന് വിരമിച്ച ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്) ഉദ്യോഗസ്ഥനാണ് കുനിയിൽ കൈലാസനാഥൻ.

കോഴിക്കോട് ജില്ലയിലെ വടകരയിൽ 1953 മെയ് 25 ന് ജനിച്ച കൈലാസനാഥൻ അച്ഛൻ ജോലിചെയ്തിരുന്ന (തപാൽ വകുപ്പിൽ) ഊട്ടിയിലാണ് വളർന്നത്.  മദ്രാസ് സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിലുള്ള ബിരുദവും. വെയിൽസ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 

പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ഭരണത്തിലും അദ്ദേഹത്തിന് വിശിഷ്ടമായ പ്രവർത്തന പരിചയമുണ്ട്. ഭരണപരമായ മിടുക്കിനും കാര്യക്ഷമതയ്ക്കും പേരുകേട്ട കൈലാസനാഥൻ ഗുജറാത്ത് സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകളിൽ സുപ്രധാനമായ പദവികൾ വഹിച്ചിട്ടുണ്ട്. അദ്ദേഹം കൈകാര്യം ചെയ്ത പ്രധാന വകുപ്പുകളിൽ ചിലത്? ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, അഹമ്മദാബാദ് മുനിസിപ്പൽ കമ്മീഷണർ, ഗുജറാത്ത് മാരിടൈം ബോർഡ് സി.ഇ. ഒ….

ഐ. എ. എസിൽ നിന്ന് വിരമിച്ചതിനുശേഷവും കൈലാസനാഥൻ സുപ്രധാനമായ റോളുകളിൽ തുടർന്നു, പ്രത്യേകിച്ച് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭരണത്തിലും നയനിർവഹണത്തിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

പൊതുസേവനത്തിനുള്ള കൈലാസനാഥൻ്റെ സംഭാവനകൾ സർക്കാർ മേഘലകളിൽ അംഗീകരിക്കപ്പെടുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ അനുഭവപരിചയവും, പ്ലാനിഗിലുള്ള വൈദഗ്ധ്യവും അദ്ദേഹത്തെ ഇന്ത്യയിലെ പൊതുഭരണരംഗത്ത് ആദരണീയനായ വ്യക്തിയാക്കി മാറ്റുന്നതിനോടൊപ്പം ഭരണ പ്രതിപക്ഷ ബേദമന്ന്യേ എല്ലാവരുടെയും പ്രശംസയുംപിടിച്ചുപറ്റി.

അദ്ദേഹത്തിന്റെ സുപ്രധാന നേട്ടങ്ങളെ വിലയിരുത്തുമ്പോൾ ?

ഗുജറാത്തിൽ ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിലും സർക്കാർ പദ്ദതികൾ കാര്യക്ഷമമാക്കുന്നതിലും പൊതുസേവന വിതരണത്തിൽ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലും കൈലാസനാഥന്റെ പങ്ക് എടുത്തുപറയേണ്ടതാണ്.

വികസന പദ്ധതികൾ വിലയിരുത്തുമ്പോൾ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ, ഗുജറാത്തിലെ പ്രധാന വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നു കണ്ടെത്താനാവും, അവയൊക്കെ സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും സംഭാവന നൽകിയിട്ടുണ്ട് എന്ന് നമുക്ക് നിസ്സംശയം വിലയിരുത്താം.

വൈബ്രൻ്റ് ഗുജറാത്ത് ഉച്ചകോടിയിലൂടെ സംസ്ഥാനത്ത് നിക്ഷേപം ആകർഷിക്കാനും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള വൈബ്രൻ്റ് ഗുജറാത്ത് ഉച്ചകോടിയുടെ വിജയത്തിന് പിന്നിലെ നിർണായക വ്യക്തിയായിരുന്നു               ശ്രീ കൈലാസനാഥൻ. ഈ ഉച്ചകോടി ആഗോള നിക്ഷേപ കലണ്ടറിലെ ഒരു പ്രധാന സംഭവമായി മാറ്റാൻ അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ സഹായിച്ചു എന്ന് വിലയിരുത്തപ്പെടുന്നു.

ഇതൊക്കെ തിരിച്ചറിഞ്ഞതുകൊണ്ടാവാം സി.പി എം. ന്റെ മുതിർന്ന നേതാതാവായിരുന്ന ശ്രീ അബ്ദുള്ളകുട്ടിയും പിന്നീടൊരവസരത്തിൽ കേരളത്തിന്റെ വ്യവസായ മന്ത്രിയായിരുന്ന ഷിബു ബേബി ജോണും.. ഗുജറാത്തു സന്ദർശിച്ചതൊക്കെ വിവാദമായതു ആരും മറന്നുകാണില്ല . ശ്രീ അബ്ദുള്ളകുട്ടി ഇന്ന് ബി ജെ ഐ യിൽ ചേർന്ന് പ്രവർത്തിക്കുന്നു എന്നും നമ്മളോർക്കേണ്ടതാണ്.

ഗുജറാത്തിലെ പ്രകൃതി ദുരന്തങ്ങളിലും അത്യാഹിതങ്ങളിലും ഫലപ്രദമായ പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള  ശ്രീ കൈലാസനാഥന്റെ കഴിവ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.  ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹത്തിൻ്റെ നേതൃത്വം ഇത്തരം സംഭവങ്ങളുടെ ആഘാതം ലഘൂകരിക്കാനും സഹായിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ ഇത്തരം കഴിവുകൾ കൊണ്ടുതന്നെയായിരിക്കാം അന്നത്തെ മുഖ്യമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിആയി സ്വീകരിച്ചതും, തുടർന്ന് കൈലാസനാഥൻ ശ്രീ മോഡിജിയുടെ  ഒരു പ്രധാന ഉപദേശകനും തന്ത്രജ്ഞനുമായിമാറിയത് എന്ന്  അദ്ദേഹത്തിന്റെ പ്ലാനിഗിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഭരണപരമായ വൈദഗ്ധ്യം മോദിജിയുടെ ഭരണസംരംഭങ്ങളെയും പരിഷ്‌കാരങ്ങളെയും പിന്തുണച്ചു എന്ന് വിലയിരുന്നതിനേക്കാൾ ഗുജറാത്തിൻ്റെ മൊത്തത്തിലുള്ള വികസനത്തിനും നവീകരണത്തിനും സംഭാവന നൽകി എന്ന് പറയുന്നതായിരിക്കും കൂടുതൽ അഭികാമ്മ്യം.

നല്ല ഭരണരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും സുതാര്യത, ഉത്തരവാദിത്തം, പൗര കേന്ദ്രീകൃത ഭരണം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതിനും അദ്ദേഹം സജീവമായി ഏർപ്പെട്ടിരുന്നു.  ഈ മേഖലയിലെ അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ സംസ്ഥാനത്തെ ഭരണ നിലവാരത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് നമുക്ക് നിസ്സംശയം വിലയിരുത്താം.

ഈ നേട്ടങ്ങളൊക്കെ ഗുജറാത്തിൻ്റെ സമഗ്ര വികസനത്തിനും ഭരണത്തിനും കൈലാസനാഥൻ്റെ സംഭാവനകളെ എടുത്തുകാണിക്കുന്നു, അദ്ദേഹത്തിനു ഇന്ത്യൻ പൊതുഭരണത്തിൽ ലഭിച്ച പിന്തുണയും ബഹുമാനവും സ്വാധീനവുമുള്ള വ്യക്തിയാക്കി എന്നുള്ളതിന്റെ തെളിവാണ് മോദിസർക്കാർ അദ്ദേഹത്തെ കൈവിടാതെ പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവർണ്ണറാക്കി നിയമിച്ചിരിക്കുന്നത് എന്ന് വിലയിരുത്തി അദ്ദേഹത്തെ നമുക്ക് ഒരയിത്തവുമില്ലാതെ സ്വാഗതം ചെയ്യാം

പറഞ്ഞുവരുന്നത് ഭാരതത്തിലെ ഇന്നത്തെ രാഷ്ട്രീയത്തെ വിലയിരുത്തുമ്പോൾ മനസ്സിലാക്കാൻ സാദിക്കുന്നതു “ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം” എന്നുപറയുന്നത് പോലെയായിട്ടുണ്ട്. ആ മനോഭാവം കളഞ്ഞ മയ്യഴിക്കാരായ നമ്മുടെ അടുത്ത പ്രദേശക്കാരനായ ഒരാൾ നമ്മുടെ സംസ്ഥാനത്തിന്റെ ലഫ്റ്റനന്റ് ഗവർണറായി വരുമ്പോൾ ഒട്ടേറെ മുടങ്ങിക്കിടക്കുന്നതും പുതിയതും ആയ പദ്ധതികളുടെ പൂർത്തീകരണത്തിന് രാഷ്ട്രീയപരമായ എല്ലാ അയിത്തവും വെടിഞ്ഞു അദ്ദേഹത്തോടൊപ്പം സഹകരിച്ചു മുന്നോട്ടു പോകണമെന്ന് എന്റെ സുഹൃത്തും മയ്യഴി എം എൽ എ ശ്രീ രമേഷ്‌ പറമ്പത്തിനും മറ്റു സാമൂഹിക രാഷ്ട്രീയ പ്രവർത്തകർക്കും സാദിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഇദ്ദേഹത്തെ ഇങ്ങനെയൊക്കെ പറഞ്ഞു വിലയിരുത്തുമ്പോഴും ശ്രീ കൈലാസനാഥനെ നേരിട്ട് പരിചയമുള്ള എന്റെ രണ്ടു സുഹൃത്തുക്കൾ എന്നോടോപ്പമില്ലെന്നറിയുമ്പോൾ മനസ്സിലെവിടയോ ഒരു നേരിയ ദുഃഖം …

… ജയ് ഭാരത് …

മഠത്തിൽ ബാബു ജയപ്രകാശ്…….✍     My Wats App Conact No 9500716709.

1 Comment

  1. Gopalan Poozhiyil's avatar Gopalan Poozhiyil says:

    Thank you Babu Jayaprakash for the beautiful writeup on Kylasanadhan IAS.

    Like

Leave a reply to Gopalan Poozhiyil Cancel reply