Time Taken To Read 7 Minutes
നശീകരണ സമരം നിർത്തൂ … നാവടക്കി … പണിയെടുക്കൂ….
1975 ജൂൺ 25-ന്, ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ (Emergency) പ്രഖ്യാപിച്ചപ്പോൾ എനിക്ക് മനസ്സിലായ രണ്ടു വരികളാണ് മുകളിലെഴുതിയതു…
എന്നാൽ “ചക്കവീണ് മുയല് ചത്തു” എന്ന് പറഞ്ഞതുപോലെ പ്രതിപക്ഷ കക്ഷികൾ കണ്ടെത്തിയ പ്രധാന കാരണം അലഹാബാദ് ഹൈക്കോടതി 1975 ജൂൺ 12-ന് നടത്തിയ വിധിയായിരുന്നു അടിയന്തരാവസ്ഥയ്ക്കുള്ള കാരണമെന്നു അവർ വിലയിരുത്തി. സാഹചര്യ തെളിവുകൾ നിരത്തി ജനങ്ങളെ വിശ്വസിപ്പിക്കാൻ അന്നത്തെ പ്രതിപക്ഷത്തിന് സാദിച്ചു.
ആ വിധിയിൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം അയോഗ്യമാക്കിയതിലൂടെ, അവരുടെ പ്രധാനമന്ത്രി പദവി രാജിവെക്കേണ്ട അവസ്ഥയിൽ എത്തുമെന്ന് ഇന്ദിരാഗാന്ധിയുടെ ഭരണത്തെ ഒളിഞ്ഞും തെളിഞ്ഞും എതിർക്കുന്നവർക്കറിയാമായിരുന്നു. അവർ ആ അവസരം ശരിക്കും ഉപയോഗിക്കാൻ തീരുമാനിച്ചു …
അതായത് ഇന്ദിരാജിയെ ഭരണത്തിൽനിന്നും പുറത്താക്കാൻ പ്രതിപക്ഷ കൂട്ടായ്മ്മയിലൂടെ അണിയറയിൽ അരക്കില്ലം പണിഞ്ഞു കൊണ്ടിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിരമായ ആ വിധി.!
“രോഗി ഇച്‌ഛിച്ചതും വൈദ്ധ്യൻ കല്പിച്ചതും പാല്” എന്നതുപോലെ സന്തോഷിച്ചിരിക്കുബോഴാണ് കാര്യങ്ങൾ മാറിമറിഞ്ഞത്..? അത് വിശദീകരിക്കുന്നതിനു മുൻപ് മറ്റൊരു സത്യം പറയേണ്ടതുണ്ട്.
ഇതിനിടയിൽ നമ്മളറിയാതെ പോയ അല്ലെങ്കിൽ മറന്ന ഒരു യാഥാർഥ്യമുണ്ട് ഇന്ദിരാജിയുടെ ഭരണം അട്ടിമറിക്കാൻ പാക്കിസ്ഥാനെ സഹായിച്ചു ചൈനയും യു എസ്സും പിന്തുണ നൽകി ഭാരതത്തിന്റെ അതിർത്തിയിൽ തുടർച്ചയായി അസ്വസ്ഥകളുണ്ടാക്കി രാജ്യത്തിൻറെ സമാദാനം കെടുത്തി കൊണ്ട് അതൃത്തി ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങളുടെ ഇടയിലും രാജ്യത്തു പൊതുവെയും സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതു എന്ന വിശ്വസിപ്പിക്കാൻ ശ്രമിച്ചു .
ഇത് മനസ്സിലാക്കിയ ശ്രീമതി ഇന്ദിരാജി അസ്വസ്ഥരായ ഒരുവിഭാഗം അന്നത്തെ ഈസ്റ്റ് പാക്കിസ്താനിലുണ്ട് എന്ന് (ഇന്നത്തെ ബംഗ്‌ളാദേശ് ) മനസ്സിലാക്കി അവരോടൊപ്പം ചേർന്ന് പാക്കിസ്ഥാനെതിരെ ജനറൽ മനേക്ഷയുടെ നേതൃത്വത്തിൽ യുദ്ദം ചെയ്തു ബംഗ്ളാദേശിന് രൂപംകൊടുത്തു സുഹൃദ്‌രാജ്യമാക്കി കൂടെനിർത്തി . ഇത് ചെയ്യുകവഴി യുദ്ധമുണ്ടായാൽ സ്വന്തം സൈന്യത്തിന്റെ ശ്രദ്ധ ഒരുഭാഗത്തു കേന്ദ്രീകരിച്ചുകൊണ്ട് തടയാമെന്നുള്ളതായിരുന്നു. അതിൽ അവർ വിജയം കണ്ടു .
അതിന്റെ ചരിത്രമൊന്നും വിശദീകരിക്കേണ്ടതില്ലല്ലോ. ഇതിനെ തടയാൻ ശ്രമിച്ച അമേരിക്കൻ പ്രസിഡന്റിന് ഇന്ദിരാജി നൽകിയ മറുപടി ലോകം മുഴുവൻ വൈറലായപ്പോൾ നാണംകെട്ടതും അമേരിക്ക. (നിങ്ങൾക്ക് വേണമെങ്കിൽ ഏഴാം കപ്പൽപ്പടയേ അയക്കാം പക്ഷെ അത് തിരിച്ചു പോകണോ എന്ന് ഞാൻ തീരുമാനിക്കും) പിന്നെ അമേരിക്കയുടെ പൂടപോലും കണ്ടിട്ടില്ലഎങ്കിലും അവർ യുദ്ധസാമഗ്രിഹികൾ നൽകി അതിൽ അത്യന്താധുനിക എഫ് 16 വിമാനവുമുണ്ടായിരുന്നെങ്കിലും നമ്മുടെ സ്വയം നിർമ്മിത നാറ്റ് വിമാനം കൊണ്ട് ഒന്നിനെ വെടിവച്ചിട്ടു കൂടെയുള്ള രണ്ടുമൂന്നെണ്ണത്തിനെ തൂഫാനാക്കി പിന്നെ അതുംകൊണ്ട് നമ്മുടെ അതിർത്തിയിലേക്ക് പറന്നിട്ടില്ല അതും അമേരിക്കയ്ക്ക് ലോകത്തിന്റെമുൻപിൽ നാണക്കേടുണ്ടാക്കി …. ഈ ചങ്കൂറ്റമുള്ള ഡയലോഗ് തന്നെയായിരിക്കും ശ്രീ അടൽബിഹാരി വാജ്‌പേയി ശ്രീമതി ഇന്ദിരാജിക്കു ഉടവാൾ നൽകി ഭാരതത്തിന്റെ ദുർഗ്ഗയെന്നു വിശേഷിപ്പിച്ചതും ആരും മറന്നുകാണില്ല.
ഈ പ്രവർത്തിയിലൂടെ ബി ജെ പി യും അവരുടെ നിലപാട് വ്യക്തമാക്കി രാജ്യത്തു ശത്രുപക്ഷം വിഘടനവാദം പ്രോത്സാഹിപ്പിക്കുമ്പോൾ രാഷ്ട്രീയ അഭിപ്രായ വെത്യാസം മറന്നു രാജ്യത്തിനോട് ചേർന്നുനിന്നു പിന്തുണ നൽകുക എന്നതാണെന്ന് . അല്ലാതെ ശത്രുക്കളോട് കൂട്ടുചേർന്നു ഒറ്റലല്ല എന്ന് അതിനുശേഷം തുടർന്ന് വന്ന മനസ്സിലാക്കാതെ പോവുന്നു എന്നുകൂടി ഓർമ്മിപ്പിക്കട്ടെ? (ഈ സംഭവം 1971 ഡിസംബറിൽ നടന്നതനാണെകിലും ഇവിടെ പരാമർശിക്കേണ്ടതുണ്ട്)
… ആ യുദ്ദം പാക്കിസ്ഥാനേറ്റ തോൽവിയാണെങ്കിലും അത് ചൈനയ്ക്കും, യു. എസനുമേറ്റ കനത്ത പ്രഹരമായിരുന്നു ഇന്ത്യയുടെ ആ വിജയം. അന്ന് മുതൽ അവർ ഇന്ത്യക്കെതിരെ പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. ഇത് വേണ്ടത്ര ഗൗരവത്തിൽ ശ്രീമതി ഇന്ദിരാജി എടുത്തില്ലെന്നുവേണം പറയാൻ? ഇതേപ്പറ്റി അറിവുള്ളതുകൊണ്ടാണല്ലോ അവർ പ്രസംഗിച്ചത് എന്റെ അവസാന രക്തംവരെ ഈ രാജ്യത്തിന് സമർപ്പിക്കുമെന്ന്! അറം പറ്റിയ വാക്കുപോലെ ആ മഹതിയെ സ്വന്തം സുരക്ഷാ ഭടന്മാർ വടിവെച്ചിട്ടു.
അവരുടെ രക്തംവാർന്നു ചേതനയറ്റു കിടക്കുന്ന ദേഹം അടുത്തുള്ള എയിംസിൽ കൊണ്ടുപോകാതെ ദൂരെയുള്ള റാം മനോഹർ ലോഹ്യാ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകവഴി തെളിയിച്ചിരിക്കുന്നു അവരുടെ മരണമാഗ്രഹിച്ചവർ കൂടെയുണ്ടെന്ന് … ഒടുവിൽ മരണകാരണം പുറത്തുവന്നപ്പോൾ വെക്തമായി രക്തം വാർന്നതാണ് മരണ കാരണമെന്നു.
ഇന്ദിരാജിയെ ഭരണത്തിൽ തുടരാനനുവദിച്ചാൽ രാജ്യവുരുദ്ധ ശക്തികളുടെ ഇങ്കിതം നാടപ്പാവില്ല എന്ന തിരിച്ചറിവ് അവരുടെ കൊലപാതകത്തിലേക്കെത്തിച്ചു. അതിനു ഉത്തരവാദികളായവരിൽ ചിലരെ വധിച്ചുവെങ്കിലും ചിലരെ ജീവനോടെ പിടിച്ചു പിന്നീടുള്ള നീണ്ടവിചാരണയും ഗൂഡാലോചന യിൽ പങ്കാളികളായവരുടെ വീട്ടുതടങ്കലിലാക്കിയതും ഇവർക്കൊക്കെ വേണ്ടി വാദിച്ചവരും ഒടുവിൽ ശിക്ഷ നടപ്പാക്കാനുള്ള നൂലാമാലകളും ഒക്കെ നമ്മൾ കണ്ടതല്ലേ ?
ഇതിനിടയിൽ നമ്മൾ തിരിച്ചറിയാതെപോയ ചില വസ്തുതകൾ ഉണ്ടായിരുന്നു, പ്രതിപക്ഷ പാർട്ടികളുടെയും, തീവ്രവാദികളുടെയും തുടർച്ചയായ കുൽസിത പ്രവർത്തികൾ കാരണം , രാജ്യത്തു ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമൂഹിക, രാഷ്ട്രീയ പ്രതിസന്ധികളേയും, സമരങ്ങളെയും, തീവ്രവാദ പ്രവർത്തനങ്ങളെയും നേരിടാൻ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പോലുള്ള കർക്കശമായ നിയമം കൊണ്ടുവരാനുള്ള ആലോചനയിലിരിക്കൂമ്പോഴാണ് ഓർക്കാപ്പുറത്തുള്ള ആ വിധി. ഇത്തരം സന്ദർഭങ്ങളിലെന്തേ ജുഡീഷ്യറി സ്വമേധയാ ഇടപെടുന്നില്ല! ഇവിടെ നമ്മുടെ ജുഡീഷ്യറി പരാചയപ്പെടുന്നില്ലേ? എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..
കൂടുതൽ വ്യക്തതയോടെ പറയുകയാണെങ്കിൽ രാജ്യത്തിൻറെ ഭരണം കോൺഗ്രസ്സ് എന്ന മഹാ പ്രസ്ഥാനം ശ്രീമതി ഇന്ദിരാജിയുടെ നേതൃത്വത്തിൽ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്കു നീങ്ങുമ്പോൾ.?
ഇന്ന് നിലവിൽ ഉണ്ടാക്കിയ ഇൻഡി മുന്നണിപോലെ വിദേശക്തികളുടെ പ്രേരണയിലും; സഹായത്തിലും, അസൂയപൂണ്ട വിദേശ ശക്തികൾ ഭരണത്തെ തുരങ്കം വെക്കുവാൻ പ്രതിപക്ഷ പാർട്ടികൾക്ക് ഒത്താശ ചെയ്തു ഭരണം അട്ടിമറിച്ചു രാജിത്ത് അരക്ഷിതാവസ്ഥ സൃഷ്ട്ടിച്ചു പുരോഗതിതടയുക എന്നതായിരുന്നു വിദേശ ശക്തികളുടെ ലക്‌ഷ്യം.
അതിന് അവർ ഭാരതത്തിലെ പ്രതിപക്ഷ കക്ഷികളെയെല്ലാം ഒരുമിപ്പിച്ചു പൊതുമേഖലാ സ്ഥാപനമായ ഭാരതീയ റെയിൽവേയിൽ സമരമുണ്ടാക്കാനും അതുവഴി രാജ്യത്തിൻറെ മുഖ്യ വരുമാന സ്ത്രോതസ്സിലൊന്നായതിന് തടയിടുക , രാജ്യത്തിൻറെ സുരക്ഷയ്ക്ക് കാവലാളാകേണ്ട സൈനീകരോടും അർദ്ധ സൈനീകരോടും സമരത്തിലേർപ്പെടാൻ ആഹ്വാനം ചെയ്യുന്നതിനിടയിലായിരുന്നു അലഹബാദ് ഹൈക്കോർട്ട് വിധി.
ധാർമീകത ഏറ്റെടുത്തു രാജിവെക്കുക കീഴ്‌വഴക്കം.. ഇവിടെ ശ്രീമതി ഇന്ദിരാജിയുടെ നിലപാട് ധാർമീകതയായിരുന്നില്ല, അതിനക്കാൾ അവർ മാന്യതയും മുൻഗണനയും നൽകിയത് രാജ്യസുരക്ഷയ്ക്കായിരുന്നു. അവർക്കറിയാമായിരുന്നു ആ അവസരത്തിൽ രാജിവെച്ചിരുന്നിവെങ്കിൽ രാജ്യം പ്രതിലോമ ശക്തികളുടെ കയ്യിലകപ്പെടുമായിരുന്നുവെന്നു?
കാരണം സ്വന്തം പക്ഷത്തു തന്നെ അവരുടെ രക്തത്തിനു വേണ്ടി ആട്ടിൻ തോലിട്ട ചെന്നായയെ പോലെ കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നവർ തിരിച്ചറിഞ്ഞിരുന്നു, ഇതിനെയൊക്കെ കണ്ടെത്തി ഇല്ലായ്‌മചെയ്യാൻ അപ്പോൾ ഈ വഴിയേ ഉണ്ടായിരുന്നുള്ളൂ അവർക്കുമുൻപിൽ.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ തന്നെ ഏറേ വിമർശിക്കപ്പെടുമെന്നും, അത്തരം വിമർശനങ്ങൾ തന്റെയശസ്സിന് കോട്ടംതട്ടുമെങ്കിലും; അവിടെ (ഇന്ദിരാജിയുടെ) നിലപാട് രാജ്യത്തിന്റെ നിലനിൽപ്പായിരുന്നു. അതിനു അപ്പോഴത്തെ സാഹചര്യത്തിൽ അവരുടെ മുൻപിൽ ഏകപോംവഴി അടിയന്തരവസ്ഥ തന്നെ എന്ന തീരുമാനത്തിലെത്തി.. അത് നടപ്പിലാക്കി, നിയമത്തിന്റെ ബലത്തിൽ എല്ലാ പ്രതിഷേദങ്ങളും അടിച്ചമർത്തി. കാരണം… ഒരു ഭരണമാറ്റമുണ്ടായാൽ അതുവരെ സ്വരുക്കൂട്ടിയ എല്ലാ പദ്ധതികളും ഇല്ലാതാവുമെന്നു ശ്രീമതി ഇന്ദിരാജിക്കു മനസ്സിലാക്കിയിരുന്നു.
… ഇതിനിടയിൽ നടന്ന തിരഞ്ഞെടുപ്പിൽ ശ്രീമതി ഇന്ദിരാജി കനത്ത തോൽവി ഏറ്റുവാങ്ങി അധികാരത്തിൽനിന്നും പുറത്തായപ്പോൾ കപ്പലിലെ കള്ളൻമാരെ തിരഞ്ഞെടുപ്പ് തോൽവിയെന്ന പുകയിട്ടു പുറത്തുചാടിച്ചു! അതിൽ മുഖ്യധാരയിലുള്ള പല നേതാക്കളുമുണ്ടായിരുന്നു എന്നതായിരുന്നു യാഥാർഥ്യം..
തിരഞ്ഞെടുപ് തോൽവിയല്ല അടിയന്തരാവസ്ഥയുടെ കാരണമെന്നു പിന്നീട് ജനങ്ങൾ തിരിച്ചറിയുമ്പോഴേക്കും സംഭവിക്കേണ്ടതു? സംഭവിച്ചു കഴിഞ്ഞിരുന്നു.. അതായതു വിദേശ ശക്തികളുടെ ആഗ്രഹം നടന്നു കഴിഞ്ഞിരുന്നു!
യാധാർഥ്യം മനസ്സിലാക്കാതെ തോൽവിയിൽ ഭ്രമിച്ചുപോയവർ പല സംസ്ഥാനങ്ങളിൽനിന്നും ഉന്നത നേതാക്കന്മാർ ഇല്ലാതെ രണ്ടാം നിരയിലെയും മൂന്നാം നിരയിലേയും നേതാക്കന്മാരോടൊപ്പം ബഹു ഭൂരിപക്ഷം വരുന്ന പ്രവർത്തകർ ഇന്ദിരാജിയോടൊപ്പമാണെന്നു അതുകഴിഞ്ഞ തിരഞ്ഞെടുപ്പ് തെളിയിച്ചു.. ഈ ഒരൊറ്റ കാരണം മതി അടിയന്തരാവസ്ഥയല്ല ഇന്ദിരാജിയുടെ തോൽവിക്ക് കാരണമെന്നു കണ്ടെത്താൻ
ആ തോൽവിയുടെ അനന്തരഫലം നമ്മുടെ രാജ്യത്തെ 20 – 25 വർഷം പുറകോട്ടു് കൊണ്ടുപോയി എന്നുള്ളതല്ലേ അവസ്ഥ …!
അതിന് കൂട്ടുനിന്നത് കോൺഗ്രസ്സിലെ ചിലരും ആ ചിലരുടെ കയ്യിലാണ് ഇന്നത്തെ കോൺഗ്രസ്സ് നേതൃത്വം?
വിശദമായി എഴുതേണ്ട വിഷയമാണ് ലേഖനം നീണ്ടു പോകുമെന്നുള്ളത് കൊണ്ട് തൽക്കാലം ചിലതു മാത്രം പരാമർശിക്കാം .
ഈ കഴിഞ്ഞ പാർലിമെന്റ് സമ്മേളനത്തിൽ കോൺഗ്രസ്സ് നേതൃത്വം മുൻനിരയിലിരുന്നു കൂകുമ്പോൾ മുന്നണിയിലെ കൂട്ടുകക്ഷികൾ മനസ്സിൽ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു . എന്തൊരു വിരോധാഭാസം …!?
അടിയന്തരാവസ്ഥയുടെ ലഭ്യമായ ചില നേട്ടങ്ങളെ പറ്റി പറഞ്ഞു തുടങ്ങാം :
ആവശ്യസാധനങ്ങളുടെ ലഭ്യത: പലകൂട്ടങ്ങൾ നിയന്ത്രിച്ചു, ഇത് വളരെയധികം നല്ല റേഷൻ വിതരണത്തിലേക്കും, ആവശ്യസാധനങ്ങളുടെ ലഭ്യതയ്ക്കും പ്രേരിപ്പിച്ചു ഇതിനു പിൻബലമേകിയതു
അക്കാലത്തു കൈവരിച്ച ഗണ്യമായ സാമ്പത്തിക വളർച്ചയുടെ കാലഘട്ടമായിരുന്നതിനാലായിരുന്നു. അതായത് കാർഷികോൽപ്പാദനം, വ്യാവസായിക ഉൽപ്പാദനം, പണപ്പെരുപ്പം തുടങ്ങി പണിമുടക്കുകളും തൊഴിൽ അശാന്തിയും മൂലം നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങളുടെ എണ്ണം വരെ , എല്ലാ പ്രധാന സാമ്പത്തിക സൂചകങ്ങളും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അനുകൂലമായിരുന്നു.
1975-ലും 1976-ലും കാർഷികോൽപ്പാദനം 1975-ലെ സമൃദ്ധമായ മൺസൂണിൻ്റെയും 1976-ൽ മതിയായ മഴയുടെയും പശ്ചാത്തലത്തിൽ അധികരിച്ചുവെന്ന് ആ വർഷങ്ങളിലെ സാമ്പത്തിക സർവേകൾ കാണിക്കുന്നു. രാജ്യം 1975-ൽ 48.7 ദശലക്ഷം ടൺ അരിയും 1976-ൽ ശരാശരി 42.8 ദശലക്ഷം ടണ്ണും ഉത്പാദിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 41.5 ദശലക്ഷം ടൺ. 1975-ലും 1976-ലും ഗോതമ്പ്, പയർവർഗങ്ങളുടെ ഉത്പാദനം യഥാക്രമം 20 ശതമാനവും 30 ശതമാനവും വർദ്ധിച്ചു.
തടസ്സങ്ങളും എതിർപ്പുകളും കൂടാതെ ജനങ്ങൾക്ക് ഗുണോപേകാരപ്രദമായ സർക്കാർ പോളിസികൾ നടപ്പാക്കൽ: പല വികസന പദ്ധതികളും, നയങ്ങളും അതിവേഗം നടപ്പിലാക്കാനും, ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും കഴിഞ്ഞു.
നിലവാരമുള്ള പൊതുജീവിതം: പല സ്ഥലങ്ങളിലും ക്രമസമാധാനവും, പൊതുജീവിതവും മെച്ചപ്പെട്ടു. ചുരുക്കം ചില അപാകതകൾ ഒഴിച്ചാൽ പൊതുവെ സമാദാന പ്രിയരായ ജനങ്ങൾക്ക് മനസ്സമാദാനത്തോടെ ജീവിക്കാൻ സാദിച്ചു. ഉദാഹരണത്തിന് സർക്കാർ ഉദ്ദ്യോഗസ്ഥർ കൃത്യമായി ഓഫീസുകളിൽ എത്തി ചുവപ്പു നാടയിൽ കൂടുക്കാതെ എല്ലാ ഫയലുകളും കൈക്കൂലിയും സ്വാധീനവുമില്ലാതെ നീങ്ങിത്തുടങ്ങി .
അക്കാലങ്ങളിലുണ്ടായ നക്സൽ തീവ്രവാദങ്ങളുടെ പ്രവർത്തനം കേരളത്തിലും വ്യാപിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞ അന്നത്തെ ആഭ്യന്തര മന്ത്രിയായ ശ്രീ കെ കരുണാകരൻ അത് മുളയിലേ കരിച്ചുകളഞ്ഞു . അതുകൊണ്ടു് നമുക്ക് ഇന്നും ഭയപ്പാടില്ലാതെ അന്തിയുറങ്ങാൻ സാദിക്കുന്നു. അത് ശരിയായിരുന്നുവെന്ന് പിൽക്കാലത്തു നക്സൽ പ്രസ്ഥാനത്തിന്റെ പ്രചാകരയിരുന്നവരിൽ നിന്ന് തന്നെ നമുക്ക് കേൾക്കാൻ കഴിഞ്ഞു അവരുടെ സിദ്ധാന്തങ്ങൾ തെറ്റായിരുന്നുവെന്ന്
എന്നാൽ, അടിയന്തരാവസ്ഥയിൽ ഉണ്ടായിരുന്ന വമ്പിച്ച പ്രതികൂലതകളും ഒട്ടനവധി വിമർശനങ്ങളും ഉണ്ടായിരുന്നു, കാരണം പല മനുഷ്യാവകാശ ലംഘനങ്ങളും, പ്രസ്സുകളുടെ സ്വാതന്ത്ര്യത്തിന് തടസ്സങ്ങളും ഏർപ്പെടുത്തേണ്ടിവന്നു.
(അത്. നൂറുശതമാനം ശരിയായിരുന്നുവെന്ന് ഇന്നത്തെ മാദ്ധ്യമ പ്രവർത്തകർ തെളിയിച്ചുകൊണ്ടിരിക്കുന്നു)
ഇന്ദിരാജിയുടെ (കോൺഗ്രസ്സിന്റെ) തുടർച്ചയായ ഭരണത്തിൽ അസൂയപൂണ്ട ഒരുപറ്റം അധികാരമോഹികളുടെയും ഇന്ദിരാജിയുടെ ജനോപകാര പ്രദമായ പോളിസികൾ നടപ്പാക്കുന്നതിലെ ബുദ്ദിമുട്ടുകളും, അതായതു..
ബേങ്ക് ദേശസൽക്കണം, പ്രിവി പേഴ്‌സ് , കുടുംബാസൂത്രം ചേരിനിർമ്മാർജ്ജനം, ഗുണ്ടാ ആക്ട് തീവ്ര വാദ പ്രവർത്തനങ്ങളുടെ ഇല്ലായ്‌മ ചെയ്യൽ? മുതലായവ കർശന നിയമങ്ങളിലൂടെ നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ?
കോൺഗ്രസ്സ് പാർട്ടിയുടെ തണൽ ആസ്വദിച്ചു നടന്ന കോൺഗ്രസ്സിലെ മാടമ്പികൾക്കു പൊറുക്കാതായി അത്തരം മാടമ്പികൾ കോൺഗ്രസ്സിനെ തള്ളിപ്പറഞ്ഞു ഓരോരുത്തരായി പാർട്ടിവിട്ടു പ്രാദേശികമായി പാർട്ടികൾ രൂപീകരിച്ചു! പ്രത്യേകിച്ച് ബീഹാർ ഉത്തർ പ്രദേശ്, ഹരിയാന രാജസ്ഥാൻ, പഞ്ചാബ് ഗുജറാത്തു , ഹിമാചൽപ്രദേശ്, ബംഗാൾ, ഒറീസ്സ ആസാം, മണിപ്പൂർ, നാഗാലൻഡ്, തൃപുര പോലുള്ള സംസ്ഥാനങ്ങളിൽ! ആന്ധ്രാ, തമിഴ്നാട്, എന്തിനു പറയുന്നു കേരളത്തിൽപോലും ഇത്തരം പ്രാദേശികമായ പാർട്ടികൾ രൂപീകരിച്ചു!
ഇവരുടെ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ ചൈന , ഖലിസ്ഥാൻ പാക്കിസ്ഥാൻ പോലുള്ള രാജ്യങ്ങളുടെ സഹായവും കൂടി ആയപ്പോൾ അതൃത്തി സംസ്ഥാങ്ങളായ ത്രിപുര അസം മണിപ്പൂർ നാഗാലൻഡ് പോലുള്ള സ്ഥലങ്ങളിൽ തീവ്രവാദത്തെയും മറയാക്കി ഇത്തരം സംഭവങ്ങൾ അതിരുകടക്കുന്നു എന്ന് തിരിച്ചറിഞ്ഞ ശ്രീമതി ഇന്ദിരാജി, ഇത്തരക്കാരെ നിയന്ത്രിച്ചില്ലേൽ രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയാകും എന്ന് മനസ്സിലായപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് . അത് ചെയ്തില്ലായിരുന്നെങ്കിൽ ഇന്നത്തെ ഇന്ത്യ ഈ രൂപത്തിൽ ഉണ്ടാകുമായിരുന്നില്ല എന്നുള്ളത് അടിയന്തരാവസ്ഥയെ എതിർക്കുന്നവർ മനപ്പൂർവം മറക്കുന്നു എന്ന് പറയാതെ വയ്യ.
ഇനി അടിയന്തരാവസ്ഥയിൽ നടന്നു എന്ന് എടുത്തു പറയപ്പെടുന്ന രണ്ടു മൂന്നു കാര്യങ്ങളുടെ യാഥാർഥ്യം എഴുതാതെ പോകുന്നത് ശരിയല്ല .
പ്രധാനമയുമുള്ള ആക്ഷേപം നിർബന്ധ വന്ദ്യകരണം. വാസ്തവത്തിൽ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ നടന്നിട്ടുണ്ട് . അതിന്റെ പിന്നാമ്പുറം പരിശോദിക്കുമ്പോൾ കോൺഗ്രസ്സിന്റെ നിരപരാദിത്തം വെളിപ്പെടും . അതായത് ഭാരതത്തിൽ അനിയന്ത്രിതമായി ഉയരുന്ന ജനപ്പെരുപ്പം കാരണം വർദ്ദിച്ചുവരുന്ന ഇൻഫ്ളേഷന് തടയിടണമെങ്കിൽ കുടുംബാസൂത്രണത്തിന്റെ പ്രാധാന്ന്യം കൂടുതൽ പേരിൽ എത്തിച്ചു ബോധവൽക്കരിക്കണമെന്ന ചിന്തയിൽ നാം രണ്ടു നമുക്ക് രണ്ടു എന്ന മുദ്രാവാക്യത്തോടെ പല പ്രോത്സാഹനങ്ങളും സഹായങ്ങളും പ്രഖാപിച്ചുകൊണ്ടു വിവിധ സർക്കാർ സ്ഥാപനങ്ങളെയും സാമൂഹ്യ സംഘടനകളുടെയും നേതൃത്വത്തിൽ വിജയകരമായി നടപ്പിലാക്കിവരുമ്പോൾ.
മതപരമായി ചിന്തിച്ചുകൊണ്ട് ചില മതത്തിൽപെട്ടവരിലെ ചിലർ ഇതിനെ എതിർക്കുന്നുണ്ടെങ്കിലും പദ്ധതി വിജയത്തിലേക്ക് എത്തുമെന്നായപ്പോൾ ? ഇതിനെ അട്ടിമറിക്കാൻ കോൺഗ്രസ്സിന്റെ എതിർചേരിയിലുള്ള ചില ഉദ്ദ്യോഗസ്ഥരും ഈ പദ്ധതിയോടുള്ള എതിർപ്പുള്ള കോൺഗ്രസ്സിലെ ചിലരും ഒളിഞ്ഞും തെളിഞ്ഞും ജനങ്ങളിൽ എതിർപ്പുണ്ടാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തതിന്റെ ഫലമായി സമൂഹത്തിലെ ചിലരെ കണ്ടെത്തി നിർബന്ധ വന്ദ്യകരണം നടത്തി അത് മാദ്ധ്യമങ്ങളിലൂടെ പെരുപ്പിച്ചു വാർത്തയാക്കി. ഇതിനെ വേണ്ടത്ര രീതിയിൽ പാർട്ടിയും ശ്രദ്ദിക്കാതെ വിട്ടു . അത് കോൺഗ്രസ്സ് സർക്കാരിന്റെ മേൽ തെറ്റിദ്ധാരണയുണ്ടാക്കി.
അടുത്തത് തുർക്ക്മാൻ ഗേറ്റ് ബുൾഡോസർ സംഭവം . ഭാരതം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ചേരി നിർമ്മാർജ്ജനം നടപ്പാക്കി ഇവിടെ താമസിക്കുന്നവർക്ക് അടിസ്ഥാന സൗകര്യമൊരുക്കി സമൂഹത്തിൽ അവരെ ഉയർത്തിക്കൊണ്ടു വരിക എന്നതായിരുന്നു അതിന്റെ ലക്‌ഷ്യം . ഇവർക്ക് വേണ്ടി പുതിയ സ്ഥലം കണ്ടെത്തി എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള കെട്ടിടങ്ങൾ പണിതു അവിടേക്കു മാറ്റി പാർപ്പിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു നഗര ശുചീകരണ പ്രവർത്തി ആരംഭിക്കാറായപ്പോൾ
ഇവരിലെ ചിലർ അതിനു തടസ്സം നിൽക്കുകയും അതിനു അവർക്കു ജാതീയമായും മതപരമായും പിന്തുണ ലഭിച്ചപ്പോൾ അവിടെനിന്നു ഒഴിഞ്ഞു പോകാൻ തെയ്യാറായിരുന്നില്ല ആവർത്തിച്ച് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഒഴിയാതെവന്നപ്പോൾ ബലംപ്രയോഗിച്ചു ഒഴിപ്പിച്ചുതുടങ്ങി. ആരും അവശേഷിക്കുന്നില്ല എന്നുറപ്പിച്ച് ബുൾഡോസർകൊണ്ട് ഇടിച്ചു നിരപ്പാക്കുവാൻ തീരുമാനിച്ചു. ഇതിനിടയിൽ പോലീസിന്റെ കണ്ണുവെട്ടിച്ചു ചിലർ അർദ്ധരാത്രി ഇതിലേക്ക് ഒളിച്ചുകയറി അതിനു പ്രേരിപ്പിച്ചവർ അവരോട് പറഞ്ഞത് സർക്കാർ അങ്ങനെയൊരു നിലപാടോന്നുമെടുക്കില്ല എന്ന് തെറ്റിജിദ്ദരിപ്പിച്ചായിരുന്നു.
വാസ്തവത്തിൽ പിറ്റേന്ന് കാലത്തു കുടിലുകൾ ബുൾഡോസർ വെച്ച് ഇടിച്ചുനിരത്തുമ്പോൾ ഇതിനിടയിൽ ഒളിച്ചുതാമസിച്ചവർ മരണപ്പെടുകയാണുണ്ടായത്. ഇതും യാഥാർഥ്യമൊളിപ്പിച്ചു മാദ്ധ്യമങ്ങളുടെ ഒത്താശയോടെ വാർത്തയാക്കി.
വർധിച്ചിവരുന്ന ഖലിസ്ഥാൻ വാദത്തെ ഒതുക്കാൻ അവർ ഒളിഞ്ഞു കഴിഞ്ഞിരുന്ന സുവർണ്ണക്ഷേത്രത്തിൽ കയറി പൂശേണ്ടിവന്നു. അതും ഒരു എതിർപ്പിനുള്ള കാരണമായി. ഈ വിഷയത്തിൽ പണ്ട് മണിപ്പൂരിൽ ചെയ്തതുപോലെ ഇവിടെയും നടപ്പിലാക്കി ഈ വിഷയത്തിൽ ഇന്ദിരാജിയുടെ തീരുമാനമാണ് ശരി എങ്കിലും നേതൃത്വം ഇത് ജനങ്ങളിലെത്തിക്കുന്നതിൽ പരാജയപെട്ടു. ഇനിയുമുണ്ട് ഒട്ടേറെ അനുകൂലമായ സംഭവങ്ങൾ?
2024 ലേ ആദ്ദ്യ പാർളിമെന്റ് സമരത്തിൽ നടന്ന ചർച്ചയിൽ അടിയന്തരാവസ്ഥ രാജ്യത്തിൻറെ ജനാധിപത്യത്തിനേറ്റ ദ്ദ്വമസനമാണെന്നു പാർലിമെന്റ് രേഖയിൽ എഴുതിച്ചേർക്കുമ്പോൾ അതിനെതിരെ ഒരക്ഷരം സംസാരിക്കാതെ കോൺഗ്രസ്സ് അംഗങ്ങൾ കൂവിയപ്പോൾ? ശ്രീമതി ഇന്ദിരാജിയെ കൂവിയതിനു തുല്ല്യമാണെന്നു വിലയിരുത്തുമ്പോഴും ഓർക്കുന്നത്
ഇന്നത്തെ കോൺഗ്രസ്സിന്റെ കൂടെയുള്ള മുന്നണിയിലെ പാർട്ടികളെയും അനുയായികളെയും രാജ്യത്തു വിദ്വംസക പ്രവർത്തനങ്ങൾ നടത്തിയെന്നതിന്റെ പേരിൽ അറസ്റ്റ് ചെയ്തു മാസങ്ങളോളം തടവിലിട്ടവരല്ലേ ?
മറ്റൊരുവഴിക്കു ചിന്തിക്കുമ്പോൾ കോൺഗ്രസ്സ് പാർട്ടിയുടെ എല്ലാമായ ശ്രീമതി ഇന്ദിരാജിയെയും രാജീവ് ഗാന്ധിയെയും വധിച്ചവരായ ഖാലിസ്ഥാൻ വാദികളെയും എൽ ടി ടി യേയും പിന്തുണച്ച പാർട്ടികളല്ലേ കോൺഗ്രസ്സിന്റെ ഇടതും വലത്തുമിരിക്കുന്നതു !
മുഖത്തുനോക്കി സോണിയയുടെ നേതൃത്വം അംഗീകരിക്കില്ല എന്നുപറഞ്ഞു പാർട്ടി നേതൃത്വത്തെ തള്ളിപ്പറഞ്ഞ പവാറിനേയും മമതയെയും ഒപ്പമിരുത്തി കോൺഗ്രസ്സിന്റെ ശവപ്പെട്ടിക്കു അണിയടിക്കാൻ കാത്തുനിൽക്കുന്ന കോൺഗ്രസ്സ് നേതൃത്വവും കൂടിയാവുമ്പോൾ ശുഭം..
പത്രസ്വാതന്ദ്ര്യത്തെ പറ്റി പറഞ്ഞു വിലപിക്കുന്ന പാർട്ടികളുടെ നേതാവ് പത്രക്കാരോട് കടക്കുപുറത്തു എന്ന് പറയുന്നതും … നമ്മൾ കണ്ടു ……
100 ശതമാനം ശരിയാണെന്നു വിലയിരുത്തേണ്ടിയിരിക്കുന്നു … ഇപ്പോഴത്തെ പത്രപ്രവർത്തന രീതി വിലയിരുത്തുമ്പോൾ … മാദ്ധ്യമങ്ങൾക്ക് കൂച്ചു വിലങ്ങേർപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു …
ഒരു പക്ഷെ പുതിയ ഭാരതീയ ന്യായ സംഹിതിയിലെ വകുപ്പുകൾ ഇത്തരം മാലിന്യ വാഹകരെ നിലയ്ക്കുനിർത്താൻ ഉതകുമായിരിക്കും..
വിനാശകാലെ വിപരീത ബുദ്ദി എന്ന് പറയാതെ വയ്യ… എന്നു പറഞ്ഞുകൊണ്ട അവസാനിപ്പിക്കട്ടെ..
തുടരും….
മഠത്തിൽ ബാബു ജയപ്രകാശ്……✍. My Wats App Contact No 9500716709
Thank you 🙏 Babu Jayaprakash for sharing the well written writeup apt for the present situation, created by the Congress and it’s associate political parties.
Regards,
LikeLike