എൻ ഡി എ പട്ടാഭിക്ഷേകം ?

Time Taken To Read 7 Minutes

തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ രൂപീകരണ വേളയിൽ  ഭാരതത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ നമ്മുടെ പുരാണവുമായി ബന്ധിപ്പിച്ചു വീക്ഷിക്കുമ്പോൾ ഏതാണ്ട് ഇതുപോലെയാണ് … 

ദശരഥ മഹാരാജാവ് കൈകേയിക്ക് കൊടുത്ത വാഗ്ദാനം, ശ്രീരാമചന്ദ്രനെ അയോദ്ദ്യാരാജാവായി വാഴിക്കുമെന്നു മനസ്സിലായപ്പോൾ സന്ദർഭോചിതമയി മന്തര കൈകേയിയെ പഴയ വരത്തിന്റെ കാര്യം ഓർമ്മിപ്പിച്ചു. 

ഇവിടെ മന്തരയെ നമുക്ക് ഇൻഡി മുന്നണിയെ ഉപമിക്കാം. കാരണം ഇവരെകാത്തു അപ്പുറം 42 കൂട്ടം  മന്തരമാർ കാത്തുനിൽക്കുന്നുണ്ട്.

… കൈകേയി ആവശ്യപ്പെട്ടത് രണ്ടു കാര്യങ്ങൾ ഒന്ന് തന്റെ മകൻ ഭരതനെ അയോദ്ദ്യാ രാജാവാക്കണം. രണ്ടു ശ്രീരാമൻ വനവാസമനുഷ്ട്ടിക്കണം  14 വർഷം? 

ഇഷ്ട്ടമില്ലാ മനസ്സോടെ ദശരഥ മഹാരാജാവിനു സമ്മതിക്കേണ്ടിവന്നു

(ഇവിടെ ഇതിനെ നമുക്ക് നിധീഷ് കുമാറിന്റെയും, ചന്ദ്രബാബു നായിഡുവിന്റെയും ഇപ്പോഴത്തെ വിലപേശലിനോട് ഉപമിക്കാം)

മൊത്തതിൽ വിലയിരുത്തുമ്പോൾ

ബി ജെ പി യുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. 

ഒടുവിൽ ശ്രീരാമൻ തന്റെ പിതാവിന്റെ ധർമ്മസങ്കടംകണ്ട്‌ തെന്റെ ഇങ്കിതം പിതാവിനോട്‌പറഞ്ഞു വനവാസം സ്വീകരിച്ചു . 

14 വർഷത്തെ വനവാസത്തിനു ശേഷം ശ്രീ രാമചന്ദ്രൻ തിരിച്ചുവന്നു. അയോദ്ദ്യാ ഭരണം ഏറ്റെടുത്തു . 

ഇതിനിടയിൽ സംഭവിച്ച പല ഉപകഥകളുമുണ്ട് രാവണൻ സീതാദേവിയെ മോഹിച്ചു മാരീചന്റെ വേഷത്തിലെത്തി തട്ടിക്കൊണ്ടുപോയതും. 

ഹനുമാൻ ലങ്കയിൽ പോയി സീതാദേവിയെക്കണ്ടു ധൈര്യം പകർന്നതും , 

വാനരസേനയോടൊപ്പം ചേർന്ന് അണ്ണാറക്കണ്ണന്റെ സഹായത്തോടെ പാലംപണിതു ലങ്കയിലെത്തി യുദ്ദചെയ്തതും 

യുദ്ധത്തിൽ സഹോദരൻ ലക്ഷ്മണന് മുറിവേറ്റതും 

രക്ഷിക്കാൻ മരുന്ന് തേടി ഹനുമാൻ തിരിച്ചു പറന്നതും 

മരുന്ന് ഏതെന്നറിയാത്തതുകൊണ്ടു മലതന്നെ പൊക്കിതിരുച്ചു പറന്നു..

ഇനിയും ഒട്ടേറെ ഉപകഥകളുണ്ട് താരതമ്മ്യം ചെയ്തു പറയാൻ .വായനാ താല്പര്യമില്ല എന്നു മനസ്സിലാക്കുന്നതുകൊണ്ടു ഇത്രമാത്രം രാമായണത്തെ ഉദ്ധരിച്ചു പറയാം…

2014 ൽ എൻ ഡി എ മുന്നണി കൃത്യമായി തിരഞ്ഞെടുപ്പ് വാഗ്ദശ്നങ്ങൾ ജനങ്ങൾക്ക് നൽകി. ഇത് സഫലീകരിക്കാൻ.. ഇടഞ്ഞു നിൽക്കുന്ന എം എൽ എ മാരെയും എം പി മാരെയും ഒരുമിപ്പിച്ച്തും  ഇതിനിടയിൽ ഇത്തരക്കാർ വഴങ്ങുമെന്ന് പേടിച്ചു റിസോർട്ടിൽ ഒളിച്ചതും,

മാരീചന്റെ വേഷം കെട്ടിയതു ആരെന്നു പറയാൻ ബുദ്ദിമുട്ടുണ്ട്. ഒരുപാട് മാരീചൻമാരുണ്ടായിരുന്നു . 

അതിന്റെ ഇളംകണ്ണിയാണോ ഇപ്പോൾ കൂടെയുള്ള രണ്ടുപേർ?  

കൂടുതൽ വിശദീകരിക്കുന്നില്ല. ഒടുവിൽ ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ. 

രാജ്യം മുഴുവൻ ഹൈവേ പണിതും റെയിൽവേ യാത്രാ സൗകര്യം വികസിപ്പിച്ചും 

ശുചിത്വ പദ്ധതി നടപ്പിലാക്കിയും കാഷ്‌മീരിലെ കേൻസർ മാറ്റിയും ,

ഇതിനുപുറമേ ലോകം മുഴുവൻ കോറോണ മഹാമാരി വന്നപ്പോൾ ഭാരതം മരുന്ന് നൽകി മാതൃകയുമായി! 

പാവപ്പെട്ടവർക്ക് ആരോഗ്യ ഇൻഷൂറൻസും , വീടും , വൈദ്ദുതിയും , പാചകവാതവും , വെള്ളവും 

നീറ്റ പരീക്ഷയിലൂടെ പാവപ്പെട്ടവർക്ക് കൂടി ഉന്നത വിദ്ദ്യാഭ്യാസം ലഭിക്കിക്കാനുള്ള സൗകര്യമേർപ്പെടുത്തിയതും . 

നോട്ടു നിരോദനത്തിലൂടെ എല്ലാവർക്കും ബേങ്ക് അകൗണ്ട് തുറക്കാനുള്ള സൗകര്യമേർപ്പെടുത്തിയതും , ഭാരത്തിന്റെ അതിരുകളെല്ലാം സുരക്ഷിതമാക്കിയതും , പട്ടാളക്കാർക്ക് ആത്മഭലം നൽകിയതും… 

ഒക്കെ കഴിഞ്ഞു  അയോദ്ദ്യാക്ഷേത്രവും പണിതു ആഘോഷമാക്കി ജാതിമതബേദമന്ന്യേ ആഘോഷിച്ചു.

ഈ ആഘോഷങ്ങൾക്കിടയിൽ ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾ ഉണ്ടെന്നു യുപിയിലെ 34 ഓളം മണ്ഡലങ്ങളും മഹാരാഷ്ട്ര , തമിഴ്നാട് , ബംഗാൾ കേരള എന്നിവിടങ്ങളിലുണ്ടെന്നു നേതൃത്വം തിരിച്ചറിയാതെ പോയി.

ശ്രീ രാമചന്ദ്ര ഭഗവാന്റെ പട്ടാഭിഷേകത്തിനു ശേഷം അയോദ്ധ്യയിൽ വീണ്ടും മുറുമുറുപ്പുണ്ടായി … 

ഒടുവിൽ അത് സീതാദേവിയുടെ അഗ്നിത്യാഗത്തിലൂടെ തെളിക്കപെട്ടു 

അതാണ് ഇപ്പോൾ ഭാരതത്തിൽ നടന്നുകൊണ്ടിരിക്കുന്നു .. 

പറഞ്ഞുവരുന്നത്

… ഋഗ്വേദം യജുർവേദം സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രം ആണ് ഗായത്രീമന്ത്രം. ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നും ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ്. മറ്റ് മന്ത്രങ്ങൾ ചെയ്യാൻ ഒരു സാധകൻ അർഹതയുള്ളവനാകുന്നതുമെന്നുമാണ്‌ വിശ്വാസം. 

ഈശ്വരനോടുള്ള അഥവാ വിശ്വമാകെ പ്രകാശം ചൊരിയുന്ന സവിതാവിനോടുള്ള പ്രാർത്ഥനയാണ്‌ ഈ മന്ത്രം. 

സവിതാവ്‌ സൂര്യഭഗവാനാണ്‌. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാർത്ഥനയുടെ സാരം. 

ആയതിനാൽ മോഡിജി വീണ്ടും അധികാരത്തിലെത്താൻ? നിധീഷിനും, നായിഡുവിനും നല്ലബുദ്ദി തോന്നിക്കാൻ? രാജ്യത്തെ സ്നേഹിക്കുന്നവർ ദിവസവും ഗായത്രീ മന്ദ്രം ഉരുവിടുക തീർച്ചയായും ഫലം കാണും. 

ഏതുമതസ്ഥർക്കും ഉരുവിടാം ഈ മന്ത്രം

 ഇതിനകം ഗായത്രീ മന്ത്രം യൂറോപ്പ് യു എസ , സൗദിയറേബ്യയടക്കം അംഗീകരിച്ചു നടപ്പിലാക്കിവരുന്ന ആരെയും നിർബന്ധിക്കുന്നില്ല രാജ്യ സുരക്ഷ ആഗ്രഹിക്കുന്നവർ അവരുടെ പ്രാർത്ഥനയിൽ ഈ മന്ത്രം ഉൾപ്പെടുത്തുക തീർച്ചയായും ഫലംകാണും …

അർഥം… 

സർവ്വ വ്യാപിയാ ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രമ്മത്തിന്റെ ദൈവീകമായ ഊർജ്ജ പ്രവാഹത്തെ ഞങ്ങൾ ധ്യാനിക്കുന്നു ആ ശ്രേഷ്ടമായ ചൈതന്ന്യം നമ്മുടെ ബുദ്ദി പ്രവർത്തികളെ പ്രചോദിപ്പിക്കട്ടെ

ഓം ഭുർ ഭുവ : ഭുവസ്വ :തതഃ സവിതുർവരേണ്യം ഭസർഗോ ദേവസദ്യ ധീമഹീ ധിയോ യൊ നഃ പ്രചോദയാത് 

നാളെ..

മഹാഭാരതകഥയോട് ഉപമിച്ചു എഴുതാം …

സ്നേഹപ്പൂർവ്വം

മഠത്തിൽ ബാബു ജയപ്രകാശ് …

ഇതിന്

1 Comment

  1. Gopalan Poozhiyil's avatar Gopalan Poozhiyil says:

    Excellent writeup, Babu Jayaprakash.

    Thank you and have an amazing and awesome day of achievements, dear.

    Yours Gopalan Poozhiyil.

    Like

Leave a reply to Gopalan Poozhiyil Cancel reply