Time Taken To Read 8 Minutes
ഗ്രഹങ്ങളിൽ വെച്ച് ഏറെ അനുഗ്രഹിക്കപ്പെട്ട ഗ്രഹം ഏതെന്നുചോദിച്ചാൽ ഭൂമിയെന്ന നമുക്ക് നിസ്സംശയംപറയാം. അറിഞ്ഞേടത്തോളം ജീവൻ നിലനിർത്താനുള്ള എല്ലാ സാഹചര്യങ്ങളും സൃഷ്ട്ടിച്ചു അനുഗ്രഹീതമായ ഭൂമിയിൽ വളരാനും സ്വതന്ത്രമായി ജീവിതം അനുഭവിക്കാനുമായാണ് ദൈവം മനുഷ്യരടക്കം എല്ലാ ജീവജാലങ്ങളെയും സൃഷ്ട്ടിച്ചു ഭൂമിയിലേക്ക് കൈമാറിയത്. (ശ്രീ പൂന്താനം നമ്പൂതിരി ജ്ഞാനപ്പാന ശ്ലോകത്തിലൂടെ നമ്മളെ ഓർമ്മപ്പെടുത്തുന്നത് ഇതൊക്കെത്തന്നെയല്ലേ)
അങ്ങനെ സൃഷ്ടിക്കപ്പെട്ട എല്ലാ ജീവനുകളും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുമ്പോൾ മറ്റു ജീവികൾക്കില്ലാത്തതായ ചില കഴിവുകളുടെ ബലത്തിൽ മനുഷ്യൻ സ്വാർത്ഥനായി മാറി. കാലക്രമേണ തന്റെ സുഖസൗകര്യത്തിനുവേണ്ടി മനുഷ്യർ പലപ്പോഴും പരിസ്ഥിതിയെ മലിനമാക്കുകയും സ്വന്തം ഇനങ്ങളോടും സഹജീവികളോടും ക്രൂരത കാണിക്കുകയും ചെയ്യുന്നതിലേക്കു സാഹചര്യമെത്തിച്ചു. മനുഷ്യന്റെ ഈ വിനാശകരമായ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ നമുക്ക് മനസ്സിലാവും ഭൂമിയെ ചൂഷണം ചെയ്തു മലിനമാക്കുന്നതിൽ മനുഷ്യനോളം വരില്ല മറ്റൊരു ജീവിയുമെന്നു.
മനുഷ്യന്റെ ഈ വിനാശകരമായ ചെയ്തികൾ ഇനിയും തുടരാൻ അനുവദിച്ചാൽ ഭൂമിയുടെ ആവാസ വ്യവസ്ഥ തന്നെ മാറ്റി ഒരുപക്ഷെ ഭൂമിതന്നെ ഇല്ലാതാവും എന്ന തിരിച്ചറിവ് മനുഷ്യന് ഉണ്ടെങ്കിലും; തന്റെ സ്വാർത്ഥ താൽപ്പര്യത്തിന് വേണ്ടി എല്ലാ പ്രകൃതിനിയമങ്ങളും ലംഘിച്ചു തങ്ങൾ ആർജിച്ചെടുത്ത ശാസ്ത്രപുരോഗതിയിൽ അഹങ്കരിച്ചു അതിലുള്ള സർവ്വചരാചരങ്ങൾക്കും നാശം വിതക്കുന്നവിധത്തിൽ മനുഷ്യൻ ജീവിച്ചുതുടങ്ങി. എന്നാൽ ഒരു ശാസ്ത്രത്തിന്റെയും പിൻബലമില്ലാതെ മൃഗങ്ങങ്ങൾക്കു ഇത്തരം കാര്യങ്ങൾ തിരിച്ചറിയാൻ കഴിയും. ഇത് മനുഷ്യൻ തെളിയിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
എന്നിട്ടും ഇത്തരം സത്യങ്ങൾ ഒന്നും ഉൾക്കൊള്ളാതെ മനുഷ്യൻ തനിക്കു ലഭിച്ച സ്വാതന്ദ്ര്യം ദുരുപയോഗം ചെയ്തു പ്രകൃതിയെയും മറ്റു ജീവികളെയും തനിക്കു ഏറെ തുണയും ഉപകാരവും ചെയ്യുന്ന ജീവികളെവരെ ക്രൂരമായി പീഡിപ്പിക്കുന്ന്നതോടൊപ്പം! മനുഷ്യൻ പെരുകുന്നതനുസരിച്ചു സഹ ജീവികളെ വരെ കൊന്നു തിന്നാനും തുടങ്ങി!. ഈ നില തുടർന്നാൽ മനുഷ്യൻ മനുഷ്യനെ തിന്നുന്ന തലത്തിലേക്ക് എത്തിയാൽ അത്ഭുതപ്പെടാനൊന്നുമില്ല.!
മനുഷ്യന്റെ ഈ നികൃഷ്ട്ടമായ ചെയ്തികളിൽ പൊറുതിമുട്ടിയ മൃഗങ്ങൾ സഹികെട്ടു മനുഷ്യനൊഴികെ എല്ലാ ജീവജാലങ്ങളും ഒരുമിച്ചു മനുഷ്യരുടെ ക്രൂരതയിൽ നിന്നുമുള്ള മോചനത്തിനായി ദൈവത്തിനോട് പ്രാർത്ഥിച്ചു.
ദൈവം ഇവരുടെയെല്ലാം പ്രാർത്ഥനകൾ സശ്രദ്ധം ശ്രവിച്ചു, മനുഷ്യന്റെ ചെയ്തികൾ ഒന്നൊന്നായി വിലയിരുത്തുമ്പോൾ ഒന്നുകൂടി തിരിച്ചറിഞ്ഞു മനുഷ്യനെ ഇങ്ങനെ അഴിഞ്ഞാടാൻ അനുവദിച്ചാൽ സൃഷ്ട്ടാവായ ദൈവങ്ങൾക്കുപോലും നിലനില്പില്ലെന്നു! എന്തിനേറെപ്പറയുന്നൂ..
ദൈവത്തിന്റെ പ്രതിരൂപങ്ങളായി ആരാധിക്കപ്പെടുന്ന നദിയും, മലയും, വൃക്ഷങ്ങളും, ക്ഷേത്രങ്ങളും, ആരാധനാ മൂർത്തികളെയും, പശുക്കളെയും ആനയെയും, വരെ മനുഷ്യൻ ഉപദ്രവിക്കാൻ തുടങ്ങിയിരിക്കുന്നു..
സമൂഹത്തിനോ പ്രകൃതിക്കോ ഒരു ഉപദ്രവും ചെയ്യാത്ത ഗോക്കളോടും ക്രൂരത കാട്ടുന്ന ദൃശ്യങ്ങളും, ഗണപതിയേയും സരസ്വതിയെയും അധിക്ഷേപിക്കുന്നതും ശബരിമലയ്ക്കെതിരെ തീർത്ത മനുഷ്യമതിലുകളും ഇതിന്റെ ഉത്തമ ഉദാഹരഭങ്ങളാണെന്നു തിരിച്ചറിഞ്ഞ ദൈവം മൃഗങ്ങൾക്കു മുൻപിൽ പ്രത്യക്ഷപ്പെട്ടു.! മൃഗങ്ങളുടെ വിഷമങ്ങളെല്ലാം കേട്ട ദൈവം ഒടുവിൽ മനുഷ്യനെ നിലയ്ക്ക് നിർത്താൻ മൃഗങ്ങൾക്കു ആ അപ്പൂർവ്വ വരം നൽകാൻ നിർബന്ധിതനായി ദൈവം.
എന്നിട്ടു മൃഗങ്ങളോടായി അരുളിചെയ്തു നിങ്ങളെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന യജമാനൻമ്മാർ? ഇന്നുമുതൽ നിങ്ങളുടെ അടിമകളാവും. ഇനിയങ്ങോട്ട് നിങ്ങളുടെ മനോഗതിക്കും ആജ്ഞയ്ക്കും അനുസരിച്ചു അവർ ജീവിക്കും .
മനുഷ്യന്റെ അതിരുവിട്ട അത്യാഗ്രഹത്തിന്റെ ഭവിഷ്യത് മനസ്സിലാക്കിക്കൊടുക്കാൻ ദൈവം മനുഷ്യനെ മൃഗങ്ങൾക്കു മുൻപിൽ നിസ്സഹായകരാക്കി ഒപ്പം മറ്റുജീവ ജാലങ്ങൾക്കു മനുഷ്യനെ വരുതിയിലാക്കാനുള്ള എല്ലാ കഴിവുകളും നൽകി, കൂടെ ഒരു ഉപദേശവും നൽകി.
നിങ്ങൾക്ക് ഞാൻ നൽകുന്ന ഈ അപ്പൂർവ്വ വരവും, അധികാരം താൽക്കാലീകമാണ് . ആയതിനാൽ മനുഷ്യനോളം കഠിനമാകരുതു നിങ്ങളുടെ ഹൃദയം!. നിങ്ങളുടെ ഓരോ അനക്കങ്ങളും ഞാൻ മറഞ്ഞിരുന്നു വീക്ഷിക്കും . മനുഷ്യന് സഹജീവികളോടും പ്രകൃതിയോടും സ്നേഹിച്ചും സഹകരിച്ചും ജീവിക്കാൻ കഴിയണമെന്നുള്ള തിരിച്ചറിവ് ഉണ്ടാക്കിക്കൊടുക്കുക അത്രമാത്രമാണ് നിങ്ങളുടെ കടമ! ആ തിരിച്ചറിവ് മനുഷ്യന് ലഭിക്കുന്ന വേളയിൽ മനുഷ്യൻ വീണ്ടും ഭൂമിയുടെ അധികാരം ഏറ്റെടുക്കും എന്നനുഗ്രഹിച്ചു ദൈവം അപ്രത്യക്ഷമായി.
അത്ഭുതമെന്നോണം ആ നിമിഷം മുതൽ ഒരു പ്രത്യേക ഉണർവ്വും ശക്തിയും ചൈതന്യവും മൃഗങ്ങൾക്കു ലഭിച്ചു. ഇത് തിരിച്ചറിഞ്ഞ മൃഗങ്ങളെല്ലാം വലിപ്പ ചെറുപ്പമില്ലാതെ ഒത്തൊരുമിച്ചു മനുഷ്യനെ തങ്ങളുടെ വരുതിയിലാക്കാൻ ദൃഢ പ്രതിജ്ഞയെടുത്തിരിക്കുന്നു എന്നാണു ഇന്നലെ മണ്മറഞ്ഞ ആത്മാക്കളായി ഭൂമിയിൽ വിരാചിക്കുന്ന കാക്കകൾ കൂട്ടംചേർന്നു പരസ്സ്യം ചെയ്തത്. രാത്രീഞ്ചരൻമ്മാരായ മൂങ്ങ, കടവാതിൽ, കള്ളൂണി, മുള്ളൻപന്നി, കാട്ടുപന്നി, കാലൻകോഴി, മറ്റു ഉരകവർഗ്ഗത്തിൽ പെട്ട ജീവികളോട് കുറുക്കൻ പൗർണ്ണമി രാത്രിയിൽ കൂകിയറിയിക്കാമെന്നും കാക്ക അറിയിച്ചിട്ടുണ്ട്.
ഇതിന്റെ ആരംഭമാണെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു ഇപ്പോൾ നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന! കണ്ടുകൊണ്ടിരിക്കുന്ന! അരിക്കൊമ്പനും തണ്ണീർ കൊമ്പനും, ചാക്കൊമ്പനും കടുവ – കാട്ടുപന്നികളുടെ അക്രമണമൊക്കെ. എന്നു കരുതേണ്ടിയിരിക്കുന്നു.
വയനാട്ടിൽ ഈയ്യിടെ വീടുകയറിയുള്ള കാട്ടാനയുടെ ആക്രമവും, ഒരുജീവൻ നഷ്ടപ്പെട്ടതും.. അതിനു തൊട്ടു ദിവസങ്ങൾക്കു മുൻപ് മാനന്തവാടി ടൗണിലെ ആക്രമവും നമ്മൾ കണ്ടു!. ഇനിയങ്ങാട്ട് മൃഗങ്ങൾക്ക് മനുഷ്യരോടുള്ള നിലപാട് ഇങ്ങനെയായിരിക്കുമെന്നുള്ള മുന്നറിയിപ്പാണോ ഈ അക്രമ പരമ്പരയെന്നു? ആരെങ്കിലും സംശയിച്ചാൽ അതിൽ തെറ്റില്ല.
പറഞ്ഞുവരുന്നത് ശാസ്ത്രത്തിലുള്ള അപാരമായ മുന്നേറ്റത്തിൽ അഹങ്കരിച്ചു മനുഷ്യൻ ആവാസ വ്യവസ്ഥയ്ക്കു വിരുദ്ധമായി ജീവിച്ചു സ്വന്തം സുഖസൗകര്യങ്ങൾ തേടി നദിയും, മലയും നശിപ്പിച്ചു കാടു കയറിത്തുടങ്ങിയതോടെ കാട്ടുമൃഗങ്ങൾക്കും സ്വതന്ത്രമായി വിഹരിക്കാൻ പറ്റാതായി
അവരുടെ സഞ്ചാര സ്വാതന്ദ്ര്യം തടഞ്ഞു അവരുടെ ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ള സ്ത്രോതസ്സും എന്നെന്നേക്കുമായി ഇല്ലാതാക്കി ചിലയിടങ്ങളിൽ മുൾവേലികളും ഇലക്ട്രിക് വേലികളും കെട്ടി അവരെ തടഞ്ഞു. കാട്ടിലെഥേഷ്ട്ടം കുപ്പികളും പാഴ് വസ്തുക്കളും വിഷക്കായകളും വെച്ച് അവരുടെ ജീവന് തന്നെ ഭീഷണിയുയർത്തി. ഇതിൽ ഏറെയും പീഡിപ്പിക്കപ്പെടുന്നത് കാട്ടുമൃഗങ്ങളാണ് എന്നതാണ് യാഥാർഥ്യം പ്രത്യേകിച്ച് ആനകൾ, കാട്ടുപന്നി, മുള്ളൻപന്നികൾ എന്നിവ.
…..അങ്ങനെ ദുരമൂത്തു കാടുകയറിയമനുഷ്യർക്കു ഇപ്പോൾ വന്ന്യമൃഗങ്ങളിൽ നിന്നും തിരിച്ചടി കിട്ടുമ്പോൾ അറിയാതെ ഓർത്തുപോയി അതിരുവിട്ട ജനസംഘ്യാ വർദ്ധനയുടെ മറപറ്റിയല്ലേ മനുഷ്യൻ അവരുടെ വാസസ്ഥലം കയ്യേറി മൃഗങ്ങളെ കുറ്റംപറയുന്നതു !
ഈ അവസ്ഥ തുടർന്നാൽ എന്താകും ഭൂമിയുടെ അവസ്ഥ?. ഇപ്പോൾത്തന്നെ ഭക്ഷ്യക്ഷാമവും പാർപ്പിടത്തിന്റെ അപര്യാപ്തതയും വല്ലാതെ അലട്ടുന്നുണ്ട്… ഈ അവസ്ഥയ്ക്ക് ശാശ്വതമായ ഒരു പരിഹാരം കാണാനായിരുന്നു മൃഗങ്ങൾക്കു ദൈവം അങ്ങനെ ഒരു വരം കൊടുത്തു അനുഗ്രഹിച്ചതു…
ഈ പുതിയ അധികാര കൈമാറ്റം മൃഗങ്ങളിലെത്തിയാൽ മനുഷ്യനോട് നായയും, പൂച്ചയും, എലിയും, മുയലും, പശുവും, ആനയും, കുരങ്ങും, കഴുതയും,സിംഹവും കടുവയും കുറുക്കനും കുതിരയും, ഉറുമ്പും, ഒക്കെ മനുഷ്യനെ അടിമയാക്കി ഭരിക്കുന്ന വിവരങ്ങൾ ഒന്ന് സാങ്കൽപ്പീകമായി എഴുതുകയാണ് …
അതിനുമുൻപ് ഭക്ത കവി പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാന എന്ന കൃതിയിലെ ചിലവരികൾ ഓർത്തു തുടങ്ങട്ടെ?
…. ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ട തടിക്കു വിനാശവു- മിന്ന നേരമെന്നേതുമറിഞ്ഞീലാ.
കണ്ടു.. കണ്ടങ്ങിരിക്കും ജനങ്ങളെ- ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ. രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ….
പിന്നെയൊരുഭാഗത്തു അദ്ദേഹം ഇങ്ങനെ എഴുതി…
…. നരകത്തിൽക്കിടക്കുന്ന ജീവൻപോയ് ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ പരിപാകവും വന്നു ക്രമത്താലേ നരജാതിയിൽ വന്നു പിറന്നിട്ടു സുകൃതം ചെയ്തു മേൽപ്പോട്ടു പോയവർ സ്വർഗ്ഗത്തിങ്കലിരുന്നു സുഖിക്കുന്നു. സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോൾ പരിപാകവുമെള്ളോളമില്ലവർ പരിചോടങ്ങിരുന്നിട്ടു ഭൂമിയിൽ ജാതരായ്; ദുരിതം ചെയ്തു ചത്തവർ. വന്നൊരദ്… ദുരിതത്തിൻ ഫലമായി. പിന്നെപ്പോയ് നരകങ്ങളിൽ വീഴുന്നു. സുരലോകത്തിൽനിന്നൊരു ജീവൻപോയ് നരലോകേ മഹീസുരനാകുന്നു; ചണ്ഡകർമ്മങ്ങൾ ചെയ്തവർ ചാകുമ്പോൾ ചണ്ഡാലകുലത്തിങ്കൽ പ്പിറക്കുന്നു.
അസുരന്മാർ സുരന്മാരായീടുന്നു; അമരന്മാർ മരങ്ങളായീടുന്നു; അജം ചത്തു ഗജമായ് പിറക്കുന്നു. ഗജം ചത്തങ്ങജവുമായീടുന്നു;
നരി ചത്തു നരനായ് പിറക്കുന്നു നാരി ചത്തുടനോരിയായ്പോകുന്നു; കൃപകൂടാതെ പീഡിപ്പിച്ചീടുന്ന നൃപൻ ചത്തു കൃമിയായ്പിറക്കുന്നു; ഈച്ച ചത്തൊരു പൂച്ചയായീടുന്നു ഈശ്വരന്റെ വിലാസങ്ങളിങ്ങനെ….
കീഴ്മേലിങ്ങനെ മണ്ടുന്ന ജീവന്മാർ ഭൂമിയീന്നത്രേ നേടുന്നു കർമ്മങ്ങൾ; സീമയില്ലാതോളം പല കർമ്മങ്ങൾ ഭൂമിയീന്നത്രേ നേടുന്നു ജീവന്മാർ.
അങ്ങനെ ചെയ്തു നേടി മരിച്ചുടനന്യലോകങ്ങളോരോ- ന്നിലോരോന്നിൽ ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാർ തങ്ങൾ ചെയ്തോരു കർമ്മങ്ങൾതൻ ഫലം. ഒടുങ്ങീടുമതൊട്ടുനാൾ ചെല്ലുമ്പോൾ. ഉടനെ വന്നു നേടുന്നു പിന്നെയും; തന്റെ തന്റെ ഗൃഹത്തിങ്കൽനിന്നുടൻ കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു വിറ്റൂണെന്നു പറയും കണക്കിനേ.
ഇങ്ങനെയൊക്കെ സങ്കൽപ്പീകമായി എഴുതാൻ മുകളിലെ ശ്ലോകത്തിലെ പലവരികളും എന്നെ പ്രേരിപ്പിച്ചിട്ടുണ്ട് . മനുഷ്യന്റെ സ്വഭാവത്തെ കാലത്തിനും മുൻപേ എഴുതിവെച്ച സാക്ഷാൽ ഗുരുവായൂരപ്പ ഭക്തനായ ശ്രീ പൂന്താനം നമ്പൂതിരി നമ്മളെ ഓർമ്മിപ്പിച്ചിട്ടും പലരും ഓർക്കാതെപോയി …
മുകളിൽ വിവരിച്ച സംഭവങ്ങളുടെ ശ്രദ്ധേയമായ ഒരു വഴിത്തിരിവിൽ, ഒരിക്കൽ സർവ്വവും അടക്കിവാണ മനുഷ്യർ തങ്ങൾ ഇത്രയും കാലം അടിച്ചമർത്തപ്പെട്ട ജീവികളാൽ സ്വയം കീഴടക്കപ്പെപ്പെടുമ്പോൾ? അതായത്…
നായ്ക്കൾ, പൂച്ചകൾ, എലികൾ, മുയലുകൾ, പശുക്കൾ, ആനകൾ, കുരങ്ങുകൾ, കഴുതകൾ, ഉറുമ്പുകൾ എന്നിവയുടെ ഒരു കൂട്ടായ്മയുടെ നേതൃത്വത്തിൽ മൃഗങ്ങൾ ഭൂമിയുടെ യജമാനന്മാരായി തങ്ങളുടെ ശരിയായ സ്ഥാനം തിരിച്ചുപിടിച്ചു ചെറുതും വലുതുമായ സ്ഥാനമാനങ്ങളും എല്ലാ ജീവികൾക്കും വീതിച്ചു കൊടുത്തു.
പിടിച്ചുപറിയും ഗുണ്ടാവിളയാട്ടുമായി നടന്ന തെരുവ് ഗുണ്ടകളുടെ സ്ഥാനം ഇപ്പോൾ തെരുവുനായ്ക്കൾ ഏറ്റെടുത്തിരിക്കുന്നു.
ഇവരെക്കൊണ്ട് ഇപ്പോൾത്തന്നെ മനുഷ്യർ ഏറെ ബുദ്ദിമുട്ടനുഭവിക്കുന്നുണ്ട് . ഇനിയങ്ങാട്ടും കൂടുതൽ കർക്കശമാക്കാനാണ് തെരുവുനായ്ക്കളുടെ കൂട്ടായ്മയായ അഖിലലോക തെരുവ് പട്ടി അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത് ? എന്നാണ് മൃഗലോക വാർത്താക്കുറിപ്പിലൂടെ മനുഷ്യരെ അറിയിക്കുന്നത്.
അവരുടെ ശ്രദ്ധേയമായ മറ്റുപ്രസ്താവനകൾ… (1) ഉടനടി തങ്ങളുടെ വംശനാശം വരുത്തുന്ന ഇഞ്ചക്ഷനുകളുടെ ഉത്പാദനം നിർത്തലാക്കുക ! (2) പേയിളകി ഓടിനടക്കുക ഞങ്ങളുടെ ജന്മാവകാശമാണ് അതിനെ തടയിടാൻവരുമ്പോഴാണ് ഞങ്ങൾ കടിക്കുന്നത്! ദയവുചെത് അങ്ങനെ തടയിട്ടു ഞങ്ങളെ പ്രകോപിക്കരുത്! എന്ന് മൃഗ ലോക ഗസറ്റിലൂടെ ജനങ്ങളെ അറിയിച്ചു.
ഇവർ ഇപ്പോൾത്തന്നെ സംഘടിതരാണ് അതാണല്ലോ അവർക്കു മനുഷ്യൻ തന്നെ നിയമംകൊണ്ടു സംരക്ഷണ മേർപ്പെടുത്താനായത്. മറ്റുമൃഗങ്ങളുടെ കാര്യത്തിലും ഇതേ സംരക്ഷണ നിയമം പ്രാബല്ല്യത്തിലുണ്ട്. പക്ഷേ പലതും പാലിക്കപ്പെടാതെ മനുഷ്യൻ നിയമങ്ങളെ മറികടന്നു മൃഗങ്ങളെ യഥേഷ്ടം വേട്ടയാടി പീഡിപ്പിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കുന്നു.
…. വിശ്വസ്തതയ്ക്കും ബുദ്ധിശക്തിക്കും പേരുകേട്ട നായ്ക്കൾ പുതിയ ക്രമത്തിൻ്റെ നേതാക്കളായി സ്വയം പ്രഖ്യാപിച്ചു. അവരുടെ തീക്ഷ്ണമായ വാസനയും അചഞ്ചലമായ നിശ്ചയദാർഢ്യവും കൊണ്ട്, അവർ മനുഷ്യരാശിയിലെ ഏറ്റവും നികൃഷ്ടമായ കുറ്റവാളികളെ പെട്ടെന്ന് തിരിച്ചറിയുകയും അവരെക ണ്ടെത്തി ഇല്ലായ്മ്മ ചയ്തു ജന്തു ലോകത്തിത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവാൻ പോലീസായി! ഭൂമിയിലെ നിയമപാലകരായി, മനുഷ്യനെ വരുതിയിലാക്കിത്തുടങ്ങി.
പൂച്ചകൾ, അവരുടെ കൃപയും കൗശലവും കൊണ്ട്, മനുഷ്യ കുടുംബങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു, കണ്ണുമടച്ചു പാലുകുടിച്ചിരുന്ന പൂച്ചകൾ ഇപ്പോൾ ധൈര്യസമേതം പശുവിൽനിന്നും നേരിട്ട് സ്വീകരിച്ചുതുടങ്ങി. പണ്ട് ഇവരെ കണ്ടം പൂച്ച കള്ള പൂച്ച എന്നുപറഞ്ഞു അടിച്ചോടിച്ച അവരുടെ മുൻ ഉടമകളുടെ മേൽ തങ്ങളുടെ അധികാരം കാൽ നഖമുപയോഗിച്ചും പല്ലുകൾകൊണ്ട് കടിച്ചും തുളച്ചു കയറുന്ന നോട്ടത്തിലൂടെയും മനുഷ്യനെ ഓർമ്മപ്പെടുത്തുന്നു. അവഗണനയോ മോശമായ പെരുമാറ്റമോ ഇനി അവർ സഹിക്കില്ല; അങ്ങനെ പൂച്ചയോടൊപ്പം ഒട്ടേറെ മൃഗങ്ങൾ ഇപ്പോൾ മനുഷ്യനെ വരുതിയിലാക്കി അവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിക്കൊണ്ടിരുന്നു.
ഒരുകാലത്ത് മനുഷ്യ ക്രൂരതയുടെ ഇരകളായിരുന്ന എലികൾ, മനുഷ്യൻ സംഭരിച്ച ധാന്യങ്ങൾ വ്യാപകമായ രീതിയിൽ കടത്തിക്കൊണ്ടു പൊകുകയും ശേഷിക്കുന്നതിലൂടെ മാരകരോഗം പടർത്തി മനുഷ്യരിൽ രോഗം പരത്തി നശിപ്പിക്കാൻ തുടങ്ങി . ഒരുപരിധിവരെ അവരുടെ ജന്മ ശത്രുവായ പൂച്ചയുടെ സഹായവും എലികൾക്കു ലഭിച്ചു എന്നതാണ് പരമാർത്ഥം … അങ്ങനെ ശത്രുവിന്റെ ശത്രു മിത്രമെന്നത് യാഥാർഥ്യമാക്കി എലിയും പൂച്ചയും ഒരു പുതിയ രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കി മൃഗലോകത്തിനു മാതൃകയാക്കിയിരിക്കുന്നു.
അങ്ങനെ പൂച്ചയുടെ സഹായത്തോടെ അവർ മനുഷ്യവാസ കേന്ദ്രങ്ങളിൽ നുഴഞ്ഞുകയറി, തങ്ങളുടെ മുൻ അടിച്ചമർത്തലുകൾക്ക് കണക്കുപറഞ്ഞു തിരിച്ചടി നൽകി ചെറുതും വലുതുമായ എല്ലാ ജീവികൾക്കും നീതി ഉറപ്പാക്കുകയും ചെയ്തു.
കോതുകുകുകൾക്ക് വളരാൻ പാകത്തിൽ ഭൂമിയെ മലിനമാക്കി സൗകര്യം ഒരുക്കിക്കൊടുത്തിട്ടും ആ കൊതുകുകൾ പഴയജന്മ്ത്തിൽ ഏതോ ജീവിയായി ജീവിച്ചു പുനർജ്ജന്മം നേടി കൊതുകുകുകളും ഈച്ചകളുമായി ജന്മമമെടുത്തു ചാവേറുകളായി ഇന്നും മനുഷ്യരിൽ മാരക രോഗം പരത്തി മനുഷ്യരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഒപ്പം പലർക്കും ഉറക്കമില്ലാ രാത്രിയും സമ്മാനിച്ച് പകവീട്ടിക്കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത.
ഫലഭൂയിഷ്ഠതയ്ക്കും പ്രതിരോധശേഷിക്കും പേരുകേട്ട മുയലുകൾ പുതിയ ഭരണത്തിന് കീഴിൽ അതിവേഗം പെരുകി. മനുഷ്യൻ്റെ അത്യാഗ്രഹത്താൽ നശിപ്പിച്ച വയലുകളും വനങ്ങളും മുയലുകളുടെയും കാളകളുടെയും നേതൃത്വത്തിൽ മനുഷ്യരെക്കൊണ്ട് തന്നെ കഠിനാദ്വാനം ചെയ്യിപ്പിച്ചു അദ്വാനത്തിന്റെ കഷ്ടപ്പാട് മനസ്സിലാക്കിച്ചു അവരെക്കൊണ്ടുതന്നെ വീണ്ടെടുത്തു, ജീവിതം ഒരിക്കൽ കൂടി തഴച്ചുവളരുന്ന ആവാസവ്യവസ്ഥകളാക്കി മാറ്റി. ത്ങ്ങളുടെ അദ്വാനത്തിന്റെ ഫലത്തിൽ മുള്ളങ്കിയും കേരറ്റും കൃഷിയിലൂടെ മൃഗലോകത്തെ സമ്പന്നതയിലേക്കു കൈപിടിച്ചുയർത്തി..
മൃഗരാജ്യത്തിലെ സൗമ്യരായ പശുക്കൾ കൃഷിയുടെയും വ്യവസായത്തിൻ്റെയും നിയന്ത്രണം ഏറ്റെടുത്തു. മനുഷ്യന്റെ കഴുത്തിൽ നുകംവെച്ചു ഉഴുതു അവരുടെ അപാരമായ ശക്തിയും സ്ഥിരമായ പെരുമാറ്റവും കൊണ്ട്, എല്ലാ ജീവജാലങ്ങൾക്കും ഇടയിൽ വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ട്, ഭക്ഷണത്തിൻ്റെയും ചരക്കുകളുടെയും ഉൽപാദനത്തിന് അവർ മേൽനോട്ടം വഹിച്ചു.
പൊതുവെ ശാന്തരായിക്കാണുന്ന ഈ സാധു മൃഗം. മനുഷ്യന് ഏറെ ഉപകാരമായിരുന്നിട്ടും ഇവരെ കൊല്ലാക്കൊല ചെയ്യുന്നതിന്റെ അമർഷം പുറത്തുകാട്ടാതെ മനുഷ്യരെ കഠിനാദ്വാനത്തിലൂടെ ബോധവൽക്കരിക്കാനുള്ള നടപടിയാണ് സ്വീകരിച്ചത് എന്ന് പ്രത്യേകത അവരിലെ സ്നേഹവും കരുതലും വെളിപ്പെടുത്തി.
ഒപ്പം വളർന്നുവരുന്ന തലമുറയ്ക്ക് ക്ഷീരവിപ്ലവത്തിലൂടെ ഒരു പുതിയ സമ്പദ് വ്യവസ്ഥയ്ക്ക് രൂപംകൊടുത്തു . കൂടാതെ മനുഷ്യൻ മലിനമാക്കിയ പരിസ്ഥിതിക്ക് ഭൂമിയിൽ കാർബാണ്ടോക്സൈഡ് പരമവാദി കുറച്ചു കൂടുതൽ ഓക്സിജൻ ഭൂമിക്കു ലഭ്യമാക്കി ഭൂമിക്കൊരു ആശ്വാസമേകി.
ഏലി, പൂച്ച തെരുവുപട്ടി, ആന, കടുവ കുറുക്കൻ മുള്ളൻപന്നി, ഉറുമ്പു മുതലായവയുടെ. മേൽനോട്ടത്തിൽ നടത്തുന്ന ശിക്ഷാവിധികൾ നാസി കോൺസൻട്രേഷൻ കേമ്പുകളെപ്പോലും ലജ്ജിപ്പിക്കുന്ന രീതിയിൽ എന്നാണ് പുറത്തുവരുന്ന പീഡനകഥകൾ.
രാപ്പകലില്ലാതെ ദാന്യങ്ങൾ ചുമന്ന ഉറുമ്പുകളുടെ അനുഭവം മനുഷ്യനെ കൊണ്ടു ചുമപ്പിച്ചു അദ്വാനത്തിന്റെ വില മനസ്സിലാക്കി കൊടുത്തതിലൂടെ നോക്കുകൂലി എന്നന്നേക്കുമായി ഇല്ലാതാക്കി.
തങ്ങളിലെ വിവിധ വിഭാഗങ്ങളിൽ പെട്ട ഉറുമ്പുകളുടെ സഹകരണത്തോടെ ചിതൽ രൂപത്തിലും ഭൂമിക്കടിയിൽ തുരന്നു മനിഷ്യനിർമ്മിത വിളകൾക്കും കെട്ടിടങ്ങൾക്കും നാശം വരുത്തുന്നതിൽ പ്രത്യേകം ശ്രദ്ധചെലുത്തി
ജ്ഞാനത്തിൻ്റെയും ശക്തിയുടെയും പ്രതീകങ്ങളായ ആനകൾ പ്രകൃതിയുടെയും ലോകത്തിൻ്റെയും സംരക്ഷകരായി സ്വയം പ്രഖ്യാപിച്ചു. അവരുടെ സമാനതകളില്ലാത്ത ഓർമ്മയും ഭൂമിയുമായുള്ള ആഴത്തിലുള്ള ബന്ധവും കൊണ്ട്, അവർ മനുഷ്യരാശിയെ കൂടുതൽ ഭയപ്പെടുത്തി തങ്ങളുടെ നിലനിൽപ്പിനു പരസ്പ്പര സഹകരണവും സ്നേഹവും പ്രകൃതി സംരക്ഷണവും, സർവ്വ ചരാചരങ്ങൾക്കും അവകാശപ്പെട്ട ഈ ഭൂമിയെ ബഹുമാനിക്കാനും പരിപാലിക്കാനും അവരെ പഠിപ്പിച്ചു.
കളിയും കോമാളിത്തരവുംകൊണ്ട് മനുഷ്യനെ രസിപ്പിച്ച കുരങ്ങുകൾ മനുഷ്യ സാങ്കേതിക വിദ്യയെയും ബ്യൂറോക്രസിയെയും മറികടക്കാൻ തങ്ങളുടെ ചാതുര്യം ഉപയോഗിച്ചു. മനുഷ്യ നാഗരികതയുടെ കടന്നുകയറ്റത്തിൽ നിന്ന് തങ്ങളുടെ പൂർവ്വിക ഭവനങ്ങൾ വീണ്ടെടുത്ത ഒരു പുതിയ സ്വാതന്ത്ര്യത്തോടെ അവർ മരങ്ങൾക്കിടയിലൂടെ നീങ്ങി. മരങ്ങളിൽനിന്നു മരങ്ങളിലേക്കു ചാഞ്ചാടി തന്റെ പൂർവീകർക്ക് പറ്റിയ അബദ്ദം നമ്മുടെ തലമുറയ്ക്കു ഉണ്ടാവാൻ പാടില്ല എന്ന് തിരിച്ചറിവ് നേടിയിരിക്കുന്നു. (പഴയ തൊപ്പിവിൽപ്പന കഥയും പുതിയ തൊപ്പിവിൽപ്പന കഥയും ആവർത്തന വിരസത ഒഴിവാക്കാൻ വേണ്ടി വീണ്ടും ആവർത്തിക്കുന്നില്ല)
ഏറ്റവും അവസാനമായി, പ്രതിരോധശേഷിക്കും സഹിഷ്ണുതയ്ക്കും പേരുകേട്ട കഴുതകൾ ഗതാഗതത്തിൻ്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും ചുമതല ഏറ്റെടുത്തു. തങ്ങളുടെ ഉറപ്പും അചഞ്ചലമായ നിശ്ചയദാർഢ്യവും കൊണ്ട്, അവർ ഭൂമിയുടെ എല്ലാ കോണുകളേയും ബന്ധിപ്പിക്കുന്ന പാലങ്ങളും റോഡുകളും നിർമ്മിച്ചു, അവരൊക്ക ഒത്തുചേർന്നു ആസസ് ഇൻറർനാഷണൽ എന്ന സംഘടനയ്ക്ക് രൂപംകൊടുത്തത് ലയൺസ് റോട്ടറി ക്ലബ്ബ്കൾക്കു തിരിച്ചടിയായി.
ഒരിക്കൽ ഭൂമിയുടെ ഭരണാധികാരികളായിരുന്ന മനുഷ്യർ, ഒരു ദിവസം രാവിലെ ഉണർന്നയപ്പോൾ തിരിച്ചറിഞ്ഞു, തങ്ങളുടെ അധികാരം നഷ്ടപ്പെട്ടിരിക്കുന്നു എന്ന സത്യം, മാത്രമല്ല ഇനിയങ്ങോട്ട് തങ്ങളുടെ അധീനതയിലുള്ള മൃഗങ്ങളുടെ അടിമകളായി ജീവിക്കേണ്ട അവസ്ഥയാണ് എന്നത്. അവർ ഒരിക്കൽ അടിമകളാക്കിയ ജീവജാലങ്ങൾക്ക് കീഴ്പ്പെട്ടു ഇനിയങ്ങോട്ട് ജീവിക്കണം എന്ന സത്യം.
മനുഷ്യൻ തന്റെ മുൻകാല തെറ്റുകളെ തിരിച്ചറിഞ്ഞു, മാനവികത മാറ്റത്തിൻ്റെ ആവശ്യകത തിരിച്ചറിയുകയും അതിൽനിന്നും മോചനം ലഭിക്കാൻ, ശാശ്വതമായ അടിമത്തത്തിൽ നിന്ന് തങ്ങളെ രക്ഷിക്കാൻ ദൈവത്തിന്റെ കരുണയ്ക്കു വേണ്ടി ഒരു മഹായാഗം നടത്തി ദൈവത്തോട് പ്രാർത്ഥിച്ചു. മനുഷ്യന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ ദൈവം പ്രത്യക്ഷപെട്ടു മനുഷ്യരോട് പറഞ്ഞു…
നിങ്ങളുടെ പ്രയാസങ്ങളും, മനോദുഃഖങ്ങളും ഞാൻ തിരിച്ചറിയുന്നു.. എങ്കിലും ഒരു തീരുമാനമെടുക്കാൻ ഞാൻ നിസ്സഹായനാണ്. എന്നിരുന്നാലും, എല്ലാ ജീവജാലങ്ങളുടെയും ഐക്ക്യഖണ്ഡമായ സമ്മതത്തോടെ മാത്രമേ അധികാരത്തിൻ്റെ പുനഃസ്ഥാപനം സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ ദൈവം പരസ്പ്പര ഉടമ്പടിയിലൂടെ മാത്രമേ അധികാരം മാനവികതയിലേക്ക് തിരികെ കൈമാറാൻ കഴിയൂ, എങ്കിലേ ലോകത്തിന് സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനാകൂ എന്നു മനുഷ്യനെ ഉപദേശിച്ചു.
അങ്ങനെ, മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ, ഉരഗങ്ങൾ, (ഇഴയുന്ന ജീവികൾ) എന്നിവയ്ക്കിടയിൽ ഒരു അനുരഞ്ജനത്തിനു ദൈവം നിർദ്ദേശിക്കപ്പെട്ടു.
സിംഹങ്ങൾ, കടുവകൾ, കുതിരകൾ, നായ്ക്കൾ, പൂച്ചകൾ, കുറുക്കന്മാർ, കഴുതകൾ, പരുന്തുകൾ, കോഴികൾ, പ്രാവുകൾ, ഉറുമ്പുകൾ, പാമ്പുകൾ തുടങ്ങി ഓരോ ജീവിവർഗത്തിൽ നിന്നുമുള്ള പ്രതിനിധികളെ വിളിച്ചുകൂട്ടി ദൈവം ഒരു സംയുക്ത സമ്മേളനം വിളിച്ചുകൂട്ടി. ഈ ഗംഭീരമായ ഒത്തുചേരലിൽ, നിബന്ധനകൾ നിരത്തി: പ്രകൃതിയെയും അതിലെ നിവാസികളെയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന മനുഷ്യർ ഐക്യവും സഹകരണവും പരിപോഷിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
ജ്ഞാനികളും അനുകമ്പയുള്ളവരുമായ ഈ ജീവികളുടെ ദയയുള്ള ഭരണത്തിൻ കീഴിൽ, സ്വാതന്ത്ര്യത്തിൻ്റെയും ആദരവിൻ്റെയും യഥാർത്ഥ അർത്ഥം മാനവികത മനുഷ്യൻ പഠിച്ചു. മേലാൽ അവർ ഭൂമിയുടെ യജമാനന്മാരല്ല, മറിച്ച് എല്ലാ ജീവജാലങ്ങളുടെയും സംരക്ഷണം ഏൽപ്പിക്കപ്പെട്ട എളിയ ദാസന്മാരായിരുന്നു തിരിച്ചറിവ് വന്നതോടെ അതായത്
മഹാശക്തികളുള്ള മനുഷ്യരെ ഭരിക്കുന്നതിനോട് ഓരോ മൃഗത്തിനും വ്യത്യസ്ത പ്രതികരണമുണ്ടാകാം: ഈ സാഹചര്യം മനസ്സിലാക്കി ദൈവം ഇങ്ങനെ വിലയിരുത്തി ഓരോ മൃഗത്തേയും ചർച്ചയ്ക്കു വിളിച്ചത് അതിലൂടെ ദൈവത്തിനു ബോദ്ധ്യമായ കാര്യങ്ങൾ ഇവയൊക്കെയായിരുന്നു…
സിംഹങ്ങളും കടുവകളും ശക്തിയുടെയും ആക്രമണത്തിൻ്റെയും പ്രകടനങ്ങളിലൂടെ ആധിപത്യം ഉറപ്പിച്ചേക്കാം. ഇവരിലൂടെ മനുഷ്യനെ ഒന്ന് ഭയപ്പെടുത്തി മയപ്പെടുത്തുക … ഇതായിരുന്നു ദൈവത്തിന്റെ ഉദ്ദേശം.
കുതിരകൾക്ക് അവരുടെ കന്നുകാലി ഘടനയ്ക്ക് സമാനമായ ശ്രേണിയുടെയും സഹകരണത്തിൻ്റെയും അടിസ്ഥാനത്തിൽ സമൂഹങ്ങൾ സംഘടിപ്പിച്ചു മനുഷ്യരെ ഉദ്ദരിപ്പിക്കുക
ആടുകൾ ജിജ്ഞാസയും പൊരുത്തപ്പെടുത്തലും പ്രകടിപ്പിച്ചേക്കാം, ഭരണത്തിൻ്റെ പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നു.
കുറുക്കന്മാർക്ക് തന്ത്രവും അവസരവാദവും പ്രകടിപ്പിക്കാൻ കഴിയും, പരസ്പര പ്രയോജനത്തിനായി സഖ്യങ്ങൾ രൂപീകരിക്കാൻ സാധ്യതയുണ്ട്.
നായ വിശ്വസ്തതയിലും സംരക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ഘടനാപരവും അച്ചടക്കമുള്ളതുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യും.
എലിക്ക് കാര്യക്ഷമതയ്ക്കും വിഭവസമൃദ്ധിക്കും മുൻഗണന നൽകാൻ കഴിയും ഇത് നൂതനമായ പരിഹാരങ്ങളിലേക്ക് നയിച്ചേക്കാം പക്ഷേ ചൂഷണത്തിനും സാധ്യതയുണ്ട്.
പൂച്ച കൂടുതൽ അകന്നതും സ്വതന്ത്രവുമായ സമീപനം സ്വീകരിച്ചേക്കാം ഒരുപക്ഷേ വ്യക്തിഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നു പക്ഷേ മൊത്തത്തിലുള്ള യോജിപ്പ് കുറവാണ്.
സമാധാനപരവും ചിട്ടയുള്ളതുമായ ഭരണം ലക്ഷ്യമാക്കി ആന ശക്തിക്കും സ്ഥിരതയ്ക്കും ഊന്നൽ നൽകിയേക്കാം.
പശു ഐക്യത്തിനും പോഷണത്തിനും മുൻഗണന നൽകിയേക്കാം അനുകമ്പയും സുസ്ഥിരവുമായ ഒരു സമൂഹത്തിനായി പരിശ്രമിക്കുന്നു.
കഴുത കഠിനാധ്വാനത്തെയും സഹിഷ്ണുതയെയും വിലമതിച്ചേക്കാം
ന്യായവും സമത്വവും പ്രോത്സാഹിപ്പിക്കുന്നു. കുരങ്ങ് സർഗ്ഗാത്മകതയും പൊരുത്തപ്പെടുത്തലും കൊണ്ടുവന്നേക്കാം ഇത് ചലനാത്മകവും എന്നാൽ അരാജകത്വമുള്ളതുമായ ഒരു സമൂഹത്തിലേക്ക് നയിച്ചേക്കാം.
കോഴി സമൂഹത്തിനും സഹകരണത്തിനും മുൻഗണന നൽകിയേക്കാം പരസ്പര പിന്തുണയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കെട്ടുറപ്പുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കാം.
സിംഹം, കടുവ, കുതിര, ആട്, നായ ഏലി, പൂച്ച, കുരങ്ങു, കോഴി, കഴുത കുറുക്കൻ മുതലായ മൃഗങ്ങളെ സങ്കല്പ പരമായ സാഹചര്യത്തിൽ മനുഷ്യരെ ഭരിക്കുന്നതായി സങ്കൽപ്പിക്കുന്നത് തികച്ചും അപ്രായോഗീകമായിരിക്കാം. എന്നിരുന്നാലും, മനുഷ്യന്റെ അഹങ്കാരം കാരണം സൃഷ്ട്ടിച്ച ദൈവത്തെപ്പോലും മറന്നുള്ള ചിന്തയ്ക്കു ഒരു താക്കീതായാണ് ഈ അവസ്ഥയെ ദൈവവും മൃഗങ്ങളും വിലയിരുത്തുന്നത്.
മൊത്തത്തിൽ ഓരോ മൃഗത്തിൻ്റെയും ഭരണ ശൈലി അതിൻ്റെ സഹജമായ സ്വഭാവങ്ങളും സഹജവാസനകളും പ്രതിഫലിപ്പിക്കും അവർ സൃഷ്ടിക്കുന്ന സമൂഹത്തെ രൂപപ്പെടുത്തുന്നു എന്ന സത്യം മനുഷ്യനെ പറഞ്ഞു മനസ്സിലാക്കി
ദൈവം വിളിച്ചുചേർത്ത സംയുക്ത സമ്മേളനത്തിൽ വീണ്ടും ഒരു താൽക്കാലിക ഉടമ്പടിയുണ്ടാക്കി മനുഷ്യർക്ക് ഭൂമി കൈമാറി.
അങ്ങനെ, വലിയ ആ വലിയ പ്രതിസന്ധിയിൽനിന്നും മനുഷ്യന് മോചനം ലഭിച്ചു… ഒരു ഓർമ്മപ്പെടുത്തലോടെ?? (ചില മൃഗങ്ങൾക്കു മനുഷ്യനോട് മുറുമുറുപ്പുണ്ടെങ്കിലും ഒറ്റതിരിഞ്ഞുള്ള അവരുടെ അക്രമം ഏതു നിമിഷവും പ്രതീക്ഷിക്കാം (കൊതുകു , ആന , കാട്ടുപന്നി , മുള്ളൻപന്നി) , ഇത് തിരിച്ചറിഞ്ഞു പ്രകൃതിക്കനുയോജ്യമായ മുൻകരുതലെടുത്താൽ മനുഷ്യന് നന്ന്)
അടിക്കുറിപ്പ് : തികച്ചും സാങ്കൽപ്പീകമായ ഈ കഥയിൽ ഒളിഞ്ഞിരിക്കുന്ന ചില സത്യങ്ങളുണ്ട് അത് തിരിച്ചറിയുന്നതിലൂടെ ആയിരിക്കും ഈ കഥയുടെ പ്രസക്തി
Madathil Babu Jayaprakash ……… ✍ My WhatsApp contact No – 9500716709

Thanks 😊 Gopalettan
LikeLike