വിശ്വാസവും അന്ധവിശ്വാസവും … പിന്നെ സനാതന ധർമ്മവും

Time Taken To Read 5 Minutes

ഇന്ന് ഫേസ്‌ബുക്കിലൂടെ ലഭിച്ച ഒരു മെസേജ് ഇന്നത്തെ സാഹചര്യത്തിൽ നിങ്ങളിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. പൊതുവെ ദീർഘമായ മെസേജുകളോട് വിമുഖത കാട്ടുന്നവരിലേക്കു അതേപടി അതെ സ്റ്റൈലിൽ ഫോർവേഡ് ചെയ്‌താൽ വായിക്കില്ല എന്നറിയാവുന്നതുകൊണ്ടു ഞാൻ പതിവ് കഥകൾ അവതരിപ്പിക്കുന്നതുപോലേ എന്റേതായ ശൈലിയിലും സ്ലാങ്ങിലും ഒരു ഉപകഥ ചേർത്ത് അൽപ്പ സ്വല്പ വാക്ക് പ്രയോഗങ്ങൾ കൂടി ചേർത്ത്എന്റെ വായനക്കാരിൽ എത്തിച്ചാൽ കുറച്ചുപേരെങ്കിലും വയ്ക്കുകയാണെങ്കിൽ അതൊരു മുതൽക്കൂട്ടരായിരിക്കുമെന്നുള്ള എന്റെ വ്ശ്വസമാണ് എന്നെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിച്ചത് ….

വിദ്ദ്യാലയങ്ങൾക്കെല്ലാം അവധിയുള്ള മാസം ട്രെയ്നിലെല്ലാം നല്ല തിരക്കും . സെക്കന്റ് ക്‌ളാസ് എസി കമ്പാർട്മെന്റിലും നല്ല തിരക്കുതന്നെ . 4 പേർക്കിരിക്കാവുന്ന കൂപ്പെയിൽ 3 പേരുണ്ട് . ഇതിനിടയിൽ ഒറ്റപ്പാലത്തുനിന്നും പ്രത്യക്ഷത്തിൽ വിദേശി എന്ന് തോന്നിപ്പിക്കുന്ന യുവാവ് ഭംഗിയുള്ള വിദേശനിർമ്മിതമായ പെട്ടിയുമായി കൂപ്പെയിലേക്കു എത്തി..

ചുറ്റും നോക്കി, തനിക്കു ഇരിക്കാനുള്ള ഇടം തേടുകയാണ് . മുഖത്തു അൽപ്പം നിരീസഭാവം കാണാം .., തനിക്കു ഇരിക്കാനുള്ള സീറ്റിൽ ഒരു വല്യമ്മ ഇരിക്കുന്നു…. അദ്ദേഹം തന്റെ മൊബയിൽ ഒന്നുച്ചുകൂടി പരിശോദിച്ചു.. പിന്നേ സീറ്റ് നമ്പറിലും നോക്കി, പതിയെ ചോദിച്ചു ഇത്… “എ – വൺ” കമ്പാർട്ടുമെന്റു തന്നെയല്ലേ?. 36 ആം നമ്പർ സീറ്റിലിരിക്കുന്ന വല്യമ്മ പറഞ്ഞു.. അതേ മോനെ …; മോൻ എവിടയ്ക്കാ ….?

അത് കേൾക്കാത്ത ഭാവത്തിൽ അദ്ദേഹം പറഞ്ഞു 36 എനിക്ക് അനുവദിച്ച സീറ്റാണ് വല്ല്യമ്മേ ….,, ഓ അങ്ങനെയാണോ …? വല്ല്യമ്മ അൽപ്പം നീങ്ങി അദ്ദേഹത്തിന് ഇരിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തു …. തന്റെ പെട്ടി സീറ്റിനടിയിൽ വെച്ച് സീറ്റിലേക്കിരുന്നു . ഇതിനിടയിൽ ട്രെയിൻ നീങ്ങിത്തുടങ്ങി .

അൽപ്പ സമയത്തിനുള്ളിൽ “ടിട്ടിയർ” വന്നു ടിക്കറ്റ് പരിശോദിച്ചു. ഇതിനിടയിൽ അദ്ദേഹം എന്തോ തന്റെ പോക്കറ്റിൽ തപ്പി ഒരു തുണ്ടു പേപ്പറെടുത്തുനോക്കി ആർക്കോ ഫോൺചെയ്തു .

സംസാരങ്ങൾ മുഴുവൻ ഇഗ്ളീഷിലാണ് … ഫോൺ കട്ട് ചെയ്തു ….

വല്യമ്മ അയാളോട് ചോദിച്ചു… മോൻ മദ്രാസിലേക്കാ …. അല്ലേ ….?

അല്ല വല്യമ്മേ.. ഞാൻ ചെന്നൈലേക്കാ!

മോൻ അമേരിക്കയിൽ പോകുകയാ അല്ലെ ?

അതെ വല്യമ്മേ ? അവൻ അൽപ്പം റിലേക്‌സായി ചോദിച്ചു … വല്യമ്മ ചെന്നയിലേക്കാ ?

ഞാൻ മദ്രാസിലാണ് മോനെ ….

വല്യമ്മ മദ്രാസിലെവിടെയാ ?

അത്….. ഞാൻ മോന് പോകേണ്ട സ്ഥലത്തിന്റെ പിറകിലാ താമസം ….!

എനിക്ക് പോകേണ്ട സ്ഥലം എവിടെയാണെന്ന് വല്യമ്മയ്ക്കു എങ്ങനെ മനസ്സിലായി വല്യമ്മേ …?

മോൻ ഇപ്പോൾ ആർക്കോ ഫോൺ ചെയ്തില്ലേ… അപ്പോൾ മനസ്സിലായതാമോനെ … അടുത്ത ചോദ്ദ്യം മോൻ എന്തിനാ അമേരിക്കയിൽ പോകുന്നത് …?

വല്യമ്മേ ഞാൻ അവിടെ ഗവേഷണം ചെയ്യുകയാ .., വല്യമ്മ വിടാനുള്ള ഭാവമില്ല

…. എന്താണുമോനെ ഗവേഷണ വിഷയം?

…. അത് വല്യമ്മേ … വലിയമ്മയ്ക്ക് പറഞ്ഞാൽ മനസ്സിലാകുമോ എന്നറിയില്ല …. വല്യമ്മ ഡാർവിൻ എന്ന ആളെപ്പറ്റി കേട്ടിട്ടുണ്ടോ …. ഏതു ഡാർവിൻ …. ചാൾസ് ഡാർവിനെ പറ്റിയാണോ മോൻ സംസാരിക്കുന്നതു ?

അത് ഈ മനുഷ്യനുമായി ബന്ധപ്പെട്ടു എന്തൊക്കയോ കണ്ടുപിടിച്ച ആളല്ലേ ….?

അതെ വല്യമ്മേ… ഞാനും അതുമായി ബന്ധപ്പെട്ടുള്ള വിഷയമാ പഠിക്കുന്നത് …. എന്നിട്ടു തുടർന്ന് … ഈ വെള്ളക്കാർ എത്ര മഹാൻമ്മാരാ വല്യമ്മേ …. അല്ലെ …?

അതെന്താമോനെ അങ്ങനെ ….?

അത് വല്യമ്മേ ….

ഈ പാശ്ചാത്യർ ഒരു സംഭവം തന്നെ.. എന്തെല്ലാം കണ്ടു പിടുത്തങ്ങളാണ് അവർ നടത്തിയത്……? എന്താണ് മോനേ അവർ തന്ന സംഭാവന.....? നാട്ടിൻ പുറത്തുകാരിയായ അമ്മ ചോദിച്ചു......?

” വല്യമ്മേ ഞാൻ ജനിതക ശാസ്ത്രജ്ഞനാണ്. ഇപ്പോൾ അമേരിക്കയിൽ മനുഷ്യൻ എങ്ങനെ യുണ്ടായി എന്ന വിഷയത്തിൽ ഡോക്ടറേറ്റിന് പഠിക്കുന്നു .. “തിയറി ഓഫ് എവലൂഷൻ” ചാൾസ് ഡാർവിന്റെ സിദ്ധാന്തത്തിന്റെ കണ്ടെത്തൽ മനുഷ്യരാശിക്ക് കിട്ടിയ സംഭാവനയും ഞാൻ പഠന വിഷയമാക്കുന്നുണ്ട്. ” വല്യമ്മ ഇതൊക്കെ കേട്ടിട്ടുണ്ടോ……?

വല്യമ്മ… പറഞ്ഞു, ഞാൻ ചാൾസ് ഡാർവിനെ പറ്റി കേട്ടിട്ടുണ്ട് … എന്നാൽ മോൻ ദശാവതാരം എന്ന് കേട്ടിട്ടുണ്ടോ…….? മോനെ ഈ വിദേശികളൊക്കെ ഇവിടെ കയ്യേറിയിട്ടു നമ്മുടെ പൈതൃക ഗ്രന്ഥങ്ങളൊക്കെ കടത്തിക്കൊണ്ടുപോയി അതിനെ ആസ്‌പദമാക്കിയാണ് അവരുടെ എല്ലാപരീക്ഷണങ്ങളും നടത്തുന്നത് …?

ഓ… കെട്ടുകഥകൾ എന്തിനാണു വല്യമ്മേ എന്നോട് പറയുന്നത്? ഇതെല്ലാം വെറുതെ … ബ്രാഹ്മണ ഹെജിമണി … സവർണ്ണ മേധാവിത്വം……..

ശരിയായിരിക്കാം മോനേ… എന്നാലും നീ ഇത് കേൾക്കണം.. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ പറ്റി……..

ശരി വല്യമ്മ പറയു……

മോൻ ശ്രദ്ധിച്ചു കേൾക്കണേ… മത്സ്യാവതാരമാണ് ആദ്യത്തേത് … എന്നു വച്ചാൽ വെള്ളത്തിലാണ് ആദ്യമായി ജീവനുണ്ടായത് എന്നർഥം …. തർക്കമുണ്ടോ…….?

ഇല്ല വല്യമ്മ… ചാൾസ് ഡാർവിനും ഇതു തന്നെ യാണ് പറയുന്നത്……..!

മോൻ മുഴുവനും കേൾക്കു ………

യുവാവ് വളരെ താൽപ്പര്യത്തോടെ
ചെവി കൂർപ്പിച്ചു…
വല്യമ്മ തുടർന്നു ….

അടുത്തത് കൂർമ്മ അവതാരം …അതായത് ആമ …
കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവി… മോന്റെ ഭാഷയിൽ ആംഫിബിയാൻ (amphibian). ഈ ആമയാണ് കടലിൽ നിന്നും കരയിലേക്ക് ആദ്യമായി ജീവിച്ചത്……!

അടുത്ത അവതാരം…വരാഹം .. ഒരു കാട്ടു ജീവി.. ബുദ്ധിവികാസം ഒട്ടും തന്നെ ഇല്ലാത്ത ജീവികൾ. മോന്റെ രാജ്യക്കാർ പറയുന്ന ദിനോസറും ആ കൂട്ടത്തിൽ പെടും……..

ശരിയാണോ മോനേ…
അതെ… നൂറു ശതമാനം ശരിയാണ്…
വല്യമ്മ തുടർന്നു…..

നാലാമത്തെ അവതാരം നരസിംഹം … പാതി മനുഷ്യനും പാതി മൃഗവും .. അതിന്റെ അർഥം വന്യജീവിയിൽ നിന്നും ബുദ്ധിവികാസം പ്രാപിച്ച മനുഷ്യനിലേയ്ക്കുള്ള പ്രയാണം…….

അഞ്ചാമത്തെ അവതാരം വാമനൻ .. അതായത് മനുഷ്യൻ… എന്നാൽ പൂർണ്ണ മനുഷ്യനായിട്ടില്ല .. പിഗ്മികൾ … എന്നും പറയാം.. രണ്ടു തരം മനുഷ്യരുണ്ടെന്ന് മോന് അറിയാമല്ലോ.. അവ ഹോമോ ഇറക്ടസ് എന്നും ഹോമോ സാപിയൻസും … ഹോമോ സാപിയ
ആണ് യുദ്ധത്തിലൊക്കെ വിജയിക്കുന്നത്…….എന്നും മോനോട് പറയേണ്ടതില്ലല്ലോ

ഇതൊക്കെ കേട്ട് അദ്ദേഹം അത്ഭുതത്തോടെ തലയാട്ടി..
താൻ പഠിച്ച തിയറി ഈ വല്യമ്മ നിസ്സാരമാ
യി പറയുന്നു…..‌.!

വല്യമ്മ തുടർന്നു …
ആറാമത്തെ അവതാരമാണ് മോനേ പരശുരാമൻ … മനുഷ്യനാണ്… പക്ഷേ സാമൂഹിക ജീവി ആയിട്ടില്ല. ഗുഹയിലും വനത്തിലും ജീവിക്കുന്നവൻ … ക്ഷിപ്രകോപി, ലളിതമായിപ്പറഞ്ഞാൽ ദേഷ്യക്കാരൻ…….

ഏഴാമത്തെ അവതാരമാണ് രാമൻ..
ആദ്യത്തെ സാമൂഹിക ജീവി… കുടുംബ ബന്ധങ്ങൾ .. നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നവൻ. മനുഷ്യബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവൻ……!

എട്ടാമത്തെ അവതാരമായ ബലരാമൻ കൃഷിക്കാരനാണ്. കൃഷിയുടെ പ്രാധാനം മനസ്സിലാക്കുന്ന ജനതയുടെ റോൾ മോഡൽ. ……

ഒൻപതാമത്തെ അവതാരമായ ശ്രീ കൃഷ്ണൻ “രാജ്യതന്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ, നന്മ ചെയ്യുന്നവൻ.. ഒരു സമൂഹത്തെ നല്ല രീതിയിൽ ജീവിക്കണമെന്ന് പഠിപ്പിച്ചവൻ…. നന്മയുടെ ദൃഷ്ടാന്തം .. തിൻമ
ക്കെതിരെ സന്ധിയില്ലാതെ യുദ്ധം ചെയ്തവൻ…….! ഇങ്ങനെ പോവുന്നു വിശേഷണങ്ങൾ..

അവസാനത്തെ അവതാരമാണ് കൽക്കി…….
നക്ഷത്രങ്ങളേ കീഴടക്കുന്ന മനുഷ്യൻ.. അതായത് ഈ നമ്മൾ………

ഇതെല്ലാം കേട്ട് അദ്ദേഹം ഞെട്ടിത്തരിച്ചിരി ക്കുകയാണ്. ഹോ… അപാര അറിവുതന്നെ വല്യമ്മേ.. ഇതൊക്കെ തന്നെയാണ് വല്യമ്മേ ഞാനും റിസർച്ചിന്റെ ഭാഗമാകുന്നത്‌ മറ്റൊരു വഴിയിലൂടെ വല്യമ്മ ഇതൊക്കെ എങ്ങനെ പഠിച്ചു……? ഞാൻ കേട്ടത് അല്ല; തന്നെ പഠിപ്പിച്ചത് ഹിന്ദു ഗ്രന്ഥങ്ങൾ ഒക്കെ കെട്ടുകഥകളും അന്ധവിശ്വാസവുമാണെന്നാണല്ലോ നിങ്ങളെയൊക്കെ പഠിപ്പിച്ചിരിക്കുന്നതു?

മോനേ… ഇതൊക്കെ 10000നുമേലേ വർഷങ്ങൾക്കുമുന്നേ എഴുതപ്പെട്ടതാണ്.. ഇനിയുമുണ്ട് മോനെ സമയം കിട്ടുന്നതനുസരിച്ച് പറഞ്ഞു തരാം…… അല്ലെങ്കിലെന്തിനാ ഞാൻ പറയുന്നത് മോന് ഗൂഗിൾ മാമനോട് ചോദിച്ചാൽ എല്ലാം പറഞ്ഞുതരുമല്ലോ?

പിന്നെ മോനെ നിനക്കറിയാമോ ? സ്വാതന്ത്ര്യത്തിന് മുൻപും പിൻപും നമ്മുടെ വിദ്യാഭ്യാസ രീതി, ആചാരങ്ങൾ, വിശ്വാസങ്ങൾ ഇതെല്ലാം നമ്മളെ അടിമകളാക്കി ഭരിച്ചിരുന്നവർ, നമ്മളെ പഠിപ്പിച്ചത് നമ്മൾ ഒരിക്കലും ആത്മാഭിമാനം ഉള്ളവർ ആകരുത് എന്ന് ആഗ്രഹിച്ചിരുന്നവരാണ് അവർ , നമ്മുടെ പൈതൃകത്തെ ചോദ്യം ചെയ്യും ,അതിനെ താറടിച്ചു കാണിക്കും. അതിന്റെ പരിണിത ഫലമാണ് ഇന്നത്തെ തലമുറ……!

ഇതൊക്കെ നമ്മളെ വിശ്വസിപ്പിക്കും വിധം നമ്മളിൽ അജ്ഞരായവരെ കണ്ടെത്തി സ്വാധീനിക്കും അതിനു അവർ ചുംബന സമരം , ആർത്തവ കവാടം , മീശ നോവൽ , ആവിഷ്‌ക്കാര സ്വാതന്ദ്ര്യം പറഞ്ഞു ദേവതകളെ വികൃതമാക്കിയും , അവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഡോർ മേറ്റും തീൻ മീശ വിരിയുമൊക്കെ ഉണ്ടാക്കി വികൃതമാക്കാൻ ശ്രമിക്കും ..

ചുരുക്കിപ്പറഞ്ഞാൽ, എഥാർത്ഥത്തിൽ നമ്മുടെ പൂർവ്വികരിൽ നിന്നും പഠിച്ചത് പലതും ഉപേക്ഷിച്ച് കള്ളത്തരങ്ങളുടെ പുറത്തുകേറിയുളള യാത്ര ആണ്… അതിൽ നമ്മൾ മനപൂർവം പലതും ഉപേക്ഷിച്ച് നമുടെ ധർമ്മത്തെ ചവിട്ടി പുറം കാലിന് തട്ടികളയുന്നു. മോനേ പഠിച്ചാലും തീരാത്തതായ അത്രയും സനാതന ധർമ്മത്തിൽ (ഹിന്ദു ധർമ്മത്തിൽ) ഉണ്ട്…….!

സാഗരത്തോളം ആഴവും വ്യാപ്തിയുമുള്ള ഹിന്ദു മതത്തിലെ ചില അടിസ്ഥാന ജ്ഞാനങ്ങൾ? കുണ്ടിനോളം വലിപ്പവും ആഴവിമുള്ളവയുമായി താരതമ്മ്യം ചെയ്യുന്നൂ….! അവരിൽ ചിലരെ പ്രലോഭനങ്ങൾ നൽകിയും വാഗ്ദാനങ്ങൾ നൽകിയും വശീകരിക്കുന്നു…! അവരിലെ ചിലരുടെ സംശയങ്ങളാ….

“ഹിന്ധുക്കൾക്കൊരു”
“മതസ്ഥാപകനണ്ടോ” ?

ഉണ്ട് . “സച്ചിദാനന്ദസ്വരൂപനായ ഈശ്വരൻ” …….

“ഹിന്ധുക്കൾക്കൊരു”
“ഒരു മത ഗ്രന്ഥമുണ്ടോ?

ഉണ്ട് ജ്ഞാനവിജ്ഞാനങ്ങളുടെ കലവറയായ “വേദം

ഹിന്ദുക്കള്ക്ക് ഒരു ചരിത്രം ഉണ്ട് , ഇന്ന് മനുഷ്യന് അറിയാൻ സാധിക്കുന്നതിലും അതിപുരാതനമായ ഒരുചരിത്രം……..

ഹിന്ദു മതത്തിൽ എല്ലാം ഉണ്ട് ഹിന്ദുമതത്തിൽ ഇല്ലാത്തതൊന്നും മറ്റൊരു മതത്തിലുമില്ല .
എന്തെന്നാൽ ഹിന്ദുമതം ‘സനാതനധർമ്മമാണ്……

അത് സർവ്വമതങ്ങളുടെയും മാതാവാണ്. പ്രഭവസ്ഥാനമാണ് ……. സനാതന ധർമ്മത്തിൽ അനുശാസിക്കുന്നത്!!

സ്വാമി വിവേകാനന്ദൻ അമേരിക്കയിൽ വച്ച്പറഞ്ഞ സത്യവചനങ്ങൾ ഇവിടെ ഓർമ്മിക്കുക……

” ഒരു മതം സത്യമാണെങ്കിൽ
എല്ലാ മതങ്ങളും സത്യമായിരിക്കണം. ആ നിലയിൽ ഹിന്ദു മതം എത്രത്തോളം എന്റെതാണോ , അത്രത്തോളം നിങ്ങളുടെതുമാണ് “

ഇത്രയുമൊക്കെ വല്യമ്മയിൽ നിന്നും കേട്ടപ്പോൾ അദ്ദേഹം ചോദിച്ചു പിന്നെ എന്താണമ്മേ ഇതൊക്കെ അന്ധവിശ്വാസമാണെന്നു ആളുകൾ പറയുന്നത് ? വല്യമ്മ ചിരിച്ചുകൊണ്ടുപറഞ്ഞു …

മോനെ വിശാസവും അന്ധവിശ്വാസവും … രണ്ടും പരസ്പ്പരപൂരകങ്ങളാണ്‌ … അതായത് അന്ധമായി വിശ്വസിക്കുന്നത് എല്ലാം അന്ധവിശ്വാസമാണ്. അതിനു മതത്തിന്റെയോ ദൈവീകമായതിനോ മാത്രമല്ല ബന്ധം . അതിനു രാഷ്ട്രീയമായ ബന്ധമുണ്ട് , എന്താണോ നിങ്ങൾ അന്ധമായി ഫോളോ ചെയ്യുന്നത് അതും അന്ധവിശ്വാസമാണ് .

പണ്ടുകാലങ്ങളിൽ പൊതു വിജ്ഞാനം കുറവായതിനാൽ പ്രകൃതിയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമായിരുന്നു … ആളുകളോട് മലയും കുന്നും ഇടിക്കരുത്, നദികൾ നശിപ്പിക്കരുത് മരങ്ങൾ മുറിക്കരുത് മൃഗങ്ങളെ വേട്ടയാടരുത് എന്നൊക്കെ പറഞ്ഞാൽ അവർക്കു അത് ഉൾക്കൊള്ളാൻ പറ്റുമായിരുന്നില്ല .

ഇതൊക്കെ സംരക്ഷിക്കേണ്ടത് ഭൂമിയിൽ അത്യാവശ്യമാണ് എന്ന് മനസ്സിലാക്കിയ ജ്ഞാനികൾ ദൈവീക സങ്കല്പങ്ങൾ ഉണ്ടാക്കി ജനങ്ങളിൽ ഒരു വിശ്വാസമുണ്ടാക്കി .

പുതു തലമുറ അറിവ് നേടിത്തുടങ്ങിയതോടെ അഹങ്കരിച്ചു നിഷേധിയായ് വളർന്നു സകലതിനേയും എതിർത്ത് മലകളും, കുന്നും, മരങ്ങളും നദികളും നശിപ്പിക്കാൻ തുടങ്ങിയതോടെ പ്രകൃതിയുടെ താളംതെറ്റി തുടങ്ങി അതിന്റെ അനന്തരഫലമാണ് നമ്മളിന്നനുഭവിക്കുന്നതു …!

മതപരവും ദൈവീകവുമായ വ്ശ്വസത്തെ അന്ധവ്ശ്വാസമെന്നു കരുതുമ്പോൾ മനുഷ്യനും പ്രകൃതിക്കും ഒരു നാശവുമുണ്ടായിട്ടില്ല … മറിച്ചു ഇതൊക്കെ അന്ധവ്ശ്വാസമാണെന്നു പറഞ്ഞു അന്തമായി എതിർത്ത് നശിപ്പിക്കാൻ തുടങ്ങിയതുമുതൽ എല്ലാം നാശത്തിന്റെ പാതയിലല്ലേ ? അപ്പോൾ ആരാണ് അന്ധവിശ്വാസി ?

ഇനി എന്തൊക്കെ ഹിന്ദു മതത്തിൽ നിങ്ങൾ പഠിച്ചുവെച്ച അന്തവിശ്വാസങ്ങളിൽ
അടങ്ങിയിരിക്കുന്നു എന്നു നോക്കാം…….

വേദങ്ങൾ(ശ്രുതി)

1.ഋഗ്വേദം
2.യജുര്‍വേദം
3.സാമവേദം
4.അഥര്‍വ്വവേദം
ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,

1.കര്‍മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം
ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,

1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്
വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്,

1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്
ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്,

യഥാക്രമം,
1.ആയുര്‍വ്വേദം
2.ധനുര്‍വ്വേദം
3.ഗാന്ധര്‍വ്വവേദം
4.a. ശില്പവേദം, b. അര്‍ത്ഥോപവേദം

ഉപനിഷത്(ശ്രുതി)

ഏകദേശം2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു, ഇപ്പോള്‍108എണ്ണം ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള10 എണ്ണം പ്രധാനപ്പെട്ടതാണ്,അതായത്

ദശോപനിഷത്തുക്കള്‍

1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം

ഷഡ്ദര്‍ശനങ്ങൾ

1.സാംഖ്യദര്‍ശനം – കപിലമുനി,
2.യോഗദര്‍ശനം – പതഞ്ജലിമഹര്‍ഷി,
3.ന്യായദര്‍ശനം – ഗൗതമമുനി,
4.വൈശേഷികദര്‍ശനം – കണാദമുനി,
5.ഉത്തരമീമാംസദര്‍ശനം (വേദാന്തദര്‍ശനം) – ബാദരായണമഹര്‍ഷി,
6.പൂര്‍വ്വമീമാംസദര്‍ശനം (മീമാംസദര്‍ശനം) – ജൈമിനിമഹര്‍ഷി

സ്മൃതി (ധര്‍മ്മശാസ്ത്രം)

പ്രധാനപ്പെട്ടവ 20

1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്‍ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി, യാജ്ഞവലക്യസ്മൃതിഇവ വളരെ പ്രധാനപ്പെട്ടവ ആണ്.)

പുരാണങ്ങള്‍

അഷ്ടാദശപുരാണങ്ങൾ

1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്‍ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്‍മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്‍ത്തകപുരാണം

ലോക ഇതിഹാസങ്ങൾ

1.രാമായണം
2.മഹാഭാരതം
ഇതിഹാസ – പുരാണങ്ങളെ പഞ്ചമവേദങ്ങള്‍ എന്നും പറയുന്നു.

രാമായണം

രാമായണത്തിന് ഏഴു കാണ്ഡങ്ങള്‍……

1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം

മഹാഭാരതം

മഹാഭാരതത്തിൽ 18 പര്‍വ്വങ്ങള്‍.

1.ആദിപര്‍വ്വം
2.സഭാപര്‍വ്വം
3.ആരണ്യപര്‍വ്വം
4.വിരാടപര്‍വ്വം
5.ഉദ്യോഗപര്‍വ്വം
6.ഭീഷ്മപര്‍വ്വം
7.ദ്രോണപര്‍വ്വം
8.കർണ്ണപര്‍വ്വം
9.ശല്യപര്‍വ്വം
10.സൗപ്തികപര്‍വ്വം
11.സ്ത്രീപര്‍വ്വം
12.ശാന്തിപര്‍വ്വം
13.അനുശാസനപര്‍വ്വം
14.അശ്വമേധികപര്‍വ്വം
15.ആശ്രമവാസപര്‍വ്വം
16.മുസലപര്‍വ്വം
17.മഹാപ്രസ്ഥാനപര്‍വ്വം
18.സ്വര്‍ഗ്ഗാരോഹണപര്‍വ്വം

ശ്രീമദ് ഭഗവത് ഗീത

മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18 അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ (” പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ ”)

രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾ‍പ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)

1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം,7-12ഭക്തിയോഗം,13-18ജ്ഞാനയോഗം എന്നും പറയാറുണ്ട്…..

(Few lines copied from an article Sanathana Dharma, by Manoj Radhakrishnan)

Madathil Babu Jayaprakash…………….✍ My Watsapp Contact No – 9500716709

അടിക്കുറിപ്പ്

കേന്ദ്രമന്ത്രി നിർമലാ സീതാരാമന്റെ വാക്കുകളാണ് താഴെ…

‘ഒരു വ്യക്തിക്കോ സമൂഹത്തിനോ വിഷമം ഉണ്ടാക്കും വിധം സംസാരിക്കില്ല, പ്രവർത്തിക്കില്ല, ആരോടും പക്ഷപാതം കാണിക്കില്ല എന്നൊരു സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിൽ കയറിയ ഒരു മന്ത്രിക്ക് ഒരു മതത്തെ തുടച്ചുനീക്കുമെന്ന് പറയാൻ അധികാരമില്ല,

സനാതനധർമ്മത്തിൽ ഇങ്ങനെ ഉള്ളവരെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്, നീയൊക്കെ എന്തെങ്കിലും പറയൂ, ഞങ്ങൾക്ക് വേറെ പണിയുണ്ടെന്ന് നിലപാട് എടുത്തു പോകുന്നവരാണ് ഹിന്ദുക്കൾ, അവർ മറ്റാരെയും പോലെ അക്രമത്തിനു തുനിഞ്ഞിട്ടില്ല, അതാണ് ഇത്തരക്കാർക്ക് പ്രോത്സാഹനം,

മറ്റ് മതങ്ങളിൽ കുറവുകൾ ഇല്ലേ, പെണ്കുട്ടികൾക്കെതിരെ ഉള്ള വിഷയങ്ങൾ ഇല്ലേ?? മറ്റ് മതങ്ങളെ അത്തരം വിഷയങ്ങളെ കുറിച്ച് സംസാരിക്കാൻ നട്ടെല്ല് വേണം, ചോദിക്കേണ്ട കാര്യങ്ങൾ ചോദിക്കേണ്ടപ്പോൾ ചോദിക്കണം അങ്ങനെയെങ്കിൽ നിങ്ങൾ മീഡിയ, അല്ലെങ്കിൽ…………’

3 Comments

  1. Thank you for sharing the excellent as well as informative write up, Babu Jaya Prakash.
    I appreciate your ability and the hard work, put in on each episode write up,dear.
    Yours Gopalan Poozhiyil.

    Like

  2. An excellent writeup, Babu Jaya Prakash.
    I really appreciate your patience, ability, dedication and hard work in bringing out such an informative and inspiring message, dear.
    Thank you,
    Yours Gopalan Poozhiyil.

    Like

  3. Venugopal's avatar Venugopal says:

    Well written as a travel episode Babu !!!
    Have heard this Dasavataram details in one of the forwards received. Nonetheless your story telling capability drills into the mind of even a layman. Kudos 👏 💐

    Like

Leave a reply to Gopalan Poozhiyil Cancel reply