രാവണരാജ്യത്തു നിന്നും രാമരാജ്യത്തിലേക്ക് ഒരു “Landslide” Victory.

Time Taken To Read 2 minutes

ഈ വർഷത്തെ ഏഷ്യാകപ്പ് ക്രിക്കറ്റ് വിവാദങ്ങളോടെ യായിരുന്നു. ഏഷ്യാകപ്പ് നടത്താനുള്ള ആതിഥേയത്വം ലഭിച്ചത് പാക്കിസ്ഥാൻ ക്രിക്കറ്റ് കൺട്രോൾ ബോഡിനായിരുന്നു . ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചില ആഭ്യന്തര തർക്കം തുടരുന്നതിനാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പാക്കിസ്ഥാനിൽ കളിക്കാനുള്ള അനുവദിയുണ്ടായിരുന്നില്ല. “ഇന്ത്യയില്ലാതെ ഒരു ക്രിക്കറ്റുമില്ല” …!

ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ചപ്പോൾ ഏഷ്യാ കപ്പു മത്സരങ്ങൾ പ്രതിസന്ധിയിലായി, ഹോസ്റ്റിംഗ് അവകാശം നഷ്ടപ്പെടുത്താൻ പി.സി.ബിയും തയ്യാറായില്ല.

പി.സി.ബി.യുടെ ചീഫ് നജാം സേത്തി, പാക്കിസ്ഥാനും മറ്റൊരു എ.സി.സി അംഗ രാജ്യവും തമ്മിൽ ടൂർണമെന്റിനെ വിഭജിക്കുന്ന ഒരു “ഹൈബ്രിഡ് മോഡൽ” നിർദ്ദേശിച്ചു. ഇന്ത്യ പാകിസ്ഥാന് പുറത്ത് മത്സരങ്ങൾ കളിക്കും, പി.സി.ബി ഹോസ്റ്റിംഗ് അവകാശം നിലനിർത്തും.… ഫോർമുല ഇന്ത്യയ്ക്കും സ്വീകാര്യമായി അങ്ങനെ ഇലയ്ക്കും മുള്ളിനും കേടുവരാതെ മത്സരത്തിന്റെ ഫിക്‌സചർ തെയ്യാറാക്കി.

ഇന്ന് പുലർച്ചേ എഴുന്നേറ്റപ്പോൾ പതിവ് ഗുഡ് മോർണിങ് മെസേജ് അയച്ചു കഴിഞ്ഞയുടനെ നമ്മുടെ ആദരീണയനായ പ്രധാനനമന്ത്രിക്കു പിറന്നാൾ ആശംസ അറിയിക്കാനുള്ള തെയ്യാറെടുപ്പിൽ ആയിരുന്നു . ഉടനെ മറ്റൊരു ചിന്ത മനസ്സിൽ തട്ടി . ഇന്നല്ലേ ഏഷ്യാ കപ്പിന്റെ ഫൈനൽ ശ്രീലങ്കയിൽ നടക്കുന്നത് അതിന്റെ റിസൾട്ട് വന്നിട്ടാകാം എന്ന് കരുതി … കളിയല്ലേ പിന്നെ മഴയും, ഒന്നും പ്രവചിക്കാൻ പറ്റില്ല. പിന്നെ അദ്ദ്യമെടുത്ത തീരുമാനവുമായി ഒരു ഫോർമ്മൽ മെസേജിട്ടു .

പതിവ് ജോലികളൊക്കെ തീർത്തു ക്രിക്കറ്റ് കാണാനുള്ള കാത്തിരിപ്പു … എല്ലാവരുടെയും പ്രവചനം ടോസ് നേടുന്ന ടീമിന് വിജയ സാദ്ധ്യത ഏറേ . ടോസ് നഷ്ടപ്പെട്ടപ്പോൾ ചെറിയ ഒരു പ്രയാസം .

രണ്ടു ദിവസം കഴിഞ്ഞു നമ്മുടെ ഭാരതത്തിന്റെ “ഗ്രഹ പ്രവേശം” അതും വിനായക ചതുർഥി ദിനത്തിൽ . ഭാരതം ഇന്ന് നേടുന്ന സർസർവ്വവിഘ്‌നങ്ങളും അകറ്റി ശ്രീ മോഡിജിക്ക്‌ എന്നും ഓർമ്മിക്കത്തക്കരീതിയിലുള്ള ആധികാരിക വീജയം നേടാൻ സാദിക്കണമേ എന്നുള്ള പ്രാർത്ഥനയോടെ ടി.വി ക്കു മുന്നിൽ . പിന്നെ നടന്നെതെല്ലാം അദ്ഭുതമായിരുന്നു.

“ഗജാനനം ഭൂത ഗണാദിസേവിതം കപിത്ഥ ജബു ഭൂഫല സാര ഭക്ഷിതം ഉമാസുത ശോക വിനാശ കാരണം നാമാമി വിഘ്നേശ്വര പാദ പങ്കജം”

ഏഷ്യാ കപ്പ് നേടി നമ്മുടെ പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ഭാരത് ക്രിക്കറ്റ് ടീം അവിസ്മരണീയമായ ഒരു സമ്മാനം നൽകി എന്ന് കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു.

അവരുടെ വിജയം നമ്മുടെ ക്രിക്കറ്റ് താരങ്ങളുടെ ചൈതന്യവും കഴിവും പ്രകടമാക്കി, മുഴുവൻ രാജ്യത്തിനും അഭിമാനവും സന്തോഷവും നൽകി.

ഇതിൽ കൂടുതൽ നല്ല ശുഭമുഹൂർത്തം ഇനി ഇല്ല എന്ന് സാക്ഷാൽ യോഗവര്യനായ ശ്രീ നരേന്ദ്ര ദാമോദർ ദാസ് പ്രസാദ് മോഡിജി അകക്കണ്ണുകൊണ്ടു തിരിച്ചറിഞ്ഞിരിക്കുന്നു … എന്നുവേണം കരുതാൻ..

ഇനിയും സമയം കൂടുതൽ മികച്ചതാകാൻ കഴിയില്ല! പുതിയ പാർലമെന്റിന്റെ ഗൃഹപ്രവേശ ചടങ്ങിന് തൊട്ടുമുമ്പ് ഏഷ്യാ കപ്പ് നേടിയത് ഭാരതത്തിന് വലിയ അഭിമാനമാണ്. ഈ വിജയം ഈ സുപ്രധാന അവസരത്തിലേക്ക് ആഘോഷത്തിന്റെയും പ്രതീകാത്മകതയുടെയും ഒരു പൊൻ തൂവൽ ചാർത്തി,

രാഷ്ട്രം അതിന്റെ പുതിയ നിയമനിർമ്മാണ ഭവനത്തിലേക്ക് ചുവടുവെക്കുമ്പോൾ ഒരു പുതിയ തുടക്കത്തെയും ഐക്യത്തെയും സൂചിപ്പിക്കുന്നു. രണ്ട് സംഭവങ്ങളെയും അനുസ്മരിക്കാനും ശാശ്വതമായി സൃഷ്ടിക്കാനുമുള്ള ഒരു മികച്ച മാർഗമാണിത്
നമ്മുടെ നാടിന്റെ ഓർമ്മകൾ.

തീർച്ചയായും, ക്രിക്കറ്റിന് ഇന്ത്യക്കാരുടെ ഹൃദയത്തിൽ അതുല്യമായ സ്ഥാനമുണ്ട്. അത് കേവലം ഒരു കായിക വിനോദം എന്നതിലുപരിയായി; അത് ഐക്യത്തിന്റെയും ആവേശത്തിന്റെയും അഭിമാനത്തിന്റെയും ഉറവിടമാണ്.

ഭാഷ, പ്രദേശം, സംസ്കാരം എന്നിവയുടെ വേലിക്കെട്ടുകൾ മറികടന്ന് വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു മാർഗമാണ് ക്രിക്കറ്റ് മത്സരങ്ങൾക്കുള്ളത്. ഇന്ത്യയിൽ ക്രിക്കറ്റിനോടുള്ള അഭിനിവേശവും തീക്ഷ്ണതയും സമാനതകളില്ലാത്തതാണ്, ഇത് സന്തോഷത്തിന്റെയും ഒരുമയുടെയും പങ്കിട്ട ബോധം സൃഷ്ടിക്കുന്ന ഒരു ഏകീകൃത ശക്തിയാക്കി മാറ്റുന്നു.

സ്‌പോർട്‌സിന് ആളുകളെ ഒന്നിപ്പിക്കുന്നതിനുള്ള ഒരു അതുല്യമായ മാർഗമുണ്ട്, ഈ നേട്ടം തീർച്ചയായും പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന് ഒരു പ്രത്യേക സ്പർശം നൽകി. ടീമിന് അഭിനന്ദനങ്ങൾ!

അക്ഷരാർത്ഥത്തിൽ ഒരു.

LANDSLIDE VICTORY ✌️

മറ്റൊരു LAND SLIDE VICTORY ക്കായുള്ള കാത്തിരിപ്പിനു ഇനി അധികനാളില്ല …. ഒരുമിക്കാം നമുക്ക് കായികമൽസരങ്ങളിലൂടെ“സ്‌പോർട്‌സിന് ആളുകളെ ഒന്നിപ്പിക്കുന്നതിനുള്ള ഒരു അതുല്യമായ മാർഗമുണ്ട്, ഈ നേട്ടം തീർച്ചയായും പ്രധാനമന്ത്രിയുടെ കരങ്ങൾക്ക് നൽകുമാറാകട്ടെ…

നമ്മളൊക്കെ ഓർക്കേണ്ട ഒരു പൊതു തത്വമുണ്ട് രാജ്യത്തെ നയിക്കാൻ സത്യസന്ധനും ധീരനുമായ ഒരു നേതാവുണ്ടെങ്കിൽ സൈന്യത്തിനായാലും , ആരോഗ്യ മേഖലയിലായാലും കർഷകർക്കും ശാസ്ത്രജ്ഞൻമാർക്കും രാജ്യത്തെ പ്രജകൾക്കും കളിക്കാർക്കും ഒരു പ്രത്യേക ഊർജ്ജം ലഭിക്കും ആഊർജ്ജം നമ്മുടെ ഭാരതത്തിൽ സർവ്വമേഖലയിലും ലഭിക്കുന്നുണ്ട് …

ഓർക്കുക നമ്മുടെ ശാസ്ത്രവും കൂടുതൽ ഊർജ്ജത്തിനായുള്ള പ്രയാണത്തിലാണ് . ആദിത്യ എൽ വണ്ണിലൂടെ …. ജപിക്കാം നമുക്ക് ആദിത്യമന്ത്രം …

“സന്താപനാശകരായ നമോനമഃ അന്ധകാരാന്തകരായ നമോനമഃ ചിന്താമണേ! ചിദാനന്ദായ തേ നമഃ നീഹാരനാശകരായ നമോനമഃ മോഹവിനാശകരായ നമോനമഃ ശാന്തായ രൗദ്രായ സൗമ്യായ ഘോരായ കാന്തിമതാംകാന്തിരൂപായ തേ നമഃ സ്ഥാവരജംഗമാചാര്യായ തേ നമഃ ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ സത്വപ്രധാനായ തത്ത്വായ തേ നമഃ സത്യസ്വരൂപായ നിത്യം നമോ നമഃ”

Jai Bharath

Madathil Babu Jayaprakash ……….✍ My watsapp contact No . 9500716709

1 Comment

  1. Thank you Babu Jaya Prakash for sharing a lovely write up on Asia cup cricket, knitting all points and excitements.
    Wishing you a pleasant evening followed by a pleasant night of peaceful sleep, dear.

    Yours Gopalan Poozhiyil.

    Like

Leave a reply to Gopalan Poozhiyil Cancel reply