G – 20 ൽ നിന്ന് G 21 ലേക്ക്

Time Taken To Read 5 Minutes

കഴിഞ്ഞ കൊല്ലം 2022 ൽ. ഭാരതീയ പൈതൃകം ഉൾകൊള്ളുന്ന ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്‌ലിം ജനസംഖ്യയുള്ള രാഷ്ട്രമായ ഇന്തോനേഷ്യയിൽ നിന്നും. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഘ്യയും, ഏറ്റവും കൂടുതൽ സനാതന ധർമ്മം ഉൾക്കൊള്ളുന്ന ജനാതിപത്യ രാഷ്ട്രമായ ഭാരതത്തിന്റെ പ്രധാന മന്ത്രി , ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോഡിജിയിലേക്കു ജി റ്റൊന്റിയുടെ ചെങ്കോൽ കൈമാറിയെത്തിയപ്പോൾ മോഡിജി ഒരു യോഗിവര്യനായി.

ലോകംമുഴുവൻ ഒരു യാഗാശ്വമായി സഞ്ചരിച്ചു ഭാരതമെന്ന കർമ്മഭൂമിയിലെ തർക്കപ്രദേശങ്ങളും താണ്ടി തന്റെ കീഴിലിലുള്ള പ്രജകളുടെ വിശ്വാസം ആർജ്ജിച്ചെടുത്തു ലോക രാജ്യങ്ങളുടെ ആദരവും സ്വീകരിക്കുന്നതോടൊപ്പം ജി റ്റാന്റി എന്ന അധുനീക മഹാ യാഗത്തിനുള്ള അരണികടഞ്ഞ യാഗാഗ്നി സ്വീകരിച്ചു തന്റെ കർമ്മമണ്ഡലത്തിൽ പ്രത്യേകം സജ്ജീകരിച്ച യാഗശാലയിൽ വെച്ച് ലോക നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ആ മഹായാഗം എതിർപ്പൊന്നുമില്ലാതെ പൂർത്തിയാക്കി അതിൽ നിന്നുമുള്ള യാഗാഗ്നി അടുത്ത രാജ്യതലവന് കൈമാറി ഈ പ്രക്രിയകളാണ് ഇന്നലെ ദൽഹിയിൽ അവസാനിച്ചത് ..!

ഈ മഹത്തായ യാഗം കൊണ്ടു ഭാരതത്തിനുണ്ടായ ഒരു നേട്ടം ജി റ്റാന്റിക്കും മുൻപേ തീരുമാനിച്ചുറപ്പിച്ച ചൈനാ മിഡിൽ ഈസ്റ്റ് യൂറോപ്പ് ഇടനാഴി പദ്ധതി നിർത്തലാക്കി പകരം ഭാരത് – മിഡിൽ ഈസ്റ്റ് – യൂറോപ്പ് പദ്ധതിക്ക് രൂപംകൊടുത്തു മോദിജിയും, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ് മെലോനിയും. – നിങ്ങൾ ഊരുതെണ്ടി എന്ന് അധിക്ഷേപിക്കുന്ന ശ്രീ. മോഡിജിയുടെ സംഭാവന ഇനിയുമുണ്ട് ഒട്ടേറെ പദ്ധതികളും പ്രഖ്യാപനങ്ങളും!

ലോക നേതാക്കളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ജി ടോന്റി എന്ന മഹായാഗം ഭരതന്റെ നാട്ടിൽ വെച്ച് നടത്തി ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോഡി , തന്റെ അദ്ധ്യക്ഷ സ്ഥാനം തിരിച്ചേൽപ്പിക്കുമ്പോൾ ഒരു രാജ്യത്തെ കൂട്ടി എന്നുപറയുന്നതിനേക്കാൾ ഉചിതം ആഫ്രിക്കൻ ഭൂകണ്ഡത്തെ ചേർത്ത് ജി ഇരുപത്തിഒന്നാ ക്കിയാണ് കൈ മാറ്റം ചെയ്യപ്പെട്ടുത് .. മോഡിയുടെ മിടുക്കു! മോഡിക്കു മറ്റു രാജ്യങ്ങളോടുള്ള കരുതലയാണ് എന്ന് പറഞ്ഞുകൊണ്ടാണ് അംഗരാജ്യങ്ങൾ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചത്…

ഒപ്പം യുദ്ധമുക്ത ലോകത്തിനായുള്ള പ്രമേയവും എല്ലാരെക്കൊണ്ടും അംഗീകരിപ്പിക്കുവാൻ മോഡിജിക്ക്‌ സാദിച്ചു…

ഭാരതത്തിന്റെ പൈതൃക ആപ്തവാക്ക്യം സൂചിപ്പിക്കും പോലെ വസുദൈവക കുടുംബക മാക്കാൻ ലോകരാജ്യങ്ങളെ കൂടെചേർത്തു, പ്രതിജ്ഞയെടുപ്പിച്ചു.. വിരുന്നും നൽകി ,”ആഥിതി ദേവോ ഭവ” എന്നുപറയുന്നതിന്റെ അർത്ഥവും മനസ്സൊലാക്കിക്കൊടുത്തു.

… ഒടുവിൽ പിരിയുന്നതിനു മുൻപ് ഭാരത പൈതൃകത്തിന്റെ വീഡിയോകാഴ്ച്ചകളും കൂടി കാണിച്ചുകൊടുത്തപ്പോൾ അത്ഭുതോടെ എല്ലാം നോക്കി മനസ്സിലാക്കിയുള്ള മടക്കം…!

ഇതുകണ്ട് കലികയറിയ ഒരുകൂട്ടം ഭ്രൂട്ടസ്സുമാർ ദേഹമാസകലം കുത്തി വരഞ്ഞു വികൃതമാക്കി I.N.D.I.A, സൗത് കട്ടെന്നും, നോർത്ത് കട്ടെന്നും നോർത്ത് ഈസ്റ്റ് കട്ടെന്നും പറഞ്ഞു നടക്കുന്നവർ പറയുന്നു… യഥാർത്ഥ ഇന്ത്യയെ തുണികെട്ടി മറച്ചു എന്ന് . 

അവരോട് പറയുവാനുള്ളത് 65 കൊല്ലം ഭരിച്ചു നഗ്നമാക്കിയിയിട്ട പല ഭാഗങ്ങളും, ഒൻപതേ മുക്കാൽ വർഷം കൊണ്ട് നരേന്ദ്രദാസ് മോഡിജി സംരക്ഷിച്ചു സമത്വ സുന്ദരമാക്കിയിട്ടുണ്ട് ..

ബാക്കിവരുന്ന ചില ഭാഗങ്ങളുടെ നഗ്നത മറക്കാനുള്ള തുണിയാണ് നേര്ന്ദ്രൻ നൽകിയത്. പത്തുവർഷം പോലും വേണ്ട എല്ലാ ചേരിയും നിർമാർജനം ചെയ്തു പാവങ്ങൾക്ക് അഭിമാനത്തോടുകൂടി ജീവിക്കുവാനുള്ള ചുറ്റുപാട് ഉണ്ടാക്കിയെടുക്കാൻ!

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി റീ ഡെവലപ്പ് ചെയ്യാൻആധുനീക സൗകര്യങ്ങൾ ഏർപ്പെടുത്താൻ അതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങികളഴിഞ്ഞു . കൊച്ചിൻ ഹനീഫയുടെയും , മോഹൻ ലാലിൻറെയും ഡയലോഗ്ഗ്‌ കേട്ടിരിക്കുമല്ലോ …. നീ ധാരാവി …ധാരാവി എന്ന് കേട്ടിട്ടുണ്ടോ ? അതുപോലെയല്ല! ധാരാവിയെ പുനരുദ്ധരിക്കാൻ അവിടത്തെ താമസക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചു ഒരു ടൗൺഷിപ്പ് പദ്ധതിയുടെ പ്രാരംഭ നടപടികളാണ് വിഭാവനം ചെയ്തത് !

….ഇത് തിരിച്ചറിഞ്ഞ മൻമോഹൻ സിങ്ങും വിശ്വപൗരൻ ശശി തരൂരും ശ്രീ മോഡിജിയെ പ്രകീർത്തിക്കുമ്പോൾ.? 

ഒരുകൂട്ടം ഭ്രൂട്ടസുമാർ കുത്തിട്ടു കുത്തിട്ടു വരഞ്ഞു വികൃതമാക്കിയ . I.N.D.I.A. ആ ഇന്ത്യയിലെ സനാതന ധർമ്മത്തെ കശാപ്പ് ചെയ്യാൻ നടക്കുന്ന മാംസ കച്ചവടക്കാരിൽ നിന്നും എങ്ങനെ രക്ഷിക്കാമെന്നുള്ള ശ്രമത്തിലാണ് ശ്രീ മോഡിജി. അതിനു ഭരതന്റെ നാടിനേ കഴിയൂ എന്ന തിരിച്ചറിവ് ആ മഹാപുരുഷന് ഉണ്ടായി അതാണ് ഭാരതം! …

ഇപ്പോൾ കുത്തിവെച്ചു അടയാളമിട്ടു സൗത് കട്ട് ചെയ്യാനുള്ള ശ്രമംനടത്തി, പക്ഷെ വിജയിച്ചില്ല . കൂടുതൽ കച്ചവടക്കാരെയും കൂട്ടി അവർ ഇനിയും വന്നാൽ ഭരതന്റെ കരുത്തറിയും … 

ഇതിനിടയിൽ 65 കൊല്ലത്തോളം ഇന്ത്യ ഭരിച്ചവരുടെ ഇളം തലമുറക്കാരൻ ഒരു ബീഹാറിയുമായി ചേർന്ന് അറുത്തു മാറ്റുന്ന I.N.D.I.A യുടെ മംസങ്ങൾ എങ്ങനെ പാചകം ചെയ്യണമെന്നുള്ള പരീക്ഷിക്കുന്ന വീഡിയോ ഒന്ന് കണ്ടു വിലയിരുത്തൂ …

യെസ്യാം സമുദ്ര ഉത സിന്ധുരാപോ യെസ്യാമന്നം കൃഷ്ട്ടയ: സംഭഭൂവു: യെസ്യാമിദം ജിബിതി പ്രാണതേജത് സാനോ ഭൂമി: പൂർവപേയേ തധാതു . 

ഏതുഭൂമിയിലാണോ സമുദ്രവും നദികളും ജലധാരകളും കുളങ്ങളും ഉള്ളത്?. 

ഏതൊന്നിലാണോ അന്നവും കൃഷികളും വിളയുന്നത്?

ഏതിലാണോ പ്രാണനെ ധരിക്കുന്ന ചലനാത്മക ജീവികൾ തൃപ്തിയോടെ വസിക്കുന്നത്? 

ആ ഭൂമിയെ പൂർവ്വ സൂരികൾ എങ്ങനെ സംരക്ഷിച്ചുവോ അതുപോലെ സംരക്ഷിച്ചു നമുക്ക് സ്രെഷ്ട്ടരക്ഷയെ നൽകുന്നതായി നിലനിർത്താം 

ഈ തത്വം സാഫല്യമാക്കാനുള്ള ആഹ്വാനമാണ് ജി റ്റോന്റിവൺ സമ്മേളനത്തിൽ  സാക്ഷാൽ നരേന്ദ്രന്റെ അവതാരമായ ശ്രീ നേര്ന്ദ്ര ദാമോദർ ദാസ് മോഡിജി പരിശ്രമിക്കുന്നത് അതിനു നമുക്ക് രാജ്യസ്നേഹികൾക്കും കൂടെച്ചേരാം.

ധൃതരാഷ്ട്രരുടെ മക്കളടങ്ങിയ കൗരവപ്പടയും ധർമത്തിന്റെ വക്താക്കളായ പാണ്ഡവരും തമ്മിലുള്ള മഹാഭാരത യുദ്ധമാണ് 2024 ൽ നടക്കാൻ പോകുന്നത് …

കള്ളച്ചൂതു കരുക്കളുമായി ശകുനിമാരും, ദുശ്ശാസനൻമ്മാരും, നിസ്സഹായതുകൊണ്ടു ഒപ്പം നിൽക്കേണ്ടിവന്ന കർണ്ണനും ധൃതരാഷ്ടരും ഭീഴമ്മരും , ഇവിടെ നമ്മൾ പുത്രവൽസ്യല്ല്യം കാരണം കാഴ്ച്ചയുണ്ടായിട്ടും അന്ധകാരത്തിൽ കഴിഞ്ഞ ഗാന്ധാരിയെപ്പോലേ പെരുമാറരുത് കണ്ണുതുറന്നു മുന്നിലേക്കുവരണം എന്ന് അഭ്യർഥിക്കുന്നതോടൊപ്പം …

ഭക്ഷണം കിട്ടിയില്ല! എന്നെ ക്ഷണിച്ചില്ല! എന്നുപറഞ്ഞു നടക്കുന്ന ഒരാളുണ്ടല്ലോ? അദ്ദേഹത്തെ നമുക്ക് കുംഭകർണ്ണനോട് ഉപമിക്കാം . പലപ്പോഴായി പലയിടങ്ങളിൽ ക്ഷണിച്ചതാ പല്ലുവേദനയും ആസനവേദനയുമായതുകൊണ്ട് പങ്കെടുത്തില്ല.. ശരി വിശ്രമിച്ചോട്ടെ എന്ന് മോഡിജിയും.

കൊച്ചുമോനും ബീഹാറിയും ഉണ്ടാക്കുന്ന മാംസഗന്ധം മൂക്കിലടിച്ചപ്പോൾ കുംഭകർണ്ണ നെപ്പോലെ ഉണർന്നതാ … അല്ല ഉണർത്തിയതാ…

കുംഭകർണ്ണനൊരുരു കുഴപ്പമുണ്ട് അനവസരത്തിൽ ഉണർത്തിയാൽ ഭക്ഷണം വേണം കിട്ടിയില്ലെങ്കിൽ മുൻപിൽ കണ്ടവരെ വിഴുങ്ങിക്കളയും. പിന്നെ ആകെയുള്ള സമാദാനം റിമോട്ട് കൺട്രോൾഡ് കുംഭകർണ്ണൻ റോബോട്ടാണെന്നുള്ളതാണ് .. !

എങ്കിലും പേടിക്കണമെന്നാണ് … ഗോപാലൻ ഉപദേശി പറയുന്നത് . കാരണം ആൻഡ്റോയ്ഡ് കുഞ്ഞപ്പൻ സിനിമ കണ്ടതിനുശേഷം … വെഞ്ഞാറൻമൂടിനുണ്ടായ അനുഭവമെങ്ങാനം സംഭവിച്ചാലോ എന്നുള്ള ഭയമുണ്ട് എന്നറിയുന്നു..

ഒരു പക്ഷെ അതായിരിക്കുമോ ശശി തരൂരും മൻമോഹൻ സിങ്ങും മോഡിയനുകൂല പ്രസ്താവന ഇറക്കിയത് ഇനി യുദ്ദം മുറുകുമ്പോൾ കാണാം ആര് ആരുടെപക്ഷത്തെന്ന്..

ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവ‍ര്‍ണം ശുഭ‍ാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭി‍ര്‍ ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സ‍ര്‍വ്വലോകൈകനാഥം

ശാന്തസ്വരൂപനും, സര്‍പ്പത്തിന്മേല്‍ ശയിക്കുന്നവനും, നാഭിയില്‍ താമരപ്പൂവുള്ളവനും, ദേവന്മാരുടെ ഈശ്വരനും, ലോകത്തിനാധാരവും, ആകാശസദൃശനും, മേഘവര്‍ണ്ണനും, സുന്ദരങ്ങളായ ശരീരാവയവ ങ്ങളുള്ളവനും, ലക്ഷ്മീപതിയും, പങ്കജനേത്രനും, യോഗികള്‍ ധ്യാനത്തിലൂടെ പ്രാപിക്കുന്നവനും, സകലലോകങ്ങളുടെയും ഒരേ ഒരു രക്ഷകനും, ഭവഭയത്തെ അകറ്റുന്നവുനുമായ വിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു.

യത്ര യോഗേശ്വരഃ കൃഷ്ണോ യത്ര പാര്‍ഥോ ധനുര്ധരഃ
തത്ര ശ്രീര്വിജയോ ഭൂതിര്‍ധ്രുവാ നീതിര്‍മതിര്‍മമ

എവിടെ യോഗേശ്വരനായ കൃഷ്ണനും വില്ലാളിയായ അര്‍ജുനനുമുണ്ടോ അവിടെ ഐശ്വര്യവും, വിജയവും, അഭിവൃദ്ധിയും, നീതിയും നിശ്ചയമായും ഉണ്ടായിരിക്കുമെന്നാണ് എന്റെ അഭിപ്രായം

ഇതൊക്കെ ഓർത്തു പ്രാർത്ഥിച്ചുകൊണ്ട് ശ്രീ നരേന്ദ്രമോദിജിയയുടെ ദീർഘായുസ്സിനായി നമുക്ക് പ്രാർത്ഥിക്കാം

Madathil Babu Jayaprakash ……….. ✍ My watsapp Contact No – 9500726709

3 Comments

  1. Venugopal's avatar Venugopal says:

    Very apt study with clarity on G20 summit in New Delhi. Great going Babu !!!😊

    Like

    1. Babucoins's avatar Babucoins says:

      Thanks 😊 Venuvettaa for your comment’s

      Like

Leave a reply to Babucoins Cancel reply