ചന്ദ്രനിലേക്ക് ആളുകളെ ആവശ്യമുണ്ട്!

Time Taken To Read 3 minutes

പ്രിയ ഭൂവാസികളെ,

ഇതിഹാസ അനുപാതങ്ങളുടെ ഒരു പ്രാപഞ്ചിക പ്രഖ്യാപനം ഞങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു. 

ഇന്ന് നമുക്കിടയിൽ വർദ്ദിച്ചുവരുന്ന  തൊഴിലില്ലായ്‌മ, പാർപ്പിടദൗർലഭ്യം , ആരോഗ്യ സംരക്ഷണം, പരിസ്ഥിതി മലിനീകരണം, ജാതി മത രാഷ്ട്രീയ അതിപ്രസരത്തിൽ നിന്നീല്ലാം നിങ്ങൾ മോചനത്തിനായി ആഗ്രഹിക്കുന്നുണ്ടോ?  എങ്കിൽ ഈ പരസ്യം നിങ്ങൾക്കുള്ളതാണ്.!  

ഈ ലോകത്തിനു പുറത്തു നിങ്ങൾ ഒരു ജീവിതംആഗ്രഹിക്കുന്നുവോ?

ഈ ലോകത്തിന് പുറത്തുള്ള ഒരു കരിയർ മാറ്റത്തെക്കുറിച്ച് എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ?  

നിങ്ങൾ ബന്ധുമിത്രാദികളിൽ നിന്നും അവഗണിക്കപ്പെട്ടവരയി നിങ്ങൾക്ക് തോന്നുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കും ഒരു അനുഗ്രഹമായിരിക്കും ഈ വാസസ്ഥലം എന്നതിൽ സംശയമില്ല!

ഏതാണ് ആ സ്ഥലം എന്ന ആശങ്കയിലായിരിക്കും നിങ്ങളിപ്പോൾ ?  അതെ ഒരാശങ്കയ്ക്കും ഇടം നൽകാതെ നിങ്ങൾക്ക് ഞങ്ങൾ ഒരുക്കുന്നു…

ഞങ്ങൾ നിങ്ങൾക്കായി കണ്ടെത്തിയ പുതിയ സ്ഥലം “ചന്ദ്രനിൽ” തന്നെ? ഇപ്പോൾ ആളുകളെ നിക്ഷേപകരായും വിവിധ മേഖലകളിൽ ജോലി വാഗ്ദാനവും നൽകുന്നു, അതിനുള്ള അവസരമാണ് ഞങ്ങൾ നിങ്ങൾക്കൊരുക്കുന്നതു!

ഒരേക്കർ സൗജന്ന്യ ഭൂമിയിൽ  100 ശതമാനം ഉടമസ്ഥതയിൽ സ്വപ്നസാദർശ്യമായ എല്ലാ ആധുനീക ടെക്നൊളജിയോട് കൂടിയുള്ള ഉപകാരണങ്ങളോടെയുള്ള വീടും ,(സൗജന്ന്യ വൈദ്ദ്യുച്ഛക്തി അഞ്ചുവർഷം സൗജന്ന്യം)

സൗജന്യ വൈദ്യസഹായം: അന്യഗ്രഹ അലർജിയെക്കുറിച്ചോ? ബഹിരാകാശത്തുള്ള പൊടിപടലങ്ങൾ കൊണ്ടുള്ള അലർജി,  തുമ്മലിനെക്കുറിച്ചോ ആശങ്കയുണ്ടോ?  പേടിക്കണ്ട!  ഞങ്ങളുടെ “ചാന്ദ്ര ക്ലിനിക്കുകൾ” അത്യാധുനിക ബഹിരാകാശ-യുഗ വൈദ്യസഹായം വാഗ്ദാനം ചെയ്യുന്നു, എല്ലാ വീടുകളിലും…

5 വർഷത്തേക്ക് സൗജന്യ ഗതാഗതം: ഗർത്തങ്ങൾക്കിടയിൽ സഞ്ചരിക്കാനും അതോ ചന്ദ്രോപരിതലത്തിന് ചുറ്റും ചുറ്റികറങ്ങാനും?  ബക്കിൾ അപ്പ്!  ആദ്യത്തെ അഞ്ച് വർഷത്തേക്ക് ഞങ്ങൾ സൗജന്യ ഗതാഗതം വാഗ്ദാനം ചെയ്യുന്നു. (തികച്ചും പരിചയമില്ലാത്ത അന്തരീക്ഷ മായതിനാൽ ബഹിരാകാശ ഗതാഗതം ശ്രദ്ധിക്കുക!)   

എല്ലാവർക്കും തൊഴിൽ ഉറപ്പ്: ചാന്ദ്ര ഖനനം, ചാന്ദ്ര കൃഷി, അല്ലെങ്കിൽ (തേയില കോഫി കൊക്കോ ഏലം മുതലായ എല്ലാ നാണ്യവിളകൾക്കും അനുയോജ്യമായ സ്ഥലം) കൂടാതെ സൾഫറടക്കം മറ്റു ധാതുക്കൾ ഖനനം ചെയ്യാനുള്ള സൗകര്യവും നൽകുന്നു. ഈ മേഖലയിൽ നിക്ഷേപിക്കുന്നവർക്കു വമ്പിച്ച സബ്സിഡിയോടുകൂടി സമരാസ്കത്തിയില്ലാത്ത തൊഴിലാളികളെ ഞങ്ങൾ എത്തിച്ചുതരുന്നതാണ് .

സൗജന്യ ഭൂമിയും 100% ഉടമസ്ഥതയും: അത് ശരിയാണ്, സുഹൃത്തുക്കളേ!  ഞങ്ങൾ പ്രൈം ലൂണാർ റിയൽ എസ്റ്റേറ്റ് സൗജന്യമായി നൽകുന്നു!  നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം ഗ്രഹം സ്വന്തമാക്കാനും നിങ്ങളുടെ സ്വപ്ന ചന്ദ്രമന്ദിരം നിർമ്മിക്കാനും കഴിയും. പ്രൊജക്റ്റിനു ഞങ്ങൾ ഇട്ടിരിക്കുന്ന പേര് മൂൺ ഡിബിസ് ! 

തുടക്കത്തിൽ ചെറു സംഘങ്ങളായി ശൂന്ന്യാകാശ ഷെൽട്ടറിൽ എത്തിച്ചു കാലാവസ്ഥയുടെ ഗതിയനുസരിച്ചു ചന്ദ്രനിലേക്ക് പുറപ്പെടുന്നതിനാൽ 100 ശതമാനം സുരക്ഷിതമായിരിക്കും യാത്ര. മുകളിൽ പറഞ്ഞ സൗകര്യങ്ങൾ അദ്ധ്യത്തെ 1000 പേർക്ക് മാത്രം .

ആദ്ദ്യം അപേക്ഷിക്കുന്ന 1000 പേരിൽ നിന്നും നറുക്കിട്ടെടുക്കുന്ന 300 പേർക്ക് ശുക്രൻ ചൊവ്വ , ബുധൻ ശനി മുതലായ സ്ഥലങ്ങളിൽ വർഷത്തിൽ 10 ദിവസം സൗജന്ന്യ യാത്രയും താമസവും ആസ്വദിക്കാം ഈ സൗകര്യമുപയോഗപ്പെടുത്തുന്നവർ മുൻകൂട്ടി വിവരം അറിയിച്ചു ഉറപ്പുവരുത്തേണ്ടതാണ് .

അപേക്ഷയോടൊപ്പം നിലവിൽ ഭൂമിയിൽ യാതൊരു കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടിട്ടില്ല എന്നും , ചന്ദ്രനിൽ വെച്ച് ഒരു കുറ്റകൃത്യവും ചെയ്യില്ല എന്നും സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു അഫിഡവിറ്റ് സമർപ്പിക്കേണ്ടാതാണ്

പി.എസ്.  ഇവിടെ തെരുവുനായയുടെ,  പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു. 

സ്ത്രീകളെയും, കുട്ടികളെയും , പീഢി പ്പിക്കണമെന്ന ചിന്തയുള്ളവർക്കും സമര രോഗ ലക്ഷണമുള്ളവർക്കും പ്രവേശനമില്ല. (അത്തരം കലാപരിപാടികളുമായി ആരെയെങ്കിലും കണ്ടെത്തിയാൽ യാതൊരു മുന്നറിയിപ്പും കൂടാതെ സൂര്യനിലേക്കു കയറ്റി  അയക്കുന്നതായിരിക്കും.) 

എല്ലാ നിയമങ്ങളും ചദ്രലോകത്തിനു അധിഷ്ഠിതമായിരിക്കും. ഈ വിഷയവുമായിട്ടുള്ള എല്ലാ തീർപ്പുകളും ചന്ദ്രലോക പരിധിക്കുള്ളിൽ വെച്ച് തീർപ്പുകൽപ്പിക്കുന്നതായിരിക്കും. മറ്റു നിയമങ്ങൾ ഒന്നും ഇവിടെ ബാധകമല്ല.

അപേക്ഷിക്കേണ്ട വിധം: നിങ്ങളുടെ ചാന്ദ്ര സാഹസിക യാത്ര ആരംഭിക്കുന്നതിന്, നിങ്ങളുടെ സ്പേസ് പേന എടുത്ത് MoonJobs.comtel ൽ ഒരു അപേക്ഷാ ഫോം പൂരിപ്പിക്കുക. 

അപ്പോൾ, നിങ്ങൾ എന്തിനാണ് കാത്തിരിക്കുന്നത്?  ചന്ദ്രൻ വിളിക്കുന്നു, നക്ഷത്രങ്ങൾക്കായി ഷൂട്ട് ചെയ്യാനുള്ള സമയമാണിത്.  നിങ്ങളുടെ സ്‌പേസ് സ്യൂട്ട് പൊടിതട്ടി, അക്ഷരാർത്ഥത്തിൽ ആകാശത്തോളം ഉയരമുള്ള ഒരു കരിയറിനായി തയ്യാറെടുക്കുക!  

ഞങ്ങളോടൊപ്പം ചേരൂ, ജീവിക്കാനും ജോലി ചെയ്യാനും കളിക്കാനും ചന്ദ്രനെ പ്രപഞ്ചത്തിലെ ഏറ്റവും മികച്ച സ്ഥലമാക്കി മാറ്റാം.

എല്ലാ പണമിടപാടുകളും ചദ്രയാൻ ഡോളറിൽ ആയിരിക്കും , മറ്റു രാജ്യങ്ങളുടെ കറൻസി സ്വീകാര്യമല്ല

നിങ്ങൾ ഓക്സിജനായി അലയേണ്ടതില്ല, നിങ്ങൾക്കായി ഓക്സിജൻ ഞങ്ങൾ സൂക്ഷിച്ചു വെച്ചിരിക്കുന്നു!

അദ്ദ്യം അപേക്ഷിക്കുന്ന 1000 പേർക്കും മൂൺ ജോബ്സ് കോംടൽ ലിന്റെ വക ആജീവനാനന്ദം ഓക്സിജൻ സൗജന്യ നിരക്കിൽ ലഭിക്കുന്നതാണ്…

ചന്ദ്രക്ക്ലയെ സാക്ഷ്യപ്പെടുത്തി, 

ലൂണാർ എംപ്ലോയ്‌മെന്റ് അതോറിറ്റിക്കുവേണ്ടി… 

മുൻഗണന60 – 70 കളിൽ ഗൾഫിൽ പോകാൻ പണം നഷ്ട്ടപ്പെടുത്തിയവർക്കും, ആട് , മാട് , തേക്ക്, മാഞ്ചിയം , ചിട്ടി ഓൺലൈൻ തട്ടിപ്പുകളിൽ അനുഭവമുള്ളവർക്കു മുൻഗണന …

Madathil Babu Jayaprakash………✍

My watsapp contact No 9500716709

Disclaimer :: ഈ പദ്ധതിയുമായി ഏതെങ്കിലും വിധത്തിൽ എന്തെങ്കിലും തട്ടിപ്പുകൾക്ക് ആരെങ്കിലും വിധേയമായാൽ ഈ ലേഖനത്തിന്റെ സൃഷ്ട്ടാവിനു യാതൊരു ഉത്തരവാദിത്തവുമില്ല . പദ്ധതിയിൽ ചേരുന്നതും പരിരക്ഷിക്കുന്നതും അവരവരുടെ ഉത്തരവാദിത്തോടെ യായിരിക്കും എന്ന് അറിയിക്കുന്നു

ചായക്കട വർഷങ്ങൾക്കുമുമ്പേ ഉള്ളതിനാൽ റോയൽറ്റിക്ക് വിധേയമാണ് (SUBJECT TO FRANCHISE LISCENCE )

3 Comments

  1. Write up shared found below your usual thinking and writing.
    I don’t know, what made you to write this!

    Like

    1. Babucoins's avatar Babucoins says:

      The article itself have mentioned why I wrote like this, നമ്മൾ പ്രബുദ്ധ കേരളം സ്ക്ഷരകേരളമെന്നൊക്കെ വീമ്പിളക്കും എന്നാൽ ഏററവും കൂടുതൽ പറ്റിക്കപ്പെടുന്നതും കേരളത്തിലിള്ളവർ തന്നെ. എന്ത് സൗജന്ന്യം എവിടെക്കണ്ടാലും അദ്ദ്യം ചാടിവീഴും . ഇന്നലെ ഒരു ന്യൂസ് കണ്ടു ചന്ദ്രനിൽ മലയാളി ഭൂമി വാങ്ങിയെന്നു

      Like

Leave a reply to Babucoins Cancel reply