മിത്തും – സത്വവും ശാസ്ത്രവും… പിന്നെ നമ്മുടെ കവിഭാവനകളും!

Time Taken To Read 5 Minutes

തലവാചകം സൂചിപ്പിക്കുന്നതുപോലെ എല്ലാം പരസ്പ്പര പൂരകങ്ങളാണെന്നു കരുതേണ്ടിയിരിക്കുന്നു … (ഐ. സ് ആർ. ഒ ശാസ്ത്രജ്ഞൻമാർ നമ്മളോട് പറയുന്നതും അത് തന്നെ) ഇങ്ങനെ എന്നെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച്തിനെ പറ്റിയാണ് ഇന്നത്തെ എഴുത്തു…

… ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം, ഈ മനോഹര തീരത്ത്‌ തരുമോ….? ഇനിയൊരു ജന്മം കൂടി….

ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ ഗന്ധർവ്വ ഗീതമുണ്ടോ? വസുന്ധരേ… വസുന്ധരേ…

കൊതി തീരുംവരെ ഇവിടെ പ്രേമിച്ചു്മരിച്ചുവരുണ്ടോ …?

ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ മാനസ സരസുകളുണ്ടോ…? സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ?സ്വർണ്ണമരാളങ്ങളുണ്ടോ?

….വസുന്ധരേ… വസുന്ധരേ മതിയാകും വരെ ഇവിടേ ജീവിച്ച്മരിച്ചവരുണ്ടോ..??

ഈ മനോഹര തീരത്ത്‌ തരുമോ ഇനിയൊരു ജന്മം കൂടി. ഇങ്ങനെ പാടി വരികൾ അവസാനിപ്പിക്കുമ്പോൾ…. ഇവിടെ കവി വസുന്ധരയിലൂടെ ഉപമിക്കുന്നത് ഭൂമിയേയും പര്‍വ്വതത്തെയുമാക്കി ക്കണക്കാക്കിയാൽ?… (വസുന്ധര എന്ന വാക്കിനു അങ്ങനെയും അർത്ഥമുണ്ട്)

ഒന്ന് ചിന്തിക്കുമ്പോൾ എത്ര അർത്ഥവത്തായ വരികൾ കാലത്തിനും മുൻപേ വയലാറിന്റെ വരികൾക്ക് ദേവരാജൻ മാസ്റ്റർ ഈണം നൽകി മാധുരി ശബ്ദം നൽകി നമുക്ക് സമർപ്പിച്ചിരിക്കുന്ന ഈ ഗാനം ചന്ദ്രയാൻ ദൗത്യത്തെ പറ്റിയാണോ എന്ന് സംശയിച്ചു പോകും….!

ഇങ്ങനെ എന്നെ ചിന്തിപ്പിച്ചത് ഈ വാർത്തയാണ്

…. ചന്ദ്രയാൻ – 3 റോവറിന്റെ ദൗത്യം പൂർത്തിയായതായി ഇസ്രോ പേ ലോഡുകളുടെ പ്രവർത്തനം നിർത്തിയെന്നും, റോവറിനെ സ്ലീപ് മോഡിലേക്ക് സജ്ജമാക്കിയെന്നും ഐ. എസ. ആർ. ഒ. അറിയിച്ചു. അപസ്സ് – ലിബ്സ് എന്നീ പേലോഡുകൾ ഓഫാക്കി. ഈ പേലോഡുകളിൽ നിന്നുള്ള ഡാറ്റ ലാൻഡർ വഴി ഭൂമിയിലേക്ക് കൈമാറ്റംചെയ്തു…!

നിലവിൽ ബാറ്ററി പൂർണമായും ചാർജ്ജ് ചെയ്ത നിലയിലാണ്. സെപ്റ്റംബർ 22- ന് വീണ്ടും സൂര്യപ്രകാശം ലഭിക്കും. അപ്പോൾ റോവർ ഉണരുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകമെന്നും ഇസ്രോ അറിയിച്ചു.

അടുത്ത സൂര്യോദയത്തിൽ പ്രകാശം ലഭിക്കുന്ന വിധത്തിലാണ് സോളാർ പാനൽ ക്രമീകരിച്ചിരിക്കുന്നത്..!

അതെ ഇനി പത്തൊമ്പത് ദിവസത്തെ ആകാംക്ഷയോടെയുള്ള കാത്തിരിപ്പു! ആ ചന്ദ്ര ഭിംബം നെഞ്ചിലേറ്റി വീണ്ടും ചദ്ര ഹൃദയത്തിലൂടെ സഞ്ചരിക്കാൻ ! ഈ കാത്തിരിപ്പിനേ.. ബാബുരാജ്ഉം ശ്രീകുമാരൻ തമ്പിയും യേശുദാസും കൂടി നമ്മളിലേക്ക് എത്തിച്ചത് ഇങ്ങനെ

ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ…….നീ
എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ്‌?

കാളിദാസൻ കണ്ടെടുത്ത കന്നി മാനെ .. നിൻ കണ്ണിൽ എന്റെ കൊമ്പ്‌ കൊണ്ടതെങ്ങിനാണ്‌?

മയക്കുന്ന മയിൽ പീലി മിഴിയിണകൾ മന്മദന്റെ മലരമ്പിൻ ആവനാഴികൾ മന്ദഹാസ മഴയിൽ ഞാൻ നനഞ്ഞുവല്ലൊ നിന്റെ മനസ്സെന്ന പുഴയിൽ ഞാൻ കുളിചുവല്ലൊ

കുടകിലെ വസന്തമായി വിടർന്നവൾ നീയെൻ കരളിന്‍റെ പുത്തരിയായി നിറഞ്ഞവൾ നീ എന്റെ ലോകം വാനം പൊലെ വളർന്നുവല്ലൊ എൻ ഹൃദയം തിങ്കളെ പോൽ തെളിഞ്ഞുവല്ലൊ??? ഇവിടെ തിങ്കളിനെ സൂര്യനായി നമുക്ക് സങ്കല്പിക്കാം

ഇനി വരുന്നദിവസ്സങ്ങളിൽ അണഞ്ഞുപോയ സൂര്യപ്രകാശത്തിനായുള്ള കാത്തിരിപ്പു ? ഇടവേള ചെറുതാണെങ്കിലും ശാസ്ത്രജ്ഞൻമാരുടെ ആശങ്ക ചെറുതല്ല

അതും… ഗിരീഷ് പുത്തഞ്ചേരി കാലത്തിനും മുൻപേ തിരിച്ചറിഞ്ഞു എഴുതിയതുപോലെ ?

സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..

നെഞ്ചിലെ പിരിശംഖിലെ തീർത്ഥമെല്ലാം വാർന്നുപോയ് നാമജപാമൃതമന്ത്രം ചുണ്ടിൽ ക്ലാവുപിടിക്കും സന്ധ്യാനേരം..

അഗ്നിയായ് കരൾ നീറവേ മോക്ഷമാർഗം നീട്ടുമോ..

ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ..

തീർച്ചയായും ഇന്നലെ സൂര്യനിലേക്കു കുതിച്ച ആദിത്യ എൽ വൺ ഉദ്ദേശിയതുപോലെ ഗുണം ചെയ്യാൻ നവഗ്രഹളേയും മനസ്സിലോർത്തു പ്രാർത്ഥിക്കാം നമുക്ക്..!

നവഗ്രഹ സ്ത്രോത്രം ..

സൂര്യൻ

ജപാകുസുമ…സങ്കാശം, കാശ്യപേയം മഹാദ്യുതിം… തമോരീം. സർവ്വപാപഘ്നം പ്രണതോസ്മി ദിവാകരം..

ചന്ദ്രൻ

ദധിശംഖതുഷാരാഭം ക്ഷീരോദാർണവ സംഭവം നമാമി ശശിനം സോമം ശംഭോർമ്മകുടഭൂഷണം

ചൊവ്വ ( കുജൻ )

ധരണീഗർഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം

ബുധൻ

പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം

വ്യാഴം ( ഗുരു )

ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം

ശുക്രൻ

ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും സർവ്വശാസ്ത്രപ്രവക്താരം ഭാർഗ്ഗവം പ്രണമാമ്യഹം

ശനി

നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം ഛായാമാർത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം

രാഹു

അർദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമർദ്ദനം സിംഹികാഗർഭസംഭൂതം തം രാഹും പ്രണമാമ്യഹം

കേതു

പലാശപുഷ്പസങ്കാശം താരകാഗ്രഹ(കാര)മസ്തകം രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം

നമ: സൂര്യായ സോമായ മംഗളായ ബുധായ ച ഗുരുശുക്രശനിഭ്യശ്ച രാഹവേ കേതവ നമ :

ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിത: ദിവാ വാ യദി വാ രാത്രൗവിഘ്നശാന്തിർഭവിഷ്യതി

ഓം ശാന്തി .. ഓം ശാന്തി…ഓം ശാന്തി

വിശ്വാസികളെ സംബന്ധിച്ചേടത്തോളം ഇങ്ങനെയൊക്കെയാണ് ചിന്തകൾ എങ്കിലും?

ഇപ്പോൾ നമ്മളൊക്കെ നിത്യജീവിതത്തിൽ അനുഭവിക്കുന്ന സൗകര്യങ്ങൾ ഒക്കെ ആധുനീക ശാസ്ത്രത്തിന്റെ സംഭവനകളാണെന്നു പറഞ്ഞു നമ്മുടെ പുരാണ ഋഷിമാർ കണ്ടെത്തിയ പലതിനെയും മിത്തെന്നു പറഞ്ഞു അകറ്റി നിർത്തുന്നവരോട് പറയട്ടെ? 

പുരാതന ഇന്ത്യൻ  ഗ്രന്ഥങ്ങളിൽ, ആകാശ നിരീക്ഷണങ്ങളെക്കുറിച്ചും പ്രപഞ്ച ആശയങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്, 

ചില പുരാതന ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞരും തത്ത്വചിന്തകരും ആകാശ ഗോളങ്ങളെയും പ്രപഞ്ചത്തെയും കുറിച്ചുള്ള പഠനത്തിന് കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട് അവരുടെ പേരുകളും സംഭാവനകളും എഴുതിത്തീർക്കുക ശ്രമകരമായ ജോലിയാണ് എങ്കിലും ഒന്ന് രണ്ടു പേരുടെ പേരുകൾ എഴുതാതെ പോവുന്നത് ശരിയല്ല: 

അവരുടെ കണ്ടെത്തലുകൾ നമ്മൾ അറിഞ്ഞിട്ടും ഇപ്പോഴും സായിപ്പിന്റെ കണ്ടെത്തലുകളെ പ്രകീർത്തിക്കുന്നതിന്റെ പൊരുൾ എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല .

ഇത് സമർത്ഥിക്കുന്നത് സംഘടിതമായി സനാതന ധർമ്മത്തിലൂന്നിയ ചിന്തഗതികളെ ഇല്ലാതാക്കുക എന്നല്ലേ?. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ ഉദയനിധി സ്റ്റാലിൻ പരസ്സ്യമായി പറഞ്ഞിരിക്കുന്നത് ! എന്ത് വിലകൊടുത്തും സനാതന ധർമ്മം ലോകത്തു നിന്നും ഉന്മൂലനം ചെയ്യുമെന്ന് ?

അദ്ദേഹത്തിന്റെ ഇത്തരം ചിന്തകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഇവരുടെയൊക്കെ പ്രയത്നങ്ങളെ ആണെന്ന ചിന്തയുണ്ടെങ്കിൽ അത് അദ്ദ്യം പ്രാവർത്തീക മാക്കേണ്ടത് തന്റെ കുടുംബത്തിൽ നിന്ന് തന്നെയാവണം. അദ്ദേഹം പൊതുജനങ്ങളോട് ഇങ്ങനെ ആഹ്വാനം ചെയ്യുമ്പോഴും സ്വന്തം കുടുംബത്തിൽ പ്രായശ്ചിത്ത ഹോമങ്ങൾ നടത്തിയും, ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം നടത്തിയുമാണല്ലോ? എന്നോർക്കുമ്പോൾ പരമ പുച്ഛത്തോടെയേ അദ്ദേഹത്തിന്റെ പ്രസ്താവനകളെ വിലയിരുത്താൻ പറ്റുകയുള്ളൂ..

മറ്റൊരർത്ഥത്തിൽ അദ്ദേഹം പറയാതെ പറയുകയാണോ അദ്ദേഹത്തിന്റെ പദ്ധതിക്ക് തടസ്സം നിന്നാൽ സ്വന്തം മാതാവായാലും ഉന്മ്മൂലനം ചെയ്യുമെന്നാണോ അദ്ദേഹത്തിന്റെ വാക്കുകളിൽനിന്നും മനസ്സിലാക്കേണ്ടത് !?

ആര്യഭട്ട: ഒരു ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായ ആര്യഭട്ട 499 CE – ൽ “ആര്യഭടീയ” രചിച്ചു.  ഇന്ന് നമുക്കറിയാവുന്ന ഗാലക്സികളെക്കുറിച്ച് അദ്ദേഹം പഠിച്ചിട്ടില്ലെങ്കിലും, ഗ്രഹങ്ങളുടെ ചലനവും ഭൂമിയുടെ ഭ്രമണവും മനസ്സിലാക്കുന്നതിൽ അദ്ദേഹം പ്രധാന സംഭാവനകൾ നൽകി.

വരാഹമിഹിര: പുരാതന ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ വരാഹമിഹിര, വിവിധ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളും കണക്കുകൂട്ടലുകളും ചർച്ച ചെയ്യുന്ന “പഞ്ചസിദ്ധാന്തിക” CE ആറാം നൂറ്റാണ്ടിൽ രചിച്ചു.

ബ്രഹ്മഗുപ്ത: CE ഏഴാം നൂറ്റാണ്ടിൽ “ബ്രഹ്മസ്ഫുടസിദ്ധാന്തം” എഴുതിയ പ്രശസ്ത ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു ബ്രഹ്മഗുപ്ത.  ഗണിതശാസ്ത്രത്തിലും ഗ്രഹചലനത്തിലും അദ്ദേഹത്തിന്റെ കൃതികൾ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അത് പ്രപഞ്ചത്തെക്കുറിച്ചുള്ള വിശാലമായ ധാരണയ്ക്ക് കാരണമായി.

ഈ പുരാതന പണ്ഡിതന്മാർ ജ്യോതിശാസ്ത്ര മേഖലയിൽ കാര്യമായ പുരോഗതി കൈവരിക്കുകയും ഇന്ത്യൻ, ആഗോള ജ്യോതിശാസ്ത്രത്തിൽ പിൽക്കാല വികാസങ്ങൾക്ക് അടിത്തറയിടുകയും ചെയ്തു. 

എന്നിരുന്നാലും, അടുത്ത നൂറ്റാണ്ടുകളിൽ ടെലിസ്‌കോപ്പിക് നിരീക്ഷണങ്ങളിലും ജ്യോതിശാസ്ത്രത്തിലെയും പുരോഗതിയോടെ ഉയർന്നുവന്ന താരാപഥങ്ങളെക്കുറിച്ചുള്ള ആധുനിക ധാരണയ്ക്ക് മുമ്പാണ് അവരുടെ പ്രവർത്തനം എന്നത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഇവരൊക്കെ രചിച്ച ശേഖരങ്ങൾ കവർന്നു കടൽ കടത്തി ആ ശാസ്ത്ര കണ്ടെത്തലിന്റെ സാദ്ധ്യതകൾ കൂടുതൽ പരീക്ഷണങ്ങൾക്കു വിധേയമാക്കി, ഏറെക്കാലം നമ്മളെ ഭരിച്ചവർ. ഒടുവിൽ ആ കണ്ടെത്തുലുകളൊക്കെ ആധുനീക ശാസ്ത്രമെന്നും? ഋഷിമാർ കണ്ടെത്തിയതിനെ മിത്തെന്നും പറഞ്ഞു അധിക്ഷേപിക്കുന്നു.. അതിനു ഒരുപറ്റം ഹിന്ദുക്കൾ കൂട്ടുനിൽക്കുന്നു .

എന്ന് പറയുമ്പോഴും ഒന്നുകൂടി ഓർമ്മപ്പെടുത്തി നിർത്തട്ടെ..

ഇന്നലെ വിക്ഷേപിച്ച ആദിത്യ എൽ ഒന്നും വിജയക്കുതിപ്പിലേക്കാണെന്നാണ് ഇതുവരെ ഐ എസ ആർ ഒ വിൽ നിന്നും ലഭിക്കുന്ന വിവരം..

സൂര്യാംശുവോരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ?
സീമന്തകുങ്കുമ ശ്രീയണിഞ്ഞു ചെമ്പകം പൂക്കുന്നുവോ?
മണ്ണിന്റെ പ്രാർഥനാലാവണ്യമായ്
വിണ്ണിന്റെ ആശംസയായ് ..

ഈ കാറ്റിലഞ്ഞിക്കു പൂവാടയും കൊണ്ടീവഴി മാധവം വന്നൂ
കൂടെ ഈ വഴി മാധവം വന്നൂ
പാൽക്കതിർ പാടത്തു പാറിക്കളിക്കും പൈങ്കിളിക്കുള്ളം കുളിർത്തു
ഇണ പൈങ്കിളിക്കുള്ളം കുളിർത്തു..
മാമ്പൂ മണക്കും വെയിലിൽ മോഹം
മാണിക്യ കണികളായീ .. ആതിരാ കാറ്റിന്റെ ചുണ്ടിൽ മൃദുസ്‌മിതം ശാലീനഭാവം രചിച്ചു…

കെ. ജയകുമാറിന്റെ വരികൾക്ക് ജോൺസൺ മാസ്റ്റർ ഈണം നൽകി ഗന്ധർവ്വ സംഗീതമായി ഈ വരികൾ നമ്മുടെ മുമ്പിലെത്തുമ്പോൾ

നമ്മുടെ ഐ എസ ആർ ഒ ശാസ്ത്രജ്ഞന്മാർ നമ്മളോട് പറഞ്ഞുവെക്കുന്നതും വിശ്വാസവും ശാസ്ത്രവും പരസ്പ്പരപൂരകങ്ങളാണെന്നു….

അത് പുരാണങ്ങളിലെ വ്യാസനും , വൽമീകിയുമാണെങ്കിൽ?

ഇന്ന് വിക്രം സാരാഭായിൽ തുടങ്ങി അബ്ദുൾക്കലാമും , മാധവൻ നായരും , നമ്പി നാരായണനും, ശശികുമാറും , രാധാകൃഷ്‌ണനും, ശിവകുമാറും സോമനാഥും , ഒപ്പം ഈ മേഖലയിലെ സ്ത്രീകളായ.. മിനാൽ സമ്പത്, അനുരാധ ടി.കെ, റിതു കൃതാൽ, മൗമിതാ ദത്ത, നന്ദിനി ഹരിനാഥ്, കൃതി ഫ്യൂജ്ദാർ, എൻ വളർമ്മതി, ടെസ്സി തോമസ്സിനെയൊക്കെ ഓർത്തു ഐ എസ ആർ ഓവിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾക്കായി കതോർക്കാം

ഒപ്പം മൺമറഞ്ഞ ഡോ. ഹോമി ജഹാംഗീർ ഭാഭ, വിക്രം സാരാഭായി ,ലോകനാഥൻ മഹാലിംഗം, കെ.കെ ജോഷ്, അഭിഷ് ശിവം, ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട എല്ലാ ശാസ്തജ്ഞൻമാർക്കും പ്രണാമമർപ്പിച്ചു നിർത്തുമ്പോൾ? നമ്മുടെ മൺമറഞ്ഞ ഋഷിമാരെയും , ശാസ്ത്രജ്ഞൻമാരെയും പൈതൃകമായ വിലപ്പെട്ട സംഭാവനകൾ നൽകിയ ഋഷിമാരെയും , മൺമറഞ്ഞതും ജീവിച്ചിരിക്കുന്നതുമായ ശാസ്ത്ര ജ്ഞാനമാരെയും പിതൃതുല്യമായ അറിവുകൾ നല്കുന്നവരായി കരുതി നിർത്തട്ടെ

കൈതപ്പറം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് വിദ്ദ്യാസാഗർ ഈണം നൽകി ബിജു നാരായണൻ ഹൃദയസ്പർശിയായി ഒരു ഗാനം നമുക്ക് സമർപ്പിച്ചത് … .ഈ ലേഖനത്തിന്റെ സമാഹരണക്കുറിപ്പായി ഇവിടെ എഴുതട്ടെ!

സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ
അച്ഛനെയാണെനിക്കിഷ്ടം!
ഞാനോന്നു കരയുമ്പോളറിയാതെ
ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം!
കല്ലെടുക്കും കണിത്തുമ്പിയെ പോലെ
ഒരുപാടു നോവുകൾക്കിടയിലും
പുഞ്ചിരിചിറകു വിടർത്തുമെൻ!

എന്നുമെൻ പുസ്തകത്താളിൽ മയങ്ങുന്ന
നന്മ തൻ പീലിയാണച്ഛൻ!
കടലാസു തോണിയെ പോലെന്റെ
ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ!
ഉടലാർന്ന കാരുണ്യമച്ഛൻ
കൈ വന്ന ഭാഗ്യമാണച്ഛൻ (സൂര്യനായ്..)

അറിയില്ലെനിക്കേതു വാക്കിനാ-
ലച്ഛനെ വാഴ്ത്തുമെന്നറിയില്ല ഇന്നും

എഴുതുമീ സ്നേഹാക്ഷരങ്ങൾക്കുമപ്പുറം
അനുപമ സങ്കൽപമച്ഛൻ!
അണയാത്ത ദീപമാണച്ഛൻ
കാണുന്ന ദൈവമാണച്ഛൻ!! (സൂര്യനായ്..)

Madathil Babu Jayaprakash…………✍🏻

My Watsapp contact No.. 9500716709

ഈ ലേഖനം എഴുതിത്തീർക്കാനുള്ള ഡാറ്റ ലഭിക്കാൻ സഹായിച്ച ഗൂഗിളിനോട് കടപ്പാട്

5 Comments

    1. Babucoins's avatar Babucoins says:

      Thank you Rejive 😊 💓

      Like

      1. Rakhendranath's avatar Rakhendranath says:

        Great indeed Babu.
        Appreciate your awesome knowledge and style of description

        Like

  1. Ragish's avatar Ragish says:

    Excellent write up.
    I have read the whole thing in one go 😊, while enjoying the beautiful meaningful songs & being proud of our rich heritage.
    I really like your writing style 👌
    Please continue your good work 👍🏻

    Like

    1. Babucoins's avatar Babucoins says:

      Thank you Ragish

      Like

Leave a Comment