ഐ എസ ആർ ഓ ശാസ്ത്രജ്ഞരും ദുരൂഹ മരണവും

Time Taken Ro Read 3 Minutes

“ആരാദ്യം പറയും.. ആരാദ്യം പറയും…?
പറയാതിനി വയ്യ..! പറയാനും വയ്യ..!! എരിയും മുൻപേ പിരിയും മുൻപേ പറയാനാശിക്കുന്നു.. പറയാനും വയ്യ പറയാതിനി വയ്യ…@!
എന്നുപറഞ്ഞതുപോലെ ചില കാര്യങ്ങൾ പറയാതിരിക്കുന്നത് ശരിയല്ല …

ഒ.വി ഉഷ എഴുതി, രവീന്ദ്രൻ മാസ്റ്റർ ഈണം നൽകി, ആശാ ജി മേനോൻ മഴയെന്ന പടത്തിൽ പാടിയ പ്രസിദ്ധമായ ഗാനത്തിലെ ചില വരികളാണ് മുകളിൽ എഴുതിയത്.. എന്തിനാണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയത് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും , സംശയം സ്വാഭാവികം..

.. ഇപ്പോഴുള്ള വിവാദവും ചർച്ചകളും ആരാദ്ദ്യം പറയും? പറയണോ ? പറയാതിരിക്കണോ എന്നൊക്കെയല്ലേ ?

ഇപ്പോഴുള്ള വിവാദങ്ങൾ മുഴുവൻ ഐ എസ ആർ ഒ വും ചന്ദ്രയാനും അതിന്റെ വിജയവും ഒക്കെ ആസ്പ്പദപ്പെടുത്തിയാണല്ലോ ? ഇതുമായി ബന്ധപ്പെട്ടു മൂന്നു ആർട്ടിക്കിൾ എഴുതിയിട്ടും ചിലരുടെ സംശയങ്ങൾ മാറിക്കണ്ടില്ല . അതിന്റെ കാരണം അന്വേഷിക്കുമ്പോൾ … കുഞ്ഞുണ്ണി മാഷ് പറഞ്ഞത് ഒന്നുകൂടി ആവർത്തിക്കട്ടെ വായിച്ചാൽ വളരും വായിച്ചില്ലേലും വളരും! വായിച്ചാൽ വിളയും; വായിച്ചില്ലേൽ വളയും …

താൽപ്പര്യമുള്ളവർക്ക് വായിക്കാം …വായിപ്പിച്ചിട്ടു ആരെയും ഉദ്ദെരിപ്പിക്കാമെന്നുള്ള മോഹമില്ല! ഈയ്യിടെ വായിച്ച ചില വസ്തുതകൾ എന്റെ ഭാഷാ സ്ലാങ്ങിൽ നിങ്ങളിലേക്കെത്തിക്കാനുള്ള ഒരു എളിയ ശ്രമം…
ഇനി വായിക്കുക…

ജനുവരി 24 -1966 കോൺഗ്രസ് ഭരണം പ്രധാനമന്ത്രി: ഇന്ദിരാഗാന്ധി.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ആണവ ശാസ്ത്രജ്ഞനും ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവുമായ ഹോമി ജെ ഭാഭ മുംബൈയിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ 101 വിമാനത്തിലാണ് യാത്ര ചെയ്യുന്നത്. രാവിലെ 8:02 CET ന്, ജനീവയിലേക്ക് അടുക്കുമ്പോൾ, ഫ്രാൻസിലെ മോണ്ട് ബ്ലാങ്ക് ഏരിയയിൽവെച്ച വിമാനം അപകടത്തിൽ പ്പെടുന്നു!

ഡോ. ഹോമി ജഹാംഗീർ ഭാഭ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 117 പേരും കൊല്ലപ്പെട്ടു!

വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനിയില്ല എന്ന റിപ്പോർട്ട് വരുന്നു. അപകടത്തിന്റെ യഥാർത്ഥ കാരണം ഇപ്പോഴും അജ്ഞാതമാണ്!

ഇന്ത്യൻ സർക്കാർ കാര്യമായ ഒരന്വേഷണവും നടത്തിയില്ല! എന്തുകൊണ്ട് ? ഇന്നും മരണകാരണവും വിമാന അപകടവും ദുരൂഹമായി തുടരുന്നു..

1971 ഡിസംബർ 30, കോൺഗ്രസ് ഭരണം.. പ്രധാനമന്ത്രി: ഇന്ദിരാഗാന്ധി

പ്രശസ്ത ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനും ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവുമായ വിക്രം സാരാഭായിയെ കോവളത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

തലേന്ന് വൈകുന്നേരം വരേ യാതൊരു രോഗലക്ഷണങ്ങളും അദ്ദേഹത്തിൽ കണ്ടിരുന്നില്ല.

ദുരൂഹമരണത്തിൽ സ്വാഭാവികമായി നടത്തേണ്ട പോസ്റ്റ്‌മോർട്ടമോ വിശദമായ അന്വേഷണമോ കൂടാതെ മൃതദേഹം സംസ്‌ക്കരിച്ചു. മരണത്തിലെ ദുരൂഹത ഇന്നും തുടരുന്നു..!

1994 നവംബർ 30, കോൺഗ്രസ് ഭരണം.. പ്രധാനമന്ത്രി: പി വി നരസിംഹ റാവു

ക്രയോജനിക് എഞ്ചിൻ നിർമ്മാണത്തിന്റെ വക്കിലെത്തിയ പ്രശസ്ത ഐ.എസ്. ആർ. ഒ ശാസ്ത്രജ്ഞനെ (ശ്രീ നമ്പി നാരായണൻ സാറടക്കം ഏതാനും ശാസ്ത്രജ്ഞരെ) കേരളാ പോലീസും ഐ.ബി.യും ചേർന്ന് ചാരപ്രവർത്തി നടത്തി എന്ന കുറ്റം ചാർത്തി ധൃതിപ്പെട്ടു അറസ്റ്റ് ചെയ്തു. വർഷങ്ങളോളം അദ്ദേഹം നടത്തിവന്ന പരീക്ഷണങ്ങൾ മന്ദഗതിയിലായി. ഇന്ത്യൻ ബഹിരാകാശ ദൗത്യം നിർത്തിവച്ചു!.

വർഷങ്ങൾക്കു ശേഷം ഇത് കെട്ടിച്ചമച്ച കേസാണെന്ന് കണ്ടെത്തിയിട്ടും ഇതിനുപിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ഒരു ശ്രമവുമുണ്ടായില്ല. ഇന്നും ദുരൂഹമായി തുടരുന്നു.!

2009 കോൺഗ്രസ്ഭരണം, പ്രധാനമന്ത്രി: മൻമോഹൻ സിംഗ്

ന്യൂക്ലിയർ സയന്റിസ്റ്റ് ലോകനാഥൻ മഹാലിംഗത്തെ പ്രഭാത നടത്തത്തിനിടയിൽ കാണാതായി….

അഞ്ച് ദിവസത്തിന് ശേഷം കാളി നദിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തു!

ഏതാനും ആഴ്ചകൾക്കുമുമ്പ്, അതേ വനത്തിൽ മറ്റൊരു ആണവ ശാസ്ത്രജ്ഞനെ മരിച്ച നിലയിൽ കണ്ടെത്തി.! ഒരന്വേഷണവും നടന്നില്ല! മരണത്തിലെ ദുരൂഹത തുടർന്നുകൊണ്ടേയിരുന്നു!

2009-13 കാലഘട്ടത്തിൽ 11 ഇന്ത്യൻ ആണവ ശാസ്ത്രജ്ഞരുടെ അസ്വാഭാവിക മരണം

2013 നവംബറിൽ
ഇന്ത്യയിലെ ആദ്യത്തെ ആണവ അന്തർവാഹിനി പണിയുന്ന കെ.കെ ജോഷ്, അഭിഷ് ശിവം എന്നീ രണ്ട് ഉന്നത എഞ്ചിനീയർമാരെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ തൊഴിലാളികൾ കണ്ടെത്തി.

അപകടമോ ആത്മഹത്യയോ എന്ന് വരുത്തിത്തീർക്കാൻ അവരെ വിഷം കഴിച്ച് ട്രാക്കിൽ ഉപേക്ഷിച്ചുവെന്ന് പരക്കെ അനുമാനിക്കപ്പെട്ടിരുന്നു.!

ഒക്ടോബർ 2013
ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞരുടെ ദുരൂഹ മരണങ്ങളിൽ യു.പി.എ സർക്കാരിന്റെ ശ്രദ്ധക്കുറവിനെക്കുറിച്ച് സൺഡേ ഗാർഡിയൻ ഒരു ലേഖനം പ്രസിദ്ധീകരിച്ചു.

തുടർച്ചയായുള്ള ശാസ്ത്രജ്ഞന്മാരുടെ മരണത്തിൽ പി.എം. ഒ യ്ക്ക് എന്തുകൊണ്ട് ആശങ്കയില്ല. എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ

ലേഖകൻ വെക്തമായി എഴുതി. അദ്ദേഹം നിരീക്ഷിച്ചു കണ്ടെത്തിയ കാര്യങ്ങൾ അദ്ദേഹത്തെ
“ആശ്ചര്യപ്പെടുത്തിയത് ഈ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്നവർ എന്തുകൊണ്ട് ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നു , അദ്ദേഹത്തിന്റെ സംശയം? ആണവ മികവിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ മന്ദഗതിയിലാക്കാനുള്ള വ്യവസ്ഥാപിത ബാഹ്യശ്രമങ്ങളിലേക്കുള്ള ഇന്ത്യൻ സർക്കാരിന്റെ ശ്രദ്ധക്കുറവല്ലേ എന്ന്?

പ്രതിരോധ മന്ത്രാലയവും മാധ്യമങ്ങളും ഈ അസ്വാഭാവിക മരണങ്ങളെല്ലാം മറച്ചുവെക്കാൻ ശ്രമിക്കുന്നില്ലേ എന്ന് ?

എന്തുകൊണ്ട് ?

ഇതിന്റെ പിന്നിലെ ചാലക ശക്തി എപ്പോഴും സി.ഐ.എ ആയിരുന്നോ?

2013
യു.എസ് എഴുത്തുകാരൻ ഗ്രിഗറി ഡഗ്ലസ് ഒരു പുസ്തകം എഴുതിയിട്ടുണ്ട്:

“ദി ക്രോ” എന്ന വിളിപ്പേരുള്ള സി.ഐ.എ യിലെ മുൻനിര ഉദ്യോഗസ്ഥനായ റോബർട്ട് ക്രോളിയുമായുള്ള സംഭാഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പുസ്തകം.

1947ൽ സി.ഐ.എ. യുടെ തുടക്കം മുതൽ ക്രോയുമായി ബന്ധപ്പെട്ടിരുന്നു. അത് ഇങ്ങനെ വിലയിരുത്തുന്നു

എയർ ഇന്ത്യയുടെ 101 വിമാനം തകർന്നതല്ലെന്നു ക്രോ പറയുന്നു!. അത് സി.ഐ.എ തകർത്തു എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ !

വിമാനത്തിന്റെ കാർഗോ ഏരിയയിലാണ് അവർ ബോംബ് സ്ഥാപിച്ചത്.
ഇന്ത്യയെ ന്യൂക്ലിയർ സൂപ്പർ പവർ ആക്കി മാറ്റുന്ന ഹോമി ജെ ഭാഭയെ കൊല്ലാൻ ആഗ്രഹിച്ചവർ അതിൽ അസ്വസ്ഥരായിരുന്നു.

വിക്രം സാരാഭായിക്ക് പിന്നിൽ സിഐഎ ആയിരുന്നുഎന്നും അവർ കണ്ടെത്തി

മറ്റൊരു എഴുത്തുകാരനായ ബ്രയാൻ ഹാർവി തന്റെ “റഷ്യ ഇൻ സ്പേസ്” എന്ന പുസ്തകത്തിൽ നമ്പിനാരായൺ സാറിന്റെ അറസ്റ്റിന് പിന്നിൽ സി.ഐ.എ ആണെന്ന് പരാമർശിച്ചു.

കോൺഗ്രസ് സർക്കാർ വരുമ്പോഴെല്ലാം, എന്തുകൊണ്ടാണ് ശാസ്ത്രജ്ഞരുടെ ഈ മരണങ്ങൾ വർദ്ധിക്കുന്നത്,? എന്തുകൊണ്ടാണ് അവർ ഇത്രയധികം മരണങ്ങളെക്കുറിച്ച് വിദേശ എഴുത്തുകാരുടെ അവകാശവാദങ്ങളെക്കുറിച്ച് അന്വേഷിക്കാത്തത് എന്നതാണ് ചോദ്യം.?

ആവർത്തിച്ചുള്ള ദുരൂഹമരണങ്ങളുടെ വ്യാപ്തി കൂട്ടുന്നതു കണ്ടപ്പോൾ 2017 ൽ ബോംബെ ഹൈക്കോടതി സ്വമേധയാ ഉത്തരവിടുന്നു മരണങ്ങളുടെ ആവർത്തി വളരെ ഉയർന്നതാണ്, ശാസ്ത്രജ്ഞരുടെ സംരക്ഷണം ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു!

ഐ.എസ്.ആർ.ഒ യുടെ വിജയത്തിൽ സർക്കാരിന്റെ പങ്കെന്താണെന്ന് ആളുകൾ ചോദിച്ചിരുന്നു.

രാഷ്ട്രീയക്കാർ തിരിച്ചറിയാത്ത നഗ്നസത്യം കോടതി സ്വമേധയാ തിരിച്ചറിഞ്ഞു.. ഐ.എസ്.ആർ. ഒ ശാസ്ത്രജ്ഞൻമാർ എല്ലായ്പ്പോഴും അന്താരാഷ്ട്ര ചാര ഏജൻസികളുടെ തീവ്രവാദികളുടെ ഹിറ്റ്‌ലിസ്റ്റിൽ ഉണ്ടായിരുന്നതിനാൽ അവർക്ക് സുരക്ഷ നൽകുക എന്നതാണ് സർക്കാരിന്റെ പ്രധാന പങ്ക്.

ഈ റോളിൽ മുൻകാലങ്ങളിൽ കോൺഗ്രസ് സർക്കാരുകൾ പരാജയപ്പെട്ടു …എന്നതല്ലേ കോടതി കണ്ടെത്തിയ സത്യം..

ഇപ്പോൾ.. അവരുടെ സംരക്ഷണ ചുമതല മോദിജിയുടെ കൈയ്യിൽ സുരക്ഷതമാണ് , ഒരു ബാഹ്യശക്തിയെയും ഭയപ്പെടാതെ കൃത്യമായ ഫണ്ടിങ് അനുവദിച്ചു പ്രോൽസാഹിപ്പിക്കുന്നു അത് തന്നെയാണ് ശാസ്ത്രജ്ഞൻമാരുടെ ആത്മബലം ..

പറഞ്ഞുവരുന്നത് ഇപ്പോഴുള്ള ഈ വിവാദങ്ങളും, അവകാശവാദവും
ഐ എസ ആർ ഓ വും ചന്ദ്രയാനും അതിന്റെ വിജയത്തിലുള്ള അപകർഷതാ ബോധത്തിൽ നിന്നും ഉടലെടുക്കുന്നതാണ് എന്നെപറയുന്നുള്ളൂ. അത് തന്നെയാണ്

പണ്ടുള്ളവർ പറഞ്ഞതുപോലെ..? ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അതാതു സമയത്തു ചെയ്യണം ഇല്ലെങ്കിൽ ഇതുപോലേയായിരിക്കും എന്ന് ഓർമ്മപ്പെടുത്തട്ടെ …!!

ജെയ് ഭാരത് ജയ് ഐ എസ ആർ ഒ 🇮🇳

Madathil Babu Jayaprakash……………✍ My Watsapp contact No – 9500716709

3 Comments

  1. A very good day of joyful happenings, Babu Jaya Prakash.
    Thank you for the lovely write up, dear.
    Keep up the amazing work.
    Yours Gopalan Poozhiyil.

    Like

  2. Ramesh Kumar N K's avatar Ramesh Kumar N K says:

    സത്യം എണ്ണി എണ്ണി പറഞ്ഞ താങ്കൾക്ക് ഒരു big salute.

    Like

    1. Babucoins's avatar Babucoins says:

      Thank you Ramesh

      Like

Leave a reply to Babucoins Cancel reply