സത്യത്തിന്റെ മുഖം വികൃതമാണോ ?

Time taken to read 4 minutes

സത്യത്തിന്റെ മുഖം വികൃതമാണോ ?

പണ്ടൊരു ചൊല്ലുണ്ടായിരുന്നു നീന്തം പഠിക്കണമെങ്കിൽ കുണ്ടോ കുളമോ ഉണ്ടാവണം , അല്ലെങ്കിൽ സ്യൂമ്മിങ് പൂളോ? ഉണ്ടാവണം അതുണ്ടായാൽ മാത്രം പോര അതിൽ ആവശ്യത്തിനുള്ള വെള്ളവും വേണം . വെള്ളംവറ്റിയതിൽ നിന്നും നീന്തം പഠിക്കാൻ സാദിക്കില്ല. പറഞ്ഞുവരുന്നത് ഇത്രയേയുള്ളൂ..

ശ്രീ നെഹ്‌റു ശാസ്ത്ര പോരോഗതിക്കു സൗകര്യം ചെയ്തു എന്നത് ആരും മറക്കുന്നില്ല , തുടർന്നങ്ങോട്ട് കോൺഗ്രസ്സ് ഭരണം രാഷ്ട്രത്തിനു ഏറേ ഉപകാരപ്പെടേണ്ടതുമായ ഗവേഷണങ്ങൾക്കു, അമേരിക്കയുടെയും , റഷ്യയുടെയും അയൽരാജ്യങ്ങളുടെയും വെറുപ്പും വിദ്വെഷവും ഉണ്ടാവും, എന്ന് പറഞ്ഞു ആവശ്യത്തിനുള്ള ഫണ്ട് ബഡ്ജറ്റിൽ ഉൾപ്പെടുത്തതേ കൊല്ലാക്കൊല ചെയ്യുകയായിരുന്നില്ലേ ?

ഒരു ചെടി നട്ടാൽ മാത്രം പോര അതിനു സമയാസമയങ്ങളിൽ വെള്ളവും, വളവും വെളിച്ചവും നൽകി വളർത്തുമ്പോൾ അതിന്റെ വളർച്ചയെ മുരടിപ്പിക്കാൻ ഇത്തിക്കണ്ണികൾ, പ്രാണികൾ, ചെള്ളുകളൊക്കെ വരും! അതിനെ കണ്ടെത്തി തടയേണ്ടതും, ചെടി നട്ടവരുടെ കടമയാണ്? അതുണ്ടായില്ല.

ഇവിടം സ്വർഗ്ഗമാണു എന്ന സിനിമയിൽ മഹൻലാൽ.. ലാലു അലക്സിനോട് പറയുന്ന ഒര് ഡയലോഗുണ്ട്. ചെടികൾക്കുണ്ടാകുന്ന കീടങ്ങളെ അകറ്റാനുള്ള നല്ല ഔഷധം പുകയില കാഷായമാണെന്നു ….. അതുപോലെ വെള്ളത്തിന്റെ ദൗർലഭ്യം തീർക്കാൻ മഴക്കാലത്ത് തണ്ണീർത്തടം ഉണ്ടാക്കി ചാലുകൾ തീർത്തു അതിലൂടെ പാഴായിപ്പോകുന്ന വെള്ളം തണ്ണീർത്തടത്തിൽ എത്തിക്കുന്ന രീതി..? ഇതുചെയ്യാതെ എൻഡോസൾഫാനും .. മഴപെയ്യാനും കാത്തുനിന്ന് ചെടികളുടെ വളർച്ച നശിപ്പിച്ചു .!!

ഇവർ ഇല്ലാതാക്കിയത് ശാസ്ത്ര പുരോഗതി മാത്രമല്ല, ഇച്ഛാശക്തിയുള്ള ഒരു പക്ഷെ പാർട്ടി പ്രസിഡന്റും പ്രധാന മന്ത്രിവരെആവാൻ സാദ്ധ്യതയുണ്ടാവുമായിരുന്ന ഒരു രാഷ്ട്രീയ നേതാവിനെയാണ് . ചാരക്കേസ് കെട്ടുകഥയാണെന്ന് തെളിഞ്ഞപ്പോൾ പോലും ഇദ്ദേഹത്തിനോ കുടുംബത്തിനോ അതിന്റെ പ്രയോജനം ലഭിച്ചില്ല എന്നതല്ലേ വാസ്തവം ? ഏതു ശക്തിയുടെ തലയിൽ ഉദിച്ച ബുദ്ദി എന്ന് കണ്ടെത്താൻ ആരും ശ്രമിച്ചില്ല .. ദുരൂഹമാണ് ഇപ്പോഴും!

മറുവശത്തു ആത്മാർത്ഥതയും അർപ്പണബോധവുമുള്ള ശാസ്ത്രജ്ഞൻമാരുടെ മനോവീര്യമാണ് ഇതുകൊണ്ടു നഷ്ട്ടപ്പെട്ടതു . ഇവിടെ എൻഡോസൾഫാൻ പ്രയോഗം നമ്പി നാരായണൻ സാറിനെ? ഭരിക്കുന്ന പാർട്ടിയുടെ പിൻബലത്തോടെ കള്ളക്കേസിൽ കുടുക്കി ഇല്ലാതാക്കാൻ ശ്രമിച്ചു . (എന്നതാണ് ഉദ്ദേശിക്കുന്നത്) ചാലുകീറി വെള്ളമെത്തിക്കുന്നതിനെ പറ്റി പറഞ്ഞത് ലോകരാഷ്ട്രങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ സാദിക്കാത്തതു ഇന്ത്യൻ വിദേശകാര്യ വകുപ്പിന്റെ പിടിപ്പുകേട് . മോദിജി അത് കൃത്യമായി ചെയ്തു. അതിനു അദ്ദേഹത്തിന് ധാരാളം യാത്രചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതിനെ എതിർത്ത് നെഗറ്റീവ് വർത്തകൊടുക്കുന്നതിലായിരുന്നു ഇന്ത്യൻ മാദ്ധ്യമങ്ങളുടെ പങ്കു .

മാദ്ധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും അത്തരം യാത്രകളെയൊക്കെ നെഗെറ്റീവ് കണ്ണോടെ വീക്ഷിച്ചു യാത്രയിൽ നേടിയെടുത്ത നേട്ടങ്ങളൊന്നും വാർത്തയാക്കിയില്ല . അതിന്റെ കാരണം 2014 വരെ.. അതായതു മോദിജി പ്രധാനമന്ത്രി ആവുന്നതിനു തൊട്ടു മുൻപ് വരെ ഇത്തരം യാത്രകളളോടൊപ്പം അനുഗമിക്കുന്ന മാദ്ധ്യമപ്രവർത്തകരുടെ ചിലവുകൾ സർക്കാർ വഹിക്കുമായിരുന്നു . മോദിജി അധികാരത്തിലേറിയതോടെ അത് നിർത്തലാക്കി . ഇതിന്റെ കെറുവാണ് … അല്ലാതെ മറ്റൊന്നുമല്ല . ആ ദേഷ്യം ഇപ്പോഴും സന്ദർഭം കിട്ടിയാൽ ഉപയോഗിക്കും , കെൻഡിഡ് കേമറയും കൊണ്ടാണ് മാദ്ധ്യമപ്രവർത്തകർ പിന്നാലെ നടക്കുന്നത് എന്ന് തോന്നും ചില വാർത്തകളും ഫോട്ടോകളും കാണുമ്പോൾ

നിങ്ങളൊക്കെ പറയാറില്ലേ മോഡിജി ഉലകം ചുറ്റുന്നുവെന്നു? ആ ഉലകം ചുറ്റും വാലിഭൻ ഇന്ന് ലോക നേതാവായി , എപ്പോഴോ നമ്മൾ ആണവ ശക്തി ആവേണ്ടതായിരുന്നു ശാസ്ത്രജ്ഞൻമാർ ഇതൊക്കെ തയ്യാറാക്കി സർക്കാരിന്റെ അനുവാദത്തിനായി കാത്തു നിന്ന് . ഇത്തരം പരീക്ഷണ സാമഗ്രിഹികൾക്കൊക്കെ ഒര് കാല പരിധിയുണ്ട് ! ഏറേ കഷ്ട്ടപ്പെട്ടു ഇല്ലാത്തപണം സ്വരൂപിച്ചു (ചിരട്ടയിൽ വാങ്ങി ഉത്തിളക്ക കൊണ്ട് വിളമ്പി ) എന്നുപറയുന്നത് പോലെ നേടിയെടുത്ത ഒരു കൂട്ടം ശാസ്ത്രജ്ഞൻമാരുടെ അനേക ദിവസത്തെ അദ്വാനം നഷ്ട്ടപെടുന്നതോർത്തു വിഷമിച്ചിരിക്കുമ്പോൾ വിശ്വാസികളായവരുടെ അവസാന ശ്രമമാണ് ദൈവത്തിൽ വിശ്വാസമർപ്പിക്കുക എന്നത്.? അല്ലാതെ ആ സമയത്തു മുഷ്ടി ചുരുട്ടി മേൽപ്പോട്ടു കുത്തിയിട്ടു ഒരു കാര്യവുമില്ല. അവരുടെ കൂട്ട പ്രാത്ഥനയ്ക്കു ഫലം കണ്ടു !

മഹാഭാരതത്തിൽ ശ്രീകൃഷ്ണൻ പറഞ്ഞതുപോലെ …

യദാ യദാ ഹി ധര്‍മസ്യ
ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മസ്യ
തദാത്മാനം സൃജാമ്യഹം.

അതായതു എപ്പോഴെല്ലാം ധർമ്മത്തിനു തളർച്ചയും. അധർമ്മത്തിന് വളർച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാൻ സ്വയം അവതരിക്കും.

അതെ 1998 ലേ ശാസ്ത്രജ്ഞൻമാരുടെ കൂട്ട പ്രാർത്ഥന ഭഗവൻ കേട്ട്.. അടൽ ബിഹാരി വാജ്പൈയുടെ രൂപത്തിൽ എത്തി അവരുടെ ആഗ്രഹം സാദിച്ചുകൊടുത്തു. തുടർന്നങ്ങോട്ട് ഇത്തരം മുരടിച്ചു നിൽക്കുന്ന എല്ലാ കാര്യത്തിലും പരിഹാരം കണ്ടെത്തി! അതിൽ മറ്റൊന്നായിരുന്നു കാർഗിൽ യുദ്ദം . ഇതിന്റെ പേരിൽ ഉപരോധമൊക്കെ ഉണ്ടായെങ്കിലും, പോടാ പുല്ലേ എന്ന് പുറത്തു റഷ്യയുമായി സഹകരിച്ച ക്രയോജെനിക്ക് എൻജിൻ സാങ്കേതിക വിദ്ദ്യ നേടിയെത്തു .

ഒപ്പം സർക്കാരിന്റെ നിർലോഭമായ അനുവാദവും സാമ്പത്തീക സഹായവും ലഭിച്ചപ്പോൾ പിന്നീടവർക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല …

കാശ്മീരെന്ന ക്രോണിക്ക് കേൻസറിനും പുകയില കഷായം തളിച്ച് ചികിൽസ തുടങ്ങി …. ഒര് ലോകരാജ്യവും ഇന്ത്യൻ നടപടിയെ അപലപ്ച്ചില്ല! ഇട്യ്ക്കു പാക്കിസ്ഥാനടക്കം ചില രാജ്യങ്ങൾ പൊയ് വെടി വെച്ച് പേടിപ്പിക്കാൻ നോക്കി …

ഉപരോദം പരീക്ഷണങ്ങളെ ബാധിക്കുന്നതിൽ നിന്നും രക്ഷിക്കാനും ക്രയോജെനിക്ക് എഞ്ചിനുള്ള ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ കാര്യത്തിലൊക്കെ ഏറേ ബുദ്ദിമുട്ടുകൾ ഉണ്ടായിട്ടുണ്ട്? അതിന്റെ കാരണങ്ങളും ശ്രീ നമ്പിനാരായണൻ സാർ അദ്ദേഹത്തിന്റെ പുസ്തകത്തിൽ വിശദമായി വിവരിച്ചിട്ടുണ്ട് .

പറഞ്ഞുവരുന്നത് വാജ്പൈയുടെ പിന്തുടർച്ച ശാസ്ത്രജ്ഞൻമാർക്കു കിട്ടിയില്ല മറിച്ചു അവരുടെ മനോബലം നഷ്ട്ടപെടുത്തുന്ന സംഭവങ്ങളാണ് നമ്മൾ പിന്നീട് കണ്ടത് . അവരുടെ നിലപാട് പണ്ട് പറയുന്നത് തന്നെ? ലോകരാഷ്ട്രങ്ങൾ നമ്മളിൽ നിന്നും അകലും, മുസ്‌ലിംകൾ രാജ്യത്തിനെതിരാവും, എന്ന് കാരണം കണ്ടെത്തി .

ഇതൊക്കെ അനുഭവിച്ചു ഇവരെപ്പോലുള്ളവർ മനസ്സും ശരീരവും തളർന്നു നിൽക്കുമ്പോൾ സ്വാഭാവികമായി ആരും ദൈവത്തെ വിളിച്ചുപോകും!

അതുകൊണ്ടുതന്നെയായിരിക്കും സർവ്വ വിഘ്നങ്ങളും അകറ്റുന്ന വിഘ്നേശ്വരനെ പ്രാർത്ഥിച്ചു തടസ്സങ്ങൾ നീങ്ങാൻ പൂജ ചെയ്യുന്നത് .

നമ്മുടെ പുരാണത്തിലെ ഹിരണ്ണ്യകശ്യപുവിനോട് പ്രഹ്ളാദൻ പറഞ്ഞതുപോലേ എന്റെ നാരായണൻ സർവ്വ സ്ഥലത്തും വ്യാപിച്ചു കിടക്കുന്നു എന്ന് പറഞ്ഞപ്പോൾ ? ഈ തൂണിലും നിന്റെ നാരയണനുണ്ടോ ? അതെ ഉണ്ട് എന്നുപറഞ്ഞതും ഹിരണ്ണ്യകശ്യപു തന്റെ ഗഥകൊണ്ടു തൂണിനിടിച്ചപ്പോൾ തൂൺ പിളർന്നു നാരായണൻ നരസിംഹമായി മാറിയതിനെ നിങ്ങളൊക്കെ ചെല്ലപ്പേരിട്ട് വിളിച്ച മിത്തും നമ്മൾ കണ്ടു ….

നിങ്ങളൊക്കെ മിത്തെന്നു പറയുന്നതിനെ ഇസ്‌ലാം രാജ്യങ്ങളിലും, യൂറോപ്പ് – അമേരിക്ക മാറ്റ് ആഫ്രിക്കൻ കോണ്ടിനെന്റിലും സ്വീകരിച്ചുവരുന്നു ഇതല്ലേ സത്വം?

അതെ ഇപ്പോൾ സംഹാരമാണ് നടക്കുന്നത് … കാശ്മീർ പ്രശ്നം ഇല്ലാതായി , ഒരുചുക്കും ഒരാൾക്കും ചെയ്യാനായില്ല ! ലോക രരാഷ്ട്രങ്ങൾ മോഡിയോട് കൂടുതൽ സഹകരിച്ചു ഇസ്ലാം വിരോദി എന്ന് നിങ്ങളൊക്കെ മുദ്രകുത്തുമ്പോൾ ഇസ്ലാമിക രാജ്യങ്ങൾ അദ്ദേഹത്തിന് സ്വീകരിച്ചു അവരുടെ പരമോന്നത പദവി നൽകി ആദരിക്കുന്നു . മിത്തുകളൊക്കെ സത്വമാക്കി അവർ അനുകരിക്കുന്നു. ഒടുവിൽ അദ്ദേഹത്തിന്റെ കഴിവുകളും ആശയങ്ങളും മുഖവിലയ്‌ക്കെടുത്തു അദ്ദേഹത്ത ജി 20 യുടെ തലവനുമാക്കി ,

മനുഷ്യാവകാശലംഘനം നടത്തുന്നു കാശ്‌മീരിൽ? , ന്യൂന പക്ഷ പീഡനം നടത്തുന്നു കാശ്‌മീരിൽ? എന്നുപറഞ്ഞു മുറവിളികൂട്ടുമ്പോൾ കാശ്‌മീരിൽ തന്നെ ജി 20 നടത്തി ഒന്നുമില്ലെന്നും തെളിയിച്ചു … ശ്രീ നരേന്ദ്ര ദാസ് ദാമോദർ മോഡിജി ഊരു ചുറ്റിയതിന്റെ ഫലം

ഇപ്പോൾ ഭാരതത്തിൽ ശുദ്ധികലശം നടത്തിക്കൊണ്ടിരിക്കയാ …. എല്ലാം കഴിയുമ്പോൾ പുണ്ണ്യാഹവും നടത്തി ഐശ്വര്യം വരുത്തി എല്ലാവരെയും തൃപ്തിപ്പെടുത്തിയിട്ടേ ശ്രീ നരേന്ദ്ര ദാസ് ദാമോദർജി പോകുകയുള്ളു…

Madathil Babu Jayaprakash………. ✍ My Watsapp contact No 9500716709

2 Comments

  1. Rakhendranath's avatar Rakhendranath says:

    Very well narrated Babu.
    Nation rising again…..
    Children of Ma Bharati is doing well
    And Government supporting.

    Like

  2. Kumar's avatar Kumar says:

    Once again it was a pleasure to read your writing. Happy to see that India is moving in the wright direction 🙏

    Like

Leave a Comment