മിത്തിന്റെയും ശാസ്ത്രത്തിന്റെയും വിജയ രഹസ്യം ചന്ദ്രയാൻ 3

ചന്ദ്രയാൻ -2 ന്റെ സോഫ്റ്റ് ലാൻഡിംഗിൽ വന്ന പിഴവ്‌ നേരിൽ വീക്ഷിച്ച ശേഷം പ്രധാനമന്ത്രി മോദിജി, ചന്ദ്രയാന്റെ പ്രവർത്തന പരാജയത്തിൽ ദുഖിച്ചിരിക്കുന്ന ചെയർമാൻ കെ ശിവനെ നെഞ്ചോട് ചേർത്തുപിടിച്ചു പുറംതലോടി അദ്ദേഹത്തെ സമാശ്വസിപ്പിക്കുന്ന കാഴ്ച്ച , ഭാരതത്തെ സ്നേഹിക്കുന്ന

ഏതൊരാൾക്കും ഹൃദയസ്പർ ശിയായ അനുഭവമായിരുന്നു . (ഒന്നുകൂടി ഊന്നിപ്പറയുന്നു ഭാരതത്തെ സ്നേഹിക്കുന്നവർക്ക് …?!) എടുത്തുപറയാൻ കാരണം നമ്മുടെ പുരോഗതിയിൽ അസൂയാലുക്കളായ ചിലരുണ്ട്. ഇന്നലെ ചെന്നൈയിൽ
(സു / കു) പ്രസിദ്ധ നടന്റെ തരംതാണ കമന്റ് വായിച്ചപ്പോൾ തിരിച്ചറിഞ്ഞതാണ് ഇത്തരക്കാരുണ്ടെന്നു!

അതിനു ശേഷം മോദിജി രാജ്യത്തെ അഭിസംബോധന ചെയ്യുകയും, ശാസ്ത്രജ്ഞൻമ്മാരുടെ ശ്രമങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് പറഞ്ഞു അവർക്ക് രാജ്യത്തിൻറെ സർവ്വവിധ പിന്തുണയും നൽകുകയും ചെയ്തു.

തുടർന്ന് രാഷ്ട്രത്തോടായി സംവദിക്കുമ്പോൾ ഓർമ്മപ്പെടുത്തി;
തിരിച്ചടികൾ ശാസ്ത്രത്തിന്റെയും പര്യവേഷിണത്തിന്റെയും ഭാഗമാണെന്ന് സൂചിപ്പിച്ച അദ്ദേഹം ശാസ്ത്രജ്ഞൻമാരുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നത് തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു, ഒപ്പം ടീമിന്റെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും പിന്തുണ, പ്രകടിപ്പിക്കുകയുണ്ടായി.

ആ നല്ലവാക്കുകൾക്കും, തുടർന്നുള്ള ഗവേഷണങ്ങൾക്കും നിർലോഭമായി സാമ്പത്തീക സഹായം ചെയ്തതിലൂടെ ശാസ്ത്രജ്ഞന്മാർക്കു നല്ല ഊർജത്തോടെ അവരുടെ അടുത്ത മിഷൻ ചന്ദ്രയാൻ-3 പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചരിത്രപരമായ ലാൻഡിംഗിന് തെയ്യാറാക്കുവാൻ സാദിച്ചു എന്നുള്ളതാണ് ഈ വിജയത്തിന്റെ അടിസ്ഥാന കാരണങ്ങളിൽ ഒന്ന്.

ഐ.എസ്.ആർ.ഒ ചെയർമാൻ എസ് സോമനാഥ്, പ്രോജക്ട് ഡയറക്ടർ പി വീരമുത്തുവേൽ, വിഎസ്എസ്‌സി ഡയറക്ടർ എസ് ഉണ്ണികൃഷ്ണൻ നായർ, യുആർഎസ്‌സി ഡയറക്ടർ എം ശങ്കരൻ എന്നീ പ്രധാന വ്യക്തികൾ ഈ ദൗത്യം നിറവേറ്റുന്നതിനുള്ള പ്രാർത്ഥനയിലാണ്.

ചന്ദ്രയാൻ-3 സോഫ്റ്റ് ലാന്റിങ് വിജയത്തിന്റെ അഭിമാന നിമിഷം, 145 കോടിയിലധികം വരുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ എന്റെയും കുടുംബത്തിന്റെയും അഭിവാദനങ്ങൾ ചന്ദ്രയാൻ ദൗത്യത്തിന്റെ മുഴുവൻ പ്രവർത്തകർക്കും സമർപ്പിക്കുന്നു. ഈ ദൗത്യത്തോടുള്ള അവരുടെ
അചഞ്ചലമായ സമർപ്പണവും അശ്രാന്തമായ പ്രതിബദ്ധതയും ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല ഭാരതം, ഒപ്പം ലോകവും.

ബഹിരാകാശ പര്യവേഷണംകൊണ്ട് വരുന്ന വെല്ലുവിളികൾ വളരെ വലുതാണ്, എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാനുള്ള നമ്മുടെ ശാസ്ത്രജ്ഞൻമാരുടെ ദൃഢനിശ്ചയം ശരിക്കും പ്രചോദനകരമാണ്. അവരുടെ
കൂട്ടായ വൈദഗ്ദ്ധ്യം, നവീകരണം, സ്ഥിരോത്സാഹം എന്നിവ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന തകർപ്പൻ നേട്ടങ്ങളിലേക്ക് നയിച്ചു എന്നത് ലോകത്തിനു നിങ്ങൾ കാണിച്ചുകൊടുത്തു.

അറിവിന്റെയും പര്യവേഷണത്തിന്റെയും പിന്തുടരൽ മനുഷ്യന്റെ ജിജ്ഞാസയുടെ കാതലാണ്, ചന്ദ്രയാൻ ദൗത്യങ്ങളുമായുള്ള അവരുടെ
ശ്രമങ്ങൾ ഈ വിജയത്തിന്റെ
ഉജ്ജ്വലമായ ഉദാഹരണമാണ്. അവരുടെ കഠിനാധ്വാനം മനുഷ്യന്റെ ഏറ്റവും മികച്ച നേട്ടങ്ങളെ പ്രതിഫലിപ്പിക്കുകയും വരും തലമുറകൾക്ക് പ്രചോദനത്തിന്റെ പ്രകാശഗോപുരമായി പ്രവർത്തിക്കുകയും ചെയ്യുമെന്നു നമുക്ക് ഉറച്ചുവിശ്വസിക്കാം .

ഇവരുടെ നേട്ടങ്ങളിൽ ഭാരതം മുഴുവനും (ദേശദ്രോഹികൾ ഒഴിച്ച്) ആഗോള സമൂഹവും വിസ്മയത്തോടെ നിൽക്കുന്ന നേർക്കാഴ്ച്ചയാണ്‌ നമ്മൾ പത്ര ദൃശ്യ മാദ്ധ്യമങ്ങളിൽ കൂടി കാണാൻസാദിക്കുന്നതു.

ചന്ദ്രയാനിലൂടെ അവർ ആരംഭിച്ച
യാത്രപോലെ അവരുടെ ഭാവി ഉദ്യമങ്ങളും വിജയകരവും സംതൃപ്തവുമായി തുടരട്ടെ.

അവരുടെ അസാധാരണമായ പ്രവർത്തനത്തിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും നന്ദിയും .

ശ്രീമാൻ മോദിജിയെ പ്പോലത്തെ ഒരു ഭരണാധികാരി ഉള്ളപ്പോൾ ബഹുമാന്യനായ അബ്ദുൽക്കലാം സാറിനും ശ്രീ നമ്പിനാരായണനും ഉണ്ടായ അനുഭവം ഒരിക്കലും ഉണ്ടാകില്ല എന്നു നമുക്ക് വിലയിരുത്താം.

ഐ. എസ. ആർ. ഓ വിന്റെ ഈ വിജയം ആഘോഷിക്കുന്ന ഈ സുദിനത്തിൽ മേൽക്കൊണ്ടും എല്ലാ ദൗത്യങ്ങളും വിജയകരമായിത്തീരട്ടെ എന്നു ആഗ്രഹിക്കുമ്പോഴും.

ഒട്ടും പിഴവില്ലാതെ ദൗത്യം പൂർണ്ണതയിലെത്താൻ, സർവ്വ വിഘ്‌നങ്ങളും ഇല്ലാതാക്കാൻ ഗണേശോത്സവം ആഘോഷിക്കുന്ന വേളയിൽ നമുക്ക് വിഘ്നേശ്വരനോട് പ്രാർത്ഥിക്കാം

ഓം വിഘ്നേശ്വരായ നമഃ .
വിഘ്‌നേശ്വരം വിശ്വരൂപം
കുംഭോധര മനോഹരം
സുന്ദരം കോമളാകാരം
ഗണേശം തം നാമാമ്മ്യഹം
കൈലാസ നാഥാ തനയം
ഏകദന്തം ഗജാനനം
ഫാലചന്ദ്രം വിശാലാക്ഷം
വന്ദേഹം ഗണനായകം
വിശ്വവേശ്വരം വിശ്വവന്ദ്യം
വിശ്വനാതം വിനായകം
വിഘ്നരാജം കൃപാപൂർണ്ണം
വന്ദേഹം ഗണനയാകാം
ഏകദന്തം മഹാകായം
തപ്ത കാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണ നായകം ..

Madathil Babu Jayaprakash…………….✍️My Watsap contactNo. 9500716709

1 Comment

  1. Sivakambika's avatar Sivakambika says:

    Well done Babu…your thoughts that you penn are so inspiring
    Keep at it
    My best wishes.

    Like

Leave a reply to Sivakambika Cancel reply