ഓപ്പറേഷൻ വിജയ്… അഥവാ കാർഗ്ഗിൽ വാർ

സ്വതന്ത്ര ഇന്ത്യ കണ്ട വലിയ യുദ്ധങ്ങളിൽ ഒന്ന്. “കാർഗിൽ യുദ്ധം”!

ദ്രാസ്” മേഖലയിൽ ആടിനെ തേടിയിറങ്ങിയ താഷിനഗ്യാനാണ് പാക് നുഴഞ്ഞുകയറ്റശ്രമം സൈന്യത്തെ അറിയിച്ചത്.

വിവരമറിഞ്ഞയുടനെ സൈനീക മേധാവികളുടെ ഉന്നതതല യോഗംചേർന്നു; അവർക്കു നിശ്ചയദാർഢ്യമുള്ള രാഷ്ട്രീയ പിന്തുണകൂടിയായപ്പോൾ ഒട്ടും താമസിയാതെ കര, നാവിക, വ്യോമ സേനകൾ ഒരുമിച്ച്നിരന്നു. ഇന്ത്യ ഓപ്പറേഷൻവിജയ്  ആരംഭിച്ചു.!

1999 മെയ് രണ്ടു മുതൽ മുതൽ ജൂലൈ വരെ 72 ദിവസം നീണ്ട പോരാട്ടം…

രാജ്യം മുഴുവൻ സമാധാനത്തോടെ ഉറങ്ങാൻ വേണ്ടി നടത്തിയ കാർഗിൽ യുദ്ദം!

527 ഓളം ധീര ജവാൻമാരുടെ രക്ത സാക്ഷിത്വം കൊണ്ട്നേടിയെടുത്ത ഈ ദിനത്തിലെങ്കിലും ഓർക്കാം നമുക്ക്അവരുടെ ധീരതയുടെയും ധൈര്യത്തിന്റെയും അഭിനിവേശത്തിന്റെയും കഥകൾ..

കാർഗിൽ യുദ്ധത്തിൽ നമുക്കുവേണ്ടി പോരാടിയ ഓരോരുത്തരും വീരന്മാരാണ്. എങ്കിലും ഓർത്തീടാം 10 ധീര ദേശാഭിമാനികളുടെ പേരുകൾ

കേപ്റ്റൻ വിക്രം ബത്ര.
(പരം വീരചക്ര)

ബ്രിഗേഡിയർ യോഗേന്ദ്ര യാദവ്
(പരം വീരചക്ര)
കേപ്റ്റൻ മനോജ്‌കുമാർ പാണ്ഡെ
(പരം വീരചക്ര)

ലഫ്റ്റനന്റ് ബൽവാൻ സിങ്
( വീരചക്ര)

മേജർ രാജേഷ് സിങ് അധികാരി
(മഹാ വീർ ചക്ര)

റൈഫിൾമെൻ സഞ്ജയ്‌കുമാർ
(പരം വീരചക്ര)

മേജർ വിവേകഗുപ്ത.
(മഹാ വീർ ചക്ര)

കേപ്റ്റൻ എൻ. കെൻഗുറൂസി
(മഹാ വീർ ചക്ര)

ലഫ്റ്റനന്റ് കെഷിങ് ക്ളിഫേർഡ് നോൺഗറും.
(മഹാ വീർ ചക്ര)

നായക് ദിഗേന്ദ്രകുമാർ
(മഹാ വീർ ചക്ര)

യുദ്ധത്തിൽ പങ്കെടുത്തു പരുക്കേറ്റ അതിന്റെ യാതന അനുഭവിച്ചു ജീവിക്കുന്ന 1363 ഓളം വീര യോദ്ധാക്കൾക്കും അവരുടെ കുടുംബത്തെയും ഓർത്തു ഈ കുറിപ്പ് ഇവിടെ നിർത്തുമ്പോഴും നമുക്ക് കൂടെ ഓർക്കാം ഇനിയൊരധിനിവേശമില്ലാതിരിക്കാൻ നമ്മൾക്ക് സമാദാനമായി ഉറങ്ങാൻ മൈനസ് – 40 ഉം  48 ഉം ഡിഗ്രിയിൽ അതിരുകൾ കാത്തുസൂക്ഷിക്കുന്ന നമ്മുടെ ധീര ജവാൻമാരെയും അവരുടെ കുടുംബത്തെയും നമ്മുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി ഈ കുറിപ്പ് ഇവിടെ അവസനിപ്പിക്കട്ടെ .

വന്ദേ മാതരം………. ഭാരത് മാതാക്കീ ജയ്

മഠത്തിൽ ബാബു ജയപ്രകാശ്  ✍️. My Watsapp Cell No: 00919500716709

2 Comments

  1. Thank you Babu Jaya Prakash for sharing the beautiful write up on an yester year Kagil war and its after effects.
    With best regards,

    Like

    1. Babucoins's avatar Babucoins says:

      Thank you Gopaletta for your good words

      Like

Leave a reply to Gopalan Poozhiyil Cancel reply