അന്ധമായ രാഷ്ട്രീയ കാഴ്ചപ്പാട് മാറ്റി പൂർണ്ണമായും വായിച്ചതിനു ശേഷം, ഇതിലേ പ്രായോഗീകത സ്വീകരിച്ചു വിലയുരുത്തുമെന്ന വിശ്വാസത്തോടെ എഴുതട്ടെ.
നോട്ടുനിരോധനമൊക്കെക്കഴിഞ്ഞു ജനം സാദാരണ നിലയിലേക്കുള്ള ജീവിതത്തിലേക്ക് എത്തിത്തുടങ്ങിയിരിക്കുന്നു. നോട്ടു നിരോദനത്തിന്റെ തുടക്കത്തിൽ ഏറെ ബുദ്ദിമുട്ടും, പ്രയാസങ്ങളും വിവാദങ്ങളും ഉണ്ടാക്കിയെങ്കിലും, ഈ നിയമം നടപ്പിലാക്കും മുൻപ് ശ്രീ മോഡിജി ഇതിലെ അപാകത മുൻകൂട്ടി തിരിച്ചറിഞ്ഞു സാദാരണക്കാരിൽ സാധാരണക്കാരായവർക്കുവരെ ജൻധൻ എന്ന പേരിൽ ബേങ്കിങ് സൗകര്യം ഒരുക്കിയിരുന്നു. അതിനു ശേഷമായിരുന്നു നോട്ടു നിരോദനം ഏർപ്പെടുത്തിയത് .
നമ്മളൊക്കെ പണ്ട് പഠിച്ചകഥയില്ലേ? റോബിൻ ഹുഡിന്റെയും! കായംകുളം കൊച്ചുണ്ണിയുടെയും! അതാണ് മോഡി സാദാരണക്കാരാണ് വേണ്ടി ചെയ്തുകൊടുത്തത് . ഒരർത്ഥത്തിൽ ഉർവശ്ശി ശാപം ഉപകാരം എന്നുപറയുന്നതുപോലെ ഇതിന്റെ പ്രത്യക്ഷ ഗുണം നേരിട്ട് ലഭിച്ചത് പാവപ്പെട്ട ജൻധൻ അകൗണ്ടുകാർക്കായിരുന്നു.
ഇതിലൂടെ മറ്റൊരു ഗുണം ലഭിച്ചത് സർക്കാരിന്റെ വിവിധ ധനസഹായങ്ങൾ ഇടനിലക്കാർക്കു കമ്മീഷൻ അടിച്ചുമാറ്റാൻ സാദിക്കാതെ പാവങ്ങൾക്കർഹതപ്പെട്ട മുഴുവൻ തുകയും സ്വന്തം അകൗണ്ടിൽ നേരിട്ട് ലഭിക്കുമെന്നത് കൂടിയായിരുന്നു. ഇതിനെ തടയിടാൻ പ്രതിപക്ഷ വിഭാഗം ഏറെ ശ്രമിച്ചെങ്കിലും ഇതിന്റെ ഗുണം തിരിച്ചറിഞ്ഞു ഈ കുപ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞു എന്നതാണ് യാഥാർഥ്യം. കാര്യങ്ങൾ മനസ്സിലായല്ലോ, എന്താണ് ഉദ്ദേശിച്ചത് എന്ന്? ഇനി ചിലർ മനസ്സിലായാലും പൊട്ടൻകളിക്കും.
സിംപിൾ… പൂത്ത കള്ളപ്പണം അട്ടിക്കു വീട്ടിൽ വെച്ചതൊക്കെ.. ഒരത്യാവശ്യ ഘട്ടത്തിൽ പോലും നയാപൈസ സഹായം ചെയ്യാത്ത ഇവരുടെ കയ്യിലുണ്ടായിരുന്ന കെട്ടുകണക്കിനുള്ള ലക്ഷങ്ങൾ വെളിപ്പിച്ചെടുത്തു ഇവരുടെ കൈകളിലൂടെ, ഒരു ഇടനിലക്കമ്മീഷൻ നൽകി. വീണ്ടും ബ്ലാക്കാക്കി അട്ടിക്കു വെച്ചിട്ടുണ്ട് . ഇതും തിരിച്ചറിയുന്നു. മാത്രമല്ല വിവിധ പെൻഷനുകളും സബ്‌സിഡിയും ഇടനിലക്കാരില്ലാതെ ഇവർക്കൊക്കെ നേരിട്ട് ലഭിച്ചു തുടങ്ങി.
എങ്കിലും അന്നത്തെ രംഗങ്ങൾ ഓർത്തെടുക്കുമ്പോൾ സാദാരണക്കാരായവർക്കു
ഏതാണ്ട് ഒന്നൊന്നര മാസം ഈ സർജിക്കൽ സ്‌ട്രൈക്ക്‌കൊണ്ടു പലർക്കും ഗുണംകിട്ടിയില്ലേ ?ഇതാണ് ഞാൻ പറഞ്ഞ ആദ്ദ്യ ഗുണം..
ഇന്ത്യപോലുള്ള ഒരു രാജ്യത്തു ഡിജിറ്റൽ പേമെന്റ് സംബ്രതായം ഏർപ്പെടുത്തുമ്പോൾ ഏറെ വിമർശ്ശനങ്ങൾ ഉണ്ടായി. ഇതേ പറ്റി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട നേതാക്കൻമ്മാരോട് ചോദിച്ചപ്പോൾ പുച്ഛമായാണ് മറുപടിലഭിച്ചതു ! അന്നേ എനിക്കുറപ്പായിരുന്നു സംഗതി ക്ലിക്കാകുമെന്നു. അല്ലായിരുന്നെങ്കിൽ ഇവരൊക്കെ കേരളത്തിൽ ഓരോ പദ്ധതികളെയും എതിർത്ത് അക്രമ സമരം നടത്തി പൊതുമുതൽ നശിപ്പിച്ചത് ഒന്ന് ഓർത്താൽ മതി. ഈ സമരങ്ങളൊക്കെ വിജയിച്ചുരുന്നുവെങ്കിലുള്ള ഭയാനകമായ രംഗം ഒന്ന് ഓർത്തുനോക്കിയേ ?
ഇവിടെ റോഡുകളുണ്ടാവുമായിരുന്നോ ? ഇവിടെ കമ്പ്യൂട്ടർ ഉണ്ടാവുമായിരുന്നോ?
ഇവിടെ ടി വി ചാനലുകൾ ഉണ്ടാവുമായിരുന്നോ ?
ഇവിടെ വിമാനങ്ങളും, വിമാനത്താവളങ്ങളും ഉണ്ടാവുമായിരുന്നോ ?
ഇവിടെ സ്വകാര്യ കോളേജുകൾ ഉണ്ടാവുമായിരുന്നോ ?
ഇവിടെ സ്വാശ്രയ കോളേജുകൾ ഉണ്ടാവുമായിരുന്നോ ?
ഇവിടെ മെട്രോ റെയിൽ സമ്പ്രദായം ഉണ്ടാവുമായിരുന്നോ ?
നാഷണൽ ഹൈവേ പോലുള്ള സംവിധാനങ്ങൾ ഉണ്ടാവുമായിരുന്നോ?
ഇതൊന്നും ഇലാത്ത ഒരു അവസ്ഥയെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
ഇനിയുമുണ്ട് ആയിരക്കണക്കിന് പദ്ധതികൾ ഇതൊക്കെ നമ്മുടെ നാട്ടിൽ നിലവിൽവന്നത് ഇവരുടെ സമരങ്ങൾ പരാജയപ്പെട്ടതുകൊണ്ടാണ് ..!
ഇനി ഇവർ സമരം നടത്തി വിജയിച്ച സമരങ്ങളിൽ ചിലതു നോക്കാം …
ഓട്ടുകമ്പനി സമരം, ബീഡിക്കമ്പനി സമരം, കൈത്തറി മേഖലയിലെ സമരം , ഗ്വാളിയാർ റയൺസ് സമരം , കെൽട്രോൺ, എഫ് എ സി ടി , ടൈറ്റാനിയം , അങ്ങനെ എന്തല്ലാം സമരങ്ങൾ വിജയിച്ചോ? അതെല്ലാം നിമുക്ക് നഷ്ട്ടമായി ഇതല്ലേ സത്യം ? ഈ തെഴിലിടങ്ങളെല്ലാം മറ്റു സംസ്ഥാനങ്ങളിൽ വിജയകരമായി ഇപ്പോഴും പ്രവർത്തിക്കുന്നില്ല?
ഇനി മറ്റൊരു പരാതിയും പ്രതിപക്ഷങ്ങളും ചോദിക്കുന്ന ചോദ്ധ്യങ്ങളും ആരോപണങ്ങളെ പറ്റി പറയാം. കൗതുക പരമായ ഈ സംഭവം എങ്ങനെ വിവരിക്കണം എന്നലോചിക്കുകയാ ? കാരണം എല്ലാവരും ഉറക്കം നടിക്കുകയല്ലേ ?
രസകരമായ ഈ സംഭവം നടക്കുന്നത് ഒരു ബാങ്കിൽ വെച്ചായിരു. 60 വയസ്സുള്ള ഒരു മുസ്ലീം സ്ത്രീ കൗണ്ടറിനടുത്തെത്തി ഗുമസ്തനോട് ചോദിച്ചു: ‘മോദിയുടെ പൈസ എന്റെ അക്കൗണ്ടിൽ എത്തിയോ?’
മോദിയുടെ പണം കൊണ്ട് അവർ ഉദ്ദേശിച്ചത് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി – 100% കേന്ദ്ര ഗവൺമെന്റ് ഫണ്ട് ചെയ്ത പദ്ധതിയിൽ എല്ലാ കർഷകർക്കും മിനിമം വരുമാന സഹായമായി പ്രതിവർഷം 6000 രൂപ വരെ ലഭിക്കും.
ഇത് കേട്ടപ്പോൾ രണ്ടു നേതാക്കളും ആവേശത്തോടെ (കമ്മ്യൂണിസ്റ്റ് & കോൺഗ്രസ്സ്) നേതാവും കൂടെ ഒരാളും ചേർന്നു ആ സ്ത്രീയോട് പറഞ്ഞു: “ഇത് മോദിയുടെ പൈസയല്ല. മോദി ഈ പണം നൽകുന്നത് അദ്ദേഹത്തിന്റെ കീശയിൽ നിന്നോ, കുടുംബ സ്വത്തിൽ നിന്നോ അല്ല. ഇത് നമ്മുടെയൊക്കെ നികുതിപ്പണത്തിൽനിന്നും എടുത്തു തരുന്നതാ. നമ്മുടെ നികുതിപ്പണം ഞങ്ങളിലേക്ക് തിരിച്ചുവരുന്നു.
ഇത് കേട്ട നമ്മുടെ ഉമ്മ അവരോട് ഒരുചോദ്ദ്യം? അല്ലമക്കളെ ഞമ്മക്ക് സ്വാതന്ദ്ര്യം കിട്ടിയിട്ട് എഴുപതുകൊല്ലം കഴിഞ്ഞില്ലേ ? ഇതുവരെ ഇവർ നികുതിയൊന്നും പിരിച്ചിട്ടില്ലേ? അന്നൊന്നും ഞമ്മക്ക് ഇങ്ങനെ പണമൊന്നും കിട്ടീട്ടില്ലല്ലോ ?
ഡിം തരികടതോം … എല്ലാവരും നിശബ്ദം !
ഉടനെ ഉമ്മ വീണ്ടും ചോദിച്ചു അല്ല മോനെ നമ്മുടെ ആ ബസ്റ്റോപ്പില്ലെ കോയിക്കൂടുപോലത്തെ ബസ്റ്റോപ്പില് വലിയ അക്ഷരത്തിൽ എഴുതിക്കണ്ടു എം. എൽ. എ (പേര്), ഫണ്ടിൽ നിന്നും എടുത്തു ചിലവഴിച്ച ഉണ്ടാക്കിയ ബസ്സ് സ്റ്റോപ്പ് തുക കണ്ടാൽ കണ്ണ്തള്ളും??
ആ റോഡിന്റെ വശത്തു എഴുതിവെച്ചിന് എം. പി. ഫണ്ടിൽ നിന്ന് ചിലവഴിച്ചു എന്ന് .. ഇത് ഓല് ഓലവീട്ടീന്നു എടുത്തതാ മക്കളെ ?
ഉത്തരം മൗനം..
ഈ ചോദ്ദ്യം ഇവർ ഒട്ടും പ്രതീക്ഷിരുന്നില്ല.
അൽമഗതം പറയുന്നുണ്ട് വിവരം വെച്ചുതുടങ്ങി … വെറുതെയല്ല മോഡിജിക്ക് വർഷാ വർഷവും പിന്തുണ കൂടിക്കൂടി വരുന്നത്.
ഇതുകൊണ്ടുതന്നെയാണ് ഒരു ശരാശരി പൗരൻ ‘മോദിയുടെ പൈസ’ എന്ന് പരാമർശിക്കുകയും, തുടർച്ചയായി അധികാരപരിധിക്കു പുറത്തായവർ ഇങ്ങനെപറയുന്നവരുടെ പുറത്തു കുതിരകയറി മോദിയുടെ കുടുംബത്തെ ചർച്ചയിലേക്ക് വലിച്ചിഴക്കുകയും, മോദിയുടെ സർട്ടിഫിക്കറ്റിന്റെ ഉറവിടം തേടുന്നതും. ഒടുവിൽ ഇത് പറഞിനി ഇങ്ങോട്ടു വരേണ്ട എന്നാണു കോടതിപറഞ്ഞു നമ്മുടെ കേജരി മാമന് ഫൈനിട്ടത്….
മോദിജിയുടെ ഭരണത്തെ ഇവരെ ആശങ്കാകുലരാക്കുന്നതു എന്തുകൊണ്ടാണ് എന്ന് മനസ്സിലായല്ലോ ?
ഈ സംഭാഷണം നടക്കുന്നതിനിടയിൽ ബാങ്ക് ജീവനക്കാരൻ ഒട്ടും താല്പര്യമില്ലാതെ ഉമ്മയോട് പറഞ്ഞതു … പണം വന്നിട്ടുണ്ട് …
ഈ വിവരം ബാങ്ക് ഉദ്ദ്യോഗസ്ഥർ പറഞ്ഞതോടെ ഉമ്മ മോഡിക്കുവേണ്ടി ദുവാ ചെയ്തു സ്ഥലം വിട്ടു…
അത്രയും സമയം ഇതൊക്കെ വീക്ഷിച്ചു ക്കൊണ്ടിരുന്ന ഒരാൾ (നമുക്ക് നിഷ്പക്ഷനെന്നു വിളിക്കാം)
അവിടെയുണ്ടായി നെതാക്കളുടെ അടുത്ത് ചെന്ന് കിസാൻ സമ്മാൻ നിധിയിലെ പണം മോദിയുടെ പണമോ കുടുംബത്തിന്റെ പണമോ അല്ലെന്ന് അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് പറഞ്ഞു..
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദിയുടെ പിതാവ് ചായ വിൽപനക്കാരനായിരുന്നു, അതിനാൽ അദ്ദേഹത്തിന് ഇങ്ങനെ പണം വാരിക്കോരി കൊടുക്കാനൊന്നും സാദിക്കില്ല! അദ്ദേഹത്തിന് കൂടുതൽ കുടുംബ സ്വത്ത് ഇല്ല. അതുകൊണ്ടുതന്ന സമ്പത്തും ഇല്ല . നേതാവ് ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ഇല്ല, ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്. എന്നാൽ ഞങ്ങൾ അടച്ച പണം നികുതിയായി ലഭിക്കുന്നു എന്നത് ശരിയല്ലേ.?
അതിനുള്ള അദ്ദേഹത്തിന്റെ മറുപടി, “തീർച്ചയായും. നമ്മുടെ മുഖ്യമന്ത്രിമാർക്കും, പ്രധാനമന്ത്രിമാർക്കും സ്വന്തം പോക്കറ്റിൽ നിന്ന് പൊതുജനങ്ങൾക്ക് പണം നൽകാൻ കഴിയില്ല. എന്നാൽ നിങ്ങൾ ഞങ്ങളുടെ നികുതികൾ, ഞങ്ങളുടെ നികുതികൾ എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. നിങ്ങൾ യഥാർത്ഥത്തിൽ എത്ര നികുതി അടയ്ക്കുന്നു? നിങ്ങൾ സർക്കാരിന് കൂടുതൽ പണം നൽകുന്നുണ്ടോ അതോ സർക്കാരിൽ നിന്ന് കൂടുതൽ വാങ്ങുന്നുണ്ടോ?
അദ്ദേഹത്തിന്റെ മാന്ന്യമായ ഈ സംസാരം .. ഇതിനിടയിൽ വൈദ്വ്യതി നിലച്ചതിനാൽ എല്ലാവരുടെയും ശ്രദ്ധ ഇദ്ദേഹത്തിലായി. സരസമായി സംസസരിക്കുന്നതിനാൽ അവിടെയുള്ളവർ താൽപ്പര്യത്തോടെ ശ്രദ്ദിക്കാൻ തുടങ്ങി . അദ്ദേഹം
ചോദിച്ചു, ‘നിങ്ങൾക്ക് BPL (ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള) റേഷൻ കാർഡ് ഉണ്ടോ?’ താൻ ബിപിഎൽ വിഭാഗത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹം വീണ്ടും പറഞ്ഞു: “നിങ്ങൾക്ക് എത്ര സൗജന്യ അരി കിട്ടുമെന്ന് നിങ്ങൾക്കറിയാമോ? ഒരു മാസം 35 കിലോ. അതായത് പ്രതിവർഷം 420 കിലോയാണ് സർക്കാർ സൗജന്യമായി നൽകുന്നത്. റേഷൻ കടകളിൽ ഉയർന്ന ഗുണനിലവാരമുള്ള അരിയാണ് ലഭിക്കുന്നത്. അതിനാൽ കിലോയ്ക്ക് 30 രൂപയ്ക്ക്, നിങ്ങൾക്ക് പ്രതിവർഷം 12,600 രൂപയുടെ അരി മാത്രം ലഭിക്കുന്നു.. നിങ്ങളുടെ ബിപിഎൽ കാർഡിൽ മണ്ണെണ്ണ, ഗോതമ്പ്, പഞ്ചസാര എന്നിവയും ലഭിക്കും. കൂടാതെ, ചെറുതും വലുതുമായ നിരവധി ഡിസ്കൗണ്ടുകളും സ്കീമുകളും ഉണ്ട്. നിങ്ങളുടെ വീട്ടിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ള ആരെങ്കിലും ഉണ്ടോ?
നേതാവിന്റെ അമ്മ അദ്ദേഹത്തോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. അങ്ങനെയെങ്കിൽ, അവർക്ക് പ്രതിവർഷം 12,000 രൂപ ലഭിക്കും.
ഇത്തരം നേതാക്കൾക്കും കുടുംബത്തിനും കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്ന പണവും സാധനങ്ങളും കണക്കാക്കുമ്പോൾ, അത് പ്രതിവർഷം ഏകദേശം 40,000 രൂപ വരും. ‘അപ്പോൾ നിങ്ങൾ എന്താണ് സർക്കാരിന് തിരികെ നൽകുന്നത്?” ഇവരിൽ മിക്കവർക്കും 900 ചതുരശ്ര അടി വീടുണ്ടായിരുന്നു, പ്രതിവർഷം 200 രൂപ വീട്ടുനികുതി അടച്ചു. കേരളത്തിൽ ഭൂനികുതി വളരെ കുറവായതിനാൽ വർഷത്തിൽ വെറും 3 രൂപ മാത്രമാണ് അദ്ദേഹം ഭൂനികുതി അടച്ചത്. അപ്പോൾ 203 രൂപ അയാൾ നികുതിയായി അടക്കുന്ന പണമാണ്.
“അപ്പോൾ ഇവരെപോലുള്ളവരൊക്കെ സർക്കാരിൽ നിന്ന് 40,000 രൂപ സ്വീകരിച്ചു 203 രൂപ തിരികെ നൽകുമ്പോൾ, എന്തുകൊണ്ടാണ് ഇവരോക്കെ ഞങ്ങളുടെ നികുതി എന്നുപറഞ്ഞു അഹങ്കാരത്തോടെ ആവർത്തിക്കുന്നത്? 39,797-ന്റെ കുറവ് ആരാണ് നികത്തുന്നതെന്ന് നിങ്ങൾക്കറിയാമോ? നേതാവ് പൂർണ്ണമായും നിശബ്ദനായി.
പൊതുജനങ്ങൾ അടക്കുന്ന നികുതി രാജ്യം ഭരിക്കാൻ പര്യാപ്തമല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഞാനും നിങ്ങളും സർക്കാരിന് ആകെ നഷ്ടമാണ്. പകരം, അദാനി, അംബാനി, ടാറ്റ, ബിർള തുടങ്ങിയ കോർപ്പറേറ്റുകളും മുതലാളിമാരുമാണ് യഥാർത്ഥത്തിൽ നമ്മെ പോറ്റുന്നതും വളർത്തുന്നതും.
അദാനിയെയും, അംബാനിയെയും വെറുക്കുന്ന ഒരു പ്രത്യേക പ്രത്യേക മാനസികാവസ്ഥ, നമ്മുടെ രാഷ്ട്രീയക്കാർ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇഷ്ടപ്പെടേണ്ടവരെ വെറുക്കാൻ പഠിപ്പിക്കുന്ന ഒരു പ്രവണത. ഒരുകാര്യം നമ്മൾ മറക്കരുത്..
നിങ്ങൾ വെറുക്കുന്ന അംബാനി ഇന്ത്യയുടെ മൊത്തം നികുതിയുടെ 5% സംഭാവന ചെയ്യുന്നു. വൻകിട കോർപ്പറേറ്റുകൾ മൊത്തം നികുതിയുടെ 25% സംഭാവന ചെയ്യുന്നു. (ശ്രദ്ധിക്കുക: പുസ്തകം മാർക്‌സിന്റെ ദാസ് കാപ്പിറ്റലാണ്)
റേഷൻ കടയിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന അരി, പഞ്ചസാര, മണ്ണെണ്ണ, ഗോതമ്പ്, പയർ എന്നിവയ്ക്ക് കോർപ്പറേറ്റ് നികുതിയാണ് നൽകുന്നത്. അതിനാൽ നിങ്ങൾ ഈ കോർപ്പറേറ്റുകളെ ബഹുമാനിക്കുന്നില്ലെങ്കിലും അവരെ വിമർശിക്കാൻ നമ്മൾക്കവകാശമില്ല
കാരണം, ഭാരതം എപ്പോഴും നികുതിദായകരെ പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്.
ഭാരതം മുഴുവൻ വൈശ്യന്റെയോ കുബേരന്റെയോ ക്ഷേത്രങ്ങളാൽ നിറഞ്ഞതാണ്. എല്ലാവർക്കും സമ്പത്ത് സൃഷ്ടിക്കാൻ കഴിയില്ല. സമ്പൂർണ്ണ സമത്വം സാധ്യമല്ല. കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾക്ക് പോലും സമ്പൂർണ്ണ സമത്വം സ്ഥാപിക്കാനോ സമ്പത്ത് സൃഷ്ടിക്കാനോ കഴിഞ്ഞില്ല.
ഉദാഹരണത്തിന് റേണ്ടമായി 10 പേരെ തിരഞ്ഞെടുത്ത് അവർക്ക് ഒരു കോടി രൂപ വീതം നൽകുകയും ഒരു വർഷത്തിനുള്ളിൽ പണം കൊണ്ട് അവർക്ക് എന്തുചെയ്യാൻ കഴിയുമെന്ന് അവരോട് ചോദിക്കുകയും ചെയ്യുക. ഒരു വർഷത്തിനുശേഷം അവരെല്ലാം കോടീശ്വരന്മാരാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ചിലർക്കായിരിക്കാം. ചിലർ ഒരു കോടി രൂപ രണ്ടു കോടി രൂപയാക്കി മാറ്റും. മറ്റുള്ളവർ ദാരിദ്ര്യത്തിലേക്ക് വീഴും. ആളുകൾക്ക് പണം നൽകി നിങ്ങൾക്ക് സമ്പൂർണ്ണ സമത്വം സൃഷ്ടിക്കാൻ കഴിയില്ല. അംബാനിയെപ്പോലെയോ അദാനിയെപ്പോലെയോ ഒരു മാളിക പണിയണമെന്ന് ആരെങ്കിലും പറഞ്ഞാൽ അത് പ്രായോഗികമല്ല. അങ്ങനെയായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് ലോട്ടറി ലഭിച്ചവരിലൂടെ എത്ര സമ്പന്നന്മാരുണ്ടാവണമായിരുന്നു!.
ഇദ്ദേഹത്തിന്റെ സരസമായ
വാദങ്ങൾ കേട്ട് നേതാവ് പറഞ്ഞു: “ഇത്രയും വർഷമായി ഞാൻ സമ്പന്നരായ ആളുകളെ വെറുക്കുകയും, കുറ്റപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ അദാനിയും അംബാനിയും, ടാറ്റയും ബിർളയും അടച്ച, നികുതിയാണ് എന്നെയും എന്റെ കുടുംബത്തെയും അതിജീവിക്കാൻ അനുവദിച്ചതെന്ന് അറിയുന്നത് ഒരു കണ്ണ് തുറപ്പാണ്.
ധാർമികത: വസ്തുതകൾ പഠിക്കാതെയും മനസ്സിലാക്കാതെയും ആളുകളെ വെറുക്കരുത്. പൗരന്മാർ എന്ന നിലയിൽ നമ്മൾ ചെയ്യേണ്ട ഏറ്റവും കുറഞ്ഞ കാര്യമാണിത്. നമുക്ക് ബഹുമാനം നൽകാൻ കഴിയുന്നില്ലെങ്കിൽ, കുറഞ്ഞത് വിമർശിക്കരുത്. “അംബാനിയും അദാനിയും ഞങ്ങളുടെ ശത്രുക്കളാണ്” എന്ന് ഒരു പ്രത്യേക മാനസീകാവസ്ഥയിലെത്തിച്ചിരിക്കുന്നു നമ്മുടെ രാഷ്ട്രീയം.
നമ്മുടെയൊക്കെ ചെറുപ്പത്തിൽ ഇങ്ങനെ പറഞ്ഞുകേട്ടതു ടാറ്റയേയും ബിർളയെയും പറ്റിയായിരുന്നു . അതിപ്പോൾ അദാനിയും അംബാനിയുമായി . ഇനിയൊരു തലമുറ കഴിഞ്ഞാൽ പെരുകൾ മാറിവരും. അത് ചിലപ്പോൾ യുസഫലിയോ? രവിപിള്ളയൊക്കെയാവാം..
ഇവരൊന്നും നമ്മുടെ ശത്രുക്കളല്ല
പകരം, ഇവരൊക്കെ രാജ്യത്തിനുള്ളിൽ സമ്പത്ത് സൃഷ്ടിക്കുകയും രാജ്യത്തിന് പുറത്തേക്ക് സമ്പത്ത് ചോരുന്നത് തടയുകയും ചെയ്യുന്നു.
അംബാനിയുടെ ജിയോ ജനങ്ങളുടെ ജീവിതം എളുപ്പമാക്കി. ജിയോ വന്നതിന് ശേഷമാണ് അൺലിമിറ്റഡ് കോളുകൾക്ക് മൊബൈൽ പ്ലാനുകൾ 1,900 രൂപയിൽ നിന്ന് 230 രൂപയായി കുറച്ചത്. ധീരുഭായ് അംബാനിയുടെ മകൻ ഇന്ത്യയിൽ നിന്നുള്ള സമ്പത്ത് ചോർച്ച തടയുക മാത്രമല്ല, നിരവധി രാജ്യങ്ങളിൽ നിന്നുള്ള വരുമാനം ഇന്ത്യയിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നു.
ഒരൊറ്റ കമ്പനി ഇന്ത്യയുടെ വരുമാനത്തിന്റെ 5% സംഭാവന ചെയ്യുമ്പോൾ, അത്തരമൊരു കമ്പനിയുടെ സംരക്ഷണം നൽകേണ്ടത് ഭരണ സ്ഥാപനത്തിന്റെ കടമയാണ്. ഇത് നമ്മൾ മനസ്സിലാക്കണം.
ലോകാ സമസ്താ സുഖിനോ ഭവന്തു .. ഇത് നമ്മുടെ സംസ്‌കാരമാണ് . ഇതുപാലിക്കപ്പെടണമെങ്കിൽ നികുതിദായകരെ നമ്മൾ ബഹുമാനിക്കണം.
പൊതു തിരഞ്ഞെടുപ്പിന് ഇനി കുറച്ചു മാസങ്ങൾ മാത്രമേയുള്ളു .. ഇനി പതിവ് നാടകങ്ങളൊക്കെ അരങ്ങേറും , അരി പഞ്ചസാര പയർ വർഗ്ഗങ്ങൾ , തക്കാളി ഉരുളക്കിഴങ്ങു പോലെയുള്ള മനുഷ്യന് അത്യാവശ്യം വേണ്ടുന്ന നിത്യോപയോക സാദങ്ങളൊക്കെ മാർക്കറ്റിൽ നിന്നും അപ്രത്യക്ഷമാക്കി നാട്ടിൽ കൃതൃമ ക്ഷാമം ഉണ്ടാക്കാൻ ശ്രമിക്കും ,
ബീഫ് , പർദ്ദ, ന്യൂന പക്ഷ ധ്വാസ്വനം, പോലുള്ള പൊറാട്ടു നാടകങ്ങൾ അരങ്ങേറും, ഇതിനൊക്കെ പിന്തുണ നൽകാനും, ഐക്യ ദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് നമ്മുടെ രാജ്യത്തെ സംസാകാരിക നായക്…. ന്മാരൊക്കെ ഉറക്കം നടിക്കുന്നത് മാറ്റി സടകുട എഴുന്നേറ്റു പ്രസ്ഥാവനകളും ഐക്യദാർഢ്യവും പ്രകടിപ്പിക്കും , ഒരുകാര്യത്തിൽ നമുക്ക് സമാദാനിക്കാം അക്രമാസക്തമാവുന്ന ഹർത്താലുകൾ ഉണ്ടാവില്ല …. ശംഭോ മഹാദേവാ ….
ഡിജിറ്റൽ പണമിടപാടിൽ പുത്തൻ റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുകയാണ് ഇന്ത്യ. യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യു.പി.ഐ) വഴി ഓഗസ്റ്റിൽ മാത്രം നടന്നത് പത്ത് ബില്യണിലധികം ഇടപാടുകളാണ്. നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച് കണക്കുകളും പുറത്തു വിട്ടിരുന്നു. ആദ്യമായാണ് ഒരു മാസം ഇടപാടുകൾ പത്ത് ബില്യൺ( 1000 കോടി) കടക്കുന്നത്. ജൂലൈ മാസത്തിൽ നടന്ന 996.4 കോടി എന്ന റെക്കോർഡാണ് ഓഗസ്റ്റ് മാസത്തിൽ ഇന്ത്യ മറി കടന്നത്. ഇതോടെ, സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകൾ ഏറ്റു വാങ്ങുകയാണ് കേരളത്തിന്റെ മുൻ ധനകാര്യമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്..
ഇന്ത്യയ്‌ക്ക് ഒരിക്കലും ഡിജിറ്റൽ ആകാൻ കഴിയില്ല എന്നതായിരുന്നു ധനമന്ത്രി ആയിരുന്ന കാലത്ത് തോമസ് ഐസക് നടത്തിയ പരാമർശം. ‘വാചകമടിച്ചാൽ പോരാ.. ഡിജിറ്റലൈസേഷൻ എന്നൊക്കെയുള്ള വിഡ്ഢിത്തം പറഞ്ഞാൽ പോരാ. തൊണ്ണൂറ് ശതമാനം ആളുകളും അസംഘടിത മേഖലയിൽ ജീവിക്കുന്ന ഇന്ത്യ… ഡിജിറ്റലാവാൻ പറ്റത്തില്ല. മീൻ കച്ചവടക്കാരൻ ക്രെഡിറ്റ് കാർഡ് കൊടുത്ത് മീൻ കൊടുക്കുമോ, ആക്രിക്കാർ ചെയ്യുമോ, പച്ചക്കറിക്കാര് ചെയ്യുമോ? ഇതൊക്കെ ഒരു വാചകമടിയാണ്’- എന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം…….
ലോകബാങ്കും ഐഎംഎഫും ഉൾപ്പടെയുള്ള നിരവധി അന്താരാഷ്‌ട്ര സ്ഥാപനങ്ങൾ യുപിഐയെ പ്രശംസിച്ചതും, സിംഗപ്പൂർ, മലേഷ്യ, ഭൂട്ടാൻ, നേപ്പാൾ, യു.കെ, റഷ്യ, ഒമാൻ, ഖത്തർ, യൂറോപ്പ്, ഫ്രാൻസ്, യു.എ.ഇ, ശ്രീലങ്ക എന്നിങ്ങനെ പല രാജ്യങ്ങളും ഇന്ത്യയുടെ സാമ്പത്തിക വളർച്ച തിരിച്ചറിഞ്ഞ് യുപിഐ നടപ്പാക്കിയതും ചൂണ്ടിക്കാട്ടിയാണ് രാജ്യത്തിന്റെ പുരോഗതിയ്‌ക്ക് തുരങ്കം വെയ്‌ക്കുന്ന തോമസ് ഐസക്കിന്റെ വാദങ്ങളെ സമൂഹമാദ്ധ്യമങ്ങളിൽ കണക്കിന് ട്രോളുന്നത്. ഇന്ത്യയിലെ ജനങ്ങൾ ഡിജിറ്റൽ പുരോഗതിയുടെ പാതയിലാണ് എന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് യു.പി.ഐ ഇടപാടിലെ റെക്കോർഡ് നേട്ടം……
എല്ലാവരും ഇത് അറിഞ്ഞിരിക്കണം, അതിനാൽ ഇത് കഴിയുന്നത്ര ആളുകൾക്ക് കൈമാറുക.
വന്ദേമാതരം
(ചില വരികളോടും ആശയങ്ങളോടും കടപ്പെട്ടിരിക്കുന്നു..)
Madathil Babu Jayaprakash …✍️ watsapp contact No 9500716709
Thank you Babu Jaya Prakash for the well written notes on our Prime Minister Narendra Modij.
Keep up the amazing work, dear.
LikeLike
Once again you nailed it right. You are right my freind 🙏 We should learn how to appreciate good things as it is without politics. Wish you all the best Babu 👍
LikeLike
Prime Minister Narendra Modij.👌❤️😊👏
LikeLike