തങ്ക നൂൽ വ്യവസായം

Time taken to read 3 minutes

സുശാന്ത്മാസ്റ്ററുടെ ചികരി ഉപയോഗിച്ച് ചൂടിയും കയറും ഉണ്ടാക്കുന്ന ഒരു വീഡിയോ കണ്ടപ്പോൾ പഴയ കുറച്ചുകാര്യങ്ങൾ ഓർമ്മയിൽ എത്തി. പ്രസ്തുത വീഡിയോ അദ്ദേഹം പ്രവാസ ജീവിതം നയിച്ച മാലി ദ്വീപിൽ വെച്ച് എടുത്തതാണെന്നുള്ള അടിക്കുറിപ്പോടുകൂടിയായിരുന്നു. ഒരുകാലത്തു കേരളത്തിന്റെ സമ്പത് വ്യവസ്ഥയ്ക്ക് താങ്ങായിരുന്ന വ്യവസായം! ഇന്ന് പഴയ പ്രതാപമൊക്കെ ക്ഷയിച്ച അവസ്ഥയിൽ ആണെങ്കിലും ഇത്തരം പാരമ്പരാഗതമായ തൊഴിലുകളെല്ലാം നമുക്ക് ഇന്ന് അന്ന്യം നിന്ന കാഴ്ച്ചകളാണ്. എങ്കിലും കേരളത്തിൽ ഇന്നും ചുരുക്കം ചില സ്ഥലങ്ങളിൽ നിലനിൽക്കുന്നൂ എന്നത് നമുക്ക് ഒരു ആശ്വാസമായി കരുതാം.

ഈ കുടിൽ വ്യവസായവുമായി ബന്ധപ്പെട്ടു ചെറുപ്പകാലത്തെ ഓർമ്മയിലുള്ള ചില കാഴ്ച്ചകൾ ഒന്ന് എഴുതാൻ ശ്രമിക്കുകയാണ് . എന്റെ ബ്ലോഗ് പേജിൽ ഏതോ വിഷയവുമായി ബന്ധപ്പെടുത്തി ഈ കുടിൽ വ്യവസായത്തെ പറ്റി ചെറുതായി പരാമർശ്ശിച്ചി ട്ടുണ്ട്.

മയ്യഴി റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോൾ അതൃത്തി കഴിഞ്ഞു ഏതാണ്ട് 200 – 250 മീറ്റർ കഴിഞ്ഞാൽ ഇടതുഭാഗത്തു ഇറങ്ങിയാൽ പൂഴിനിറഞ്ഞ പ്രദേശം. ചെറിയ ഒരു ദ്വീപ് പോലെ തോന്നിപ്പിക്കുന്ന സ്ഥലം, ചുറ്റും തെങ്ങിൻതോപ്പും, ഒറ്റാറ്റയായ വീടുകളും, ഒരുഭാഗം വയലുകളും, ഓലമേഞ്ഞ ഒരു എൽ പി സ്‌കൂളും കാണാം. നമ്മൾ ആ സ്‌കൂളിനെ നടേമ്മൽ സ്‌കൂൾ എന്ന് വിളിച്ചുവന്നത്. മറ്റൊരുഭാഗം തോടും , തോട് ഒഴുകി അവസാനിക്കുന്നത് പുഴയിലും. അവിടങ്ങളിലെ വീട്ടുകൾക്കു മുൻപിൽ,  നടയിൽ വെച്ച് ചികരി പിരിക്കുന്നത് സ്ഥിരം കാഴ്ച്ചയായിരുന്നു. സമാനമായ കാഴ്ച്ച പിന്നെ കാണാൻ കഴിഞ്ഞത് റെയിൽവേ സ്റ്റേഷൻ കഴിഞ്ഞു കിഴക്കോട്ടു കക്കടവ് ഭാഗത്തേക്കും, ഒളവിലം ഭാഗത്തേക്കും നടക്കുമ്പോൾ ഇത്തരം കാഴ്ച്ചകൾ കാണാറുണ്ട്. ഒരുകാര്യം പ്രത്യേകം ശ്രദ്ദയിൽ പെട്ടത് ഈ പ്രവർത്തി ചെയ്തുവന്നിരുന്നത് കൂടുതലായും സ്ത്രീകൾ ആയിരുന്നു എന്നുള്ളതാണ്.

ചികരിച്ചൂടിയുണ്ടാക്കാൻ പ്രധാനാമായും ഉള്ള അസംസ്കൃത വസ്തു തേങ്ങയുടെ മടൽ ആയിരുന്നു. ഈ തൊഴിൽ അധികവും കണ്ടിട്ടുള്ളത് പുഴയും അതിനോട് ചേർന്നിരിക്കുന്ന വിശാലമായ ചതുപ്പു നിലങ്ങളും ഉള്ള സ്ഥലത്തായിരിക്കും. വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച മടലുകൾ പുഴയോരത്തു എത്തിച്ചു അവിടെനിന്നു  പിന്നീട് കുത്തുവള്ളത്തിലും, തലച്ചുമടായും ചതുപ്പ് സ്ഥലത്തേക്ക് മാറ്റി ചളിയിൽ പൂഴ്ത്തി വെക്കും.

വളരെ അപകടം നിറഞ്ഞ ജോലിയാണ് മടൽ ചളിയിൽ പൂഴ്ത്തുന്നതും അത് പിന്നീട് പുറത്തേക്കു എടുക്കുന്നതും. പ്രധാനമായും പുരുഷൻമ്മാരാണ് ഈ പ്രവർത്തി ചെയ്യുന്നത്. കുത്തൂവള്ളത്തിൽ എത്തിക്കുന്ന പച്ചമടൽ പൂഴ്ത്താനുദ്ദേശിക്കുന്ന സ്ഥലം കണ്ടെത്തി വഞ്ചിയിൽ നിന്നും രണ്ടുപേർ ചളിയിൽ ഇറങ്ങിനിൽക്കുന്നവർക്കു ഏറിഞ്ഞുകൊടുക്കും . ചളിയിൽ നിൽക്കുന്നവരുടെ തോളറ്റംവരെ ചളി കാണാം, അപകടം പിടിച്ച ജോലിയായതിനാൽ ചളിയുടെ ആഴം ഒരു വലിയ മുളകൊണ്ട് കുത്തി പരിശോദിച്ചു തിരഞ്ഞെടുക്കും. തോണിയിൽ നിന്നും എറിഞ്ഞു കൊടുക്കുന്ന മടൽ ഓരോന്നായി ചളിയിൽ കാലുകൾ ഉപയോഗിച്ച് ചവുട്ടി താഴ്ത്തും. അങ്ങനെ ചളിയിൽ പുതച്ചുവെക്കുന്ന മടലുകൾ ഏതാണ്ട് സമതലത്തിൽ എത്തി കഴിഞ്ഞാൽ അതിനുമുകളിൽ ചളിപുതച്ചു ചുറ്റും കമ്പുകൾ കുത്തി അടയാളപ്പെടുത്തി വെക്കും. കുറച്ചു ദിവസം കഴിഞ്ഞാൽ മടൽ പുറത്തെടുക്കും മുകളിലുള്ള മടലുകൾ അനായാസം എടുക്കുവാൻ സാദിക്കും. ആഴങ്ങളിലേക്ക് പോകുമ്പോൾ ചളിയിൽ മുങ്ങി വേണം പുറത്തെടുക്കാൻ ഏറെ ബുദ്ദിമുട്ടും അപകടം നിറഞ്ഞ പ്രവർത്തി. ചളിയിൽ മുങ്ങി മടലുമായി പൊങ്ങിവരുമ്പോൾ തലയിലും മുഖത്തും ദേഹമാസകലം ചളി പുതഞ്ഞിരിക്കും ആളുകളെ മനസ്സിലാവില്ല. ചളിയിൽ നിന്നും കോരിയെടുത്ത മടലുകൾ തോണിയിലിട്ടു കരയ്ക്കു എത്തിക്കും.

ഇങ്ങനെ ചളിയിൽ കുതിർന്ന മടലുകൾക്കു അസഹനീയമായ നാറ്റമായിരിക്കും. അത് അടുത്തുള്ള തോട്ടിലേ വെള്ളത്തിൽ മുക്കി പറ്റിയിരിക്കുന്ന ചളികളെല്ലാം നീക്കി,    പദം വന്ന മടലുകൾ ചെറുസംഘങ്ങളായി സ്ത്രീകൾ നിരയായി ഇരുന്നു ഒരു കല്ലിൻമേൽ ഇട്ടു കട്ടിയുള്ള മരക്കഷ്ണം കൊണ്ട് തല്ലി ചികരിച്ചോറൊക്കെ കളഞ്ഞു നൂൽപ്പരുവത്തിൽ ആക്കിയെടുക്കും.

പണ്ടൊക്കെ ഇത്തരം രംഗങ്ങൾ പല ഡോകുമെന്ററി കളിലൂടെയും, സിനിമയിലൂടെയും സ്ഥിരം കാണാറുണ്ടു്. ഇങ്ങനെ ചികരിയാക്കുന്നതു വാരി അധികം വെയിൽ പെടാത്ത സ്ഥലത്തിട്ടു ഉണക്കിയെടുക്കും.

ഒന്ന് ചെറുതായി ഉണങ്ങിക്കഴിഞ്ഞാൽ ചെറിയ കുട്ടകളിലാക്കി. ചൂടി പിരിക്കാൻ ഉപയോഗിക്കുന്ന റാട്ടിൽ തിരച്ചു വെച്ച് ഒരു സ്ത്രീ പതിയെ റാട്ട് തിരിക്കും അതനുസരിച്ചു മറ്റൊരു സ്ത്രീ കഴുത്തിന് തൂക്കിയിട്ട കുട്ടയിൽനിന്നും അധികം കനമില്ലാതെ അല്പാല്പമായി ചികരി ഫീഡ് ചെയ്തു ചൂടിയുടെ പാകത്തിൽ ആക്കി പിന്നോട്ട് നടന്നുകൊണ്ടേ ഇരിക്കും.

ഇങ്ങനെ പിരിക്കുമ്പോൾ ഇഴമുറിയാതെ നോക്കണം. ചിലപ്പോൾ ഇഴമുറിഞ്ഞു പോയാൽ റാട്ട് തിരിക്കുന്നത് നിർത്തി ചികരി യോജിപ്പിച്ചു പതിയെ റാട്ട് തിരിച്ചു തുടങ്ങും. ഇങ്ങനെ മുറിഞ്ഞ സ്ഥലം ചിലപ്പോൾ ഒരു ജോയിന്റുള്ളതായി തോന്നും. ഇത്തരം ജോയിന്റുകൾ കൂടുതൽ ആയാൽ ചൂടിയുടെ കോളിറ്റിയെ ബാദിക്കും ചിലപ്പോൾ അതനുസരിച്ചു തരംതിരിച്ചു വിലയും കുറയും. ഇങ്ങനെ പിരിച്ചെടുക്കുന്ന ചൂടി ആവശ്യത്തിനുള്ള നീളമായാൽ ഒരു പ്രത്യേക രീതിയിൽ കാലിലെ തള്ളവിരലിനും അത് വലിച്ചു ഏതാണ്ട് മാറിടംവരെ എടുത്തു ചുറ്റി ഏകദേശം 20 – 25 വാര കണക്കാക്കി കെട്ടുകളാക്കും ,  ഇതിനെ ഒരു കൈ ചൂടി എന്ന് പറയും. ഇത്തരത്തിൽ കുറെ കൈകളാക്കിയ ചൂടി 50 ന്റെയും നൂറിന്റെയും കെട്ടുകളാക്കി മാർക്കറ്റിൽ എത്തിക്കും. ഇതേ ചൂടികൾ എണ്ണം ക്രമപ്പെട്ട്ത്തി ആവശ്യത്തുനുള്ള കനത്തിൽ പല സൈസിലുള്ള കയറുകളും ആക്കി എടുക്കും റാട്ട് ഉപയോഗിച്ച്.

മയ്യഴിയിൽനിന്നും പരിസര പ്രദേശത്തു നിന്നും ഉണ്ടാക്കുന്ന ചൂടികളും കയറുകളും പ്രാദേശിക ആവശ്യങ്ങൾക്കായി വിവിദ അങ്ങാടികളിൽ എത്തിക്കും. ഉണക്കമത്സ്യം കയറ്റി അയക്കുന്നവർക്കു , മൽസ്യം പേക്കുചെയ്യാനും പുരമേയുന്നതിനും , പന്തൽ കെട്ടുന്ന ആവശ്യങ്ങൾക്ക് , അങ്ങനെ നാട്ടിലെ വിവിധ ആവശ്യങ്ങൾക്കും ചൂടിയും കയറും ആ കാലങ്ങളിൽ ഉപയോഗിച്ചിരുന്നു. അതുകൊണ്ടു ആ കാലങ്ങളിൽ ഇത്തരം സദാനങ്ങൾക്കു ധാരാളം ആവശ്യക്കാരും ഉണ്ടായിരുന്നു.

അഴിയൂർ കേന്ദ്രീകരിച്ചു വ്യാപകമായ രീതിയിൽ ചികരി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അതിൽ ചെറിയ ശതമാനം മാത്രമാണ് പ്രാദേശിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുള്ളൂ , ഭൂരിഭാഗവും വലിയ ബെയ്‌ലുകളാക്കി ,സേലം ഈറോഡ് ഭാഗങ്ങളിലേക്കു തീവണ്ടിമാർഗ്ഗം കയറ്റിയയക്കും.

ഇങ്ങനെ കയറ്റിഅയക്കുന്നവരുടെ ഓർമ്മവരുന്ന പേരുകളിൽ ചിലത് സി . വി. അബ്ദുള്ളക്ക , നാമത്തു കുട്ടയച്ചൻ , ചെമ്മേരി കുമാരൻ മാസ്റ്റർ ഒക്കെയായിരുന്നു. ഇവരുടെ പേരുകൾ ടേഗ് ചെയ്ത ധാരാളം ബെയ്‌ലുകൾ മയ്യഴി റെയിൽവേസ്റ്റേഷനുകളിൽ ദിവസവും കാണാം ആ കാലങ്ങളിൽ ..

കാലം പോകെ പരമ്പരാഗതമായി ഉണ്ടാക്കുവാനുള്ള തൊഴിലാളി ലഭ്യതക്കുറവും , കൂലിവർദ്ധനവും കാരണവും  ഒപ്പം പ്ലാസ്റ്റിക്ക് കയറുകളുടെ വരവും കൂടി ആയപ്പൊൾ? ആധുനീക രീതിയിൽ കയർ മേനിഫാക്ച്ചർ ചെയ്യാൻ യന്ത്രങ്ങളുടെയും കെമിക്കലുകളുടെയും  സഹായത്താൽ തൊണ്ടു സംസ്‌ക്കരിച്ചു ചികരിയും , കയറും ചൂടിയുമൊക്കെ കുറഞ്ഞ ലേബറിൽ ലാഭകരമായി ഉണ്ടാക്കുവാൻ തുടങ്ങിയതോടെ? പരമ്പരാഗതമായ ഇത്തരം തൊഴിൽ മയ്യഴി അഴിയൂർ പ്രദേശങ്ങളിൽ ഇല്ലാതായി എന്നുവേണം കരുതാൻ.

ഇത്തരം ഒരു ഫാക്റ്ററി മയ്യഴിയിലെ ചാലക്കര പ്രദേശത്തു കോഴിക്കുന്നിൻമേൽ ഒരു ഫാക്റ്ററി പ്രവർത്തിച്ചിരുന്നു. ഇവിടേക്ക് ലോറിയിലും മറ്റു മാർഗ്ഗങ്ങളിലും മടലുകൾ എത്തിച്ചു അത് കൺവെയർ ബെൽറ്റുകളിലൂടെ വലിയ ടാങ്കുകളിൽ നിക്ഷേപിച്ചു ആവശ്യത്തിന് വെള്ളവും ഒപ്പം കെമിക്കലുകളും ചേർത്ത് മടൽ പദം വരുത്തി വീണ്ടും കൺവയർവഴി ക്രഷിങ് മെഷിനിൽ ക്രഷ് ചെയ്തു ചികരിച്ചറൊക്കെ കളഞ്ഞു ശുദ്ദിച്ചെയ്തു ബെയിലുകളാക്കി കയറ്റി അയച്ചിരുന്നു കുറേക്കാലം. പിന്നീട് അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും , അതിനെതുടർന്നുണ്ടാകുന്ന തൊഴിൽ നഷ്ടവും തുടർന്നുണ്ടായ സമരങ്ങളും ഒപ്പം മറ്റു പല പ്രശ്നങ്ങളും കാരണം സ്ഥാപനം അടച്ചു പൂട്ടി. പിന്നീട് ആ സ്ഥലവും കെട്ടിടവും വിൽപ്പന ചെയ്തു. അവിടെ ഇപ്പോൾ ഡന്റൽ കോളേജ് എല്ലാ പ്രൗഢി യോടെയും തലയുയർത്തി നിൽക്കുന്നു .

എന്നാൽ പരമ്പരാഗത വ്യവസായങ്ങളായ കശുവണ്ടി, കൈത്തറി , ഓട്ടുകമ്പനി , തീപ്പെട്ടിക്കമ്പനി, ബീഡി നിർമ്മാണം , കയർനിർമ്മാണം മുതലായ എല്ലാ സ്ഥാപനങ്ങളും തകർന്നു കഴിഞ്ഞരിക്കുന്നു കേരളത്തിൽ.  തൊട്ട ആയൽ സംസ്ഥാനങ്ങളിൽ ഇത്തരം വ്യവസായങ്ങൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ഈ മേഖലകളിൽ തൊഴിൽ സാദ്ധ്യത ഏറെയാണ് . ഇതുമനസ്സിലാക്കി ആധുനിക യന്ത്ര സംവിധാനങ്ങളും സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തുന്നതിന്‌ സർക്കാരും കയർബോർഡും തയ്യാറായാൽ തൊഴിൽ സാധ്യത വളരെയേറെയാണ്‌. ഇങ്ങനെ ആധുനീകവൽക്കരിക്കുന്നതു തൊഴിലാളികളെ ഒഴിവാക്കാനല്ല കൂടുതൽ പേരുടെ ഉപജീവനത്തിന്‌ സഹായിക്കാനാണെന്ന സമീപനം ഉണ്ടാവണം. അതിനാവശ്യമായ വിധം പ്രവർത്തനമേഖല വികസിപ്പിക്കണം . കയറുൽപന്നങ്ങളുടെ വൈവിധ്യവൽക്കരണം അനിവാര്യമാണ്‌. സർക്കാരിന്റെ. ക്രിയാത്‌മകമായ ഇടപടലുകളും, പ്രോത്സാഹനവും ഉണ്ടാവണം എന്ന് അടിക്കുറിപ്പോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു..

മഠത്തിൽ ബാബു ജയപ്രകാശ്………✍️ My watsapp contact 00971 9500716709

7 Comments

  1. Thajudeen Ahmed's avatar Thajudeen Ahmed says:

    babuvettan sathyathil ee kaaryangal okke nammude jeevithathil izhaki vhernathaayirunnu, ennal kaal kramene athokke maanju poyi, innu vayichappol aa pa\hayakaal smaranakal theerthum munpil kandath pole aayi, valare nannayi ezhuthy ozhukkil vaayichu theernu, aa pazhaya photokalum memorikalum ningal manassil innumm kaathu sookshichath nannayi iniyum ingine pazhaya kaalathe ormakal ningalil ninnum pratheekshikkunnu baavugangal

    Like

    1. Babucoins's avatar Babucoins says:

      Thanks Tha fir your inspirational words.

      Like

      1. Pk valsaraj's avatar Pk valsaraj says:

        Excellent work Babuvatta. Really proud💪

        Like

      2. Babucoins's avatar Babucoins says:

        Thank you Valsa for your inspirational comment’s,

        Like

  2. Dear Babu Jayaprakash,
    Excellent narration of an out dated and obsolete small scale industry of our Malabar area.
    Keep up the spare time with such writeup dear.
    Thank you

    Like

    1. Babucoins's avatar Babucoins says:

      Thanks Gopaletta for your good and inspirational words

      Like

      1. You are most welcome always dear.

        Like

Leave a reply to Thajudeen Ahmed Cancel reply