മുൻ ഇന്ത്യൻ ഫുടബോൾ ഗോൾകീപ്പറും മലയാളിയുമായ ഇ. എൻ സുധീരന് മയ്യഴിയുമായി ഒരു ആത്മബന്ധമുണ്ട്.. (എസ.കെ പൊറ്റക്കാട് വഴി) അതുകൊണ്ടായിരിക്കാം ഒരുപക്ഷെ 2014 ലെ മയ്യഴി ഫുട്ബോൾ ടൂർണ്ണമെന്റ് നടക്കുന്ന വേളയിൽ മയ്യഴി മൈതാനം ബ്രതെർസിന്റെകൂടെ കളിതുടങ്ങിയത് മുതൽ, ട്രോഫി നേടുന്നതുവരെയുള്ള കളികളിൽ ആത്മധൈര്യം നൽകി ക്ലബ്ബിനോടൊപ്പം നിന്നതു ഒരു ശുഭ നിമിത്തമായി നമുക്ക് കരുതാം.
ആ മഹാ പ്രതിഭ ഇന്നലെ ഗോവയിൽ വെച്ച് നമ്മളെ വിട്ടുപിരിഞ്ഞിരിക്കുന്നു…
അദ്ദേഹത്തെപറ്റി ഓർക്കുമ്പോൾ ആദ്ദ്യം എന്റെ ഓർമ്മയിൽ എത്തുന്നത്? എഴുപതു എൺപതുകളിൽ കോഴിക്കോട് ബ്ലാക്ക് ആൻഡ് വയറ്റിന്റെ ജേഴ്സി അണിഞ്ഞു മയ്യഴിയിലെ ട്യുർണ്ണമെന്റിൽ പങ്കെടുത്തത് ഒരു ഓർമ്മകളായി മനസ്സിലുണ്ട്. അതിനു മുൻപും അദ്ദേഹം ജയപ്രകാശ് സ്പോർട്സ് ക്ലബ്ബിനുവേണ്ടി മയ്യഴിയിൽ കളിച്ചിട്ടുണ്ട് എന്ന് അറിഞ്ഞു.
ഈ ക്ലബ്ബിനെ പറ്റി പലർക്കും അറിയാനിടയില്ല. എന്റെ സുഹൃത്തു കല്ലാട്ട് പ്രേമന്റെ മൂത്ത ജേഷ്ഠനായ ജയപ്രകാശിന്റെ ഓർമ്മയ്ക്കായി തുടങ്ങിയ ക്ലബ്ബ്. ആ ക്ലബിന്റെ ബോർഡ് ഒടുവിൽ എന്റെ ഓർമ്മയിൽ ഉള്ളത്? ശങ്കരൻ നായരുടെ ബിൽഡിങ്ങിൽ,! അന്ന് ഒരു സിമന്റു ഗോഡൗൺ ഒരറ്റത്ത് നായരുടെ കട, മറ്റേ അറ്റം കരിക്കാട്ട് രഘൂട്ടിയേട്ടന്റെ കട . ഇതിനിടയിലൂടെ ഒരു മര ഗോവണി! അതിലൂടെ കയറിയാൽ തഴയുള്ള എല്ലാ മുറികളേയും യോജിപ്പിച്ചുള്ള ഒരു ഹാൾ. അതിന്റെ പുറത്തു ചുവപ്പു ബോർഡിൽ വെള്ള അക്ഷരത്തിൽ ജയപ്രകാശ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എന്ന ബോർഡ് കണ്ടത് എന്റെ ഓർമ്മയിൽ ഉണ്ട് .
ആ കാലങ്ങളിൽ കായിക കലാ മത്സരങ്ങളിൽ സജീവമായി പങ്കെടുത്ത ക്ലബ്ബ്. അതിന്റെ അമരത്തു സുന്ദരേശേട്ടൻ , രാജേട്ടൻ , ബാലേട്ടൻ (അൻസാരി ക്ലബ്ബ്) എന്റെ മാമൻ (ബാലൻ മാമൻ) ഇവരൊക്കെയായിരുന്നു… (ഒരു ഓർമ്മ പുതുക്കൽ. ഇപ്പോഴത്തെ തലമുറയിലുള്ള ആർക്കും ഈ ക്ലബ്ബിനെ പറ്റി ഒരറിവും ഉണ്ടാവില്ല)
ഏകദേശം അഞ്ചു വർഷത്തോളം സുധീർ ഇന്ത്യൻ ഫുടബോൾ ടീമിനുവേണ്ടി ഗോൾവലയം കാത്തു സൂക്ഷിച്ചു . കൂടാതെ കേരളം, മഹാരാഷ്ട്രാ, ഗോവ എന്നീ സംസ്ഥാനങ്ങൾക്ക് വേണ്ടിയും ഗോൾവലയം സംരക്ഷിച്ചിട്ടുണ്ട് ശ്രീ. ഇ. എൻ. സുധീർ
വിദ്ദ്യാർത്ഥി ആയിരിക്കുമ്പോൾ, കോഴിക്കോട് സെന്റ് ജോസഫ സ്‌കൂളിന്റെ ഗോൾവലയം സംരക്ഷിക്കുന്നതിലൂടെ, യങ് ചാലഞ്ചേസ് ക്ലബ്ബിൽ എത്തിപ്പെടുകയും, അഖിലേന്ത്യാ യൂണിവേസിറ്റി മൽസരങ്ങളിൽ മൈസൂർ യൂണിവേസിറ്റിക്കു വേണ്ടി കളിച്ചു റണ്ണേസ് ആയടീമിലും ശ്രീ സുധീരനായിരുന്നു ഗോൾവലയം കാത്തു നിന്നതു.
തുടർന്ന് 1971 ലാണെന്നു തോനുന്നു ചാലഞ്ചേസിൽനിന്നും മാറി സുധീർ വാസ്കോ ഗോവയിൽ എത്തി! അവിടെനിന്ന് മുബൈ മഹീന്ദ്രയിലേക്കു.
1971 ലെ ടോക്കിയോ ഏഷ്യൻ യൂത്തു ചാംപ്യൻഷിപ്പിലാണ് ആദ്ദ്യമായി ഇന്ത്യൻ കുപ്പായമണിഞ്ഞത് . തുടർന്ന് ഒരു ജൈത്രയാത്ര തന്നെയായിരുന്നു സുധീരന്റേത് . പ്രീ ഒളിമ്പ്കസ് , ടെഹ്‌റാൻ ഏഷ്യൻ ഗെയിംസ്, മെർദ്ധെക്കാ ചാമ്പ്യൻസ് ഫുട്ബോൾ മത്സരങ്ങളിലും . ബർമ്മ ഇന്ത്യയോനേഷ്യാ, കൊറിയൻ, പര്യടനകളിലും ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടുണ്ട് ശ്രീ ഇ .എൻ സുധീരൻ.
പിന്നീട് ഖത്തറിലേക്ക് പോയ അദ്ദേഹം, ഖത്തറിൽ ഗോവൻ ടീമിനുവേണ്ടിയും കുറച്ചുകാലം കളിച്ചു.
തന്റെ വിശ്രമ ജീവിതം ഗോവയിൽ മക്കളോടൊപ്പം തുടരവേ അപ്രതീക്ഷിതമായാണ് മരണത്തിനു കീഴടങ്ങിയത് …
രംഗബോധമില്ലാത്ത ഒരു കോമാളിയെപ്പോലെ? ഒരു കാരണം കണ്ടെത്തി അദ്ദേഹം വിഷ്ണുപാദം പൂകി…
അതെ അദ്ദേഹത്തിന്റെ ഭൂമിയിലെ കർമ്മം അവസാനിച്ചിരിക്കുന്നു … അദ്ദേഹത്തിനുള്ള സമർപ്പണമാണ് എന്റെ ഇന്നത്തെ മൈതാനം ബ്രദേസിന്റെ ചരിത്രം…
ക്ലബിനിനെപ്പറ്റിയും അതിന്റെ ചരിത്രത്തെ പറ്റിയും എഴുതിത്തുടങ്ങുന്നതിനു മുൻപ് ആമുഖമായി കുറച്ചു കാര്യങ്ങൾ പറഞ്ഞു തുടങ്ങാം …
“പുൽമൈതാനങ്ങളിലെ തീ പാറുന്ന പോരാട്ടങ്ങൾക്കിടയിൽ അവസാന വിസിൽ മുഴങ്ങുന്നത് വരെ ഒറ്റ ശ്വാസത്തിൽ കളികാണുന്ന ആരാധകരെ എങ്ങനെ നമുക്ക് മറക്കാൻപറ്റും?”.
കാൽപ്പന്തു കളികളിൽ! ചില നിമിഷങ്ങൾ അങ്ങനെയാണ്. അതിനു ഇഷ്ട്ട താരമെന്നോ, രാജ്യമെന്നോ, ക്ലബെന്നോ ഇല്ല. കണ്ണ് നനഞ്ഞു പോകും ഫുട്ബോൾ ആരാധകന്. ജാതിയോ, മതമോ, നിറമോ ഇല്ല കാൽപന്ത്കളികളുടെ ആരാധകർക്ക്.
അവർ ഇഷ്ടപെടുന്ന ടീം? അല്ലെങ്കിൽ കളിക്കാരൻ? കളിക്കുന്ന ടീം ജയിക്കണം. തങ്ങൾ ഇഷ്ടപ്പെടുന്ന ടീമോ കളിക്കാരനോ? മികച്ച കളി കാഴ്ച്ചവെയ്ക്കാതെ ടീം പരാജയപ്പെട്ടാൽ ആ പരാജയം, ആ ടീമിനോ ആ കളിക്കാരനോ? മാത്രമല്ല കളി പക്ഷം പിടിച്ചുകൊണ്ടു കാണുന്ന ഒരു കൂട്ടം ആരാധകരും ഉണ്ട് ..അവർക്കും വേദനിക്കും, കാരണം കളിയെ അത്രമാത്രം മനസ്സിൽത്തട്ടി സ്നേഹിക്കുന്നുണ്ട് അത് ഇനി ഏതു കളിയായാലും…
ആരാധകർ ഇല്ലെങ്കിൽ കാൽപ്പന്തു കളി എന്നല്ല ഒരു കളിക്കും, ആവേശം ഉണ്ടാവില്ല, കളികൾക്ക്, ഒരു ഒഴുക്കുണ്ടാവില്ല ആവേശമുണ്ടാവില്ല….!
അതുപോലുള്ള മയ്യഴിയിലെ കുറച്ചു ആരാദകരും, വിവിധ കായിക ഇനങ്ങളിൽ താല്പര്യമുള്ള കുറച്ചു യുവത്വങ്ങൾ 1968 – 1970 കാലങ്ങളിൽ മയ്യഴിയിലെ മൈതാനത്തു ഒത്തുകൂടി വൈകുന്നേരങ്ങളിൽ പ്രധാനമായും ഫുടബോൾ കളിക്കുക പതിവായിരുന്നു . അവരുടെ പേരെടുത്തുപറയുക കുറച്ചു പ്രയാസമാണ്.
ഫുട്ബോൾ കളികളിൽ അതിയായ താത്പര്യ മുള്ളതിനാൽ, നമ്മൾ പൊതുവെ സ്പോർട്സിലും ഗെയ്‌മ്സിലും സ്ഥിരമായി പങ്കെടുക്കന്ന കൂട്ടുകാർ, സീസണിൽ നടക്കുന്ന ലോക്കൽ ഫുട്ബോൾ മത്സരങ്ങൾ മയ്യഴിയിലും പരിസര പ്രദേശങ്ങളിലും നടക്കുമ്പോൾ? മത്സരത്തിൽ പങ്കെടുക്കാൻ എന്റെ മരുന്ന് ഷോപ്പിന്റെ പേരിൽ (കനകാ മെഡിക്കൽസ്) ടീമുകൾ നൽകി, നമ്മുടെ സുഹൃത്തുക്കൾക്ക് പോയി കളിക്കാൻ ആ അവസരങ്ങളിൽ സാധിച്ചിരുന്നു.
അതിനുള്ള പോക്ക് വരവ്, ചായകുടി, ചിലവുകൾ മാത്രം വഹിച്ചാൽ മതിയായിരുന്നു. (മിക്കവാറും ചിലവുകൾ ഞാൻ വഹിക്കും) നമ്മുടെ ഫ്രെണ്ട്സ് പോയി കളിക്കും. ഏകദേശം ഒന്നോ രണ്ടോ സീസണിൽ ഈ അവസ്ഥ തുടർന്ന്.
ഇതിനു ഫുട്‍ബോളെന്നോ ക്രിക്കറ്റെന്നോ ഓട്ടമത്സരമെന്നോ എന്ന വേർതിരിവൊന്നും ഇല്ല. പണ്ട് 17 മതു കേരളാ സ്പോർട്സ് ഫെസ്റ്റിവൽ പുറമേരി രാജാസ് ഹൈസ്‌കൂളിൽ പോയതും, മൽസരത്തിൽ പങ്കെടുത്തു വിജയികളായി തിരിച്ചു പുറമേരി മുതൽ മയ്യഴിവരെ നടന്നു വന്നതൊക്കെ ഇന്നലെ എന്നപോലെ ഓർമ്മയിൽ എത്തുന്നു …
1971 ലാണെന്നു തോനുന്നു, പതിവുപോലെ ഒരു സായാഹ്നത്തിൽ മൈതാനത്തിന്റെ തെക്കു പടിഞ്ഞാറേ മൂലയിലുള്ള, സുധാകരൻ മാസ്റ്ററുടെ വീട്ടിലെ സപ്പോട്ട മരത്തിന്റ ചോലയിൽ ഇരുന്നു ആരുടെയോ മനസ്സിൽ ഉയർന്ന അഭിപ്രായം? എന്തുകൊണ്ട് സ്വന്തമായി ഒരു ക്ലബ്ബിന്റെ പേരിൽ കളിച്ചുകൂടാ?, അതുപ്രകാരം അന്നുകൂടിയ എല്ലാവരുടെയും സപ്പോർട്ടോടുകൂടി? ഒരു ക്ലബ്ബ് രൂപീകരിക്കാൻ തീരുമാനിക്കുകയും. അതിനു ഒരു പേര് വേണം എന്ന ചിന്തയിൽ നിൽക്കുമ്പോൾ ആരോ പറഞ്ഞു മൈദാനം ബ്രതെഴ്സ് …! പിന്നെ അതിനു ഒരു മറു അഭിപ്രായം ഉണ്ടായില്ല ഏകകണ്ഠമായി ആ പേര് അംഗീകരിച്ചു. തുടർന്നങ്ങോട്ട് കനകാ മെഡിക്കൽസ് മാറി മയ്യഴി മൈതാനം ബ്രദേഴ്‌സായി…
ആരംഭകാലത്തു ഒരു ആസ്ഥാനവുമില്ല! തികച്ചും ഒരു സഞ്ചരിക്കുന്ന ക്ലബ്ബ്! അങ്ങനെ ഒരു ലെറ്റർ പേഡിന്റെ അഡ്ഡ്രസ്സിൽ മൈതാനം ബ്രതെഴ്സ് രൂപീകൃതമായി. ആരൊക്ക എന്ന് ചോദിച്ചാൽ പ്രയാസമാണ് പേരുകൾ എഴുതാൻ ..!
ആദ്ധ്യകാലങ്ങളിൽ, രെജിസ്ട്രേഷൻ ഒന്നും ഇല്ലാതെ ലെറ്റർ പാഡ് ഉണ്ടാക്കി ക്ലബ്ബിന്റെ പേരിൽ, പേരുകൾ നൽകി കളിച്ചുകൊണ്ടിരിക്കെ?
അതേവർഷം, 1971 ൽ തന്നെ ആദ്ധ്യമായി മാഹി സ്പോർട്സ് ക്ലബ്ബ് നടത്തുന്ന ടുർണമെന്റിൽ മത്സരിക്കാനായി പേരുകൊടുത്തു.
മൈതാനം ബ്രതെഴ്സ് എന്ന പേരിൽ കളിക്കുന്നുണ്ടെങ്കിലും ഒരു പ്രൊഫഷണൽ ലെവലിൽ നടത്തുന്ന ടൂർണ്ണമെന്റായിരുന്ന തിനാൽ അതിന്റെ നിലവാരത്തിന് ഒത്തു കളിക്കുവാൻ ടീമുകളെ ഒരുക്കുവാൻ ഏറെ ബുദ്ദിമുട്ടുകൾ ഉണ്ടായിട്ടുണ്ട് പലപ്പോഴും! പ്രത്യേകിച്ച് സാമ്പത്തികം തന്നെ?
അതിനായി ഏറെ യാത്രകൾ നടത്തി ടീമിനെ സംഘടിപ്പിക്കുവാൻ എനിക്ക് പോവേണ്ടി വന്നിട്ടുണ്ട്. ആ അനുഭവങ്ങൾ ഒക്കെ ഓർത്തെടുക്കുമ്പോൾ സുഡാനീസ് ഫ്റം നൈജീരിയ എന്ന സിനിമ ഓർമ്മവരും.
ക്ലബ്ബിലെ പല കളിക്കാരും അംഗങ്ങളും വിദേശത്തായതിനാൽ അവരുടെ നിർലോഭമായ സഹകരണവും താൽപ്പര്യവും ഒരിക്കലും നിലവാരമുള്ള ടീമുകളെ ഒരുക്കുന്നതിനുള്ള ചെലവുകൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല .
പിന്നെ വിജയൻ (ജനത) ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനും ആദ്യകാലങ്ങളിൽ കണ്ണൂർ ലക്കിസ്റ്റാറിനു വേണ്ടിയും പിന്നീട് സി ആർ പി എഫിന് വേണ്ടിയും കളിച്ച അനുഭവത്തിൽ ഒട്ടേറെ പ്രഗൽബ്ബരായ കളിക്കാരുമായി പരിചയം ഉള്ളതിനാൽ മോഹനേട്ടൻ, അശോകൻ, സുരേഷ് ബാബു, കുരികേഷ് മാത്യൂ , ഇപ്പോഴത്തെ ക്‌ളബ്ബിന്റെ അംഗവും ചീഫ് കൊച്ചുമൊക്കെയായ സലിം മുതലായ പ്രഗൽഭ കളിക്കാരെ നമ്മുടെ ബാനറിൽ കളിപ്പിക്കാൻ സാദിച്ചിരുന്നു…
ഒരു പ്രൊഫഷണൽ ഫുട്ബാൾ മത്സരത്തിൽ ആദ്ധ്യമായി കളിക്കാൻ പേരു നൽകിയെങ്കിലും ആ നിലവാരം പുലർത്തുന്ന ടീമുകളെ സെറ്റ് ചെയ്തു മത്സരത്തിൽ പങ്കെടുപ്പിക്കുക ഏറെ ചിലവും പ്രയാസവുമുള്ള കാര്യമായിരുന്നു.
പ്രാഥമീക റൗണ്ടുകളിൽ കളിച്ചു പല പ്രഗൽഭ ടീമുകളെയും കീഴ്‌പ്പെടുത്തി സെമി ഫൈനലിൽ എത്തി. സെമി ഫൈനലിൽ മയ്യഴിയിലെ ടൂർണമെന്റിൽ തുടർച്ചയായി ട്രോപ്പി നേടിക്കൊണ്ടിരുന്നതും, കേരളം മുഴുവൻ ഫുട്ബാൾ കളിയിൽ അശ്വമേധയാഗം നടത്തുന്ന ടീമായ കോഴിക്കോട് ബ്ലാക്ക് & വയിറ്റ് ടീമിനോടായിരുന്നു, സെമീ ഫൈനൽ രണ്ടു ലഗ്ഗ്കളിലായിട്ടായിരുന്നു കളി.
ആ കാലത്തു ക്ലബ്ബിനു ഒരു ജേഴ്സിക്കുള്ള തുണി സംഭാവനയായി ആരോ നൽകിയിരുന്നു. ജേഴ്സി തുന്നി കിട്ടിയപ്പോൾ . ഒര് എംബ്ലം വേണമെന്ന് എനിക്ക് തോന്നി .
എന്ത് ലോഗോ വെക്കും എന്നുള്ള ചിന്തയിൽ നിൽക്കുമ്പോൾ യാദൃശ്ചികമായി ദുബായിൽ നിന്നും വന്ന ഒരെഴുത്തിലെ സ്റ്റാമ്പിൽ ഈഗിളിന്റെ ഫോട്ടോ ശ്രദ്ധയിൽ പെട്ടു, പിന്നെ കൂടുതൽ ഒന്നും ആലോചിച്ചില്ല, അതിനുള്ള സമയവും ഉണ്ടായിരുന്നില്ല . പിന്നെ ഒട്ടും സമയം പാഴാക്കാതെ സ്റ്റാമ്പും ജേഴ്സിയുമായി ഞാൻ അക്വില പപ്പനെ (ആർടിസ്റ്റ് ) സമീപിച്ചു പെട്ടെന്ന് തന്നെ ഈ എംബ്ലം ജേഴ്സിയിൽ പ്രിന്റു ചെയ്തു തരാൻ പറഞ്ഞു . പപ്പൻ അത് പ്രിന്റു ചെയ്തു തരികയും ചെയ്തു.
ടുർണമെന്റിൽ വിജയന്റെയും, പലരുടെയും ഇൻഫ്ളുവൻസിൽ നല്ല കളിക്കാരെ തരപ്പെടുത്തി ടീമായി നമുക്ക് വേണ്ടി ഇറങ്ങിയത് ഗോളി തമ്പാൻ! സെന്റർ ബാക് മോഹനൻ! ലെഫ്റ്റ സെന്റർ വിജയൻ! റയിറ്റ് സെന്റർ മുകുന്ദൻ! ഫോർവേഡിൽ അശോകൻ – സേതു! പിന്നെ രമേഷ് ബാബു . എല്ലാം പ്രഗൽഭന്മാർ ആണെങ്കിലും ബ്ലാക് & വൈറ്റ്മായുള്ള മൽസരം വാശിയേറിയതായിരുന്നു
കോഴിക്കോട് ബ്ലാക്ക് & വയിറ്റ് . എന്ന യാഗാശ്വത്തെ നയിച്ചത് പ്രഗത്ഭനായ പാട്രിക്കിന്റെ നേതൃത്വത്തിൽ ടീമുകൾ ഗ്രേവ്ണ്ടിൽ ഇറങ്ങി. സ്റ്റേഡിയം മുഴുവൻ തൃശൂർ പൂരത്തിന്റെ ആളുകൾ . ഗാലറി നിറഞ്ഞൊഴുകി.
പൊതുവെ മൈതാനം ബ്രതെർസിന്റെ കളിയുള്ള ദിവസം കാണികൾ തിങ്ങി നിറഞ്ഞിരിക്കും . അന്നത്തെ മത്സരം ബ്ലാക് ആൻഡ് വൈയ്റ്റുഉം തമ്മിൽ ആയതിനാലാണ് ഇത്രയും കാണികൾ…
ആദ്യ ലഗ്ഗ് വാശിയേറിയ മത്സരം ഓരോ മുന്നേറ്റവും അളന്നു മുറിച്ചുള്ളത് . ഷോർട് പാസിലൂടെയും, ലോങ്ങ് പാസിലൂടെയും, മൈനസ് കൊടുക്കുന്നതിലൂടെയും, ഹെഡിങ്ളുടെയും, ട്രിപ്ലിങ്ങുചെയ്തും, ബോളുകൊണ്ടു രണ്ടു ടീമിലെയും കളിക്കാർ കളി ക്കളത്തിലും, വായുവിലും ചിത്രങ്ങൾ വരച്ചു!!
രണ്ടു ഗോൾ മുഖങ്ങളിലും ബോളുകൾ മാറി മാറി വന്നു കൊണ്ടിരുന്നു!! ഡൈവിങ്ങും, സേവിങ്ങും രണ്ടു ഭാഗത്തും?
ഗാലറി മുറിഞ്ഞു വീഴും വിതമുള്ള ആവേശവും ആരവവും, ചുരുക്കിപ്പറഞ്ഞാൽ കളിക്കളത്തി ലേതിനേക്കാൾ വലിയ കളി ഗാലറിയിൽ. ചിലപ്പോൾ തോന്നും കളിക്കാരെ നിയന്ത്രിക്കുന്നതും ഗാലറിയിൽ നിന്നാണെന്നു… അങ്ങനെ ചിന്തിക്കുന്നതിൽ തെറ്റില്ല അതായിരുന്നു യാഥാർഥ്യം ! ഇതിനിടയിൽ ഒരു ഗോൾ മൈതാനം ബ്രദേസിന്റെ ഗോൾവലകുലുക്കി പടിഞ്ഞാറേ ഗാലറിയിൽ സ് അന്തോഷാരവം
കുറച്ചു കഴിഞ്ഞപ്പോൾ അതാ വീണ്ടും ഒന്നുകൂടി. കളിക്കുന്ന കളിക്കാരുടെ ആത്മാവ്ശ്വാസം ഒട്ടും ചോർന്നില്ല! അവർ കൂടുതൽ കൂടുതൽ പൊരുതിക്കൊണ്ടേയിരുന്ന.. പക്ഷെ ഗോൾവലയത്തിനുള്ളിൽ വീഴുന്ന ഓരോ ഗോളും, ഗാലറിയിലുള്ള നമ്മുടെ ഹൃദയത്തിന്റെ അറകളിലാണ് വന്നു പതിക്കുന്നത്….! ആ വേദന സഹിക്കാൻ പറ്റുന്നതിനുമപ്പുറമായിരുന്നു! പകുതിസമയം; നമ്മുടെ കളിക്കാർ തല ഉയർത്തിത്തന്നെ ആത്മവിശ്വാസത്തോടെ! വിശ്രമിക്കാൻ . പത്തു മിനുട്ട് പോയതറിഞ്ഞില്ല! വീണ്ടും ആത്മ വിശ്വാസത്തോടെ കളിക്കളത്തിലേക്കു.
നമ്മൾ (മൈതാനം ബ്രതെഴ്സ്) നല്ല മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും, ബ്ലാക്ക് & വൈറ്റ് തീർത്ത ടിപ്പുവിന്റെ കോട്ട കടക്കാൻ സാധിക്കുന്നില്ല . കാണികളുടെ ആരവങ്ങൾ രണ്ടു ഭാഗത്തും ഗോളുകൾ ഓരോന്നായി നമ്മുടെ ഗോൾ വലയത്തിലേക്ക്!
കളി പുരോഗമിച്ചു നമ്മുടെ ശ്രമമെല്ലാം വിഫലം, എല്ലാ പ്രതീക്ഷകളും തകർന്നു ഇതിനിടയിൽ ഒര് ഗോൾ നമ്മൾ മടക്കി ഒരല്പം ആശ്വാസം. ശ്വാസം എടുക്കാൻ ബുദ്ദിമുട്ടുന്ന ഹൃദയ അറകളിൽ ഒരു ചെറിയ ആഞ്ചിയോ പ്ലാസ്റ്ററി നടത്തിയാലുള്ള ആശ്വാസം? അത് ഒര് ദീർഘ നിശ്വാസമായി മാറ്റാൻ ശ്രമിക്കുമ്പോഴേക്കും? വീണ്ടും ഒര് ഗോൾ നമ്മുടെ ഗോൾ വലയത്തിൽ…. അങ്ങനെ ആഞ്ചിയോപ്ലാസ്റ്ററി ചെയ്ത അറയും ആ ഗോളോടുകൂടി പൂർണ്ണമായും അടച്ചു ബ്ലാക്ക് ആൻഡ് വൈറ്റ് …
ആദ്ധ്യദിന കളി അവസാനിച്ചു. നമുക്ക് മനസ്സിലായി …. ആഞ്ചിയോപ്ലാസ്റ്ററി കൊണ്ടൊന്നും ശരിയാവില്ല നല്ല ബൈപ്പാസ് സർജ്ജറി തന്നെ അനിവാര്യമാണെന്ന്… പിന്നെഅതിനുള്ള തെയ്യാറെടുപ്പു …
ആദ്ദ്യദിന കളി അവസാനിക്കുമ്പോൾ ആദ്യ ലഗ്ഗിൽ 3 – 1 രണ്ടു ഗോളിന് ബ്ലാക്ക് & വൈറ്റ് എന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാൻ മയ്യഴി മൈതാനം ബ്രതെഴ്സ് വളർന്നിട്ടില്ല എന്നഹങ്കരിച്ചു പഴയ കാല പ്രതാപത്തോടെ പാട്രിക്കിനെ ആരാധകർ ചുമലിലേറ്റി ഗ്രേവ്ണ്ടിനു പുറത്തേക്കു…
കളി ഓർമ്മയിൽ നിന്നും പകർത്തി എഴുതുന്നതിൽ ചെറിയ ഒരു ഓർമ്മ പിശകുണ്ടായിട്ടുണ്ട്. ഈ കുറിപ്പ് വായിച്ചു ശ്രീ വിജയൻ (ജനത) വിളിച്ചു കാര്യം എന്നെ ധരിപ്പിച്ചപ്പോഴാണ് അത് വീണ്ടും റീപ്ലേ അയി ഓർമ്മയിൽ തെളിഞ്ഞു വന്നത് .
ഞാൻ ആദ്യമേ എഴുതിയിരുന്നു ആദ്ധ്യ പാദ മത്സരത്തിൽ അമ്പയർ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നു എന്ന് മനസിലാക്കി രണ്ടാം പാദമത്സരത്തിനു ഇറങ്ങണമെങ്കിൽ അമ്പയറെ മാറ്റാതെ ഇറങ്ങില്ല എന്ന് തീരുമാനത്തിൽ മൈതാനം ബ്രദേഴ്‌സ് ഉറച്ചു നിൽക്കുകയും. മയ്യഴിയിലെ ഒരു പ്രഗത്ഭ കളിക്കാരനും ജന്മ്മംകൊണ്ട് മയ്യഴിക്കാരനും. നമ്മുടെയൊക്കെ അനുഗ്രഹിക്കേണ്ട ആളുമായ ശ്രീ ബാലചന്ദ്രേട്ടനെ അമ്പയർ സ്ഥാനത്തു നിന്നും മാറ്റണം എന്ന് പറയേണ്ടി വന്നതിൽ ക്ലബ്ബങ്ങങ്ങൾക്കും ഏറെ മാനപ്രയാസമുണ്ടായിരുന്നു .
ബൈ പാസ്സ് സർജറിക്ക് ഞരമ്പ് മുറിച്ചു മാറ്റുന്ന ഒരു ഏർപ്പാടുണ്ട്. അതിന്റെ ഭാഗമായി ആദ്ധ്യ പാദത്തിലെ അമ്പയർ ആയ ബാലചന്ദ്രേട്ടന്റെ നിയന്ത്രണത്തെ ബൈപ്പാസ് ചെയ്യുക എന്നതായിരുന്നു. ഏറെ വിഷമത്തോടെയായിരുന്നു നമുക്ക് ഇത്തരം ഒരു തീരുമാനം എടുക്കേണ്ടിവന്നത് ! അത്യാസന്നന്നനയാ രോഗിയേ രക്ഷപ്പെടുത്താൻ ഈ ബൈപ്പാസായിരുന്നു അത്യാവശ്യം
പക്ഷെ നമ്മുടെ അനുഭവവും മാനസികാവസ്ഥയും നമ്മളോട് അങ്ങനെ തീരുമാനനെടുക്കാനാണ് പ്രേരിപ്പിച്ചത് . നമ്മളെക്കാൾ പ്രയാസം ടൂർണ്ണമെന്റ്ന്റെ സംഘടകർക്കായിരുന്നു .
മാഹി സ്പോർട്സ് ക്ലബ്ബിന്റെ പഴയ കളിക്കാരനും അഭ്യുദയകാംക്ഷിയുമായ ശ്രീ ബാലചന്ദ്രേട്ടനെ മാറ്റുന്നതിൽ . ഒടുവിൽ തർക്കവും ചർച്ചയും ഒക്കെ ആയി പരിഹാരമായി കണ്ണൂരിൽ നിന്നും ശ്രീ നാരായണേട്ടനെ കളി നിയന്ത്രിക്കാൻ തീരുമാനിച്ചു പരിഹാരം കണ്ടെത്തി . കൂട്ടത്തിൽ ലൈൻ അമ്പയറെയും മാറ്റിയോ എന്നൊരർമ്മ…..
രണ്ടാം ലഗ്ഗ് മത്സരം കളി കാണാൻ ടിക്കറ്റ് കിട്ടാതെ പലരും തിരിച്ചു പോയി, ചിലർ ചുറ്റുവട്ടത്തുള്ള മരത്തിലും, ബിൽഡിങ്ങിലും കയറി സ്ഥാനം പിടിച്ചു . കളി തുടങ്ങി പഴയതു പോലെ തന്നെ ബോളുകൾ എത്ര തവണ മൈതാനത്തിന്റെ പല ഭാഗങ്ങളിയും നെയ്ത്തു മിഷിനിലെ ഓടം പായും പോലെ പാഞ്ഞു കൊണ്ടേ ഇരിക്കുന്നു .
ഒടുവിൽ അത് സംഭവിച്ചു നമ്മൾ ഒരു ഗോൾ കൂടി മടക്കി . അപ്പോൾ സ്‌കോർ മൂന്നു രണ്ടു; നമ്മുടെ കളിക്കാരുടെ ആത്മവിശ്വാസം കൂടി ഗാലറിയിലുള്ള നമുക്ക് തോന്നി ജയിച്ചില്ലങ്കിലും ഒന്നു കൂടി മടക്കിയാൽ സമ നില പിടിക്കാം.
കളി പുരോഗമിക്കുന്ന. അദ്ദ്യപകുതി അവസാനിച്ചു കളിക്കാർ തല താഴ്ത്തി ക്ഷീണിച്ചു; ജേഴ്സിയും, ശരീരവും മഴ നനഞ്ഞതു പോലെ, ആ വരവ് എന്റെ ബോധത്തെ വല്ലാതെ അസ്വസ്ഥനാക്കി !
ഞാൻ ഓടിപ്പോയി ലാഫർമയിൽ നിന്നും ഇലക്ട്രാൾ വെള്ളം വാങ്ങിച്ചു ഓടി, വഴിയിൽ ഒരിടത്തും നിന്നിട്ടില്ല! എന്തിനു കണ്ണേട്ടന് പണം പോലും കൊടുക്കാതെ! അതും കൊണ്ട് തിരിച്ചു ഗ്രേവ്ണ്ടിലേക്കു . ഏകദേശം പത്തോളം 500 എം എൽ ന്റെ ബോട്ടിൽ നെഞ്ചോടടക്കിപിടിച്ചു ഓടി ഗ്രഉണ്ടിൽ തിരിച്ചെത്തുക ഓർക്കുമ്പോൾ ആ കിതപ്പും ഗ്രഉണ്ടിൽ എത്തിയപ്പോഴുള്ള ദീർഘ നിശ്വാസവും ഇപ്പോഴും അനുഭവത്തിൽ ഉണ്ട്…
ഗ്രേവ്ണ്ടിൽ തിരിച്ചെത്തുമ്പോൾ കളിക്കാരേക്കാൾ അവശനായിരുന്നു ഞാൻ . സോഡയോടൊപ്പം ഇലക്ട്രാൾ വെള്ളം കളിക്കാർക്ക് കൊടുത്തു …
വിസിൽ മുഴങ്ങി വീണ്ടും കളിക്കാർ കളിക്കളത്തിലേക്കു!
റഫറി വിസിൽ ഊതി ബോളുകൾ വീണ്ടും ഉരുണ്ടു തുടങ്ങി, കാണികൾ ആവേശഭരിതരായി വീണ്ടും, രണ്ടു ടീമുകൾക്കുമുള്ള പിന്തുണ ഒപ്പത്തിനൊപ്പം .
ഒര് നിർണായക നിമിഷത്തിൽ നമ്മൾ വീണ്ടും ഒരുഗോൾ മടക്കി . ഗ്രവണ്ടു അകെ ഇളകി മറിഞ്ഞു!!! കളി ഡ്രോ3 – 3 ആയിരിക്കുന്നു!!!
ബാൾ സെന്ററിൽ വെച്ച് കളി തുടങ്ങി, പന്തുരുളാൻ തുടങ്ങി ഒപ്പം കളിയും പരുക്കാനാവാൻ തുടങ്ങി രണ്ടു ഭാഗത്തും റഫറിയുടെ നിരന്തരമായ വാണിഗും മറികടന്നുള്ള ഫൗളുകൾ !
സമയം പെട്ടന്ന് പോവുന്നത് പോലെ? . ചിലനിമിഷത്തിൽ തോന്നി ഗാലറിക്കും കളിക്കളത്തിനും പുറത്തുമാണ് യഥാർത്ഥ കളി എന്ന് ? അത്രയ്ക്ക് ആവേശമായിരുന്നു .
നിമിഷങ്ങൾക്കുള്ളിൽ വീണ്ടും ഒരു ഗോൾ കൂടിനമ്മുടെ ഗോൾ വലയത്തിലേക്ക് .4 – 3 ബ്ലാക് ആൻഡ് വൈറ്റ് സപ്പോർട്ടേസിന്റെ മുഖങ്ങളിൽ അല്പം ആവേശം.
അല്പസമയത്തിനുള്ളിൽ തന്നെ വീണ്ടും നമ്മൾ ഗോൾ മടക്കി കളി ഡ്രൊ 4 – 4.
വീണ്ടും ബാൾ സെന്ററിൽ വെച്ച് കളി തുടങ്ങി, കളി കൂടുതൽ പരുക്കാനാവാൻ തുടങ്ങി, ബോഡി ടു ബോഡി ചാർജിങ്! ഷോൾഡർ ടു ഷോൾഡർ ഡാഷിങ് രണ്ടു ഭാഗത്തും റഫറിയുടെ നിരന്തരമായ വാണിഗും മറികടന്നുള്ള ഫൗളുകൾ ! ചിലപ്പോൾ തോന്നും അമ്പയർ നാരായണേട്ടനും ബ്ലാക്ക് ആൻഡ് വൈറ്റിനെ പരോക്ഷമായി പിന്തുണയ്ക്കുന്നുണ്ടോ എന്ന് ?
ഒര് നിർണായക നിമിഷത്തിൽ സേതുവിന്റെ കാലിൽ നിന്നു ആ വിജയ ഗോൾ പാട്രിക്ക് എന്ന യാഗാശ്വത്തിന്റെ നെഞ്ചിലേക്ക് . 4 – 5 ടീമുകളും അനുകൂലികളും വിളറി തരിച്ചതു പോലെയായി.; അപ്രതീക്ഷിതമായി ബ്ലാക്ക് ആൻഡ് വൈറ്റ് ന്റെ നെഞ്ചകത്തു പതിച്ച ആ ഗോൾ അവരുടെ ശ്വാസ നാളം അടച്ചുകൊണ്ടായിരുന്നു! പിന്നെ ജീവ വായുവിനായുള്ള മരണ വെപ്രാളമായിരുന്നു അവിടെ നമുക്ക് കാണാൻ സാദിച്ചതു. സെന്റർ ബെക്കായിരുന്ന പാട്രിക്ക് കറുത്ത വസ്ത്രം ധരിച്ചു ഒരു കഴുകൻ രൂപത്തിൽ മുൻ നിരയിൽ പറന്നു കളിക്കുന്നകാഴ്ച്ച…!. ഏതു സെക്കന്റിലും എന്തും സംഭവിക്കാം …
അവസാനം നീണ്ട വിസിൽ റഫറിയുടെ വിസിലിൽ നിന്നും വരുന്നില്ല എക്സ്‌ട്രാ ടൈമും കഴിഞ്ഞിരിക്കുന്നു .
ഓരോ സെക്കണ്ടും വിലപ്പെട്ടതാണ് ബോളുകളുടെ നീണ്ട പാസുകൾ മാത്രം ഗോൾ ഏരിയയിൽ കളിച്ചു എങ്ങനെയെങ്കിലും ഡ്രോ പിടിക്കാൻ പാട്രിക്കും സംഘവും, കളിയും പരുക്കാനാവുന്നു എന്തും സംഭവിക്കാം!
കളിക്കളത്തിലും കളത്തിനു പുറത്തും … റഫറിയുമായി വാഗ്‌വാദങ്ങൾ … കളത്തിനു പുറത്തു കാണികൾ തമ്മിൽ കശ …പിശ… ആർക്കും ആരുടെ മേലും ഒരു കൺട്രോൾ ഇല്ല! എന്തും സംഭവിക്കാവുന്ന നിമിഷം …
ഒടുവിൽ… അതാവരുന്നു ഫൈനൽ വിസിൽ! പിന്നെ സെമിയിൽ മൈതാനം ബ്രതെഴ്സ് ബ്ലാക്ക് & വൈറ്റ് എന്ന യാഗാശ്വത്തെ പിടിച്ചു കെട്ടി അദ്യ അരങ്ങേറ്റത്തിൽ തന്നെ !!!
നമ്മുടെ ഫൈനൽ അതായിരുന്നു . മയ്യഴിക്കാരുടെയും!!!
അടുത്ത കളി ഫൈനൽ ആദ്യമായി . എല്ലാവരും വളരെ സന്തോഷത്തോടെ . പരമ്പരാഗതമായ ചാമ്പിയൻ മാരെ മുട്ടുകുത്തിച്ചതിലുള്ള ആത്മ വിശ്വാസം.
ഒര് പക്ഷെ ആ അമിത ആത്മ വ്ശ്വാസ മായിരിക്കും, ആ പിഴവ് നമ്മളുടെ ഭാഗത്തു നിന്നും ഉണ്ടായതു!!! തുടങ്ങിയ ആദ്യ നിമിഷത്തിൽ തന്നെ . ഒരു അറം പറ്റിയ ഗോൾ പോലെ . ചിലതു അങ്ങനെയാണല്ലോ?
കളി അവസാനിക്കുമ്പോൾ ആ അറം പറ്റിയ പിഴവ് നികത്താൻ നമ്മൾക്കായില്ല, കാലിക്കറ്റ് കിക്കെസിനോട് ഒരു ചെറിയ പിഴവുകൊണ്ടു ഒരു ഗോളിന് ഫൈനലിൽ തോൽവി അടയേണ്ടി വന്നു…
പിന്നീടുള്ള എല്ലാവർഷങ്ങളിലും ടീമുകളെ ഇറക്കി ടുർണ ണമെന്റിൽ പങ്കെടുക്കും. ടീമുകളെ കോഡിനേഷൻ ചെയ്തു സംഘടിപ്പിക്കലിനു എന്റെ നേരിട്ടുള്ള സഹായം ആ കാലങ്ങളിൽ ഉണ്ടായിരുന്നു .
നീണ്ട നാലു വർഷത്തിന് ശേഷം ഫൈനലിൽ ട്രോപ്പി തിരിച്ചു പിടിച്ചു . പിന്നീടങ്ങോട്ട്ള്ള വർഷങ്ങൾ മൈതാനം ബ്രതെർസിന്റെ തായിരുന്നു .
ആദ്യ മത്സരം ജയിച്ചത് ക്ലബ്ബ് ആഘോഷമാക്കി ആനപ്പുറത്തു ട്രോപിയും ഷീൽഡും വഹിച്ചു മയ്യഴി തെരുവിലൂടെ ഘോഷയാത്ര! ചെണ്ടമേളവും ഒക്കെയായി ശരിക്കും ആ വിജയം ആഘോഷിച്ചു . ആനപ്പുറത്തു രാജീവൻ ട്രോഫിയുമായി ഇരിക്കുന്ന ഫോട്ടോ കണ്ടതായി ഓർത്തെടുക്കുന്നു.
മത്സര സമയമായാൽ മസ്കറ്റിലുള്ള ക്ലബ്ബങ്ങങ്ങളിൽ ഒന്നോ രണ്ടോ പേർ ആരെങ്കിലും തീർച്ചയായും വരും ആരുടെ പേരുകൾ എഴുതിയാൽ ആരെയെങ്കിലും വിട്ടുപോവും അത് കൊണ്ട് എഴുതുന്നില്ല അല്ലെങ്കിലും മൈതാനം ബ്രതെഴ്സ് എന്ന് പറഞ്ഞാൽ ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയാം .
ഒര് വർഷം മയ്യഴി മൈതാനം ബ്രതെർസും ടുർണമന്റെ വിജയകരമായി നടത്തി. നല്ലൊരു ഇരുത്തം വന്ന സംഘടകരെന്നു തെളിയിച്ചു. രണ്ടാം വർഷവും ടുർണമെന്റ് നടത്താൻ സമ്മതം ഫുട്ബോൾ അസോസിയേഷനോട് ചോദിച്ചെങ്കിലും? ചില സാങ്കേതീക കാരണം പറഞ്ഞു നമ്മളെ രണ്ടു വർഷം ടുർണമെന്റ് നടത്താനുള്ള സമ്മതം തന്നില്ല . ആ രണ്ടു വർഷങ്ങളിലും ടൂർണമെന്റും മയ്യഴിയിൽ ഉണ്ടായിട്ടില്ല … പിന്നെ കൊറോണയുടെ കാലം ..
ക്ലബ്ബിലെ പല മെമ്പർമാരും നമ്മളെ വിട്ടുപോയെങ്കിലും പുർവാദീകം സഹകരണത്തോടെ ഇപ്പോഴും നടക്കുന്നു എന്ന് പറയുംബോഴും ചില അംഗങ്ങളുടെ വേർപാടിൽ ദുഃഖമുണ്ട് അവർക്കുമുന്പിൽ പ്രണാമം അർപ്പിച്ചു നിറുത്തുന്നു.
ഈ കുറിപ്പു ഇന്നലെ നമ്മളെ വിട്ടുപിരിഞ്ഞ ശ്രീ ഇ. എൻ. സുധീരന് സമർപ്പിക്കുന്നു …!
മഠത്തിൽ ബാബു ജയപ്രകാശ് …….✍️ My Watsapp Cell No: 00919500716709

Thank you Babu Jayaprakash for sharing one of your favorite writeup on football legend Sudheer.
Incidently, please note I happened to be a member of the Mysore university football team, during the year the great goal keeper Sudheer was an active player of the team.
LikeLike
Thank you gopalettan, I think I had written about in one of my article that you were in Mysore University team…
LikeLike