പള്ളിക്കും – പള്ളി മണികൾക്കും ഉണ്ട് കഥകൾ ഏറെ പറയാൻ …

Maximum time takes to read 5 Minutes

“പള്ളി” എന്ന പദത്തിന്റെ ഉല്പത്തിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്. ബുദ്ധമത വിശ്വാസികൾ ഉപയോഗിച്ചിരുന്ന ഭാഷയായിരുന്നു “പാലി”! ഈ ഭാഷയിൽ ഉപയോഗിച്ചിരുന്ന “ഹള്ളി” എന്ന പദത്തിന്റെ മലയാള വൽക്കരണമാണ് പിൽക്കാലത്തു പള്ളി എന്ന പദമായി രൂപാന്തരപ്പെട്ടത് എന്ന് ആരെങ്കിലും പറഞ്ഞാൽ അത് ആ വിഭാഗങ്ങൾ ഉയർത്തിക്കാട്ടുന്ന സാഹചര്യ തെളിവുകൾ നിരത്തി വിശ്വസിക്കേണ്ടിയിരിക്കുന്നു..!

പാലി” ഭാഷ സംസ്കൃതവുമായി അടുത്ത ബന്ധമുള്ള ഒരു ഭാഷയാണ്. കൂടാതെ ബുദ്ധമത ഗ്രന്ഥങ്ങളുടെ രചനയിലും, ബുദ്ധമത സാഹിത്യത്തിലും പ്രധാനമായും പാലി ഭാഷയായിരുന്നു ഉപയോഗിച്ചിരുന്നത്.

ഇന്ത്യ, ശ്രീലങ്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ  ബുദ്ധമതക്കാർ, ഇത് 2000 വർഷത്തിലേറെയായി ഉപയോഗിച്ചുവരുന്നു, അവർ ബുദ്ധൻ സംസാരിച്ച ഭാഷയാണെന്ന് പരമ്പരാഗതമായി വ്ശ്വസിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ഇവർക്കിടയിൽ ഈ ഭാഷ സംസാരിക്കുന്നവരുണ്ട് എന്ന് പറയപ്പെടുന്നു.

പാലി ഭാഷയിൽ, ഹള്ളി എന്നാൽ പ്രാർത്ഥനാലയം – ബുദ്ധവിഹാര കേന്ദ്രം, ഗോത്രാചാരങ്ങൾ പുലർത്തി ജീവിക്കുന്ന ഗ്രാമം, ക്ഷേത്രം എന്നൊക്കെ അർത്ഥമായി വ്യാഖ്യാനിക്കുന്നവരുണ്ട് .

മലയാള ഭാഷയിൽ ആ കാലങ്ങളിൽ “” എന്ന പദം ഇല്ലാത്തതിനാൽ “” എന്ന പദം ഉപയോഗിച്ച് പള്ളി എന്ന പദമായി മാറ്റി എന്ന് പറയപ്പെടുന്നുണ്ട്. ഇതിനു ധാരാളം തെളുവുകളും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ആന്ത്ര – കർണ്ണാടക, കേരളം – തമിഴ്നാട് മുതലായ സംസ്ഥാനങ്ങളിൽ ഇപ്പോഴും ഹള്ളി – പള്ളി എന്ന പദം ഉപയോഗിച്ച് വരുന്നുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും മതങ്ങൾ തമ്മിലുള്ള സ്പർദ്ദതകാരണമാവാം (ഹിന്ദുക്കളും അതിൽ നിന്നും മാറി ബുദ്ധമതവും – ജൈന മതവും സ്വീകരിച്ചവരും) കാലക്രമത്തിൽ ചില വിശ്വാസത്തിന്റെ സ്വാധീനത്തിൽ, ബുദ്ധ വിഹാരങ്ങളായിരുന്ന പള്ളികൾ തകർക്കപ്പെട്ടതോടെ? ഹിന്ദു സ്വാധീനത്തിൽ അവിടെ ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കുകയുണ്ടായി..!

അപ്പോൾ അവരിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളെ ക്ഷേത്രത്തിൽ കയറ്റാതിരുന്നത്‌ അവർ പഴയ ബുദ്ധ പാരമ്പര്യത്തിൽപ്പെട്ടത് കൊണ്ടാണെന്നു പറയപ്പെടുന്നു.

പ്രസ്തുത സാഹചര്യം മനുഷ്യർ തമ്മിൽ തൊട്ടുകൂടായ്‌മ്മയും – തീണ്ടിക്കൂടായ്‌മയും ആണെന്ന് പറഞ്ഞു, സമൂഹത്തിൽ ഒരു അന്തരമുണ്ടാക്കുകയും അത് മാന്യഷ്യാവകാശ ലംഘനമാണെന്ന് പറഞ്ഞു അകറ്റി നിർത്തിയ ബുദ്ധമത വിശ്വാസികകൾ? ഇസ്ലാമിക – ക്രൈസ്തവ മത പ്രസ്ഥാനങ്ങളിലേക്കു ആകൃഷ്ടരാവുകയും, അങ്ങനെ ആകർഷിക്കപെട്ടവർക്ക് വേണ്ടി പുതുതായി ദേവാലയം പണിതപ്പോൾ “പള്ളി” എന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പദം തന്നെ ക്രൈസ്തവരും മുസ്ലിങ്ങളും ഉപയോഗിക്കുകയാണ്‌ ഉണ്ടായത്‌ എന്നതായിരുന്നു യാഥാർഥ്യമെന്ന് പറയപ്പെടുന്നുണ്ട്.

ഒരുപക്ഷെ ഇക്കാരണത്താൽ ആവാം, പിന്നീട് ഹിന്ദുക്കൾ പള്ളി എന്ന പദം കൂടുതലായി ഉപയോഗിക്കാതിരിക്കുകയും, ക്രൈസ്തവരും – മുസ്ലിങ്ങളും സ്ഥിരമായി ഉപയോഗിക്കുന്നതിന്റെയും കാരണമിതാണ്‌ എന്നും ഒരുകൂട്ടർ വാദിക്കുന്നുണ്ടു.

ഇങ്ങനെയൊക്കെ വിശ്വസിക്കുമ്പോഴും, ഹിന്ദുക്കൾ ഇപ്പോഴും ക്ഷേത്രങ്ങളിൽ? പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന പള്ളി എന്നവാക്ക്‌ കൂട്ടിച്ചേർത്തുള്ള കുറെ ആചാരങ്ങളും, വാക്കുകളും, പ്രയോഗങ്ങളും ഇന്നും ഉപയോഗിക്കുന്നതായി കാണുന്നു.

ഉദാഹരണം പള്ളിവേട്ട!, ഭഗവാനെ പള്ളിയുണർത്തുന്ന ചടങ്ങു! ഭഗവാനെ പള്ളിഉറക്കുന്ന ചടങ്ങു ! ശബരി മലയിലേക്കുള്ള പള്ളിക്കെട്ട് നിറയ്ക്കൽ, ഭഗവതിക്കുള്ള പള്ളി വാൾ  എഴുന്നെള്ളത്തു, ഭഗവൻ ഉറങ്ങുന്ന വിശ്രമിക്കുന്ന പള്ളിയറ!, ക്ഷേത്രങ്ങളിലെ തിടപ്പള്ളി!, പള്ളിയോടം തുഴയൽ ഇതൊക്കെ ഇന്നും ഹിന്ദുക്കളുടെ ആചാരങ്ങളുടെ ഭാഗമായി തുടരുന്നുണ്ട്. ഇത് മേൽപ്പറഞ്ഞ വസ്തുതയെ സാദൂകരിക്കുന്നു എന്ന് വേണം വിശ്വസിക്കാൻ.

ചരിത്രം കൂടുതൽ ചികഞ്ഞു പരിശോദിച്ചാൽ, കേരളത്തിലെ ശബരിമലയും, ആന്ത്രയിലെ തിരുപ്പതി ക്‌ഷേത്രവും, കർണാടകയിലും തമിഴ് നാട്ടിലുമുള്ള പല ഹിന്ദു ക്ഷേത്രങ്ങളും ബുദ്ധക്ഷേത്രങ്ങളായിരുന്നു എന്ന് മനസിലാവും.

അമ്പലങ്ങൾ അഥവാ ക്ഷേത്രങ്ങൾ, വിഗ്രഹാരാധനയ്ക്കുള്ള സ്ഥലമായി കണക്കാക്കിയിരുന്ന സെമിറ്റിക് മതാനുയായികൾ തങ്ങളുടെ ആരാധനാലയത്തെയും ‘ദൈവം പള്ളികൊള്ളുന്ന’ (ദൈവം വസിക്കുന്ന) സ്ഥലമായാണ് കണക്കാക്കിയിരുന്നത്. കേരളത്തിൽ ബുദ്ധമതം സ്വീകരിച്ചവർ ഇങ്ങനെ വിശ്വസിച്ചിരുന്നു എന്ന് വേണം വിലയിരുത്താൻ. 

ബുദ്ധമതം സ്വീകരിച്ചവർ കൂട്ടമായി താമസിച്ച ചില സ്ഥലങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ട്! ഉദാഹരണത്തിന് ഇവർ താമസിച്ച പലസ്ഥല പ്പേരുകളിലും പള്ളി എന്ന പദം ഉണ്ട്‌, തോട്ടപ്പള്ളി, പള്ളിക്കത്തോട്, പള്ളിപ്പാട്, കരുനാഗപ്പള്ളി കാർത്തികപ്പള്ളി പള്ളിക്കൽ (അടൂർ – നൂറനാട് – മാവേലിക്കര – കൊല്ലം – തിരുവനതപുരം – കോതമംഗലം ) വിവിധ സ്ഥലങ്ങളിലുള്ള പള്ളിപ്പുറം, പുതുപ്പള്ളി വാഴപ്പള്ളി മുണ്ടപ്പള്ളി അങ്ങനെ പോകുന്നു സ്ഥലപ്പേരുകൾ… ഇവർ ഉപയോഗിച്ച കുളങ്ങൾക്കു പള്ളിക്കുളം എന്നൊക്കെ ഇപ്പോഴും പറഞ്ഞറിയപ്പെടുന്നു. 

എന്നാൽ ഇന്ന് പള്ളി എന്ന പദം പൊതുവേ ? ഹിന്ദുക്കളല്ലാത്തവരുടെ ആരാധനാലയത്തെ പരാമർശിക്കാൻ മാത്രമായി ഉപയോഗിക്കുന്നു എന്നതാണ് യാഥാർഥ്യം ! ഒരു പക്ഷെ ഇത് മറ്റ് മതങ്ങളിൽ നിന്നും വന്നവരുടെ സ്വാധീനം കൊണ്ടാകാം.

(ഈ വിഷയങ്ങളിൽ കൂടുതൽ വ്യക്തതയും ആധികാരികതയും വരുത്താൻ ഗഹനമായ പഠനവും ചർച്ചയും അനിവാര്യമാണ്)

ഇതുവരെ പള്ളി എന്ന പദത്തിന്റെ ഉൽപ്പത്തിയെ കുറിച്ച് എന്റെ അറിവ് എഴുതി.

ഇനി പള്ളിയെ പറ്റി പറയുമ്പോൾ എടുത്തുപറയേണ്ട വസ്ഥുത എന്തെന്നാൽ? പള്ളിയിൽ നാം കണ്ടുവരുന്ന ഗോപുര മണികളെപ്പറ്റിയാണ്”. ഇത്തരം മണികളെ പള്ളിമണി എന്നറിയപ്പെട്ടു തുടങ്ങി.

പള്ളി മണികള്‍ക്ക്‌ – പള്ളികളോളം തന്നെ പഴക്കമുണ്ട് എന്നതാണ് വസ്ഥുതാപരമായ സത്യം!

ഹിന്ദുക്കളെപ്പോലെ, ബുദ്ധമത വ്ശ്വാസികളും, ജൈനമത വ്ശ്വാസികളും പണ്ടുകാലം മുതലേ മണികൾ ഉപയോഗിച്ചിട്ടുണ്ട് എന്ന് ചരിത്രം വ്യക്തമാക്കുന്നു. എങ്കിലും? കാലക്രമത്തിൽ മറ്റുമതസ്ഥരും മണികൾക്കു അവരവരുടെ പ്രാർത്ഥനയിൽ ഒരു അനിവാര്യ വസ്തുവായി ഉപയോഗിച്ച് തുടങ്ങി, ഇതും മേൽപ്പറഞ്ഞ സ്വാധീനം കൊണ്ട് തന്നെയായിരിക്കാം? ഒപ്പം അതിലെ ശാസ്ത്രീയത അവർക്കും സ്വീകാര്യമായി എന്നതുകൊണ്ടുമാവാം.

വടക്കന്‍ യൂറോപ്പിൽ? ഐറീഷ്‌ മിഷണറിമാര്‍, കൂടുതലായി താമസിച്ചിരുന്ന സ്ഥലങ്ങളിൽ അഞ്ചാം നൂറ്റാണ്ടു മുതല്‍ ദേവാലയ മണികള്‍ നിലനിന്നിരുന്നതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നുണ്ട്.

ലോകത്തില്‍ ഏറ്റവും പുരാതനമായ ദേവാലയ മണിശൃംഖല ഇംഗ്ലണ്ടിലെ `ഇപ്‌സ്‌ വിച്ചിലുള്ള′ സെന്‍റ് ലോറന്‍സ്‌ ദേവാലയത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌ എന്ന് ചിലർ വ്ശ്വസിക്കുന്നു.

രണ്ടാം ലോക മഹായുദ്ധകാലത്ത്‌, ഗ്രേറ്റ്‌ ബ്രിട്ടണില്‍ ശത്രുക്കളുടെ ആക്രമണത്തിന്‍റെ മുന്നറിയിപ്പ്‌ നല്‍കാന്‍ മാത്രമല്ലാതെ പള്ളികളിലെ മണികള്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല…!

വാര്‍ത്താ വിനിമയ മാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരുന്ന കാലത്ത്‌, ഒരു പള്ളിക്കു ചുറ്റുമുള്ളവരെ എന്തെങ്കിലും അടിയന്തര ഘട്ടത്തിൽ വിവരമറിയിക്കാൻ പള്ളിമണികൾ ഉപയോഗിക്കുമായിരുന്നു. ഇത്തരം ഘട്ടത്തിൽ ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ഒരുമിച്ച്‌ വിളിച്ചുകൂട്ടുവാനുള്ള ഒരു മാദ്ധ്യമം കൂടിയായിരുന്നു അന്നത്തെ ദേവാലയ മണികള്‍….!

വിവിധ കൃസ്ത്യൻ സഭകൾ പരമ്പരാഗതമായി വിശ്വാസികളെ സാമുദായിക സേവനത്തിനായും, ദിവസേന ഒരു നിശ്ചിത സമയങ്ങളിൽ പ്രാർത്ഥന ഉണ്ടെന്ന വിവരം വ്ശ്വാസികളെ അറിയിക്കാനും, പള്ളി മണി ഉപയോഗിച്ച് തുടങ്ങിയതോടെ, ഇത് കാനോനിക്കൽ മണിക്കൂർ എന്ന് അറിയപ്പെട്ടു തുടങ്ങി.

കാലക്രമത്തിൽ മാറ്റങ്ങളുടെ ഭാഗമായി അതാതു സഭകളുടെ ഇടയിലുള്ള വിശ്വാസികളുടെ വിവാഹം, അല്ലെങ്കിൽ, ഒരു ശവ സംസ്കാരം, വിശേഷ ദിവസങ്ങളിലെ പൂജകളുടെ അറിയിപ്പ് തുടങ്ങിയ  സേവനം പോലുള്ള പ്രത്യേക അവസരങ്ങളിലും പള്ളി മണികള്‍ മുഴക്കി അറിയിച്ചുതുടങ്ങി. 

പള്ളി മണികളെപ്പറ്റി പറയുമ്പോൾ പെട്ടെന്ന് എന്റെ ഓർമ്മകളെ ഉണർത്തുന്നത്? നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുന്നത്? മയ്യഴി ഇടവകയിലെ സെന്റ് തെരേസാ പുണ്ണ്യവതിയുടെ തിരുനാൾ ദിനങ്ങളിൽ നിന്നുയരുന്ന മണിനാദമായിരിക്കും!

പള്ളിയോട് തൊട്ടുതന്നെ ഉയർന്ന ഒരു ഗോപുരത്തിൽ ഘടിപ്പിച്ച പള്ളി മണിയുടെ ചരിത്രം കഴിഞ്ഞ ലക്കത്തിൽ എഴുതിയിട്ടുണ്ട്. ഇത്തരത്തിൽ; ഉയരത്തിൽ പള്ളി മണി സ്ഥാപിക്കാൻ കാരണം തന്നെ ഒരുപക്ഷെ സമീപവാസികള്‍ക്കെല്ലാം മണിശബ്‌ദം കേള്‍ക്കാന്‍ സാധിക്കണം എന്ന  ഉദ്ദേശത്തോടുകൂടി തന്നെയായിരിക്കാം.

ഇങ്ങനെയൊക്കെയാണെങ്കിലും, സ്ഥല – കാല വ്യത്യാസമില്ലാതെ പള്ളികളിൽ വിവിധ സമയങ്ങളിലെ പ്രാര്‍ത്ഥനകള്‍ക്കും, ക്രിസ്‌ത്യന്‍ ദേവാലയങ്ങളില്‍ മണി മുഴങ്ങാറുള്ളതിനെ “ഏഞ്ചല്‍സ്‌ ബെല്‍” എന്നാണ്‌ അറിയപ്പെടുന്നത്‌….!

പ്രഭാത മണിയുടെ ചരിത്രം തുടങ്ങുന്നത്‌ 1318- ല്‍ ഇറ്റലിയിലെ “പാര്‍മ” പട്ടണത്തിലായിരുന്നു എന്ന് ചിലർ വിശ്വസിച്ചുവരുന്നു. ഈ മണിയുടെ ശബ്ദം കേട്ടാലുടന്‍  സഭയിലെ വ്ശ്വസികളായവർ  സ്വർഗ്ഗസ്ഥനായ പിതാവേ എന്നും, നന്മനിറഞ്ഞ മറിയമേ എന്ന് മൂന്നു പ്രാവശ്യവും ചൊല്ലി, കുരിശുവരച്ചു ജീവിതത്തിൽ ശാന്തിയും – സമാദാനവും ഉണ്ടാവണമേ എന്ന് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാവുന്നു…. അതായിരുന്നു അവിടങ്ങളിലെ ആ കാലങ്ങളിലുള്ള ആചാര രീതി! ആ കാരണത്താല്‍ ”സമാധാനത്തിന്‍റെ മണി” യെന്നും ഇത്‌ അറിയപ്പെട്ടിരുന്നു.

ഉച്ചയ്ക്കുള്ള മണിയുടെ തുടക്കമാകട്ടെ കര്‍ത്താവിന്‍റെ കഷ്‌ടാനുഭവങ്ങളെക്കുറിച്ച്‌ ധ്യാനിക്കാന്‍വേണ്ടി വെള്ളിയാഴ്‌ചകളിലാണ്‌ തുടങ്ങിയത്‌ എന്ന് വിശ്വസിച്ചു വരുന്നു.

സന്ധ്യാ മണിക്കു ശേഷമുള്ള മണിയുടെ എണ്ണം കേട്ടിട്ട്‌ (ഒന്നാണെങ്കില്‍ ഒരു കുര്‍ബാന രണ്ടാണെങ്കില്‍ രണ്ടു കുര്‍ബാന) പിറ്റേന്ന്‌ രാവിലെ എത്ര കുര്‍ബാനയുണ്ടാകുമെന്ന്‌ ഈ പള്ളിമണികളുടെ എണ്ണത്തിലുടെ വിശ്വാസികൾ മാനസ്സിലാക്കി എടുത്തിരുന്നു എന്നും പറഞ്ഞുകേട്ടിട്ടുണ്ട്.

 “ഓം” എന്ന ശബ്ദം  പുറപ്പെടുവിക്കുന്നതിനായി ഒരു തരം ക്ഷേത്രമണി രൂപകൽപ്പന ചെയ്തിട്ടുണ്ട്, എന്ന് പറയപ്പെടുന്നു. ഇതിന്റെ പ്രത്യേകത എടുത്തു പറയുന്നത്? ഈ മണിയുടെ ശബ്ദ തരംഗം സൃഷ്ടിക്കുന്ന ഫ്രീക്യുവൻസിയും, ഭൂമിയുടെ അച്ചുതണ്ടിന്റെ ഭ്രമണപഥത്തിൽ നിന്നും ഉണ്ടാവുന്ന ഫ്രീക്യുവൻസിയും ഒരു  പോലെ ആയിരിക്കും എന്ന് വിശ്വസിക്കുന്നു. അതായതു  “ഓം” എന്ന ശബ്ദം ജപിക്കുമ്പോൾ, 432 Hz ആവൃത്തിയിൽ വൈബ്രേറ്റുചെയ്യുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

പിന്നീട്‌ 1456 ല്‍ ‘കലിക്‌സ്റ്റസ്‌’ മൂന്നാമന്‍ മാര്‍പാപ്പയുടെ ആഹ്വാന പ്രകാരം രാവിലെയും ഉച്ചയ്‌ക്കും സന്ധ്യാസമയത്തും മണിയടിയുടെ ശബ്ദം കേട്ടാൽ പ്രാര്‍ത്ഥന  ചൊല്ലാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നതായി കണക്കാക്കാം…!

വിശുദ്ധ കുർബാനയ്ക്കിടയിൽ മണിയടിക്കുന്ന പതിവ്‌ പതിമൂന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ലത്തീന്‍ പള്ളികളിലാണ്‌ ആദ്യം ആരംഭിച്ചത് എന്ന് വിശ്വസിച്ചുവരുന്നു.

ആധുനിക കാലത്ത് പള്ളി മണികൾ മുഴക്കുന്നതിന്റെ പ്രഥമ ലക്ഷ്യം ആരാധകർ പള്ളി സേവനത്തിനായി ഒത്തുകൂടുന്ന സമയത്തെ സാക്ഷ്യപ്പെടുത്തുന്നു… പല വിഭാഗങ്ങളിലുള്ള സഭകളിലെ പള്ളികളിലും, അവിടങ്ങളിലെ ഗോപുരങ്ങളിൽ സ്ഥാപിച്ച പള്ളിമണികൾ ദിവസത്തിൽ മൂന്നു പ്രാവശ്യം (രാവിലെ 6 മണിക്കും ഉച്ചയ്ക്കും 6 മണിക്കും, വൈകുന്നേരം 6 മണിക്കും ) മുഴക്കി വിശ്വാസികളെ പ്രാർത്ഥനയ്ക്ക് എത്തിച്ചേരാൻ വിളിക്കുന്നു. ആ സമ്പ്രദായം ഇന്നും തുടർന്ന് പോരുന്നു.

ദേവാലയങ്ങളില്‍ വിവിധ രീതിയിലുള്ള മണികള്‍ മുഴക്കുന്നത്‌ ആരാധനയുടേയും പ്രാര്‍ത്ഥനയുടേയും വിവിധ ഘട്ടങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കാനാണ്‌. ഇതിനാലാണ്‌ വിശുദ്ധ പൂജകളോടനുബന്ധിച്ചു പല ദേവാലയങ്ങളിലും ലോഹ മണിക്കു പകരം “മര” മണിയടിക്കുന്ന പതിവ്‌ നിലവില്‍ വന്നത്‌?

ഈ രീതി തന്നെയാണ്‌ ചില പള്ളികളിൽ ഇപ്പോഴും തുടരുന്നത്? ചില സ്ഥലങ്ങളിൽ അത് ലോഹം കൊണ്ടുള്ള ചെറിയ കൈമണിയും ഉപയോഗിച്ച് വരുന്നു. 

എന്‍റെ ചെറുപ്പകാലത്ത്‌ മയ്യഴിയിലെ സെയ്ന്റ് തെരേസാ ദേവാലയത്തിലെ പള്ളി മണിയുടെ ശബ്ദം രണ്ടുമൂന്നു കിലോമീറ്റര്‍ അകലെ വരെ കേൾക്കാമായിരുന്നു. എന്നാൽ ഇന്ന് വർദ്ധിച്ചുവരുന്ന ശബ്ദമലിനീകരണം കാരണം പള്ളി മണിയുടെ ശബ്ദം കേൾക്കാതായിട്ടുണ്ട്. എങ്കിലും അതിന്റെ ഏറ്റക്കുറച്ചലനുസരിച്ചു ശ്രദ്ദിച്ചാൽ ഇപ്പോഴും ആ മണിയുടെ നേർത്ത ശബ്ദം നമുക്ക് കേൾക്കാം . 

പള്ളികളിൽനിന്നും മുഴക്കുന്ന മണിനാദത്തിന്റെ എണ്ണങ്ങൾ പലതും വ്യക്തമാക്കുന്നുണ്ട് . ഉദാഹരണത്തിന് അസമയങ്ങളിലുള്ള കൂട്ടമണിയാണെങ്കിൽ ആസാദാരണമായ എന്തോ സംഭവിച്ചിരിക്കുന്നു എന്ന് മനസിലാക്കാം. 

രണ്ടു തവണ മണിയടിക്കുക്കയും അതിന്റെ മുഴക്കം (Vibration) അവസാനിക്കാറാവുമ്പോൾ വീണ്ടും രണ്ടു മണി വീതം രണ്ടു പ്രാവശ്യം മണിയടിക്കുക്കയും, അപ്രകാരം മൂന്നു തവണ അതായതു (6 മണി മുഴക്കം 2 x 3) ആണെങ്കിൽ മരണപ്പെട്ടത് സ്ത്രീയാണെന്നും.

മൂന്നു തവണ മണിയടിച്ചു മുഴക്കം അവസാനിക്കുമ്പോൾ വീണ്ടും രണ്ടു തവണ തുടർന്നാൽ (9 മണിമുഴക്കം 3 x 3 ) അത് പുരുഷന്റെ മരണമായി കണക്കാക്കാം. 

തുടർന്ന് ആണായാലും – പെണ്ണായാലും അവരുടെ മരണപ്പെടുമ്പോൾ ഉള്ള വയസ്സിന്റെ കണക്കനുസരിച്ചു മണി മുഴക്കി കൊണ്ടിരിക്കും . 

ഉദാഹരണത്തിന് ഒരു സ്ത്രീയോ-പുരുഷനോ? 60 വയസിൽ മരണ പ്പെടുകയാണെങ്കിൽ? 2 മണി വീതം മൂന്നു പ്രാവശ്യവും, തുടർന്ന് 60 തവണ തുടർച്ചയായും അടിക്കും . പുരുഷനാണെങ്കിൽ മൂന്നു വീതം മൂന്നു പ്രാവശ്യവും തുടർന്ന് 60 തവണ തുടർച്ചയായും മണി അടിക്കും. 

ദുഃഖവെള്ളിയാഴ്ചയെ ചുറ്റിപ്പറ്റിയുള്ള നിരവധി ആചാരങ്ങളും, അനുഷ്ട്ടാനങ്ങളും ഉണ്ട്. എങ്കിലും? ദുഃഖവെള്ളിയാഴ്ച മുതൽ ഈസ്റ്റർ ദിവസം വരെ സാദാരണയായി പള്ളികളിൽ മണി മുഴക്കാറില്ല.

ഈസ്റ്റർ ദിവസമായ ഞായറാഴ്ച രാവിലെ 33 തവണ പള്ളിമണി മുഴക്കി യേശുവിന്റെ ഉയർത്തെഴുനേൽപ്പ്‌ അഘോഷിച്ചു വരുന്നു ഇപ്പോഴും പല പള്ളികളിലും.

ഇങ്ങനെ വിശ്വാസികൾ പള്ളികളും ക്ഷേത്രങ്ങളും മാറി – മാറി പണി കഴിപ്പിക്കുവാൻ തുടങ്ങിയതോടുകൂടി ബുദ്ധമതത്തിന്റെ തുടർച്ചയായിരിക്കാം, കേരളത്തിലും പള്ളിയോടനുബന്ധിച്ചു പള്ളിക്കൂടം പണിയാൻ തുടങ്ങിയത് എന്ന് വേണം അനുമാനിക്കാൻ .

ഇതിനെ സാധൂകരിക്കും വിദം കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ മാർ കുര്യാക്കോസ് ഏലിയാസ് ചാവറ 1864- ൽ ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു.

അങ്ങനെ നിർമ്മിച്ചതുകൊണ്ടു? പള്ളിയോടൊപ്പം! പള്ളിയോട് കൂടെ! ഉള്ള പഠന കേന്ദ്രം കാലക്രമത്തിൽ പള്ളിക്കൂടമായി കേരളത്തിൽ അറിയപ്പെട്ടു തുടങ്ങി. കാലം പോകെ പള്ളിക്കൂടങ്ങൾ വിദ്യാലയങ്ങളായി അറിയപ്പെടാൻ തുടങ്ങി.

ഇവിടെയും നമുക്ക് മണി നാദം കേൾക്കാം സ്‌കൂൾ പ്രവർത്തനം ആരംഭിക്കുമ്പോഴും , സ്‌കൂൾ വിടുമ്പോഴും , ഓരോ ക്‌ളാസ്സുകൾ കഴിയുമ്പോഴും , സ്‌കൂൾ അസംബ്ലി കൂടുമ്പോഴും പിരിയുമ്പോഴും ഒക്കെ മണിയടിച്ചു അറിയിച്ചു കൊണ്ടേ ഇരിക്കും.

ഹൈന്ദവ സംസ്‌കാരത്തിൽ മണികൾക്ക് വലിയ സ്ഥാനമുണ്ട്.  ക്ഷേത്രങ്ങളിലേ പൂജകളിലായാലും, വീടുകളിലേ പൂജകളിലായാലും മണി ഒരു അവിഭാജ്യ ഘടകമാണ്,  അതുകൊണ്ടു തന്നെ മണി എല്ലാ പൂജാകർമ്മങ്ങളിലും ഉപയോഗിച്ചുവരുന്നു.

അതുപോലെ  മണികൾ ക്രിസ്ത്യൻ പൂജാ പാരമ്പര്യത്തിന്റെയും അവിഭാജ്യഘടകമായി ഉപയോഗിച്ചുവരുന്നു. പുരാതനമായ പള്ളികളിൽ  മണി ഗോപുരങ്ങൾ കാണാം;  എന്നാൽ ക്ഷേത്രങ്ങളിൽ ഗോപുരമണി ഉണ്ടെങ്കിലും അത്ര വ്യാപകമായി ഞാൻ കണ്ടിട്ടില്ല.

ഏറെ ക്ഷേത്രങ്ങളിലൊക്കെ ദർശനം നടത്തിയുട്ടെങ്കിലും എന്റെ ഓർമ്മയിൽ നിൽക്കുന്ന ഗോപുരമണിയുള്ളതു ചെന്നൈലെ നുങ്കമ്പക്കത്തുള്ള അഗസ്തീശ്വർ എന്ന പുരാതനമായ ശിവൻ കോവിലാണ് എനിക്ക് കാണാൻ സാദിച്ചിട്ടുള്ളത്. ചിലപ്പോൾ പുരാതനമായ പല ക്ഷേത്രങ്ങളിലും ഇത്തരം ഗോപുര മണികൾ ഉണ്ടായിരിക്കാം! അതിന്റെ വിവരങ്ങൾ എന്റെ അറിവിനും അപ്പുറമാണ്.

ഹിന്ദുവായാലും – കൃസ്ത്യാനിയായാലും പരമ്പരാഗതമായി,   അവരവരുടെ ആരാധനാലയങ്ങളിൽ മണിമുഴക്കി കൊണ്ടായിരിക്കും പൂജകൾ ആരംഭിക്കുക.

എന്നാൽ മണികൾ ഉപയോഗിക്കുന്നതിന്റെ ക്രമത്തിന് പ്രകടമായ വ്യത്യാസമുണ്ട് എന്നതൊഴിച്ചാൽ, പൊതുവെ അതിന്റെ തത്വം ഒന്ന് തന്നെ എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു . നെഗറ്റിവ് എനർജികളെ  മണിയുടെ ശബ്ദം ഇല്ലാതാക്കി, അതായതു ദുഷ്ഠ ശക്തികളെയും അകറ്റിനിർത്തും എന്ന് പറഞ്ഞു കേൾക്കുന്നു.

മണിയുടെ ഗുണനിലവാരമനുസരിച്ചു അത് ഉണ്ടാക്കുന്ന തരംഗങ്ങൾ മാറികൊണ്ടിരിക്കും. നല്ല ഗുണ നിലവാരമുള്ള മണി നിർമ്മിക്കുക ഏറെ വൈധഗ്ദ്യവും ശ്രമകരവുമായ ജോലിയാണ്. 

ലോഹങ്ങളും – അലോയ്കളും  കൃത്യമായതും ശാസ്ത്രീയമായ കണക്കുകൂട്ടലുകളുമായി. പ്രത്യേക അനുപാദത്തിൽ ഉരുക്കി വാർത്തെടുക്കുന്നതാണ് മണികൾ.

ഇത്തരത്തിൽ ഉണ്ടാക്കിയെടുക്കുന്ന മണിനാദത്തിന്റെ തരംഗം, അന്തരീക്ഷത്തിൽ ഏറെ നേരം മുഴങ്ങി, ആ പ്രതിദ്ദ്വനി; ശബ്ദം കേൾക്കുന്ന വ്യക്തിയുടെ മസ്തിഷ്‌കത്തിന്റെ (തലച്ചോറിന്റെ) ഇടത്, വലത് ഭാഗങ്ങൾക്കിടയിൽ ഒരുപോലെ എത്തി മനസിനെ  ഏകാഗ്രതയിലേക്കു നയിക്കാൻ സഹായിക്കും എന്ന് നമ്മുടെ പുരാണങ്ങളോടൊപ്പം യോഗാചാര്യൻമ്മാരും നമ്മൾക്ക് പകർന്നു തന്നിട്ടുണ്ട്.

മണിയടിക്കുമ്പോഴുണ്ടാകുന്ന പ്രതിധ്വനി ശരീരത്തിലെ ഏഴ് ചക്രങ്ങളെ സ്പർശിക്കുന്നു എന്ന് നമ്മുടെ പുരാണങ്ങളിൽ പറയുന്നു. ഓരോന്നിലും ഒരു നിശ്ചിത സെക്കൻഡ്കൾ സ്പർശിക്കുമ്പൾ അതിന്റെ തരംഗം നമ്മുടെ ശരീരത്തെ പൂർണ്ണമായും റിലാക്സ് ചെയ്യാൻ  സഹായിക്കുന്നു. 

ഇങ്ങനെ ഉണ്ടാകുന്ന മണിയുടെ ശബ്ദവും, തരംഗങ്ങങ്ങളും നമുക്കുചുറ്റും ശാന്തമായ പ്രഭാവലയം സൃഷ്ഠിച്ചു തലച്ചോറിന്റെ ഏകാഗ്രതയും, ചിന്താശേഷിയും വർദ്ധിപ്പിക്കാനും  സഹായിക്കുന്നു.  ഈ അവസ്ഥയിൽ നമ്മുടെ ബോധത്തെ അതിന്റെ ശബ്ദത്തിൽ ലയിപ്പിച്ചു ഒരു പ്രത്യേക തലത്തിലേക്ക്  നമ്മുടെ  മനസിനെ  കൊണ്ടെത്തിക്കുകയും തുടർന്നു ഏകാഗ്രതയോടെ മന്ത്രങ്ങൾ ഉരുവിട്ട് നമ്മുടെ മനസിനെ ദൈവത്തോട് ഏറെ അടുപ്പിക്കും. 

നമ്മുടെ ശരീരത്തിലുള്ള 7 ചക്രങ്ങൾ യഥാർത്ഥത്തിൽ ഊർജ്ജ കേന്ദ്രങ്ങളാണ്. അവ വികാരങ്ങളെ നിയന്ത്രിക്കുന്നവയാണ്. അവയുടെ ഉത്ഭവം ആദ്യകാല ഹിന്ദുമതത്തിലും, ബുദ്ധമതത്തിലും കണ്ടെത്താൻ കഴിയും, കൂടാതെ ഇരു മതങ്ങളും ചക്രങ്ങളുടെ മാറുന്ന സ്വഭാവത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടു, ധ്യാന രീതികൾ അനുസരിച്ച് ചക്രങ്ങൾ എപ്പോഴെങ്കിലും സമന്വയത്തിലല്ലെങ്കിൽ അവ നിങ്ങളുടെ ശാരീരികവും, മാനസികവും, ആത്മീയവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

മണി പുറപ്പെടുവിക്കുന്ന ഈ ഫ്രീകുവൻസി മനുഷ്യനെയും മൃഗങ്ങളെയും, ഏറെ സ്വാധീനിക്കുന്നുണ്ട് എന്ന് പുരാതനമായ കണ്ടെത്തുലകളാണെങ്കിലും ഇന്ന് അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇതിനു ഒരു ഉദാഹരണമാണ് ഗർഭിണികൾ ഇന്നും ആചരിച്ചുവരുന്നു വളക്കാപ്പ് ചടങ്ങു. അതായത് ഒരു സ്ത്രീ ഗർഭിണിയായാൽ കുടുംബത്തിലെ സ്ത്രീകളൊക്കെ ഒത്തുകൂടി ഗർഭിണിയായ സ്ത്രീയെ ഇരുത്തി കുപ്പിവളകൾ ഇരു കയ്യിലും അണിയിക്കുന്ന ചടങ്ങു! കേരളത്തിൽ ഈ ചടങ്ങു പൊതുവെ പ്രചാരത്തിൽ ഇല്ലെങ്കിലും, തമിഴ് നാട്, കർണ്ണാടക, ആന്ധ്രാ പോലുള്ള സംസ്ഥാനങ്ങളിൽ ഇന്നും ആചരിച്ചുവരുന്നുണ്ട്.

ഇങ്ങനെ കുപ്പിവളകൾ നിറയെ കൈകളിലിട്ട് അത് ഉണ്ടാക്കുന്ന ശബ്ദം തരംഗം ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഏറെ സഹായിക്കും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അത് കൊണ്ടാണ് നമ്മുടെ വളർത്തു മൃഗങ്ങളുടെ കഴുത്തിലും മണി കെട്ടി കൊടുക്കുന്നത് (ആന – പശു -ആട് ) ഇത് നമ്മൾ സർവ്വ സാദാരണമായി കാണാറുള്ളതാണല്ലോ.

അതിന്റെ വേറൊരു രൂപമാണ് സ്ത്രീകളുടെയും കുട്ടികളുടെയും കാലുകളിൽ അണിയുന്ന പാദസരങ്ങൾ. ഇതൊക്കെ കൊണ്ട് തന്നെയാണ് പണ്ട് കാലങ്ങളിൽ പ്രായ ബേദമില്ലാതെ സ്ത്രീകളും കുട്ടികളും കുപ്പി വളകളും കാലിൽ പാദസരവും അണിയുന്നത്.

തുടർച്ചയായുള്ള മണി നാദത്തിന്റെ ശബ്ദതരംഗം പകർച്ചവ്യാധിയെ വരെ അകറ്റി എന്ന് വിശ്വസിച്ചുവന്നിരുന്നു. ആ കഥ ഇങ്ങനെ പ്രചരിക്കുന്നു.

എ ഡി 696 കാലഘട്ടത്തിൽ വിശുദ്ധ ഗ്രിഗറി മാർപ്പാപ്പയുടെ കാലത്തു , റോമിൽ അതിഭീകരമായ പ്ളേഗ് രോഗം പടർന്നു പിടിച്ചു അനേകം പേർ മരണപ്പെടുകയും. ആളുകൾ ഭയപ്പെട്ടു എന്തു ചെയ്യണമെന്നറിയാതെ കഴിയുമ്പോൾ? ദൈവത്തിന്റെ പ്രീതിക്ക് വേണ്ടി മാർപ്പാപ്പയുടെ നേതൃത്വത്തിൽ സെയിന്റ് ലൂക്കസ് വരച്ച പരിശുദ്ദ കന്ന്യമറിയത്തിന്റെ ചിത്രവുമായി വിശ്വാസികൾ മണി മുഴക്കി പ്രദിക്ഷണം ചെയ്തുവെന്നും, തൽസമയം മാർപ്പാപ്പയുടെ കൽപ്പന പ്രകാരം റോമിലെ എല്ലാ പള്ളികളിലും മണി മുഴക്കി പ്രാർത്ഥിക്കുവാൻ തുടങ്ങി.

തുടർച്ചയായുള്ള കൂട്ട മണിയടി ശ്ശ്ബ്ദം അന്തരീരക്ഷത്തിൽ വാനോളം ഉയർന്നപ്പോൾ മാലാഖമാരുടെ സ്വർഗീയ സംഗീതം ഒരശരീരിപോലെ പോലെ കേട്ടുവെന്നും തൽസമയം പ്ളേഗ് കുറഞ്ഞു തുടങ്ങി. ഈ കഥ ഇന്നും പ്രചാരത്തിൽ ഉണ്ട്.

പണ്ട് കാലങ്ങളിൽ പ്രൊട്ടസ്റ്റന്റ് പള്ളികളിൽ ആരാധന കഴിഞ്ഞാൽ മണിയടിക്കുന്ന ഒരു പതിവിണ്ടായിരുന്നുപോൽ! ഇപ്രകാരം മണിയടിക്കുന്നതു? പള്ളികളിലെത്തി ആരാധനയിൽ പങ്കെടുക്കാൻ വിമുഖത കാട്ടുന്നവർക്കു വേണ്ടിയായിരുന്നു എന്നും വിശ്വസിക്കുന്നവർ ഉണ്ടായിരുന്നു എന്ന് എവിടെയോ വായിച്ചാ ഒരോർമ്മ!

ഇനി ചരിത്രപരമായ ഇത്തരം മണി മുഴക്കിത്തിന്റെ അസ്തിത്വം തേടിപ്പോയാൽ വ്യത്യസ്ഥ കഥകൾ നമുക്ക് കേൾക്കാം.

ആദ്യമായി ഈജിപ്തിലാണ് എന്നും , അല്ല ചൈനയിൽ ആണെന്നും , ഇതൊന്നുമല്ല ഹിന്ദുക്കളിൽ നിന്നും ഉൾക്കൊണ്ട് പിന്നീട് ബുദ്ധമതവും ജൈന മതവും സ്വീകരിച്ചവർ ചില പരിവർത്തനങ്ങൾ നടത്തി മണികൾ പ്രാർത്ഥനാവേളകളിൽ ഉപയോഗിച്ചുവെന്നും വിശ്വസിക്കുന്നുണ്ട്.

അങ്ങനെ പള്ളിയും പള്ളി മണിയും പള്ളിക്കൂടവും പല പല കഥകൾ പ്രചരിപ്പിച്ചു വിശ്വാസികളെ സൃഷ്ട്ടിച്ചു എന്ന സത്യം നമുക്ക് ഉൾക്കൊണ്ട് മുന്നോട്ടു പോകുമ്പോഴും പറയട്ടെ.?

ഇതൊക്കെ ഓർക്കുമ്പോൾ എന്റെ മനസ്സിൽ ഓടിയെത്തുന്ന മറ്റൊരോർമ്മ 2009 ലെ സൗണ്ട് മിക്‌സിംഗിനുള്ള ഓസ്‌ക്കാർ അവാർഡ് മലയാളിയായ റസൂൽ പൂക്കിട്ടിക്കു ലഭിച്ചത്! ചിത്രം സ്ലംഡോഗ് മില്ല്യനർ ! ഇദ്ദേഹം റിസർച് ചെയ്തത് വിഷയവും ഇതോടനുബന്ധിച്ചാണെന്നു കേട്ടിട്ടുണ്ട് . (“ഓം” എന്ന ശബ്ദം). അദ്ദേഹവും സമർത്ഥിക്കുന്നു പ്രപഞ്ചത്തിന്റെ ശബ്ദം ഓം എന്നാണെന്നു . ഈ സ്റ്റേറ്റ്മെന്റ് ഏറെ വിവാദങ്ങൾ ഉണ്ടാക്കി എന്നൊരോർമ്മ.

നമ്മുടെ ജീവിതത്തിലുടനീളം പള്ളികളുടെയും പള്ളിക്കൂടങ്ങളുടെയും, ക്ഷത്രങ്ങളിലെയും മണിയുടെ സ്വാധീനം ചെലുത്തിയിട്ടുണ്ട്, ഒടുവിൽ കാര്യസാദ്ദ്യത്തിനു വേണ്ടി ജാതി മതം മറന്നു ദൈവങ്ങൾക്കുമുൻപിൽ മണിയടിച്ചു സങ്കടമുണർത്തിച്ചു കാര്യം നേടാൻ ശീലിച്ച നമ്മൾ? ഇന്ന് പലരും ദൈവങ്ങളെ മറന്നു കാര്യസാദ്ധ്യത്തിനായി രാഷ്ട്രീയക്കാരെ മണിയില്ലാതെ മണിയടിക്കേണ്ടിയിരിക്കുന്നു. എന്ന അവസ്ഥയിലെത്തിച്ചു. ഇങ്ങനെ ജനങ്ങളെ കൊണ്ട് ചിന്തിപ്പിക്കാൻ ഒരു പക്ഷെ കെ. പി എ സിയുടെ നാടകങ്ങൾ കാരണമായിട്ടുണ്ട് എന്ന് വേണം കരുതാൻ . ദൈവം കാല് മാറുന്നു എന്ന നാടകമൊക്കെ അതിനു ഉദാഹരണമായി കാണാം.

വന്നു വന്നു ഇപ്പോൾ ദൈവമില്ല എന്ന് പറഞ്ഞ രാഷ്ട്രീയക്കാരും, സാംസ്കാരിക പ്രവർത്തകരും, മേലുദ്യോഗസ്ഥരും ദൈവത്തിന്റെ മുന്നിൽ മാറി – മാറി മണിയില്ലാതെ മണിയടിച്ചും! മണി കൊടുത്തും ! മണിച്ചോദിച്ചു വാങ്ങിയും! കാര്യങ്ങൾ നേടുന്നതും ഒരു കാഴ്ചയായിട്ടുണ്ട് എന്ന അപ്രിയ സത്യം പറയുമ്പോഴും ഒന്ന് ഓർമ്മപെടുത്തട്ടെ ? പൊതുജനങ്ങൾ കൂട്ട മണിയടിക്കേണ്ട സമയം ആഗതമായിരിക്കുന്നു …..

ഇങ്ങനെയൊക്കെയാണെങ്കിലും ചില മണിയുടെ ഫ്രീകുവൻസി പലരെയും അസ്വസ്ഥരാക്കുന്നുണ്ട്‌ ഇത്തരം മണിയടി ഒഴിവാക്കിയാൽ എല്ലാം ശുഭം…

ഇങ്ങനെയൊക്കെ ഓർക്കുമ്പോഴും മയ്യഴി സെന്റ് തെരേസാ പള്ളിയിലെ തുടർച്ചയായ മണിനാദം നമ്മളിൽ ഗതകാല സ്മരണകളുണർത്തി ഇന്നും, മയ്യഴിക്കാരുടെ കാതുകളിൽ മുഴങ്ങുന്നു…. ആ ശബ്ദതരംഗങ്ങളുടെ പ്രഭാ വലയമായിരിക്കാം മയ്യഴിക്കാരിൽ ജാതി – മത – വർണ്ണ – രാഷ്ട്രീയ വ്യത്യാസമില്ലാതെ ശാന്തമായ ഒരു അന്തരീക്ഷം സൃഷ്ട്ടിച്ചു സമാദാനത്തോടെ ജീവിക്കാൻ ഇന്നും സാധിക്കുന്നത് ….. അത്തരം മണികൾ എന്നും എന്നും മുഴങ്ങിക്കൊണ്ടേയിരിക്കട്ടെ …! ആമേൻ

പള്ളികളെയും, പള്ളി മണികളെ പറ്റിയും പങ്കുവെച്ച അറിവുകൾ പൂർണ്ണമല്ല. ഇനിയും ഒരുപാട് വെത്യസ്ഥതയും, പുതുമയും, ചരിത്രമുറങ്ങുന്നതുമായ കഥകൾ പള്ളിക്കും പള്ളിമണിക്കും പറയാനുണ്ടാവും!  അത് പറയുവാനും എഴുതുവാനും ആരെങ്കിലും ഉണ്ടാവും എന്നുള്ള വിശ്വാസത്തോടെ?

വിശ്വാസമല്ലേ എല്ലാം …

നിന്നിലെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് പറയുമ്പോഴും ഓർക്കുക? ആസക്തികൾ പലപ്പോഴും കഠിനമായ വ്യഥകൾക്കും , നൈരാശ്യത്തിലും നമ്മെ കൊണ്ടത്തിക്കാറുണ്ട്.

ജീവിതത്തിൽ ഒന്നും അധികമാകരുത് , ഏത് കാര്യത്തിനും മിതത്വത്തിന്റെ ഒരു അതിർ വരമ്പ് ഉണ്ടാകേണ്ടതാണ്. അതനുസരിച്ച് മാത്രമേ നമ്മൾ ജീവിക്കാവു.

അത് അറിവിലായാലും, സമ്പത്തിലായാലും, അത് പോലെ സൗന്ദര്യത്തിലായാലും , അധികാരത്തിലായാൽ പോലും . മിതത്വമാണ് ജീവിതത്തിലെ സന്തോഷത്തിന്റെ താക്കോൽ എന്നത് .

ആഗ്രഹങ്ങളും , ആസക്തികളും അന്യായമോ അമിതമോ ആകാതെ ജീവിതത്തെ വിവേകത്തോടെ സമീപിക്കുക.

സ്ഥലകാല ബോധമില്ലാതെയുള്ള മണിയടി നമുക്ക് ഒഴിവാക്കാം ….!

ലോകാ സമസ്ഥാ സുഖിനോ ഭവന്തു

മഠത്തിൽ ബാബു ജയപ്രകാശ് .✍️    My Watsapp Cell No: 00919500716709

4 Comments

  1. Coumar's avatar Coumar says:

    Really a great source of knowledge. Thanks Babu 🙏

    Like

    1. Babucoins's avatar Babucoins says:

      Thank you coumar🙂

      Like

  2. Sushanth's avatar Sushanth says:

    Very informative 👍

    Like

    1. Babucoins's avatar Babucoins says:

      Thank you Sushanth

      Like

Leave a reply to Babucoins Cancel reply