*ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ

എഴുത്തിനെക്കുറിച്ചും പേരിനെക്കുറിച്ചും ഒരു പരിചയപ്പെടുത്തൽ.

എന്ത് കൊണ്ട് എന്റെ ബ്ലോഗ് പേജിനു ചുവന്ന കടുക്കനിട്ട മയ്യഴി എന്ന് നാമകരണം ചെയ്തതെന്ന് ഒരുപക്ഷെ എന്നോട് ആരെങ്കിലും ചോദിച്ചാൽ?.

വേണമെങ്കിൽ എനിക്ക് പറയാം അതു എന്റെ ഇഷ്ടമാണ്, എന്റെ ആവിഷ്കാര സ്വാതന്ദ്ര്യമാണ് ? അല്ലങ്കിൽ അങ്ങനെ തോന്നി! ഇട്ടെന്നൊക്കെ ?. 

എന്റെ എഴുത്തു ഒരുനിമിത്തമായിരുന്നു, ഒരു തുറന്ന എഴുത്തും! മുൻകൂട്ടി തെയ്യാറാക്കിയാതൊന്നുമല്ല. ഓരോ ഓർമ്മകൾ മനസ്സിൽ നിന്നുമെടുത്തു അതുമായി ബന്ധപ്പെടുത്തി എഴുതാൻ ഇരിക്കും! ഓർമ്മകൾ ഓരോന്നായി അറിയാതെ എന്റെ ചൂണ്ടുവിരൽ തുമ്പിലൂടെ സെൽഫോണിലെ സ്‌ക്രീനിൽ പതിഞ്ഞു തുടങ്ങും അതാണ് ഇത്രയും ദിവസം നിങ്ങളിൽ പലരും വായിച്ചതു !

എന്റെ ഒര് സുഹൃത്തു, (വിനയൻ മാഹി) നമ്മുടെയൊക്കെ ചെറുപ്രായത്തിൽ, വളരെ അടുത്തു ഇടപഴകിയ, ചായക്കടയുടെ ഫോട്ടോ ഫേസ് ബുക്കിൽ പങ്കുവെച്ചത് കാണാനിടയി.  അതിനു എന്റെ മനസ്സിൽ തോന്നിയ ഒരു കമന്റസ് എഴുതാൻ തുടങ്ങിയപ്പോൾ. അതു മയ്യഴിയിലെ പ്രധാന പാതകളിൽ സ്ഥിതിചെയ്‌തിരുന്ന ഓരോ കടകളിലൂടെ എന്റെ ഓർമകളിൽ തെളിഞ്ഞു മയ്യഴി  മുഴുവനും കറങ്ങി . 

ആ ഓട്ട പ്രദിക്ഷണത്തിൽ സ്‌പെൻസർ കണ്ണേട്ടന്റെ ചായക്കട മുതൽ? എന്റെ  മയ്യഴിയിലെ ഒരുവിധപെട്ട ചെറുതും വലതു മായ എല്ലാകടകളും പേരുകളാൽ പരാമർശിച്ചു പോവുകയും, മയ്യഴിയിലെ ചെറുതും വലുതുമായ ചായക്കടകളെയും അവിടത്തെ വിഭവങ്ങളെ പറ്റിയും പറഞ്ഞു കൊണ്ടായിരുന്നു എന്റെ ഓർമ്മക്കുറിപ്പുകൾ എഴുതിയത്.

കടകളുടെ വിവരവും, അവിടത്തെ പ്രത്യേകതയെ പറ്റിയും വിവരിച്ചു  എഴുതിയത് വായിച്ച ആളുകളിൽ, പലരുടെയും ഗതകാല സ്മരണകൾ ഉയർത്തി എന്നറിയിച്ചു എന്നെ വിളിച്ചു പ്രോത്സാഹനം തരികയും, എന്നോട് ഇത്തരം എഴുത്തുകളെയെല്ലാം ഏകോപിപ്പിച്ചു ഒരു പുസ്തക രൂപത്തിലാക്കാനും ഒക്കെ ഉപദേശിച്ചു ഫോൺ വിളികൾ!

ഒന്നും തീരുമാനിച്ചിട്ടില്ലെങ്കിലും ഇന്നത്തേക്ക്  202 ഓളം ആർട്ടിക്കിൾ! അതിൽ  നാല്  കവിതകളും.

ഇതുവരെ എഴുതിയതിനു അടുക്കും ചിട്ടയും ഇല്ലെന്നല്ല, വായനാ സുഖത്തിനുള്ള  ഒരു നല്ല എഡിറ്റിംഗ് വേണം, എല്ലാം ചെയ്തുതരാമെന്നേ പലരും വാഗ്ദാനം ചെയ്തിട്ടുണ്ട്. 

അങ്ങനെ ചെയ്യുമ്പോൾ, ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കണം! ഏതൊക്കെ പ്രയോഗങ്ങൾ വേണ്ട! എന്നുള്ളതൊക്കെ ഈ മേഘലയിലെ ആളുകളോട് അന്വേഷിച്ചു പുസ്തക രൂപത്തിൽ  ആക്കണമെന്നാണ്  ആഗ്രഹം….!

അപ്രകാരം ചെയ്യുകയാണെങ്കിൽ ഒരു അർത്ഥമുള്ള പേര് വേണം എന്ന് ചിന്ത മനസ്സിൽ വന്നു. മയ്യഴി എന്ന നാമം എന്തായാലും വേണം.  കാരണം ഞാൻ പറയാൻ ശ്രമിച്ചത്?. ഇതുവരെ പറഞ്ഞത്?  ഇനി പറയേണ്ടതും? മയ്യഴിയെ പറ്റിയും, മയ്യഴിയിലെ കാഴ്ചകളെ പറ്റിയും ഒക്കെ തന്നെ? 

മയ്യഴിയെ പശ്ചാത്തലമാക്കിക്കൊണ്ടു മൂന്നു പുസ്തകങ്ങൾ ഇതിനകം ഞാൻ വായിച്ചു. ഇനിയും മയ്യഴിയിലേ കഥകളാവുമ്പോൾ? മയ്യഴിയുടെ കൂടെ എന്ത് ചേർക്കും എന്നായി ചിന്ത?

അപ്പോഴാണ് അഴിമുഖത്തിനടുത്തുള്ള തെക്കു പടിഞ്ഞാറേ അതരിലെ, പാതാറിൽ. (ഇന്നത്തെ ടാഗോർ പാർക്ക്) ചുവന്നു പൂക്കാറുള്ള “ഗുൽ മോഹർ മരം” ഓർമ്മയിൽ എത്തിയത്!

പിന്നെ മയ്യഴിയുടെ കിഴക്കേ അതിരിലെ ബോട്ട് ഹൌസിന്റെ കരയിലുള്ള മറ്റൊരു “ഗുൽ മോഹർ മരം”  ശ്രദ്ധയിൽ വന്നു…

മുൻപ് റെയ്മണ്ട് എന്ന “റമ്മുവിന്റെ” കഥയിൽ പേരിടുന്നതിന്റെ വൈരുദ്ധ്യാത്മകതയെപറ്റി എഴുതിയിരുന്നു; അതുകൊണ്ടു തന്നെ ഈ പേരിലെത്താനുള്ള കാരണവും. വിശദീകരിക്കുന്നത് നല്ലതാണെന്നു എനിക്കു തോന്നി.

ഫ്രഞ്ചുകാർ മയ്യഴിയിൽ എത്താനുണ്ടായ ഒരു സംഭവം ഞാൻ വായിച്ചറിഞ്ഞത്?  എന്റെ ഭാവനയിൽ മിനഞ്ഞെടുത്തപ്പോൾ? അതിങ്ങനെ…?

ഏതോ രാജ്യത്തേക്ക് സെന്റ് തെരേസ്സാ പുണ്ണ്യവതിയുടെ, വിഗ്രഹവുമായി യാത്ര പോവുന്ന ഒരു കപ്പൽ? ദിക്കറിയാതെ മയ്യഴിയുടെ തൂക്കിൽ എത്തിയപ്പോൾ?,  എൻജിന്റെ പ്രവർത്തനം നിലയ്ക്കുകയും, അത് നാവികരുടെ  മുൻപോട്ടുള്ള  പ്രയാണത്തിന് തടസ്സമായി. 

എറെഏറേപണിപ്പെട്ടിട്ടും എൻജിൻ തടസ്സത്തിന്റെ കാരണം മനസിലാവാത്തതിനാൽ, കപ്പൽ നങ്കൂരമിട്ടതിന്റെ ചുറ്റുവട്ടത്തു ഏതെങ്കിലും കരയുണ്ടോ എന്നറിയാൻ നാവികർ തീരുമാനിച്ചു. അവരുടെ വഴികാട്ടിയാണ് സൈന്റ്റ് തെരേസാ എന്ന് വിശ്വസിച്ചു, ആ വിഗ്രഹം കപ്പലിൽ നിന്നും അവർ ബോട്ടിലേക്ക് മാറ്റിയതും കപ്പലിന്റെ എൻജിൻ സ്റ്റാർട്ടായി.!

ഈ അത്ഭുതം തിരിച്ചറിഞ്ഞ നാവികർ ഒരു തീരുമാനത്തിലെത്തി, അവർ അന്വേഷിക്കുന്ന ആ പുണ്ണ്യ ഭൂമീ, ഇതിനു ചുറ്റും എവിടെയോ ഉണ്ടാവും.   അതുപ്രകാരം തങ്ങൾ സഞ്ചരിച്ച കപ്പൽ നടുക്കടലിൽ നങ്കൂരമിട്ടുറപ്പിച്ചു,  വിഗ്രഹവുമായി സഞ്ചരിച്ച നാവികരിൽ ചിലർ അടുത്തു കാണുന്ന കരയിൽ വിഗ്രഹം പ്രതിഷ്ടിക്കാമെന്ന ഉദ്ദേശത്തോടെ കരതേടി പുറപ്പെട്ടു .

കരതേടിയുള്ള യാത്രയിലുടനീളം നാവികർ⁷ മായാക്കാഴ്ചയിൽ! പരിസരം മറന്ന് മുന്നൊട്ടു നീങ്ങിയപ്പോൾ വേലിയിറക്കത്തിന്റെ ശക്തമായ ഒഴുക്കിലും തിരയിലും പെട്ട് തങ്ങൾ സഞ്ചരിച്ച ചെറിയ ബോട്ടു അഴിമുഖത്തു നിന്നും പുഴയിലേക്ക് തള്ളപ്പെട്ടു..  (കടലിൽ നിന്നും പുഴയിലേക്ക്…)

കുറച്ചു കൂടി മുൻപോട്ടു സഞ്ചരിച്ചപ്പോൾ. ശാന്തമായ മയ്യഴിപ്പുഴയുടെ അതിരുകൾ നിർണ്ണയിക്കുന്ന മഞ്ചക്കൽ പ്രദേശത്തു എത്തിയിട്ടുണ്ടാവണം? അവിടെയും അവർ കണ്ടത് പൂത്തുനിൽക്കുന്ന മറ്റോരു ചുവന്ന ഗുൽമോഹർ മരം.

യാത്ര ക്ഷീണം തീർക്കാൻ, പച്ചപ്പ് നിറഞ്ഞ പ്രകൃതിയുടെ മടിത്തട്ടിൽ കമ്പിളി പുതപ്പിട്ടു അവരെ സ്വീകരിച്ചത് മഞ്ചക്കലിലെ മഞ്ഞ പായൽ മൂടിയ  ആ കറുത്ത പാറക്കൂട്ടവും കണ്ടു മതിമറന്ന നാവികർ  അവിടെ വിശ്രമിക്കാൻ ഒരു പക്ഷെ ഇറങ്ങിയിരിക്കണം.

യാത്രാക്ഷീണമകറ്റാൻ എല്ലാം മറന്നു വിശ്രമിക്കുന്ന നാവികരെ തലോടി  പടിഞ്ഞാറുനിന്ന് വരുന്ന  കടൽകാറ്റും, കിഴക്കൻ തീരത്തുനിന്നു വരുന്ന കരകാറ്റും, തമ്മിൽ കൈമാറുന്ന കടൽക്കിസ്സയും, കരക്കിസ്സയും, പരസ്പരം സംവദിക്കുന്ന ഭാഷ നാവികർ ശ്രദ്ദിച്ചിരിക്കണം.

ആ കഥകൾ കടലിന്റെ വിഭവങ്ങളേ പറ്റിയും? കരയിലെ സുഗന്ധ വിഭവങ്ങളും? നാണ്യ വിഭവങ്ങളെ പറ്റിയും ഒക്കെയായിരുന്നിരിക്കണം?

ഇവരുടെ വിശ്രമ വേളയിൽ ഒരു പക്ഷെ ഈ നാവികർ കേട്ടുകൊണ്ടിരിക്കുന്ന കഥകളൊക്കെ ഡീ-കോഡ് ചെയ്തു ശ്രദ്ദിച്ചിരിക്കണം. 

കഥകളൊക്കെ ശ്രദ്ദ്ദിച്ച നാവികർ? അവർ തേടിക്കൊണ്ടിരിക്കുന്ന  സ്ഥലം ഇത് തന്നെ എന്ന് തീരുമാനിച്ചു, അവർക്കു ചേക്കേറാനുള്ള പ്രകൃതി സുന്ദരമായ ഈ സ്ഥലം അവർ തിരഞ്ഞെടുത്തതിന്റെ കാരണം രണ്ടറ്റവും ഉള്ള ചുവന്ന ഗുൽമോഹറിന്റെ! ഭംഗി തന്നെ യായിരിക്കാം?

ചുറ്റും പച്ചപ്പും, ദൂരേ രണ്ടു കുന്നുകളും, നടുവിലൂടെ ഇളംനീലയും , പച്ചയും  പട്ടുടുത്ത നദിയും, അഴിമുഖത്തടിക്കുന്ന തിരയുടെ ശക്തിയിൽ രൂപപ്പെടുന്ന വെള്ളിനൂൽ കൊണ്ടുള്ള എംബ്രോയ്ഡറി തുന്നിച്ചേർത്ത ബോർഡറും,! തിരയുടെ ശബ്ദം ചിലങ്കയുടെതായും നാവികർ സങ്കല്പിച്ചപ്പോൾ? പൂത്ത ഗുൽമോഹർ മരം? ചുകന്ന 24 കാരറ്റ് റൂബിയിട്ട കടുക്കാനായി അവർ ഒരു പക്ഷെ സങ്കല്പിച്ചു കാണും!  

ഇരുഭാഗത്തുനിന്നും കേട്ട കഥകൾ? അവരെ ആകർഷിച്ചിട്ടുണ്ടാവണം!.  ചോരയ്ക്ക് നിറം ചുവപ്പു,? മയ്യഴി സ്വാതന്ദ്ര്യ സമരവുമായി ബന്ധപെട്ടു ഫ്രഞ്ച് പോലീസുകാരുടെ വെടിയേറ്റു വീര ചരമം പ്രാപിച്ച അച്യുതന്റെയും, അനന്തന്റെയും ശരീരത്തിൽ നിന്നും ഒഴുകിയ നിണം കലർന്ന് ചുവന്ന മയ്യഴിപ്പുഴയിലേ വെള്ളം വലിച്ചെടുത്തു വളർന്ന ഗുൽമോഹറിനും കടും ചുവപ്പു നിറം. അവർ മയ്യഴിയിൽ കണ്ട അസ്തമയ സൂര്യന്റെയും നിറം ചുകപ്പ്!? 

ആകാശത്തു അസ്തമയ സൂര്യന്റെ ചുവന്ന പൊട്ടു തെളിഞ്ഞു വന്നപ്പോൾ  മയ്യഴിയമ്മയുടെ നെറ്റിയിലെ കുംകുമ പൊട്ടായി ഞാൻ അസ്തമയ സൂര്യനെ സങ്കല്പിച്ചു. പടിഞ്ഞാറു മയ്യഴിയുടെ അഴിമുഖവും, അതിന്റെ ഒരു ഭാഗത്തു ചുവന്ന ഗുൽമോഹർ ഒരു  കടുക്കാനായി, ഇങ്ങു കിഴക്കൻ മുഖത്തു അരികിലായി മറ്റൊരു ചുവന്ന ഗുൽ മോഹർ മറ്റൊരു കടുക്കാനായി…

ഗുൽമോഹറിന്റെ അർഥം തിരഞ്ഞപ്പോൾ മനസിലായത് “ഒർണമെന്റൽ ട്രീ” . പിന്നെ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല!

ചുവപ്പിനെ റൂബിയായി സങ്കല്പിച്ചു,  മുഖത്തിന്റേയും സൈഡിലായുള്ള രണ്ടു ചുവന്ന ഗുൽമോഹറിനെ കാതിലെ ചുവന്ന കടുക്കനായും സങ്കല്പിച്ചു, ഞാൻ ആ പേര് തന്നെ നാമകരണം ചെയ്തു . 

കഥ പറയുമ്പോൾ എന്ന സിനിമയിൽ അശോകനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചു മമ്മൂട്ടി, വികാരഭരിതനായി വിവരിക്കുന്നുണ്ട്,  കൂട്ടുകാരൻ ബാലൻ ഊരി നൽകിയ കാതിലെ ചുകന്ന കടുക്കനെ പറ്റി.! 

ആ ചുകന്ന കടുക്കൻ അശോകന്റെ ജീവിതത്തെ മാറ്റിമറിച്ച കഥ!

കടുക്കൻ നൽകി അപ്രത്യക്ഷനായ സുഹൃത്തിന്റെ കഥ!

ആ സുഹൃത്തിനെ തേടി അലഞ്ഞ കഥ?

ഒടുവിൽ ഒര് നിമിത്തം പോലെ സുഹൃത്തു ബാലനെ കണ്ടുമുട്ടുന്ന കഥ.!

എന്റെ കഥയെഴുത്തും ഒരു നിമിത്തമായിരുന്നു!!

അതൊക്കെ ഓർത്തു ഞാനും  തീരുമാനിച്ചു എന്റെ മുൻപോട്ടുള്ള പ്രയാണത്തിന്, എഴുത്തിനു? ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുന്നു  എന്ന് നൽകാമെന്നത് എന്തുകൊണ്ടും ഉചിതമായിരിക്കും എന്ന്….!

ഞാനും കഥയാണല്ലോ പറയുന്നത് ! മയ്യഴിക്കാരുടെ കഥ,? 

മയ്യഴിയിൽ നിന്നും നേടിയവരുടെ കഥ? മയ്യഴിയിൽ നിന്നും വേറിട്ടവരുടെ കഥ? മയ്യഴിയിലെ കാണാ കാഴ്ചകളുടെ കഥ,? മയ്യഴിയിൽ ജനിച്ചവരെ പരിഹസിച്ച കഥ?  

മയ്യഴിയിൽ മണ്മറഞ്ഞ മഹാന്മാരുടെ കഥ? മയ്യഴിക്കു സ്വാതന്ദ്ര്യം നേടിത്തന്നവരുടെ കഥ? സ്വാതന്ദ്ര്യം നേടിത്തന്നവരെ മെയ്യഴി മറന്ന  കഥ? 

പോലീസ് കാരുടെ കഥ ,  കായിക താരങ്ങളുടെ കഥ ,  കടലോര മക്കളുടെ കഥ,  മയ്യഴിയിലെ ചില സമുദായങ്ങളുടെ കഥ…

മയ്യഴിയിലെ കോപ്പറേറ്റിവ് പ്രസ്ഥാങ്ങളുടെ കഥ,  സെയിന്റ് തെരേസയുടെ , മയ്യഴി ഉത്സവത്തിന്റെ! മയ്യഴി പള്ളിയുടെ കഥകൾ. മ്ച്ചിലോട്ടു മാധവന്റെ കഥ , പുര മേയുന്ന കഥ , പ്രാവ് വളർത്തുന്നവരുടെ കഥ കുട നന്നാക്കുന്ന കുഞ്ഞാപ്പുവച്ചന്റെ കഥ , കള്ളുഷോപ്പിന്റെ കഥ പലചരക്കു കച്ചവടക്കാരുടെ കഥ ഡേവിഡ് ഏട്ടന്റെ കഥ ഹരിദാസന്റെ കഥ റമ്മു വിന്റെ കഥ കഴുത ക്ലബ്‌ന്റെ കഥ. എല്ലാ തിരുവോണനാളിലും നമ്മുടെയൊക്കെവീട്ടിൽ ഓണപൊട്ടനായി എത്താറുള്ള ഭരതന്റെ കഥ.. എല്ലാത്തിലുമുപരി മയ്യഴിക്കണ്ട ലോകോത്തര എഴുത്തുകാരനായി മാറിയ എം മുകുന്ദന്റെ കഥ.

ഒപ്പം; അക്കാലങ്ങളിൽ ചുവന്ന കടുക്കിനിട്ട് മയ്യഴിയുടെ ഭാഗമായി മൺമറഞ്ഞവരും ഈ കഥകളിൽ ഭാഗമാവുന്നുണ്ട്..!

ഈ കഥകളൊക്കെ എഴുതന്ന കൂട്ടത്തിൽ അൽപ്പം രാഷ്ട്രീയവും , സാമൂഹ്യ പ്രതിബദ്ധത ഉണർത്തുന്ന കാര്യവും ഒക്കെയായി…. അങ്ങനെ കഥകൾ ഏറെയുണ്ട് പറയാൻ!?

ഒട്ടേറെ കഥകൾ ഇനിയും എഴുതാനുണ്ട്‌ ബാക്കി ക്കാഴ്ച്ചകളും!. 202 ഓളം താളുകളിലൂടെ പല കഥകളും കാണാക്കാഴ്ച്ചകളും, ഞാൻ എന്റെ ഒറ്റ വിരൽ തുമ്പിലൂടെ, നിങ്ങളുടെ മുൻപിൽ എത്തിച്ചു . 

ഇതുവരെ നല്ല പ്രോത്സാഹനം തന്നെ..

എന്നെ വായിക്കുന്നവരിൽ നിന്ന്?  എന്നെ ഇതുവരെ കണ്ടിട്ടില്ലാത്തവരിൽ നിന്ന്?

പലരുടെയും പ്രശ്നം വായിക്കാനുള്ള സമയക്കുറവു ? അതിനാൽ എന്റെ ഇനിയുള്ള എഴുത്തു ബ്ലോഗിലൂടെ … 

അതിനു എനിക്ക് ആവുമോ ? എഴുതുന്നതിന്റെ മാറ്റു ആരു വിലയിരുത്തും ?

എല്ലാം എന്നെ വായിക്കുന്നവരുടെ മുൻപിലേക്ക് ഞാൻ സമർപ്പിക്കുന്നു.

ഇനി ആ ചുവന്ന കടുക്കന്റെ മാറ്റു, തീരുമാനിക്കേണ്ടത് എന്നെ വായിക്കുന്നവരാണ് ?.

https;/babucoins33wordpress.com

എന്റെ പേജിന്റെ പേർ “ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ”

സ്നേഹപൂർവ്വം എന്നെ മനസിലാക്കി  മുൻവിധികൾ ഇല്ലാതെ എന്നെ വായിക്കുന്നവരുടെ സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു…. .

കൊണ്ടുപോകൻ ഒന്നും ഇല്ല ഈ ലോകത്ത്! കൊടുത്ത് പോകാം സ്നേഹവും സൗഹൃദവും…

നേടിയെടുക്കുന്നത് മാത്രമല്ല ചിലപ്പോഴൊക്കെ വിട്ടുകൊടുക്കുന്നതും വിജയമാണ്.

മഠത്തിൽ ബാബു ജയപ്രകാശ് ✍️ My Watsapp Cell No: 00919500716709

3 Comments

  1. Coumar's avatar Coumar says:

    Very Beautiful Babu 🙏

    Like

    1. പി.വി.വിജയൻ's avatar പി.വി.വിജയൻ says:

      പുതിയ തുടക്കത്തിന് എല്ലാ ആശംസകളും നേരുന്നു . താങ്കളുടെ എഴുത്ത് സമൂഹത്തിന് വേണ്ടിയായിരിക്കണം. സമൂഹത്തിൽ ഇന്നു കാണുന്ന തിന്മകൾ എടുത്ത് കാട്ടണം… ഒരിക്കൽ കൂടി ആശംസകൾ :

      Like

      1. Babucoins's avatar Babucoins says:

        Thank you Vijayetta

        Like

Leave a reply to പി.വി.വിജയൻ Cancel reply