മയ്യഴിയും മയ്യഴിയിലെ വാണിയ സമുദായവും

Time Set To Read 10 Minutes Maximum

പാർട്ട് (1)

മയ്യഴിയിലെ വാണിയ സമുദായത്തേയും, അവർ മയ്യഴിയുടെ സമകാലീന ചരിത്രത്തിൽ വഹിച്ച പങ്കിനെ പറ്റിയും എഴുതുന്നതിനു മുൻപ്? കേരളത്തിലെ വാണിയ സമുദായത്തെ പറ്റി പറയണം! പൊതുവേ വാണിയൻ എന്നാൽ വിലയിരുത്തപ്പെടുന്നത് കൊപ്പരയാട്ടി, വെളിച്ചെണ്ണ എടുക്കുന്ന ഒരു വിഭാഗം!

മുച്ചിലോട്ടമ്മയെ കുലദൈവമായി കരുതി ആരാധിക്കുന്ന ഒരു കുലം!

ഇവർ വെളിച്ചണ്ണെ മാത്രമല്ല, എള്ളാട്ടി എള്ളണ്ണയും എടുത്തിരുന്നു!

വടക്കേയിന്ത്യയിലെ“ബനിയ” വിഭാഗം! പ്രധാനമായും വ്യാപാര വിഭാഗത്തിൽപെട്ട സമൂഹം! തുണി, എണ്ണ, കെമിക്കൽ, പലവ്യഞ്ജനങ്ങൾ, രത്നങ്ങൾ, എന്ന് വേണ്ട എല്ലാ വിധ വ്യാപാരങ്ങളും! എങ്കിലും? കടുക്, എള്ള്, കടല, മുതലായവ ധാരാളം വിളവെടുക്കുന്ന സ്ഥലങ്ങളിൽ ഈ സമൂഹത്തിലേ ഏറെ പേർ ഇതുമായി ബന്ധപെട്ടു എണ്ണ ആട്ടു കേന്ദ്രങ്ങൾ നടത്തിയും, വിപണനം നടത്തിയും ഉപജീവനം കഴിച്ച ഒരുവിഭാഗം!

പൊതുവെ കേരളത്തിൽ വ്യാപകമായി കൊപ്പര കിട്ടുന്നതിനാൽ അതു വെളിച്ചെണ്ണ മാത്രമായി പറയുന്നുവെന്ന് മാത്രം!. തമിഴ്നാട്ടിൽ ഇവരുടെ കുലത്തിൽ പെട്ടവർ? ചെട്ടിയാർ വിഭാഗത്തിലും, വണ്ണിയർ വിഭാഗത്തിലും അറിയപ്പെടുന്നുണ്ട്. ഇവരുടെ ചരിത്രങ്ങൾ പരിശോദിച്ചാൽ സമാനമായ സാഹചര്യത്തിലേക്കാണ് എത്തുന്നത് !

കുറച്ചു വർഷങ്ങൾക്കു മുൻപ്, ഏകദേശം 35 – 40 വർഷത്തിന് മുൻപ്; കണ്ണൂരിൽ വെച്ച്, ഒരു കല്ല്യാണ വേളയിൽ കേട്ട അറിവാണ്! കേരളത്തിലെ വാണിയ കുലത്തെ പറ്റി! അന്ന് കേട്ടറിഞ്ഞത് ഇങ്ങനെ! …

ആ കേട്ടറിവിൽ പറഞ്ഞതായ കാര്യങ്ങൾ? സാഹചര്യ തെളിവുകൾ വെച്ച് വിശകലനം ചെയ്യുമ്പോൾ? പറഞ്ഞതിൽ കഴമ്പുണ്ട് എന്ന നിഗമനത്തിലേക്ക് എത്തേണ്ടിയിരിക്കുന്നു! അല്ലെങ്കിൽ അംഗീകരിക്കേണ്ടിയിരിക്കുന്നു!
ഈ സമൂഹത്തെ പറ്റി ഒരു പഠനം ആരെങ്കിലും ആധികാരികമായി നടത്തിയത് കോണ്ടായിരിക്കാം, അത്തരം വിവരങ്ങൾ പല സ്ഥലത്തും ചർച്ചാവിഷയമാവുന്നതു. ആരെങ്കിലും ഇത് രേഖാമൂലം എഴുതിയിട്ടുണ്ടോ എന്നത് എന്റെ അറിവിനും അപ്പുറമാണ് .!

ഈ കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നത് പ്രകാരം, കേരളത്തിലെ വാണിയ സമൂഹം, ഉത്തർ പ്രദേശിലെ ബിസിനസ്സ് കമ്മ്യൂണിറ്റിയായ ബനിയാസ് വിഭാഗം (അതായതു കച്ചവട സമൂഹം ) അവരുടെ ബിസിനസ്സ് മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കൂട്ടമായി കുടിയേറ്റം നട്ത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു! അവരിൽ മിക്കവരും തിരിച്ചു പോകും! എന്നാൽ ചിലർ എവിടെയാണോ കുടിയേറിയത്? ആ സ്ഥലങ്ങളിൽ തന്നെ തുടരുകയും ചെയ്തിട്ടുണ്ട്! ഇത്തരത്തിൽ പല കാലങ്ങളിലായി വരുമ്പോൾ? അവരിലെ തിരിച്ചു പോയവർ വീണ്ടും കേരളത്തിലേക്ക് തന്നെ പഴയ ഓർമ്മപുതുക്കി തിരിച്ചെത്തും! ഇതിനു മുൻപ് കേരളത്തിൽ തങ്ങിയവർ താമസിക്കുന്നവരോടൊപ്പം അതാത് സ്ഥലങ്ങളിൽ തുടരുകയും ചെയ്‌യും!

ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതനുസരിച്ചു, തിരിച്ചു പോകുന്നവരുടെ എണ്ണം കുറഞ്ഞു വരികയും, ഇവരിൽ തന്നേയുള്ളവരെ വിവാഹം ചെയ്തും, അവർ താമസിക്കുന്ന പ്രദേശത്തുള്ളവരുമായി സഹവർത്തിത്വം സ്ഥാപിച്ചു ബന്ധങ്ങൾ വളർത്തിയും കുലം വർധിപ്പിച്ചിട്ടുണ്ടാവാം എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു!

അതിനു നമുക്ക് സാക്ഷ്യമായി ചൂണ്ടിക്കാണിക്കാൻ പറ്റുന്നത്, എവിടെയൊക്കെയാണോ? ഈ സമൂഹം താമസിച്ചിട്ടുള്ളതു് ആ പ്രദേശങ്ങളിൽ മാത്രം വ്യാപിച്ചു കിടക്കും ഇവരുടെ സമൂഹവും കുടുംബാങ്ങങ്ങളും! അങ്ങനെ വിലയിരുത്തുമ്പോൾ? ഈ അടുത്ത കാലം വരെയുള്ള ഇവരുടെ താമസ സ്ഥലത്തെ പറ്റി വിലയിരുത്തിയാൽ, മനസിലാവുന്നത് കൊയിലാണ്ടി, വടകര, മാഹി, കോടിയേരി, ചിറക്കൽ, … അങ്ങനെ പോവുന്നു ഇവരുടെ ആളുകൾ ഗ്രുപ്പായി താമസിച്ചത് എന്ന് മനസ്സിലാവും!

എങ്കിലും പിന്നീട് മറ്റെല്ലാവരെയും പോലെ! ജോലിയുടെ ഭാഗമായും, കുടുതൽ മെച്ചമായ താമസമൊരുക്കുന്നതിന്റെ ഭാഗമായും, മാറി താമസിച്ചിട്ടുണ്ടെങ്കിലും? ഇവരുടെ മുൻ തലമുറക്കാർ താമസിച്ച ഇടങ്ങളിലൊക്കെ ഇപ്പോഴും ഇവരുടെ ആളുകളെ കൂട്ടമായി തന്നെ കാണാം! അക്കാലങ്ങളിൽ! പ്രാദേശികമായി എത്തപ്പെടുന്ന സ്ഥലങ്ങളിൽ കൂട്ടമായി താമസിച്ചു അവരവരാൽ കഴിയുന്ന തൊഴിൽ ചെയ്തും പരസ്പ്പരം സഹായിച്ചും ജീവിതം നയിക്കും!

മയ്യഴിയെ സംബന്ധിച്ചു വിശകലനം ചെയ്താൽ ഈ സമൂഹം ചൂടിക്കോട്ട കേന്ദ്രീകരിച്ചാണു് ഇപ്പോഴും കൂടുതൽ ആയി ഉള്ളത് എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഒന്നും പറയാനില്ല! മേൽപ്പറഞ്ഞ കാര്യങ്ങൾ തന്നെയായിയിരിക്കാം ഇതിന്റെ പ്രധാന കാരണം എന്ന് നമുക്ക് വിലയിരുത്താം. ഇതൊക്കെ കണ്ടു വിലയിരുത്തുമ്പോൾ മുകളിൽ പറഞ്ഞതൊക്കെ ശരിയാണെന്നു വിലയിരുത്തേണ്ടിയിരിക്കുന്നു! വിശ്വസിക്കേണ്ടിയിരിക്കുന്നു!

അങ്ങനെ കാലക്രമത്തിൽ …. കേരളത്തിൽ എത്തിയവരെ? ഭന്ന്യാസ്… ബനിയാസ്… എന്ന് വിളിച്ചു, വടക്കേ മലബാറിലെ ഭാഷാ സ്ളേങ് അനുസരിച്ചു പിൽക്കാലത്തു വാണിയാസ് , എന്ന് രൂപത്തിലെത്തി എന്ന് അനുമാനിക്കാം! തുടർന്ന് കോലത്തു നാട്ടിലെ അന്നത്തെ രാജാക്കന്മാർ ഇവരെ നായർ വിഭാഗത്തിൽ പെടുത്തി എന്നും പറഞ്ഞു കേൾക്കുന്നു (കേരളത്തിലെ വടക്കേമലബാർ പ്രദേശമാണ് കോലത്തുനാട്! കൂടുതൽ വെക്തമായി പറഞ്ഞാൽ കോരപ്പുഴക്കും ചന്ദ്രഗിരിപ്പുഴക്കും ഇടക്കുള്ള ഇരു ഭാഗംവും ഇതിൽ പെടും )

അങ്ങനെ വിലയിരുത്തുമ്പോൾ നമുക്ക് കണ്ടെത്താൻ കഴിയുക ഈ സമൂഹത്തിൽ പെട്ടവർ പ്രധാനമായും താമസിച്ചിരുന്നത് കൊയിലാണ്ടിമുതൽ – കാസർഗോഡ് വരെയുള്ള അതിരുകളിൽ നീണ്ടു കിടക്കുന്നു! ഇപ്പോഴും ഈ വിഭാഗത്തിൽ പെട്ടവരെ? ഈ ഭാഗങ്ങളിൽ ധാരാളമായി കാണപ്പെടുന്നു!

തുടർന്ന് ഇവരെ ചിലർ കോലത്തിരി രാജാക്കന്മാർ കൊടുത്ത സ്ഥാനപ്പേര് ഉപയോഗിച്ച് നായർ? എന്നും ചിലർ ഇവരെ ചെട്ടിയാർ എന്നും വിളിച്ചു തുടങ്ങി. ചെട്ടിയാർ എന്നത് ഇവരിലെ തമിഴ് നാട്ടിൽ നിന്നും വന്നവരിലൂടെ ലഭിച്ച വിളിപ്പേരായായിരിക്കാം !. എങ്കിലും പയ്യന്നൂർ കാസർഗോഡ് ജില്ലകളിൽ ഇവരെ പേരിനോടൊപ്പം ജാതി പേരും വിളിച്ചു അറിയപ്പെടുന്നുണ്ട്! നാരായണൻ ചെട്ടിയാർ! വാണിയൻ കുഞ്ഞമ്പു! കണ്ണൻ നായർ! എന്നൊക്കെ പേരിനൊപ്പം ആളുകൾ ഇവരെ ചേർത്ത് വിളിച്ചുവരുന്നു!

മയ്യഴിയിൽ ഇവരെ അദ്ധ്യകാലങ്ങളിൽ ചെട്ടിയാരെന്നും നായരെന്നും പേരിനൊപ്പം ചേർത്ത് വിളിച്ചിട്ടുണ്ട്!

കോലത്തിരി രാജാവ് ഈ സമുദായക്കാർക്കു കൊട്ടാരത്തിലും, അനു ബന്ധമായുള്ള ക്ഷേത്രങ്ങളിലും എണ്ണ നൽകുവാനുള്ള അവകാശം നൽകുന്നതോടൊപ്പം? മറ്റു തെഴിലിൽ ചെയ്യുന്നവർക്ക് കല്പിച്ചു നൽകിയ നായർ വിളിപ്പേരിൽ കൂടുതലായും അറിയപ്പെട്ടു തുടങ്ങി !

പിൽക്കാലത്തു കോലത്തിരി രാജാവ് കല്പിച്ചു നൽകിയ പേരിലും ജനങ്ങൾ വിളിച്ചു തുടങ്ങി! അങ്ങനെ ഇവരെ സമൂഹത്തിൽ പേരിനൊപ്പം ഈ വിളിപ്പേരും അംഗീകരിച്ചു!. സർക്കാരും ഈ വിളിപ്പേരിനെ അംഗീകരിച്ചിട്ടുണ്ട! എങ്കിലും സർക്കാർ രേഖകളിൽ ഇവരെ ഇപ്പോഴും, ബേക് വാർഡ് കമ്മ്യൂണിറ്റിയായി തന്നെ അംഗീകരിക്കുന്നു..!

പുതുച്ചേരി സംസ്ഥാനത്തു/തമിഴ് നാട്ടിൽ ഇതേ നാമദേയത്തിൽ വണ്ണിയർ, ചെട്ടിയാർ എന്ന രണ്ടു സമൂഹങ്ങൾ ഉണ്ടു അതാണോ അതിനു കാരണം എന്നു കണ്ടെത്തേണ്ടിയിരിക്കുന്നു !

കൊട്ടിയൂരിലെ അവകാശികളിൽ കേരളത്തിലെ വാണിയരടക്കം ഒട്ടുമിക്ക സമൂഹത്തിൽ പെട്ടവർക്കും, അവകാശം കല്പിച്ചു നല്കിയിട്ടുണ്ടായിരുന്നു! ഈ അടുത്ത കാലം വരെ വാണിയ വിഭാഗത്തിന് അവകാശങ്ങൾ നിഷേധിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്!

കൊട്ടിയൂർ ഉൽസ്സവം നടക്കുമ്പോൾ അവിടെ പോയാൽ മനസിലാവും, എല്ലാ കുലത്തിൽ പെട്ടവർക്കും, അവരുടെ കുലത്തിന്റെ പേരിൽ? അവിടെ ഓല കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു താൽക്കാലിക ഷെഡ്ഡ് അനുവദിച്ചിരിക്കുന്നത് കാണാം?

ഈ സമുദായങ്ങൾക്കൊക്കെ കൊട്ടിയൂരമ്പലത്തിലെ പൂജകളുടെ ഭാഗമായി ഓരോ സമുദായത്തിനും ഓരോ അവകാശങ്ങൾ കൽപ്പിച്ചു നൽികിയിട്ടുണ്ട്!

അതിൽ വാണിയ – നായർ വിഭാഗത്തിന് അനുവദിക്കപ്പെട്ടതായിരുന്നു സ്വന്തമായി ചക്കിൽ ആട്ടിയ വെളിച്ചെണ്ണ / എള്ളെണ്ണ ഉത്സവകാലങ്ങളിൽ കൊട്ടിയൂരിൽ എത്തിക്കുക എന്നത്!

ആ അവകാശം വാണിയ സമുദായത്തിലെ ഒരു കുടുംബത്തിന് നൽകിയെങ്കിലും? അവിടത്തെ തലമുറയിൽ പെട്ടവർ അതിന്റെ പ്രാധ്യാന്ന്യം ഉൾക്കൊള്ളാതെ! കൊട്ടിയൂരിലെ പൂജയ്ക്കു വെളിച്ചെണ്ണ എത്തിക്കുന്നതിൽ വീഴ്ചവരുത്തുകയും, പൂജ മുടങ്ങാനുമുണ്ടായ സാഹചര്യത്തിൽ വാണിയ (നായർ) സമുദായത്തിന് കല്പിച്ചു നൽകിയ അവകാശം നിർത്തലാക്കുകയും, അമ്പലത്തിന്റെ ലിസ്റ്റിലുള്ള വാണിയ നായർ വിഭാഗത്തെ അവരുടെ ക്രമ നമ്പറിൽ ഒരു വട്ടം വരച്ചു ഇവർക്കുള്ള അവകാശം നിഷേധിച്ച തിനാൽ ?  പിന്നീട് ഇവരെ “വട്ടക്കിട്ട” നായരെന്നും അറിയപ്പെട്ടിരുന്നു!            

വളരെ വർഷത്തിന്റെ ശ്രമഫലമായി, ഈ അവകാശം രണ്ടു വർഷം മുൻപ് പുനഃസ്ഥാപിക്കുകയും ചെയ്തു!.

അതെ വർഷം എനിക്ക് മാഹിയിലെ ശ്രീ. കക്കാട്ട് ജയകൃഷ്ണനൊപ്പം, മുൻ നിശ്ചയമില്ലാതെ കൊട്ടിയൂരിലെ പൂജയ്ക്കു പോകാനും, കൊട്ടിയൂരിലെ പ്രധാന സ്ഥാനിയിൽ നിന്നും, പൂജാരിയിൽ നിന്നും, ശ്രീകോവിലിൽ വെച്ച് പൂജിച്ച അപ്പവും പ്രസാദവും, പ്രത്യേകം വിളിച്ചു നേരിട്ട് ലഭിക്കുകയും ചെയ്തത്, വിലക്ക് ലംഘിച്ചു അവകാശം പുനഃസ്ഥാപിച്ചതിന്റെ വർഷം തന്നെ? ഇത്തരം അവസരം ലഭിച്ചത് ഒരു നിമിത്തമായും ഭാഗ്യമായും ഞാൻ കാണുന്നു!.

ഇത്രയും ഞാൻ ആമുഖമായി പറഞ്ഞുകൊണ്ട് മയ്യഴിയിലേ ചില വാണിയരെ പറ്റി പറഞ്ഞു തുടങ്ങാം?

ഇവരുടെ കുലത്തൊഴിലിന്റെ ഭാഗമായി വീടുകളിൽ വെച്ച് ചക്കാട്ടുന്ന മൂന്നോ – നാലോ കുടുംബങ്ങൾ മാഹിയിൽ ഉണ്ടായിരുന്നു?

ചക്ക് ആട്ടുന്ന മയ്യഴിയിലെ ചില കുടുംബങ്ങളെ പരിചയപ്പെടുത്താം താഴെ പൂഴിയിൽ! മീത്തലെ പൂഴിയിൽ! ഓടിട്ടിടത്തു! ചൂടിക്കോട്ടയിലേ പുത്തൻ പുരയിൽ!

ഇവിടെ രണ്ടു പുത്തൻ പുരയിൽ ഉണ്ടായിരുന്നു ; രണ്ടും അടുത്തടുത്തു ആയിട്ട്! അത് പിൽക്കാലത്തു പാർട്ടീഷൻ കേസൊക്കെയായി; അവസാനം കോടതി പൊതു ലേലത്തിയിൽ വെച്ച്! അംഗങ്ങൾക്ക് കോടതി മുഖാന്തരം വീതിച്ചു നൽകിയതായി അറിവിലുണ്ട്!

ചൂടിക്കോട്ടയിലെ പൈതലേട്ടന്റെ പല ചരക്കു കട അവിടെ വരുന്നതുനു മുൻപ് ആ പറമ്പിൽ താമസിച്ചിരുന്നത് ഏന്റെ കുടുംബക്കാരായിരുന്നു . അവിടെ സ്വന്തമായി ചക്ക് വെച്ച് എണ്ണ ആട്ടിയതായി പറഞ്ഞു കേട്ടിട്ടുണ്ട് . പിന്നീട് കുടുംബം വളരുന്നതിടുകൂടി പല വീടുകളടയി വിഭജിക്കുകയും കാലക്രമത്തിൽ ചക്ക് ആട്ടുന്നതു ഒക്കെ നിർത്തലാക്കി തുടർന്ന് കുടുംബത്തിൽ നിന്നും വേർവിട്ടു പോയവരൊക്കെ അവകാശ തർക്കങ്ങങ്ങൾ ഉന്നയിച്ചു അവിടെ അവശേഷിച്ച, പ്രായമുള്ള കല്ല്യാണി ഏടത്തിയും, അവരുടെ രണ്ടു പെൺ മക്കളും? ആടിനെയൊക്കെ വളർത്തിയായിരുന്നു അവരുടെ ജീവിതം . എത്രയായോ തവണ അവർക്കു ആടിന് തിന്നാൻ വേണ്ടുന്ന പ്ലാവില അവർ എന്നെ ഏല്പിച്ചതായ നീളമുള്ള ഒരു കമ്പിയിൽ കുത്തിയെടുത്ത കൊടുത്തതൊക്കെ ഓർക്കുന്നു. പിന്നീട് നാരായണിയേട്ടത്തിയുടെ കല്യാണം കഴിഞ്ഞു….!

വിഷയം മാറി പോവുന്നു . ആ പറമ്പു, കുടുംബ പാർട്ടീഷന്റെ ഭാഗമായി തർക്കത്തിലാവുകയും തുടർന്ന് കോടതി നടപടിയിലേക്കു നീണ്ടുപോയി, ഒടുവിൽ പൊതു ലേലത്തിന് വെക്കാൻ തീരുമാനമായപ്പോൾ വളരെ ദാരിദ്ര്യമനുഭവിക്കുന്ന അവർ അവിടം വിട്ടു പോവേണ്ടി വരുന്ന അവസ്ഥയെ പറ്റി കല്യാണി എട്ടട്ത്തി അച്ഛനോട് വന്നിട്ട് പറഞ്ഞു. നാരായണാ നീ വീട് എടുക്കാനുള്ള ശ്രമത്തിലാണല്ലോ? നിനക്ക് ലേലത്തിൽ പങ്കെടുത്തു ആ പറമ്പു എടുത്താൽ ഞങ്ങൾക്ക് അവിടം വിടാതെ താമസിക്കാനും പറ്റും നിനക്കു അവിടെ വേറെ വീടും എടുക്കാമല്ലോ എന്ന്? . അതും അല്ലങ്കിൽ ആ പറമ്പിനെ വേറെ ഏതെങ്കിലും ഭാഗത്തു അവരുടെ അവകാശത്തിൽ ഒരു വീടുവെച്ചു കൊള്ളാം എന്ന്.

അത് പ്രകാരം അച്ഛൻ ലേലത്തിൽ പങ്കെടുക്കുകയും കോടതി നിശ്ചയിച്ച വിലയേക്കാൾ കടന്നു ലേലത്തുക വർധിച്ചപ്പോൾ! ലേലത്തിൽ പങ്കെടുത്ത പലരും പിന്മാറി. ലേലം വാശിയോടെ തുടർന്ന്, എന്റെ അച്ഛനും മലേഷ്യയിലൊ – സിംഗപ്പുരോ ഉള്ള പൈതലേട്ടനുവേണ്ടി ഗോവിന്ദൻ വക്കീലും വിളി തുടർന്ന്!

ലേലം ഒരു ഘട്ടത്തിലെത്തിയപ്പോൾ ലേലം ഉറപ്പിക്കുന്ന തുക അച്ഛന് സ്വരൂപിക്കാനുള്ള പോരായ്മ മനസിലാക്കി ലേലത്തിൽ നിന്നും അച്ഛൻ പിന്മാറി, ആ വീടും പറമ്പും പൈതലേട്ടന്റെ പേരിൽ സ്ഥിരപ്പെടുത്തി. പിന്നീട് കല്ല്യാണി ഏടത്തിയും മക്കളും ചീനിക്കാം പൊയിലിന്‌ അടുത്തു, ഒരു സ്ഥലം വാങ്ങി വീടുവെച്ചു മാറിയതിനു ശേഷം പൈതലേട്ടൻ പുതിയ വീട്‌വെക്കുകയും, അതോടൊപ്പം ഒരു പല ചരക്കു കടയും തുടങ്ങി . ഇപ്പോൾ അവരുടെ മകൻ പ്രഭാകരൻ ആ കട അച്ഛന്റെ ഓർമ നിലനിർത്തി നടത്തുന്നു . (മുൻപ് ഇത് ഞാൻ വെളിപ്പെടുത്തിയിട്ടുണ്ട് )

ആ ലേലത്തിൽ എന്റെ പിതാവ് അവിടത്തെ താമസക്കാരുടെ അഭ്യർത്ഥന മാനിച്ചു, അവരെ അവിടെത്തന്നെയോ? അല്ലെങ്കിൽ അവർക്കുള്ള അവകാശത്തിന്റെ ഭാഗമായുള്ള സ്ഥലം പറമ്പിൽ എവിടെയെങ്കിലും നൽകി! ഒരു പറിച്ചു നടൽ ഒഴിവാക്കാൻ അച്ഛൻ ഏറെ ശ്രമിച്ചിരുന്നു! അച്ഛന് സ്വരുക്കൂട്ടി ഉണ്ടാക്കാൻ കഴിയാവുന്നതിനും അപ്പുറത്തേക്ക് ലേലത്തുക കടന്നപ്പോൾ? സൊമേധയാ അച്ഛൻ ലേലത്തിൽ നിന്നും പിൻ മാറാൻ നിർബന്ധിതനായി വിവരം അച്ഛൻ പറഞ്ഞ അറിവുണ്ട്!

മയ്യഴിയിലെ വാണിയകുലത്തിന്റെ പ്രഥാന പെട്ടത്‌ കുറ്റിപുനം തറവാടും, ആയാടത്തിൽ തറവാടും,. അത് പിൽക്കാലത്തു വിഭവിച്ചു പുത്തൻ പുരയിൽ, ഓടിട്ട പുത്തൻ പുരയിൽ, താഴെ പൂഴിയിൽ, മീത്തലെ പൂഴിയിൽ, കല്ലാട്ട്, കല്ലാട്ട് മഠം, പൂഴിയിൽ, കല്ലാട്ട് പുത്തൻ പുരയിൽ, കാളാണ്ടിയിൽ, തെരുവത്തു, പുത്തൻ പറമ്പത്തു എന്നൊക്കെ അയി കുലം വർദ്ധിക്കുന്തോറും കുടുംബങ്ങളും കൂടി വന്നു!

ചൂടിക്കോട്ടയിലുള്ള എന്റെ അച്ഛന്റെ തറവാട്? മദ്രസ യ്ക്ക് മുൻപിൽ! ശ്രീ പൈതൽ നായർ! പാർവ്വതി ‘അമ്മ ആ വീട്ടിനു പുത്തൻ പുരയിൽ എന്നായിരുന്നു പറയുക! പഴയ വീടിന്റെ ഒരു ഫോട്ടോ കണ്ട അറിവേയുള്ള! ഓല മേഞ്ഞ ഒരു വീട്! വീടിനോട് വടക്കു ഭാഗം ചേർന്ന് രണ്ടു മുറി പീടിക, മാളികയോട് കൂടി കണ്ടത് എന്റെ ഓർമയിൽ ഉണ്ട്! അച്ഛന്റെ മൂത്ത ജേഷ്ടൻ പുത്തൻ പുരയിൽ കുഞ്ഞിരാമൻ നായർ അത്യാവശ്യം ചില തേങ്ങാ പാട്ടവും, കൊപ്പര കച്ചവടവും!

രണ്ടാമത്തെ ജേഷ്ഠൻ പുത്തൻ പുരയിൽ രാഘവൻ നായർ, സമാന്ന്യം വിപുല മായാ രീതിയിൽ! പലചരക്കു കട മൊത്തമായും, ചില്ലറയായായും വില്പന നടത്തിയതായി അറിയാം !                                                          ആ കാലത്തു വിദേശങ്ങളിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യാനുള്ള അനുമതി പത്രവും ഉണ്ടായിരുന്നത് കൊണ്ട് വിദേശ നിർമിത സുഗന്ധ ദ്രവ്യങ്ങളും മറ്റു അനുബന്ധ സാധനങ്ങളും അവിടെ ലഭിച്ചിരുന്നു!. പിൽക്കാലത്തു മയ്യഴി വിമോചന സമരവും കൂടെ മറ്റു പല കാരണങ്ങളാലും ചരക്കു നീക്കങ്ങൾക്കൊക്കെ തടസ്സങ്ങൾ ഉണ്ടാവുകയും പഴയ വീട് പുതുക്കിപ്പണിയുന്നതും ഒക്കെ ആയപ്പോൾ പതിയെ കച്ചവടം അവസാനിപ്പിക്കേണ്ടി വന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .

എന്റെ അച്ഛൻ നാരായണൻ നായർ ജോലി തേടി എം. എസ. പി. യിലും ചേർന്ന്! എം. എസ .പി .യിൽ ജോലി നോക്കവേ മദ്രാസിലേക്ക് ഡ്യൂട്ടിയുടെ ഭാഗമായി പോവേണ്ടി വരികയും . അവിടെ ഡ്യൂട്ടിയിൽ ഇരിക്കവേ ഒരു ബ്രിട്ടീഷ് നാവികൻ തമിഴ് വംശജനായ സ്റ്റീവാർഡ്സിനെ, മർദിക്കുന്നതു കണ്ടു ചോദ്ദ്യം ചെയ്യുകയും, അതിനെ ലോ ആൻഡ് ഓർഡർ നോക്കേണ്ടിയിരുന്ന അച്ഛൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ ചോദ്ദ്യം ചെയ്യുകയും തുടർന്ന് അത് പ്സരസ്പ്പരമുള്ള ഏറ്റുമുട്ടലിലിലേക്കു എത്തി . അച്ഛൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ ശരിക്കും ഇട്ടു പേരുമാറുകയും അത് പിന്നീട് അച്ഛന്റെ സസ്പെൻഷനിലേക്കു എത്തിച്ചു .

തുടർന്നുള്ള അന്വേഷണത്തിൽ അച്ചന്റെ സദ് ഉദ്ദേശത്തോടെയുള്ള പ്രവർത്തി ആയി വിലയിരുത്തി! എങ്കിലും വിദേശിയായ ഒരു ഉയർന്ന ഉദ്യോഗസ്ഥനെ പൊതു സ്ഥലത്തു വെച്ചു മർദിച്ചത് നിയമ ലംഘനമായി കണ്ടെങ്കിലും സമാനമായ കുറ്റം മറുഭാഗത്തും ഉണ്ടെങ്കിലും അച്ഛനോട് മാപ്പു മാപ്പപേക്ഷിച്ചു ജോലിയിൽ പ്രവേശിക്കാൻ സമ്മതം നൽകിയെങ്കിലും; സമാനമായ തെറ്റു ചെയ്തവരെ ഒഴിവാക്കി ഏകപക്ഷീയമായ തീരുമാനമായതിനാൽ അതിനു വഴിപ്പെടാതെ ജോലി റിസയിൻ ചെയ്തു നാട്ടിൽ വരികയാണ് ഉണ്ടായത്!

പിന്നീട് ബേക്കിങ് ഹാം കർണാട്ടിക്ക് മിൽസിന്റെ (ബിന്നി മിൽസിന്റെ) സ്റ്റോക്കിസ്റ്റായി മയ്യഴി കേന്ദ്രമാക്കി ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു . പിന്നീട് പി. ആർ. കുറുപ്പ് മായി യുണ്ടായ ബന്ധം അച്ഛനെ സോഷ്യലിസ്റ്റു പ്രസ്ഥാനവുമായി അടിപ്പിച്ചു ഒരു തിങ്കഞ്ഞ സോഷ്യലിസ്റ്റായി മാറുകയും ചെയ്തു.! എന്റെ പേരിടലിലും അത് മായി ബന്ധമുണ്ടെന്ന് അച്ഛൻ പറഞ്ഞു അറിഞ്ഞിട്ടുണ്ട് . ‘ജയപ്രകാശ്’.

പിന്നീട് അച്ഛൻ മയ്യഴി വിമോചന സമരവുമായി ബന്ധപെട്ടു മുന്നണി പോരാളിയായി പ്രവർത്തിച്ചു ചില അവസരത്തിൽ തീവ്രമായ നിലപാടും സ്വീകരിക്കേണ്ടി വന്നിട്ടുണ്ട് . അതിലൊരു സംഭവമായിരുന്നു മുൻസിപ്പൽ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു ഉണ്ടായ കയ്യേറ്റം ചെയ്യലും ഒക്കെ? അതിലെ പ്രധാന പ്രതികളിൽ ഒരാളായിരുന്നു അച്ഛൻ. ഇതേ പറ്റി സി എഛ് ഗാഗാധരൻ മാസ്റ്ററുടെ മയ്യഴി എന്ന ബുക്കിൽ എഴുതിയതിങ്ങനെ…

ഫ്രഞ്ച് ഭരണകൂടം തിരഞ്ഞെടുപ്പ് മായി ബന്ധപെട്ടു നൽകേണ്ട തിരിച്ചറിയൽ കാർഡു കുറച്ചു പേർക്ക് നൽകാത്തതിന്റെ പേരിൽ സമരക്കാർ ഐ. കെ. കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ! (മര്യാപ്പിസ് ) മുൻസിപ്പാലിറ്റി ഓഫീസ് പിക്കറ്റ് ചെയ്യുകയും! ഏറെ വൈകിയിട്ടും തിരിച്ചറിയൽ കാർഡ് നൽകാതെ വന്നപ്പോൾ? ഐ. കെ. കുമാരൻ മാസ്റ്റർ കാര്യം അന്വേഷിക്കാൻ ഓഫിസിൽ പോകുകയും, തുടർന്ന് ഉണ്ടായ വാക്ക് തർക്കത്തിൽ ബഹളം കേട്ട് സമരക്കാരായവർ എല്ലാം ഓഫിസ് കയ്യേറി! ഇതിനിടയിൽ ഓഫീസർ കുമാരൻ മാസ്റ്ററെ കയ്യേറ്റം ചെയ്യാൻ തുനിഞ്ഞപ്പോൾ? ക്ഷുഭിതനായി അച്ഛൻ ഓഫീസറെ മർദ്ധിക്കുക ഉണ്ടായെന്നും, തുടർന്നുള്ള ബഹളത്തിൽ ഓഫീസ് രേഖകളൊക്കെ അഗ്നിക്കിരയാക്കി മഹാജന പ്രസ്ഥാനക്കാർ .

മയ്യഴി വിമോചന സമരത്തിന്റെ ഗതി മാറ്റത്തിന് ഇതു കാരണമായിട്ടുണ്ട് ഈ സംഭവം മാറിയെന്നും വിലയിരുത്തപ്പെടുന്നു. ഈ സംഭവത്തിന്റെ കുറ്റം ചാർത്തപ്പെട്ടതിന്റെ പേരിൽ 20 കൊല്ലം ശിക്ഷ വിധിക്കുകയും, ഒരു നിശ്ചിത തുക ഫൈനായും കോടതി വിധിച്ചത് പ്രകാരം പിന്നീടുള്ള പ്രവർത്തനങ്ങൾ അഴിയൂർ കേന്ദ്രീകരിച്ചായിരുന്നു !

ആ ഇടയ്ക്കു ഒരിക്കൽ മണ്ടോളയുടെ അടുത്തു വെച്ച് അച്ഛനെ അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷനിൽ കൊണ്ട് പോവും വഴി തന്ത്രപൂർവ്വം രക്ഷപ്പെടുകയും ചെയ്തു

മയ്യഴി വിമോചന സമരത്തിൽ പങ്കെടുത്തതിന്റെ അംഗീകാരമായി താമ്രപത്രം നൽകി ആദരിച്ചിട്ടുണ്ട്.

എന്റെ അച്ഛൻ പി. പി നാരായണൻ നായർ; ഇന്തോ ചൈന , ഇന്തോ പാക്ക് യുദ്ധ കാലഘട്ടത്തിൽ ചൂടിക്കോട്ട ദേശശത്തുള്ള ചെറുപ്പക്കാരിൽ ദേശസ്നേഹവും, സൈനീകരോട് ഐക്ക്യ ദാർഡ്ഡ്യം പ്രകടിപ്പിച്ച മണ്ടോളയിൽ വെച്ച് സമാന്തര ട്രെയിനിങ് ഡ്രില്ലുകൾ എടുത്തു പരിശീലിപ്പിച്ചത് ഓർത്തെടുക്കുന്നു . ചൂടിക്കിട്ടിയിലുള്ള പൂഴിയിൽ ഗോപാലൻ ഇതിനു നേതൃത്വം കൊടുത്തതും അദ്ദേഹത്തോടൊപ്പം രവിയേട്ടൻ, ജയൻ, അനന്ദേട്ടൻ, നാരായണേട്ടൻ, ബാലേട്ടനൊക്കെ പരിശീലനത്തിനായി വന്നുതൊക്കെ ചെറിയഒരു ഓർമയുണ്ട്. ഇവരൊക്കെ നമ്മുടെ സമുദായക്കാരാണെന്നു എടുത്തു പറയേണ്ടിയിരിക്കുന്നു. ഒരവസരത്തിൽ ആഗസ്ത് പതിനഞ്ചിനു മയ്യഴി മൈതാനത്തു പെരേഡിലും പങ്കെടുത്തതായി നേരിയ ഒരോർമ്മ മനസ്സിൽ ഉണ്ട് !

പൂഴിയിൽ കുഞ്ഞുരാമൻ നായർ . (ശ്രീ . പി. കെ രാമൻ) വിവാഹം കഴിച്ചത് നാണി എന്ന ശ്രീമതി നാരായണിയെ! (പാർവ്വതിയമ്മയുടെയും പൈതൽ നായരുടെയും മകൾ) ശ്രീ. പി കെ രാമൻ ആ കാലങ്ങളിൽ മയ്യഴിയുടെ സമഗ്ര മേഘലയിലും വെക്തി മുദ്ര പതിപ്പിച്ച വെക്തി . പഴയ സോഷ്യല്സ്റ്റ് പ്രവർത്തകൻ , മയ്യഴി വിമോചന സമരത്തിലെ മുന്നണി പോരാളി ! താമ്ര പത്ര ജേതാവ് , മുൻ എം എൽ എ , കോൺഗ്രസ്സ് നേതാവ്, മയ്യഴി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സ്ഥാപകൻ . എന്നിങ്ങനെ വിശേഷണങ്ങൾ ഏറെ യുള്ള വെക്തി . ഇദ്ദേഹത്തെ പറ്റി കൂടുതൽ ശ്രീകൃഷ്ണ ക്ഷേത്ര ത്തെപ്പറ്റി എഴുതുന്നുണ്ട് !

ആദ്യകാലങ്ങളിൽ മയ്യഴിയിലെ വാണിയന്മാർ കണ്ണൂരിലെ വാണിയ കുലവുമായി വിവാഹ ബന്ധങ്ങളിൽ ഏർപെടാറില്ലായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്!.

കണ്ണൂരിലെ വാണിയ സമൂഹവുമായി മയ്യഴിയിൽ നിന്നും ആദ്ധ്യമായി വിവാഹ ബന്ധം സ്ഥാപിച്ചത് ശ്രീ കെ പി ഗോവിന്ദൻ നായരുടെ മകളുമായുള്ളതാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്! എൻറെ അന്വേഷണത്തിലും ഇത് ശരിയാണെന്നു വിലയിരുത്തേണ്ടിയിരിക്കുന്നു! എങ്കിലും ഈ വിഷയത്തിൽ ആധികാരികമായി വിലയിരുത്താൻ എൻറെ അറിവിന് പരിമിതിയുണ്ട്!

അതിന്റെ കാരണം എനിക്ക് മനസിലാക്കാൻ സാധിച്ചത് . കണ്ണൂരിലെ വാണിയ സമുദായക്കാർ തുടർന്ന് വന്ന ബിസിനസ്സ് ഹാൻഡ്‌ലൂംമുമായി ബന്ധപ്പെട്ടതും നെയ്ത്തുമായി ബന്ധപ്പെട്ടതും ആയത് കൊണ്ടാണെന്നു തോനുന്നു!

പിന്നീട് മയ്യഴിയും കണ്ണൂരുമായി ധാരാളം ബന്ധങ്ങൾ സ്ഥാപിച്ചതോടെ, അത്തരം ദുരാചാരങ്ങളൊന്നും നമ്മുടെ സമൂഹത്തിൽ ഉണ്ടായിട്ടില്ല!

മാത്രമല്ല കണ്ണൂരിലെ പ്രമുഖ തറവാടുകളിൽ നിന്നും മയ്യഴിയിൽ പെണ്ണ് അന്വേഷിച്ചു വന്ന് വിവാഹം നടത്തിയിട്ടുണ്ട്! ഇവരുടെ വിവാഹത്തിന് പുടവ മുറി (പുടമുറി) എന്നാണ് അറിയപ്പെടുന്നത്! മറ്റു നായർ നമ്പ്യാർ നമ്പുതിരി കുടുംബങ്ങളുടെ കല്യാണം നടത്തുന്നത് പോലെ !

ആദ്യകാലങ്ങളിൽ കല്യാണം രാത്രിയായിരുന്നു നടത്തിവന്നിരുന്നത്! എന്നും പറഞ്ഞു കേട്ടിട്ടുണ്ട്!.

വാണിയ ചരിത്രം തുടരും ….

മഠത്തിൽ ബാബു ജയപ്രകാശ് ✍️ My Watsapp Cell No: 00919500716709

2 Comments

  1. Babucoins's avatar Babucoins says:

    Thanks Gopal🙂

    Like

  2. Gopalan m a's avatar Gopalan m a says:

    ആദ്വമായിട്ടായിരിക്കും വാണിയ സമുദായെത്ത പരിചയെ പെടുത്തി മയ്യഴിയിൽ ആരെങ്കിലും എഴുതിയത്. നന്നായി വരുന്നുണ്ട് all the best

    Liked by 1 person

Leave a reply to Babucoins Cancel reply