മയ്യഴിയും സഹകരണ പ്രസ്ഥാനങ്ങളും

Time Set To Read 10 Minutes Maximum

“സഹകരണ മനോഭാവമുണ്ടാകണം: നമ്മുടെ സമൂഹത്തിലെ ഹൃദയങ്ങൾക്ക് !:

സഹകരണ പ്രസ്ഥാനത്തെപറ്റി പറയുമ്പോൾ അതിന്റെ പിന്നാമ്പുറ ചരിത്രവും അൽപ്പം അറിഞ്ഞിരിക്കണം. നമ്മുടെയൊക്കെ ചെറുപ്പത്തിൽ സ്‌കൂളികളിൽ ഈ വിഷയം പഠിപ്പിച്ചിരുന്നു. ഇപ്പോൾ ഇത്തരം കാര്യങ്ങൾ സ്‌കൂളുകളിലെ പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല!

പറഞ്ഞുവരുന്നത്, സഹകരണ പ്രസ്ഥാനങ്ങളുടെ സേവന മികവിനെ പറ്റിയോ? അത് എന്തിനു വേണ്ടി നിലവിൽ വന്നുവെന്നൊന്നും അറിയാത്തവരാണ് നമ്മളിൽ പലരും. അല്ലെങ്കിൽ മനപ്പൂർവ്വം അവഗണിക്കുന്നവരാണ്; ഇത്തരം സ്ഥാപനങ്ങൾ നിലവിൽ വന്നതിനു ശേഷം അതിന്റെ അമരത്തു അലക്കിവെളുപ്പിച്ച കഥറുമിട്ട് ഇരിക്കുന്നവർക്ക് ഒട്ടും അറിവില്ല  അവർ മറ്റുള്ളവന്റെ വിയർപ്പിൽ ആളായി അധികാരക്കസേരയിൽ ചമഞ്ഞിരുന്നു ഭരണപരിഷ്ക്കാരം നടത്തിക്കൊണ്ടിരിക്കുന്നു. അതിന്റെ പിന്നിലെ കഷ്ട്ടപ്പാടും, അതുമൂലം ലഭിക്കാവുന്ന ജോലി സാദ്ധ്യതയെപറ്റിയോ  അതിലൂടെ ജോലി ലഭിച്ചവർക്കോ ? സേവനം അനുഭവിക്കുന്നവർക്കോ, അത് എങ്ങനെ ഉണ്ടായി എന്നോ? ആരൊക്കെ അതിന്റെ പിന്നിൽ പ്രവർത്തിച്ചു എന്നോ? ഓർക്കാറില്ല ഇത് യാഥാർഥ്യം!

ഇതിനു സഹകരണ സ്ഥാപനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, സ്ഥാപനം നടത്തുന്നവർക്കും അക്കാര്യത്തിൽ പങ്കുണ്ട് എന്നുവേണം അനുമാനിക്കാൻ! അതിന്റെ സാഹചര്യങ്ങളിലേക്കൊന്നും ഞാൻ കടക്കുന്നില്ല.

സമൂഹത്തിൽ നിലനിന്നുരുന്ന ചൂഷണവും, അതിനുള്ള സാഹചര്യം കൃതൃമമായി സൃഷ്ടിച്ചു, സംഘടിതരല്ലാത്ത മേഘലയിലുള്ളവരെ ചൂഷണം ചെയ്യുന്ന സമ്പന്നരുടെ കൂട്ടമായ ശ്രമങ്ങളിൽനിന്നും ഒരു മോചനം വേണം എന്ന ചിന്തയിൽനിന്നും ഉരുത്തിരിഞ്ഞു വന്നതാണ് സഹകരണ പ്രസ്ഥാനങ്ങൾ!

ആദ്ധ്യകാലങ്ങളിൽ കാർഷിക വൃത്തിയുമായി ബന്ധപെട്ടായിരുന്നു സഹകരണ പ്രസ്ഥാനങ്ങൾ ആരംഭിച്ചത് .

എന്നാൽ ഇന്ന് അത് എല്ലാ മേഖലയിലും എത്തി നിൽക്കുന്നു എന്ന് വേണം പറയാൻ. കാർഷിക മേഖല തീരെ അന്ന്യംനിന്നിരിക്കുന്നു കേരളത്തിൽ.

പറഞ്ഞുവെക്കുന്നതു ചുരുക്കംചിലർ സൊസൈറ്റിയുടെ സേവനങ്ങൾ ആവോളം അനുഭവിക്കുകയും, ശേഷം സൊസൈറ്റിക്കു ഭാരമായി മാറുകയും , അത്തരക്കാരുടെ മേൽ സൊസൈറ്റിയുടെ നിയമാവലിക്കനുസൃതമായി പ്രാരംഭ നടപടി സ്വീകരിക്കുമ്പോൾ തന്നെ അവരെ സഹായിച്ചവരെ തള്ളി പറയുന്ന കാഴ്ച സർവ്വ സാദാരണമായിട്ടുണ്ട് !

പ്രത്യേകിച്ചു ഈ പ്രവണത കണ്ടുവരുന്നത് ബേങ്കിങ്, ഹൌസിങ്, ട്രാൻസ്‌പോർട് മേഖലകളിൽ. സ്വർണ പണയ സ്ഥാപനങ്ങളിലുള്ളവർക്കാണ് ഇതിന്റെ ബുദ്ധിമുട്ടു ഏറെ അനുഭവിക്കേണ്ടി വരുന്നത്. പാവപ്പെട്ടവരിലെ പലരുടെയും സാമ്പത്തീക കൂട്ടായ്മയിലൂടെ സൊരൂപിച്ചുണ്ടാക്കിയ സ്ഥാപനങ്ങൾ നശിക്കുന്നതും ഇത്തരം വകതിരിവില്ലായ്മയുള്ള അംഗങ്ങളെക്കൊണ്ടാണ് എന്ന് പറയാതെ വയ്യ .

അത്തരം സ്ഥാപനങ്ങളും മയ്യഴിയിൽ ഉണ്ടായിട്ടുണ്ട് ! അതിൽ ഒന്ന് പെട്ടെന്ന് ഓർമയിൽ എത്തുന്നത് മയ്യഴി ഓട്ടോറിക്ഷ സർവീസ് സഹകരണപ്രസ്ഥാനം ? അത് പോലെ മാഹീ എംപ്ലോയീസ് കോപ്പറേറ്റേവ് സ്ഥാപനം ! ഹൌസിങ് കോപ്പറേറ്റിവ് സൊസൈറ്റി… ഇതൊക്കെ അതിനൊരുദാഹരണമാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും മയ്യഴിയിൽ സഹകരണ മേഘല പ്രധാനമായും അനുഭവത്തിലുള്ളത്, ഭവന നിർമാണം, ബേങ്കിങ് മേഖല, ആശുപത്രി, മത്സ്യ ബന്ധനം, കൃഷി , ട്രാൻസ്‌പോർട് , വിവിധ കമ്പനികൾ, സൂപ്പർ – ഹൈപ്പർ മാർക്കറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതലായവയിൽ വ്യാപിച്ചു കിടക്കുന്നു.

ഇത്തരം സ്ഥാപനങ്ങളുടെ കടന്നു വരവോടെ കൊള്ളപ്പലിശക്കാരുടെ  നീരാളിപ്പിടിത്തത്തില്‍ നിന്നും സാധാരണക്കാരന് മോചനമേകാന്‍ രൂപം കൊണ്ട സഹകരണ പ്രസ്ഥാനം? ഇന്ന് ജീവിതത്തിന്റെ വിവിധ മേഖലകളിൽ സജീവ സാന്നിദ്ധ്യമായിട്ടുണ്ട് ! അത് സഹകരണ മേഖലയുടെ വൈവിദ്ദ്യത്തിന്റെയും, അതിന്റെ പ്രായോഗികതയുടെ ഏറ്റവും വലിയ തെളിവാണ്!  ഇത് മയ്യഴിയിലെ കാര്യം!

കക്ഷി രാഷ്ട്രീയത്തിനതീതമായും, സാമൂഹ്യ ഉച്ഛനീചത്വങ്ങള്‍ പരിഗണിക്കാതെയും, സഹകരണ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് പ്രസ്ഥാനത്തിന് മറ്റ് സംഘടനാ രൂപങ്ങളില്‍ നിന്ന് സ്വന്തമായ വെക്തിത്വും നിലനിര്‍ത്താന്‍ കഴിയുന്നതെന്ന് പല പഠനത്തില്‍ പറയുന്നുണ്ടെങ്കിലും?

ഇന്നത്തെ പല സഹകരണ സംഘങ്ങളും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ അധീനതയിൽ തന്നെ ആണെന്നുള്ളതാണ് യാഥാർഥ്യമെന്നു നമുക്ക് ഇന്ത്യയെ പറ്റി പറയുമ്പോൾ സമ്മതിക്കേണ്ടിവരും! പ്രത്യേകിച്ച് കേരളത്തിലേയും മയ്യഴിയിലേയും! സഹകരണ സ്ഥാപനങ്ങൾ.

2007 മുതല്‍ തുടര്‍ച്ചയായി ഉണ്ടായ ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ പല സ്വകാര്യസ്ഥാപനങ്ങളും, ബാങ്കുകളും, നിലംപരിശായപ്പോള്‍ സഹകരണ സംഘങ്ങളേയും, ബാങ്കുകളേയും അത് സ്പര്‍ശിക്കാതെ പോയതിനുള്ള കാരണവും അതുതന്നെയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രത്യേകിച്ചു ഇന്ത്യയിൽ!

അതിന്റെ കാരണം അന്വേഷിച്ചാൽ നമുക്കറിയാൻ കഴിയുന്നത് സർക്കാരിന്റെ ഒരുശ്രദ്ധ ഇത്തരം സ്ഥാപനങ്ങളിൽ ഉള്ളതുകൊണ്ടായിരിക്കാം, മറ്റു രാജ്യങ്ങളിൽ ഉണ്ടായതു പോലെയുള്ള തകർച്ചയിൽ നിന്നും നമ്മൾ മുക്തമായതു!

ഇന്ത്യയില്‍  മിക്ക സഹകരണ പ്രസ്ഥാനങ്ങളും രൂപം കോണ്ടിട്ടുള്ളത് സര്‍ക്കാര്‍ സഹായത്തോടെയാണ്. ആദ്യത്തെ സഹകരണ സഘനിയമം 1904 ല്‍ നിലവില്‍ വന്നതോടെയാണ് ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനത്തിന് തുടക്കമിടുന്നത്.

പിന്നീട് വന്ന നിരവധി കമ്മിറ്റികളുടേയും കമ്മീഷനുകളുടേയും ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും കൈക്കൊണ്ട നടപടികളാണ് പ്രസ്ഥാനത്തിന്റെ ഇന്ന് കാണുന്ന വളര്‍ച്ചക്ക് കാരണമായത് എന്ന് കരുതുമ്പോഴും,

ചില സഹകരണ സംഘങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വിലങ്ങുതടി ആയിട്ടുണ്ട് എന്ന് കണ്ടെത്തിയതിനാലാണ് സഹകരണ ബേങ്കുകളുടെ പ്രവർത്തനവും റിസർവ് ബേങ്കിന്റെ പരിധിയിൽ ഉൾപെടുത്താൻ നിർബന്ധിതമായത് എന്ന് വേണം കരുതാൻ. അത്തരം നടപടികൊണ്ടു ഈ മേഖലയെ ഒരു പരിധിവരെ തകർച്ചയിൽ നിന്നും രക്ഷിച്ചിട്ടുണ്ട്.

1932 ല്‍ മദ്രാസ് സഹകരണ നിയമം നിലവില്‍വന്നതോടുകൂടി, അതിന്റെ പിൻ തുടർച്ചയായി പുതുച്ചേരി സംസ്ഥാനത്തും സഹകരണ പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും, മയ്യഴിയിൽ കോപ്പറേറ്റീവ് സംഘങ്ങൾ രൂപീകരിക്കാൻ വീണ്ടും വർഷങ്ങൾ എടുത്തു എന്നുള്ളതാണ് സത്യം .

മയ്യഴിയിൽ ആദ്യത്തെ സഹകരണ സംഘം ഏതെന്നു പറയുക എന്റെ അറിവിനും അപ്പുറമാണ് . എങ്കിലും പഴക്കം ചെന്നതും ഇപ്പോൾ നിലവിൽ പ്രവർത്തന ക്ഷമവുമായിട്ടുള്ളത്, ഒരു പക്ഷെ മയ്യഴി “ഫിഷർമാൻ കോപ്പറേറ്റേവ് സൊസൈറ്റി”, “മയ്യഴി കൺസ്യൂമർ കോപ്പറേറ്റേവ് സൊസൈറ്റി” , മയ്യഴി ഹവസിങ് കോപ്പറേറ്റേവ് സൊസൈറ്റി . പുതുച്ചേരി സർവീസ് സഹകരണ ബാങ്ക്, മാഹി സർവീസ് സഹകരണ ബേങ്ക് , മാഹി ട്രാൻസ്‌പോർട് സഹകരണ സ്ഥാപനം , അർബൻ സഹകരണ സ്ഥാപനം , ഇൻഫർമേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ , ഹോസ്പിറ്റൽ സൊസൈറ്റി , ഹവസിങ് സൊസൈറ്റി , ടൂറിസം സൊസൈറ്റി , കാറ്ററിങ് സൊസൈറ്റി , പ്രിന്റിങ് കോപ്പറേറ്റേവ് സൊസൈറ്റി പോലുള്ള ചുരുക്കം സ്ഥാപനങ്ങളെ ഉള്ളൂ!

മയ്യഴിക്കഭിമാനമായി വർഷങ്ങളോളം നടത്തി വന്നിരുന്ന മയ്യഴി എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം ഇന്ന് പാടെ ഇല്ലാതായിരിക്കുന്നു .

സര്‍ക്കാര്‍ കഴിഞ്ഞാല്‍ പുതുച്ചേരിയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ സഹകരണ പ്രസ്ഥാനങ്ങളിൽ പലതും ഇന്ന് അടച്ചു പൂട്ടുകയോ ചിലതു പൂട്ടലിന്റെ വക്കിലും എത്തി നിൽക്കുന്നു സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ ഇക്കാര്യത്തിൽ അടിയന്തരമായും ഉണ്ടാവേണ്ടതുണ്ട്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1969 ല്‍ നടപ്പിലാക്കിയ ബാങ്ക് ദേശസത്കരണത്തോടെ ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിന് തന്നെ പുതിയ മാനം കൈവരികയുണ്ടായി. വരേണ്യവര്‍ഗം മാത്രം നടത്തിയിരുന്ന ബാങ്കിടപാടുകള്‍ പൊതു സമൂഹത്തിന്കൂടി പ്രാപ്യമാക്കിയതില്‍ ബാങ്ക് ദേശസാത്കരണത്തിനുള്ള പങ്ക് വിസ്മരിക്കാനാവില്ല.

എങ്കിലും ബേങ്കിങ് ഇടപാടുകൾ സമൂഹത്തിലെ താഴെ ക്കിടയിലുള്ളവർക്കു എത്തിപ്പെടാൻ സാധിക്കാത്ത തരത്തിലായിരുന്നു. ഇതിനൊരു മാറ്റം വന്നത്.

2014 ൽ എൻ ഡി എ സർക്കാർ സമൂഹത്തിന്റെ അടിത്തട്ടിലേക്കു വരെ ഉൾഗ്രാമങ്ങളിലും ബേങ്കിങ് സമ്പ്രദായം എത്തിച്ചു ഇത്തരക്കാരെ ചൂഷണം ചെയ്യുന്നതില്ലാതാക്കാൻ വേണ്ടിയായിരുന്നു. 2014 ആഗസ്റ്റ് 28 മുതലുള്ള പ്രധാൻ മന്ത്രി ജൻ ധൻ യോജന (PMJDY) യുടെ വിജയം 67% ഗ്രാമീണ, അർദ്ധ നഗര പ്രദേശങ്ങളിലേക്കും 56% സ്ത്രീകളിലേക്കും വിപുലീകരിച്ച കവറേജോടെ 1.74 ലക്ഷം കോടി രൂപ ഡെപ്പോസിറ്റ് ബാലൻസുള്ള 46 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ തുറന്നതിന്റെ അടിസ്ഥാനത്തിൽ പ്രതിഫലിക്കുന്നു ജൻ ധൻ അക്കൗണ്ട് ഉടമകളിലൂടെ!

ജനസംഘയുടെ കാര്യത്തിൽ ഏറ്റവും മുമ്പിൽ എത്തിനിൽക്കുന്ന നമ്മുടെ രാജ്യത്തു വിജയിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചവരുടെ വായടപ്പിക്കുന്ന തരത്തിലായിരുന്നു അതിന്റെ വിജയം . എല്ലാവരും രണ്ടുകയ്യും നീട്ടി സ്വീകരിച്ചു

ഇന്ത്യയെ പോലുള്ള രാജ്യത്തു ഇന്ന് തെരുവോര കച്ചവടസ്ഥാപനങ്ങൾ വരെ ഡിജിറ്റൽ പണമിടപാട് സ്വീകരിച്ചത് ഒരു വിപ്ലവകരമായ മാറ്റമായിരുന്നു. തുടക്കത്തിൽ ഏറേ എതിർപ്പുകൾ ഉണ്ടായെങ്കിലും ഇന്ന് അത് ഒരു ഒഴിച്ചുകൂടാനാവാത്ത ദിനചര്യയായി നമുക്കുടയിൽ സ്വാധീനിച്ചിട്ടുണ്ട്.

രാജ്യത്തെ ക്ലാസ് ബാങ്കിങ്ങില്‍നിന്നും മാസ് ബാങ്കിങ്ങിലേക്കുള്ള മാറ്റത്തില്‍ സഹകരണ മേഖല നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചും പ്രാഥമീക വായ്പാ സഹകരണ സംഘങ്ങള്‍? ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അസൂയാവഹമായ വളര്‍ച്ചയാണ് പുതുച്ചേരി സഹകരണ മേഖല കൈവരിച്ചത്.

മയ്യഴിക്കു സഹകരണ പ്രസ്ഥാനത്തിലുള്ള പ്രാഗൽഭ്യം ലഭിച്ചത് കേരളത്തിലെ സഹകരണ പ്യസ്ഥാനങ്ങളുടെ വളർച്ചയും അതിന്റെ പ്രവർത്തന രീതിയും ഉൾക്കൊണ്ട് തന്നെയായിരിക്കാം . അത് കൊണ്ട് തന്നെയാണ് പുതുച്ചേരി സംസ്ഥനില്ലാത്തവിധം മയ്യഴിയിൽ ഇതിനകം വിവിധ മേഖലകളിൽ സഹകരണ പ്രസ്ഥാനം വളർന്നു പന്തലിച്ചിരിക്കുന്നതും. അനേകംപേർക്ക് തെഴിൽ നൽകാനും സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്കു ഉപകാരപ്രദമാകും വിധമുള്ള സഹായങ്ങൾ ലഭ്യമാക്കാൻ സഹകരണ സ്ഥാപങ്ങൾ ആരംഭിക്കാനായതും.

കണ്‍സ്യൂമര്‍മാര്‍ക്കറ്റിങ് തുടങ്ങിയ രംഗങ്ങളിലൊക്കെ, പ്രതികൂലാവസ്ഥയിലും പിടിച്ചുനില്‍ക്കാന്‍ ഇവിടുത്തെ സഹകരണ സംഘങ്ങള്‍ക്കാവുന്നുതു. അതുകൊണ്ടു തന്നെയാണ്. അസംഘടിത മേഖലയില്‍ സേവനത്തിന്റെ കൈത്താങ്ങുമായി സഹകരണ പ്രസ്ഥാനം ഇന്നും സജീവമായി തുടരുന്നത്.

പുതുച്ചേരിയിലെ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഷുഗർ മിൽ . ആംഗ്ലോ ഫ്രഞ്ച് കമ്പനിയിലെ തൊഴിലാളികൾ നടത്തിയിരുന്ന സഹകരണ സ്ഥാപനങ്ങൾ ഒക്കെ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്! പുതുച്ചേരി സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വസ്തുനിഷ്ടമായി പഠിച്ച് പരിഹാരം കാണാനും കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് കൂടുതല്‍ കരുത്താര്‍ജ്ജിക്കാനും ജീവനക്കാരും സഹകാരികളും ഭരണകൂടവും ഒന്നിച്ച് കൈകോര്‍ക്കേണ്ടതുണ്ട്.

ഇപ്പോഴത്തെ ഏകദേശ കണക്കനുസരിച്ചു മാഹി മേഖലയിൽ 35 ഓ 40 ഓ സഹകരണ സ്ഥാപനങ്ങൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട് . അവയിൽ ചിലർ തീരെ പ്രവർത്തന ക്ഷമമമല്ലാതെ ആയിട്ടും ഉണ്ട് .

നിലവിൽ പ്രവർത്തിക്കുന്നതും അല്ലാത്തതുമായ ഓർമയിലെ ചില വിവരങ്ങൾ പങ്കുവെക്കുവാനുള്ള ഒരു എളിയ ശ്രമം! കണക്കുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം..

3 സൊസൈറ്റി ഉപഭോക്തൃ മേഖലയിൽ,   7 സൊസൈറ്റി സ്റ്റുഡന്റ്സ് സ്റ്റോറുകൾ,
2 സൊസൈറ്റി ഫിഷറീസ്,
1 സൊസൈറ്റി കൈത്തറി,
1 സൊസൈറ്റി എംപ്ലോയീസ് ക്രെഡിറ്റ്,
2 സൊസൈറ്റി കാർഷിക വായ്പ,
1 സൊസൈറ്റി ഹൗസിംഗിൽ,
17 സൊസൈറ്റി വിവിധ മേഖലകളിൽ. പ്രസ്സ്, ഹോർട്ടികൾച്ചർ, ട്രാൻസ്പോർട്ട്, ഓട്ടോറിക്ഷാ ഡ്രൈവർ സൊസൈറ്റി, ഇൻഫർമേഷൻ ടെക്നോളജി, മാഹി എഡ്യൂക്കേഷണൽ സൊസൈറ്റി, മാഹി ലേബർ കോൺട്രാക്ട് സൊസൈറ്റി, മാഹി കോ-ഓപ്പ് ഹോട്ടൽ ആൻഡ് കാറ്ററേഴ്സ് സൊസൈറ്റി, മാഹി ടൂറിസം ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മാഹി എക്സ് -സർവ്വീസ് മെൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പള്ളൂർ കാന്റീൻ കേറ്റിയേസ് & സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഇന്ദിരാഗാന്ധി സ്പൈസസ് കോപ്പ് സൊസൈറ്റി, മൂന്ന് വനിതാ സഹകരണ സൊസൈറ്റികൾ. മാഹി വികാസ് വുമൺ കോട്ടേജ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മാഹി വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഫിഷറീസ് മേഖലയിലെ ഒന്ന്. എഡ്യൂക്കേഷൻ സൊസൈറ്റി ഡോ. അംബേദ്കർ പബ്ലിക് സ്കൂൾ നടത്തുന്നു, വനിതാ സൊസൈറ്റി കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിനും ഊന്നൽ നൽകി ഒരു സ്ഥാപനം നടത്തുന്നു. മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ, മാഹി കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ എന്നിവ ഇൻഫർമേഷൻ ടെക്നോളജി സെന്റർ നടത്തുന്നു.

1956 മുതൽ പ്രവർത്തനം ആരംഭിച്ച മാഹി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സ്റ്റോറുകൾക്ക് ഒട്ടനവധി ഫെയർ പ്രൈസ് ഷോപ്പും 1 ഗാർഹിക വിഭാഗവും 1 ടെക്സ്റ്റൈൽ വിഭാഗവും ഉണ്ടായിരുന്നു!

സൊസൈറ്റിക്ക് മാഹിയിൽ സ്വന്തമായി ഒരു കെട്ടിടമുണ്ട്, എല്ലാ ശാഖകളിലും ചരക്കുകൾ വിതരണം ചെയ്യുന്നതിനുള്ള ഒരു വാഹനം (മിനി ലോറി), പള്ളൂരിലും മാഹിയിലും സ്വന്തമായി സ്ഥലം ഏകദേശം 850 – 900 അംഗങ്ങളുള്ള സൊസൈറ്റി 30- 40ൽ പ്പരം ജീവനക്കാർക്ക് തൊഴിൽ അവസരം നൽകിയിരുന്നു.

മേൽപ്പറഞ്ഞവയ്‌ക്ക് പുറമേ, ബി.ബി‌.എ, ബി.സി‌.എ പോലുള്ള അണ്ടർ ഗ്രാജ്വേറ്റ് കോഴ്‌സുകളുള്ള ഉന്നത മാനേജ്‌മെന്റിന്റെ കീഴിൽ ഉന്നത വിദ്യാഭ്യാസ കോ-ഓപ്പറേറ്റീവ് കോളേജും പ്രവർത്തിക്കുന്നു. അടുത്ത അധ്യയന വർഷത്തിൽ എം‌.ബി‌.എ കോഴ്‌സ് ആരംഭിക്കാനുള്ള നിർദ്ദേശവുമുണ്ട്.

മാഹി ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് പ്രിന്റിംഗ് പ്രസ് ലിമിറ്റഡ് 11.11.1988-ൽ പ്രവർത്തനം ആരംഭിച്ചു. സൊസൈറ്റിയിൽ 253 അംഗങ്ങളുണ്ട്, കൂടാതെ 8 ജീവനക്കാർക്ക് തൊഴിൽ അവസരവും നൽകുന്നു. നാല് ഭാഷകളിൽലുള്ള ഓഫ്സെറ്റ ്പ്രിന്റിംഗും ഉൾപ്പെടെ എല്ലാതതരം യന്ത്രസാമഗ്രികളും പ്രസ്സിൽ സജ്ജീകരിച്ചിരിക്കുന്നു.

ഉച്ചഭക്ഷണ പദ്ധതിക്ക് കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭക്ഷണവും ഡയറ്റ് ഇതര സേവനങ്ങളും സ്റ്റോർ നൽകി വന്നിരുന്നുവെങ്കിലും ഇപ്പോൾ ഇതിന്റെ പ്രവർത്തനങ്ങൾ തീരേ ഇല്ലെന്നു തന്നെ വേണം വിലയിരുത്താൻ.

മാഹി കൺസ്യൂമേഴ്സ് കോ-ഓപ്പറേറ്റീവ് സ്റ്റോറുകൾ നിയന്ത്രിത വസ്തുക്കളുടെ വിതരണത്തിലും, മാഹി മേഖലയിലും പരിസരങ്ങളിലും പലചരക്ക് ഉത്പന്നങ്ങൾ വില്പന നടത്തുന്നതിലും, ഏർപ്പെട്ടിരിന്നു. 800 ൽപ്പരം അംഗങ്ങളുള്ള സൊസൈറ്റി 12 ഓ 15 ഓ ജീവനക്കാർക്ക് തൊഴിൽ അവസരം നൽകുന്നു. ഇപ്പോഴും ഇഴഞ്ഞും നിരങ്ങിയും തുടർന്ന് പോവുന്നുണ്ട്!

കണ്ണൂർ സ്പിന്നിംഗ് & വീവിംഗ് മിൽ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ മാഹി യൂണിറ്റ് ഉപഭോക്തൃ മേഖലയുടെ കീഴിലുള്ള മൂന്നാമത്തെ സൊസൈറ്റിയാണ്, ഇത് കഴിഞ്ഞ കുറേ വർഷങ്ങളായി പ്രവർത്തനരഹിതമാണ്….

ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല ഈ സോസയറ്റി ഉണ്ടാവനുള്ള മാതൃ സ്ഥാപനമായ സ്പിന്നിംഗ് മിൽ തന്നെ പാടെ നിലച്ചിരിക്കുന്നു …

മാഹി കൈത്തറി നെയ്ത്തുകാരുടെ സഹകരണ സൊസൈറ്റിയിൽ 23 തറികൾ ഉണ്ടായിരുന്നു, സൊസൈറ്റിയോടു ചേർന്നുള്ള വർക്ക് ഷെഡിൽ കൈത്തറി തുണിത്തരങ്ങൾ ഉത്പാദിപ്പിക്കുന്നു, കൂടാതെ 1977 മുതൽ കൈത്തറി വികസന പദ്ധതി പ്രകാരം നെയ്ത്തുകാരായ അംഗങ്ങൾക്ക് തുണിത്തരങ്ങൾ നൽകുകയും, മറ്റ് സഹായങ്ങളും നൽകി ഇപ്പോഴും തുടർന്നുപോരുന്നു.

167 അംഗങ്ങളുള്ള സൊസൈറ്റി 1 ജീവനക്കാരന് തൊഴിൽ അവസരം നൽകുന്നു! കൂടാതെ 23 വർക്കിംഗ് അംഗങ്ങളും. മഴക്കാല സബ്‌സിഡി, മിതവ്യയ നിക്ഷേപം, ഇ.എസ്.ഐ.യുടെ കീഴിലുള്ള മെഡിക്കൽ റീഎംബേസ്മെന്റ്, അവധിക്കാല വേതനം തുടങ്ങി നിരവധി ക്ഷേമപദ്ധതികൾ സർക്കാർ മുഖേന അംഗങ്ങൾക്ക് നൽകുന്നുണ്ട് എന്നറിയുന്നു.

1962 മുതൽ ഈ മേഖലയിൽ ഭവന നിർമ്മാണ മേഖലയ്ക്ക് കീഴിൽ ഒരു സൊസൈറ്റി മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. കൂടാതെ ഇവിടെ ഉൽപ്പാദിക്കുന്ന ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്നത് പോണ്ടിച്ചേരി സംസ്ഥാന സഹകരണ നെയ്ത്തുകാരുടെ സൊസൈറ്റി വഴിയുമാണ്. കൂടാതെ

ജനങ്ങളുടെ ഭവന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, സൊസൈറ്റി അംഗങ്ങൾക്ക് വീടുകളുടെ നിർമ്മാണം, അറ്റകുറ്റപ്പണികൾ, ന്യായമായ നിരക്കിൽ പൂർത്തീകരിച്ച വീടുകൾ  വാങ്ങാനും  വായ്പ നൽകിയിരുന്നു. എൽഐസി, പോണ്ടിച്ചേരി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ, എന്നിവയുമായി സഹകരിച്ചു വീടുവെക്കാനും പുനർ സൃഷ്ടിക്കാനും ലോണുകൾ എടുക്കാനുള്ള സൗകര്യം ചെയ്തിരുന്നു.

സൊസൈറ്റിയിൽ 700 ൽ പ്പരം അംഗങ്ങളുണ്ട്, കൂടാതെ രണ്ടോ മൂന്നോ ജീവനക്കാർക്ക് തൊഴിൽ അവസരങ്ങൾ നൽകുന്നു. ഈ സ്ഥാപനവും ഇപ്പോൾ ചത്തതിനൊക്കുമോ ജീവിച്ചിരിക്കലും എന്ന് താരത്തിലല്ലേ എന്ന് തോന്നിപ്പോകും.

മാഹി സർവീസ് സഹകരണ ക്രെഡിറ്റ് സൊസൈറ്റി
പ്രാഥമിക കാർഷിക സഹകരണ ക്രെഡിറ്റ് സൊസൈറ്റി പോലെ, മാഹി സർവീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 1994 മുതൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന അഭിമാനകരമായ ഒരു സൊസൈറ്റിയാണ്.

നിലവിൽ ഈ ബാങ്കിന് രണ്ട് സായാഹ്ന ശാഖകൾ ഉൾപ്പെടെ 7 ശാഖകളുണ്ട്, ഒന്ന് മാഹിയിലും ഒന്ന് പള്ളൂർ.

തിരഞ്ഞെടുക്കപ്പെട്ട സമിതിയാണ് ബാങ്ക് നിയന്ത്രിക്കുന്നത്. മൊത്തം അംഗങ്ങളുടെ എണ്ണം 200 ൽ പ്പരം ജീവനക്കാരുടെ എണ്ണം 50 തിനോടടുത്തുഉം ആണ്. ബാങ്ക് ആരംഭിച്ച കാലം മുതൽ ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. പ്രധാന ബ്രാഞ്ച് സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

താഴെ പറയുന്ന മേഖലകളിൽ ബാങ്ക് വായ്പയും അഡ്വാൻസും നൽകുന്നു. ദിവസ നിക്ഷേപ വായ്പ, ജുവൽ ലോൺ, ജീവനക്കാർക്ക് ഇടക്കാല വായ്പ മോട്ടോർ വായ്പയും ഭൂമി പണയ വായ്പ സ്ഥിര നിക്ഷേപ വായ്പ ഉപഭോക്തൃ വായ്പ മുതലായവ നൽകി വരുന്നുണ്ട്.

മാഹി അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് മറ്റൊരു കാർഷിക ക്രെഡിറ്റ് സൊസൈറ്റി 23.01.2012 ന് പന്തക്കൽ 110 പ്പരം അംഗങ്ങളുമായി പ്രവർത്തിക്കുകയും 10 – 15 ഓ പേർക്ക് ജീവനക്കാർക്ക് തൊഴിൽ നൽകുകയും ചെയ്തിട്ടുണ്ട്.

സൊസൈറ്റി അംഗങ്ങൾക്ക് ഗോൾഡ് ലോൺ, എഫ്ഡി ലോൺ, എംപ്ലോയീസ് ലോൺ, മോർട്ട്ഗേജ് ലോൺ, ഡി.ഡി ലോൺ തുടങ്ങിയ വായ്പകൾ നൽകുന്നു. 2016 മാർച്ചിൽ സൊസൈറ്റി അതിന്റെ ആദ്യ ശാഖ മൂലക്കടവിൽ ആരംഭിച്ചു.

വികാസ് വുമൺ കോട്ടേജ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി
ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് മാത്രമായി ഈ സൊസൈറ്റി മാത്രമാണ് കുടിൽ വ്യവസായ സൊസൈറ്റി. ഈ സൊസൈറ്റിയിൽ 80 – 90 ഓ അംഗങ്ങൾ ഉണ്ട്, ഒരു ജീവനക്കാരനും 8 വർക്കിംഗ് അംഗങ്ങൾക്കും തൊഴിൽ അവസരം നൽകുന്നു. ഗ്രാമീണ സ്ത്രീകൾക്ക് തൊഴിൽ അവസരം നൽകുക എന്ന ലക്ഷ്യത്തോടെ 1988 ലാണ് സൊസൈറ്റി ആരംഭിച്ചത്.

മെഴുകുതിരി വിറകു, കുട, സ്കൂൾ ബാഗ് എന്നിവയുടെ നിർമ്മാണത്തിൽ സൊസൈറ്റി ഏർപ്പെട്ടിരിക്കുകയാണ്, കൂടാതെ ഗവൺമെന്റിന്റെ സഹായവും ലഭിക്കുന്നു. പൂർത്തിയായ സാധനങ്ങളുടെ വിൽപ്പനയ്ക്ക് 20% കിഴിവ് നൽകിക്കൊണ്ട്

മാഹി ട്രാൻസ്പോർട്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റി
ഗതാഗത മേഖലയിലെ ഒരു പുതിയ സംരംഭമായ മാഹി ട്രാൻസ്പോർട്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭത്തിൽ 136 ഓളം അംഗങ്ങളുമായി 21.01.1998 -ൽ ആരംഭിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സൊസൈറ്റി 4 ബസുകൾ ഓടിക്കുന്നു. ഈ ബസ്സുകൾ ഈ പ്രദേശത്തും പരിസരത്തും സർവീസ് നടത്തുന്നുണ്ട്, കേരള സംസ്ഥാനത്തിലെ ടൗണായ തലശ്ശേരി വഴിയും. ടെക്നിക്കൽ/നോൺ ടെക്നിക്കൽ ഉൾപ്പെടെ മൊത്തം ജീവനക്കാരുടെ എണ്ണം 10 – 15 ആണ്.

മാഹി ഹോർട്ടികൾച്ചർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി
മാഹി ഹോർട്ടികൾച്ചർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി 2000 ൽ ജൈവ വളങ്ങൾ നൽകി അടുക്കളത്തോട്ടം/പൂന്തോട്ടം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചു.

മാഹി വനിതാ സഹകരണ സംഘം
2001 ലാണ് മാഹി വനിതാ സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചത്. ഈ സൊസൈറ്റിയുടെ മാനേജ്മെന്റിന് കീഴിലാണ്.

കസ്തൂർബാ ഗാന്ധി കോ-ഓപ്പറേറ്റീവ് കമ്പ്യൂട്ടർ സെന്റർ എന്ന പേരിൽ ഒരു കമ്പ്യൂട്ടർ കേന്ദ്രം പ്രവർത്തിക്കുന്നത്. വെബ് ഡിസൈനിംഗ്, ലൈനുകൾ, സി, സി ++ തുടങ്ങിയ കമ്പ്യൂട്ടർ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് വിദ്യാഭ്യാസമുള്ള വനിതാ അംഗങ്ങൾക്കും പൊതുജനങ്ങൾക്കും വാഗ്ദാനം ചെയ്യുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ മതിയായ എണ്ണം കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്നു.

LKG മുതൽ പത്താം തരം വരെയാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്. ഓരോ വർഷവും ഓരോ ഡിവിഷൻ/ക്ലാസ് ചേർക്കുന്നു. അധ്യാപക, അനധ്യാപക, സാങ്കേതിക എന്നിവയുൾപ്പെടെ മുപ്പത്തിരണ്ട് ജീവനക്കാരുള്ള ഇപ്പോഴത്തെ വിദ്യാർത്ഥികളുടെ എണ്ണം 400 ൽ പ്പരം ആണ്. (വ്യക്തമല്ല) ഈ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത് സ്വന്തം ബഹുനില കെട്ടിടത്തിലാണ്, സ്കൂൾ കുട്ടികളുടെ ഗതാഗതത്തിനായി നാല് മിനി ബസുകൾ ഓടിക്കുന്നുണ്ട് എന്നറിയുന്നു. സ്കൂൾ നന്നായി പ്രവർത്തിക്കുന്നു,

മാഹി കോപ്പറേറ്റീവ് സെന്റർ ഫോർ ഇൻഫർമേഷൻ ടെക്നോളജി ലിമിറ്റഡ്,
സൊസൈറ്റി 2001 ഫെബ്രുവരി 8 ന് രജിസ്റ്റർ ചെയ്യുകയും മാർച്ചിൽ ഔപചാരികമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തത് 23 മാർച്ച് 2001. വിവര സാങ്കേതിക മേഖലയിൽ സമഗ്രമായ പരിശീലനം നൽകുക, തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുക എന്നിവയാണ് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യങ്ങൾ.

എൻ‌.സി‌.വി‌.ടി, ന്യൂഡൽഹി, സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ്, പോണ്ടിച്ചേരി എന്നിവയുടെ അഫിലിയേഷനുമായി ഈ സ്ഥാപനം വിവിധ തൊഴിൽ സാധ്യതയുള്ള ട്രേഡുകൾ നടത്തിയിരുന്നു.

ഡാറ്റാ എൻട്രി പ്രോഗ്രാമിങ് ഉൾപ്പടെ യുള്ള മേഖലയിൽ വിദ്യാർത്ഥികളെ പ്രാവീണ്യം നേടാനും അവരുടെ കരിയർ സ്വതന്ത്രമായി പരിഹരിക്കാനുമാണ് അംഗങ്ങളെ പ്രാപ്തരാക്കിയത്.

സൊസൈറ്റിക്ക് 2006-07 അധ്യയന വർഷത്തിൽ ആരംഭിച്ച സ്വന്തം കെട്ടിടത്തിൽ മാഹിയിൽ ഒരു ബിഎഡ് കോളേജ് ഉണ്ട്. സൊസൈറ്റിയിൽ 152 അംഗങ്ങളുണ്ട്, 22 ജീവനക്കാർക്ക് തൊഴിൽ അവസരങ്ങൾ നൽകുന്നു.

മാഹി ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി 16-8-03 മുതൽ പ്രവർത്തനം ആരംഭിച്ചു. പോണ്ടിച്ചേരിയിലെ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ  ക്ലാസ് ഫൈവ് വിഭാഗത്തിൽ സൊസൈറ്റി താൽക്കാലികമായി കരാറുകാരനായി ചേർത്തിട്ടുണ്ട്. സൊസൈറ്റി വിവിധ ഗവൺമെന്റുകൾക്ക് സോഴ്സിംഗ് സ്റ്റാഫിനെ നൽകുന്നു. വകുപ്പുകൾ.

മാഹി cop. 52 അംഗങ്ങളുമായി അടുത്തിടെ രജിസ്റ്റർ ചെയ്ത ഹോട്ടൽ & കാറ്ററേഴ്സ് സൊസൈറ്റി, തിരഞ്ഞെടുക്കപ്പെട്ട സമിതിയാണ് കൈകാര്യം ചെയ്യുന്നത്.

മാഹി ടൂറിസം ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്
ടൂറിസം പ്രോത്സാഹിപ്പിക്കാനും വിദ്യാസമ്പന്നരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള ഉദ്ദേശ്യത്തോടെ 2007 ൽ മാഹി ടൂറിസം വികസന സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചു.

ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, ട്രാവൽ ഏജൻസി, ചാർട്ടേഡ് ടൂറുകൾ ക്രമീകരിക്കുക, ടൂറിസ്റ്റ് വാഹനങ്ങൾ നൽകുക, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് വിദ്യാർത്ഥി സമൂഹത്തിനും പൊതുജനങ്ങൾക്കും അവബോധം വളർത്തുന്നതിന് ഇക്കോ ടൂറിസ്റ്റ് പരിപാടികൾ ക്രമീകരിക്കുക എന്നിവയാണ് സൊസൈറ്റിയുടെ ലക്ഷ്യം.

സൊസൈറ്റി ഒരു തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ മാനേജ്മെന്റിന് കീഴിലാണ് പ്രവർത്തിക്കുന്നത്, വിനോദസഞ്ചാരികൾക്ക് വാടകയ്ക്ക് നൽകുന്നതിന് ഒരു ഇന്നോവ കാർ വാങ്ങി നിശ്ചിത സമയം കഴിഞ്ഞു വാഹനം സോസയറ്റി കയ്യൊഴിഞ്ഞു എന്നറിയുന്നു!

മാഹി എക്സ്-സർവീസ്മെൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി 2007-ൽ രജിസ്റ്റർ ചെയ്തത് എക്സ്-സർവീസ് പുരുഷന്മാർക്ക് തൊഴിൽ അവസരങ്ങൾ നൽകാനാണ്. പൊതുജനങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും സുരക്ഷാ സേവനം നൽകുക എന്നതാണ് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യം.

പള്ളൂർ കാന്റീൻ, കാറ്ററേഴ്സ് & സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ 2011-ൽ പള്ളൂരിൽ പ്രവർത്തനം ആരംഭിച്ചു.

ഇന്ദിരാഗാന്ധി സ്പൈസസ് കോപ്പ് സൊസൈറ്റി 2014 ൽ ആരംഭിച്ചതാണ്, ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

2015 ലാണ് സഹകരണ ആശുപത്രി സൊസൈറ്റി ആരംഭിച്ചത്. മെഡിക്കൽ മേഖലയിലെ ആദ്യത്തെ സൊസൈറ്റി പള്ളൂരിൽ ഒരു പോളിക്ലിനിക്കാണ്. സൊസൈറ്റി അൾട്രാസൗണ്ട് സ്കാനിംഗ്, സുസജ്ജമായ ആധുനിക ലാബ്, ഇ.സി.ജി. സൊസൈറ്റി അടുത്തിടെ മാഹിയിൽ ഒരു ജൻ ഔഷധി കേന്ദ്രം ആരംഭിച്ചു, ഇത് പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ജനറിക് മരുന്നുകൾ ലഭ്യമാക്കാൻ സഹായിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയുള്ള ഈ സ്ഥാപനത്തിൽ മാർക്കറ്റു വിലയേക്കാൾ വളരെ വിലക്കുറവിൽ നിത്യോപയോഗമരുന്നുകൾ ഇവിട ലഭ്യമാണ് .

പോണ്ടിച്ചേരി ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജത്തിനായി, റിപ്പോൺ എന്ന പേരിൽ ഒരു റീട്ടെയിൽ ഒരു ഔട് ലെറ്റ് ആരംഭിച്ചു.

സോളാർ വിളക്കുകൾ, സോളാർ വാട്ടർ ഹീറ്റർ മുതലായ സോളാർ ഉപകരണങ്ങൾ വിതരണം ചെയ്ത് മാഹി മേഖലയിലെ ജനങ്ങൾക്ക് സൗരോർജ്ജം നൽകുക, കൂടാതെ വീടുകൾക്ക് ബയോ ഗ്യാസ് പ്ലാന്റുകൾ നൽകുക എന്നിവയാണ് സമൂഹത്തിന്റെ ലക്ഷ്യം.

മാഹി ബേക്കിംഗ് ആൻഡ് മിഠായി സഹകരണ സംഘം. വിവിധ മേഖലകളിൽ രജിസ്റ്റർ ചെയ്തിഒരു സ്ഥാപനം

മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ
ഈ മേഖലയിൽ രണ്ട് മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നു, അതിൽ ഒന്ന് മത്സ്യത്തൊഴിലാളി സ്ത്രീ സമൂഹത്തിന് മാത്രമുള്ളതാണ്,

അതായത് പ്രിയദർശിനി ഫിഷർ വനിതാ സഹകരണ സംഘം. ഈ രണ്ട് സൊസൈറ്റികളും ഫിഷറീസ് വകുപ്പിന്റെ ഭരണ നിയന്ത്രണത്തിലാണ്. സൊസൈറ്റികൾക്ക് മേൽനോട്ടം വഹിക്കുകയും അക്കൗണ്ടുകളുടെ ഓഡിറ്റ് നടത്തുകയും മാത്രമാണ് സഹകരണ വകുപ്പ് ചെയ്യുന്നത്. മത്സ്യത്തൊഴിലാളി സാമഗ്രികൾ വാങ്ങുന്നതിന് അംഗങ്ങൾക്ക് വായ്പ / സബ്സിഡി നൽകുക,

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തിക ഉന്നമനത്തിനായി പെൻഷൻ പദ്ധതികൾ, സേവിംഗ്സ് ലിങ്ക്ഡ് ഇൻഷ്വറൻസ് പരിരക്ഷ എന്നിവ ഉൾപ്പെടെ നിരവധി ക്ഷേമ നടപടികൾ അവതരിപ്പിക്കുക എന്നതാണ് സൊസൈറ്റിയുടെ പ്രധാന പ്രവർത്തനം.

നിയന്ത്രിത നിരക്കിൽ ഔട്ട് ബോർഡ് എൻജിൻ ഉപായയോഗിക്കുന്ന മത്സ്യബന്ധനത്തിനായി അംഗങ്ങൾക്ക് മണ്ണെണ്ണ എണ്ണ വിതരണം ചെയ്യുന്നത് പ്രിയദർശിനി മത്സ്യത്തൊഴിലാളി സഹകരണ സംഘം വഴിയാണ്. മത്സ്യത്തൊഴിലാളികളുടെ സഹകരണത്തിൽ, സൊസൈറ്റിയിൽ, 1658 അംഗങ്ങളും ഒരു ജീവനക്കാരനും ഉണ്ട്, ഇത് അഡ്മിനിസ്ട്രേറ്റർ നിയന്ത്രിക്കുന്നു.

പ്രിയദർശിനി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ 669 അംഗങ്ങളും 3 ജീവനക്കാരുമുണ്ട്, സൊസൈറ്റി നിയന്ത്രിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റിയാണ്.

ക്രെഡിറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന മാഹി പബ്ലിക് സർവന്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സർക്കാരുദ്ദ്യോഗസ്ഥർക്കു വായ്പ നൽകുന്നു. കുറഞ്ഞ പലിശ നിരക്കിൽ 6 ലക്ഷം രൂപ വരെയുള്ള  സതുകകൾ അനുവദിക്കുന്നുണ്ട്‌! തുടക്കം മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്നു. സൊസൈറ്റിയിൽ 699 അംഗങ്ങളും 3 ജീവനക്കാരുമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്മറ്റിയാണ് ഈ സൊസിറ്റിയെ നിയന്ത്രിക്കുന്നത്.

മഹാത്മാഗാന്ധി ഗവർമെന്റ് കോളേജിലേതടക്കം ഈ പ്രദേശത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏഴ് വിദ്യാർത്ഥികളുടെ സഹകരണ സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്.   ആവശ്യകതകൾ നൽകിക്കൊണ്ട് വിദ്യാർത്ഥി സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനോടൊപ്പം.
ഈയിടെ, രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് 2015 ൽ ഒരു വിദ്യാർത്ഥി Cop സ്റ്റോർ ആരംഭിച്ചു,

വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്, വിദ്യാർത്ഥികൾക്കും രോഗികൾക്കും അവർ കാന്റീൻ സൗകര്യവും നൽകുന്നു.

പോണ്ടിച്ചേരി ഇൻഡസ്ട്രിയൽ കോപ് സൊസൈറ്റി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി, പള്ളൂരിലും, മാഹിയിലും ബയോ ഡിഗ്രേഡബിൾ ഗാർഹിക മാലിന്യ പ്രചാരണത്തിൽ നിന്ന് സൗരോർജ്ജത്തെക്കുറിച്ചും ബയോ ഗ്യാസിനെക്കുറിച്ചും പൊതുജന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചതായി അറിയുന്നു

മറ്റൊരു സൊസൈറ്റി, അതായത്, മാഹി കോപ് ഹോസ്പിറ്റൽ സൊസൈറ്റിയും അതിന്റെ പ്രവർത്തനങ്ങൾ അടുത്തിടെ ആരംഭിച്ചു ശ്രീ പായറ്റ അരവിന്ദന്റെ നേതൃത്വത്തിൽ പൂർവാധീകം ഭംഗിയോടെ പുരോഗമിക്കുന്നു .

ഇങ്ങനെ ഒക്കെ ആണെങ്കിലും സഹകരണ സ്ഥാപനങ്ങൾ മയ്യഴിയിൽ പൂർവ്വാദികം ഭാഗിയായി നടത്തുന്നത് ശ്രീ വത്സരാജ് ഭരിച്ച 25 വർഷം കൊണ്ട് സർക്കാർ സ്ഥാപനങ്ങൾ മാത്രം തെഴിൽ മേഖലയ്ക്കായി ആശ്രയിച്ചാൽ തൊഴിൽ പ്രശ്നം പരിഹരിക്കാൻ പറ്റില്ല എന്ന ഉൾക്കാഴ്ച ശ്രീ വത്സരാജിന് ഉണ്ടാവുകയും,

അത് പ്രകാരം ഒട്ടേറെ സഹകരണ പ്രസ്ഥാനങ്ങൾ പുതുതായി മയ്യഴിയിൽ തുടങ്ങാനുള്ള ക്രിയാത്മകമായ പദ്ധതി ആവിഷ്കരിക്കുകയും, അത് പ്രാവർത്തീക മാക്കുവാൻ ശ്രീ പായറ്റ അരവിന്ദനെ പോലുള്ളവർ കൈ മൈയ് മറന്നു പ്രവർത്തിച്ചതിന്റെ ഫലം ഒട്ടേറെ കുടുംബങ്ങൾക്ക് അനുഗ്രഹമായിട്ടുണ്ട്!

മയ്യഴിയിലെ സോസയിറ്റി കളുടെ കൂട്ടത്തിലുള്ള ഐക്കൺ സോസയറ്റികളുടെ ആശയങ്ങൾ ശ്രീ വത്സരാജിന്റേതും, അത് പ്രാവർത്തികമാക്കാൻ പ്രൊമോട്ടർ ആയി ശ്രീ പായറ്റ അരവിന്ദനും, (അതിൽ എടുത്തു പറയേണ്ടുന്ന സ്ഥാപനങ്ങൾ . മാഹി സർവീസ് കോപ്പറേറ്റേവ് ബേങ്ക് . അർബൻ കോപ്പറേറ്റേവ് സോസയറ്റി , ഹോർട്ടികൾച്ചറൽ സോസയറ്റി ടുറിസം സോസയറ്റി ട്രാൻസ്‌പോർട് സോസയറ്റി ഇൻഫർമേഷൻ ടെക്‌നോളജി യുടെ കീഴിലുള്ള സോസയറ്റി ഹോസ്പിറ്റൽ സോസയറ്റി) മുതലായവയുടെ പ്രൊമോട്ടർ ശ്രീ അരവിന്ദനും . എല്ലാത്തിന്റെയും പിറകിൽ ചാലക ശക്തിയായി ശ്രീ ഇ വത്സരാജിന്റെ അകമഴിഞ്ഞ പിന്തുണയും കൂടി ആയപ്പോൾ അതിന്റെ പൂർണതയിൽ എത്തി എന്ന് പറയാം .

സോസയിറ്റികളുടെ പ്രവർത്തനത്തെ വിലയിരുത്തുമ്പോൾ? മുൻ എം എൽ ആയ ശ്രീ പി കെ രാമനും (ഹസ്സിങ് സോസയറ്റി) പി കെ സത്യാനന്ദൻ (പ്രിന്റിങ് സോസയറ്റി , വികാസ് സോസയറ്റി ) ഇപ്പോൾ പ്രവർത്തനക്ഷമമാ യിട്ടുള്ള ട്രാൻസ്‌പോർട് സോസയിറ്റയുടെ വളർച്ചയ്ക്കും പൊതു ജനങ്ങളുടെ യാത്ര പ്രശ്നങ്ങൾക്കും ഒരു പരിധി വരെ പരിഹാരം കാണാൻ ശ്രീ കെ കെ അനിൽ കുമാർ നാലു ബസ്സുകൾ അദ്ദേഹം പ്രസിഡന്റായിരിക്കുമ്പോൾ നടപ്പിലാക്കികൊണ്ടായിരുന്നു .

ഏറെ പേർക്ക് തൊഴിൽ നൽകി ലേബർ സോസയറ്റി പ്രമോട്ട് ചെയ്ത സത്യൻ കേളോത്തും , ഹവസിങ് സോസയറ്റിയുടെ തലപ്പുത്തുള്ള ഷാജു കാനത്തും, ടുറിസം സോസയറ്റിയുടെ അമരത്തുള്ള കെ മോഹനനും,

ഇൻഫർമേഷൻ ടെക്‌നോളജി യുടെ അമരത്തു സജിത്ത് നാരായണും . ഹോസ്പിറ്റൽ സോസയറ്റിയുടെ അമരത്തു ശ്രീ പായറ്റ അരവിന്ദനും അർബൻ സോസയറ്റിയുടെ അമരത്തു കെ മോഹനനും!

കെ ടി കെ ബാലകൃഷ്ണന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി രൂപം കൊണ്ട അംബേദ്‌കർ സോസയറ്റിയും മയ്യഴിയിലെ എടുത്തു പറയേണ്ട സോസയറ്റിത്തന്നെ. അതിന്റെ പ്രവർത്തനം ഇപ്പോഴും വിജയകരമായി നടത്തിപ്പോകാൻ സാദിക്കും വിധം ശ്രീ കെ ടി കെ ബാലകൃഷ്ണൻ അതിനെ വളർത്തിയെടുത്ത തുകൊണ്ടാണ് .

അദ്ദേഹം ഇന്നു ഈ സ്ഥാപനത്തോടൊപ്പമില്ല. എങ്കിലും അദ്ദേഹം തുടങ്ങിവെച്ച പാതയിലൂടെ ഇന്നത്തെ സാരഥികൾ അതു നടത്തിക്കോണ്ടു പോകുന്നു എന്നറിയുന്നതിൽ അദ്ദേഹത്തിന്റെ ആത്മാവും സന്തോഷത്തിലായിരിക്കും!

മയ്യഴിയുടെ എക്കാലത്തും മുൻപന്തിയിൽ പെടുത്തേണ്ട സർവീസ് സഹകരണ ബേങ്കിന്റെ അമരത്തു മുൻ ആഭ്യന്തര മന്ത്രിയുമായ ശരീ വത്സരാജിന്റെ സാന്നിദ്ധ്യവും കൂടിയാവുമ്പോൾ ഒക്കെ മയ്യഴിയിലെ സഹകരണ സ്ഥാപനങ്ങൾ ഭംഗിയായി കൊണ്ട് നടക്കുന്നു എന്നറിയുന്നതിൽ ഏറെ സന്തോഷം .

മയ്യഴിയിലെ സഹകരണ സ്ഥാപനങ്ങളുടെ വിജയത്തിന്റെ എല്ലാ അംഗീകാരവും ശ്രീ വത്സരാജിനുള്ളതാണ് ഒപ്പം ശ്രീ പായറ്റ അരവിന്ദനും  .

ഇത് എന്റെ വിലയിരുത്തൽ മാത്രം മറിച്ചും അഭിപ്രായങ്ങൾ ഉണ്ടാവാം സ്വാഭാവികം!

സഹകരണ സ്ഥാപനങ്ങളെ പറ്റിയുള്ള ഈ എഴുത്തു പൂർണമല്ല . കൊറോണ കാരണം പല വിവരങ്ങളും ശേഖരിക്കാനുള്ള ബുദ്ധിമുട്ടു ഉണ്ടായിട്ടുണ്ട് !

മഠത്തിൽ ബാബു ജയപ്രകാശ്. ✍️         My Watsapp Cell No: 00919500716709



 

2 Comments

  1. Gopalan m a's avatar Gopalan m a says:

    Excellent information regarding cooperative sector. Congratulations

    Liked by 1 person

    1. Babucoins's avatar Babucoins says:

      Thank you Gopalettan🙂

      On Thu, 26 Aug 2021, 17:38 ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ, wrote:

      >

      Like

Leave a Comment