പ്രവാസി

Time Set To Read 2 Minutes Maximum

ശരീരം ഒരിടത്തു്! മനസ്  മറ്റൊരിടത്തായി വസിക്കുന്നവൻ പ്രവാസി!!

കൊള്ളാവുന്ന പ്രായത്തിൽ ഒന്നിനും കാശില്ല.                                               കാശുള്ള പ്രായത്തിൽ ഒന്നിനും കൊള്ളില്ല..

വൈഫു മോത്തു ജീവിക്കാൻ കൊതിച്ചു.. വൈഫ്നെ ഓർത്തു ജീവിക്കാനയിരുന്നു വിധി.

അന്ത്യം, ലൈഫില്ല, വൈഫുമില്ല.. വൈ…ഫൈ… മാത്രം ബാക്കിയുള്ളവൻ പ്രവാസി.

പ്രവാസം മോഹിച്ചു  പെട്ടിയിൽ? പലഹാരവും, അച്ചാറും, കൂടെ മരുന്നും കുത്തിനിറച്ചു നീലാകാശം താണ്ടി     ഏഴാം-കടലിനക്കരെ വസിച്ച യുവത്വം, ബലി കൊടുത്തവൻ പ്രവാസി

കഷ്ട നഷ്ടങ്ങൾ പലകുറി മനനം ചെയ്‌ത്‌ മനഃപ്പാഠമാക്കി, വർഷങ്ങൾ തള്ളി നീക്കിയവൻ പ്രവാസി.

പുത്തനുടുപ്പും, മണമുള്ള അത്തറും, പാട്ടുപെട്ടിയും,… കാലൻ, കുടയും,

ഞെക്കുവിളക്കും, കോടാലി തൈലവും, പിന്നെ പട്ടുചേലയും പേരിനൊരു കമ്മലും,

കൂടെ പത്തു ദിർഹത്തിന്റെ പൊരുളത്രയും വാങ്ങി.. പെട്ടികൾ കുത്തി നിറക്കുന്നവൻ പ്രവാസി..

ആശകളെല്ലാം മനസ്സിലൊതുക്കി,
കുടുംബത്തിനായി, കൂടെപ്പിറപ്പുകൾക്കായി, ജീവിതം ഹോമിക്കുന്നവൻ പ്രവാസി

സ്വപ്നങ്ങളെല്ലാം നാളേയ്ക്ക് മാറ്റി, ജീവിക്കാൻ മറന്നവൻ പ്രവാസി..

ആധുനീക സൗകര്യം നിറഞ്ഞ വീടൊന്നു പണിയിച്ച കൂട്ടത്തിൽ? ഒപ്പം പറ്റാവുന്ന ലോണും തരപ്പെടുത്തി….. പുത്തൻ വാഹനവുമൊന്നൊപ്പിച്ചു

സംബാദ്ദ്യമൊക്കെ കാലിയാക്കി, വീണ്ടും നീലക്കടൽ താണ്ടി മരുപ്പച്ച തേടിയവൻ പ്രവാസി.

രാപ്പകൽ നോക്കാതെ വേല ചെയ്തു ഉണ്ടാക്കിയ ബാദ്ധ്യതകളെല്ലാം തീർത്തു,

പ്രവാസം മതിയാക്കി നാട്ടിൽ എത്തിയ നേരത്തു? മച്ചി പശുവിനോടുള്ള ഭാവം..

ബന്ധുക്കളൊക്കെയും, ശതൃക്കളാക്കി പിറന്ന മണ്ണിലെ? അസ്ഥിത്വം? നഷ്ടപ്പെടുത്തിയവൻ പ്രവാസി.     

ശിഷ്ട ജീവിതത്തിനായി, വീണ്ടും,…  പെട്ടിയിൽ മരുന്നും, കുത്തിനിറച്ചു

വാർദ്ധക്യ കാലത്തും പ്രവാസിയാവാൻ വിധിക്കപെട്ട ഹത ഭാഗ്യനാണ് പ്രവാസി.

ഒടുക്കം…, മടക്കം…, പണ്ടാരോ പറഞ്ഞതുപോൽ?

ഉണ്ടാക്കുന്ന വർക്കറിയില്ല, ആർക്കു വേണ്ടിയെന്ന്?

വാങ്ങുന്നവരൊട്ട് ഉപയോഗിക്കുന്നുമില്ല

ഉപയോഗിക്കുന്നവർ ഒന്നും അറിയുന്നുമില്ലാത്തവസ്ഥയിൽ..

പെട്ടിയിൽ ഒടുങ്ങുന്ന ജീവിതം പ്രവാസിക്കു ബാക്കി

ഒടുക്കം ആറടി മണ്ണ് സ്വന്തമാക്കിയവൻ പ്രവാസി…

മഠത്തിൽ ബാബു ജയപ്രകാശ് ✍️ My Watsapp Cell No: 00919500716709

5 Comments

  1. Praseej kumar B K's avatar Praseej kumar B K says:

    നന്നായിട്ടുണ്ട് 👍👏👏

    Liked by 1 person

    1. Babucoins's avatar Babucoins says:

      Thank You🙂

      On Tue, 24 Aug 2021, 16:30 ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ, wrote:

      >

      Like

  2. Gopalan m a's avatar Gopalan m a says:

    👌👌👌👌👃

    Liked by 1 person

    1. Babucoins's avatar Babucoins says:

      Thanks Gopakettan

      Like

    2. Babucoins's avatar Babucoins says:

      Thanks Gopal🙂

      On Thu, 26 Aug 2021, 18:24 ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ, wrote:

      >

      Like

Leave a reply to Praseej kumar B K Cancel reply