ശ്രീ നാരായണ ചരിതം ….

Time Set To Read 3 Minutes Maximum

ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്! എത്ര മഹത്തായ വാക്കുകൾ!!

“നാരായണന്‍ ആശാന്‍” എന്ന, ശ്രീ. നാരായണ ഗുരു!  ജനനം ആഗസ്ത് 23 നു “ചതയം” നക്ഷത്രത്തിൽ.!

പിതാവ് “മാടന്‍ ആശാന്‍” അമ്മ “കുട്ടിയമ്മ”. തിരുവന്തപുരത്തുള്ള ചെമ്പഴന്തി എന്ന ഗ്രാമത്തിൽ താമസിച്ചിരുന്ന മാടൻ ആശാൻ, തന്റെ ഗ്രാമത്തിലെ ജനങ്ങൾക്ക് പുരാണങ്ങൾ വായിച്ചു കേൾപ്പിച്ചും, അർഥങ്ങൾ വിശദീകരിച്ചും, അറിവ് പകരുന്നതിനാൽ അദ്ദേഹം ആശാൻ എന്ന പേരിൽ അറിയപ്പെട്ടു !

മാതാവായ കുട്ടിയമ്മ സൗമ്മ്യയും, ഈശ്വരഭക്തയും, എന്തും എളുപ്പത്തില്‍ മനസ്സിലാക്കാൻ കഴിവുള്ള സ്ത്രീ!

നാണുവിന്റെ ചെറുപ്പത്തിലേ അമ്മ മരണപെട്ടു. തനിക്കു ലഭിച്ച അറിവുകൾ ഒക്കെ പാരമ്പര്യമായി പകർന്നു കിട്ടിയതൊന്നുമല്ല. പുരാണ പാരായണങ്ങളിലൂടെ ശ്രവിച്ച അറിവും, തന്റെ നിത്യ ജീവിച്ചതിലൂടെ കണ്ടറിവും, കേട്ടറിവും ഒക്കെയായി നാരായണൻ വളർന്നു!  അദ്ദേഹം ആർജിച്ച അറിവുകകളും, നന്മകളും, മനുഷ്യ സഹജവും ഉൾവിളിയിലൂടെയും ഉണ്ടായതാണെന്ന് പറയുന്നതാകും ശരി!

തനിക്കു പ്രായ പൂർത്തി ആയതിനു ശേഷം, പിതാവു നടത്തിവന്ന പുരാണ വ്യാഖ്യാനവും, പാരായണവും നാണു ഏറ്റെടുത്തു. അപ്പൊഴേക്കും മലയാളവും, കുറച്ചൊക്കെ തമിഴും, പഠിക്കാന്‍ കഴിയുന്നേടത്തോളം സംസ്കൃത പാഠങ്ങളും നാണു സ്വായത്തമാക്കി.!

നാരായണന്‍റെ കുടുംബപശ്ചാത്തലം ഒരിടത്തരം കാര്‍ഷിക കുടുംബത്തിന്‍റേതാണെന്നു പറയാം.! അച്ഛനും, മകനും, പുരാണ പാരായണത്തോടൊപ്പം, കുടുംബത്തിന്‍റെ ജീവിതമാര്‍ഗ്ഗമെന്ന നിലയില്‍ കാര്‍ഷികവൃത്തിയില്‍ ഏർപ്പെട്ടു കൊണ്ടായിരുന്നു നടത്തി പോന്നിരുന്നത്!

ജോതിഷത്തിലും, ആയുർവേദത്തിലും, പാരമ്പര്യമായി ലഭിച്ച അറിവിലൂടെ ജനങ്ങൾക്ക് ചികിത്സയൊക്കെ നൽകി ഉപജീവനംകഴിച്ചിരുന്ന ഒരമ്മാവൻ നാണുവിന്‌ ഉണ്ടായിരുന്നു. അവരിലൂടെയും കുറെ അറിവുകൾ നേടിയെടുത്തു നാരായണൻ!

മനുഷ്യൻ സങ്കുചിതമായി ചിന്തിച്ചിരുന്ന കാലം? ജാതി വ്യവസ്ഥകൾക്കനുസരിച്ചു മനുഷ്യരെ ഗണം തിരിച്ചു, അകറ്റി നിറുത്തിയിരുന്ന കാലം! നൂറുകണക്കിനു ജാതികളും, ഉപജാതികളും, നിറഞ്ഞ ആ സാമൂഹ്യ ചിത്രത്തെ ശരിക്കും മന്സ്സിലാക്കിയിട്ടില്ലാത്തവരെ സംബന്ധിച്ചിടത്തോളം, നരായണ ഗുരുവിനെ,  പിന്നോക്കജാതിയില്‍പ്പെട്ട ഒരു ‘ഈഴവന്‍’ എന്നു വകതിരിച്ചു മാറ്റിനിർത്തുന്നുണ്ട് എന്ന് നാരായണൻ തിരിച്ചറിഞ്ഞു.?

എന്നാൽ നാരായണനാകട്ടെ ഇത്തരം ജാതീയമായി തരം തിരിച്ചു കാണുന്നതിനെ വകതിരിവില്ലാത്ത ഒരു സമൂഹം, ഓരോ പട്ടികയില്‍ ചേര്‍ത്തു വിളിച്ചു പോന്നിരുന്ന ജാതിപ്പേരുകള്‍ എന്നതില്‍ കവിഞ്ഞ് ഈ ജാതി നാമങ്ങള്‍ക്ക് ഒരര്‍ത്ഥവുമില്ല എന്ന് തന്റെ പുരാണ പാരായണങ്ങളിലൂടെ സ്വയം ആർജ്ജിച്ചെടുത്ത അറിവിലൂടെ നാരായണൻ  തന്റെ ബാല്യകാലത്തു തന്നെ തിരിച്ചറിഞ്ഞിരുന്നു!

അതുകൊണ്ടു തന്നെ അത്തരം ഒറ്റപെടുത്തലുകളും, മാറ്റി നിർത്തലുകളും അദ്ദേഹത്തിന് ഒരു പ്രശ്നവും ഉണ്ടാക്കിയിരുന്നില്ല.

തടികുറഞ്ഞ്, കൃശഗാത്രനായ നാരായണൻ, ചെറുപ്പത്തിലേ നല്ല മെയ്‌ വഴക്കമൊക്കെ സ്വായത്തമാക്കി, തന്റെ കഴിവിലുടെ നല്ലൊരു അഭ്യാസി ആയി വളർന്നു.

വിദ്യാഭ്യാസകാലത്ത് പഠനത്തിൽ മികവ് കാട്ടി വളർന്ന നാരായണൻ, അന്നത്തെ ജാതി ഉച്ചനീതി സമവാക്യങ്ങളൊന്നും നോക്കാതെ സമൂഹത്തിലേ എല്ലാവരുമായി ഇട പഴകിയിരുന്നു!

താൻ പഠിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയവും അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ളതായി തോന്നിയിരുന്നില്ല! അതു കൊണ്ട്തന്നെയായിരിക്കണം ഒരു ശിക്ഷണ മുറയ്ക്കും വിധേയനാവാതെ നാരായണൻ വളർന്നു വെങ്കിലും? തന്റെ സംശയങ്ങൾ സാമാന്യ ബുദ്ധിക്കു നിരക്കും വിധം തന്റെ ഗുരുനാഥന്മാരോട് ചോദിച്ചുകൊണ്ടേഇരിക്കും; പലതിനും അവർക്കു ഉത്തരം നൽകാൻ പറ്റാത്തവിധം ഉള്ളതായിരുന്നു. പല കാര്യങ്ങളിലും അനുഭവത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തുവാന്‍ നിര്‍ബന്ധം പിടിക്കുന്നതുമായിരുന്നു. അമ്മാവനോടോത്തുള്ള വൈദ്ധ്യ പഠനകാലത്തു ഔഷധങ്ങളുടെ ഗുണവീര്യങ്ങള്‍ പലപ്പോഴും പരിശോധിച്ചു നോക്കിയിട്ടുള്ളത് സ്വശരീരത്തില്‍ത്തന്നെ!

ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ നാണുവിന് സ്വന്തം പ്രവൃത്തിയും, സ്വന്തം ഗ്രാമത്തില്‍ ലഭ്യമായ വിദ്യാഭ്യാസവും അപര്യാപ്തമായി തോന്നി.


ഒരിക്കല്‍ ആരോടും പറയാതെ അദ്ദേഹം വീടുവിട്ട് കുറച്ചകലെയുള്ള ഗ്രാമത്തിലേക്കു പോയി. നാട് വിട്ടുപോയ നാരായണനെ പിന്നീട് അമ്മാവൻ അന്വേഷിച്ചു അടുത്തുള്ള ഗ്രാമത്തിൽ കണ്ടെത്തി, അമ്മാവനോടൊപ്പം ചെമ്പഴന്തിയിലേക്ക് തിരിച്ചുവന്നു വെങ്കിലും; സംസ്‌കൃത പഠനം വീണ്ടും തുടർന്ന്.

പുതുപ്പള്ളി എന്ന സ്ഥലത്തു, വാരണപ്പള്ളി എന്ന പുരാതന കുടുംബത്തില്‍ താമസിച്ചു, ഗുരുകുല സമ്പ്രദായത്തില്‍ പഠിപ്പിക്കുന്ന രാമന്‍പിള്ള ആശാന്റെ പാഠശാലയില്‍! അടുത്തിരുന്നു ശ്രദ്ധാപൂര്‍വ്വം സംസ്കൃതത്തിൽ പാണ്ഡിത്യം നേടി! അവിടെ വെച്ച് കുഞ്ഞന്‍പിള്ള ചട്ടമ്പി എന്ന വ്യക്തിയുമായി പരിചയപ്പെടുകയും, പിന്നീടു പ്രസിദ്ധനായിത്തീര്‍ന്ന ചട്ടമ്പിസ്വാമികൾ!

ശിക്ഷണത്തിനു സഹായകമാകുന്ന ചട്ടമനുസരിച്ച് ഗുരുകുലത്തിലെ അച്ചടക്കം പാലിച്ചുപോന്നിരുന്ന ആളിനേയാണ് ചട്ടമ്പി എന്നു വിളിച്ചു വന്നിരുന്നത്? തമിഴില്‍ ‘ചട്ടം’ എന്നു പറഞ്ഞാല്‍ നിയമം എന്നും, ‘പിള്ള’എന്നു പറഞ്ഞാല്‍ അധികാരിയെന്നുമാണ് അര്‍ത്ഥം.

ശ്രീ നാണു അധികമൊന്നും ആരുമായും കൂട്ടുകൂടാത്ത പ്രകൃതം! കൂട്ടുകൂടുന്നത് പലപ്പോഴും എല്ലാവരാലും അവഗണിക്കപ്പെടുന്ന ഭൃത്യൻമ്മാരോടോ? പശുപാലകന്മാരോടോ? ആയിരിക്കുകയും ചെയ്യും.

ഒരിക്കല്‍ അദ്ദേഹം വാരണപ്പള്ളിയിൽ ധ്യാനലീനനായിരിക്കുമ്പോള്‍? സമാധിസ്ഥനായിത്തീരുകയും, വളരെ നേരത്തേക്കു ബാഹ്യപ്രജ്ഞ മറഞ്ഞുപോവുകയും ചെയ്തു. പിന്നീട് സമാധിയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തി അദ്ദേഹം !

ശ്രീ നാരായണ ഗുരുവിനെപറ്റി ശ്രീ. കരുണാകര ഗുരു രചിച്ച…
‘ദൈവമേ കാത്തുകൊള്‍കങ്ങു
കൈ വിടാതിങ്ങു ഞങ്ങളെ?
നാവികന്‍ നീ ഭവാബ്ധിക്കോ..
രാവിവന്‍ തോണി നിന്‍ പദം’

ആരാണ് ദൈവം? ദ്യോവില്‍ അഥവാ ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന പരബ്രഹ്മം. ആ പരമ ചൈതന്യത്തോടാണ് പ്രാര്‍ത്ഥന. ആ ദൈവം ഞങ്ങളുടെ കൈ വിടാതെ ഞങ്ങളെ കാത്തു കോള്ളണേ എന്നാണ് പ്രാര്‍ഥിക്കുന്നത്.

പൌരാണിക കാലം മുതല്‍ ഇതു പഠനങ്ങള്‍ തുടങ്ങുമ്പോഴും ഗുരുവും, ശിഷ്യനും ഒരുമിച്ചു പ്രാര്‍ഥിച്ചു,

‘ഓം സഹനാ വവതു!
സഹനൌ ഭുനക്തു!
സഹവീര്യം കരവാവഹൈ!
തേജസ്വിനാ വധീ തമസ്തു!
മാ വിദ്വിഷാ വഹൈ!
ഓം ശാന്തി: ശാന്തി: ശാന്തി:

അങ്ങനെ ഞങ്ങളെ ഒരുമിച്ചു കാത്തു രക്ഷിക്കാനാണ് ആദ്യ ശ്ലോകത്തിലൂടെ ഗുരു ആവശ്യപ്പെടുന്നത്.

ഭൌതികജീവിതത്തിലെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളാണ് ആഹാരം, വസ്ത്രം തുടങ്ങിയവ. ഇവയ്ക്കു മുട്ട് വരാതെ ഞങ്ങളെ തൃപ്തരാക്കുന്ന ആ ബ്രഹ്മം തന്നെയാണ് ഞങ്ങളുടെ ദൈവം. മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ നിവൃത്തിക്കാതെ എതോരാള്‍ക്കാണ് ആത്മീയ ചിന്തകള്‍ സാധ്യമാവുക? അതിനാലാണ് മനുഷ്യന്‍റെ പ്രാഥമിക കാഴ്ചപ്പാട് തന്നെ ഭക്ഷണവും, വസ്ത്രവും, ലഭ്യമാക്കുന്ന ശക്തി തന്നെയാണ് ദൈവം എന്നായി തീര്‍ന്നിട്ടുള്ളത്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ട ശേഷം മാത്രമേ ആത്മീയ ചിന്തകള്‍ക്ക് പ്രസക്തിയുള്ളൂ.

ഈ കാഴ്ചപ്പാട് കൊണ്ട് തന്നെയാണ് ഗുരു നിര്‍ദേശപ്രകാരം അന്നദാനം, ആതുരസേവനം, ആത്മബോധനം എന്നീ ലകഷ്യങ്ങള്‍ ശാന്തിഗിരി ആശ്രമം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചിട്ടുള്ളത്. ഭക്ഷണവും വസ്ത്രവും രോഗമുക്തിയും ലഭിച്ച ശേഷമേ ആത്മചിന്തനത്തിനു സാഹചര്യം ഒരുങ്ങുകയുള്ളൂ.
‘ആഹാരവും വസ്ത്രവും എങ്ങനെ പരിഷ്കരിച്ചു ഉപയോഗിക്കണമെന്നും? ജീവിതം എങ്ങനെനയിക്കണമെന്നും?d നമ്മളെ മനസ്സിലാക്കി തന്നിട്ട്, നമ്മുടെ ബുദ്ധി ആത്മീയ ചിന്തയിലേക്ക് തിരിച്ചു വിട്ട്, ജീവന്‍റെ മുക്തിക്ക് അവകാശപ്പെടുത്തി നിര്‍ത്തുന്ന പാതയിലേക്കാണ് ഇന്ന് നമ്മെ ദൈവം നയിക്കുന്നത്’ എന്ന് നവജ്യോതി ശ്രീ കരുണാകര ഗുരു അരുളിച്ചെയ്തത് ഇത്തരുണത്തിലാണ്.

ഗുരു വചനം ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്! 

മനുഷ്യ ജീവിതത്തെ സമഗ്രമായി കാണാനും, മാറുന്ന ലോകത്തിന്‍റെ സ്പന്ദനങ്ങള്‍ കാലേക്കൂട്ടി മനസിലാക്കാനും കഴിഞ്ഞ സാമൂഹ്യ നവോത്ഥാന നായകനായ ഗുരുദേവന്റെ മാനുഷികമായ മാഹാത്മ്യം മനസിലാക്കെണമെങ്കില്‍? പത്തൊന്‍പതാം നൂറ്റാണ്ടിലെയും! ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലെയും? സാംസ്‌ക്കാരിക കേരളത്തിന്റെ സ്ഥിതി മനസിലാക്കിയാൽ മാത്രം മതി!

ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യന്റെ മൗലിക സ്വാതന്ത്ര്യത്തിനെതിരെ മതില്‍ക്കെട്ടുകള്‍ തീര്‍ത്തിയിരുന്ന കാലം. സ്വാമി വിവേകന്ദനന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളത്തെ ‘ ഒരു ജാതി ഒരു മതം ഒരു ദൈവം, മനുഷ്യന്’ എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കി കേരളത്തെയും, മറ്റു സാമൂഹികമായി അധപതിച്ചുകിടന്ന സംസ്ഥാനങ്ങളെയും ആത്മീയയുടെയും മാനുഷിക മൂല്യങ്ങളുടെയും പുതിയൊരു തലത്തിലെക്കുയത്തിയ അപൂര്‍വ സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം.

അത്തരം മഹത് ചിന്തകൾ എന്നും നിലനിന്നു കാണാനും ഓർമ്മിപ്പിക്കാനുമാണ് അദ്ദേഹത്തിന്റെ ജൻമദിനം ചതയദിനനായി നമ്മൾ ജാതിബധമന്ന്യേ കൊണ്ടാടാറിവരാറുള്ളത്.

പണ്ടൊക്കെ ചതയ ദിന വേളയിൽ വീടുകളിലെല്ലാം വിളക്കുകളും മെഴുകുതിരികളും കത്തിച്ചു അലങ്കരിച്ചു ആഘോഷിച്ചിരുന്നു! ആ പഴയ പകിട്ടൊക്കെ കുറഞ്ഞു വരുന്നതായി അനുഭവപ്പെടുന്നുണ്ട് . ക്ലബ്ബ്കളിലൂടെയും, ശ്രീ നാരായണ മഠങ്ങളിലൂടെയും, പായസ ദാനവും ഒക്കെ നൽകിയിരുന്ന കാലം! ഒക്കെ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും? അതിന്റെ പ്രൗഡി നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു പക്ഷെ സംഘടനിയിലുള്ള സ്വരച്ചേർച്ചയാവാം അതിനു കാരണം എന്നു തോനുന്നു.

എന്റെ ജന്മ നാടായ മയ്യഴിയിലും ശ്രീനാരായണ മഠം സ്ഥിതിചെയ്യുന്നുണ്ട് . ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഒരു നേതൃത്വവും ഉള്ളതുകൊണ്ട് ഒരഭിപ്രായ വെത്യാസവുമില്ലാതെ പ്രവർത്തിക്കുന്ന ഈ സംഘടന ഇക്കുറി വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു എന്നറിഞ്ഞു . അതിന്റെ അമരത്തിരിക്കുന്ന ശ്രീ പ്രേമൻ കല്ലാട്ടിനും, സജിത്ത് നാരായണനും എല്ലാ പിന്തുണയും നൽകികൊണ്ട് ഒരു കൂട്ടം ശ്രീ നാരായണീയ പ്രവർത്തകന്മാരും ഉള്ളപ്പോൾ? ഈ സംഘടന മുൻപോട്ടേക്കുള്ള പ്രയാണത്തിലാണ്.

ഇത്തരം കൂട്ടായ്മ നാടിനു ഇപ്പോൾ ആവശ്യവുമാണ് ആയതിനാൽ ഇവർക്ക് എല്ലാ പിന്തുണയും നൽകേണ്ടത് നമ്മുടെ ഓരോ വ്യക്തികളുടെയും ഉത്തരവാദിത്തമാണ് എന്ന് ഓർമിപ്പിക്കുന്നതിനിടോപ്പം

ഇതൊക്കെ കാണുമ്പോഴും ആ യുഗ പുരുഷൻ വിഭാവനം ചെയ്ത, ആഗ്രഹിച്ച തത്വങ്ങള് മറക്കുന്നില്ലേ ? മനുഷ്യൻ എന്നു തോന്നിപ്പോകുന്നു!

മാറി വരുന്ന ഈ കാലത്തു ഈ മഹാന്റെ വാക്കുകൾക്കും, ആശയങ്ങൾക്കും ഏറെ പ്രസക്തിയുണ്ട് എന്നു തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ടി ഇരിക്കുന്നു എന്നു ഓർമിപ്പിച്ചുകൊണ്ട് ചുരുക്കുന്നു!

മഠത്തിൽ ബാബു ജയപ്രകാശ്….. ✍️ My Watsapp Cell No: 00919500716709

Leave a Comment