ഓർമ്മകളുടെ ദൂരം 105 വർഷം

Time Set To Read 5 Minutes Maximum

നിങ്ങളിൽ (ഈ എഴുത്തു വായിക്കുന്നവർ) പലർക്കും എന്നെ അറിയുമോ എന്ന് സംശയമാണ്, എന്നാല്‍ നിങ്ങളില്‍ ചിലരെ എനിക്ക് അറിയാം! കുറച്ചു കൂടി വെക്തമായി പറഞ്ഞാൽ എന്റെ എഴുത്തു ദിവസവും വായിക്കുന്നവരിൽ പലരെയും എനിക്കറിയാം ! അതിനർത്ഥം എന്നെ എല്ലാവർക്കും അറിയണം എന്നൊന്നുമില്ല!
ഇങ്ങനെയൊക്കെ ആണെങ്കിലും പല അറിവുകൾക്കും പരിമിതി ഉണ്ട് എന്ന് എന്റെ അറിവ്.

കാരണം എന്റെ അറിവ് നിങ്ങളിൽ എത്തിക്കുന്നത് ഞാൻ കേട്ടറിഞ്ഞതും, വായിച്ചറിഞ്ഞതും, കണ്ടറിഞ്ഞതും, അനുഭവിച്ചറിഞ്ഞതുമാണ്! അത്തരം അനുഭവങ്ങളൊക്കെ കോർത്തിണക്കി എന്റേതായ ഭാഷാ പ്രയോഗ ശൈലിയിൽ നിങ്ങളിലേക്ക് എത്തിക്കുക എന്നൊരു ധർമ്മം മാത്രമെ ഞാൻ ചെയ്തിട്ടുള്ളു!

പക്ഷെ  സങ്കടം അതല്ല മനുഷ്യർ എത്ര അറിവ് നേടിയാലും? സങ്കുചിതമായി തന്നെ പെരുമാറുന്നു! ഈ വാക്ക് എല്ലാവരെയും കുറിച്ചല്ല, അങ്ങനെ പെരുമാറുന്നവരെ കുറിച്ചു മാത്രം!

എന്റെ അറിവ് പരിമിതമാണെന്നും ഞാൻ പറഞ്ഞു, അത്  ഞാൻ തിരിച്ചറിഞ്ഞത് കൊണ്ടാണ് എന്റെ എഴുത്തു നിങ്ങളിലെത്തിക്കുന്നത്?  നിങ്ങളുട ഓർമയിൽ നിന്നും മറഞ്ഞു നിൽക്കുന്ന  അറിവിനെ പുറത്തെത്തിക്കുക എന്നുള്ള ശ്രമമായേ ഞാൻ എന്റെ എഴുത്തിനെ വിലയിരുത്തുന്നുള്ളു , പക്ഷെ അത്തരം അറിവുകൾ  എനിക്ക് ലഭിക്കുന്നില്ല എന്നതാണ് ഇത്രയും ദിവസത്തെ എഴുത്തിൽ നിന്നും  എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്!

ചിലർ വായിക്കുന്നുണ്ട്! പക്ഷെ അത് പുറത്തു പറയാൻ മടി! അല്ല വിഷമം;  മറ്റു ചിലർ ഇതിലെന്തിരിക്കുന്നു ഇത് അയാൾ പറഞ്ഞതല്ലേ എന്നൊക്കെയാവും. പക്ഷെ അവർ മാറ്റിഎല്ലാരെക്കാളും മുന്നേ വായിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം. ഇതൊക്കെ കാണുമ്പോൾ തേന്മാവിൻ കൊമ്പത്തു സിനിമയിൽ കുതിരവട്ടം പപ്പുവിന്റെ ആ ഡയലോഗ് ഓർമിച്ചു പോയി….

ഇത്തരം സംഭവങ്ങളെയൊക്കെ
ഭാഷാ പ്രയോഗത്തിൽ ചിലർ വിവരമില്ലായ്മ എന്നൊക്കെ പറഞ്ഞുകളയും! പക്ഷെ എൻറ്റെ അറിവ് അങ്ങനെ എന്നെകൊണ്ട് ചിന്തിപ്പിക്കുന്നില്ല!

എന്താണ് വിവരം ?  INFORMATION എന്ന് സായിപ്പിന്റെ ഭാഷയിൽ  പറയുന്ന ഒന്ന് ആണോ? അതല്ല ജ്ഞാനം എന്ന അര്‍ത്ഥത്തില്‍  ആണോ ആ പ്രയോഗം! വിവരവും, അറിവും – ജ്ഞാനം (Knowledge) തമ്മിലുള്ള വ്യത്യാസം എന്ത് ? ഇതിനെല്ലാം ഒരു അര്‍ത്ഥം തന്നെ ആണോ?

വിവരം എന്നതും ജ്ഞാനം എന്നതും രണ്ടും രണ്ടു തന്നെ ആണ്! നമുക്ക് ചെറുപ്പം മുതല്‍ ഓരോ അറിവ് ലഭ്യം ആവുന്നു! അത് എവിടെനിന്നും ആകാം  പ്രകൃതിയിലൂടെയോ, നമ്മുടെ പരിസരത്തിലൂടെയോ, മാതാപിതാക്കളോ  കൂട്ട് കാരോ,ഗുരു നാഥന്മാരിലൂടെയോ പകര്‍ന്നു കിട്ടുന്ന അറിവുകള്‍ ആവാം. ഈ അറിവുകള്‍ ബാഹ്യം ആയിമാത്രമേ നമുക്ക് ലഭ്യം ആകുന്നുള്ളൂ അത്   ഭാഗികവും ആണ് പലപ്പോഴും!

അഭിമന്യുവിന് തന്റെ മാതാവിന്റെ ഗർഭാവസ്ഥയിൽ ചക്രവ്യുഹത്തിൽ എങ്ങനെ കടക്കണം എന്ന് അർജുനനെ ഉപദേശിക്കുന്നത് ഗര്ഭസ്ഥവസ്ഥയിൽ അഭിമന്യു മനസ്സലാക്കിയ അറിവേ ഉണ്ടായിരുന്നുള്ളു . ചക്രവ്യുഹത്തിൽ നിന്നും പുറത്തു വരേണ്ട അറിവ് അർജുനൻ ഉറങ്ങുന്നു എന്ന് മനസിലാക്കി ശ്രീകൃഷ്ണൻ മുഴുമിപ്പിച്ചില്ല ! അത് അഭിമന്യുവിന് കിട്ടിയ ഭാഗീകമായ അറിവായിരുന്നു!   
അപ്പോള്‍ വിവരം മാത്രം ഉണ്ട് ജ്ഞാനം ഇല്ല എന്ന് അര്‍ത്ഥം!

ഈ വിവരങ്ങളെ ജ്ഞാനം ആയി മാറ്റിയെടുക്കാൻ അഭിമന്യു എന്ത് ചെയ്യണം ? ചക്ര വ്യുഹത്തെപ്പറ്റി  കിട്ടാവുന്ന അറിവുകള്‍ ശേഖരിക്കേണ്ടത് ഉണ്ട് അതിനു പുസ്തകങ്ങളെ ആശ്രയിച്ചിട്ടു കാര്യമില്ല  ഒരു ഗുരുവിനെ കണ്ടെത്തി അറിവുകള്‍ ശേഖരിക്കണം പലപ്പോഴും നമ്മൾ സാഹചര്യം ഉണ്ടായിട്ടും തയ്യാറാകുന്നില്ല . പകരം എനിക്ക് എല്ലാമറിയാം എന്ന തന്നിഷ്ട ത്തോടെയുള്ള പെരുമാറ്റമാകും പലർക്കും.

അല്ലങ്കിൽ കുരുടൻ ആനയെ കണ്ടത് പോലെ! ചെവികേൾക്കാത്തവൻ ആനയെ വിവരിച്ചത് പോലെ ആകും ആനയെ പറ്റിയുള്ള അറിവ് …

നിങ്ങൾ ഇപ്പോൾ കരുതുന്നുണ്ടാവും സ്‌കൂളിന്റെ ചരിത്രം പറയുന്നതിന് ഇതൊക്കെ എന്തിനാണ് പറയുന്നത് എന്ന്?  ഇന്നത്തെ എന്റെ അറിവ് പല കാലഘട്ടങ്ങളിലായി എന്നിക്ക് പലരിൽ നിന്നും ജെനു മാഷ് , അമ്മാഞ്ചേരി ഭാസ്കരൻ മാസ്റ്റർ, വിജയൻ മാസ്റ്റർ, ജയകൃഷ്ണൻ, ഡോക്ടർ രാജീവൻ, പ്രൊഫസർ മിത്രൻ, എല്ലാത്തിലും ഉപരി രാംദാസ് ടീ സ്റ്റാളിലെ രാംദാസ് ഒക്കെ പലപ്പോഴായി പകർന്ന അറിവാണ് ഇന്ന് ഈ രൂപത്തിൽ നിങ്ങൾക്ക് എന്റെ എഴുത്തിലൂടെ വായിക്കാൻ സാദിക്കുന്നത്!  ജെനുമാഷ് , അമ്മാഞ്ചേരി ഭാസ്കരൻ മാസ്റ്റർ, വിജയൻ മാസ്റ്റർ, ജയകൃഷ്ണൻ ഇവരോന്നും ഇന്ന് എന്നോടൊപ്പം ജീവിച്ചിരിപ്പില്ല!

ഇതിലും ആദികാരീകമായി അറിഞ്ഞു വെച്ചവരുണ്ടാവാം . തെറ്റുണ്ടെങ്കിൽ കമന്റ് ബോക്സിലൂടെ അറിയിക്കുമെന്നുള്ള വിശ്വാസത്തോടെ നിങ്ങൾക്ക് വായിക്കാം …

ഇനി ഇന്നത്തെ എഴുത്തിലേക്ക്

ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാഹി

105 വർഷത്തെ ഓർമ്മകൾ ഉണർത്തിയുള്ള ഒരു യാത്ര (1916 – 2021)

ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാഹി, ഇങ്ങനെയായിയിരുന്നു മയ്യഴിയിലേ അദ്ധ്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേര്! 

മാഹി മേഖലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ മുൻനിരയിലുള്ളതും, ഏറ്റവും കൂടുതൽ പഴക്കവും പെരുമയും അവകാശപ്പെടാൻ എന്തുകൊണ്ടും അർഹമായ വിദ്യാഭ്യാസ സ്ഥാപനം എന്ന വിശ്വാസത്തോടെ, ഈ സ്ഥാപനം കഴിഞ്ഞ 105 വർഷമായി മയ്യഴിക്കാരുടെ മനസ്സിൽ കൊണ്ടുനടക്കുന്നു!

ഈ സർക്കാർ സ്‌കൂളിന്റെ ചരിത്രം പരിശോദിക്കുമ്പോൾ ? മാഹിയുടെ ചരിത്രവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വേണം വിലയിരുത്താൻ!

ജർമ്മൻ ബാസൽ മിഷന്റെ മിഷനറിയായ ശ്രീ.വോൾട്ടയർ സൈമൺ; മാഹിക്ക് സമീപമുള്ള ചോമ്പാലയിലെ പാതിര കുന്നിലെ ഒരു ഇംഗ്ലീഷ് സ്കൂൾ നടത്തുകയായിരുന്നു. പിന്നീട് ഫ്രഞ്ച് കാർ മയ്യഴിയിൽ വന്നതോട് കൂടി അവരുടെ സമ്മത പ്രകാരം 1881ൽ, ബാസൽ മിഷൻ, അതിന്റെ ഒരു ശാഖ മാഹിയിലെ പുത്തലത്ത് കുന്നുംപുറത്ത് പേരച്ചൻ വൈദ്ധ്യർ നടത്തിവന്നിരുന്ന ഒരു പരമ്പരാഗത വിദ്യാലയം (കുടി പള്ളിക്കുടം) ഏറ്റെടുത്തു മാഹിയിൽ ആരംഭിച്ചു.

പേരച്ചൻ വൈദ്ധ്യർ വർഷങ്ങളോളം ഈ സ്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു എന്ന് കേട്ടറിവ്!

1914 -ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഫ്രഞ്ച് മാഹിയുടെ അന്തരീക്ഷത്തിലും അതിന്റെ തരംഗങ്ങൾ മുഴങ്ങി. യുദ്ധത്തിൽ ജർമ്മൻ ആക്രമണത്തിന്റെ കെടുതി അനുഭവിക്കേണ്ടിവന്ന ഫ്രഞ്ചുകാർ, മാഹിയിലെ ജർമ്മൻ ബാസൽ മിഷൻ നടത്തുന്ന ഏക ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവർത്തിപ്പിക്കാനുള്ള അനുമതി പിൻവലിച്ചു! പൊതുവെ ഇംഗ്ളീഷ് ഭാഷയോട് ആഭിമുഖ്യം പുലർത്താത്ത ഫ്രഞ്ച് കാർക്ക് അതിനു കാരണങ്ങൾ ഏറെ യുണ്ട് !

ഇംഗ്ലീഷ് വിദ്യാഭ്യാസം പുറം ലോകത്തു മികച്ച തൊഴിൽ അവസരങ്ങൾ ലഭിക്കും എന്ന് മനസിലാക്കിയ ഗവർണർ ആൽഫ്രഡ് മാർട്ടിനോ ഫ്രഞ്ച് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇംഗ്ലീഷ് സ്കൂളിനെ പുനരുജ്ജീവിപ്പിച്ചു.

തുടർന്ന് 1916 ൽ ആണെന്ന് തോന്നുന്നു എക്കോൾ ആംഗലൈസ് എന്ന നാമ മാറ്റത്തോടെ മയ്യഴിയിൽ വീണ്ടും നിലവിൽ വന്നു. അന്നത്തെ ജയിൽ നിലനിന്നിരുന്ന (ഇപ്പോൾ G.L.P.S മാഹി സ്ഥിതി ചെയ്യുന്ന സ്ഥലം) പുതിയ സ്കൂൾ സ്ഥാപിക്കാൻ സൗകര്യപ്രദമായ ഒരു കെട്ടിടമാക്കി മാറ്റി. ശ്രീ. കാക്കാട്ട് അനന്തൻ സ്കൂളിന്റെ ആദ്ദ്യ മേധാവി ആയിരുന്നു!

പിന്നീട് ഈ വിദ്യാലയം പോണ്ടിച്ചേരിയിലെ കാൽവെ കോളേജിന്റെ ഭാഗമായി കൊണ്ടുവരികയും, കാൽവെ ബ്രാഞ്ച് സ്കൂൾ എന്ന് പേരിൽ അറിയപ്പെട്ടു തുടങ്ങി! തേഡ് ഫോം വരെ ക്ലാസുകളുള്ള ഒരു മിഡിൽ സ്കൂളായിരുന്നു ഈ വിദ്യാലയം അക്കാലത്തു!

തേഡ് ഫോം പാസായ ശേഷം,  അക്കാലത്തു മയ്യഴിയിലെ  വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ പഠനത്തിനായി തലശ്ശേരിയിലേക്കു പോകേണ്ടിയിരുന്നു. അതിനാൽ ഒരു ഹൈസ്കൂൾ മയ്യഴിയിൽ    ആരംഭിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം മയ്യഴിക്കാരുടെ ഇടയിൽ സജീവമായി. അവരുടെ ആവശ്യം പരിഗണിച്ചു ഇപ്പോഴത്തെ സ്കൂളിന്റെ സ്ഥലത്ത് സ്ഥിതിചെയ്തിരുന്ന ഗോഡൗണിന്റെ ഒരു ഭാഗം  ഉപയോഗപ്പെടുത്തി സ്‌കൂളിന്റെ ആദ്യകാല പ്രവർത്തനം ആരംഭിച്ചു.

1929 ൽ സർക്കാർ സ്കൂളിനെ ഹൈ സ്കൂളാക്കി ഉയർത്തി കാൽവെ ബ്രാഞ്ച് ഹൈസ്കൂൾ ആയി  അത് പിന്നീട് അറിയപ്പെട്ടു!

പിന്നീട് മദ്രാസ് സർവകലാശാല അംഗീകരിക്കുകയും. 1932 ലെ അദ്ധ്യ ബാച്ച് വിദ്യാർത്ഥികൾ മെട്രിക്കുലേഷൻ പരീക്ഷ എഴുതി!

1934 ൽ ശ്രീ. പാലേരി കണാരി, സ്കൂളിന്റെ ഹെഡ്മാസ്റ്ററായി സ്ഥാന കയറ്റം നൽകി ! ഈ സമയത്തു ഉണ്ടായ പ്രധാന മാറ്റം എന്ന് പറയുന്നത് മാഹി കീഴടക്കിയ ഫ്രഞ്ച് കാർ സഞ്ചരിച്ച കപ്പലിന്റെ ക്യാപ്റ്റനായ മാഹി ഡി ലബോർദ്ധനെസിന്റെ സ്മരണയ്ക്കായി ‘കോളേജ് മാഹി’ ഡി ലബോർദ്ധനെസ് എന്ന പേരിലേക്ക് മാറ്റുകയും, പിൽക്കാലത്തു ലബോർദ്ധനെ കോളേജെന്നും, എൽ ബി കോളേജ് എന്നും അറിയപ്പെട്ടു തുടങ്ങി!

1935 വരെ ആൺകുട്ടികൾക്ക് മാത്രമുള്ള സ്കൂളായിരുന്നു. 1935 ൽ സർക്കാർ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കുകയും, തുടർന്ന് കോ – എഡ്യൂക്കേഷൻ സമ്പ്രദായത്തിൽ സ്‌കൂൾ പ്രവർത്തനം തുടരുകയും ചെയ്തു! പെൺകുട്ടികളെ ചേർക്കുന്നതിന് ആദ്ദ്യ കാലങ്ങളിൽ ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത്തരം നിബന്ധനകൾ പിൻവലിച്ചു!

ശ്രീ പാലേരി കണാരി. അന്തരിച്ചപ്പോൾ ആ സ്ഥാനത്തേക്ക് ശ്രീ.കെ.ജി. പരമേശ്വര അയ്യരെ ഹെഡ് മാസ്റ്ററായി
നിയമിച്ചു.! ഈ കാലയളവിൽ, മദ്രാസ് യൂണിവേഴ്സിറ്റിയുടെ മെട്രിക്കുലേഷൻ പരീക്ഷയിൽ മൂന്ന് വർഷം (1943, 1945 & 1947) സ്കൂളിന് 100 ശതമാനം വിജയം നേടി മയ്യഴി ചരിത്രം കുറിച്ച്. മദ്രാസ് പ്രസിഡൻസിയിൽ രണ്ടുതവണ സ്കൂൾ ഒന്നാം റാങ്ക് നേടിയ പെരുമയും മയ്യഴിക്കുണ്ടായി!

വിദ്യാഭ്യാസരംഗത്തെ മികച്ച സേവനത്തിന്, ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ശ്രീ.കെ. ജി. പരമേശ്വര അയ്യർക്കു ഫ്രഞ്ച് ബഹുമതിയായ ‘ഓഫീസർ ഡി’ അക്കാദമി ‘ബഹുമതി നൽകി ആദരിച്ചു

1943 ൽ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചത് രണ്ട് ദിവസത്തെ പരിപാടികളോടെയാണ് എന്ന് അറിയുന്നു !
മദ്രാസ് യൂണിവേഴ്സിറ്റി കമ്മീഷണർ സ്കൂളിൽ ആദ്ദ്യ സന്ദർശനം നടത്തി, സ്കൂളിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിൽ മതിപ്പുളവാക്കുകയും! സ്‌കൂൾ അധികൃതർക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്തതായി അറിഞ്ഞു.

പിന്നീട് പരമേശ്വര അയ്യർ അന്തരിച്ചപ്പോൾ ശ്രീ. പാലേരി ദാമോദരൻ സ്കൂളിന്റെ പ്രധാന അദ്യാപകമായി. അദ്ദേഹത്തിന്റെ കാര്യക്ഷമതയും, കാഴ്ച്ചപ്പാടും, സത്യസന്ധതയും , കൊണ്ട് സ്‌കൂളിനെ ഇതിനകം നല്ലൊരു പെരുമയിൽ എത്തിച്ചു! പ്രതീക്ഷിച്ചതിലും അപ്പുറം സ്കൂളിന്റെ  പ്രശസ്തി വർദ്ദിക്കുകയും, 1953 ൽ അനക്സ് കെട്ടിടം വാടകയ്ക്കെടുക്കുകയും, അവിടെ ഒന്ന് മുതൽ നാലാം ക്‌ളാസ്സു  വരെയുള്ള ക്ലാസുകൾ മാറ്റുകയും ചെയ്തു!

1954 ൽ മാഹിയുടെ വിമോചനത്തിനുശേഷം, സ്‌കൂളിന്റെ പ്രവർത്തനം പ്രശംസനീയമാം രീതിയിൽ പുരോഗമിക്കുന്നു എന്ന് തിരിച്ചറിഞ്ഞു 1960 ൽ മൂപ്പന്റെ കോട്ടയ്ക്ക് സമീപം പെൺകുട്ടികൾക്കായി ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു. ഫിഫ്ത് ഫോമ്  മുതൽ സിക്സ്ത് ഫോമ് വരെയുള്ള ക്‌ളാസ്സുകളിലെ പെൺകുട്ടികൾ 1961 ൽ പുതിയ സ്കൂളിലേക്ക് മാറി.

അതേ സമയം ലബോർദ്ധനെ കോളേജിനായി കൂടുതൽ സൗകര്യത്തോടെയുള്ള ഒരു കെട്ടിടം വേണമെന്ന ആവശ്യം അംഗീകരിച്ചു അതിന്റെ പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു.

1962 ൽ അന്നത്തെ പോണ്ടിച്ചേരി വിദ്യാഭ്യാസ മന്ത്രി, സ്കൂളിലെ ഒരു പഴയ വിദ്യാർത്ഥിയുമായ സി.ഇ. ഭരതനാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. പിന്നീട് പഴയ കെട്ടിടം പൊളിച്ചുമാറ്റി, അതിനു ശേഷം ഏതാനും വർഷങ്ങളായി അനക്സ് കെട്ടിടത്തിൽ ഷിഫ്റ്റിൽ സ്‌കൂളിന്റെ പ്രവർത്തനം അനക്സിന്റെ കെട്ടിടത്തിൽ തുടർന്ന്!

1966 -ൽ പുതിയ കെട്ടിടം ശ്രീ. S.L, സിലാം, പുതുച്ചേരിയിലെ അന്നത്തെ ലെഫ്. ഗവർണർ സ്കൂളിന്റെ ഉദ്ഘാടനത്തിന് തൊട്ടുമുമ്പ്, ജവഹർലാൽ നെഹ്റു ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. I std മുതൽ VIII വരെയുള്ള ക്ലാസ്സുകൾ കേരള S.S.L.C ലേക്ക് മാറി.
ഒന്ന് മുതൽ  നാല് വരെയുള്ള ആൺകുട്ടികളെ അനക്സ് കെട്ടിടത്തിൽ ഉൾക്കൊള്ളിച്ചും , ഒന്ന് മുതൽ  നാല് വരെയുള്ള പെൺകുട്ടികൾ Ecole de Filles- ലേക്ക് മാറ്റി.                  മെട്രിക്കുലേഷൻ പരീക്ഷയുടെ അവസാന ബാച്ച് 1968 ൽ ആയിരുന്നു.

സ്കൂളിന്റെ സുവർണ്ണ ജൂബിലി 1968 -ൽ ആഘോഷിച്ചു. സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ സമാപന ചടങ്ങിൽ ഈ വിദ്യാലയത്തിലെ പഴയ അധ്യാപകൻ ശ്രീ. ടി. കൃഷ്ണൻ ഗുരുക്കളെ ചടങ്ങിൽ വെച്ച് ആദരിച്ചതായി ഓർക്കുന്നു.

ശ്രീ. പാലേരി ദാമോദരൻ വീണ്ടും ഹെഡ് മാസ്റ്ററായി. ഏകദേശം പതിനഞ്ച് വർഷത്തോളം അദ്ദേഹം സ്കൂളിന്റെ തലവനായിരുന്നു. 1968 ജൂലൈയിൽ അദ്ദേഹം ചുമതല . സി. പി. പ്രഭാകരൻ മാസ്റ്റർക്ക് കൈമാറി പോണ്ടിച്ചേരി ടാഗോർ ആർട്സ് കോളേജിൽ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസറായി പുതിയ ചുമതലയേറ്റു. കാല ക്രമത്തിൽ പി. വി. ബാലകൃഷ്ണൻ, കെ. പി. മുകുന്ദൻ & പി. വി. ഗോപാലൻ സ്കൂളിന്റെ ചുമതല ഏൽക്കുകയുണ്ടായി!

മാഹിയിൽ ഒരു ജൂനിയർ കോളേജ് ആരംഭിക്കാനുള്ള പുതുച്ചേരി സർക്കാരിന്റെ തീരുമാനത്തിന്റെ ഫലമായി, 1970 ൽ, ഹൈസ്കൂളിന്റെ പുതിയ കെട്ടിടം മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജ് മാഹിയുടെ താൽക്കാലിക ഉപയോഗത്തിനായി കൈ മാറി.

1978 ൽ വജ്രജൂബിലി ആഘോഷിച്ചു. ജൂബിലി ഉദ്ഘാടനം ചെയ്തത് ശ്രീ. വി.എൻ. പുരുഷോത്തമൻ, ചെയർമാൻ, മുനിസിപ്പൽ കൗൺസിൽ, മാഹി. ബഹു: പോണ്ടിച്ചേരി മുഖ്യമന്ത്രി, തിരു, ഡി. രാമചന്ദ്രൻ, ബഹു: കാലിക്കറ്റ് സർവകലാശാലയുടെ പ്രോ-വൈസ് ചാൻസലർ ജൂബിലിയുടെ വാലിഡിക്ടറി ചടങ്ങിൽ പങ്കെടുത്തു.

1985 ൽ എം. ജി. ജി. എ കോളേജ് ചാലക്കര മൗണ്ട് വീരയിലേക്ക് മാറ്റിയപ്പോൾ? സ്കൂൾ സ്വന്തം കെട്ടിടം വീണ്ടും കൈവശപ്പെടുത്തി.
1991ൽ, കോളേജിൽ നിന്ന് പ്രീ ഡിഗ്രി ബിരുദം ഇല്ലാതാക്കിയതിന്റെ ഫലമായി, സ്കൂൾ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളുള്ള ഒരു ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തപ്പെടുകയും, മാഹിയിലെ ജവഹർലാൽ നെഹ്റു ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു!

അദ്ധ്യ 50 വർഷങ്ങളിൽ ഹെഡ് മാസ്റ്റർമാരുടെ തസ്തിക അലങ്കരിച്ചവരിലെ പേരുകൾ ഓർത്തെടുക്കുമ്പോൾ ഓർമയിൽ വരുന്നത് ഇപ്രകാരം, സി.സി. അനന്തൻ, (കക്കാട്ട്) അപ്പോളി നേർ ലോപോസ്, മുച്ചിലോട്ടു കുമാരൻ, പാലേരി കണാരി, കെ.ജി. പരമേശ്വര അയ്യർ, പാലേരി ദാമോദരൻ, സി.എച്ച്. നാരായണൻ, എൻ. ശിവ പ്രകാശം , എൻ. പെരിയതമ്പി മുതലായവർ!

ഇപ്പോൾ, ജവഹർലാൽ നെഹ്റു സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അതിന്റെ മഹത്തായ നില നിൽപ്പിന്റെ 105 വർഷം പൂർത്തിയാക്കി.

ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ പഠിച്ചിട്ടുണ്ട്. അവരിൽ പ്രമുഖർ കെ.വി. പദ്മനാഭൻ, (ഇറാനിലെ മുൻ അംബാസഡർ), കെ.ജി. സുബ്രഹ്മണ്യൻ, (ആർടിസ്റ്റ്) എം. പി. ഭാസ്കരൻ, ഐ.കെ. കുമാരൻ (സ്വാതന്ത്ര്യസമരസേനാനിയും) മാഹിയുടെ അദ്ധ്യ ഭരണാധികാരിയും, പ്രശസ്ത എഴുത്തുകാരനുമായ എം.മുകുന്ദൻ, സി.ഇ. ഭരതൻ, (പുതുച്ചേരി മുൻ വിദ്യാഭ്യാസ മന്ത്രി), ഇ. വൽസരാജ്, (പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി). മാഹിയുടെ വിമോചന പ്രസ്ഥാനത്തിലെ മഹാനായ രക്തസാക്ഷിയായ ശ്രീ ഉസ്മാൻ മാസ്റ്റർ! ഈ വിദ്യാലയത്തിലേ ഹിന്ദി അധ്യാപകനായിരുന്ന എന്ന് കേട്ടിട്ടുണ്ട് … പിന്നെ ഈ എഴുതുന്ന ഞാനും!

കടപ്പാട് : ഈ എഴുത്തു എഴുതുവാൻ സഹായിച്ച ചില അറിവ് വർഷങ്ങൾക്കു മുൻപ് എനിക്ക് പകർന്നു തന്ന നാലു പേർ എന്നോടോപ്പമില്ല! കക്കാട്ട് ജയകൃഷ്ണൻ! അമ്മാൻചേരി ഭാസ്കരൻ മാറ്റർ! ജെനു മാസ്റ്റർ വിജയൻ മാസ്റ്റർ!

ഇപ്പോൾ എന്റെ ഓർമകളെ പോളീഷ് ചെയ്യും വിധം, ചില അറിവുകൾ എനിക്ക് നൽകിയ ശ്രീ പ്രൊഫസർ മിത്രൻ, ഡോക്ടർ വി. കെ രാജീവൻ , രാംദാസ് ടീ സ്റ്റാളിന്റെ ഉടമ രാം ദാസ് എന്നിവരോടും കടപ്പെട്ടിരിക്കുന്നു .

പോരായ്മകൾ ഏറെ ഉണ്ടാവാം വായിക്കുന്നവർക്കറിയാവുന്ന വിവരങ്ങൾ കമന്റ് ബോക്സിൽ ഷെയർ ചെയ്യുക!

മഠത്തിൽ ബാബു ജയപ്രകാശ്……. ✍️ My Watsapp Cell No: 00919500716709

3 Comments

  1. Coumar's avatar Coumar says:

    Very well documented writting about our beloved educational institution. Well done Babu 🙏

    Like

    1. Babucoins's avatar Babucoins says:

      Thanks Kumaar

      On Thu, 19 Aug 2021, 14:00 ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ, wrote:

      >

      Like

Leave a Comment