(Part 2) മയ്യഴിയിലെ വിദ്ദ്യാഭാസ സ്ഥാപനങ്ങളും ഓർമ്മകളും

Time Set to Read 15 Minutes Maximum

…. ലബോർദ്ധനെ കോളേജ് പിന്നെ കേരള സിലബസ് അനുകരിച്ചു ജവഹർ ലാൽ നെഹ്‌റു ഗോവർമെൻറ് ഹൈ സ്‌കൂൾ എന്ന നാമകരണം ചെയ്തു! മെട്രിക്കുലേഷൻ സിലബസ് മാറ്റി എസ. എസ. എൽ. സി കേരളാ സിലബസ്സിലേക്കി മാറ്റി!

പുതുച്ചേരിയുടെ അദ്യത്തെ മലയാളി വിദ്യാഭാസ മന്ത്രിയായി, മയ്യഴിക്കാരനായ സി. ഈ. ഭരതൻന്റെ ശ്രമഫലമായി എല്ലാ ആധുനീക സൗകര്യങ്ങളോടും കൂടി ഒരു ബഹു നില കെട്ടിടം സ്‌കൂളിനായി അനുവദിച്ചു. പുതു കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചപ്പോൾ അതിന്റെ ഉത്‌ഘാടനം പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ ബി ഡി ജെട്ടി നിർവഹിക്കുകയും, പിന്നീട് അവിടെയായി സ്‌കൂളിന്റെ തുടർന്നുള്ള പ്രവർത്തനം!

ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാഹി എന്ന നാമ മാറ്റത്തോടെ!

ഗേൾസ് ഹൈസ്കൂൾ. ഫ്രഞ്ച് ഭരണകാലത്ത് സ്കൂളിന്റെ പേര് എക്കോൾ ഡി ഫിൽസ് എന്നായിരുന്നു .

ഫ്രഞ്ച് ഭരണത്തിന് ശേഷം, മാഹി ഗോവർമെൻറ് ഗേൾസ് ഹൈ സ്‌കൂൾ എന്നു നാമകരണം ചെയ്‌തു. എന്റെ ഓർമയിലെ പ്രധാന അദ്ധ്യാപിക ദീർഘകാലം, ആ സ്ഥാനം അലങ്കരിച്ചതു മയ്യഴിക്കാരിയായ ജയ ടീച്ചറും, അവർ വിരമിച്ചതിനു ശേഷം മയ്യഴിക്കാരി തന്നെയായ പൂഴിത്തല സ്വദേശിനി ഗൗരി ടീച്ചറും ആ സ്ഥാനം വഹിച്ചത് ഓർക്കുന്നു!

മറ്റു ഓർമയിലെ പഴയതും ഇന്നെത്തെത്തുമായി ഓർമയിൽ ഉള്ളത്

ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പള്ളൂർ,

ഗവ. ഹൈസ്കൂൾ ഫോർ ഗേൾസ്, പള്ളൂർ!

ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പന്തക്കൽ!

ചാലക്കര ഹൈസ്കൂൾ, ചാലക്കര!

ഇക്കോൾ സെൻട്രൽ എറ്റ് കോഴ്സ് കോംപ്ലിമെന്റയർ, മാഹെ (ഫ്രഞ്ച് മീഡിയം ഹൈസ്കൂൾ)

ജവഹർ മിനി ബാലഭവൻ പള്ളൂർ & മാഹി!

എച്ച്.എച്ച്.എഫ് ഇന്റർനാഷണൽ സ്കൂൾ, ചെമ്പ്ര, മാഹി!

കേന്ദ്രീയ വിദ്യാലയ ചെമ്പ്ര, മാഹി!

മറ്റു നിരവധി സ്വകാര്യ സ്കൂളുകളും മാഹയിൽ പ്രവർത്തിക്കുന്നു. പ്രവർത്തിച്ചിരുന്ന് ഏദൻ സ്‌കൂൾ, സെന്റ് തെരേസാ പള്ളിയുടെ , ആവേ മരിയ സ്കൂളും, ചെമ്പ്രയിലെ സെന്റ് തെരേസാ സ്കൂളും, ഡോ.അംബേദ്കർ പബ്ലിക് സ്കൂൾ-ചാലക്കര, എം. എം. നർസറിയും അപ്പർ പ്രൈമർ സ്കൂളും-, ചെറുകല്ലായി, ഈഡൻ സ്കൂൾ, പി.കെ. രാമൻ മെമ്മോറിയൽ സ്കൂൾ തുടങ്ങിയവ ….! അതിൽ ചിലതായിരുന്നു!

മഹാത്മാ ഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജ്!
സ്ഥാപക പ്രിൻസിപ്പൽ പ്രൊഫ. കെ. രവീന്ദ്രൻ ആയിരുന്നു. കോളേജ് മയ്യഴിക്കായി അനുവദിക്കപ്പെട്ടതോടെ താൽക്കാലികമായി ജവഹർലാൽ നെഹ്‌റു സ്‌കൂളിന്റെ കെട്ടിടം ഉപയോഗപെടുത്തിക്കൊണ്ടായിരുന്നു ആരംഭം!

കോളേജ് 1970 ഡിസംബർ 11 -ന് പുതുച്ചേരിയിലെ ലഫ്. ഗവർണർ ശ്രീ.ബി.ഡി. ജട്ടി ഉദ്ഘാടനം ചെയ്തു!

സ്‌കൂൾ വീണ്ടും ഷിഫ്റ്റ് സമ്പ്രദായത്തോട് കൂടി അനക്സ് കെട്ടിടത്തിലേക്ക് മാറ്റി!

ഇതിനകം കോളേജിന് വേണ്ടി പല സ്ഥലം നിർദ്ദേശിക്കപ്പെട്ടുവെങ്കിലും! അതിൽ ഒന്നായിരുന്നു മയ്യഴി സ്റ്റേഷൻ റോഡിലെ ഇടതുഭാഗത്തു സ്ഥിചെയുന്ന വയൽ പ്രദേശം! സ്ഥല ലഭ്യതയുടെ അപര്യാപ്തത കാരണം പിന്നീട് മയ്യഴി ടൗണിൽ നിന്നും അൽപ്പം അകലെയുള്ള ചാലക്കരയിലെ മനോഹരമായ മൗണ്ട് വീരയിലാണ് കോളേജ് കെട്ടിടത്തിനായി തിരഞ്ഞെടുത്തത്.

അതിന്റെ, പ്ലാനിങ് ഘട്ടത്തിലും, നിർമാണ ഘട്ടത്തിലും, സ്ഥലം നേരിട്ട് കാണാതെ; ആർകിടെക്ട് ഡിസൈൻ ചെയ്തത് പോലെയുണ്ട് കെട്ടിടങ്ങളുടെ ഇപ്പോഴത്തെ ഘടന കാണുമ്പോൾ? അത്തരം പോരായ്മകൾ കോളേജ് കെട്ടിടങ്ങൾക്കില്ലേ എന്നു തോന്നും ബിൽഡിങ്ങുകളുടെ നിർമാണ രീതി കണ്ടാൽ!
കോളേജിന്റെ പ്രോജക്ട് വിഭാവനം ചെയ്ത രീതിയിൽ, പൂർത്തീകരിക്കാൻ സാദിച്ചിട്ടില്ല എന്നു തോനുന്നു!

ഞാൻ ആദ്യകാലങ്ങളിൽ പ്രോജക്റ്റിനെ പറ്റി കേട്ടതും, അതിന്റെ ഇപ്പോഴത്തെ നിർമ്മാണ രീതിയിലും ഉള്ള വെത്യാസം മനസിലാക്കി യുള്ള എന്റെ അഭിപ്രായമാണ്!

കോളേജിന്റെ ഇപ്പോഴത്തെ കരിക്കുലം പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു!
ആദ്യകുറെ വർഷം കോഴിക്കോട് യൂണിവേഴ്സിറ്റിയിമായ് അഫിലിയേറ്റ് ചെയ്തു സിലബസ് ഫോളോ ചെയ്തിരുന്നത്!

തുടക്കത്തിൽ പ്രീഡിഗ്രി കോഴ്സ് മായി തുടങ്ങിയ കോളേജ് ഘട്ടം ഘട്ടമായി ഉയർത്തി, കോളേജിൽ ഇപ്പോൾ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഇക്കണോമിക്സ്, കെമിസ്ട്രി, ബോട്ടണി, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ്, സുവോളജി, മാത്തമാറ്റിക്സ്, കൊമേഴ്‌സ് എന്നിവയിൽ ബിരുദ കോഴ്സുകൾ ഉൾപ്പെടുത്തി പഠിപ്പിച്ചു വരുന്നു!

ബോട്ടണിയിലും ഹിന്ദിയിലും ബിരുദാനന്തര ബിരുദ കോഴ്സുകളും ഇവിടെ നടത്തപ്പെടുന്നു!

1995-96 അധ്യയന വർഷത്തിൽ കോളേജ് രജത ജൂബിലി ആഘോഷിച്ചു. രജത ജൂബിലി ആഘോഷങ്ങൾ 1995 സെപ്റ്റംബർ 13 -ന് ഡോ. രാജേന്ദ്രകുമാരി ബാജ്‌പായ് പുതുച്ചേരി ലഫ്. ഗവർണർ ഉദ്ഘാടനം ചെയ്തു.

N. A.A C ടീം 2009 ഫെബ്രുവരിയിൽ കോളേജ് സന്ദർശിക്കുകയും “B” ഗ്രേഡോടെ കോളേജിന് അംഗീകാരം നൽകുകയും ചെയ്തു! എന്ന് മനസ്സിലാവുന്നു . പിന്നീട് അതിനു മാറ്റം വന്നിരുന്നോ എന്നുള്ളത് എന്റെ അറിവിനും അപ്പുറമാണ്!

കോളേജിനെ പറ്റി ഓർക്കുമ്പോൾ കോളേജിലെ, എന്റെ സുഹൃത്തും ഹിന്ദി വിഭാഗം പ്രൊഫസറും ആയിരുന്ന ശ്രീ. ഇ. മോഹന്റെ അഭ്യർത്ഥന പ്രകാരം ഞങ്ങൾ കുറച്ചു ഗൾഫ് വാസികളുടെ സഹകരണത്തിൽ, എന്റെയും സുഹൃത്തുക്കളായ കെ. എ. ചന്ദ്രൻ, ഹാഫീസ് റഹ്‌മാൻ, കനകരാജ്, അനൂപ് കുമാർ, മുതലായവരുടെ സഹായത്താൽ പുതുതായി പണിത സെമിനാർ ഹാളിലേക്ക് ഇരിപ്പിടം സാധ്യമാക്കാൻ കുറെ പ്ലാസ്റ്റിക് കസേര കൾ വാങ്ങിച്ചു കൊടുക്കാൻ സാധിച്ചു എന്നുള്ളതും ഞാൻ ഓർമ്മിക്കുന്നു!

മറ്റൊരു പ്രധാന സംഭവം കോളേജിന്റെ പറ്റി ഓർക്കുമ്പോൾ ഓർമയിൽ എത്തുന്നത് നമ്മുടെ മയ്യഴി എം. എൽ. എ. ശ്രീ. രമേഷ് പറമ്പത്തു മയ്യഴി കോളേജിന്റെ സംഭാവനയാണ് എന്ന് പറയുമ്പോൾ കോളേജിനും ഒരു പെരുമ തന്നെ ?

കോളേജ് യൂണിയനിലേക്ക്; പ്ലാനിഗ് കൗൺസിലറായും, സ്റ്റുഡന്റ് എഡിറ്ററായും, തുടർച്ചയായി രണ്ടു തവണ  കോളേജ് യൂണിയൻ ചെയർമാനും, ഒരു തവണ മയ്യഴി മുൻസിപ്പൽ ചെയർമാനും, ആയി സ്ഥാനം അലങ്കരിച്ചിട്ടുണ്ട്! ശ്രീ. രമേഷ് പറമ്പത്തു!

കോളേജ് പഠന കാലത്തു കോളേജ് യൂണിറ്റിലെ എൻ. എസ. എസ. സംഘടനയുടെ ഭാരവാഹിത്വം ഏറ്റെടുത്തു, തന്റെ ഗുരുനാഥനും എൻ. എസ. എസ. കോഡിനേറ്ററും മയ്യഴി മുൻ  എം. എൽ. എ. യു മായ ശ്രീ രാമചന്ദ്രൻ മാസ്റ്ററോടൊപ്പം നഗര ശുചീകരണത്തിലും, റോഡ് നിർമാണത്തിലും, മറ്റുകുട്ടികൾക്കു നേതൃത്വം കൊടുത്തു കോണ്ടും സജീവമായി പങ്കെടുത്തും    മുൻപന്തിയിൽ ഉണ്ടായിരുന്നു!

മയ്യഴിക്കാരനായ ഇദ്ദേഹം കോൺഗ്രസ്സ് പ്രവർത്തക പാരമ്പര്യമുള്ള കുടുംബത്തിലെ അംഗവും, ഓറിയന്റൽ സ്‌കൂൾ പഠനകാലത്തെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ (കെ എസ യു) അറിയപ്പെട്ട ശ്രീ രമേഷ് കോളേജിലെത്തിയതിലൂടെ രാഷ്ട്രീയ പവർത്തനത്തിൽ കൂടുതൽ സജീവമാകുന്നതോടൊപ്പം ഒരു ഉത്തരവാദിത്തമുള്ള കുടുംബ നാഥനാണെന്നും തെളിയിച്ചു !

ഇത്തരം മികച്ച കഴിവുകളും, മുണ്ടും മുറുക്കി കുത്തി സാദാരണക്കാരിൽ സാദാരണക്കാരനായി ജനങ്ങൾ ക്കിടയിൽ പ്രവർത്തിക്കാൻ സാധിക്കുന്നത് ഈ മികവൊക്കെ തന്നെ എന്ന് പറയാം.

അദ്ദേഹം ഇപ്പോൾ എം. എൽ. എ ആയിട്ടു ചുരുക്കം മാസങ്ങളെ ആയിട്ടുള്ളുവെങ്കിലും? അനുഭവ സമ്പത്തുള്ള ഒരു പൊതു പ്രവർത്തകന്റെ മികവോടെ എല്ല മേഖലയിലും ശ്രീ രമേഷ് പറമ്പത്തിന്റെ ശ്രദ്ധ പതിയുന്നുണ്ട്
എന്നറിയുന്നതിൽ ഏറെ സന്തോഷം!

എനിക്ക് അദ്ദേഹത്തെ പറ്റി ഏറെ പറയാനുള്ളത്? ഈ അടുത്തായി അദ്ദേഹം നടത്തിയ ഒരു പ്രസ്താവന എന്തുകൊണ്ടും പ്രശംസിക്കേണ്ടതാണ് .

ഏതൊരു എം എൽ യായാലും തന്റെ മികവ് കൊണ്ട് പുതിയ പുതിയ പ്രോജക്ട് കൊണ്ടുവരുന്നതിന് ശ്രമിക്കുമ്പോൾ ഇദ്ദേഹം ശ്രമിക്കുന്നത് തന്റെ മുൻഗാമികൾ കൊണ്ട് വന്ന മുടങ്ങിക്കിടക്കുന്ന പ്രോജക്റ്റുകളുടെ തുടർച്ച ഉണ്ടാവണം അതിനുള്ള ശ്രമത്തിനു വേണ്ടി പ്രവർത്തിക്കുന്നു! ഇത്തരം മനോഭാവം തന്നെയാണ് പൊതുവർത്തകർക്കു ആവശ്യം വേണ്ടതും ആ തിരിച്ചറിവ് രമേഷ് കാട്ടുന്നുണ്ട് എന്നറിയുന്നതിൽ ഏറെ സന്തോഷം!

മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ (M.C.C.T. E)

2001 അക്കാദമിക് വർഷത്തിൽ സ്ഥാപിതമായ ഈ കോളേജ് ഇന്ത്യൻ നേഷനാൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഒരു സഹകരണ സൊസൈറ്റിയാണ് നടത്തുന്നത്. സൊസൈറ്റിയുടെ പ്രമോട്ടറും, സ്ഥാപക പ്രസിഡന്റും ശ്രീ പായറ്റ അരവിന്ദനായിരുന്നു! ആരംഭ ഘട്ടത്തിൽ പല പ്രതിസന്ധികളും നേരിട്ട് മുൾക്കിരീടവും തലയിൽ അണിഞ്ഞു ഒട്ടും പതറാതെ തല മുറ – തലമുറ കൈ മാറി തുടരേണ്ട സ്ഥാപനം പാതിവഴിയിൽ ഉപേക്ഷിക്കാനുള്ളതല്ല എന്ന ചിന്തയോടെ സധൈര്ര്യം മുൻപോട്ടു നയിക്കാൻ അദ്ദേഹത്തിന് തന്റെ അറിവിന്റയും പരിചയത്തിന്റേയും അനുഭവത്തിന്റെയും മികവിനും അപ്പുറം അദ്ദേഹത്തിന്റെ നിശ്ചയ ദാർഢ്യവും ദൈവ വ്ശ്വാസവും ആയിരിക്കാം!

ശ്രീ പായറ്റ അരവിന്ദന്റെ പരിശ്രമത്തെ എങ്ങനെ പുകഴ്ത്തണം എന്നറിയുന്നില്ല!
അദ്ദേഹത്തിന്റെ ഉറക്കും ഭക്ഷണവും വെടിഞ്ഞുള്ള തുടർച്ചയായ യാത്രയുടെയും, ഒക്കെ പരിണിത ഫലമാണ് ആ സ്ഥാപനം!

M.C.C.T.E ഇന്നത്തെ ഈ നിലയിൽ എത്തിക്കുവാൻ  അതിന്റെയൊക്കെ പിന്നിൽ ചാലക ശക്തിയായി ശ്രീ വത്സരാജ്ഉം കൂടി ആയപ്പോൾ എല്ലാ എതിർപ്പുകളും വെള്ളത്തിലെ കുമിളകളുടെ ആയുസേ ഉണ്ടായിരുന്നുള്ളു.

പിന്നീട് സ്ഥാപനത്തിന്റെ പ്രസിഡന്റായി ആരോഗ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.ഇ.വൽസരാജ് ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സോടെ ഒരു കൂട്ടം കോൺഗ്രസ്സ് പ്രവർത്തകരുടെ കൈ മെയ്യ് മറന്നുള്ള പ്രവർത്തനത്തിന്റെ സാക്ഷ്യപത്രം ആണ് ഇന്ന് ആ സ്ഥാപനം!അറിഞ്ഞേടത്തോളം മയ്യഴിയിലെ പല കോപ്പറേറ്റിവ് സ്ഥാ പനങ്ങളിലും ശ്രീ. വത്സർജിനൊപ്പം അരവിന്ദന്റെ കയ്യൊപ്പു ഉണ്ടെന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല ഒരിക്കലും!

ഇവരുടെ ഈ ഉദ്ദ്യമം പ്രാവർത്തീകമാക്കാൻ ഗൾഫ് മലയാളികളുടെ, പ്രത്യേകിച്ച് ദുബായ് പ്രവാസികളുടെ അകമഴിഞ്ഞ സഹായം ലഭിച്ചു എന്നു അഭിമാനത്തോടെ എനിക്ക് പറയാം!

ആ കാലങ്ങളിൽ എന്റെ ജോലി മറന്നു വരെ ഇവരോടൊപ്പം നടന്നു ഷെയറും, ഡെപ്പോസിറ്റും സ്വരൂപിക്കാൻ ഞാനും അനിൽ കുമാറും കൂടെ ഉണ്ടായിരുന്നു!

M.C.C.T. E യുടെ കീഴിൽ ആദ്ധ്യമായി തുടങ്ങിയ കോഴ്സ് കംപ്യൂട്ടർ പ്രോഗ്രാമിങ്ങും , ഡാറ്റ എൻട്രി കോഴ്സ്ഉം ആയിരികുന്നു ( N. C.T.V.T.) അംഗീകാരത്തോടെ തുടങ്ങിയ കോഴ്സ്; വിദ്യാർത്ഥികൾക്ക് ഐ. ടി വിദ്യാഭ്യാസം നൽകുന്ന മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (എം.ഐ.ഐ.ടി). പ്രശസ്തമായ മാഹി പള്ളിക്കടുത്തു സ്‌മിറ്ററി റോഡിലെ വാടക കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനം എട്ടു വർഷത്തോളം നടത്തി എങ്കിലും! ഇപ്പോൾ അംഗീകാരം നിലവിൽ ഉണ്ടെങ്കിലും കോളേജിന്റെ പ്രവർത്തന മേഖലയിൽ മാറ്റം വരുത്തി ബി എഡ് കോളജിലേക്കു കൂടുതൽ ശ്രദ്ദ ഫലിപ്പിച്ചു കൊണ്ടായിരുന്നു.

ഇന്ന് സ്വന്തമായി സ്‌മിറ്ററി റോഡിൽ തന്നെ സ്ഥലം വാങ്ങി കെട്ടിടം പണിതു പ്രവർത്തനം അവിടത്തേക്കു മാറ്റി!

പിന്നീട് പള്ളൂരിൽ വേറെ സ്ഥലം വാങ്ങി ഡിഗ്രി കോഴ്‌സിനുള്ള കെട്ടിടവും പണിതു വിവിധ കോഴ്‌സുകൾ അവിടെ ഇപ്പോൾ വിജയകരമായി നടത്തിവരുന്നു എന്ന് പറയുമ്പോൾ? ഈ സ്ഥാപനത്തെ പറ്റി എഴുതാൻ ഞാൻ ഒരു നിമിത്തമായതും. ഒരു പക്ഷേ ശ്രീ വത്സരാജിനെ പോലെ അരവിന്ദനെ പ്പോലെ, ശ്രീ അനിൽ കുമാറിനെ, പോലെ എന്റെ കൈ മെയ് മറന്നുള്ള പ്രവർത്തനത്തിന്റെ ഫലം കൊണ്ട് കൂടിയായിരിക്കും!

ഈ സംരഭം വിജയത്തിലെത്തിക്കാൻ ഞങ്ങളോടൊപ്പം സഹകരിച്ച പി.സി ദിനേഷ് , ഓ. പി വിജയൻ , പുരുഷോത്തമൻ, ബാലകൃഷ്ണൻ അനിൽ കുമാർ, എന്നിവരെയും ഓർമിക്കേണ്ടിയിരിക്കുന്നു . സ്ഥാപനത്തിന്റ പ്രസിഡന്റ് പദം ശ്രീ പിസി ദിനേഷ് ഒരു തവണ ഏറ്റെടുത്തു പ്രവർത്തിച്ചിട്ടുണ്ട് . ഇപ്പോൾ ശ്രീ സജിത്ത് നാരായണന്റെ കൈകളിലാണ് അതിന്റെ അമരത്വം .

ഇന്ന് ഈ സ്ഥാപനത്തിന്റെ കീഴിൽ ബി എഡ് കോഴ്‌സുകൾ ഇംഗ്ളീഷ് ഫിസിക്കൽ സയൻസ് മാത്തമറ്റിക്സ് കൊമേഴ്‌സ് നാച്ചുറൽ സയൻസ് എന്നീവിഷയങ്ങളിലും പരിശീലനം നൽകി വരുന്നു . സ്ഥാപനത്തിന്റെ സ്ഥാപക പ്രിന്സിപ്പാളായി ശ്രീ അരവിന്ദാക്ഷനും സത്തിനു ശേഷം പുതുച്ചേരി ടാഗോർ ആർട്സ് കോളേജ് പ്രിന്സിപ്പാളായി റിട്ടയർ ചെയ്ത പ്രൊഫസർ വിശ്വനാഥനും വഹിച്ചിട്ടുണ്ട്

M.C.C.T. E കീഴിൽ നടത്തുന്ന മറ്റു കോഴ്‌സുകൾ ബി. ബി. എ. ബി. സി. എ, ബി.കോം, ബി. ബി. എ ട്യൂറിസം, പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സായി എം കോമും എല്ലാം കൂടി 1000 ത്തിൽ അധികം കുട്ടികൾ പഠിക്കുന്നു എന്നറിയുന്നതിൽ ഏറെ സന്തോഷം തോന്നുന്നുണ്ട്! നമ്മുടെ ഒക്കെ കൂട്ടായ ശ്രമം കൊണ്ടാണല്ലോ ഇതൊക്കെ പ്രവർത്തീകമായതു എന്ന് ആലോചിക്കുമ്പോൾ

എക്സൽ സ്‌കൂൾ എന്ന പേരിൽ മറ്റൊരു പ്രശസ്തമായ ഹയർ സെക്കണ്ടറി സ്‌കൂൾ മയ്യഴി മൗണ്ട് വീരയ്ക്കു സമീപം പ്രവർത്തിച്ചു വരുന്നു . മയ്യഴി വിമോചന സമര നേതാവും, താമ്ര പത്ര ജേതാവും, മയ്യഴി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സ്ഥാപകനുമായ ശ്രീ പി കെ രാമന്റെ മൂത്ത മകളായ വിജയ ലക്ഷ്മിയുടെയും, ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് ആയി റിട്ടയർ ചെയ്ത ജി.കെ നായർ എന്നു വിളിക്കുന്ന ഗോപാലകൃഷ്ണൻ നായരുടെ മക്കളായ പി. മോഹൻ (ചാർട്ടേഡ് അകൗണ്ടാന്റ), പ്രൊഫസർ പി. രവീന്ദ്രന്റെയും നേതൃത്വത്തിൽ സ്തുത്യർഹമായ രീതിയിൽ മയ്യഴിക്കു മറ്റൊരു തിലകച്ചാർത്തായി ഹയർ സെക്കണ്ടറി സ്‌കൂൾ പ്രവർത്തിച്ചു വരുന്നു.

പുതുച്ചേരി സർക്കാർ വക ഒരു ആയുർവേദ കോളേജ്

2010 ൽ മാഹിയിൽ സ്ഥാപിതമായ രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് (RGAMC) ആയുഷ് വകുപ്പിന്റെ അംഗീകാരത്തോടെ ഗവ.  ഇന്ത്യയുടെ.  പുതുച്ചേരി ഗവൺമെന്റ് നിയന്ത്രിക്കുന്ന കാമരാജ് മെഡിക്കൽ കോളേജ് സൊസൈറ്റിയുടെ (PKMCS) കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.  ആയുഷ് വകുപ്പിന്റെ ധനസഹായം ലഭിക്കുന്ന ദക്ഷിണേന്ത്യയിലെ ഏക കോളേജാണിത്

കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു

BAMS (ബാച്ചിലർ ഓഫ് ആയുർവേദ മെഡിസിൻ ആൻഡ് സർജറി)
പോണ്ടിച്ചേരി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു
പ്രതിവർഷം സീറ്റുകളുടെ എണ്ണം: 50
കോഴ്സിന്റെ കാലാവധി: 4 ½+1 വർഷത്തെ ഇന്റേൺഷിപ്പ്

DAPT (ആയുർവേദ പഞ്ചകർമ്മ തെറാപ്പിസ്റ്റിനുള്ള ഡിപ്ലോമ)
ബോർഡ് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ (BOME), ഗവ.  പുതുച്ചേരിയുടെ
പ്രതിവർഷം സീറ്റുകളുടെ എണ്ണം: 10 (5 പുരുഷന്മാരും 5 സ്ത്രീകളും)
കോഴ്സിന്റെ കാലാവധി: രണ്ട് വർഷം

100 കിടക്കകളോടെ പ്രവർത്തിക്കുന്ന ഒരു ആശുപത്രിയും കോളേജിനോട് ചേർന്ന് സജ്ജമാക്കിട്ടുണ്ട്

ഒ പി വകുപ്പ് സേവനങ്ങൾ – ഒപി സമയം: രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ (എല്ലാ പ്രവൃത്തി ദിവസങ്ങളിലും)

ഒപി രജിസ്ട്രേഷന് ആധാർ നമ്പറും ഫോൺ നമ്പറും നിർബന്ധമാണ്

ഒ.പി.ഡി. യിലെ സേവനങ്ങൾ സൗജന്യമാണ് കൂടാതെ ഒ.പി സമയങ്ങളിൽ രോഗികൾക്ക് ഒ.പി രജിസ്ട്രേഷൻ കൗണ്ടറിൽ പേര് രജിസ്റ്റർ ചെയ്യാം.  ചികിത്സ തേടി വരുന്ന രോഗികൾ തങ്ങൾ മുൻപ് ചെയ്തുകൊണ്ടിരുന്ന ചികിൽസയുടെ രേഖകൾ സഹിതം വരികയാണെങ്കിൽ കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കാൻ സഹായികമാകും എന്ന് ആശുപത്രി അധികൃതർ ചികിൽസയ്ക്കായി എത്തുന്നവരെ ഓർമിപ്പിക്കുന്നുണ്ടെങ്കിലും പലരും അത് പാലിക്കപ്പെടുന്നില്ല!

പൊതുജനങ്ങൾക്കുള്ള യോഗ പരിശീലന ക്ലാസ് സൗജന്യമായി കോളേജ് കാമ്പസിലെ യോഗ ഹാളിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 7.30 മുതൽ 8.30 വരെ നടത്തുന്നു

സർക്കാർ ഉടമസ്ഥതിയിലുള്ള പൊളി ടെക്നിക്ക് ! 2000 ഒക്ടോബറിൽ PIPMATE- ന് കീഴിൽ മാഹിയിൽ സ്ഥാപിതമായ പോളിടെക്നിക് കോളേജ് (പുതുച്ചേരി ഗവൺമെന്റിന്റെ ധനസഹായത്തോടെ) തുടക്കത്തിൽ മാഹി പോളിടെക്നിക് മാഹി എന്നാണ് അറിയപ്പെട്ടിരുന്നത്!

പുതുച്ചേരി സർക്കാർ ഈ സ്ഥാപനത്തെ മാഹിയിലെ ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജ് എന്ന് പുനർനാമകരണം ചെയ്തു!  ഈ കോളേജ് 19-10-2000 മുതൽ 20-08-2012 വരെ രാജീവ് ഗാന്ധി ഐടിഐ കാമ്പസിൽ താൽക്കാലികമായി പ്രവർത്തിച്ചുകൊണ്ടി രിക്കുമ്പോൾ 21-08-2012 മുതൽ കോളേജ് സ്വന്തം കാമ്പസിലേക്ക് മാറി.

പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ മെട്രിക്/എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ പരീക്ഷയാണ്.  ഹയർ സെക്കൻഡറി പരീക്ഷ (10+2) (അക്കാദമിക്/വൊക്കേഷണൽ) പാസായ/2 വർഷത്തെ ITI പാസായ മറ്റ് 19 വിദ്യാർത്ഥികളെ ലാറ്ററൽ എൻട്രി സ്കീമിന് കീഴിൽ രണ്ടാം വർഷ ക്ലാസിൽ പ്രവേശിപ്പിച്ചു.

അഡ്മിഷൻ: ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനം പുതുച്ചേരി സംസ്ഥാനത്തു സംസ്ഥാനത്തു താമസിക്കുന്നവർക്ക് മാത്രമായി നിജയമെടുത്തിയിട്ടുണ്ടെങ്കിലും ഒഴിവു വരുന്ന സീറ്റിലേക്ക് അന്യസംസ്ഥാനത്തിലെ വിദ്യാർത്ഥികളെയും പരിഗണിക്കും.

ഡിപ്ലമോ ഇൻ ഇന്സ്ട്രുമെന്റേഷൻ ഡിപ്ലമോ ഇൻ കംപ്യൂട്ടർ എൻജിനീറിങ് ഡിപ്ലോമാറ്റിക് ഇൻ മെക്കാനിക്കൽ എൻജിനീറിങ് ഡിപ്ലോമ ഇൻ ഇലക്ട്രിക്‌ജെൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീറ ങ്ങിൽ മൂന്നു വർഷ ഡിപ്ലമോ നൽകി വരുന്നു

ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇന്സ്ടിട്യൂട് . മിനിസ്ട്രി ഓഫ് ലേബർ ന്റെ മേൽ നോട്ടത്തിൽ നടത്തുന്ന സ്ഥാപനം പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്കു NCTVT

മാഹി പുതുച്ചേരിയിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇലക്ട്രീഷ്യൻ, ഫിറ്റർ, മെക്കാനിക് (റഫ്രിജറേഷൻ, എയർ കണ്ടീഷനിംഗ്) കോഴ്സുകൾ നൽകി വരുന്നു.  1993-ൽ സ്ഥാപിതമായി.  മാഹിയിലെ മികച്ച വ്യാവസായിക പരിശീലന സ്ഥാപനം.

ഗവൺമെന്റ് ITI ഇന്ത്യയിലെ പ്രമുഖ ടെക്ക്നിക്കൽ വിദ്യാഭ്യാസ സംഘടനയാണ്.  വിദ്യാർത്ഥികൾക്കായി ഏറ്റവും പുതിയ തൊഴിൽ അധിഷ്ഠിത കോഴ്സ് നൽകി വരുന്നു ഈ സ്ഥാപനം!

മയ്യഴി മേഖലയിൽ സ്വകാര്യ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏക ദന്തൽ കോളേജ്

M I N D S (Mahe Institute if Dental Science)

വർഷങ്ങൾക്കു മുൻപ് ഈ സ്ഥാപനം കാണാനുള്ള ഒരു സൗകര്യം എനിക്ക് ലഭിച്ചിരുന്നു . കുന്നിൻ മുകളിൽ മയ്യഴിയിലെയും, മയ്യഴി പുഴയുടെയും സൗന്ദര്യം ആവോളം ആസ്വദിച്ചു കൊണ്ട് അവിടെ എത്തുന്ന ഓരോ വിദ്യാർത്ഥിക്കും പഠിക്കാനുള്ള അവസരം എന്ന് പറയുമ്പോൾ ഒരു ടുറിസ്റ്റ് കേന്ദ്രത്തിലെ അന്തരീക്ഷത്തോടെ തങ്ങളുടെ കോഴ്സ് പൂർത്തീകരിക്കുമ്പോൾ ഒരു സ്വപ്ന തുല്ല്യ അനുഭവം തന്നെയായിയായിരിക്കും! എന്ന് നിസംശയം പറയാം!

ദന്ത ചികിത്സയെക്കുറിച്ചുള്ള അറിവ് ഇവിടെയെത്തുന്ന ഓരോ വിദ്യാർത്ഥിയും മാറ്റി എഴുതും . വ്യക്തിഗത പരിശീലന സൗകര്ര്യം എടുത്തു പറയേണ്ട ഒരു സവിശേഷത തന്നെ!

മാഹി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസ് & ഹോസ്പിറ്റൽ, MINDS ൽ പഠിക്കുവാൻ സാധിക്കുക എന്നത് സ്വപ്ന തുല്യമായ ഒരു ആശയമാണ്.  അങ്ങനെ യുള്ള ആഗ്രഹവുമായി എത്തുന്ന വിദ്യാർത്ഥികളോടുള്ള കോളേജിന്റെ സമീപനവും, അവിടെ പഠിക്കുന്ന പ്രൊഫഷണലുകളുടെ സൃഷ്ടിക്ക് ഒരു സമഗ്ര സമീപനം സ്വീകരിക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം ഓരോ വിദ്യാർത്ഥിക്കും ദന്തചികിത്സയുടെ ഭാവിയെക്കുറിച്ചുള്ള വിശാലമായ കാഴ്ച നൽകുന്നു എന്നുള്ളതാണ് വാസ്തവം!

ബേസൽ സ്‌കൂളിൽ – ലബോർഡനെ – ജവഹർ ലാൽ നെഹ്‌റു ഗവർമെന്റ് ഹൈ സ്കുലേക്കുള്ള 105 വർഷത്തെ ഓർമ്മകളുമായുള്ള യാത്ര നാളെ….

മഠത്തിൽ ബാബു ജയപ്രകാശ് ✍️ My Watsapp Cell No: 00919500716709

1 Comment

  1. Coumar's avatar Coumar says:

    ബാബു ഇന്നത്തെ എഴുത്ത് അറിവിന്റെ ഒരു കൂമ്പാരം തന്നെയായിരുന്നു. നന്ദി, നമസ്കാരം 🙏

    Like

Leave a reply to Coumar Cancel reply