Time Set To Read 15 Minutes Maximum
സ്‌കൂളുമായി ബന്ധപ്പെട്ടുള്ള എഴുത്തല്ലേ ? അതുമായി ബന്ധപ്പെട്ട, ഒരു വിദ്ധ്യാർത്തി, അദ്ധ്യാപകനെ തമാശയിലുടെ ബോധവൽക്കരിച്ച കാര്യം എഴുതി തുടങ്ങാം!
മയ്യഴിയിലെ പഴയ കാല വിദ്ദ്യാഭ്യാസ ത്തെ പറ്റി പറയുമ്പോൾ എന്റെ ഓർമയിൽ എത്തുന്നത്? എൻ. എൻ. പിള്ളയുടെ കാപാലിക എന്ന പ്രസിദ്ധമായ നാടകത്തിലെ ഒരു ഡയലോഗാണ്!
കോളേജിൽ പഠിച്ചിട്ടാണോ സ്‌കൂളിൽ പഠിക്കുന്നത് എന്ന് ?
നാടകത്തിലെ! രംഗ പശ്ചാത്തലവും, ധ്വയാർത്ഥവും, നമുക്ക് മറക്കാം! അതിന്റെ; നേരർത്ഥ മെടുത്തു നോക്കിയാൽ? അക്കാലങ്ങളിൽ മയ്യഴിയിൽ പഠിച്ച, പലർക്കും കിട്ടിയ സൗഭാഗ്യമാണ് കോളേജിൽ പഠിച്ചിട്ടു സ്‌കൂളിൽ പഠിക്കാൻ !!!
എന്തിനും ഒരു സസ്‌പെൻസ് നല്ലതാണു! കോളേജിൽ പഠിച്ചിട്ടു സ്‌കൂളിൽ പഠിച്ചതിനെ പറ്റി വഴിയേ വായിക്കുമ്പോൾ മനസിലാവും അതങ്ങിനെ എന്ന് ? നമ്മൾ ഇതിനികം സ്‌കൂളും കോളേജ്ഉം മറ്റു വിദ്ധ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള പല സിനിമകളും കണ്ടുകാണും അത്തരം സിനിമകളിൽ നിന്നും നാം ഉൾക്കൊള്ളേണ്ട പല കാര്യങ്ങളും ഉണ്ട് !
പാപ്പി അപ്പച്ചനിലേ ഇന്നസന്റ് ദിലീപ് കാവ്യാ മാധവൻ കോമ്പിനേഷൻ? മിഥുനത്തിൽ താലികെട്ടിലെ ദിലീപ് നെടുമുടി വേണു കോമ്പിനേഷൻ? അതിലെ ദിലീപിന്റെ അനുഭവം ! സന്ദേശത്തിൽ ടേപ്പ് റിക്കോർഡർ തുറന്നു വെച്ച് സിനിമാ വാരിക വായിക്കുന്നതും! ശ്രീനിവാസന്റെ ഇംഗ്ളീഷ് മീഡിയം സ്‌കൂൾ! സ്പടികത്തിലെ ചാക്കോ മാഷേ? ഏതു പടമാണെന്നോർമ്മയില്ല, പ്രത്വി രാജ് ന്റെ ഒരുപടം! കുത്തഴിഞ്ഞ സർക്കാർ സ്‌കൂളിനെ? ചിട്ടയായും, മാതൃകാപരവുമായ, നീക്കത്തിലൂടെ, വികൃതി കുട്ടികളെ കണ്ടെത്തി ബോധവൽക്കരിച്ചു! പരീക്ഷയ്ക്ക് തെയ്യാറാക്കി, സ്‌കൂളിനെ 100 ശതമാനത്തിന്റെ പെരുമയിൽ എത്തിച്ച കഥ പറയുന്ന സിനിമ ! ഇതിൽ നിന്നൊക്കെ ഒരു പാട് കാര്യങ്ങൾ കുട്ടികളും അദ്യാപകന്മാരും ഉൾക്കൊള്ളേണ്ടതുണ്ട്!
ഒരിക്കൽ ഒരു അധ്യാപകൻ ക്ലാസിൽ തന്റെയൊരു വിദ്യാർത്ഥിയോട് ചോദിച്ചു. “നമുക്ക് എത്ര കിഡ്നിയുണ്ട്?”
“നാല്” അവൻ മറുപടി പറഞ്ഞു!
ക്ലാസ്സിൽ കൂട്ടച്ചിരി മുഴങ്ങി! ഉത്തരം മൊഴിഞ്ഞ കുട്ടിക്ക്, പക്ഷെ ഒരു ഭാവ വ്യത്യാസവുമുണ്ടായിരുന്നില്ല!
കുട്ടികൾക്ക് പറ്റുന്ന ചെറിയ, ചെറിയ തെറ്റുകൾ പോലും, പർവ്വതീകരിച്ച് കാണിച്ച്, അതിൽ ആനന്ദം കണ്ടെത്തിയിരുന്ന ആ അധ്യാപകൻ; അതൊരു നല്ല അവസരമായിക്കണ്ടുകൊണ്ട്, മറ്റു കുട്ടികളോടായി പറഞ്ഞു! “എല്ലാവരും കേട്ടല്ലോ? നാല് കിഡ്നിയാണ് പോലും…? ആരെങ്കിലും പുറത്തു പോയി കുറച്ച് പുല്ല് പറിച്ചു കൊണ്ടു വരൂ? ഈ ക്ലാസ്സിൽ ഒരു കഴുതയുണ്ട്. അവന് തിന്നാനാ…”!
ഇത് കേട്ട് കുട്ടി പറഞ്ഞു. “എനിക്കൊരു ചായയും..”!
ഈ മറുപടി കേട്ടതും, ക്ലാസ്സ് വീണ്ടുമൊരു കൂട്ടച്ചിരിയിൽ മുഴുകി! അധ്യാപകൻ അപമാനം കൊണ്ട് വിളറിപ്പോയി!
“കടക്കെടാ പുറത്ത്…”!
അയാൾ വാതിലിനു നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവന്റെ നേർക്ക് ആക്രോശിച്ചു!
തന്റെ ഉത്തരത്തിനെ ന്യായീകരിച്ചു തർക്കിക്കാതെ അദ്ധ്യാപകനെ ധിക്കരിക്കാതെ, പുറത്തേക്ക് നടക്കുന്നതിനിടെ തിരിഞ്ഞു നിന്നു കൊണ്ടവൻ എല്ലാ ബഹുമാനവും ഉൾക്കൊണ്ടു കൊണ്ട് പറഞ്ഞു…..!
“താങ്കൾ എന്നോട് ചോദിച്ചത് നമുക്ക് എത്ര കിഡ്നിയുണ്ടെന്നാണ്?
അങ്ങനെയെങ്കിൽ ഞാൻ പറഞ്ഞ ഉത്തരം ശരിയാണ്! നമുക്ക് നാല് കിഡ്നിയുണ്ട്! എനിക്ക് രണ്ടും, താങ്കൾക്ക് രണ്ടും!
‘നമുക്ക് ‘ എന്നത് ദ്വന്ദ്വങ്ങളെ സൂചിപ്പിക്കുന്ന പദമാണ്!
താങ്കൾ എനിക്കെത്രയെന്നോ? താങ്കൾക്കെത്രയെന്നോ? ചോദിച്ചിരുന്നെങ്കിൽ ഞാൻ രണ്ട് എന്ന് ഉത്തരം പറഞ്ഞേനേ!
എന്റെ ഉത്തരം തെറ്റാണെങ്കിൽ സാറിന്റെ ചോദ്യവും തെറ്റാണ്!
പുല്ല് കഴിച്ചു തീർന്നാൽ വെള്ളം കുടിക്കാൻ മറക്കണ്ട! ദഹനക്കേടുണ്ടാകും.”!
ക്ലാസ്സിൽ വീണ്ടും കൂട്ടച്ചിരി!
അധ്യാപകൻ ആകെ ഇളിഭ്യനായി നിന്നു! എപ്പോഴും മറ്റുള്ളവരെ പരിഹസിച്ചും, കുറ്റപ്പെടുത്തിയും ആനന്ദിച്ചിരുന്ന അയാൾക്ക്! ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അടിയായിരുന്നു അത്! പിന്നീടയാൾ ഒരു വിദ്യാർത്ഥിയുടെയും മുന്നിൽ ഈ രീതിയിൽ ആളാവാൻ മുതിർന്നിട്ടില്ല!
ഇത് ഇന്ന് പലർക്കും ഒരു പാഠമാണ്! നമുക്ക് പല കാര്യങ്ങളെക്കുറിച്ചും അറിവുണ്ടെന്ന് കരുതി, അത് മറ്റുള്ളവരെ പരിഹസിക്കാനും ‘കൊച്ചാക്കാ’നുമുള്ള ലൈസൻസാക്കിയെടുക്കരുത്!
ആരെയും വില കുറച്ചു കാണുകയുമരുത്! ആളറിയാതെ ‘ആളാവാൻ’ ശ്രമിച്ചാൽ അത് നമുക്കിട്ട് തന്നെ തിരിച്ചടിച്ചെന്നിരിക്കും!
മറ്റുള്ളവരെ അപഹസിക്കാൻ ശ്രമിക്കുന്നവർ സ്വയം അപഹാസ്യരായെന്ന് വരും! അതിനാൽ വാക്കും പ്രവൃത്തിയും സൂക്ഷിക്കുക! ബഹുമാനം നൽകി ബഹുമാനം നേടുക.!! GIVE RESPECT AND TAKE RESPECT
ഇനി കോളേജിൽ പഠിച്ചിട്ടു സ്‌കൂളിൽ പഠിച്ചതിന്റെ വിശദാംശത്തിലേക്കു വരാം!
അക്കാലങ്ങളിൽ മയ്യഴിയിലെ? നമ്മൾ പഠിച്ച വിദ്ദ്യാഭ്യാസ സ്ഥാപനത്തിന്റെ പേര് “ലബോർദ്ധനെ കോളേജ്” എന്നായിരുന്നു!
ഒന്നാം ക്‌ളാസിൽ ചേർന്ന കുട്ടിയോടും, എവിടെയാണ് പഠിക്കുന്നത് എന്ന് ചോദിച്ചാൽ കിട്ടുന്ന ഉത്തരം എൽ. ബി. കോളേജ്! അല്ലെങ്കിൽ ലബോർദ്ധനെ കോളേജ് എന്ന്!!.
പെട്ടെന്ന് ഒന്ന് ഞെട്ടും ആരും!
ഞാൻ ഇന്നും ഓർക്കുന്നു? മൂന്നിലോ- നാലിലോ പഠിക്കുമ്പോൾ? കഥ പറയുന്ന മത്സരത്തിൽ പങ്കെടുത്തതും, ഒന്നാം സമ്മാനം കിട്ടിയതും? അന്ന് പറഞ്ഞ കഥ? ബാഗ്ദാദിലെ കൊള്ളക്കാർ! എന്ന ഇറാക്കിലെ ഒരു സംഭവ കഥയായിരുന്നു!
കഥ എന്നെ പറഞ്ഞു പഠിപ്പിച്ചത് എന്റെ കസിൻ പീറ്റക്കണ്ടി രാമകൃഷ്‌ണേട്ടനാണ്! കഥ സ്റ്റേജിൽ എങ്ങിനെ പറയണം? ഇവിടെ നിറുത്തണം? അതിന്റെ ഈണം ഒക്കെ എന്നെ ബൈ ഹാർട്ടായി പഠിപ്പിച്ചിരുന്നു! ആ കഥ കഥ മുഴുവനായും ഓർക്കുന്നില്ല?
കഥയുടെ ചുരുക്കം, സത്യസന്ധനായ ഒരു സ്‌കൂൾ വ്ദ്യാർത്ഥി തന്റെ പ്രാധമീക വിദ്യാഭ്യാസം കഴിഞ്ഞു; ഗ്രാമത്തിൽ നിന്നും തന്റെ പിതാവ് ജോലിയെടുക്കുന്ന പട്ടണത്തിൽ പോവുന്ന വഴിയിൽ കൊള്ളക്കാർ പിടിക്കുകയും, തന്റെ സർവ്വതും കൈക്കലാക്കിയതും, അവസാനം കുട്ടിയുടെ ധീരതയും, സത്യ സന്ധമായ മറുപടിയും, സൗമ്മിയമായ സ്വഭാവവും, കണ്ടു കൊള്ളക്കാർ നഷ്ടപെട്ട തൊക്കെ തിരിച്ചു നൽകി, കുട്ടിയെ തന്റെ പിതാവിന്റെ അടുത്തേക്ക്, അവരുടെ സുരക്ഷിതത്വത്തിൽ തിരിച്ചേല്പിച്ചു, ശിഷ്ട ജീവിതം നല്ലവരായി ജീവിക്കുന്നതായാണ് ക്ളൈമാക്സ്!
സ്‌കൂൾ!!….. അല്ല കോളേജ്? വാർഷികത്തോടനുബന്ധിച്ചു നടത്തിയ കഥ പറയൽ മൽസരത്തിലാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്! വാർഷിക ദിവസം സ്റ്റേജിൽ വീണ്ടും ആ കഥ അവതരിപ്പിച്ചതായി ഓർക്കുന്നു !
ഒരു പക്ഷെ അന്നത്തെ ആ കഥ പറഞ്ഞു കേൾവിക്കാരെ സുഖിപ്പിക്കുന്ന ശൈലി തന്നെയായിരിക്കും ഇപ്പോഴത്തെ എഴുത്തിലും എനിക്ക് ഉപയോഗിക്കാൻ സാധിക്കുന്നത്! എന്റെ ഈ കഥ ഒരു പക്ഷെ രാമകൃഷ്‌ണേട്ടനും വായിക്കുന്നുണ്ടാവാം ! അദ്ദേഹത്തെ ഏറ്റവും അവസാനമായി കണ്ടിട്ട് രണ്ടു വർഷം ആകുന്നു!
ലബോർധനെ കോളേജിന്റെ. പശ്ചാത്തലം ശരിക്കും ക്ലിയറായി മനസ്സിൽ പതിയുന്നില്ല! എങ്കിലും, അതിന്റെ നിറവും, മോന്തായം പോലെ ഓടിട്ട മേൽക്കൂരയും, ഓർക്കുന്നു! (ഒര് പ്രത്യേക തരത്തിലുള്ള മഞ്ഞ പെയിന്റും, പച്ച ജനലുകളും ഒക്കെ ആയി) ഒരു മൂലയിലുള്ള സ്ഥലത്തു! ബെഞ്ചും മേശയും ഒക്കെ ഇട്ടു സ്റ്റേജ് ഉണ്ടാക്കി സൗകര്യം ഒരുക്കിയതും, സമ്മാനം വാങ്ങിയ തൊക്കെ മായാതെ മനസിലുണ്ട്!
സമ്മാനം കുറച്ചു ചൈനീസ് കഥകൾ അടങ്ങിയ ചെറിയ, ചെറിയ കഥകൾ അടങ്ങിയ ബുക്കായിരുന്നു! പുറത്തു വ്യാളി യുടെ പാഠമൊക്കെയായി!
എനിക്ക് കിട്ടിയ സമ്മാനം അവിടെ വെച്ച് തന്നെ,സ്‌കൂൾ ലൈബ്രറിക്ക് തിരിച്ചു നൽകാൻ എന്റെ കുഞ്ഞു മനസ്സ് ഓർമിപ്പിച്ചു! ആ ആഗ്രഹം ഞാൻ സ്റ്റേജിൽ പ്രകടിപ്പിച്ചപ്പോൾ പ്രഭാകരൻ മാഷും, രാഘു മാഷും, ബാലൻ മാഷും എന്നെ നിർബന്ധിച്ചു ആ ബുക്ക് തിരിച്ചേല്പിച്ചതൊക്കെ എന്റെ ഓർമയിൽ ഇന്നും മായാതെ ഉണ്ട് !
അന്ന് മെട്രിക്കുലേഷൻ സിലബസ് ആയിരുന്നു! പിന്നീട് അത് സ്റ്റേറ്റ് ബോർഡാക്കി മാറ്റുമ്പോൾ ക്‌ളാസ് നഷ്ട്ടം സംഭവിക്കുമ്പോഴുണ്ടാവുന്ന വർഷ നഷ്ട്ടം ഒഴിവാക്കാൻ ഒരു ക്‌ളാസ് ജംപിങ് ഒക്കെ കൊടുത്തു എന്നൊരോർമ്മ!. നാലാംക്ളാസ്സു വരെ കോ എഡ്യൂക്കേഷനായിരുന്നു! എന്നൊരോർമ!
പിന്നീട് അനക്സ് ബിൽഡിങ്‌ലായിരുന്നു ക്‌ളാസുകൾ നടത്തിവന്നിരുന്നത്! സ്ഥല പരിമിതികരണം ഷിഫ്റ്റ് സമ്പ്രദായത്തിൽ ക്‌ളാസുകൾ നടത്തിയതൊക്കെ ഓർത്തെടുക്കുന്നു!
അനക്സ് കെട്ടിടത്തിന്റെ ചിത്രം നല്ലതു പോലെ മനസിലുണ്ട്!
ഇന്ന് ആ കെട്ടിടം നിലവിൽ ഇല്ല അത് ടാഗോർ പാർക്കിന്റെ ഭാഗവും ഒരു ചെറിയ ഭാഗം മഹാത്മാ ഗാന്ധി സ്മാരകവും ആക്കി മാറ്റിയിരിക്കുന്നു! ഫ്രഞ്ച് കാരുടെ കാലത്തു ആ കെട്ടിടത്തിൽ മലഞ്ചരക്ക് സൂക്ഷിക്കുന്ന പാണ്ടിക ശാല ആയി ഉപയോഗിച്ചിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. അവരുടെ തിരിച്ചു പോക്കിന് ശേഷം 95 ശതമാനം സ്ഥലവും സ്‌കൂളിന് വേണ്ടിയും ബാക്കി വരുന്ന സ്ഥലത്തു ബാലൻ എന്ന ഒരാൾ അദ്ദേഹത്തിന്റെ നാമധേയത്തിൽ വിപുലമായ രീതിയിൽ ടൈപ്പറേറ്റിങ് ഇൻസ്റ്റിട്യൂട്ട് നടത്തി വന്നിരുന്നു !
ആ കാലങ്ങളിൽ എസ. എസ. എൽ. സി കഴിയുന്നതോടെ ടൈപ്പറേറ്റിങ്ങും ഷോർട്ട് ഹാൻഡും ജോലി ലഭിക്കാൻ അത്യാവശ്യ മായതുകൊണ്ടു ഒട്ടു മിക്ക പേരും ഈ കോഴ്‌സിന് ചേർന്ന് പരിശീലിച്ചു ലോവർ – ഹയർ പരീക്ഷ പാസാകാനുള്ള ട്രെയിനിങ് കൊടുത്തിരുന്നു ഈ സ്ഥാപനത്തിൽ വെച്ച് ! BALANS INSTITUTE OF TYPEWRITING AND COMMERCE എന്ന കറുത്ത ബോർഡിൽ തെളിഞ്ഞ വെള്ള അക്ഷരം ഒരു പാട് പേരുടെ ജീവിതത്തിൽ വെള്ള പൂശി വെളിച്ച മായി സഹായിച്ചിട്ടുണ്ട് എന്നത് ആർക്കും മറക്കാനാവാത്ത അനുഭവം ആയിരിക്കും!
വില മതിക്കാനാവാത്ത സുഗന്ധ വിളകൾ സൂക്ഷിച്ചത് പോലെ ആ മഹദ് വിദ്ദ്യാലയത്തിൽ നിന്നും കുറെ മഹദ് വ്യക്തികൾ പുനർജനിച്ചിട്ടുണ്ട് . പലരും വിലമതിക്കാനാവാത്ത രത്നങ്ങളായി മാറി ഇന്നും നമ്മുടെ ഇടയിൽ ഉണ്ട് എന്നറിയുമ്പോൾ നമുക്ക് ഏറെ സന്തോഷം തോന്നും! ആ കോളേജാകുന്ന സ്‌കൂളിന്റെ പേരിൽ വളരെ ആക്ടീവായി ഒരു സംഘടനയും നിലവിൽ ഉണ്ട് എന്ന് സന്തോഷിക്കുമ്പോഴും ഈ വർഷം കുറെ അംഗങ്ങളെ നമുക്ക് നഷ്ടപ്പെട്ട് എന്നറിയുമ്പോൾ ഏറെ ദുഃഖവും ഉണ്ട്
ആദ്യ കാലങ്ങളിൽ ലബോർദ്ദനെ കൊളേജ്ന്റെ അനക്സ് കെട്ടിടമായാണ് കെട്ടിടം ഉപയോഗിച്ചത്! അങ്ങനെയാണ് ഈ കെട്ടിടത്തിന് അനക്സ് എന്ന പേര് ലഭിക്കുന്നത് ? കെട്ടിടത്തിന്റെ ഘടന ഏതാണ്ടിങ്ങനെ?
തെക്കു വടക്കായി നീളമുള്ള കെട്ടിടം!. വടക്കു അവസാനിക്കുന്നിടത്തു നിന്ന് പടിഞ്ഞാറോട്ടു വീണ്ടും നീളും! കിഴക്കു ഭാഗത്തായി മൂന്നു പൂമുഖം!
സ്‌പെൻസർ കണ്ണേട്ടന്റെ ചായക്കടയുടെ മുൻപിൽ ചെരിച്ചു കെട്ടി ഓടിട്ട ഒരു പൂമുഖം അതിലൂടെ വലിയ വാതിലിലൂടെ അകത്തു കടന്നാൽ ടെറാ കോട്ട ടൈലിട്ട വലിയ ഹാൾ! നേരെപോയി മറ്റൊരു വാതിലുടെ ഗ്രേവ്ണ്ടിലേക്കു കടക്കാം! കടക്കുന്നതിനു മുൻപ് ഹാളിൽ നിന്ന് തന്നെ വലത്തോട്ട് തിരിഞ്ഞാൽ, വീണ്ടും ഒരു ഹാൾ! ഇടതു ഭാഗത്തായി രണ്ടു വലിയ ക്‌ളാസുകൾ! ആദ്യത്തെ ക്‌ളാസിൽ രണ്ടു ജനാല മാത്രം . രണ്ടാമത്തെ ക്‌ളാസിൽ രണ്ടു ജനലും നടുവിൽ വീതിയുള്ള നാലു ഡോർ വാതിൽ പോളികൾ? ശ്രദിച്ചു തുറന്നു പുറത്തു നോക്കിയില്ലെങ്കിൽ താഴെയുള്ള വലിയ ഗട്ടറിൽ വീഴും!
ക്‌ളാസിൽ കയറുന്നതിന്റെ ഇടതു വശത്തു ഒരു വാതിലിലൂടെ വീണ്ടും പുറത്തുവരാം! ഹാളിനു അടുത്തുള്ള മുറി വരെ നീള മുണ്ടെങ്കിലും ലൈബ്രറിയുടെ ആളുമാരായും വീതിയുള്ള മേശകളും ബെഞ്ചുകളും ഒക്കെ വെച്ച് ഒരു മുറി പോലെ ആക്കി എടുത്തു അതിലാണ് അദ്യാപകന്മാർ ഫ്രീ അവസരങ്ങളിൽ ഇരിക്കുക!
പുറത്തു കടന്നു വീണ്ടും ഉള്ളിൽ കടന്നാൽ? ചെറിയ ഒരു മുറി ആ മുറിയിൽ ചില പ്രൊവിഷണൽ സാധങ്ങൾ സൂക്ഷിച്ചിട്ടുണ്ടാവും! സ്‌കൂളിൽ ഉച്ച ഭക്ഷണം ഉള്ളതിനാൽ അതിനു വേണ്ടുന്ന സാധനങ്ങളാണ് അവിടെ ഉണ്ടാവുക! ആ മുറിയിൽ നിന്ന് തന്നെ മറ്റൊരു വലിയ മുറിയിലേക്ക് ഒരു വാതിൽ! അതിലൂടെ അകത്തു കടന്നാൽ വലിയ മുറി അവിടെ കാലത്തു അബ്ദുൾ റഹിമാൻ മാസ്റ്റർ ഹെഡ് മാസ്റ്ററായിട്ടുണ്ടാവും! ആ മുറിയിൽ നിന്ന് വീണ്ടും പുറത്തിറങ്ങിയാൽ ആദ്യം കണ്ടത് പോലെയുള്ള ഒരു പൂമുഖം അതിലൂടെ റോഡിലേക്ക് ഇറങ്ങാം . ഇതിന്റെ മിറർ ഇമേജ് ബാക്കുള്ളത്!
ഈ ബിൽഡിങ്ങിലേക്കു പള്ളി മൈതാനിയിൽ തിന്നും ഇറങ്ങിവരുന്ന റോഡ് വളയുന്ന സ്‌ഥലത്തിനു നേർക്കായി കെട്ടിടത്തിലേക്കു കയറുവാൻ വഴിയുണ്ട്! അവിടെ ചെറിയ ഒരു മുറി! ആ മുറിയിൽ നിന്നും വീണ്ടും അകത്തു കയറി നേരെ ഹാളിലേക്കും, അവിടെനിന്നു തന്നെ വലതു ഭാഗത്തായി ഒരു മരത്തിന്റെ സ്റ്റെപ്? താഴെയുള്ള അതെ രൂപത്തിൽ വലിയ ഒരു മുറിയും . മുറിയിൽ നിന്നും റോഡ് ഫേസ് ചയ്യ്തു സ്പോർട്സ് മുറിപോലെ ഒരു മുറി കണ്ണാടി ഫ്രേം ആയതിനാൽ റോഡൊക്കെ കാണാം?
തിരിച്ചു മുകളിലെ ഹാളിൽ കയറിയാൽ താഴെ പോവാൻ ഒരു മരത്തിന്റെ എൽ ആകൃതിയിലുള്ള ഒരു സ്റ്റെപ്! ഈ ഹാളിലും ആളുമാരായും ബെഞ്ചും ഇട്ടു ഒരു റൂമാക്കി തിരിച്ചു അദ്യാപകന്മാർ ക്കായി തെയ്യാറാക്കിയിട്ടുണ്ട് . ബാക്കി മിറർ ഇമേജ് പോലെ!
മുകളിലത്തെ ഹാളിന്റെ അതായതു ബിൽഡിങ്ങിന്റെ പകുതി ഭാഗവും മരം പാവിയ ഫ്ലോർ! ബാക്കി പകുതി, ഒരു വാതിലിലൂടെ ഒരു സ്റ്റെപ് ഉയരത്തിൽ ടെറാ കോട്ട ടൈൽ.
മുറികൾ രണ്ടു പകുതിയിലും താഴെയുള്ളതു പോലെ തന്നെ!
ഹാളിൽ നിന്ന് താഴെ ഇറങ്ങാൻ കല്ലുകൊണ്ട് കെട്ടി സിമന്റ് പൂശിയ ഗോവണി! ഗോവണി ഇറങ്ങി താഴെ വന്നാൽ മെയിൻ റോഡിനു ഫെയ്‌സായി നീളത്തിൽ ലുള്ള ഭാഗത്തു കിച്ചൻ ? ഗ്രേവ്ണ്ടിന്റെ നടുക്കായി ഒരു കിണറും! കിണർ മാറി മൂന്നു മുറിയുള്ള മൂത്ര പ്പുരയും, ഇത്രയുമായാൽ അനക്സ് ബിൽഡിങ് പൂർണമായി !
ഗ്രവുണ്ടിൽ നിന്നും ഒരു ചെറിയ കവാടത്തിലൂടെ അടുത്ത എൽ ബി കോളേജിന്റെ കോംബൗണ്ടിലേക്കു; കയറാം! ബില്ഡിങ്ങിന്റെ ഒരു രൂപവും മനസിലില്ല!
മെയിൻ മെയിൻ റോഡിൽ നിന്നും മറ്റൊരു എന്ററന്സിലൂടെ മുകളിൽ കയറിയാൽ ഡി. ഈ. ഓ. ഓഫീസ്. കയറിയ ഉടനെ യുള്ള മുറിയിൽ സ്പോർട്സ് റൂം!
അഞ്ചാംക്‌ളാസ്സു മുതലാണെന്നു തോനുന്നു ഉച്ചയ്ക്ക് ശേഷം, ക്‌ളാസ്! എട്ടിലെത്തിയപ്പോൾ ചില ക്ളാസൊക്കെ കെൻസ്ൽ ചെയ്യാൻ മുതിർന്നവർ ഒപ്പിക്കുന്ന ചില സൂത്രമുണ്ട്! മിക്കവാറും ആദ്യം വരുന്ന ഇംഗ്ളീഷ് ക്‌ളാസിലായിരിക്കും! ഈ സൂത്രപ്പണി ഒപ്പിക്കുക? കുറച്ചു ചളി കട്ട എടുത്തു ക്‌ളാസിന്റെ നിലത്തു ഇട്ടിട്ടു! കുറച്ചു നനച്ചു, അതിന്മേൽ പൂഴി ഇടും! എന്നിട്ടു മൂക്ക് പിടിച്ചു ക്‌ളാസിന്റെ പുറത്തു നിൽക്കും! മാഷ് വരുമ്പോൾ പറയും ക്‌ളാസിൽ രാവിലെ വന്ന കുട്ടികൾ തൂറി വെച്ചിരിക്കുന്നു വന്നു?
അടിച്ചു വാരുന്ന ചീരുവമ്മയ്ക്കു എന്തെങ്കിലും ചായ പൈസ കൊടുത്താൽ ആ സമയം നോക്കി
എവിടെ എങ്കിലും മാറി നിൽക്കും! പിന്നെ ചീരു വമ്മ മുറവും ചൂലും ഫെനോയിലും ഒക്കെ അയി വന്ന് ക്ളീൻ ചെയ്തു, ഫെനോയിലൊക്കെ ഇട്ടു വരുമ്പോഴേക്കും ക്‌ളാസിന്റെ സമയം കഴിയും! രണ്ടു മൂന്നു തവണ ഇത് ആവർത്തിച്ചപ്പോൾ പിന്നെ സംശയമായി പിടിക്കപ്പെട്ടു !
പിന്നീട് പുതിയ കെട്ടിടം പണിതതും, സ്‌കൂൾ അവിടത്തെക്ക് മാറ്റിയതൊക്ക ഓർത്തെടുക്കന്നു! വീണ്ടും കോളേജ് അനുവദിക്കപ്പെട്ടതോടെ അനക്സിൽ വീണ്ടും സ്‌കൂൾ പ്രവർത്തിച്ചു !
ഇന്റർവെൽ സമയത്തു റോഡിലിറങ്ങി അയിസിന് തിരക്ക് കൂട്ടുന്നത്? ഐസ് വിൽക്കുന്ന അസ്സുക്ക , ഉന്തുവണ്ടിയിൽ ചെത്ത് ആയിസു! .തോളിൽ ഒരു ഗ്ലാസ് പെട്ടിയുമായി നിലക്കടലയും മണിക്കടലയും വിൽക്കുന്ന ആളും; (ബാലേട്ടൻ) എപ്പോഴും ചിരിച്ചു കൊണ്ട് സ്കൂൾ പരിസരത്തു ഉണ്ടാകും! ചെറിയ മധുര നാരങ്ങ വിൽക്കുന്ന ആളെയുമൊക്കെ ഓർക്കുന്നു!
കോളറ പോലുള്ള സമയങ്ങളിൽ ഐസ് വാങ്ങാൻ പാടില്ല !എന്ന സർക്കുലർ മറികടന്നും, ഐസ് വാങ്ങിയാൽ ? രാജൻ മാഷും, ഭാസ്കരൻ മാഷും വന്ന് പിടിച്ചു വാങ്ങി കളയുന്നതും ഒക്കെ ഓർമയിൽ ഉണ്ട്!
എന്നാൽ ഇതൊന്നും നോക്കാതെ മാഷുടെ കണ്ണ് വെട്ടിച്ചു കൊലൈസുമായി റിപ്പയർ ചെയ്യാൻ കയറ്റിവെച്ച ബോട്ടുകളുടെ മറവിൽ നിന്നും ഐസ് തിന്നുമ്പോൾ പിറകിലൂടെ വന്നു ചെവിക്കു പിടിക്കുമ്പോൾ ഓർക്കും ഈ മാഷ് ഇതൊക്കെ എങ്ങനെ കണ്ടു എന്ന് . വാസ്തവത്തിൽ അവർക്കു നമ്മുടെ ചില വിരുതന്മാർ ഒറ്റു കൊടുത്തതായിരിക്കും! ഐസ് എടുത്തു കളഞ്ഞിട്ടു ചമ്മിയ മുഖവുമായി വരുമ്പോൾ ഒറ്റുകാർ നമ്മളെ നോക്കി ചിരിക്കുന്നുണ്ടാകും ! പിന്നീടുള്ള നടത്തം നിനക്ക് കാണിച്ചു തരാമെടാ എന്ന് മനസ്സിൽ പറഞ്ഞായിരിക്കും! ബെല്ലടിക്കുന്നതോടെ ആ പറഞ്ഞതും ചിന്തിച്ചതും മറക്കും പിന്നെ വീണ്ടും ഭായീ ഭായീ!
ഇന്റർവെൽ സമയത്തെ കണ്ണേട്ടന്റ്‌ടെയും ചാത്തുവേട്ടന്റെയും കടയിൽ കയറി ബോണ്ടയും, പരിപ്പുവടയും , കണ്ണൻച്ചന്റെ കടയിലെ കിഴങ്ങു പൊരിച്ചതും ഉപ്പിലിട്ട നെല്ലിക്കയും ബെൺഡ്ഡ്യയും, നില ക്കടലായും, തിരക്ക് കൂട്ടുമ്പോൾ കണ്ണൻച്ചൻ വഴക്കു പറയുന്നതും ഒക്കെ ഓർമയിൽ വരും!
നബി ദിനത്തിനും ചിൽഡ്രൻസ് ഡേ ക്കും ജാഥയായി പോകുന്നതും , ഇൻഡോ ചൈന ഇൻഡോ പാക്ക് യുദ്ധ സമയത്തു ആവേശം നിറഞ്ഞ മുദ്രാവാക്ക്യം വിളിച്ചു കൊണ്ട് ജാഥ പോകുന്നതും ജാഥയിലെ ചില മിദ്രാവാക്യങ്ങൾ … ഭൂട്ടോ ബൂട്ട് തുടക്കട്ടെ ! യാഹ്യാ പുല്ലു പാറിക്കട്ടെ ! ചൗവൻല്ലായി മൂർദ്ദാബാദ് ! ചാച്ചാ നെഹ്‌റു സിൻദാബാദ് എന്ന് വിളിച്ചു വാരി വരിയായ് നടന്നതൊക്കെ ഓർമയിൽ ഉണ്ട് .
അത്തരം ഐക്കിയ ധാർഡ്ഡ്യം ഉണ്ടാക്കുന്ന പരിപാടികളൊന്നും ഇന്ന് വിദ്യാലയങ്ങളിൽ കാണാനില്ല . ഇതൊക്കെ കുഞ്ഞു മനസിലെ കുട്ടികളിൽ വളർത്തി എടുക്കണം . രാവിലെ ഡിഡി പിരീഡിൽ പ്രതിജ്ഞ ചൊല്ലി ക്‌ളാസ് തുടങ്ങുന്നതും . സ്‌കൂൾ വിട്ടാൽ ജന ഗണ പാടുന്നതും ഒക്കെ പതിവ് കാഴ്ച . ഇപ്പോൾ എല്ലാം വിവാദമായി മാറുന്നു … എന്തൊരു വിരോധാഭാസം എന്നല്ലാതെ വേറെന്തു പറയാൻ ?
സ്‌കൂൾ വാർഷികത്തോടനുമ്പന്ധിച്ചു നടത്തുന്ന സ്പോർട്സ് ഫെസ്റ്റിവൽ സ്പോർട്സിലും, ഗെയ്‌മ്സിലും, പ്രാവീണ്യം ഉള്ളവരെ കണ്ടെത്തി ഹവ്സ് ആക്കി തരം തിരിച്ചു, പേര് നൽകും . ഗ്രീൻ ഹവ്സ്, ബ്ലു ഹവസ്, റെഡ് ഹവ്സ്, യെല്ലോ ഹവ്സ്, ചിലപ്പോൾ അത് നക്ഷത്രങ്ങളുടെ പേരിലും ഉണ്ടാവും . ഒരു തവണ ഞാനും ഹവ്സ് കേപ്റ്റനായതും; ഹവ്സ് ചാമ്പ്യനായതും ഒക്കെ ഓർമയിൽ ഉണ്ട്! വാർഷിക ആഘോഷ പരിപാടി ഫുട്ബാൾ ഗ്രാവണ്ടിലായിരിക്കും! സ്റ്റേജ് കെട്ടാൻ മേശയും ബെഞ്ചും ആഘോഷ പോകുന്നതും സ്റ്റേജ് കെട്ടുന്നതും ഒക്കെ അധ്യാപകരും കുട്ടികളും ഒക്കെ തന്നെയായിരിക്കും! മേക്കപ്പ് ചെയ്യാൻ ബാലൻ മാഷും, നാടകം അഭിനയിക്കാൻ പഴയ കാലത്തു രാമചന്ദ്രേട്ടൻ ശിവദാസ് , ബാലേട്ടൻ , ഹരിദാസ് , പിൽക്കാലത്തു പ്രഭാകരൻ മാസ്റ്റർ. ദിവാനന്ദൻ മാസ്റ്റർ. അലി, ജനാർദ്ദൻ, ജയപ്രാകാശ്, ദേവരാജ്, അങ്ങനെ പലരും ഏറ്റെടുത്തു . നാടകങ്ങൾ കളിക്കുന്നതൊക്കെ ഓർമയിൽ വരും .
സിൽവർ ജൂബിലി സമയത്തെ ആഘോഷവേളയിൽ കൃഷ്ണേട്ടന്റെ കുഞ്ഞാലി മരിക്കാറും പിന്നീട് ഗോൾഡൻ ജൂബിലി ആഘോഷ സമയത്തു അലി കുഞ്ഞാലി മരിക്കാറേ പുനർ സൃഷ്ടിച്ചതും . മീറ ഭാരത് മതയായായതും മായാതെ ഇന്നും ഓർമയിൽ താങ്ങി നിൽക്കുന്നു!
ഇന്റർ ഉസ്കൂൾ സ്പോർട്സ് മത്സരത്തിൽ പള്ളൂർ സ്‌കൂളുമായുള്ള വാശിയേറിയ മത്സരങ്ങളും, ഒരുവിധ ട്രാക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ ജെ .എൻ .ജി എഛ് .എസ വിജയി ആവുന്നതും ഗെയിംസിലും ജെ. എൻ. ജി.എഛ് .എസ ആയിരിക്കും .
വോളി ബാൾ മത്സരത്തിൽ
പള്ളുരുസ്‌കൂളായിരിക്കും വിജയിക്കുക!
ഓവറാൾ ചാംബ്യയ്‌സൻസും ജെ. എൻ എഛ് എസ ആവും! എന്റെ ചെറുപ്പത്തിലേ വിജയികളെ ഓർത്തെടുക്കുന്നു കണ്ടോത്തു സജിയേട്ടൻ, രവീന്ദ്രൻ എസ,& രാജാറാം . പിന്നീട് ആ സ്ഥാനം ജനത വിജയൻ വി വത്സരാജ് ഞാനും പ്രമോദും ദാമോദരനും പുന്ന സത്യനും അജിത്തും കായക്കണ്ടി സുരേഷും ഒക്കെയായി!
ഇവിടെത്ത മൽസരത്തിൽ വിജയിക്കുന്നവരെ പുതുച്ചേരിയിൽ കൊണ്ട് പോകും! ട്രെയിനിലാണ് പോകുക! ആൺകുട്ടികളും പെൺകുട്ടികളും ഒക്കെയായി മയ്യഴിയിൽ നിന്നും വണ്ടി കയറി സേലത്തു പോകും! അവിടം വരെ ബ്രോഡ് ഗേജ്! അവിടെ കുറെ സമയം കാത്തു നിന്നാൽ? വൃദ്ധജലത്തേക്കു മീറ്റർ ഗേജ് വണ്ടി വരും! വൃദ്ധജലത്തു നിന്നും വിളിപ്പുറത്തേക്ക് അതും മീറ്റർ ഗേജ് . അവിടെ നിന്ന് പുതുച്ചേരിയിലേക്കു വീണ്ടും വണ്ടി കയറി പുതുച്ചേരി എത്തുമ്പോഴേക്കും ഒരു വിദം ആവും!
അവിടെ എത്തിയാൽ ഏതെങ്കിലും സ്‌കൂളിലാവും താമസം! രാവിലെ എഴുനേറ്റു റെഡിയായി ഉപ്പളം ഗ്രേവ്ണ്ടിലേക്കു എങ്ങനെയെങ്കിലും എത്തണം? അവിടെയും ഒരു മാഹി ഹോട്ടലുണ്ടായിരുന്നു അവിടെന്നു ഭക്ഷണം! മത്സരങ്ങളോക്കെ കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും കൊണ്ട് പോയ പൈസ ഒക്കെ തീർന്നിരിക്കും! പ്രധാന മായും അവിടെനിന്നു വാങ്ങിക്കുക പട്ടാണി കടലയും! പൊട്ടുകടലയും, പിന്നെ മൈസൂർ പാക്കും! ഇതൊക്കെ വാങ്ങി എയർ ബേഗിൽ വെച്ച് തിരിച്ചു നാട്ടിലേക്കുള്ള യാത്ര!.
പൈസ ഒക്കെ തീർന്നതിനാൽ പോവുമ്പോൾ ഉണ്ടായ ഉത്സാഹമൊന്നും തിരിച്ചു വരുമ്പോൾ ഉണ്ടാവില്ല! തിരിച്ചുള്ള യാത്രയും അങ്ങനെ തന്നെ . ചിലപ്പോൾ തിരിച്ചു വരുമ്പോൾ ബസ്സിൽ സേലം വരെ വരും അവിടെനിന്നും മാൻഗ്ലൂർ മെയിൽ! ബുക്കിങ് ഒന്നും ഉണ്ടാവില്ല തിക്കി കയറി എവിടെയാണോ ഇടം കിട്ടുന്നത് അവിടെ ഇരിക്കുക! അല്ലെങ്കിൽ നിൽകുക! ഭാഗ്യം പോലെ ആദ്യം എങ്ങനെയെങ്കിലും എല്ലാവരുടടെയും ബാഗുകളെ കയറ്റും! മിക്കവാറും ടോയ്‍ലറ്റിന്റെ സൈഡിലും വാതിലിനടുത്തുമായിരിക്കും ഇടം കിട്ടുക!
ഒരു ട്രിപ്പിൽ ഇത് പോലെ വരുമ്പോൾ ദാമോദരൻ എല്ലാവർക്കും പട്ടാണി കടലയും മൈസൂർ പാക്കും കൊടുക്കും, ആരു ചോദിച്ചാലും ദാമോദരൻ ബേഗിൽ നിന്നും കിട്ടുന്ന സാധങ്ങൾ എടുത്തു കൊടുക്കും. ബേഗിൽ നിന്നും നോക്കാതെ ആയിരിക്കും കൈ ഇട്ടു എടുക്കുന്നത്! ആരുടെ ബെഗാണെന്നൊന്നും അറിയിയുകയില്ല എല്ലാം അട്ടിക്കിട്ടിട്ടുണ്ടാവും! കിട്ടിയവരെല്ലാം വാങ്ങി തിന്നു വണ്ടി പാലക്കാട്ടെത്തിയപ്പോൾ? തിരക്കൊക്കെ കഴിഞ്ഞു! എല്ലാവർക്കും സീറ്റു കിട്ടി! അവരവരുടെ സദാനങ്ങൾ ചെക് ചെയ്യുമ്പോഴാണ് ദാമോദരന് മനസിലാവുന്നത് അവൻറ്റെ ബേഗിൽ നിന്ന് തന്നെയാണ് സാദങ്ങളൊക്കെ എടുത്തത് എന്ന്?. എല്ലാവരും ചിരിച്ചു! കൂടെ ദാമോദരനും ചിരിച്ചു ഇതൊക്കെ ഒരു തമാശ!
ഒരു വർഷം ഇന്റർ റീജ്യണൽ മാത്സരം മയ്യഴിയിൽ വെച്ചായിരുന്നു പുതുച്ചേരിയിൽ നിന്നും,
യാനത്തു നിന്നും, കാരെക്കലിൽ നിന്നും, കുട്ടികൾ മാഹിയിൽ. ആ വർഷത്തെ ഓവറാൾ ചാമ്പിയൻ ജെ എൻ എഛ് എസ . എനിക്കും കിട്ടി 3 പ്രയിസ് രണ്ട ഫാസ്റ്റും ഒരു സെക്കണ്ടും!.
അതിൽ 400 മീറ്റർ ഓട്ടം പുതുച്ചേരി യിലുള്ള ടീമും ഞാനുമായി ഒപ്പത്തിനൊപ്പം ലാസ്റ്റ് ലെപ്പിന്റെ മുക്കാൽ ഭാഗമായപ്പോഴേക്കും ഞാൻ മറികടന്നു ഫസ്റ്റ് അയി ഫൈനിഷ് ചെയ്തതും!. ഉടനെ തന്നെ മസിൽ കയറി വീണതും ഒക്കെ ഓർക്കുന്നു!
അക്കാലങ്ങളിൽ നാഷണൽ ഫിസിക്കൽ ആപ്റ്റിട്യൂട് ടെസ്‌റ്റിഇൽ നടത്തുന്ന സ്റ്റാർ ഗ്രെഡിങ് മൽസരം നടക്കും! രണ്ടു തവണയാണ് നടതിയ മത്സരത്തിൽ വൺ സ്റ്റാറും, റ്റു സ്റ്റാറും കിട്ടിയത്തു ഒരു പെരുമയായി കാണുന്നു!
എൻ. സി .സി കേമ്പിനൊക്കെ പോവുമ്പോൾ ഈ സ്റ്റാർ നമ്മൾ പെരുമയായി കാണും.
മയ്യഴിയിലെ തന്നെ യുള്ള മറ്റു സ്‌കൂളുകളായിരുന്നു ഫ്രഞ്ചു സ്‌കൂൾ പള്ളിയുടെ മുൻപിൽ! വെറും ഫ്രഞ്ചു മീഡിയയിൽ പഠനം! മംഗലാട്ട് ഗോപി മാഷെയും ജയറാം മാഷെയും രാഘു മാഷെയും നടേശൻ മാസ്റ്റർ ! ഒക്കെ ഓർക്കുന്നു . എസ എസ എൽ ഡി പോലെ അവർക്കു ബ്രവീത് പരീക്ഷയാണ് . അത് കഴിഞ്ഞുള്ള തുടർ പഠനത്തിന് പുതുച്ചേരിയിൽ പോകണം ആയതിനാൽ മിക്കവാറും കുട്ടികൾ മാഹി കോളജിൽ തന്നെ തുടർന്ന് പഠിക്കും.
പള്ളീൽ പെരുന്നാള് തുടങ്ങിയാൽ തീർത്ഥാടനക്കാർക്കു സ്‌കൂൾ റെസ്റ്റെടുക്കാനായി അനുവദിച്ചിരുന്നു ആ കാലങ്ങളിൽ !
പിന്നീടുള്ളത്
ഗേൾസ് ഹൈ സ്‌കൂളും എൽ പി സ്‌കൂളും!
സ്‌മിറ്ററി റോഡിൽ ഹിന്ദി പഠിപ്പിക്കാനായി ഒരു സ്‌കൂൾ!. ഉസ്മാൻ സ്മാരക ഹിന്ദി വാഗവർദ്ധിനി സഭ . ദേവൂട്ടി ടീച്ചറും, ശ്രീധരൻ മാസ്റ്ററും, അനുജൻ വിശ്വൻ മാസ്റ്ററും, മദനൻ മാഷും, ഒക്കെ ക്ലാസെടുക്കും!
ട്യൂഷൻ സെന്ററായി അന്ന് ഹിന്ദിക്ക് ജാനകി ടീച്ചറും, മറ്റുള്ള വിഷയങ്ങൾക്ക് പുരുഷ് മാസ്റ്റർ, രാഘു മാസ്റ്റർ കായക്കണ്ടി ജെനു മാസ്റ്റർ! മുകുന്ദൻ മാസ്റ്റർ! ഒക്കെ വീട്ടിൽ നിന്നും ട്യൂഷൻ എടുക്കാറുണ്ട് . കോവ്ക്കലിലെ ബേബി ടീച്ചർ .
സ്‌കൂൾ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേധം കുറെ പൂർവ്വ വിദ്യാർത്ഥികൾ രണ്ടു ഗ്രുപ്പുകളായി ടൂട്ടോറിയൽ കോളേജ് നടത്തിയിരുന്നു . ഉസ്മാൻ സ്മാരക ടൂട്ടിറിയാൽ കോളേജിലും. മാഹി ടൂട്ടോറിയൽ കോളേജ്ഉം. എട്ടു ഒൻപതു പത്തു ക്‌ളാസ്സുകളിലേക്കു വർഷങ്ങളോളം ഈ രണ്ടു ടൂട്ടോറിയൽ കോളേജിലും കുട്ടികൾ പഠിച്ചിരുന്നു . ഏകദേശം 100 ശതമാനം വിജയവും എല്ലാവർഷവും ഉണ്ടാകാറുണ്ട്. ഒപ്പം അർപ്പണ ബോധമുള്ള സർക്കാർ അധ്യാപകരുടെ ആത്മാർത്ഥമായ പിന്തുണയും സഹകരണവും ഒക്കെ ആയപ്പോൾ കേരളത്തിലെ സർക്കാർ സ്‌കൂളുകളെ അപേക്ഷിച്ചു തുലനം ചെയ്യുമ്പോൾ പ്രൈവറ്റ് സ്‌കൂൾ നേടിക്കൊടുക്കുന്ന വിജയം മയ്യഴിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിരമായി നേടിയെടുത്തു മയ്യഴിക്കു പെരുമായുണ്ടാക്കിയിട്ടുണ്ട്. അത് പിന്തുടർന്നു ഇപ്പോൾ മയ്യഴിയിലെ വിദ്യാഭ്യാസ സ്ഥാപങ്ങങ്ങൾ 100 ശതമാനം വിജയം കൈവരിക്കുന്ന രീതിയിൽ എത്തിയിട്ടുണ്ട്.
ഈ അടുത്ത കാലത്തായി ഒരു പാട് അധ്യാപികാ അധ്യാപകൻ മാർക്ക് അവാർഡുകൾ ഒക്കെ വാങ്ങി മയ്യഴിയുടെ പെരുമ സംസ്ഥാനവും കഴിഞ്ഞു അഖിലേന്ത്യ തലത്തിൽ അറിയപ്പെട്ടു തുടങ്ങിയിട്ടുണ്ട് എന്നതും മയ്യഴി പെരുമ തന്നെ!
ഇങ്ങനെ ഒക്കെ ആണെങ്കിലും നമ്മുടെ വിദ്യാഭ്യാസത്തിന്റെ സംബ്രതായമൊക്കെ അടി മുടി മാറ്റം വരുത്തണം. കുട്ടികൾക്ക് താല്പര്യമുള്ള വിഷയം മാത്രം പഠിപ്പിക്കണം. തെഴിലധിഷ്ഠിത വിദ്യഭ്യാസ രീതി. ഈ സമ്പ്രദായം ഭാഷകൾ പഠിപ്പിക്കുന്നതിൽ കാണുന്നുണ്ട്. അറബിക്ക് പഠിക്കുന്ന കുട്ടിക് അറബിക് മാത്രം പഠിച്ചാൽ മതി . മലയാളം ഫ്രഞ്ചു ഹിന്ദി ഒക്കെ അങ്ങനെതന്നെ!
തൊട്ടടുത്ത സംസ്ഥാനമായ കേരളത്തിലെ സർക്കാർ വിദ്ദ്യാലയങ്ങളെ അപേക്ഷിച്ചു താരതമ്മ്യം ചെയ്യുമ്പോൾ? ഒരു ഒന്നാംകിട സ്വകാര്യ വിദ്ദ്യാലയത്തിന്റെ നിലവാരവും, അച്ചടക്കവും, മയ്യഴിയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾ പുലർത്തുന്നുണ്ട് എന്ന് പറയുന്നതിൽ അതിശയോക്തിയൊന്നും ഇല്ല! അതിന്റെ എല്ലാ ക്രഡിറ്റും അർപ്പണ ബോധമുള്ള മയ്യഴിയിലെ അധ്യാപികാ അധ്യാപിക മാർക്ക് അവകാശപ്പെട്ടതാണെന്ന് പറയുന്നതിൽ അഭിമാനിക്കാം മയ്യഴിക്കാർക്കു!
സ്വകാര്യ സ്‌കൂളിന്റെ പ്രസക്തി എപ്പോഴും വർദ്ധിക്കുന്നത് സർക്കാർ സ്‌കൂളുകളിലെ നിലവാര തകർച്ചയിൽ ഊന്നിയാണ്! അപ്രകാരം വിലയിരുത്തുമ്പോൾ? സ്വകാര്യ വിദ്യാഭാസസ്ഥാപങ്ങൾ മയ്യഴിയിൽ വിജയത്തിന്റെ പെരുമയിൽ ഊറ്റം കൊള്ളാനൊന്നും ഇല്ല എന്ന് വേണം കരുതാൻ? എങ്കിലും ഇത്തരം സ്ഥാപങ്ങൾ സ്വകാര്യ മേഖലയിലും കോർപറേറ്റ് മേഖലയിലും നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്നതിൽ നമുക്ക് സന്തോഷിക്കാം!
പൊതുവെ സമരത്തിന്റെ അതിപ്രസരമൊന്നും ഇല്ലാതെ, മയ്യഴിയിലെ വിദ്യാഭ്യാസ മേഖല പ്രശംസനീയമായ് തന്നെ മുൻപോട്ടു പോകുന്നതിൽ നമുക്ക് അഭിമാനിക്കാം!
ചെറിയ ചെറിയ ഒന്നോ രണ്ടോ സമരം ഒഴിച്ചാൽ സ്‌കൂൾ ലീഡർ മാളികവീട്ടിൽ ശിവദാസിന്റെ നേതൃത്വത്തിൽ നടത്തിയ ഹിന്ദി വിരുദ്ധ സമരം ഓർത്തെടുക്കുന്നു. തുടർന്ന് സ്‌കൂൾ അനശ്ചിതമായി അടച്ചിട്ടു രക്ഷിതാക്കളുടെ ഡിക്ലറേഷൻ വാങ്ങി സ്‌കൂൾ തുറന്നതൊക്കെ ഓർക്കുന്നു!
എങ്കിലും, രക്ഷിതാക്കളുടെ ചെറിയൊരു ശ്രദ്ധക്കുറവ് കുട്ടികളുടെ മേൽ ഇല്ലേ? എന്നൊരു സംശയം! ഒരു ഉദാഹരണം പറഞ്ഞു ഇന്നത്തെ എഴുത്തു അവസാനിപ്പിക്കാം.
വർഷം കൃത്യമായി ഓർമയിൽ ഇല്ല! അനുജൻ കനകരാജ്; സ്‌കൂൾ ലീഡർ ആയി ! സ്‌കൂളിലെ ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ചു കെ. എസ. യു. ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി സമരം നടത്തി വീട്ടിൽ വന്നു! അന്ന് അച്ഛൻ വീട്ടിൽ ഭക്ഷണം കഴിക്കാൻ വന്നപ്പോൾ അനുജൻ വീട്ടിൽ? ഉടനെ ചോദ്ദ്യം എന്താ സ്‌കൂളില്ലേ ?
ഒന്നും മനസ്സിൽ കരുതാതെ യുള്ള ഉത്തരം! ഇന്ന് സമരമായിരുന്നു! അച്ഛൻ ഓഹോ? എന്തിനായിരുന്നു സമരം ? അനുജൻ ആവേശത്തോടെ! സമരത്തിന് നേതൃത്വം കൊടുത്തു വിജയിപ്പിച്ച ആവേശം …!! പറഞ്ഞു ഫീസ് വർധനവിൽ പ്രതിഷേദിച്ചുള്ള സമരം! ഓഹോ അങ്ങനെ യാണോ ? എന്നാൽ ഒരു കാര്യം ചെയ്യൂ, ഇന്നത്തെ ടൈമ് ടേബിൾ പ്രകാരമുള്ള പുസ്തകങ്ങൾ ഒക്കെ എടുത്തു റെഡിയായിക്കോ! നിന്റെ ഫീസ് കൊടുക്കുന്നത് ഞാൻ ആണ്! നിന്റെ പണി പഠിക്കുക എന്നതാണ്! ഫീസ് കൊടുക്കുന്നത് രക്ഷിതാക്കളാണ് അവരുടെ ജോലിയാണ് രക്ഷകർത്താക്കളുടെ മീറ്റിങ്ങ് കൂടി സമരം വേണോ? എന്തു നിലപാട് എടുക്കണം എന്ന് തീരുമാനിക്കാനുള്ളത് ?
സംഗതി അച്ഛൻ പറഞ്ഞാൽ പറഞ്ഞതാണ്! അനുജൻ ക്‌ളാസിൽ പോയിരുന്നാലുള്ള പ്രായോഗീകത ഒക്കെ ആലോചിച്ചു ‘അമ്മ ഇടപെട്ടു മദ്ദ്യസ്ഥതയിൽ തല്ക്കാലം പ്രശ്ത്തിനു പരിഹാരം കണ്ടു! കൂട്ടത്തിൽ ഒരു വാണിങ്ങും ഇനി മേലിൽ ഇത്തരം സംഭവം ആവർത്തിക്കരുത് എന്ന്! സ്‌കൂളിലും കോളേജിലും രാഷ്ട്രീയം വേണ്ടെന്നല്ല! അവർ രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങൾ ആവാന് പാടില്ലാ! അത് ഉറപ്പുവരുത്തേണ്ടത് ഓരോ രക്ഷിതാവിന്റെയും കടമ തന്നെയാണ്! കാരണം അവർ വളർന്നു വരുന്നത്, അവരെ വളർത്തുന്നത്? അവരെ പഠിപ്പിക്കുന്നതു ഒക്കെ രക്ഷിതാവാണെന്നുള്ള തിരിച്ചറിവ് നമുക്കുണ്ടാവണം! എന്ന് മാത്രം ഓർമിപ്പിക്കട്ടെ!
സ്‌കൂൾ ചരിത്രം തുടരും ….
മഠത്തിൽ ബാബു ജയപ്രകാശ് ✍️ My Watsapp Cell No: 00919500716709









