നാടൻ കളിയും നാട്ടു വിശേഷവും

Time Set To Read 12 Minutes Maximum

കോപ്പ അമേരിക്ക ഫുട്ബോൾ മത്സരം ആവേശത്തിമിർപ്പോടെ ഉറക്ക മൊഴി ച്ചോക്കെ കണ്ടു? ഇനി ലോക കപ്പിനുള്ള ഊഴമാണ്! അതിന്റെ പ്രവർത്തനങ്ങൾ എല്ലാം കൊറേണ കാരണം മന്ദ ഗതിയിലാണെങ്കിലും? മുറയ്ക്ക് നടക്കുന്നുണ്ട്… അങ്ങ് ഖത്തറിൽ! കൊറോണയാണേൽ, കൊറേണ ലക്ഷണ മില്ലെങ്കിലും? ഖത്തർ അമീർ ഒരു മുടക്കവും കൂടാതെ സജ്ജീകരിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നറിയുന്നതിൽ സന്തോഷം!

ഫുട്ബോൾ ഭ്രാന്തന്മാരായ എല്ലാവരും അവരവരുടെ ക്ലബ്ബ്കൾക്കു വേണ്ടി വീണ്ടും പക്ഷം പിടിച്ചു തുടങ്ങും! അതിന്റെ വിസിലടിക്കു കാതോർത്തു ഇരിക്കയാണ്! അത് കേൾക്കേണ്ട താമസം, പിന്നെ അങ്ങോട്ട് ദിവസവും ഇതിനെ പറ്റിയായിരിക്കും വാർത്തകൾ! ഇതൊക്കെ കാണുമ്പോൾ തോന്നും കൊറോണയല്ല! കോറോണേന്റെ അപ്പുപ്പൻ, വറോണ വന്നാലും ങ്ങങ്ങൾ കാൽപ്പന്തു കളിക്കാർ കൊറോണയെ നിലം തൊടീക്കാതെ പമ്പ കടത്തും?

കളി തുടങ്ങിയാൽ അതായിരിക്കും സ്‌ഥിതി! അത് കൊറോണ മനസിലാക്കിയാൽ നല്ലതു ? എന്നെ കൊറോണയെ ഓർമിപ്പിക്കാനുള്ളു!

കളികൾ തുടങ്ങേണ്ട താമസം! ദൃശ്യമാദ്ധ്യമങ്ങളിലും, പത്ര മാദ്യമങ്ങളിലും, കളിയുടെ അവലോകന വീഡിയോവും, ചിത്രങ്ങളുമായി നിറഞ്ഞു നിൽക്കും!

കളിക്കാരെ അനുകരിച്ചു ദേഹത്ത് പച്ചകുത്തും! തലമുണ്ഡനം ചെയ്തു ചിത്രങ്ങൾ വരച്ചും! ഇഷ്ട്ട പെട്ടകളിക്കാരുടെ രാജ്യങ്ങളുടെ ജേഴ്‌സി ധരിച്ചും! ഐഖ്യ ദാർഢ്യം പ്രകടിപ്പിക്കും!

കളികളുടെ പ്രസക്ത ഭാഗങ്ങളുടെ വീഡിയോ ക്ലിപ്പുകൾ മത്സരിച്ചു സോഷ്യൽ മീഡിയകളിലും ആവർത്തിച്ച് നമുക്കും കാണാം!

അത് കഴിയുമ്പോഴേക്കും, ക്രിക്കറ്റിനുള്ള ഊഴമാവും! അല്ലങ്കിൽ തന്നെ കോറോണേന; പുല്ലുപോലെയാക്കി ഐ. പി. ൽ തുടങ്ങിയതാ! പക്ഷെ കൊറോണയാരാ മോൻ? കുടുക്കിക്കളഞ്ഞു! ഒരേ സമയം തന്നെ ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ഇല്ലാത്ത വിദം ബൗൺസർ ബൗൾ ചെയ്തു, എൽ. ബി. ഡബ്ല്യൂവും, കോട്ട് ബിഹൈൻഡും, സ്റ്റമ്പ് തെറിപ്പിക്കലും, അകെ കൺഫ്യൂഷനായി! മുഖ്യ നിയന്ത്രകനും, സഹായിക്കും, സാക്ഷാൽ പരമശിവനും!! (മൂന്നാം കണ്ണ് തുറക്കുന്നവനും) പിന്നെ ഒറ്റ പോംവഴിയെ ഉള്ളു.. താൽക്കാലീകമായി ! ഐ .പി. എൽ കൊറോണ കാരണം നിറുത്തിവെച്ചു! വേറൊരു പോം വഴിയും കണ്ടില്ല!

ഇല്ല! ഇനി കളി തുടങ്ങണമെങ്കിൽ ഡബ്ല്യൂ. എഛ്. ഒ പറഞ്ഞാലും പറ്റില്ല! ഐ. സി. സി. യും പിന്നെ ബി. സി. സി യും പറയണം! ടെസ്റ്റ് റിപ്പോർട്ട് വരണം! ഇതൊരു പ്രത്യേക സംഭവമായതുകൊണ്ടു കുറച്ചു കൂടുതൽ സമയം, എടുക്കും . കോവാക്സിൻ അപ്പ്രൂവലിനു കാത്തു നിൽക്കുംപോലെ ? ഐ. സി. എം. ആർ; എന്നൊക്കെ പറയും പോലെ? ഏ.സി. സി., യും , ബി. സി. സി .ഐ യും ഒക്കെ ടെസ്റ്റ് റിപ്പോർട്ട് കൊടുക്കണം!?

അതുകൊണ്ടു ഇത്തവണത്തെ ലോക കപ്പു ഫുട്ബാളിന് ആരാധകരും കൂടുതൽ കാണും ! കളി ഇഷ്ടമില്ലാത്തവരും, ഇക്കുറി കളി കാണും? തീർച്ച ! ലോക്ക് ഡൗണും, കോവിഡ് പ്രോട്ടോക്കോളിന്റെ, ഒക്കെ ഭാഗമായി പൂർണമായും, ഭാഗീകമായും ആളുകളൊക്കെ വീട്ടിലിരിക്കയാണല്ലോ? സമയം കൊല്ലാൻ ഇതേ വഴിയുള്ളു !

3 ഡി സംവിദാനം വന്നതോട് കൂടി ഇപ്പോൾ ആളുകൾ പറയുന്നു ഹെൽമറ്റും, അബ്ഡമൻ പാഡും, ഫേസ് ഷീൽഡും, മാസ്ക്കും ഒക്കെ റെഡിയാക്കിയിട്ടുണ്ട് കളി 3 ഡി യിൽ കളി കാണാൻ ? കൊറോണയെങ്ങാനും പടർന്നാലോ എന്ന് പേടിച്ചുള്ള മുൻ കരുതലാ!

കഴിഞ്ഞ ഒന്നര വർഷമായി വീട്ടിലിരുന്നവർക്കു ടി .വി യിലൂടെ കളി കണ്ടു ബോറടി മാറ്റാനൊരവസരം! ലോക കപ്പു ഫുട്ട്ബോളിനെ സ്വാഗതം ചെയ്യുന്നതൊടൊപ്പം, നമ്മുടെ നാട്ടിൻ പുറങ്ങളിലെ ചില നാടൻ കളികളെ നമ്മൾ മുഴുവനായും മറന്നു!! അല്ല പാടെ അവഗണിച്ചു!!!? അതാണ് ഉചിതമായ പ്രയോഗം!

അല്ലങ്കിലും പാവം കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! അത്തരം കളികൾ കളിക്കാൻ കളിക്കളമോ സൗകര്യമോ ഇന്ന് നമുക്ക്ണ്ടോ? അത് കൊണ്ട് തന്നെയാ പിള്ളേരുന്നു, ഐ.പാഡും മൊബെയിലുമായി പബ്‌ജി ഒക്കെ ആയി സമയം കളയുന്നത് !

നമ്മുടെ തനതായ നാടൻ കളി കളിൽ നിന്നു തന്നെയാ ക്രിക്കറ്റും, ബേസ് ബോളും, രൂപം കൊണ്ടത് ? കുട്ടിയും കോലിന്റെ വക ബേദമല്ലേ അതൊക്കെ? ഗോട്ടി കുണ്ടു കളി ! ഗോൾഫിനെ ഓര്മിപ്പിക്കുന്നില്ലേ ?

പക്ഷെ അതിനു വ്യക്തമായ നിയമാവലികളുണ്ട്‌! കളിക്കുന്നവർ ദേശീയമായാലും, അന്തർ ദേശീയമായാലും, നിയമങ്ങൾ പാലിക്കാൻ നിർബന്ധിതരാണ്! ഇതൊക്കെ ഇന്നത്തെ കുട്ടികളോട് പറഞ്ഞിട്ടെന്തു കാര്യം? അവർ നമ്മുടെ പഴയ കളികളൊന്നും കണ്ടിട്ടില്ലല്ലോ?

നമ്മുടെ അന്ന്യം നിന്ന നാട്ടിൻ പുറത്തെ കളികൾക്ക് അത്തരം നിയമാവലികളോ നിബബന്ധനകളോ? ഒന്നും ഇല്ല! എന്നുള്ള പ്രത്യേകത ഉണ്ട്! അത്തരം അന്ന്യം നിന്നകളി കളാവട്ടെ ഇന്നത്തെ വിഷയം …! ഈ കളികൾക്ക് അന്തർ ദേശീയ നിയമാവലികൾ ഒന്നുമില്ലെങ്കിലും? അവർക്കു നാട്ടിൻ പുറത്തെ നിയമാവലികൾ ഉണ്ട് അത് പാലിക്കാൻ നിർബന്ധിതരാണ് അവർ!

വളരെ കാലമായി കളി കളിച്ചിട്ടും കണ്ടിട്ടും! ഏകദേശ ഓർമകളാണ്! ചില പാകപ്പിഴകൾ ഇണ്ടായിട്ടുണ്ടാവാം..

നമ്മുടെയൊക്കെ ചെറുപ്പ കാലത്തുള്ള പല നാടൻ കളികളും ഇപ്പോൾ കാണാനില്ല ! കളിക്കെണമെന്നു ആർക്കെങ്കിലും ആഗ്രഹം തോന്നിയാൽ തന്നെ അതിനു പറ്റിയ സ്ഥലവും ലഭ്യമല്ല എന്നുള്ളതാണ് വാസ്തവം!  വിശാലമായ പറമ്പുകളെല്ലാം കെട്ടിടങ്ങളും, വീടുകളുമായി മാറിയിരിക്കുന്നു; അല്ല മാറ്റപ്പെട്ടിരിക്കുന്നു !

തല പന്ത് കളി / ആട്ട കളി .

തെങ്ങോല കൊണ്ടു മടഞ്ഞു, ഉണ്ടാക്കുന്ന ഒരു തരം ആറു ഭാഗങ്ങളുള്ള ഒരു ബോൾ! ഓല കണ്ണികൾ കീറി നാലുചീളുകളാക്കിയും, ആറു ചീളുകളാക്കിയും മടയും. വെയിറ്റിനു വേണ്ടി ഒരു ചെറിയ കല്ലു മടയുന്നതുനു മുൻപ് അതിൽ ഇടും?

കളി ആര് അദ്ദ്യം തുടങ്ങണമെന്ന് ഒരു നാണയ മെടുത്തു അച്ചും – മാതയും പറഞ്ഞു തീരുമാനിക്കും! ഈ രീതിക്കു ദേശീയമായാലും അന്തർ ദേശീയമായാലും ഇതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല….! അത് ക്രിക്കെറ്റായാലും, ഫൂട്ട് ബോളായാലും ടെന്നീസായാലും…

കളിയുടെ ഏകദേശ രൂപം ഇങ്ങനെ!!
കുട്ടികളുടെ എണ്ണമനുസരിച്ചു സമമായി രണ്ടു ടീമായി തരം തിരിക്കും!

ഏഴു പരന്ന ചെറിയ കല്ലുകൾ ഒന്നിന് മേൽ ഒന്നായി അടുക്കി വെക്കും! എതിർ ടീമിനെ പിറകിലാക്കി നിന്നിട്ടു മടഞ്ഞ ആട്ട ഒരു കൈയ്യിൽ ഉയർത്തിപ്പിടിച്ചു, മറ്റേ കൈ കൊണ്ട് ശക്തമായി പിറകോട്ടടിക്കും! തലയ്ക്കു മുകളിലൂടെ ! എതിർ ടീമിലുള്ളവർ പൊന്തി വരുന്ന ആട്ട പിടിക്കുന്നത് ശ്രദ്ദിക്കണം! പിടിച്ചാൽ, പിന്നെ ടീമിലെ രണ്ടാമൻ അത് തുടരും! അതുകൊണ്ടു പിടിക്കാതെ വേണം തലയ്ക്കു മുകളിലൂടെ ആട്ട അടിക്കാൻ.!

പിടിച്ചില്ലേൽ ആദ്യം കളിച്ചവർ പല ഭാഗങ്ങളിലായി ഓടി നിൽക്കും! എതിർ ടീമിലുള്ളവർ അപ്പോഴേക്കും അടുക്കി വെച്ച കല്ലുകൾ പൂർണമായും തട്ടി നിരത്തും! അപ്പോൾ ആട്ട എതിർ ടീമിന്റെ കയ്യിലുണ്ടാവും! ബോൾ ആരുടെ കയ്യിലാണെന്നും? എവിടെനിന്നു എറിയുമെന്നൊക്കെ? നോക്കി വേണം നിലത്തു വീണ കല്ലുകൾ വീണ്ടും അടുക്കിവെക്കാൻ!

ഈ സമയം ആട്ടയുടെ ഏറു, കല്ല് അട്ടിവെക്കാൻ ശ്രമിക്കുന്നവരുടെ ദേഹത്ത് കൊള്ളാതെ നോക്കണം! ഏറു കൊള്ളാതെ ബോളോ ആട്ടയോ? അടുത്തു വരികയാണെങ്കിൽ കാലുകൊണ്ട് തട്ടി ദൂരേക്ക്‌ തെറിപ്പിക്കാം!

ആട്ട യുടെ ദൂരം മനസ്സിൽ കണ്ടു, കല്ലുകൾ വീണ്ടും അടുക്കി വെക്കാൻ ശ്രമിക്കണം, കല്ലുവെക്കുന്നതിനിടയിൽ ആട്ട ദേഹത്ത് കൊണ്ടാൽ ആ ടിം ഔട്ട്!

ഓരോ പ്രാവശ്യം ഏറു കൊള്ളാതെ കല്ലുവെച്ചാൽ ഒരു സെറ്റ് ജയം! എത്ര പ്രാവശ്യം ഇത് തുടരുന്നുവോ അതുവരെ ഈ പ്രക്രിയ തുടർന്ന് കൊണ്ടേ ഇരിക്കും!  

ആട്ട അടിക്കുന്നതിന്റെ രീതി മാറി കൊണ്ടിരിക്കും ! ആട്ട മുകളിൽ എറിഞ്ഞ താഴ വരുന്നതിനു മുൻപ് എറിഞ്ഞ കൈ തുടയിൽ അടിച്ചുഉം , അത് കഴിഞ്ഞാൽ കാൽ പാദത്തിൽ അടിച്ചും ഒക്കെ ? ഓരോ പ്രവശ്യം കല്ലുകൾ മാറ്റിവെച്ചാൽ വീണ്ടും ആദ്യം ചെയ്തത് തുടരും!

അഞ്ചു അല്ലെങ്കിൽ പത്തു എന്നുള്ള സ്‌കോർ ആദ്യമേ നിശ്ചയിക്കും, എന്നിട്ടായിരിക്കും കളി തുടങ്ങുക . ആദ്യം ആരാണോ സ്‌കോർ പൂർത്തീകരിക്കുന്നതു അവർ വിജയികളായിരിക്കും!

അപ്പോൾ അവർ ചെയ്യേണ്ടത്? ടീമിൽ എത്രപേരുണ്ടോ? അത്ര പേരും ആട്ട കൈ പത്തി മടക്കി, മലർത്തി പിടിച്ചു, ആട്ട കയ്യിൽ വെച്ച്, മുകളിൽ നിലത്തു വീഴാതെ എത്ര പ്രവശ്യം തട്ടാൻ പറ്റുമോ? അത്രയും പ്രാവശ്യം തട്ടി, എണ്ണമെടുത്തു ഓരോരുത്തരും മുട്ടിയ എണ്ണമനുസരിച്ചു അവർക്കു പറ്റാവുന്ന ദൂരത്തിൽ ഏറിയും!

ആദ്യം എറിഞ്ഞ ആട്ട വീണ സ്ഥലത്തു നിന്ന് വേണം രണ്ടാമത്തെ ആൾ ആട്ട വീണ്ടും എറിയേണ്ടത്? അങ്ങനെ എത്ര ആളുകൾ കളിയിൽ പങ്കെടുത്തിരുന്നുവോ, അത്രയും തവണ ആട്ട ഏറിയും!

ആട്ട എവിടെയാണോ അവസാനം വീണത് അവിടെനിന്നു വേണം തോറ്റ ടീമിലെ ആൾ ആട്ടയുമെടുത്തു, റിലേയായി അടുത്ത പോയിന്റിലുള്ള ആൾക്ക് ശ്വാസം വിടാതെ ആട്ട കൈമാറി,  കൈമാറി കല്ല് വെച്ചതിനു അടുത്തുവരെ വരണം!

ഓടിക്കൊണ്ടിരിക്കുന്ന ആൾ അയാളുടെ ശ്വാസം നിറുത്തുന്നതിനു മുൻപ് പുതുതായി ഓടുന്ന ആൾക്ക് ആട്ട കൈമാറണം! അയാളും ഏറ്റു പാടി വീണ്ടും ഓടി അടുത്തപോയിന്റുള്ള ആൾക്ക് കൈമാറി ഇത് തുടരണം.?

ഓടുമ്പോൾ ശ്വസം വിടുന്നുണ്ടോ? എന്നറിയാൻ ആട്ടയുമായി ഓടുന്ന ആൾ പാടി… പാടി.. പാടി എന്ന് ഉറക്കെ പറഞ്ഞായിരിക്കണം ഓടേണ്ടത്! എവിടെ വെച്ച് ശ്വാസം വിടുന്നുവോ അവിടെനിന്നു വീണ്ടും ഒരു പ്രാവശ്യം ആട്ട ഏറിയും, പിന്നെ അവിടന്ന് തുടങ്ങണം ആട്ടയുമായി ഓടാൻ! ചിലപ്പോൾ ഇത് തുടർന്ന് കൊണ്ടേ ഇരിക്കും.

ആ അവസ്ഥയിൽ എതിർ ടീമിനോടുള്ള ദേഷ്യം തീർക്കാൻ ശ്വാസം വിടാതെ ചിലർ ഇങ്ങനെ പാടുന്നത് കേൾക്കാം? പാടി… പാടി…. പാടി….പാടി.. പാടിച്ചോന്റെ വായിൽ തൂറി … തൂറി …! തൂറി! എന്ന് പറഞ്ഞു ഓടുന്നതും കാണാം?

അന്നത്തെ രസകരമായ ഓർമകളാണ് ഇതെല്ലാം. അവസാനത്തെ ആൾ ഓടി കളി തിടങ്ങിയസ്ഥലത്തു എത്തിയാൽ അവിടെ അദ്ധ്യ സെറ്റ് കളി അവസാനിക്കും!
അടുത്ത കളി  തുടങ്ങുക തോൽവി അടഞ്ഞ ടീമായിരിക്കും…!

പിന്നെ അതോടോപ്പം മൂന്നിൽ ഒരു ഭാഗം വലുപ്പത്തിൽ ഒരു ചുള്ളി, രണ്ടു ഭാഗവും പെൻസിൽ കൂർപ്പിക്കുന്നതു പോലെ കൂർപ്പിക്കും! അത് നിലത്തു വെച്ചാൽ കൂർപ്പിച്ച രണ്ടറ്റവും നിലത്തു നിന്നും ഉയർന്നിരിക്കണം! 

കുട്ടിയും കോലും / ചുള്ളിയും കോലും.
ഏകദേശം മുപ്പതു മുപ്പത്തിയഞ്ചു സെന്റീമീറ്റർ നീളത്തിലും, ഒരു ഒന്നര ഇഞ്ചു വ്യാസത്തിലും ഉള്ള ഒരു കോൽ, അറ്റം ഒന്നര ഇഞ്ചു ചെരിച്ചു ചെത്തി മിനുസിയിരിക്കും?

ഈ കളിയും, തുടങ്ങുബോൾ എത്ര കുട്ടികളുണ്ടോ? അതിനെ രണ്ടു ഭാഗമാക്കും, രണ്ടു ടീമിലും സമം കുട്ടികൾ? ഹെഡും – ടയിലും മറിച്ചു കളി തുടങ്ങുന്ന ടീമിനെ നിശ്ചയിക്കും!

തുറന്ന സ്ഥലത്തു ചെറിയ ഒരു കുഴി ഉണ്ടാക്കും, ഒരു ഗോട്ടിക്കുണ്ട് പോലെ? അതിൽ കോൽ കുത്തിപ്പിടിച്ചു അതിനോട് ചേർത്ത് കുട്ടി വെക്കും, പിന്നീട് ഒരു കൈ കൊണ്ട് കോല് പിടിച്ചു, മറ്റേ കൈകൊണ്ടു കോലിനെ ആഞ്ഞു മുന്നോട്ടു തള്ളും! എതിർ ടീമിലെ അംഗങ്ങൾ കൂട്ടി പിടിച്ചാൽ അവർ ഔട്ട് . അപ്പോൾ അടുത്ത ഊഴം ടീമിലേ മാറ്റങ്ങങ്ങൾ തുടരും!

എതിർ ടീമിന് പിടി കൊടുക്കാതെ തള്ളിയാൽ എവിടെയാണോ കുട്ടി വീഴുന്നത് അവിടെ നിന്ന് ഉന്നം വെച്ച് കുട്ടി തെറിപ്പിച്ച കുഴിയുടെ അടുത്തേക്ക് എറിയണം! അവിടെ കോലുമായി കുട്ടി തെറിപ്പിച്ച ആൾ നിൽക്കുന്നുണ്ടാവും എറിയുന്ന ചുള്ളിയെ സാധിക്കുമെങ്കിൽ അടിച്ചു തെറിപ്പിക്കാം! എവിടെയാണോ ചുള്ളി വീഴുന്നത് അവിടെ നിന്ന് ഒരു കോൽ നീളം കുഴിയുമായി ഉണ്ടെങ്കിൽ ചുള്ളി തെറിപ്പിച്ച ടീമ് എതിർ ടീമിന് കളി കൈ മാറണം.

ചുള്ളിവീണിടത്തു നിന്നും ഒരു കോലിൽ അധികം ദൂരമുണ്ടെങ്കിൽ കളി തുടരാം! ചുള്ളി വീണിടത്തു നിന്ന് കോലുകൊണ്ടു ചുള്ളിയുടെ അറ്റത്തു സാമർത്യ മനുസരിച്ചു അടിച്ചു ചുള്ളിയെ വായുവിൽ ഉയർത്തുകയും, ഉയർന്ന ചുള്ളിയെ കോലുകൊണ്ടു തട്ടണം, നിലത്തു വീഴുന്നതിനു മുൻപ് എത്ര തവണ ചുള്ളിയെ വായുവിൽ വെച്ച് മുട്ടുന്നുവോ? അതിനനുസരിച്ചു ആയിരിക്കും കളി പുരോഗമിക്കുക?

അങ്ങനെ ആദ്യം മുട്ടിക്കഴിഞ്ഞാൽ ചുള്ളി വീണിടത്തു നിന്ന് രണ്ടാമതും ചുള്ളിയെ വായുവിൽ ഉയർത്തുന്നതോടൊപ്പം കോലുകൊണ്ടു അടിച്ചു ദുരെ തെറിപ്പിക്കും. രണ്ടു പ്രാവശ്യം ഇത് തുടരാം. ഇങ്ങനെ അടിച്ചു തെറിപ്പിക്കുമ്പോൾ എതിർ ടീമിലെ അംഗങ്ങൾ ചുള്ളി പിടിച്ചാലും കളിക്കുന്ന ടീമ് ഔട്ടാവും .

മൂന്നാമത് ചുള്ളി എവിടെയാണോ വീണത് അവിടെനിന്നും ഒരു ഊഹത്തിനു എണ്ണം പറയണം! ഊഹം കണക്കാക്കുക കോലുകൊണ്ടു വായുവിൽ ചുള്ളി എത്ര തവണ അടിച്ചുവോ അതനുസരിച്ചാ യിരിക്കും?

ഓരോ മുട്ടലിനും ഓരോ അളവാണ് . ഒരു മുട്ടിനു കോലളവ് , രണ്ടു മുട്ടിനു ചുള്ളിയളവു, മൂന്നു മുട്ടിനു തള്ളവിരൽ അളവ്! നാലുമുട്ടിനു അരി മണി അളവ്!, അഞ്ചു മുട്ടിനു പയർ അളവ്!

കോലിന്റെ ഷേപ്പ് റൗണ്ടായതിനാലും മുട്ടുമ്പോൾ ചുള്ളി പിടിക്കാൻ സാദ്ധ്യത ഉള്ളതിനാലും മാക്സിമം രണ്ടു മുട്ട് അതും താണ്ടിയാൽ മൂന്നു മുട്ട്! മിക്കവാറും ഒരു മുട്ടായിരിക്കും!

അദ്ധ്യമേ കളി ജയിക്കേണ്ട സംഘ്യ തീരുമാനിച്ചിരിക്കും അധികവും 1000 അല്ലെങ്കിൽ 5000 ഒക്കെ ആയിരിക്കും.

പറഞ്ഞുവെല്ലോ ഊഹത്തിനു ഒരു സംഖ്യ പറയാൻ ഉദാഹരണത്തിന് ചുള്ളിയും കുഴിയും തമ്മിലുള്ള ദൂരം ഏകദേശം മനസ്സിൽ കണ്ടു 100 പറഞ്ഞാൽ എത്ര മുട്ടണോ മുട്ടിയത് അത് വെച്ച് അളക്കും.

എല്ലാ അളവും കോലുകൊണ്ടായിരിക്കും. ആദ്യമേ ഒരു കോലിനു ഇത്രചുള്ളി, ഇത്ര വിരൽ, അതും അല്ലെങ്കിൽ ഇത്ര അരിയളവ്, പയർ അളവ് എന്ന് നിശ്ചയിച്ചിരിക്കും! അത് പ്രകാരം കോലുകൊണ്ടു അളന്നു മുട്ടിന്റെ എണ്ണം നോക്കി പെരുക്കിയെടുക്കും!

ചിലപ്പോൾ എണ്ണം ഉണ്ടാവുമോ എന്ന സംശയം ഉണ്ടായാൽ അളന്നു നോക്കും . പറഞ്ഞ അളവ് ഇല്ലെങ്കിലും വിളിച്ച ടീമ് എതിർ ടീമിന് കളി കൈമാറണം?

നിശ്ചിത പോയിന്റ് എത്തിക്കഴിഞ്ഞാൽ ജയിച്ച ടീമിലെ ആളുകൾ ഓരോന്നായി കോലുകൊണ്ടു ചുള്ളി മുട്ടും ഉദാഹരണത്തിന് മൂന്നു പേരുണ്ടെങ്കിൽ ഓരോ ആളും എത്ര മുട്ട് മുട്ടുന്നുവോ അത്രയും ഗുണം മൂന്നു . ചിലപ്പോൾ അത് 10 ആവാം 20 ആവാം 30 ആവാം . എത്രയാണോ കിട്ടുന്നത് അത്രയും പ്രാവശ്യം ഒരു കയ്യിൽ ചുള്ളി പിടിച്ചു മറ്റേ കൈകൊണ്ടു ചുള്ളി കോലുകൊണ്ടു അടിച്ചു തെറുപ്പിക്കും! ഇങ്ങനെ അടിക്കുമ്പോൾ പിടിച്ചാലും! കളി അവസാനിക്കും!

പിടിച്ചില്ലേൽ ഇവിടെ ആണോ ചുള്ളി വീഴുന്നത് അവിടെ നിന്ന് വീണ്ടും അടിക്കും അവസാന അടിയും കഴിഞ്ഞാൽ അവിടെനിന്നു ചുള്ളിയുമായി തോറ്റ ടീമ് ശ്വാസം പിടിച്ചു പാടി…. പാടി… പാടി… എന്ന് പറഞ്ഞു ചുള്ളി കൈമാറി കുഴിയുടെ അടുത്തു വരണം!

ഇടയ്ക്കു ശ്വാസം പോയാൽ അവിടെനിന്നു വീണ്ടും ചുള്ളി അടിച്ചു അകറ്റും! അവസാനം ശ്വാസംപിടിച്ചു ടീമിലെ അംഗങ്ങൾ ഫിനിഷിങ് പോയിന്റിൽ എത്തിയാൽ ആദ്ദ്യ സെറ്റ് കളി അവസാനിക്കും!

ഗോട്ടി കളി
ഗോട്ടി കളി ഒരു നിശ്ചിത അളവിൽ മൂന്നു കുണ്ടു കുഴിക്കും, രണ്ടു ഇഞ്ചു വ്യാസത്തിൽ, ഒരിഞ്ചു ആഴവും ഉണ്ടാവും. കുഴികൾ തമ്മിലുള്ള ദൂരം രണ്ടു രണ്ടര മീറ്റർ ഏകദേശം. ഗോട്ടിയുമായി കളിക്കുന്ന ആൾ അദ്ധ്യത്തെ കുഴിയിൽ നിന്നും ഗോട്ടി മൂന്നാമത്തെ കുഴിയിൽ എറിയണം.

കളിക്കുന്ന എല്ലാവരും എറിഞു കഴിഞ്ഞാൽ ആരുടെ ഗോട്ടിയാണോ കുഴിയുടെ ഏറ്റവും എടുത്തുള്ളത് അയാൾക്ക്‌ കളി തുടങ്ങാം!

തള്ളവിരൽ കുഴയിൽ വെച്ച് ഗോട്ടി ചൂണ്ടു വിരലിന്റെ തെറ്റത്തു വെച്ച് വിരൽ മടക്കി മുന്നോട്ടു തള്ളണം ഗോട്ടി രണ്ടാമത്തെ കുഴിയിൽ വീണാൽ അയാൾ തന്നെ വീണ്ടും! അതുപോലെ മൂന്നാമത്തെ കുണ്ടിൽ അതും കുണ്ടിൽ വീണാൽ അവിടെന്നു തിരിച്ചു വീണ്ടും നടുക്കുള്ള കുണ്ടിൽ തിരിച്ചു വീണ്ടും മൂന്നാമത്തെ കുണ്ടിൽ അങ്ങനെ 9 മത്തെ പ്രാവശ്യം കഴിഞ്ഞാൽ അയാൾ മാറി നിൽക്കും!

ഇടയ്ക്കു കുഴിയിൽ ഗോട്ടി വീഴാതെ വന്നാൽ അടുത്ത ഊഴം രണ്ടാമത് ഗോട്ടി അടുത്തുള്ള ആൾ കളി തുടരും. അയാളും അദ്ദ്യം ചെയ്തതു പോലെ കളി തുടരും …

ഇത് ആവർത്തിച്ചു കൊണ്ടേ ഇരിക്കും . ഇങ്ങനെ കൊണ്ട് നിറച്ചു കൊണ്ടിരിക്കുമ്പോൾ ഏതെങ്കിലും ആളുടെ ഗോട്ടി അടുത്തുണ്ടെങ്കിൽ അയാളുടെ ഗോട്ടി വിരലിൽ പിടിച്ചു ശ്ശ്ക്തിയായി അടിച്ചു ദൂരെ അകറ്റാം . അത് നിർബന്ധമല്ലെങ്കിലും കളി അദ്ദ്യം ജയിക്കാൻ പലരും കിട്ടിയ ചാൻസ് പാഴാക്കാറില്ല.

അങ്ങനെ തുടർച്ചയായി കുണ്ടു നിറക്കുമ്പോൾ കണ്ണ് കൊള്ളും വിധം പറയും ഞ്ഞി എന്താടാ അമ്ബുആര് അളക്കും പോലെ യാണല്ലോ ക്കുഴി നിറയ്ക്കുന്നത് എന്ന് !

ഇത് പോലെ എല്ലാവരും. എത്ര പേരെണോ കളിയിൽ പങ്കെടുക്കുന്നത് എല്ലാവരും പരസ്പ്പരം ഗോട്ടികൾ അടിച്ചു തെറിപ്പിച്ചു പരമവാദി വിജയിപ്പിക്കാതിരിക്കാൻ പരിശ്രമിക്കും . ഒടുവിൽ ഒരാൾ ബാക്കിയാവും.

അങ്ങനെ ആരാണോ അവസാനം ബാക്കിയാവുന്നത് അയാൾ രണ്ടാമത്തെ കുഴിയുടെ അരികിൽ പഞ്ച മടക്കി വെക്കണം! ജയിച്ചവർ അറ്റത്തുള്ള കുണ്ടിൽ നിന്നും ഉന്നം പിടിച്ചു മടക്കി വെച്ച കൊട്ടിനു  ഗോട്ടികൊണ്ടു ഉന്നം വെച്ച് ആടിക്കണം. ചിലപ്പോൾ കൊട്ടിനു തട്ടി നല്ല മണിയുന്ന ഒച്ച കേൾക്കാം. വേദന കൊണ്ട് പുളയുന്നതും കാണാം!

സിർക്കാ കളി
ഇത് സാധാരണയായി പെൺകുട്ടികൾ കളിക്കുന്ന കളികളാണ് . കള്ളിവരഞ്ഞു പരന്ന ഓട്ടിൻ കഷ്ണം എറിഞ്ഞുള്ള കളി .

സിർക്കാ കളി പലവിധത്തിൽ ഉണ്ട് അതിൽ ഏറ്റവും ലളിതമസ്യ ഒന്നിനെ പാട്ടി ഇവിടെ എഴുതാം. ഇത്തരം കളികൾ നമ്മുടെ ഇടയിൽ ഉണ്ടായിരുന്നു എന്ന് ഒരു ഓർമ്മപ്പെടുത്തൽ അത്രയേ ഉദ്ദേശമുള്ളു.

പെൺകുട്ടികൾ ആണ് കൂടുതൽ സിർക്കാ കളി, കളിക്കാറെങ്കിലും ചിലപ്പോൾ ആൺകുട്ടികളും കൂടാറുണ്ട്. 8 കളം വരച്ചിട്ട് ഓടിന്റെ ചെറിയ കഷ്ണം എറിഞ്ഞു അതിലേക്ക് ഒരു കാലിൽ തുള്ളി, ഓരോ കള്ളിയിലും എറിഞ്ഞു , ഓരോ കള്ളി തുള്ളി എടുത്തു തിരിച്ചു വരണം!

അങ്ങനെ എട്ടു കള്ളിയും കഴിഞ്ഞാൽ വീണ്ടും തുള്ളി, തുള്ളി കള്ളിയുടെ അവസാന അറ്റം പോയി; കാൽ പാദത്തിൽ ഓട്ടിൻ കഷ്ണം വെച്ചു, പുറത്തേക്കു ഏറിയും . എന്നിട്ടു കണ്ണ് പൂട്ടി മേല്പോട്ടു നക്കി റയിറ്റോ ? റയിറ്റോ ? ഇതിനിടയിൽ വര ചവുട്ടിയാൽ കോയിറ്റു എന്ന് പറയും!

അപ്പോൾ കണ്ണ് തുറന്നു കാൽ അനക്കാതെ ഉറപ്പു വരുത്തണം! അങ്ങനെ വരകളൊന്നും ചവുട്ടാതെ ആദ്യ കള്ളിയിൽ എത്തിയാൽ കണ്ണ് തുറന്നു അവിടെ നിന്നു ഓട്ടിൻ കഷണത്തിന്മേലേക്കു തൊടും വിധം ചാടണം.

ചാടി തൊട്ടില്ലേൽ വീണ്ടും അത് പോലെ ആവർത്തിക്കണം ഇതിനിടയിൽ മറ്റുള്ളവർ ജയിച്ചാൽ അവരെ വിജയി ആയി കരുതും !

ഒരു കാര്യം കൂടി ശ്രദ്ദിക്കണം ഓട്ടിൻ കഷ്ണം പുറത്തു എറിയുമ്പോൾ വീണ സ്ഥലം ശ്രദ്ദിച്ചില്ലേൽ കണ്ണ് പൂട്ടി റയിറ്റോ ചോദിക്കുമ്പോൾ സ്ഥലം മാറ്റി വെച്ചുകളയും ചില വിരുതികളും വിരുതന്മാരും !

ഇതൊന്നും ഇപ്പോൾ കാണാനേ ഇല്ല .
ഗോട്ടിയെറിഞ്ഞു ഗോട്ടി കരസ്ഥമാക്കുന്ന കളി എല്ലാം . 
ഉപ്പ് എന്നൊരു കളിയുണ്ടായിരുന്നു .  എല്ലാം ഓർമ്മയിൽ മാത്രം!

ആഗസ്ത് 16 ആം തീയ്യതി പാതാറിനടുത്തു ബോട്ടൊക്കെ കയറ്റി വെക്കുന്ന സ്ഥലത്തു വെച്ച് നടക്കുന്ന ഒരു നാടൻ മത്സരം ഓർമയിൽ ഉണ്ട് ഇപ്പോഴും.


ഒരു നീളൻ കവുങ്ങു, അതിൽ മൃഗത്തിന്റെ കൊഴുപ്പും, ഗ്രീസും, കൂട്ടി തേച്ചു വെച്ച് അതിനു മുകളിൽ ഓരോ പ്രൈസ് കെട്ടിവെക്കും!

പങ്കെടുക്കുന്ന ആളുകൾ തള ഒന്നുമില്ലാതെ കയറി കെട്ടിവെച്ചിട്ടുള്ള പ്രൈസ് എടുക്കണം! ഒരു തവണ കയറിയാൽ ഒരു പ്രൈസ്! വളരെ ശ്രമകരമായ ജോലിയാണ് കയറാൻ ശ്രമിക്കുന്നവരെല്ലാം ഊരി താഴെ പോരും! എല്ലാ പ്രാവശ്യവും കുള്ളമായിട്ടുള്ള ഒരാൾ വന്നു ശ്രമിച്ചു അയാൾ മിക്ക പ്രൈസും കൊണ്ട് പോകും! 

പിന്നെ അവിടെ കാണാൻ കഴിഞ്ഞത് വലിയ വട്ടളത്തിൽ നോട്ടുകളും, കൊയിൻസും ഇട്ടിട്ടു അതിൽ മൈദ മുകളിൽ ഇടും. കളിയിൽ പങ്കെടുക്കുന്ന ആളുകളുടെ കൈ രണ്ടും പിറകെ കെട്ടി വെക്കും.

ഇവർ വട്ടളത്തിൽ,  തലയിട്ടു മുഘമമർത്തി നാക്കു കൊണ്ടു നക്കി എന്താണോ കിട്ടുന്നത്  അത് എടുക്കണം! 

ഒര് പ്രാവശ്യം മുഖമമർത്തി കോയിനോ നോട്ടോ തപ്പിയെടുത്തു പുറത്തു വരുമ്പോൾ മൈദാ തലയിലും മുഖത്തും പറ്റിപിടിക്കും! മൈദ തലയിലും മുഖത്തും ഒക്കെ ഉള്ളതിനാൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടായിരിക്കും!

തല കുടഞ്ഞു വീണ്ടും പൈസ എടുക്കാൻ  വെപ്രാള പെടുന്നത് കണ്ടു ചിരിയടക്കാൻ പറ്റില്ല നല്ല ബഫൂണിനെ പോലെ ഉണ്ടാവും കാണാൻ!

ബന്നു കടി മത്സരം..


നീളമുള്ള ഒരു ചരടിൽ ആളുകളുടെ എണ്ണമനുസരിച്ചു ബൻ, അല്ലെങ്കിൽ ആപ്പിൾ കെട്ടി തൂക്കിയിടും!

ഓരോ ബന്നിന്റെ ചുവടെ ഒരാൾ നിൽക്കും. ചരട് ഉലയ്ക്കുന്നതോടൊപ്പം ബൻ അല്ലെങ്കിൽ ആപ്പിൾ ചാടി കടിക്കണം . കൈകൾ പിറകെ കെട്ടിയിരിക്കണം . കൈകൾ കൊണ്ട് ആരെങ്കിലും തൊടാൻ ശ്രമിച്ചാൽ അയാൾ മൽസരത്തിൽ നിന്നും പുറത്താകും .

ആരാണോ ആദ്യം കടിച്ചെടുക്കുന്നതു അയാൾ വിജയി യാവും രണ്ടാമത്തെ ആൾ റണ്ണറപ്പും ആവും!

ലെമൺ & സ്പൂൺ

റേസിൽ , പങ്കെടുക്കുന്ന ആളുകളുടെ വായിൽ, ഒരു ടീ സ്പൂണിൽ ചെറുനാരങ്ങ വെച്ചിട്ടു, ഒരു നിശ്ചിത ദൂരം നാരങ്ങ വീഴാതെ ഓടിയെത്തണം ആദ്യം നാരങ്ങ വീഴാതെ എത്തുന്ന ആൾ വിജയിയാവും

വെപ്രാളത്തിൽ ഓടി പോയിന്റിൽ എത്താറാവുമ്പോൾ നാരങ്ങ വീണ അനുഭവവും ഏറ്റവും പിറകെ നാരങ്ങായുമായി വന്ന ആൾ വിജയി യായതും ഓർത്തെടുക്കുന്നു.!

ചാക്കിൽ തുള്ളൽ 
ഒരു വലിയ വട്ടം വരച്ചു അതിൽ കളിയിൽ പങ്കെടുക്കുന്ന ആളുകൾ കയറി നിന്ന്  ചാക്കുകളുടെ രണ്ടറ്റവും കൂട്ടിപ്പിടിച്ചു തുള്ളി തുള്ളി തൊട്ടടുത്തുള്ള ആളുകളെ തള്ളി വട്ടത്തിനു പുറത്താക്കുക!.

പരസ്പ്പരം വിജയത്തിനായി ആളുകളെ തള്ളി പുറത്താക്കാനുള്ള ശ്രമത്തിൽ വീഴുന്നതും, വീണ്ടും എഴുനേറ്റു പരിശ്രമിക്കുന്നതും, ഇതിനിടയിൽ തന്ത്ര പൂർവ്വം അനങ്ങാതെ മാറി നിന്ന് ചാൻസ് നോക്കി തള്ളാൻ ശ്രമിക്കുന്നതും കാണാം!

ഒടുവിൽ ആരാണോ വട്ടത്തിൽ ബാക്കിയാവുന്നത് അയാൾ വിജയി യാവും!

പാന അടി
വെള്ളം നിറച്ച പാന, കണ്ണു കെട്ടി അടിച്ചു പൊട്ടിക്കൽ. കയറിൽ വെള്ളം നിറച്ച പാനകൾ കെട്ടി തൂക്കും . മത്സരത്തിൽ പങ്കെടുക്കുന്ന ആളുകളുടെ കണ്ണ് മുറുക്കി കെട്ടി കയ്യിൽ ഒരു വടി കൊടുത്തിട്ടു . ഒരു നിശ്ചിത അകലത്തിൽ നിറുത്തി . നിറുത്തിയ പോയിന്റിൽ നിന്ന് ഒന്ന് രണ്ടു വട്ടം തിരിച്ചിട്ടു പാന അടിക്കാൻ പോവണം .

ദിക്ക് തിരിയാതെ പരസ്പരം തല്ലുന്നതും ഒക്കെ നല്ല തമാശയാണ് കാണാൻ! ആരാണോ ആദ്യം പാന പൊട്ടിക്കുന്നത് അയാൾ വിജയി യാവും …!

കമ്പ വലി …..യും മ്യൂസിക്കൽ ചെയറും ചിലയിടങ്ങളിൽ ഇപ്പോഴും കാണാറുണ്ട്!

കൊല കൊലാ മുന്തിരിങ്ങ ഇത് ചെറിയ കുട്ടികളുടെ കളിയായിരുന്നു . കുട്ടികൾ വട്ടത്തിൽ ഇരുന്നു കയ്യിൽ എന്തെങ്കിലും സാധനങ്ങൾ ഒളിപ്പിച്ചു കുട്ടികളുടെ പിറകിലൂടെ പാട്ടു പാടി നടക്കും .

പാട്ടുകൾ കുട്ടികളും ഏറ്റു പാടും . പാട്ടിന്റെ വരികൾ പൂർണമായും ഓർമയില്ല … കൊല കൊലാ മുന്തിരിങ്ങ നരീ നരീ സേന്തുക …… പാടി ഏതെങ്കിലും കുട്ടിയുടെ പിറകിൽ അറിയാതെ വെക്കും.

ഇത് വെക്കുന്നത് മറ്റുകുട്ടികൾ കാണുമെങ്കിലും മുഖഭാവത്തിൽ പോലും ആ കുട്ടി അറിയാതിരിക്കാൻ എല്ലാവരും ശ്രമിക്കും. ഒടുവിൽ ഈ സാദനം വെച്ച കുട്ടി വീണ്ടും ചുറ്റി സാദനം വെച്ച കുട്ടിയുടെ അടുത്തു എത്തിയാൽ പതിയെ കിട്ടിയ അടിക്കും!

അപ്പോൾ ആ കുട്ടി അടികൊള്ളാതെ ഒരുവട്ടം ചുറ്റി ആ സ്ഥലത്തു തന്നെ വന്നിരിക്കണം! ഇതിൽ വിജയിയും പരാജിതരും ഒന്നും ഇല്ല ഒരു നേരമ്പോക്ക് കളി!

പിന്നെ ഒളിച്ചുകളി ചിലയിടങ്ങളിൽ സാറ്റ് കാളിയെന്നൊക്കെ പറയും ..
അങ്ങനെ പല , പല കളികൾ . 
ഒന്നും ഇപ്പോൾ കാണാനില്ല !!! 


എല്ലാം ഫുട്ബോളിന്റെയും ക്രിക്കറ്റിന്റെയും കമ്പ്യൂട്ടർ ഗെയിമിന്റെയും ഇടയിൽ മങ്ങി ഇല്ലാതെ പോയി …. ഒരിക്കലും തിരിച്ചുവരാത്ത രീതിയിൽ…!

മലക്കം
വേറൊരു കളി മലക്കം . വടക്കേ ഇന്ധ്യയിൽ പ്രസിദ്ധമാണ് ഈ അഭ്യാസം? നമ്മുടെ ഭാഗങ്ങളിൽ പ്രത്യേകിച്ച് കേരളത്തിൽ ഇല്ലെന്നു തന്നെ പറയാം!

വി.ഭാസ്കരൻ മാസ്‌റ്ററും രാജൻ മാസ്റ്ററും നമ്മുടെ സ്‌കൂളിൽ ചിലരെ ഈ അഭ്യാസം പഠിപ്പിച്ചിരുന്നു! ബുക്ക് നോക്കിയായിരുന്നു പഠിപ്പിച്ചത്. കുറച്ചു മെയ്യ് വഴക്കം വേണ്ട അഭ്യാസമായതിനാലും ഷഡ്ഢി പോലുള്ള ഒരു വസ്ത്രം (ജൻഖിയാസ്‌ ) പ്രത്യേകം തെയ്യാറാക്കുന്നതാണ് ഈ വസ്ത്രം ചുമപ്പ് കളറിൽ.

ഏകദേശം പന്ത്രണ്ടടിയോളം വലിപ്പമുള്ള മിനുസമുള്ള മരത്തിന്റെ പോസ്റ്റ്, ഏകദേശം മുതിർന്ന ആൾക്ക് രണ്ടു കൈ പത്തിയും പോസ്റ്റിനു പുറത്തു വെച്ച് ചേർത്ത് പിടിച്ചാലുള്ള വ്യാസം. മുകൾ ഭാഗത്തു ഉരുണ്ടിരിക്കും. ഒരടി താഴെ കനം കുറവായിരിക്കും .

ഏകദേശം 20 – 25 ഓളം പേർ ഉണ്ടാവും! ആദ്യത്തെ ആൾ തൂണിന്നടുത്തു വന്നു ഷോൾഡർ പോസ്റ്റിൽ ചാരി നിന്ന് കൈ ഉയർത്തി വിരലുകൾ തമ്മിൽ ലോക്ക് ചെയ്തു പോസ്റ്റിൽ ബലം കൊടുത്തു കാലുകൾ മേല്പോട്ടു ഉയർത്തി കാലുകൊണ്ട് പോസ്റ്റ് ലോക്ക് ചെയ്തു, കൈ വിട്ടു ബോഡി ഉയർത്തി വീണ്ടും അതേപോലെ മേല്പോട്ടു പോയി ഒന്നുകൂടി അത് ആവർത്തിക്കും!

പിന്നെ തുട പോസ്റ്റിൽ ഇറുക്കി പറ്റാവുന്നത്ര ഉയരത്തിൽ പോയി പിടിച്ചിരിക്കും. ഇതുപോലെ രണ്ടു പേർ വീണ്ടും കയറും . അവരും രണ്ടു മറിയൽ കഴിഞ്ഞു തുടയുടെ സപ്പോർട്ടോടെ താഴെയും മേലെയുമായി ഇരിക്കും പിന്നെ നാലുപേർ ഒറ്റ മറിച്ചൽ!

ഇത് കഴിഞ്ഞാൽ മുകളിലുള്ള ആൾ വയർ ഭാഗത്തു ഉരുണ്ട ഭാഗം വെച്ച് ബാലൻസ് ചെയ്തു പൊസിഷൻ തയ്യാറാക്കി വെക്കും.

അടിയിലുള്ള രണ്ടുപേർ മേക്സിമം ഉയരത്തിൽ താഴെയുള്ള നാലുപേർക്ക് ഉള്ള സ്‌പേസ് അഡ്ജസ്റ്റ് ചെയ്തു രണ്ടുപേരുടെയും തുടയുടെ സപ്പോർട്ടിൽ മലർന്നു വരാനുള്ള ബാലന്സു ശരിപ്പെടുത്തി തയ്യാറാവും!

പിന്നെ അടിയിലുള്ള നാലു പേരും ഇതുപോലെ മറിയാനുള്ള പൊസിഷൻ തയ്യാറാക്കി വെക്കും! ഈ നാലു പേരുടെ ചുറ്റും ശീർഷാസനത്തിനു തയ്യാറായി നാലു പേർ.

ഒറ്റ വിസിലിനു എല്ലാവരും പൊസിഷനിലാവും, രണ്ടാമത്തെ വിസിലിനു പൂർണാവസ്ഥയിൽ ആവും. മുകളിലുള്ള ആൾ വായുവിൽ വയർ അമർത്തി പറക്കുന്ന പൊസിഷനിൽ താഴെയുള്ള രണ്ടുപേർ കല്പാദംകൊണ്ട് അന്ന്യോന്യത്തെ പുറം സപ്പോർട്ടി ചെയ്തു തുടയുടെ ഗ്രിപ്പിൽ പുറക്കോട്ടു മറിയും.

അതിനെ താഴെയുള്ളവരും അതുപോലെ ചെയ്യുമ്പോൾ ശീർഷാസന മെടുത്തവരുടെ കാലുകൾ മറിഞ്ഞവർ പിടിക്കും അടുത്ത വിസിലിനു എല്ലാവരും പൂർണാവസ്ഥയി ൽ വന്നു താഴെ വരും!

വളരെ അപകടം പിടിച്ച ഒരു അഭ്യാസ മുറ . സ്ഥിരം ഈ കളിക്ക് പണ്ടാരത്തിൽ രാഖേന്ദ്ര നാഥ് , മുണ്ടൊക്കമ്പലത്തിന്റെ അടുത്തുള്ള വിനയരാജ് . ഞാനും, കിത്തേരി അനന്ദൻ, പരിമഠത്തെ വത്സൻ, കായക്കണ്ടി സൂരേഷ്, രാജീവൻ, ദേവരാജ് എന്നിവരെ ഓർക്കുന്നു വേറെയും കുട്ടികളുണ്ടായിരുന്നു . ഓർത്തെടുക്കാൻ കഴിയുന്നില്ല . 

പഞ്ചാബി ബംഗര ഡാൻസ്

പിന്നെ പഞ്ചാബി ഫസ്റ്റിവലിന് കളിക്കുന്ന ബങ്കര ഡാൻസ് ഒക്കെ ഓർമ യിൽ ഉണ്ട്! ചിലങ്ക പോലെയുള്ള ഒരു ഉപകരണവുമായി യുള്ള ഒരു ഡ്രിൽ ഒന്നും ഇപ്പോഴില്ല!

തലശ്ശേരി സ്റ്റേഡിയത്തിൽ ഒരിക്കൽ ഞങ്ങൾ ഇത് അവതരിപ്പിച്ചത് ഓർത്തെടുക്കുന്നു . 

ഗ്രവ്ണ്ടിൽ ഞങ്ങളുടെ ഡ്രസ്സ് കണ്ടു കൂവിയതും കളി തുടങ്ങിയപ്പോൾ ഓരോ സ്റ്റെപ് കഴിയുന്തോറും കൂവലിന്റെ ശബ്ദം കുറയുന്നതും, ക്ളൈമാക്സിൽ പിൻ ഡ്രോപ്പ് സയലൻസായതും, ബാൻഡിന്റെ ഡിറ്…. ഡിറ് …. ഡിറ്…. ശബ്ദം മാത്രം .

കളി അവസാനിച്ചപ്പോൾ ഗ്രവ്ണ്ട വിടും വരെ കയ്യടി കിട്ടിയതും ഓർത്തെടുക്കുന്നു . 

ഇത് എഴുതുമ്പോഴും അന്നത്തെ ആ ഫീലിംഗ് വരുന്നു അറിയാതെ അത്രയ്ക്ക് വികാരമായിരുന്നു ആ ഓർമ …

ഇനി മറ്റൊരു വിഷയവുമായി അടുത്തു തന്നെ കാണാം …

അഭിപ്രായങ്ങളും പോരായ്മകളും സ്വാഗതം ചെയ്യുമ്പോഴും ഒന്നും മുൻ സ്വരുക്കൂട്ടി എഴുതിയതല്ല എന്നുമാത്രം പറഞ്ഞു ചുരുക്കുന്നു ….! 

നാടൻ കളികളും പാരമ്പര്യ ക്കളികളുടെ വിശേഷവു മായി വീണ്ടും കാണാം !

മഠത്തിൽ ബാബു ജയപ്രകാശ് ….✍️  My Watsapp Cell No: 00919500716709

5 Comments

  1. Rohinkumar K P's avatar Rohinkumar K P says:

    Olympic motto now reads: “Faster, Higher, Stronger – Together”.
    ഗോട്ടി കളിയുടെയും ചിള്ളിയും-കോലിൻടേയും ഉദ്ദേശം ഇതുതന്നെയാണ്.

    Like

    1. Babucoins's avatar Babucoins says:

      Thank you🙂

      On Mon, 16 Aug 2021, 17:21 ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ, wrote:

      >

      Like

  2. Babucoins's avatar Babucoins says:

    Thanks Sunny

    Like

  3. Coumar's avatar Coumar says:

    Very nice reading Babu 👌🙏
    Please carry on 🙏

    Liked by 1 person

    1. Babucoins's avatar Babucoins says:

      Thanks Kumar

      Like

Leave a reply to Babucoins Cancel reply