
എന്റെ മയ്യഴിയെ പറ്റിയുള്ള ചെറു വിവരണത്തിന്റെ ഒന്നാം ഘട്ടം പ്ലാൻ പുരോഗമിക്കുമ്പോൾ ഇന്നലേക്കു 50 ആർട്ടിക്കിൾ ഞാൻ പോസ്റ്റ് ചെയ്തു കഴിഞ്ഞു!
ഇതുവരെ യായി 50 ഓളം ചാപ്റ്ററുകളായി പല വിഷയങ്ങളെ പറ്റിയും! മയ്യഴിയിലെ ചായക്കടകളും ഹോട്ടലുകളും, അവയിൽ ചിലരുടെ രുചിബേദങ്ങളെ പറ്റിയും! വ്യക്തികളും, അവരുടെ തൊഴിൽ മഹിമയെ കുറിച്ച്! മയ്യഴിയിൽ നിന്നും അന്ന്യം നിന്ന കാഴ്ചകളെ പറ്റിയും! മയ്യഴി ഒരിക്കലും മറക്കാൻ പാടില്ലാത്ത സമൂഹത്തെ പറ്റി! മയ്യഴിയിലെ സമ്പദ് വെവസ്ഥയെ താങ്ങി നിർത്തിയ സമൂഹത്തെ പറ്റി! മയ്യഴിയുടെയും, മയ്യഴിയിലെ പല പ്രദേശങ്ങൾക്കും എങ്ങനെ പേരുകൾ വന്നു എന്നതിനെ കുറിച്ച്! മയ്യഴിയിൽ ഇപ്പോൾ നില നിൽക്കുന്നതും, ഇല്ലാത്തതു മായാ ക്ലബ്ബ്കളെ പറ്റി! മയ്യഴിലെ ആശുപത്രിയും അവിടത്തെ പഴയകാല സ്റ്റാഫുകളെ പറ്റി! മയ്യഴിയുടെ സിനിമാ പാരമ്പര്യത്തെ പറ്റി!
ഫോട്ടോഗ്രാഫർ മാരെ കുറിച്ച്! റെയ്ൽ വേ സ്റ്റേഷൻ പരിസരത്തെ സ്ഥാപങ്ങളും കാഴ്ചകളും! കള്ളു ഷോപ്പും! കുട നന്നാക്കലും! സൈക്കിൾ റിപ്പയർ ചെയ്യുന്നവരെ പാറ്റി! ചുമലിൽ പീടികയു മായി നടന്നവരെ പറ്റി ! പ്രകാശാനന്ദ സ്വാമിജിയെ കുറിച്ച്! വൽസ കോഫിയുടെ കഥ! പരിഗണിക്കപ്പെടാതെ പോയ സ്വാതന്ദ്ര്യ സേനാനിയെ പറ്റി . പ്രാഥമീക വിദ്യാഭാസം പോലും ഇല്ലാതെ തൊഴിൽ മഹത്വത്തിലൂടെ പദ്മശ്രീ ലഭിച്ച വെക്തി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് ക്‌ളാസെടുത്തു അറിവ് പകരുന്നതിനെ പറ്റി! ഒക്കെയെയായി കുറെ എഴുതി!
കൂട്ടത്തിൽ എന്റെ ഗൾഫ് ജീവിത കഥയും നാട്ടിലെ കഥയും ഒക്കെ യായി . ഇനിയും കുറച്ചു കൂട്ടി ബാക്കിയുണ്ട് പറയാൻ !
എന്നെ ഇതുവരെ വായിച്ചവരുടെ കൂട്ടത്തിൽ? ഭാരതത്തിൽ നിന്നും മാത്രമല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും? ഞാൻ കാണാത്തവർ! എന്നെ അറിയാത്തവർ! ഞാൻ ഇത് വരെ കണ്ടിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരെ എന്നെ വായിക്കുന്നു എന്ന് ആധികാരികമായി ദിവസവും അപ്‌ഡേറ്റായി എനിക്ക് കിട്ടികൊണ്ടിരിക്കുന്നത് എന്റെ എഴുത്തിനുള്ള സ്വീകാര്യതയായി എനിക്ക് കണക്കാക്കാമോ എന്നറിയില്ല!
ഇത്രയും എഴുതി! ഇനി ഇതിനെ ഒരു എഡിറ്റിങ്ങിനു വിധേയമാക്കണം , കൂടുതൽ ഒന്നു ചെയ്യാൻ എന്റെ മനസ് എന്നെ അനുവദിക്കുന്നില്ല! കാരണം എന്നെ ഇത്രയും വായിച്ചതു എന്റെ ഭാഷയിലൂടെ! ഞാൻ കഥ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുമ്പോൾ ഉപയോഗിച്ച എന്റെ സ്ളാങ് ആയിരിക്കാം?
എഴുതിയതിൽ അധികവും എന്റെ തലമുറയിലും, അതിനു മുകളിലുള്ള തലമുറയിൽ പെട്ടതുമായ; നിങ്ങൾക്കറിയാവുന്ന യാഥാർഥ്യങ്ങൾ മാത്രമേ ഞാനും പറഞ്ഞിട്ടുള്ളു!
അത്, നിങ്ങളിലേക്ക് വീഡിയോ കാണുന്ന രീതിയിൽ എത്തിക്കാൻ ഒരു പരിധിവരെ സാധിച്ചു എന്നാണ് എന്റെ വിശ്വാസം! അതിനു എനിക്ക് സാദിച്ചതു ഒരു പക്ഷെ ഞാൻ ഒബ്സർവ് ചെയ്യുന്ന കാര്യങ്ങൾ, എന്റെ ഉപബോധ മനസ്സിൽ റിക്കോർഡ് ചെയ്യപ്പെട്ടിരിക്കാം; ഇത് എഴുതുന്ന വേളയിൽ ബോധ മനസിലൂടെ പുറത്തെടുത്തപ്പോൾ? വായിക്കുന്നവരിൽ പലർക്കും അവരുടെ കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങളും, ഓർമകളും, കാലത്തിന്റെ മാറ്റമനുസരിച്ചു! ചിലർക്ക് ബ്ലാക്കാൻ വൈറ്റായും? ചിലർ ഈസ്റ്റമാൻ കളറായും? മറ്റുചിലർക്കു കളർ ചിത്രമായും അനുഭവത്തിൽ ഉണ്ടായിട്ടുണ്ടാവാം!
ഇനി അതിനെ ഒക്കെ കോർത്തിണക്കി ഒരു പുസ്തക രൂപത്തിൽ ആക്കണം എന്ന അഭിപ്രായം പലരും പ്രകടിപ്പിക്കുന്നുണ്ട്! ഒരു സത്യം ഞാൻ പറയാം? ഒരു എഴുത്തും മുൻകൂട്ടി എഴുതി തയ്യാറാക്കി ഡ്രാഫ്റ്റ് രൂപത്തിൽ നിന്നും എടുത്തു എഡിറ്റു ചെയ്തു പോസ്റ്റ് ചെയ്തതല്ല! തലേന്ന് രത്രി കിടക്കുമ്പോൾ എന്തെങ്കിലും ഒരു സംഭവം ഓർക്കും! അതു ആലോചിച്ചു കിടക്കുമ്പോഴേക്കും ഉറങ്ങും! ഉറക്കം എപ്പോൾ ഞെട്ടുന്നുവോ? അപ്പോൾ എഴുത്തിനിരിക്കും! കുറെ ഏഴുതും വീണ്ടും പോയി കിടക്കും! പിന്നെ എഴുന്നേറ്റാൽ എന്റെ കുളിയും ജപവും ഒക്കെ കഴിഞ്ഞു പറ്റാവുന്ന അക്ഷരതെറ്റൊക്കെ മാറ്റി പോസ്റ്റ് ചെയ്യും!
എന്നെ ഒളിഞ്ഞും, തെളിഞ്ഞും വായിക്കുന്നവരോട് എനിക്ക് പറയാനുള്ളത്? ഇതുവരെ മിക്കവാറും ദിവസങ്ങളിൽ ചുരുക്കം ഒന്നോ രണ്ടോ ദിവസമൊഴിച്ചാൽ! ഏതെങ്കിലും ഒരു കഥ പറഞ്ഞു ഞാൻ നിങ്ങളുടെ മുൻപിൽ എത്തിയിരുന്നു!
ഇനി കുറച്ചു റെസ്റ്റെടുക്കണം! ഒപ്പം എഴുതിയതിന്റെ ഫിനിഷിങ് ജോലിയും പൂർത്തീകരിക്കണം! ഇതിനിടയിൽ
സാദിക്കും വിധം നിങ്ങളുടെ മുൻപിൽ സമയാ സമയങ്ങളിൽ എത്താൻ ശ്രമിക്കാം!
ഇനി എഴുതാൻ ബാക്കിയുള്ളതിൽ? രണ്ടു മൂന്നു സെൻസിറ്റീവിറ്റിയായിട്ടുള്ള വിഷയ മായതിനാൽ? കൂടുതൽ റഫറൻസ് ആവശ്യമുണ്ട്! ഇതുവരെ കുഴപ്പമൊന്നും ഇല്ലാതെ പോയിട്ടുണ്ട്!
ഇനിയുള്ള രണ്ടോ മൂന്നോ ചാപ്റ്റർ കഴിഞ്ഞാൽ, ആ വിഷയത്തിന്റെ കൂടുതൽ ആധികാരീയതയിലേക്കു പോകണം! ചിലരെ കാണണം? കൊറോണ കാരണം ചെന്നെയിൽ കുടുങ്ങി കിടക്കുകയാണ്! നാട്ടിൽ വന്നിട്ടാവാം അതിന്റെ ശ്രമങ്ങൾ!
ഇതിനിടയിൽ ഇതുവരെ എഴുതിയതിന്റെ പ്രിന്റ് എടുത്തു! സ്വയം വിമർശനത്തിന് വിധേയമാക്കണം! എന്നിട്ടാവാം ഫൈനൽ എഡിറ്റിങ് എന്ന് കരുതുന്നു! ഇത് വരേ അതു നടത്തിയിട്ടില്ല! അതിനുള്ള സമയം കണ്ടെത്താൻ സാദിച്ചിട്ടില്ല എന്നതാണ് സത്യം! ചില ആവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തോനുന്നു!
കൂട്ടത്തിൽ പറയാൻ ശ്രമിച്ച എന്റെ കഥ ചിലത് പൂർണമായിട്ടില്ല! എല്ലാം പ്രിന്റ് എടുത്തു വായിച്ചാലേ കൂടുതൽ വെക്തമാവുകയുള്ളു!
ഇതുവരെ എന്റെ എഴുത്തു വായിച്ചു രസിച്ചവർക്കും ബോറടിച്ചവർക്കും എന്റെ നന്ദി!
ഈ എഴുത്തു എഴുതി ഇത്രയും എത്തിക്കാൻ “ഹാഫ് സെഞ്ചുറി” ഇടമുറിയാതെ എത്തിച്ചത് നോക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതം! അതിനു എന്നെ പ്രേരിപ്പിച്ചു മനസ്സ് പാകപ്പെടുത്തിയ ജയരാജ് അടിയേരി! അരുൺ കുമാർ അടിയേരി! എനിക്ക് എഴുതുവാനുള്ള ആദ്യസ്‌പാർക്കു തന്ന ജോർജ് ഫെർണാണ്ടസ്സിനോട്! അത് ആളിക്കത്തിക്കാൻ വിധം സഹായിച്ച വിനയൻ മാഹിയോട്! ഇത് കത്തി പ്രകാശിക്കാനുള്ള ചില മെറ്റീരിയലുകൾ തന്ന രാംദാസിനോട് എന്റെ നന്ദി!
ഇനിയും പലരോടും നന്ദി പറയാനുണ്ട് ! അതു ഇടയ്ക്കു, ഇടയ്ക്കു പറഞ്ഞു ആവർത്തനം ഉണ്ടാക്കേണ്ടതല്ലല്ലോ ? സമയമാകുമ്പോൾ അവരെയൊക്കെ ഓർത്തു അറിയിക്കാം!
എല്ലാവർക്കും ഒരു നല്ല ദിവസം ആശംസിച്ചു! ഇന്നത്തേക്ക് വിട … സ്നേഹ പൂർവ്വം
മഠത്തിൽ ബാബു ജയപ്രകാശ് ✍️
My Watsap Cell No : 00919500716709
ബാബു നീ ഈ ചെയുന്നത് ഒരുവലിയ കാര്യമാണ്. പ്രേത്യേകിച്ചു നമ്മെളെ തലമുറയിൽ പെട്ടവർക്ക്, നിന്റെ എഴുത്തു വായിക്കുമ്പോൾ ഓർമ്മകൾ തിരിച്ചു കിട്ടിയത് പോലെ തൊന്നും. നിന്റെ വിലപ്പെട്ട സമയം അതിനു വേണ്ടി മാറ്റി വെച്ചതിനു നിന്നെ സമ്മതിച്ചു.
LikeLiked by 1 person
Thank You🙂
LikeLike
Thank you Kumar🙂
On Tue, 10 Aug 2021, 12:38 ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ, wrote:
>
LikeLike
ഇടവലക്കാരൻടെടുത്ത് വായിക്കാൻ സ്മാർട്ട് ഫോൺ ഇല്ലാത്തത് കൊണ്ട് ഞാൻ വായിച്ചു കേൾപ്പിച്ചു. അയാൾ പറഞ്ഞു ” പണ്ട് മാഹി ടോക്കീസിൽ നിന്ന് സിനിമ കണ്ട് മടങ്ങുന്നത് പോലെ തോന്നുന്നു. എല്ലാ കഥകളും സത്യവും വ്യക്തവും ”
Congratulations for the 50 posts.
LikeLiked by 1 person
Thanks Sunny🙂
LikeLike
Thank you🙂
LikeLike
ബാബു ഏട്ടാ ഇതുവരെ എഴുതിയത് ഏതാണ്ടെല്ലാം വായിച്ചിട്ടുണ്ടാവും , വളരെ നന്നായിട്ടുണ്ട് ബാല്യകാലത്തിേലക്ക തിരിച്ച് നടന്നത് േപാെല . ഇനിയും എഴുതണം എല്ലാ വിധ ആശംസകളും നേരുന്നു
LikeLiked by 1 person
Thank you Gopalan
LikeLike
ബാബു വാട്ടന് ഒരായിരം നന്ദി മരിച്ചവരെ ഒർത്ത് അവർ വന്ന് പറയന്നത് അതിലും സത്യം എല്ലാ എഴുത്തുകളും വായിച്ചു എല്ലാം ഒന്നിനൊന്നു മികച്ച ചിത്രം സമ്മാനിച്ചു സത്യത്തിൽ ഒരു മുപ്പത്തിയഞ്ച് വർഷം ചെറുതായ് പൊയ തായി തോന്നി എന്റെ പതിനഞ്ചാമത്തെ വയസ്സിൽ ഞാൻ അനുഭവിച്ച ആ സുഖങ്ങൾ താങ്കൾ എനിക്ക് ഒന്ന് കൂടി ഒർമ്മയില്ലാതെ ഒരു നല്ല ദൃശ്യമാക്കി തന്നത്തിന് ഒരിക്കൽ കൂടി നന്ദി എന്റെ സ്നേഹവും അനുഗ്രഹവും എപ്പോഴും ഉണ്ടാക്കുന്നതാണ് എന്ന് ഒരിക്കൽ കുടി ഒർമ്മിപ്പിക്കുന്നു നന്ദി ഒരായിരം സ്നേഹം മാത്രം
LikeLiked by 1 person
Thank you Arun🙂
LikeLike