കോട്ടക്കന കഥയും – ഉപകഥയും

… Story continues… “സോൾ കീൻസ്” കൊട്ടക്കനയിൽ ജെനറൽ മാനേജരായി ജോയിൻ ചെയ്തു! അദ്ദേഹം വളരെ പെട്ടെന്ന് തന്നെ കാര്യങ്ങൾ എല്ലാം മനസിലാക്കിയെടുത്തു; തുടർന്ന് കൊട്ടക്കനയിൽ സ്ഥിരപ്പെടുത്തുകയും? താൽക്കാലികമായി വന്ന മിസ്സിസ് റോസ്‌വേർ തിരിച്ചു പോകുകയും ചെയ്തതോടെ കംബനിയുടെ കാര്യങ്ങളെല്ലാം സോൾ കീൻസിന്റെ മേൽനോട്ടത്തിൽ ഭംഗിയായി പോയിക്കൊണ്ടിരുന്നു …

ഒരർത്ഥത്തിൽ ഞാൻ ഏറ്റെടുക്കേണ്ടതായിരുന്നു ജനറൽ മാനേജർ പോസ്റ്റ് ഫ്രഞ്ച് ഭാഷ അറിയാത്തതു കൊണ്ട് എന്റെ അവസരം നഷ്ട്ടപെട്ടു . പകരം ഞാൻ ഇന്റർവ്യു ചെയ്ത സോൾ കീൻസ് ജനറൽ മാനേജരായി … ഒരു ചൊല്ലുണ്ട് വിധിച്ചതേ കൊയ്യൂ …എനിക്ക് വിധിച്ചതല്ല അത്രമാത്രം കരുതിയാൽ മതി …

സോൾ കീൻസ്; G.M; ജോൺ വർഗീസ് ഓപ്പറേഷൻ മാനേജർ, പിന്നെ അവരുടെ ഓഫിസ് ആവശ്യത്തിനുള്ള സ്റ്റാഫുകൾ വേറെയും.

മാത്യൂസ് ഡാനിയലിൽ പ്രീ – ഷിപ്മെന്റ് ഇൻസ്‌പെക്ഷൻ മാനേജരായി ഞാനും, സഹായത്തിന് വേറെ രണ്ടു പേരും.

ഇതിനിടയിൽ മകളുടെ വിദ്ദ്യാഭ്യാസ സൗകര്യത്തിനായി, ഫാമിലിയെ ചെന്നെയിൽ ആക്കിയിരുന്നു. എല്ലാം ഭംഗിയായി നടന്നുകൊണ്ടിരിക്കുമ്പോൾ എന്റെ വെക്കേഷൻ വീണ്ടും വന്നു.

ഇതിനു മുൻപ് എഴുതിയിരുന്നു പ്രാർത്ഥിക്കാനുണ്ടായ സാഹചര്യം? അതിന്റെ ഭാഗമായുള്ള ബാബയുടെ ലൈഫ് ഹിസ്റ്ററി പകർത്തി ടൈപ്പ് ചെയ്യുന്നതും, ഒരു വൃതം പോലെ ചായയും അരിഭക്ഷണവും, കഴിക്കാത്തതും, ജോലി തിരിച്ചു ലഭിച്ചതോടെ ശിരിടിയിൽ പോയതിനു ശേഷം എല്ലാം പൂർവ്വ സ്ഥിയിൽ ആയെങ്കിലും, ഇപ്പോഴും ബുക്ക് വായിക്കുന്നതും ടൈപ്പ് ചെയ്യുന്നതും ഇടയ്ക്കുള്ള ശീലമായി തുടരുന്നുണ്ട്.

എന്റെ പ്രാർത്ഥനയുടെ രണ്ടാം ഭാഗമായി ബാക്കിയുള്ള സ്വർണ്ണക്കിരീടത്തിന്റെ പണമൊക്കെ സ്വരൂപിച്ചു, സിരിടിയിൽ എക്സിക്യുടീവ് ഓഫീസറെ വിളിച്ചു, ബാബയുടെ കിരീടത്തിനു എത്ര ചുറ്റളവ് വേണ്ടി വരും എന്നുള്ള അളവ് മനസിലാക്കി. കോഴിക്കോട് വി. എൻ. എം ഗോൾഡിലെ രാജീവിനെ വിളിച്ചു, കിരീടം എങ്ങനെ വേണം എന്നുള്ളതിന്റെ; സ്കെച്ചു അയച്ചു കൊടുത്തു, ഏകദേശ എസ്റ്റിമേറ്റ് എടുത്തു. ഞാൻ കൊടുത്ത സ്കെച്ചു കുറച്ചു കൂടി, മോഡിഫൈ ചയ്തു അവർ ഒരു സ്കെച് എനിക്കും അയച്ചു തന്നു ഉദ്ദേശിച്ച ഡിസൈനിൽ പണി തീർക്കാൻ ഏകദേശം 30 – 33 പവൻ ആവും എന്നറിയിച്ചു. ഓർഡർ കൺഫേം ചെയ്തു.

പറഞ്ഞ സമയത്തു തന്നെ അവർ മാഹിയിൽ എന്റെ ഭാര്യക്ക് കിരീടം കൈമാറി, മാഹിയിൽ നിന്നും എന്റെ അമ്മയേയും കുട്ടി, ഭാര്യയും മകളും അമ്മയും കൂടി മുബൈയിൽ രാജീവിന്റെ വീട്ടിലെത്തി! (ശ്രീ രാജീവൻ ഏർ ഇന്ത്യയിൽ ഇലക്ട്രിക്കൽ വിഭാഗം മേനേജർ ആയി ജോലി നോക്കുന്നു. മുംബയിൽ തന്നെ താമസം) എല്ലാ വർഷവും ശിരിടിയിൽ പോകുമ്പോൾ രാജീവും കുടുംബവും നമ്മളോടൊപ്പം അനുഗമിക്കാറുണ്ട്.

ദുബായിൽ നിന്നും ഞാനും അനുജൻ അനൂപും മുംബയിൽ എത്തി! പിറ്റേന്ന് എന്റെ ഫേമിലിയും, രാജീവിന്റെ ഫേമിലിയും, എന്റെ കസിന്റെ ഫേമിലിയും ആയി സിരിടിയിൽ യാത്രപുറപ്പെട്ടു! സ്വർണക്കിരീടം നൽകുന്നത് കാരണം ബാബയുടെ ദർശനത്തിനു പ്രത്യേകം പരിഗണനയും ലഭിച്ചു! കിരീടം അവരുടെ അപ്പ്രൈസർ പരിശോദിച്ചു, 22 കേരറ്റ് എന്ന് ഉറപ്പു വരുത്തി; സ്വീകരിച്ചതിനുള്ള റെസിപ്റ്റൊക്കെ തന്നു!

സന്ധ്യാ ആർത്തി സമയത്തു കിരീടം ചാർത്തി! ഏകദേശം മുക്കാൽ മണിക്കൂറോളം ആരരതി തീരുന്നതുവരെ എല്ലാം ഭംഗിയായി കാണാനും ഉള്ള സൗകര്യം കിട്ടി! ദർശനമൊക്കെ കഴിഞ്ഞു മുബൈ വഴി ഞങ്ങൾ ചെന്നയിലേക്കു തിരിച്ചു . വെക്കേഷൻ കഴിഞ്ഞു വീണ്ടും ദുബായിലേക്ക്!

സംഗതികളെല്ലാം ഒരു വിദം സെറ്റിലെയായി! നീങ്ങി കൊണ്ടിരിക്കുമ്പോൾ? പ്രമോഷന്റെ ഭാഗമായി മാത്യൂസ് ഡാനിയലിലെ ടോണി മാക്‌സ്‌വെൽ (G.M) ട്രാൻസ്ഫറായി, പകരം സാൻഡ്രോബ് വന്നു GM ആയി! ചാർജെടുത്തു!

അദ്ദേഹം ചാർജ് എടുത്ത് ഉടനെ സന്തോഷകരമായ വാർത്ത, നമുക്ക് രണ്ടു ബോണസ്‌, ഒന്ന് യൂണിറ്റ് (Dubai) ബോണസ്സ്! അതിനു പുറമെ ഗ്രുപ്പ് ബോണസ്സ് വേറെയും! (Worldvide) എല്ലാംകൊണ്ടും സന്തോഷത്തോടെ കാര്യങ്ങൾ മുന്നോട്ടു പോയികൊണ്ടിരിക്കുമ്പോൾ?

ഒരു ദിവസം “ടെറി ഈസ്റ്റ ” വിളിച്ചിട്ടു പറഞ്ഞു ബാബു?… കൊട്ടക്കന ഈസ് ഗോയിങ് റ്റു രജിസ്റ്റർ ദേർ ഓൺ കമ്പനി! ഇൻ ദുബായ്! ആൻഡ് ദൈ നീഡ് യുർ സർവീസ് ബേക്ക് !

വിഷമിക്കാനോന്നും ഇല്ലെങ്കിലും? കൊട്ടക്കനയ്ക്കു ഒരു സ്ഥിരത ഇല്ലാത്ത രീതിയാണ്‌ ? ഓരോ കോൺട്രാക്ടിനെ ആശ്രയിച്ചാണ് അവരുടെ പ്രവർത്തനങ്ങളെല്ലാം? അതാതു രാജ്യത്തെ പൊളിറ്റിക്കൽ സിറ്റുവേഷൻ മാറുമ്പോൾ പോളിസിയും മാറും! അതുകൊണ്ടു ഒന്നും വ്ശ്വസിക്കാൻ പറ്റില്ല! നല്ല ശമ്പളം ലഭിക്കുമെങ്കിലും ഒരു ജോലി സുരക്ഷിതത്വം ഉണ്ടാവില്ല! പഴയ ഷാർജാ അനുഭവം ഓർമിച്ചു ! (ഇതിന്റെ വിശാദാംശം മറ്റൊരു കഥയിൽ എഴുതിയിട്ടുണ്ട് )

ഏതാണ്ട് ബാഹുബലി…. വിക്രം സിനിമപോലെയാ … എന്റെ കഥകൾ …മൂന്നാം ഭാഗവും രണ്ടാംഭാഗവും കാണിച്ചിട്ടാണ് ഒന്നാം ഭാഗം കാണിക്കുക …

പക്ഷെ മാത്യൂസ് ഡാനിയാലും കൊട്ടക്കനയും തമ്മിലുള്ള ഇരുപ്പുവശം വെച്ച് ഞാൻ പോയിത്തന്നെ ആവണം! അങ്ങനെ വീണ്ടും ഇഷ്ടമില്ലാ മനസ്സോടെ കോട്ടക്കനയിൽ തുടരേണ്ടി വന്നു…!

പിന്നീടുള്ള കമ്പനിയിലുണ്ടായ പൊളിറ്റിക്‌സും, പാരയും ഒക്കെയാണ് ഈ ഉപകഥയിലൂടെ ഞാൻ എഴുതുന്നത്!

എന്റെ അവസ്ഥയുടെ സമാനമായ കഥ യാണ് താഴെ വിവരിക്കുന്നത് ! എന്റെ സർവീസ് പൂർണമായും കൊട്ടക്കനിയിൽ ആവുകയും സ്വന്തം നിലയ്ക്ക് കമ്മേർഷ്യൽ ബിസിനസ്സ് എന്റെ ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും, ഞാൻ ഒരധികച്ചിലവും ഇല്ലാതെ ജോലിയോടൊപ്പം എന്റെ ശമ്പളത്തിന്റെ ഇരട്ടിയിൽ അധികം എക്സ്ട്രാ വരുമാനമായി എന്റെ സ്വാധീനത്തിൽ കമ്പനിക്ക് നൽകി .

കമേഴ്ഷ്യൽ വിങ്‌ ഇല്ലായിരുന്നു ദുബായിൽ . ഇതിനു മുൻപ് മാസം 40000 ഡോളർ വരുമാനം വരുന്ന ഓഫർ നൽകിയിട്ടു മിണ്ടാണ്ടിരുന്ന ഭൂതഗണങ്ങളെ ആരൊക്കെയോ കുത്തി ഉണർത്തി യതിന്റെ ഫലമായി പൊതുവെ കംബനിയിലെ കാര്യങ്ങൾ ഒന്നും ഇഷ്ടപെടുന്നില്ലെങ്കിലും . ഹെഡ് ഓഫീസിലെ തർക്കം ഇതിനു മുൻപ് എഴുതിയിട്ടുണ്ട്.

കമ്മേർഷ്യൽ ഇൻസ്റ്റിറ്റ്യൂഷണൽ ? ആരു വലിയവൻ എന്നുള്ള തർക്കം? അതിന്റെ ഒരു അല ദുബായി ഓഫീസിലും ഉടലെടുത്തു .

ഇൻസ്റ്റിട്യൂഷനൽ – കമേഷ്യൽ ! ഇത് മനസിലാക്കിയ സോൾ കീൻസ് റിസയിൻ ചെയ്തു . ഈ വിവരം അറിഞ്ഞ ഞാനും റിസയിൻ ചെയ്തു… ഇനി പണിയെടുക്കേണ്ടത് തുഗ്ളക്ക് നിയമം നടപ്പിലാക്കി കംബിനിയെ അധോഗതിയിലാക്കിയവരുമായാണ് . അങ്ങനെ ഞാനും എന്റെ പുതുതായി കമേഴ്‌സ്യൽ വിങ് തുടങ്ങി മാർക്കറ്റിങ്ങിനു ഒരാളെ നിയമിച്ചു.! എന്നോട് കൺസൾട്ടു ചെയ്യാതെ അത്തരം തീരുമാനം എടുത്തതിൽ ചെറിയ വിഷമം എനിക്കുണ്ടായിരുന്നു . എങ്കിലും പുറത്തു കാണിക്കാതെ എന്റെ ജോലിയോടൊപ്പം കൊമേഷ്യൽ ഇൻസ്പെക്ഷനും റിപ്പോർട്ടിങ്ങും ഡെലിവറിയും അതിന്റെ അകൗണ്ടും കലക്ഷനും ഒക്കെ എന്റെ മേൽ നോട്ടത്തിൽ !

അത് കൂടുതൽ ഡെവലപ്പ് ചെയ്യാൻ നാലോ അഞ്ചോ പേരെ പുതുതായി എടുത്തതല്ലാതെ, നയാപൈസയുടെ ഗുണം കമ്പനിക്കുണ്ടായിട്ടില്ല! ഞാൻ വാങ്ങിച്ചു കൊണ്ടിരുന്ന ഇൻസ്പെക്ഷൻ ഫീസുവരെ മാർക്കറ്റിങ് ടെക്നിക്ക് എന്ന് പറഞ്ഞു കുറച്ചു …നൽകി കസ്റ്റമറെ സന്തോഷിപ്പിച്ചതല്ലാതെ? വേറൊരു പ്രത്ത്യേകിച്ചു ഗുണവും കമ്പനിക്കുണ്ടായതായി അറിയില്ല!

പിന്നെയുള്ളതെല്ലാം ഈ കഥ പറയും … 90 – 95 ശതമാനം ലാഭത്തിൽ പോകുന്ന ഒരു കമ്പനി മലബാറി സർവോപരി ഇന്ത്യൻ കുശുണ്ട് ബുദ്ധിയിൽ പ്രവർത്തിച്ചാലുള്ള അവസ്ഥയിൽ കൂപ്പുകുത്തി ഞാൻ ജോലി ചെയ്ത സ്ഥാപനം!

കംബനിക്കു ചെലവ് വർദിച്ചതല്ലാതെ വേറേ പ്രത്യേകിച്ച് ഒരു ഗുണവും കമ്ബനിക്കില്ല ! കമ്പനിയുടെ നിലനിൽപ്പിനെ വരേ ബാധിക്കും എന്നായപ്പോൾ സിംഹത്തിനെ വെട്ടാൻ വരേ യുള്ള ചരട് വലികൾ? പ്രൊഡക്ടിവിറ്റി ചാർട്ടുകൾ വർഷത്തിലേതു പോയി! മാസത്തിലേതായി! അത് പിന്നെ ബൈ വീക്കിലിയായി! പിന്നെ ദിവസ്ഥിതിലേത് എന്നതുപോലെയായി എത്തി! ഇനി മണിക്കൂറിൽ ആവും എന്ന നിലയയായപ്പോൾ സിംഹം വിടപറയാൻ സ്വയം തീരുമാനം! ഇനി അവിടെ നിന്നാൽ ശരിയാവില്ല എന്ന് എനിക്കും തോന്നി!

മനം മടുത്തു ജോലി റിസ്സയിൻ ചെയ്തു തിരിച്ചു പൊന്നു! വരുമ്പോഴും ജനീവ ഓഫറുകൾ തന്നിരുന്നു ഒന്നും വേണ്ടെന്നു വെച്ച് പൂർണമായ മടക്കം ..

ഇനി അനുബന്ധ കഥയിലേക്ക് ….!

എല്ലാ ദിവസവും, ഒരു ചെറിയ ഉറുമ്പ് നേരത്തെ ജോലിക്കു എത്തിയ ഉടൻ, ഒരു ഗോസ്സിപ്പിനും നിൽക്കാതെ ആരുടെ നിർദേശത്തിനും കാത്തു നിൽക്കാതെ, തന്റെ ജോലി ആരംഭിക്കും! കൃത്യമായ ആസൂത്രണമുള്ളതുകൊണ്ടു ഒരു സമയ നഷ്ടവും ഇല്ലാതെ നല്ല പ്രൊഡക്ടിവിറ്റിയും കിട്ടുന്നുണ്ട്! ഉറുമ്പിനും സന്തോഷം സിംഹത്തിനും സന്തോഷം! കാര്യങ്ങൾ സുഗമമായി മുൻപോട്ടു പോകുമ്പോൾ മന്ത്രി “കുറുക്കന്” ഒരു അസൂയ! കാര്യങ്ങൾ ഇങ്ങനെ പോയാൽ ഭാവിയിൽ തന്റെ കാര്യം അപകടത്തിലാവും! ഇപ്പോൾ തന്നെ “എസ്” മൂളിയും തലയാട്ടിയും, മണി അടിച്ചും പിടിച്ചു നിൽക്കാനുള്ള ബുദ്ധിമുട്ടു! അദ്ദേഹത്തിനേ അറിയൂ!

ഈ വിവരം പുതുതായി വന്ന സിംഹത്തിനു മനസ്സിലായോ എന്നറിയില്ല ? പക്ഷെ ഓഫീസ് മുഴുവനും അറിയാം! പക്ഷെ പൂച്ചയ്ക്ക് ആരും മണികെട്ടാൻ തെയ്യാറല്ല? ഇതൊക്കെ മനസിലാക്കി ഞാൻ മൈൻഡ് ചെയ്യാറും ഇല്ല! പക്ഷെ അദ്ദേഹത്തിന് ഒരു ഹിഡ്ഡൻ അജണ്ട ഉണ്ടായിരുന്നിരിക്കാം ?

നമുക്കുള്ള ഒരു ഫ്രഞ്ച് കമ്പനിയുടെ കോൺട്രാക്ട് നില നിർത്താൻ എന്റെ മുഴുവൻ സമയ പ്രവർത്തനം ഉണ്ടെങ്കിലേ തുടരാൻ താല്പര്യമുള്ളു എന്ന നില വരെ ആയി! അത് പ്രകാരം എന്റെ പ്രവർത്തന മേഖല മുഴുവൻ സമയവും പോർട്ട് ഖാലിദ്‌ ഷാർജയിൽ ആയി. ലോജിസ്റ്റിക്ക്ന്റെ ഭാഗമായി ഞാൻ അവിടെ എത്തുമ്പോൾ? ഷാർജ പോർട്ട് ആകെ കുത്തഴിഞ്ഞ കിടക്കുകയായിരുന്നു!

സ്റ്റീവേർഡ്‌സിന്റെ കെടുകാര്യസ്ഥതയിൽ!. പോർട്ട് മാനേജ്‌മെന്റിന് വരെ കൺട്രോൾ വിട്ട സ്ഥിതി! പോർട്ട് മാനേജ്‌മെന്റിന്റെ പിന്തുണയോടെ എല്ലാവരെയും വരച്ച വരയിൽ കൊണ്ടുവരാൻ എനിക്ക് സാധിച്ചു!

പോർട്ടിലെ കെടുകാര്യസ്ഥത കൊണ്ട് വൻ നഷ്ടങ്ങൾ സ്ഥിരം അത് പൂർണ്ണമായും എന്റെ വരവോടെ ഇല്ലാതായി! അത് പ്രകാരം വലിയ ലാഭമാണ് ഫ്രഞ്ച് കമ്പനിക്ക് ഉണ്ടായത് അതായിരുന്നു അവർ എന്റെ സർവീസിന് ശാഠ്യം പിടിച്ചത് !

ഇതൊക്കെ മനസ്സിലാക്കിയോ എന്തോ എങ്ങനെയെങ്കിലും ഉറുമ്പിനെ ഇല്ലാതാക്കണം ഉറുമ്പിന്റെ ഈ ശുഷ്‌ക്കാന്തിയും ചുറുചുറുക്കോടെയുള്ള പ്രവർത്തിക്കും ഒരു തടയിടണം ഇതായി കുറുക്കന്റെ ചിന്ത ?

കുറുക്കൻ സിംഹത്തിനു ഒരു ബുദ്ധി പറഞ്ഞു കൊടുത്തു! എത്ര നല്ല രീതിയിൽ ഉറുമ്പു പ്രവർത്തിക്കുന്നു! അതും ഒരു വിദഗ്ധരുടെ നിർദ്ദേശവും ഇല്ലാതെ? അപ്പോൾ നല്ലൊരു വിദഗ്ധന്റെ നിർദ്ദേശത്തോടെയും മേൽ നോട്ടത്തിലും ആവുമ്പോൾ ഇതിൽ കൂടുതൽ പ്രൊഡക്ടിവിറ്റി കിട്ടും!

സിംഹം; സിംഹത്തിന്റെ മുതലാളീ (Geneva) കാര്യം അവതരിപ്പിച്ചു കാര്യം കേട്ട് ജനീവാ അത്ഭുത പെട്ട് കാണും പണ്ടു 40000 ഡോളർ വേണ്ടെന്നു വെച്ചതൊക്കെ ഓർത്തു അത്ഭുതപ്പെട്ടു.? ഉറുമ്പിന് മേൽനോട്ടമില്ലാതെ ഇത്രയധികം ഉത്പാദിപ്പിക്കാൻ കഴിയുമെങ്കിൽ, ഉറുമ്പുൾക്കു ഒരു സൂപ്പർവൈസർ ഉണ്ടെങ്കിൽ കൂടുതൽ ഉത്പാദിപ്പിക്കില്ലേ എന്ന് സിംഹവും, സിംഹത്തിന്റെ മുതലാളീ യും ചിന്തിച്ചു!

അതിനാൽ സിംഹം ഒരു സൂപ്പർവൈസർ എന്ന നിലയിൽ വിപുലമായ അനുഭവസമ്പത്തുള്ളതും മികച്ച റിപ്പോർട്ടുകൾ എഴുതുന്നതിൽ പ്രശസ്തനായതുമായ ഒരു “കാക്കയെ” നിയമിച്ചു!

ഹാജർ സംവിധാനത്തിൽ; ക്ലോക്കിംഗ് സജ്ജീകരിക്കാനായിരുന്നു കാക്കയുടെ ആദ്യ തീരുമാനം! തന്റെ റിപ്പോർട്ടുകൾ എഴുതാനും ടൈപ്പ് ചെയ്യാനും സഹായിക്കാൻ അദ്ദേഹത്തിന് ഒരു സെക്രട്ടറിയും ആവശ്യമാണ്! ദൈനം ദിന ജോലികൾ എന്തൊക്കെയെന്ന് ഉറുമ്പുകളോട് നിർദ്ദേശിക്കാനും, ജോലി സംബന്ധമായ വിവരങ്ങൾ, സൈറ്റിൽ നിന്നും വരുന്ന കോളുകൾ എടുക്കാനും, റിപ്പോർട് ടൈപ്പ് ചെയ്യാനും, ഒരു സെക്രട്ടറി ആവശ്യമുണ്ടെന്നു സിംഹത്തിനെ ബോദിപ്പിച്ചു കാക്ക!

അത് പ്രകാരം ഇതിനായി ഒരു ചിലന്തിയെ അപ്പോയ്ന്റ് ചെയ്തു! എല്ലാ ഫോൺ കോളുകളും, നിരീക്ഷിക്കുകയും, ജോലി നൽകലും അതിന്റെ രീതിയും ഒക്കെ ചിലന്തിയുടെ നിയന്ത്രണത്തിലായി!

സിംഹം, കാക്ക, ചിലന്തി ദിവസം നൽകുന്ന റിപ്പോർട്ടിൽ സന്തോഷിച്ചു! ബോർഡ് മീറ്റിംഗുകളിൽ അവതരണങ്ങൾക്കായി അവ ഉപയോഗിക്കുന്നതിന് ഉൽപാദന നിരക്കുകൾ വിവരിക്കാനും ട്രെൻഡുകൾ വിശകലനം ചെയ്യാനും ഗ്രാഫുകൾ നിർമ്മിക്കാൻ ആവശ്യപ്പെട്ടു, അതിനാൽ കാക്കയ്ക്ക് ഒരു പുതിയ കമ്പ്യൂട്ടർ വാങ്ങേണ്ടിവന്നു! … ഐടി വകുപ്പ് കൈകാര്യം ചെയ്യുന്നതിനായി ഒരു ലേസർ പ്രിന്ററും! അതൊക്കെ കൈകാര്യം ചെയ്യാൻ ഒരു ഈച്ചയെ നിയമിച്ചു!

ഒരുകാലത്ത് വളരെ ഉൽപാദനക്ഷമതയും വിശ്രമവും ഉണ്ടായിരുന്ന ഉറുമ്പ്, തന്റെ കൂടുതൽ സമയം ഉപയോഗിച്ച ഈ പുതിയ പേപ്പർ വർക്കുകളെയും മീറ്റിംഗുകളെയും വെറുത്തു! ഇതൊന്നുമില്ലാതെ ഉണ്ടാക്കിയ വരുമാനവും ഇല്ല എല്ലാം ഷോ ഓഫ് മാത്രം!

അങ്ങനെ ദിവസവും ചിലന്തി, കാക്ക കുറുക്കനും ഈച്ചയും ചേർന്ന് കുലങ്കുഷമായി ചിന്തിച്ചു? പുതിയ പരിഷ്‌കാരങ്ങൾ ഉണ്ടാക്കി സിംഹത്തിനു റിപ്പോർട്ട് കൊടുക്കും! കുറുക്കൻ പതിവ് ശൈലിയിൽ ഗോസ്സിപ്പും കുറ്റവും അഭിപ്രായങ്ങളും ഒക്കെ സിംഹത്തിനെ അറിയിച്ചുകൊണ്ട് ഇരുന്നു !

ഇതിനിടയിൽ സ്വതന്ത്രമായി ജോലി ചെയ്തിരുന്ന ഉറുമ്പിന്റെ നടുവൊടിയുന്ന രീതിയിലായി കാര്യങ്ങൾ! പുതുതായി വന്നവരുടെ ചിലവുകൾ കൂടി ഉറുമ്പിന്റെ പ്രൊഡക്ടിവിറ്റിയിൽ പെടുത്തി? കുറുക്കൻ രാജാവിനോട് പറഞ്ഞു നമ്മുടെ കണക്കുകൾ എവിടെയോ ശരിയാവുന്നില്ല? ഉറുമ്പു ശരിക്കും ജോലി ചെയ്യുന്നില്ലേ എന്നൊരു തോന്നൽ? കൃത്യമായ കണക്കുകൾ വെക്കാൻ ഒരു കണക്കപുള്ളയെ നിയമിച്ചാൽ ഇതിനൊക്കെ പരിഹാരമാവും! അതുവരെ ഉറുമ്പിന്റെ നേതാവായിരുന്നു ഈ വകുപ്പും ഭാഗീകമായി കൈകാര്യം ചൈതിരുന്നത് ബാക്കി പകുതി സിംഹവും!

സിംഹത്തിനും തോന്നി ശരിയാണ് എല്ലാത്തിനും കണക്കു വേണം! അങ്ങനെ കണക്കപുള്ളയായി “ഊൾ” നെ നിയമിച്ചു! അദ്ദേഹം കണക്കുകളൊക്കെ കൃത്യമായി പരിശോധനയ്ക്കു വിധേയമാക്കി! ചിലന്തി കറക്ട്? കാക്ക കറക്ട്? കുറുക്കൻ കറക്ട് ? ഈച്ച കറ കറക്റ്റ്! പക്ഷെ ഉറുമ്പു കൾ അധികമാണ്‌! ഇത്രയും ഉറുമ്പുകൾ ജോലിക്കു ആവശ്യമില്ല! അതാണ് അധികച്ചിലവ്!

പരിഹാര നിർദ്ദേശം! കുറച്ചു ഉറുമ്പുകളെ പിരിച്ചു വിടുക! രാജാവ് കുറുക്കനോട്!.. കുറുക്കൻ രാജാവിനോട്! എനിക്കും ഇതു പണ്ടേ പറയണം എന്നുണ്ടായിരുന്നു! അങ്ങനെ കുറച്ചു ഉറുമ്പുകളെ പിരിച്ചു വിടപ്പെട്ടു! കാര്യങ്ങൾ കൈ വിടാൻ തുടങ്ങി പ്രൊഡക്ടി വിറ്റി വീണ്ടും കുത്തനേ ഇടിഞ്ഞു! ഉറുമ്പുകളുടെ മേൽ പ്രഷർ! ഉറുമ്പുകൾക്കു കൂടുതൽ സമയം ജോലി ചെയ്യേണ്ടതായി വന്നു! മതിയായ വിശ്രമം ഇല്ലാതായി; അത് വീണ്ടും ജോലിയിൽ പരാതി ലഭിക്കാൻ‌ തുടങ്ങി!

സിംഹം വീണ്ടും കുറുക്കന് മായി ആലോചിച്ചു, കാക്കയും, “ഊൾ” ഉം, ചിലന്തിയും, ഈച്ചയും കൂടി, ആലോചിച്ചു ഒരു തീരുമാനത്തിലെത്തി? ഉറുമ്പുകളുടെ ജോലിസമയം കുട്ടീ, ശമ്പളവും ബോണസും, അലവൻസും, വെട്ടിക്കുറച്ചു! ഇത് കൂടുതൽ ഉറുമ്പുകളുടെ തലവനെ സങ്കീർണ്ണതയിലാക്കി! പാവം ഉറുമ്പുകൾക്കു താങ്ങാവുന്നതിലും അധികമായിരുന്നു കാര്യങ്ങൾ! പിന്നെ ക്രമേണ കഠിനാദ്വാനികളായ ഉറുബിന്റെ തലവൻ രാജിവെച്ചു പൊന്നു!

ഇതുപോലെയായി എന്റെ കമ്പനിയുടെ അവസ്ത! കാക്കയുടെയും, ചിലന്തിയുടെയും, ഊൾ ന്റെയും, ഇച്ഛയുടെയും എല്ലാ ജോലിയും ജോലി ചെയ്ത ഉറുമ്പിന്റെ നേതാവിന്? ജോലി രാജിവെക്കേണ്ട അവസ്ഥയിലേക്ക്, കുറുക്കനും, കുറുക്കച്ചികളും, കൂടി എത്തിച്ചു!

അവസാനം, ഉറുമ്പിന്റെ ഒറ്റ ബലത്തിൽ 90 – 95 ശതമാനം പ്രോഡക്റ്റിവിറ്റിയിൽ ജോലി ചെയ്ത കമ്പനിയുടെ ഷെയർ പകുതി സിംഹത്തിന്റെ തലവൻ ജനീവയിൽ വെച്ച് കൈമാറി! (വിറ്റു!) സിംഹം സ്വയം ഇതിനകം രാജിവെച്ചിരുന്നു! അധികം താമസിയാതെ, പഴയ കുറുക്കനെയും, കാക്കയെയും, ചിലന്തിയെയും, ഈച്ചയെയും ഒക്കെ പിരിച്ചു വിട്ട്! പുതിയ സിംഹിണി! എങ്കിലും “ഊൾ” കുറുക്കന്റെ ബുദ്ധി യോടെ കമ്പനിയിൽ തുടരുന്നുണ്ട് …!

ഉറുമ്പ് ജോലി ചെയ്യുന്ന വകുപ്പ് ഇപ്പോൾ ഒരു ദുഖകരമായ അവസ്ഥയിലാണ്, അവിടെ ആരും ചിരിക്കാതിരിക്കുകയും എല്ലാവരും അസ്വസ്ഥരാകുകയും ചെയ്യുന്നു! ഊളിനെ പേടിച്ചു! കാരണം ഗ്രാഫിക്കിലൂടെ പ്രൊഡക്ടിവിറ്റി കണ്ടെത്തുന്നത് ഇയാളാണ് (ഇമ്മാന്വൽ സിനിമ ) ഓർത്തു പോയി!

കഠിനാദ്വാനികളായ ഉറുമ്പിനെ പോലുള്ളവരുടെ മേൽ എല്ലാ ഭാരവും ഏല്പിച്ചിട്ടു , പ്രോഡക്റ്റിവിറ്റി കുറയുന്നത് ഉറുമ്പുകളുടെ ഇൻ എഫിഷ്യന്സിയെന്നു വരുത്തി തീർത്തു “കാരണം ? ഉറുമ്പുകൾ പ്രചോദനത്തിന്റെ അഭാവം കാണിക്കുകയും നിഷേധാത്മക മനോഭാവം കാണിക്കുകയും ചെയ്തു.”

പൊതു മാനേജ്മെന്റിന്റെ ഒരു വിഡ്ഢിത്തം വിവരിക്കാനാണ് ഈ കഥ! ബിസിനസ്സിൽ ചില കാര്യങ്ങൾ വ്യക്തത വേണം! അത് പ്രാവർത്തീക മാക്കുന്നതിൽ ഓരോ അംഗവും ആത്മാർത്ഥമായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും! അങ്ങനെ പ്രവർത്തിക്കുന്നത് കാണുമ്പോഴെല്ലാം അത്തരം വ്യക്തികളെ തിരിച്ചറിഞ്ഞു ശക്തിപ്പെടുത്തണമെന്നും! കോർപറേറ്റ് സ്ഥാപങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ മേനേജർമാർക്കും ഒരു മനോഹരമായ മുന്നറിയിപ്പായി എടുക്കാം ഈ കഥ!

ഇനി കമ്പനിയിൽ ഏതെങ്കിലും നീല കുറുക്കൻ മാരുണ്ടെങ്കിൽ അവരെ കണ്ടെത്തി പുറത്താക്കിയാൽ എല്ലാ പ്രശ്നത്തിനും പരിഹാരമാവും!

ഗുണ പാഠം ഒരു മികച്ച സിംഹമാകുക. ഓരോ ഉറുമ്പിലും എന്താണ് മികച്ചതെന്ന് നോക്കുക!

മഠത്തിൽ ബാബു ജയപ്രകാശ്……. ✍️ My Watsapp Cell No: 00919500716709

2 Comments

  1. Babucoins's avatar Babucoins says:

    Hope you red my earlier stories.

    Like

  2. Coumar's avatar Coumar says:

    നിന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവം പങ്കുവെച്ചത് വളരെ നന്നായി. ഇത് വായിക്കുന്നവർക്കു ഒരു നല്ല അറിവായിരിക്കും. Wish you all the best Babu and please carry on writing 👌👍

    Like

Leave a Comment