Time Set To Read 18 Minutes Maxinum
ആശുപത്രി കാഴ്ചകൾ അവസാനിപ്പിച്ചു! കണ്ണൻ മെഡിക്കൽസിന്റെ മുൻപിൽ വന്നു . പ്രേമുട്ടി യുണ്ട് കടയിൽ! തമ്മിൽ കുശലം പറഞ്ഞു!. എന്റെ റീഡിങ് ഗ്ലാസ് ഒന്ന് മാറ്റണം!
തൊട്ടടുത്തുള്ള കണ്ണട ഷോപ്പിൽ കയറി ലെൻസിന്റെ നമ്പർ പറഞ്ഞു! 1.5 നോക്കി, എങ്കിലും 1.75 ചോദിച്ചു! അത് അവിടെ സ്റ്റോക്കില്ല പിന്നെയുള്ളത് 2+ ആയിരുന്നു അത് ട്രൈ ചെയ്തു! വലിയ വ്യത്യാസമൊന്നും തോന്നിയില്ല! അതും വാങ്ങി ഇറങ്ങുമ്പോഴുണ്ട് കയറ്റം കയറി ചിത്തരഞ്ജൻ വരുന്നു!
അവൻ എന്നെ പ്രതീക്ഷിച്ചതല്ല, പണ്ടെപ്പോ പുതുച്ചേരിയിൽ വെച്ച് കണ്ടതാണ്! ഏകദേശം 12 മണി ആയിക്കാണും! അവൻ എന്നെ ശ്രദ്ദിക്കാതെ നേരെ തൊട്ടടുത്തുള്ള ചായക്കടയിൽ എന്തോ കൈമാറുന്നത് കണ്ടു! ആൾ അല്പം തടിച്ചിട്ടില്ലേ? എന്നൊരു സംശയം!. ഞാൻ പോയി, പിറകിൽ നിന്നും ചുമലിൽ തട്ടിയപ്പോഴാണ് അവൻ എന്നെ തിരിച്ചറിഞ്ഞത് ! ങ്ങാ….. ചിരിച്ചുകൊണ്ട്? ഞ്ഞി എപ്പോഴാട വന്നത്….! ബൈക്കിൽ നിന്നും ഇറങ്ങാതെ തന്നെ !പെട്ടെന്നുള്ള തിരിഞ്ഞു നോക്കിയത് കൊണ്ടാവണം ബൈക്ക് ബാലൻസ് തെറ്റി ഒന്ന് ചെരിഞ്ഞു അവൻ സമയോജിതമായി കാൽ നിലത്തു ഊന്നി സപ്പോർട്ട് ചെയ്തു , ഒപ്പം ഞാനും ! അവനു എന്തോ ധൃതിയുള്ളതു പോലെ!. ഉഴുന്ന് വട, സപ്പ്ളൈ ചെയ്യാൻ വന്നതായിരുന്നു! എന്നും പറഞ്ഞു!
എങ്കിലും അവന്റെ വിശേഷം ഒറ്റശ്വാസത്തിൽ പറഞ്ഞു! പിന്നെ കാണാം എന്നും പറഞ്ഞു അവൻ പോവാൻ നേരം വീണ്ടും പറഞ്ഞു പോട്ടെടാ , വട അടുപ്പത്തിട്ടു വന്നതാണ് !
ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള കടയിൽ, വടയും, അരി പത്തലും, ഉഴുന്ന് വടയും ഉണ്ടാക്കി സപ്പ്ളൈ ചെയ്യുകയാണ് എന്ന് എന്ന് അവന്റെ സംഭാഷണത്തിൽ നിന്നും മനസിലായി! അവൻ! ആദ്യം പുതുച്ചേരിയിലാ യിരുന്നു!.
പുതുച്ചേരിയിലെ അവന്റെ കടയുടെ അടുത്തുള്ള ബസ് സ്റ്റേന്റ് ദൂരെ വേറൊരു സ്ഥലത്തേക്ക് മാറ്റിയപ്പോൾ പറയത്തക്ക ബിസ്നസ്സ് ഒന്നും ഇല്ല!. ബിസിനസ്സൊക്കെ കുറഞ്ഞു! പിന്നെ അവിടെത്തെ ഏർപ്പാടൊക്കെ മതിയാക്കി നാട്ടിൽ വന്നു! ഹോട്ടലൊക്കെ നടത്തിനോക്കി ഒന്നും ശരിയാവുന്നില്ല!
ഇപ്പോൾ ഈ ബിസിനസ്സാണ് ചെയ്യുന്നത്!.
തരക്കേടില്ല നല്ല രീതിയിൽ പോകുന്നു . ഉച്ചവരെ കച്ചവടം!. ഒറ്റയാൾ പോരാട്ടം! കാര്യങ്ങൾ ഒക്കെ ഒരുവിധം ഭംഗിയായി നടക്കുന്നു . പുതിയ വീട്ടിന്റെ പണിയിലാണ് എന്നൊക്കെയുള്ള വിശേഷം ആ ചെറിയ സമയം കൊണ്ട് അവൻ പറഞ്ഞു തീർത്തു.
ചിത്രന്റെ ബിസിനസ്സ് രീതി; കണ്ടപ്പോൾ എനിക്ക് പണ്ട് ബോംബൈ യാത്രയിൽ ശ്രദ്ദിച്ച രണ്ട് പേരുടെ സംഭാഷണം ഓർമയിൽ എത്തി !
ചോയീസിലെ പപ്പസിനെ പോലെ?ചിത്രന്റെ വടയും പത്തലും പോലെ? ബോംബയിലെ സമൂസയും പ്രസിദ്ധമാണ് .!
എന്തോ ആവശ്യത്തിന് ഞാൻ നരിമാൻ പോയിന്റിൽ പോയി തിരിച്ചു താനയ്ക്കു വരുവാൻ! ചർച്ഛ് ഗേറ്റിൽ നിന്നും ട്രെയിൻ കയറി! ട്രെയിൻ ആരംഭിക്കുന്ന സ്റ്റേഷനായതിനാൽ വലിയ തിരക്കില്ല ഇരിക്കാൻ ഒരിടം കിട്ടി!
ട്രെയിൻ മറൈൻ ലൈനുകൾ വിടാൻ ഒരുങ്ങുമ്പോൾ?, ഒഴിഞ്ഞ കുട്ടയുമായി ഒരു സമൂസ കച്ചവടക്കാരൻ കയറി! എന്റെ അരികിൽ ഇരുന്നു! തൊട്ടടുത്തു എക്സിക്യുടീവ് എന്ന് തോന്നിക്കുന്ന ഒരു മദ്ധ്യവയസ്ക്കനും ഇരിക്കുന്നുണ്ട്.!
കമ്പാർട്ട്മെന്റിൽ ആളുകൾ കുറവായതിനാലും, എന്റെ അടുത്തിരുന്ന ചെറുപ്പക്കാരൻ സമൂസ വില്പനക്കാരനുമായി സംഭാഷണം ആരംഭിച്ചു!
എനിക്കിറങ്ങേണ്ട സ്ഥലം വളരെ അകലെയായതിനാൽ? അവരുടെ സംഭാഷണം, അവരറിയാതെ ഞാൻ ശ്രദ്ദിച്ചു! സംഭാഷണമെല്ലാം ഹിന്ദിയിലായിരുന്നു!
എഴുത്തിന്റെ സുഖത്തിനു ചെറുപ്പക്കാരനെ ഞാൻ “ദാമു” എന്ന് വിളിക്കുന്നു സമൂസ വേണ്ടറെ “ഗോപി” എന്നും !
ദാമു: aapka… samusa…. aaj… jaldhi…. bejdiyaa ye kya…? “നിങ്ങളുടെ സമോസകളെല്ലാം ഇന്ന് വേഗം വിറ്റതായി തോന്നുന്നു.!”
ഗോപി (പുഞ്ചിരിച്ചു കൊണ്ട് ): teek…. he…. Saab!… bagavan…ka….. krupa ….. pe…. aaj… jaldhi….. kadam….. huaa….! “അതെ സാർ! സർവശക്തന്റെ കൃപയാൽ, ഇന്ന് എല്ലാം വേഗം വിറ്റു.! തീർന്നു “
ദാമു: aapko…. dekhaane ….. me… bahuth…… tayed……. dikhtha……. hai…..! din…… poora…… kaam…. kiyaa….? “നിങ്ങളെ കണ്ടിട്ട്, എനിക്ക് തോന്നുന്നു. ദിവസം മുഴുവൻ ഈ ജോലി ചെയ്തതുകൊണ്ട് നിങ്ങൾക്ക് നല്ല ക്ഷീണം ഉള്ളത് പോലെ ?
“Kiyaa …. karum…. saabjee…. ye… samusaaa…. bejke… jo…. milega…! vohee…. hey….. hamaraa… din… ka… kamaana! തോ കാം കർണായീ പടേഗാ ..! Ek… samusa… bejegaa… Muje…. ek… rupiya….. mileaga…! എന്ത് ചെയ്യാം, സർ? ഇതുപോലുള്ള സമൂസകൾ എല്ലാ ദിവസവും വിൽക്കുന്നതിലൂടെ മാത്രമേ ഞങ്ങളുടെ ജീവിതം മുൻപോട്ടു പോകുകയുള്ളു !ഞങ്ങൾ വിൽക്കുന്ന ഓരോ സമൂസയ്ക്കും ഒരു രൂപ കമ്മീഷൻ ലഭിക്കും.” !
Oh…. esaa….! Aap….. ek….. Dhin….. kithnaa…… samusa….. bechega…..? “ഓ, അങ്ങനെയാണോ? നിങ്ങൾ പ്രതിദിനം ശരാശരി എത്ര സമൂസകൾ വിൽക്കും?” ദാമു ചോദിച്ചു?
Kaam….. ka…. Dhin..;..he… tho…. chaar hazar…. se…. panch…. hazar…. Thak… bejegaa….! “പ്രവൃത്തിദിവസങ്ങളിൽ, ഞങ്ങൾ പ്രതിദിനം 4,000 മുതൽ 5,000 സമൂസകൾ വിൽക്കും!. Avarej…. theen…. hazaar thak….! എങ്ങനെ ആയാലും, ശരാശരി ഒരു ദിവസം ഏകദേശം 3,000 സമൂസകൾ ഞങ്ങൾ വിൽക്കും.” !
Kuch…. Dheyr…. thak Daamu….ka…. mooh….. bandh….. hogaya…..! ഏതാനും ? നിമിഷ നേരത്തേക്കദാമു സംസാരശേഷിയില്ലാത്തവനായിരുന്നു!. ദാമു !! കേട്ട എനിക്കും!
Fir….. socha ….ek….. din…. ka…. kamaayaa…. theen hazaar!!??
അയാൾക്ക് ഒരു ദിവസം കിട്ടുന്ന കമ്മീഷൻ 3,000 രൂപ!
Isaa….. hey…. tho… ek….din theen hazaar? … tho…. ek…. maheene…. pe…. nabbye….. hazaar!!. Kamathe hey….! പ്രതിദിനം 3,000 രൂപ അഥവാ മാസം 90,000 രൂപ സമ്പാദിക്കുന്നു. !!
Oh….. bhagavan….ദൈവമേ ! ദാമു അറിയാതെ മനസ്സിൽ ദൈവത്തെ വിളിച്ചു !
Daamu….. ne…. fir….. gopi….. ko…. poocha…..? ദാമു ചോദ്യം ചെയ്യൽ,
തുടർന്ന് അവരറിയാതെ അവരുടെ സംഭാഷണം ഞാനും ശ്രദ്ധിച്ചു !, aap… khudh….. bannathe… hey….. samusa….?
“നിങ്ങൾ തന്നെയാണോ സമൂസ ഉണ്ടാക്കുന്നത്?”
Daamu…. ne… boola…. nahiee…. Saab… “ഇല്ല സാർ! Hamko….. dusara….. kambani…… samusa….. banaakke…… dethaa….. hai….. ! നമുക്ക് ഒരു സമൂസ നിർമ്മാതാവ് വഴി സമൂസ ലഭിക്കുന്നു,! fir…. ham…. ye….. lekkar….. Bejtha…. hai….! ഞങ്ങൾ അത് വിൽക്കുന്നു! Bejne…..ke…bad….usko…. paisa… degaa… വിറ്റതിനുശേഷം അയാൾക്ക് പണം നൽകും, ek… samusako… ek…… rupaa…. milega….. വിൽക്കുന്ന ഓരോ സമൂസയ്ക്കും ഒരു രുപവെച്ചു ഞങ്ങൾക്ക് കിട്ടും.”!
Ye….sun…ne…ke… bad… daamu…. ne… kuch… ne…. bola…. ദാമുവിനു പിന്നെ ഒരു വാക്കുപോലും സംസാരിക്കാൻ കഴിഞ്ഞില്ല!,
Fir….. gopi….. ne….. bola….. പക്ഷേ ഗോപി തുടർന്നു … !
Lakin….. ek….. bath…. Saab….. hamare….. kamaane……pe….. achaa….. parsentej…….. karcha….. hai…..!.. jo…… bakki…… hai….. hamara….. jeenekeliye…… kaaaffi…..hai…..”! എന്നാൽ ഒരു കാര്യം, ഞങ്ങളുടെ വരുമാനത്തിന്റെ ഭൂരിഭാഗവും ഇവിടെ ബോംബെയിലെ ജീവിതച്ചെലവിനായി ചിലവഴിക്കുന്നു സാർ!
ബാക്കിവരുന്ന പണം കൊണ്ട് മാത്രമേ നമുക്ക് മറ്റ് ബിസിനസ്സ് ചെയ്യാൻ കഴിയൂ.”!
Daamu …. ne puchaa… kya….. dusra…. business…….? “മറ്റ് ബിസിനസ്സോ? Vho….. kiya….. business…..? അത് എന്താണ്?” എനിക്കും കേൾക്കാൻ താല്പര്യമായി !
Daamu…. ne…. kandinniu…. kiya….! ye….. riyal….. estett….. business saab….!! “ഇത് റിയൽ എസ്റ്റേറ്റ് ബിസിനസ്സാണ് സാർ! 2000 me mein……1 . 5 ekkar….. zameen khareeda… das lakh pe…. .
2007 ൽ ഞാൻ (ഗോപി) 10 ലക്ഷത്തിന് വാങ്ങി! fir….. baadh me…. asee… Lakh….ko….. beja….!
ഏതാനും മാസങ്ങൾക്ക് മുമ്പ് 80 ലക്ഷത്തിന് ഞാൻ (ഗോപി) വിറ്റു! Baad me…. chaalis laakh ko doosara….. jaga…. dho….. ekkar….. Liya….! ഇപ്പോൾ 40 ലക്ഷം രൂപയ്ക്ക് ഭൂമി വാങ്ങി.”
Daamu… ne…. fir…. pucha…. bakki…. rupa….. kiya…. kiya….. “ബാക്കി തുക ഉപയോഗിച്ച് നിങ്ങൾ എന്തു ചെയ്തു?”
Gopi ne bola…..bakki paise…. pe bees …. lakh…. betti…. ke….. shadikeliye…… benk pe …. daala….. “ബാക്കി തുകയിൽ, എന്റെ മകളുടെ വിവാഹത്തിനായി 20 ലക്ഷം നീക്കിവച്ചിട്ടുണ്ട്. Bakki bees laak…. se kuch….. sonaa… khareeda…. inshuransu….. me …. Dalaa…. kuch….. Muchal….. fund….. pe…. daala….. മറ്റ് 20 ലക്ഷം ബാങ്ക്, പോസ്റ്റ് ഓഫീസ്, മ്യൂച്വൽ ഫണ്ട്, സ്വർണം എന്നിവയിൽ നിക്ഷേപിക്കുകയും ക്യാഷ് ബാക്ക് ഇൻഷുറൻസ് വാങ്ങുകയും ചെയ്തു.”
Damu…. fir …. pucha…. thum…. kithna….. pada…… “നിങ്ങൾക്ക് എത്ര സ്കൂൾ വിദ്യാഭ്യാസം ഉണ്ടായിരുന്നു?”
Gop….ne …. bola…. theen….darje….. thak….. pada…. “(ഗോപി) മൂന്നാം ക്ലാസ്സ് വരെ പഠിച്ചു സാർ!
Chaar….. pe…. padaayee. Kadham….. kiya…. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ പഠനം നിർത്തി, lekin….. muje…. padene…..ko….. our…… likhne….. ko….. maalum…. sab…. പക്ഷേ എനിക്ക് എഴുതാനും വായിക്കാനും അറിയാം.
സർ, നിങ്ങളെപ്പോലുള്ള ധാരാളം ആളുകൾ ഉണ്ട്, അവർ നന്നായി വസ്ത്രം ധരിക്കുകയും ടൈയും, സ്യൂട്ടും, ഷൂവും, ധരിക്കുകയും, ഇംഗ്ലീഷ് നന്നായി സംസാരിക്കുകയും, എയർകണ്ടീഷൻ ചെയ്ത മുറികളിൽ ജോലി ചെയ്യുകയും ചെയ്യുന്നു!
ഞങ്ങൾ വിയർത്ത വസ്ത്രങ്ങൾ ധരിക്കുകയും, സമോസകൾ വിൽക്കുകയും ചെയ്യുന്നതുപോലെ നിങ്ങൾ സമ്പാദിക്കുമെന്ന് ഞാൻ കരുതുന്നില്ല. “!
ഈ ഘട്ടത്തിൽ, എന്ത് മറുപടി നൽകാൻ കഴിയും!
എല്ലാത്തിനുമുപരി, ഒരു യഥാർത്ഥ ഇന്ത്യൻ കോടീശ്വരനുമായി സംസാരിക്കുകയായിരുന്നു!
ട്രെയിൻ ഏതോ സ്റ്റേഷനിൽ എത്തി സ്റ്റേഷനിലേയ്ക്ക് , സമോസ വെണ്ടർ ഗോപി സീറ്റിൽ നിന്നും എഴുന്നേറ്റു.
“സർ, ഇതാണ് എന്റെ സ്റ്റേഷൻ, ഒരു നല്ല ദിവസം ആശംസിക്കുന്നു.” _
എന്റെ മനസ്സിന്റെ പിന്നിലുള്ള ചോദ്യങ്ങൾ.
നിർമ്മാതാവ് GST അടയ്ക്കുന്നുണ്ടോ? (ട്രെയിനിൽ പത്തിലധികം സമോസ വെണ്ടർമാർ ഉണ്ട്)
ഈ സമോസ വെണ്ടരോട് ? നമ്മളെ പെടുത്തുമ്പോൾ നമ്മുടെ ഈ വിദ്യാഭ്യാസ രീതി കൊണ്ട് എന്ത് പ്രയോജനം ???
ആ നേരം ഞാൻ വീണ്ടും കനകാംബരം സ്വാമിയെ ഓർത്തു ?
നമ്മുടെ കുരുന്നു കുട്ടികളെയും ഓർത്തു !
അപ്പോഴേക്കും എനിക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ അടുത്തുരുന്നു താണ …!
DISCLAIMER 🙂ഇത് ഒരു വാട്സാപ്പ് കഥ എന്റെ കഥ യോടൊപ്പം ചില എരിവും പുളിയും യൊക്കെ ചേർത്ത് കൂട്ടി ചേർത്തതാണ്
ചിത്രനെ കണ്ടപ്പോൾ എനിക്ക് ആ സമൂസ വേണ്ടറെയും , അദ്ദേഹത്തിന്റെ ബിസിനസ്സ് നെ പറ്റിയും ഒക്കെ ഒരു നിമിഷം ഓർത്തു….
……ഇന്നലെ ചോയീസ് ഹോട്ടലിനെ ആകർഷണ മുള്ളവളായി അണിയിച്ചിരുക്കുന്ന . അവയവങ്ങൾ- കൊക്കെ ഷേപ്പ് വരുത്തുന്നത് . ചെമ്പ ഗോപാലേട്ടന്റെ പ്രത്യേകം ശ്രദ്ധയും ചികിൽസയും കൊണ്ടാണ്.!
ചോയീസ് ഹോട്ടലിനെ പറ്റി പറയുമ്പോൾ ഗോപാലേട്ടനെ പറ്റി പറയണം!
ഗോപാലേട്ടന്റെ കോസ്മറ്റിക് സർജറി ചികിത്സയെ പറ്റി പറയണം ..!
ഞാൻ ചൊൽലെ പീടിക ഗോപാലൻ നായരേ പറ്റി പറയുമ്പോഴും പറഞ്ഞിരുന്നു ഗോപാലൻ മാർ കുറെയുണ്ട് എന്നു!.
ഈ ഗോപാലേട്ടനെ ചെമ്പ ഗോപാലേട്ടൻ എന്നാണ് വിളിക്കുക!. തൊഴിലിന്റെ സ്വഭാവം കൊണ്ടാണോ? സ്വാതന്ദ്രിയ സേനാനിയായതു കൊണ്ടാണോ? എന്നറിയില്ല ചെമ്പ എന്നു വിളിക്കുന്നത്?
തൊഴിൽ ചേർത്ത് പേരിടുന്ന സമ്പ്രദായം ഇംഗ്ളീഷ് കാരുടെ ഇടയിൽ ഉണ്ട്!
ജോൺ സ്മിത്ത് !
തോമസ് കുക്ക് !
ഫ്രെഡ് കോബ്ലർ എന്നൊക്കെ ?
അതുപോലെ ഗോപാലേട്ടൻ തകരം കൊണ്ടുള്ള ചില ജോലികളാണ് ചെയ്യുന്നത് !
ട്രെയിനിൽ യാത്രചെയ്യുമ്പോൾ ചില പരിഷ്കാരികൾ (കോട്ടയം കുഞ്ഞച്ചനിൽ മമ്മുട്ടി കുഞ്ചനെ നോക്കി ഒരു പരിഷ്കാരി ) എന്നു പറയുന്നില്ലേ ? ആ പരിഷ്കാരികൾ
സ്വാതന്ദ്രിയ സേനാനികൾക്കു ഇട്ട പേരാണ് “ചെമ്പു” – “ത്യാഗി” ! എന്നൊക്കെ ??
ഗോപാലേട്ടൻ സ്വാതന്ദ്രിയ സമര സേനാനിയാണ് !
താമ്ര പത്ര ജേതാവാണ്!.
എന്തുകൊണ്ടായാലും ഗോപാലേട്ടനെ ചെമ്പ ഗോപാലൻ എന്നാണ് വിളിച്ചുവരുന്നത് !
ഈ പറയുന്ന ചെമ്പ ഗോപാലനാണ് ചോയീസ് ബേക്കറിക്ക് വേണ്ട അച്ചുകൾ എല്ലാം ഉണ്ടാക്കുന്നതും ശരി പ്പെടുത്തുന്നതും.!
കോസ്മറ്റിക് സർജൻമാർ ചെയ്യുന്നത് പൊലെ എല്ലാ ബേക്കറി അയിറ്റങ്ങളുടേയും അച്ചു നല്ല ഷേപ്പിലാക്കിയാലേ ഉണ്ടാക്കുന്ന സാധനങ്ങളും ഷേപ്പിൽ വരികയുള്ളു ?
ഷേപ്പിൽ വന്നില്ലെങ്കിൽ ഗോപാലേട്ടനെ കൃഷ്ണേട്ടൻ ഷേപ്പാക്കും!.
ചിലപ്പോൾ അത് നില നിൽപ്പിനു തന്നെ ബാദിക്കും, കാരണം ഗോപാലേട്ടൻ ജോലി ചെയ്യുന്നത് കിട്ടേട്ടന്റെ കെട്ടിടത്തിലാണ്!.
അതുകൊണ്ടു കിട്ടേട്ടന്റെ ബേക്കറി അയിറ്റങ്ങൾക്ക് ഷേപ്പും ഭംഗിയും വേണമെങ്കിൽ ഗോപാലേട്ടന്റെ ഓപ്പറേഷനും മരുന്നുകളും ഒക്കെ വേണം !
അച്ചുകൾ ഉണ്ടാക്കുന്നതും റിപ്പയർ ചെയ്യുന്നതും ജി. ഐ. ഷീറ്റ് ഉപയോഗിച്ചാണ്!.
ഗോപാലേട്ടൻ ഷീറ്റുകൾ കൃത്യമായി അളന്നു ;ഏത് അച്ചാണോ വേണ്ടത് ആ അച്ചു ഉണ്ടാക്കി അത് ഈയ്യം ചൂടാക്കി ഒട്ടിക്കും!.
ഒരു മിനേച്ചർ കൈ മഴു പോലെയുള്ള, ഒന്നര ഇഞ്ചു വീതിയും രണ്ടു ഇഞ്ചു നീളത്തിലുമുള്ള ഈ ചിസിൽ! നീളമുള്ള ഒരു റോഡിൽ ഘടിപ്പിക്കും ചിസിലിന്റെ അറ്റം, മുർച്ചയുള്ളതായിരിക്കില്ല ! തേച്ചു ചെരിച്ചു മിനുസ പെടുത്തിയിരിക്കും !
എന്ത് അച്ചാണോ ഉണ്ടാക്കേണ്ടത് അതിന്റെ ഷേപ്പിൽ ഷീറ്റ് കട്ട ചെയ്തു മടക്കി അരികുകൾ ഈയ്യം ഉരുക്കി ഒട്ടിക്കും!
ഒട്ടിക്കുന്നതിനു ഉപയോഗിക്കുന്ന മാനുവൽ നാടൻ സോൾഡറിങ് ഉപകരണമാണ് ഈ ചിസിൽ!.
ചിസിൽ ബ്ലോവർ ഘടിപ്പിച്ച ഫർണസിൽ വെച്ച് പഴുപ്പിച്ചു, ഈയ്യം ഉരുക്കി അച്ചിന്റെ അരികിൽ കുറച്ചു ഉറ്റിക്കും! അത് പഴുത്ത സോൾഡറിങ് ചിസിൽ എടുത്തു ശക്തിയിൽ ഉരച്ചു ലെവൽ ചെയ്തു അരികിലെല്ലാം എത്തിക്കും .
നല്ല ഒരു വിദഗ്ദനായ കോസ്മറ്റിക്ക് സർജൻ ചെയ്യുന്ന ജോലി പൊലെ വളരെ ശ്രദ്ധയോടെ ക്ഷമയോടെ ഗോപാലേട്ടൻ ഇതൊക്കെ ചെയ്യും! നല്ല ഫിനിഷിങ് ഉണ്ടെങ്കിലേ ചോയീസ് ബേക്കറിയിലെ ഉല്പന്നങ്ങൾക്കും ഷേപ്പും ഭംഗിയും ഉണ്ടാകു! അതു ഗോപാലേട്ടനും നിർബന്ധമാണ്!
അത് ഗോപാലേട്ടൻ ഉറപ്പു വരുത്തും!.
ഇതൊക്കെ ചെയ്യുന്നത് ചോയീസ് കെട്ടിടത്തിന്റെയും, നമ്മുടെ റേഷൻ കടയുടെയും ഇടയിൽ ഉള്ള സ്ഥലത്തുനിന്നാണ് !
കിഴക്കു നിന്നും, പടിഞ്ഞാറു നിന്നും വരുന്ന കാറ്റു, കെട്ടിടങ്ങളുടെ നടുവിലൂടെ വരുമ്പോൾ?
പ്രകൃതിദത്തമായ എയർ കണ്ടഡിഷനിന്റെ ഗുണമാണ് !
തീയുടെ ചുടോന്നും പ്രശ്നമേ അല്ല .
റേഷൻ കടയിൽ പോകുമ്പോഴെല്ലാം ഞാനും ഗോപാലേട്ടന്റെ ജോലിയും നോക്കി യിരിക്കും!
ചെമ്പ ഗോപാലൻ എന്ന കാസ്മറ്റിക് സർജന്റെ വിദഗ്ധ സേവനം കൊണ്ടാണ് ചോയീസ് ഉത്പന്നങ്ങളുടെ സൗന്ദര്യം നില നിർത്തി പോരുന്നത് !
ചെമ്പ ഗോപാലേട്ടനിന്നില്ല!
കൃഷ്ണേട്ടനും ഇന്നില്ല!
ചോയീസ് ഹോട്ടൽ ഇപ്പോഴും അവിടെയുണ്ടെങ്കിലും …!
അത് ഇപ്പോൾ നടത്തി പോരുന്നത് കൃഷ്ണേട്ടന്റെ മകൻ മോഹനനാണ് ….!
മഠത്തിൽ ബാബു ജയപ്രകാശ് ✍️ My Watsap Cell No: 00919500716709
Whenever I feel like travelling back to my childhood days, only stop over is Babucoins. I get stomach full there. Good going.
LikeLiked by 1 person
😂😂🙏
LikeLike
Thank you🙂
On Sun, 1 Aug 2021, 16:28 ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ, wrote:
>
LikeLike