പഴയ കാല മയ്യഴി ആശുപത്രിയുടെ ഒരു നേർക്കാഴ്ച്ച (പാർട്ട് – 1)

Time Set to Read 15 Minutes

1979 ൽ ദുബായിലേക്ക് പോയതിനു ശേഷഃ അശോകേട്ടനു മായുള്ള ബന്ധം പാടെ അറ്റു പോയിരുന്ന് .

ഒരു വെക്കേഷന് നാട്ടിൽ വന്നപ്പോൾ ആശുപത്രി ജംക്ഷനിൽ നിൽക്കുമ്പോൾ അശോകേട്ടൻ പതിവ് പോലെ കാറിൽ ആശുപത്രി റോഡിലേക്ക്! തിരിയുമ്പോൾ അദ്ദേഹം എന്നെ ശ്രദ്ധിച്ചു വണ്ടി നിർത്തി!

മഴയായതിനാൽ അദ്ദേഹത്തോടൊപ്പം കാറിൽ കയറി!. പ്രാഥമീക ചോദ്യോത്തരങ്ങൾക്ക് ശേഷം (എപ്പോൾ വന്നു? എത്ര നാളായി കണ്ടിട്ട്? എപ്പോൾ തിരിച്ചു പോകുന്നു?)

ദുബായിൽ പോകുന്നതിനു മുൻപി മിക്കവാറും ദിവസങ്ങളിൽ അശോകേട്ടനുമായി ഒത്തുകൂടാറുണ്ടായിരുന്നു. അതിനു ശേഷം നാട്ടിൽ വരുന്നത് പോരോളിൽ വരുന്നതുപോലേയായി അദ്ദേഹത്തെപ്പറ്റി അന്വേഷിക്കാറുണ്ടെങ്കിലും കാണാൻ സാദിച്ചിട്ടില്ല.

ഞാൻ പതിയെ ചോദിച്ചു അശോകേട്ടാ എന്താ ഇന്നത്തെ പ്രോഗ്രാം ? പ്രത്യേകിച്ച് പ്രോഗ്രാം ഒന്നും ഇല്ല ബാബു, ഏസ്സ് യൂഷ്വൽ ദിവസങ്ങളങ്ങനെ പോകുന്നു..

ഒരു കാലത്തു അശോകേട്ടനും നമ്മുടെ ചങ്ങാതിമാരും കൂടാത്ത വൈകുന്നേരങ്ങളില്ല ! അതൊക്കെ പഴയ കാലം ! ഇപ്പോൾ ആളെ കണ്ടാലേ ആളുകൾ മുങ്ങും! മുങ്ങാതെ പൊങ്ങിക്കിടക്കുന്ന ആളാണെങ്കിൽ പോയി എന്തെങ്കിലും സഹായം ചോദിക്കാനുണ്ടാകും!,                    മുങ്ങിയ ആൾ പിന്നെ അയാളുടെ മുൻപിൽ പൊങ്ങില്ല അത്രയ്ക്ക് ഘനത്തിൽ അദ്ദേഹത്തിന് തിരിച്ചു കൊടുക്കാനുണ്ടാവും ! അതാണ് ആ മുങ്ങലിന്റെ രഹസ്യം ! മയ്യഴിയിൽ മുങ്ങൽ വിദഗ്ദൻ മാർ കൂടുതൽ ഉണ്ട് എന്നു തോനുന്നു !

ശരി എനിക്കൊന്നു സൈറ്റിൽ പോവണം!. എന്നിട്ടു തീരുമാനിക്കാം എന്ത് ചെയ്യണമെന്ന്!. കാർ ആശു പത്രി ലക്ഷ്യമാക്കി നീങ്ങി!

2014 മുപ്പതു കൊല്ലം കൊണ്ടുണ്ടായ ആശുപത്രിയുടെ മാറ്റം!. എന്നെ അത്ഭുതപ്പെടുത്തി ! എന്നിട്ടും മയ്യഴിയുടെ ആശുപത്രിയെ പറ്റി മയ്യഴിക്കാർക്കു നല്ലതു പറയാൻ ഒന്നുമില്ല!. അല്ലങ്കിക്കും കുറ്റങ്ങൾ പറയാനും പെരുപ്പിക്കാനും, മലയാളികൾ മറ്റാരേക്കാളും മുൻപിൽ തന്നെ ആണല്ലോ എപ്പോഴും! 

കാർ രാജുവിന്റെ പീടിക കഴിഞ്ഞു ഒഴിഞ്ഞ സ്ഥലത്തു നിർത്തി! അശോകേട്ടൻ ഇപ്പോൾ വരാമെന്നും പറഞ്ഞു ഇറങ്ങി നടന്നു!.

മഴ നിന്നിരുന്നു നല്ല വെയിലും!. കാറിൽ എ. സി. ഇല്ലാത്തതിനാൽ വിൻഡോ ലിവർ പിടിച്ചു താഴ്ത്തി! ശീല മില്ലാത്തതിനാലായിരിക്കും കുറച്ചു പ്രയാസപ്പെട്ടു!.  ചുറ്റും നോക്കി?  അകെ മാറിയിരിക്കുന്നു!. പഴയതിന്റെ ശേഷിപ്പൊന്നും കാണാനില്ല!. എല്ലാം പുതിയ രൂപത്തിൽ!. വെറുതെ രാജുവിന്റെ പീടിക വരെ ഒന്ന് നടന്നു!.

അവിടെ നല്ല തിരക്ക് തന്നെ ? ഒര് ഹൈപ്പർ മാർക്കറ്റ്!. നിങ്ങൾക്ക് എന്ത് വേണോ അതവിടെയുണ്ടാവും!. കച്ചവടത്തിരക്കിനിടയിലും ചിരിച്ചുകൊണ്ട്, അല്പം ചെരിഞ്ഞു കേഷ് മേശ തുറന്നു, എന്തോ ആലോചിച്ചു പെന്നെടുത്തു, കണക്കു കുട്ടി മുന്നൂറ്റി മുപ്പത്തി ഒന്ന്!

എന്ന് ആരോടോ പറയുന്നുണ്ടായിരുന്നു … ഇതെന്തെ രാജൂ ഞ്ഞി എന്തെങ്കിലും കൊറക്കടോ..

ശരി!! 300 കൊടുത്തേക്കു 31 രൂപ ഡിസ്‌കൗണ്ട്!. അതാണ് രാജു 31 രൂപ ലാഭം! എന്ന് പറഞ്ഞാൽ 10 ശതമാനം!

രാജു, കോളേജിൽ പോയിട്ടില്ല! സാമ്പത്തീക ശാസ്ത്രം പഠിച്ചിട്ടില്ല! ആർക്കിമഡ്സ് ശാസ്ത്രം പഠിച്ചിട്ടില്ല!, എം. ബി. യെ പറ്റി കേട്ടിട്ടും ഇല്ല!…രാജു

വരുന്നവർക്ക് കടം, പോകുന്നവർക്കും കടം,. എന്നിട്ടും കച്ചവടം നാൾക്കു നാൾ വർദ്ധനവ് തന്നെ. ചുറ്റുവട്ടത്തുള്ള രണ്ടു ബ്ലോക്കും രാജുവിന്റെ കടകൾ തന്നെ! ഒര് ബ്ലുത് കണക്റ്റിവിറ്റിയെ അനുസ്മരിപ്പിക്കുമുള്ള കച്ചവടം .

രാജുവിന്റെ ഭാഷയിൽ കടം ഒരു ആഗോള പ്രതിഭാസമാ!. രാജു കടം കൊടുക്കാനും, വാങ്ങാനും, പഠിപ്പിച്ചത് കണക്കു മാഷ് ഗോപാലൻ മാഷാണ് ! 218 ൽ നിന്നും 39 കിഴിക്കാൻ പറഞ്ഞപ്പോൾ രാജു മിഴിച്ചു നിന്ന്!. മാഷ്; എന്താ രാജു ? മാഷേ എട്ടിൽ നിന്നും 9 എങ്ങനെയാ കിഴിക്കുക ? രാജുവിന്റെ സംശയം . മാഷ് പറഞ്ഞു അടുത്ത സംഖ്യയിൽ നിന്നും ഒന്ന് കടമെടുക്കു രാജു ? രാജു കടമെടുത്തു കിഴിച്ചിട്ടു 9 കിട്ടി! വീണ്ടും അവിടെ പൂജ്യം രാജുവിന് വീണ്ടും ഒരു വൈമനസ്യം ഒന്ന് കൂടി കടമെടുത്താലോ ? അങ്ങനെ പാടുണ്ടോ? മാഷ് പിറകിലുള്ള വിവരം രാജുവിനറിയില്ല …! സംശയിക്കണ്ട രാജു ഒന്ന് കൂടി കടമെടുത്തോളു രാജൂ ! അങ്ങനെ രാജു വീണ്ടും കടമെടുത്തു ! രാജുവിന് 179 കിട്ടി ഉത്തരം!. മാഷ് പ്രോത്സാഹിപ്പിച്ചു ഗുഡ്ഡ് !

രാജുവിന് സന്തോഷം!. മാഷിനും സന്തോഷം!. കാരണം മാഷ് ഇന്നും രാജുവിന്റെ കടം പറ്റുകാരനാ!. രാജുവിനും വിഷമമില്ല അദ്ദേഹം കടം ചോദിച്ചപ്പോൾ, ആരും തരില്ല എന്നു പറഞ്ഞിട്ടില്ല,. മുഖം ചുളിച്ചിട്ടില്ല,. അത് രാജുവും മാതൃകയാക്കി ! രാജു വീണ്ടും കടം കൊടുക്കലിനെ പറ്റി വാചാലനായി!

ചെറുകിട കച്ചവടക്കാർ ഹോൾസേലു കാരോട് കടം വാങ്ങുന്നു! ഹോൾസേലുകാർ ഡിസ്‌ട്രിബൂട്ടറിൽ നിന്നും കടം വാങ്ങുന്നു! ഡിസ്ട്രിബൂട്ടർ കമ്പനിയിൽ നിന്നും കടം വാങ്ങുന്നു!. കമ്പനി ബേങ്കിൽ നിന്നും കടമെടുക്കുന്നു! ബേങ്ക് റിസർവ് ബേങ്കിൽ നിന്നും വായ്പയെടുക്കുന്നു!.

8രാജു ആവേശത്തോടെ… വീണ്ടും, റിസർവ് ബേങ്ക് ലോക ബേങ്കിൽ നിന്നും കടമെടുക്കുന്നു! വീണ്ടും തുടർന്ന്, സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിൽ നിന്നും കടമെടുക്കുന്നു!. വേണ്ടി വന്നാൽ പടച്ചവന്റെ പണം വരെ കടമെടുക്കുന്നുണ്ട്!.

കേന്ദ്ര സർക്കാർ ലോക രാജ്യങ്ങളിൽ നിന്നും കടമെടുക്കുന്നു ! കടമെടുക്കൽ രാജുവിന്റെ മാത്രം പ്രശ്നമല്ല! രാജുവിന്റെ അഭിപ്രായത്തിൽ ? കടം കൊടുക്കലും വാങ്ങലും, അത് ഒരാഗോള പ്രതിഭാസമാണ് .!!നമ്മുടെ വിഷയം മാറിപോവുന്നു …..

ഈ തിരക്കിനിടയിലും രാജു എന്നെ തിരിച്ചറിഞ്ഞു! ചോദ്ദ്യം എപ്പഴാ വന്നേ ? അപ്പോഴും തിരക്കിൽ തന്നെ!.

പെട്ടന്നാണ് ഓർത്തത് കാറിന്റെ ഗ്ലാസ് താഴ്തിത്തിയിട്ടാണ് ഉള്ളത് എന്ന് !. വേഗം തിരിച്ചു പോയി കാറിൽ കൈയറി പഴയ ആശുപത്രിയെ ഒന്ന് മനസ്സിൽ ഓര്മിച്ചെടുക്കാനുള്ള ശ്രമം നടത്തി!

ഓരോന്നായി മനസ്സിൽ തെളിയാൻ തുടങ്ങി….

എഫ് എം റേഡിയോ ഒന്ന് തിരിച്ചു നോക്കി അതിലൂടെ ഒരു നുറുങ്ങു കവിത…..

“കുഞ്ഞുണ്ണി മാസ്റ്ററുടെ വരികൾ
വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും,
വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും –
(കുഞ്ഞുണ്ണി മാഷ്)

ഇത് വായിച്ചിട്ടു എന്നൊടു കോപിക്കരുത്!. ഇപ്പോഴുള്ള ആശുപത്രിയും ഞാൻ എഴുതുന്ന ആശുപത്രിയുമായി ഒര് ബന്ധവും കാണില്ല!  ഏന്റെ എഴുത്തു മനസ്സിൽ ഓർത്തു! പഴയ ആശുപത്രി കണ്ടവർക്ക് ഏതാണ്ട് ഒര് രൂപം മനസ്സിൽ വന്നാൽ? എന്റെ എഴുത്തു വിജയിച്ചുവെന്ന് എനിക്ക് സമദാനിക്കാം! വായിച്ചിട്ടു പോരായ്മയുണ്ടെങ്കിൽ അറിയിക്കണം …..
ആശുപത്രിയെ പറ്റിയും, അപ്പോത്തിക്കിരികളെ പറ്റിയും, അവരുടെ സഹായികളെ പറ്റിയും മനസ്സിൽ…. !
ആശുപത്രയുടെ നിലവിലെ അവസ്ഥ വെച്ച് എവിടെ നിന്നും തുടങ്ങണമെന്നുള്ള കൺഫ്യൂഷനാണ്!

ശരി ഇപ്പോഴത്തെ ഓ. പി. (Out Patient) വഴി തന്നെ തുടങ്ങാം !

എന്റെ ഓർമ്മകൾ ചെന്നെത്തിയത് പൊന്നന്റെ വീടിനു മുൻപിൽ . അവിടെയും മാറ്റങ്ങൾ തന്നെ! മാറ്റങ്ങൾ എന്ന് പറഞ്ഞാൽ അടി മുടി മാറ്റങ്ങൾ…!

വീതിയുള്ള ഗേറ്ററിലൂടെ, ആശുപത്രി കോബൗണ്ടിലേക്കു പ്രവേശിച്ചാൽ! നടുവിലായി തറകെട്ടി സംരക്ഷിച്ച ഒരു വേപ്പ് മരം. (വേപ്പ് മരമാണോ അൽസി പൂ മരമാണോ എന്നൊരു സംശയം ഇല്ലായ്ക ഇല്ല) ചുറ്റും കുറച്ചു യൂക്കാലിപ്റ്റിസ് മരങ്ങൾ!, നല്ല വെയിലത്തും, തണൽ വിരിച്ച കോബൗണ്ട്! കയറുമ്പോൾ വലതുഭാഗത്തു ടി.ബി വാർഡ്‌! വൈകുന്നേരങ്ങളിൽ ടി. ബി. വാർഡിൽ അഡ്മിറ്റ് ചെയ്തവർ കാറ്റുകൊള്ളാനും നടക്കാനും പുറത്തിറങ്ങും!.

വേപ്പിന്റെയും, യൂക്കാലിപ്റ്റിസിന്റെയും, ഔഷധമുള്ള കാറ്റിലൂടെയുള്ള ഓക്സിജൻ ശ്വാസിക്കാൻ.?
ഇടതു ഭാഗത്തു ഒരു “മട്ടത്തിന്റെ” പിടിയുടെ ഭാഗം ഇടതു വശം വെച്ചാൽ ഉള്ള രൂപത്തിൽ ഒരു കെട്ടിടം.! മഞ്ഞ നിറത്തിലുള്ള പെയ്ന്റ് ചുമരുകൾക്കു,. തറയും ഏകദേശം ഒന്നര മീറ്ററോളം ചുമരിൽ (കുറ്റിയാരം) വരെ ഏതാണ്ട് ആ കളറിനോട് യോജിക്കുന്ന ചിപ്സിട്ട മിനുക്കിയ തറയും, ചുമരും!

ജനലിനും വാതിലിനും ഏഷ്/പച്ച കളർ ഇനാമൽ പെയിന്റും അടിച്ചിരുന്നു!. എപ്പോഴും ഫെനോയിലിന്റടിയും ഡെറ്റോളിന്റെയും ഗന്ധം; ആശുപത്രി കെട്ടിടവും പരിസരവും മുഴുവൻ എപ്പോഴും നല്ല വൃത്തിയിൽ സൂക്ഷിച്ചിരിക്കും.
ഇടത്തു തിരിഞ്ഞു രണ്ടു സ്റ്റെപ്പ് കയറിയാൽ നീളമുള്ള കോലായി.
തെക്കു പടിഞ്ഞാറുള്ള മുറിയിൽ
എക്സ് റേ മെഷിൻ!. അവിടന്നായിരുന്നു രോഗികളുടെ എക്സ്റേ എടുത്തിരുന്നതു!.

എക്സ്റേ യൂണിറ്റ് ഉത്‌ഘാടനം ചെയ്തത് താൽക്കാലീക പ്രധാന മന്ത്രിയായായിരുന്ന ഗുൽസരി ലാൽ നന്ദ !

അതിന്റെ ഒരു വിവരവും ഇപ്പോൾ അവിടെ എവിടെയും കാണാനില്ല! അങ്ങനെ ഒന്നുണ്ടായിരുന്നോ ? എന്നു ആരെങ്കിലും ചോദിച്ചാൽ കൈ മലർത്തും !


എല്ലാ മാറ്റങ്ങളും നടത്തുമ്പോൾ? അധികൃതർ പാടെ മറന്ന ഒര് കാര്യം . ഒരു തല മുറയുടെ ശേഷിപ്പാവേണ്ട ചരിത്ര താളുകളിൽ രേഖപ്പെടുത്തിയ ശിലാ പലകങ്ങൾ ഒന്നും തന്നെ കാണാനില്ല!. ഒര് പക്ഷെ എവിടെയെങ്കിലും മൂലയ്ക്ക് വെച്ചിട്ടുണ്ടാവാം, അങ്ങനെയെങ്കിലും നിസ്വാർത്ഥ സേവന മനുഷ്ഠിച്ച രാഷ്ട്രീയക്കാരന്റെ?. സ്വന്തം കുടുംബത്തേക്കാൾ ഏറെ അവരുടെ ആരോഗ്യത്തെക്കാൾ ഏറെ ആതുര ശ്രുശുഷാ മേഘലയിൽ പ്രവർത്തിച്ചവരുടെ പേരുകൾ കൊത്തിവെച്ച പലകങ്ങൾ വരെ അടിവേര് വരേ തോണ്ടി ക്കളഞ്ഞു; പുതിയ പേര് സ്ഥാപിച്ചിരിക്കുന്നു!. പ്രതികരിക്കാൻ ആരുമില്ല! ഒര് സംഘടനയും ഇല്ല!. !അവരുടെ സേവനങ്ങളെ പറ്റി ഒന്നും ആർക്കും ഓർക്കേണ്ട !

തൊട്ടടുത്ത മുറി പരിശോധന മുറി!. അതിനു തൊട്ടു വടക്കു പടിഞ്ഞാറായി വേറൊരു മുറി അതിൽ ഡോക്ടർമാർ ഉപയോഗിക്കും. അതിനപ്പുറത്തുള്ള മുറി ലാബ് ആയിരുന്നു !

മുക്കാളിയിൽ നിന്നും വരുന്ന ബാലേട്ടൻ ആയിരുന്നു ലാബ് ടെക്‌നീഷ്യൻ . പിന്നീട് തടിച്ചു വെളുത്ത ഒരു സ്ത്രീയും അവരോടൊപ്പം ചേർന്ന് . പേര് ഓർക്കുന്നില്ല . ലാബ് അസിസ്റ്റന്റ് സധുവാണെന്നൊരോർമ?.

പിന്നീട് അത് പുതുതായി എടുത്ത ടി.ബി വാർഡിന്റെ പിന്നിലുള്ള കെട്ടിടത്തിലേക്ക് മാറ്റി!.

കോണിയിലൂടെ മുകളിൽ കയറുമ്പോൾ? വലതു ഭാഗത്തായി ഐസൊലേഷൻ മുറി!. പകർച്ച വ്യാധികളും, റാബീസ് പിടിപെട്ട ആളുകളെയും അവിടെയാണ് കിടത്തി ചികിൽസിക്കാറുള്ളത്!.

ലാബിന്റെ അരികിലൂടെയും, ടി.ബി വാർഡിന്റെ പിന്നിലൂടെ ഉയരമുള്ള കല്ലുകൊണ്ടുള്ള കോണിയുടെ സിമന്റു പൂശിയ പല ഭാഗങ്ങളും പഴക്കം കൊണ്ട് പൊളിഞ്ഞിട്ടുണ്ടെങ്കിലും, ശ്രദിച്ചാൽ ഒരു വിധം ബുദ്ധിമുട്ടില്ലാതെ മുകളിലേക്ക് കയറാം!

അതിന്റെ ഒരരികിലായി കല്ലുകൊണ്ട് കുത്തബ് മിനാർ പോലെ പുകക്കുഴലുമായി ഉണ്ടാക്കിയ സംവിധാനം!. മെഡിക്കൽ വേസ്റ്റ് കത്തിച്ചാൽ പുക താഴോട്ട് വരാതെ മുകളിലേക്ക് പോകും വിധം ധീർഘ വീക്ഷണത്തോടെ ഉണ്ടാക്കിയ സംവിധാനം!

പരിസര മലിനീകരണത്തിനുള്ള മുന്നൊരുക്കം! അക്കാലത്തെ ഉണ്ടായിരുന്നു എന്ന് ഈ സംവിദാനം സാക്ഷ്യപ്പെടുത്തുന്നു…!

അതിനോട് തൊട്ടു തന്നെ ഒരു അലക്കു യൂണിറ്റും . ആശുപത്രിയിലെ യൂണിഫോമും ബെഡ് ഷീറ്റും ഒക്കെ അലക്കി ഇസ്തിരിയിട്ടു തയ്യാറാക്കി വെക്കുന്നത് ഇവിടെ വെച്ചാണ് !
അതിനടുത്തു തന്നെ മോർച്ചറിയും !

ഐസൊലേഷൻ വാർഡ് കഴിഞ്ഞു വീണ്ടും മൂന്നു നാലു സ്റ്റെപ്പുകൾ കയറിയാൽ നീളമുള്ള കോലായി!.
ഇടത്തോട്ടു തിരിഞ്ഞാൽ സ്ത്രീകളുടെ ജനറൽ വാർഡ്!.

ആ വാർഡിന്റെ അവസാനം രണ്ടു മുറികളാണെന്നു ഓർമ! ആശുപത്രി സ്റ്റാഫുകൾ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു!.
സ്റ്റോർ, നേഴ്‌സുമാരുടെ ഡ്യൂട്ടി മുറി ഒക്കെ യായി ഉപയോഗിച്ചിരുന്നു.

സ്ത്രീകളുടെ വാർഡിന്റെ ഇടനാഴിയിലൂടെ സഞ്ചരിച്ചു വലത്തു തിരിഞ്ഞാൽ പുരുഷന്മാരുടെ വാർഡായി, ഏകദേശം എട്ടോ പത്തോ ബഡ്ഡുകൾ മാത്രം!. ഓരോ ബെഡ്‌ഡിനടുത്തും ഒരു ചെറിയ ഉയരമുള്ള മെറ്റൽ കൊണ്ടുണ്ടാക്കിയ വെളുത്ത പെയിന്റടിച്ച സ്റ്റോറേജ് കം – ടേബിൾ!

ഇപ്പോഴും ഇതിന്റെ പാറ്റേൺ മാറ്റിയിട്ടില്ല! ഞാൻ കണ്ടിട്ടുള്ള സ്വകാര്യ ആശുപത്രയായാലും, സർക്കാർ ആശുപത്രി യായാലും, മൾട്ടി സ്പെഷാലിറ്റി ആശുപത്രയായാലും, അതിന്റെ മോഡലിന് ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല! (ചില ആശുപത്രിയിൽ അത് സ്റ്റെയ്ൻ ലെസ് സ്റ്റീൽ കൊണ്ട് ഉണ്ടാക്കി എന്ന് മാത്രം രൂപം അത് തന്നെ )!

പുരുഷന്മാരുടെ വാഡിൽ നിന്നുംപുറത്തു വന്നാൽ വടക്കു കിഴക്കുള്ള മുറി ഡ്യൂട്ടി ഡോക്ടറുടേതാണ്!.
തൊട്ടടുത്തു സർജിക്കൽ റൂം!. എമർജൻസിക്കു ഉപയോഗിയ്കുകയും ചെയ്യും!

ഈ കോമ്പ്ലക്സ്ന്റെ? പുരുഷൻ മാരുടെ വാർഡിൽ നിന്നും പടിഞ്ഞാറുള്ള വാതിലിലൂടെ പുറത്തിറങ്ങി ഇടത്തോട്ടു നോക്കിയാൽ വലിയാരു കിച്ചൺ!. ആശുപത്രിയിലെ രോഗികൾക്കുള്ള ഭക്ഷണം ഇവിടെ പാചകം ചെയ്യും!

പാചകക്കാരൻ രാമേട്ടൻ, പിന്നീട് സഹായിയായി നമ്മളോടൊപ്പം പഠിച്ച ജയനും ചേർന്ന്!. ജയൻ പിന്നീട് കുക്കായി, ഇപ്പോൾ ജീവിച്ചിരിപ്പില്ല! രോഗികൾക്ക് ഭക്ഷണം വിളമ്പുന്നതും രാമേട്ടനും ജയനും കൂടിത്തന്നെ!

ആ കാലത്തേ ദാരിദ്ര്യമൊക്കെ ഓർത്തു രാമേട്ടനും ജയനും കുട്ടിരിപ്പു ആളുകൾക്ക് കൂടി കണക്കാക്കി ഭക്ഷണം വിളമ്പും !

ആ കാലങ്ങളിൽ ആശുപത്രിക്കു സമീപം കടകളൊന്നും ഇല്ലാത്തതിനാൽ? ചൂടുവെള്ളത്തിനും, അത്യാവശ്യം ചില കാര്യങ്ങൾക്കും രാമേട്ടൻ സഹായിക്കും!.

ചൂടുവെള്ളം എപ്പോഴും അടുപ്പിൽ ഉണ്ടാകും ഒരിക്കലും അദ്ദേഹം ഇത്തരം ആവശ്യങ്ങളുമായി വരുന്നവരോട് മുഷിപ്പ് കാട്ടിയതായി ആരും പറഞ്ഞു കേട്ടിട്ടില്ല!

മയ്യഴിയിലെ ആശുപത്രിയിൽ അക്കാലത്തെ ഭക്ഷണവും, ചികിത്സയും വളരെ പ്രസിദ്ധമായിരുന്നു! അതുകൊണ്ടു തന്നെ അവിടെ ധാരാളം രോഗികൾ സമീപ പ്രദേശങ്ങളിൽ നിന്നും എത്തികൊണ്ടിരുന്ന്.

ആശുപത്രി, മയ്യഴിക്കാരേക്കാൾ കൂടുതൽ ഉപയോഗപ്പെടുത്തിയത് കേരളത്തിലെ ആളുകളായിരുന്നു എന്നതായിരുന്നു വാസ്തവം.!

പ്രസവത്തിനും. ടി.ബി ചികിത്സക്കും പ്രസിദ്ധമായിരുന്ന മയ്യഴി ആശുപത്രി!.

ടി.ബി വാർഡിൽ അഡ്മിഷൻ ലഭിച്ചാൽ? ആ രോഗിയുടെ അസുഖം പൂർണമായി മാറും എന്ന് വിശ്വസിച്ച ഒരു കാലം.!

നല്ല ഭക്ഷണം ഇറച്ചി, മുട്ട, പാൽ, പഴവർഗങ്ങൾ, മൽസ്യം, പച്ചക്കറികൾ,, എല്ലാം അടങ്ങിയിട്ടുള്ള ആഹാരക്രമം!

എത്ര വിലപിടിപ്പുള്ള മരുന്നായാലും ഇഞ്ചക്ഷനായാലും, എല്ലാം സൗജന്ന്യം!.
അങ്ങനെ തന്നെ എല്ലാ രോഗത്തിനും.!! അതുകൊണ്ടു തന്നെ മയ്യഴിയിലെ ഡോക്ടർമാർക്ക് രോഗികളുടെ പ്രൈവറ്റ് ചികിത്സാ ധാരാളമുണ്ടായിരുന്നു!

പാമ്പു കടിയേറ്റാലും, ഭ്രാന്തൻ നായയുടെ കടിയേറ്റാലും, മരുന്നുകൾ എപ്പോഴും മയ്യഴി ആശുപത്രിയിൽ റെഡിയായി ഉണ്ടാവും!

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് വരെ ഇത്തരം കേസ് മയ്യഴി ആശുപത്രിയിലേക്ക് റഫർ ചെയ്തതതായി കേട്ടിട്ടുണ്ട്.!

കാഷ്വലിറ്റി കെട്ടിടത്തിൽ നിന്നും ചെറിയ ഒരിറക്കം! നേരെ പോയാൽ എത്തുന്നത് ഔട്ട് പേഷ്യന്റ് വിഭാഗത്തിലേക്കാണ്!.

വലത്തോട്ട് തിരിഞ്ഞു വീണ്ടും രണ്ടു മൂന്നു സ്റ്റെപ്പ് കയറിയാൽ വിശാലമായ ഒരു ഹാൾ!.
അതിൽ രണ്ടു മൂന്നു മേശയിട്ടു ഡോക്ടർ മാർ!. നടുക്കു വീതിയുള്ള മേശയ്ക്കരികിൽ നേഴ്‌സുമാർ രോഗി കൾക്കുള്ള പേരും വയസ്സും, ലോഗ് ബുക്കിൽ രേഖപ്പെടുത്തി ഏകദേശം മൂന്നിഞ്ചു വീതിയിലും ആത്രതന്നെ നീളത്തിലും ഉള്ള ഒരു കടലാസിൽ പേരും വയസ്സും രേഖപ്പെടുത്തി കൊടുക്കും!.

അവിടെ എപ്പോഴും തിരക്കായിരിക്കും!. സ്ലിപ്പുകിട്ടിയാൽ നേരെ ഇഷ്ട്ടപ്പെട്ട ഡോക്ടറുടെ അടുത്തേക്ക്! അവിടെയും കാണും നീണ്ട നിര!.

ഹാളിലെ പടിഞ്ഞാറു ഭാഗത്തുള്ള മുറിയിൽ സി. എം. ഓ ഉണ്ടാവും!. നല്ല തിരക്കുള്ള ദിവസങ്ങളിൽ അദ്ദേഹവും രോഗികളെ പരിശോധിക്കും!.

ഹാളിൻറ്റെ തെക്കു പാടിഞ്ഞാറുള്ള മുറി സർജിക്കൽ മുറിയാണ്!. ആ മുറിയിൽ കയറിയാൽ രണ്ടു ഭാഗത്തായി നീളമുള്ള രണ്ടു മേശ, അതിലേക്കു കയറാൻ രണ്ട് സ്റ്റെപ്പുള്ള ചെറിയ സ്റ്റേന്റ്!. അത് ചവിട്ടി വേണം ഉയരമുള്ള മേശയിൽ ഇരിക്കാനോ കിടക്കാനോ ഉപയോഗിക്കുക! കിടന്നു എടുക്കേണ്ട ഇഞ്ചക്ഷനും മുറിവ് കെട്ടുന്നതും പ്ലാസ്റ്ററിടുന്നതും ഒക്കെ ഈ മുറിയിൽ നിന്നാണ്!.
പിറകിൽ പച്ച കർട്ടൻ കൊണ്ട് മറച്ച ഒരു മെറ്റൽ സ്റ്റേന്റ്! അടിയിൽ വീലുള്ളതിനാൽ ഇഷ്ടത്തിന് മാറ്റി ഉപയോഗിക്കാം! അവിടെന്നാണ് സ്ത്രീകൾക്കുള്ള പരിചരണം! അവിടെ രോഗികളെ ശ്രുഷിക്കാനായി സ്ഥിരം കാണുന്ന മുഖങ്ങൾ (അവരെ പറ്റി കൂടുതൽ താഴെ പറയുന്നുണ്ട്)!.


മുറിയിൽ കയറുന്നതിന്റെ ഇടതു വശത്തായി ഒരു മേശയിൽ ഇഞ്ചക്ഷൻ ചെയ്യാനുള്ള സാമഗ്രഹികളുമായി കൊബൗണ്ടർമാരും,
നഴ്‌സുമാരും!

പ്രധാനമായും കേഷ്യു നട്ടിന്റെ ഷേപ്പിലും, റെറ്റാങ്കിൾ ഷേപ്പിലും, വട്ടത്തിലും ഒക്കെയായി വെള്ള ഇനാമലും നേവി ബ്ലൂ കളർ ബോർഡറു മായുള്ള വിവിധ വലുപ്പത്തിലുള്ള ട്രേകൾ !. കത്രിക പലരൂ പത്തിലുള്ളത്!. കൊടിൽ, . സ്റ്റെയ്ൻ ലെസ് സ്റ്റീലിന്റെ ചെറിയ ഒര് ഡബ്ബ അതിലാണ് ഗ്ലാസുകൊണ്ടുള്ള സിറിഞ്ചു രണ്ടെണ്ണം ഉണ്ടാവും , ഒന്ന് വലുതും, ഒന്ന് ചെറുതും, അത് രണ്ടും വേർപെടുത്തി അതിൽ വെച്ചിട്ടുണ്ടാകും! സൂചി പല സൈസുകളിൽ! അതിനുള്ളിൽ തന്നെയുള്ള ചെറിയ അറയിൽ ഉണ്ടാവും!. ഒരു ചെറിയ സ്പിരിറ്റ് ലാമ്പും ഉണ്ടാവും!

ഇഞ്ചക്ഷൻ ചെയ്യന്നതിനു സ്റ്റിറയിൽ ചെയ്യാൻ അടുത്തു തന്നെ സ്റ്റെയ്ൻ ലെസ് സ്റ്റീലിന്റെ വലിയ ട്രേയിൽ സൂചിയും, സിറിഞ്ചും, ഇട്ടു ഒര് ചെറിയ സ്റ്റവ്വിൽ എപ്പോഴും തിളപ്പിക്കുന്നുണ്ടായിരിക്കും!. എല്ലാവർക്കും ഒരേ സിറഞ്ചു! സൂചി ആവശ്യത്തിനനുസരിച്ചു മറ്റും!. മരുന്ന് മാറുന്നതനുസരിച്ച സിറിഞ്ചും മാറ്റുന്നതോടൊപ്പം, സ്റ്റിറയിൽ ചെയ്യാൻ തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ടു കൊണ്ടേയിരിക്കും! ആവശ്യമനുസരിച്ചു എടുക്കുന്നത് നീളമുള്ള കൊടിലുപയോഗിക്കും!

അക്കാലങ്ങളിൽ കോമണായി ആന്റി ബയോട്ടിക് ആയി കൊടുത്തിരുന്നത് പെൻസിലിൻ ആയിരുന്നു!
പല ഡോസിലുള്ള പെൻസിലിൻ കുപ്പികൾ! പെനി ഡ്യൂർ ലാ 10 – 25 – 35 എന്നിങ്ങനെ പോവും വീര്യം!. ചെറിയ കുപ്പിയിൽ റബ്ബർ കോർക്കിനു മൂടിക്കൊണ്ടു ഒരു അലുമിനിയം കവർ! വേഗത്തിൽ പൊട്ടിച്ചെടുക്കാനായി ചെറിയ കീറ് കൊടുത്തിട്ടുണ്ടാവും!.

കുപ്പിക്കുള്ളിൽ വെളുത്ത പൊടി! ഇഞ്ചക്ഷൻ കൊടുക്കുമ്പോൾ? സ്റ്റിറയിൽ ട്രെയ്‌ ൽ നിന്നും സൂചിയും സിറിഞ്ചും എടുത്തു, മറ്റൊരു ബോക്സിൽ നിന്നും ഡിസ്റ്റിൽ വാട്ടർ എടുത്തു, ഒരു ചെറിയ സ്റ്റൈൻലെസ്സ് സ്റ്റീൽ കട്ടർ എല്ലാ ആന്റി ബയോട്ടിക് പാക്കറ്റിലും ഉണ്ടാവും! അതുകൊണ്ടു ഡിസ്റ്റിൽ വാട്ടറിന്റെ മുകൾ ഭാഗത്തു പതിയെ മൂർച്ച യുള്ള ഭാഗം കൊണ്ട് രണ്ടോ മൂന്നോ ഉര മാത്രം! അത് ഇടതു കൈൽ പിടിച്ചു മറ്റെ കൈയ്യുടെ തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് ഒന്ന് അമർത്തും! ടപ്പ് ! ഒരു ശബ്ദം, ആ മെലിഞ്ഞ ഭാഗം കളഞ്ഞിട്ടു സിറിഞ്ചിലൂടെ ആവശ്യമുള്ള എം. എൽ വെള്ളം എടുത്തിട്ടു കുപ്പിയുടെ അലുമിനിയം മൂടി എടുത്തു റബ്ബർ മൂടിയിലൂടെ, കുപ്പിക്കകത്തേക്കു ഇൻജക്ട് ചെയ്തു കയറ്റും! . 

മൈക്രോ ഫൈനായിട്ടുള്ള പൊടി ആയതിനാൽ വേഗം അലിയും! ചിലപ്പോൾ കട്ട പിടിക്കാനും സാധ്യതയുണ്ട്! അതിനാൽ വെള്ളം കയറ്റിയ ഉടനെ നല്ല വണ്ണം കുലുക്കി മിക്സ് ചെയ്യും! പൂർണ മായും മിക്സ് ചെയ്തതിനു ശേഷഃ തണുപ്പ് മാറ്റി റൂം ടെമ്പറേച്ചർ വരുന്നത് വരെ രണ്ടു കൈയുടെ ഉള്ളം കൈലിട്ടു ഉരച്ചു ചൂടുവരുത്തും!. പിന്നെ അതിൽ നിന്നും കുറച്ചു എടുത്തു ടെസ്റ്റ് ഡോസ് രോഗിക്ക് കയ്യിൽ കുത്തിവെക്കും.! അതിനു ചുറ്റും ചെറിയൊരു വട്ടം വരയ്ക്കും! അലർജിയുണ്ടോ എന്നറിയാൻ? 

ആളുകളുടെ വിചാരം സൂചി കുത്തിയ സ്ഥലം മനസിലാവാനാണ് വട്ടം വരയ്ക്കുന്നത് എന്നാണ്? എന്നാൽ അതല്ല ആ വരയ്ക്കുന്ന വട്ടത്തിനു ചുറ്റും അലർജിയുണ്ടെങ്കിൽ ചിണർത്തുവരുന്നതിന്റെ സമയ ക്രമീകരണമാണ്, വട്ടത്തിന്റെ വലിപ്പം കൊണ്ട് തീരുമാനിക്കുന്നത്! ഒന്നുമില്ലെങ്കിൽ കുത്തിവെപ്പ് തുടരും!. ഓരോ തവണ ഇഞ്ചക്ഷൻ എടുക്കുമ്പോഴും ടെസ്റ്റ് ചെയ്യണമെന്നാണ്! കാരണം ബാച്ച് മാറുമ്പോൾ ചിലപ്പോൾ അലർജി വരാൻ സാദ്ധ്യത ഉണ്ട്!.  

പക്ഷെ ആശുപത്രിയിലെ തിരക്ക് കാരണം ഇത് പലപ്പോഴും പാലിക്കാറില്ല!. അങ്ങനെ മരണ മടഞ്ഞ ഒരു സംഭവം മയ്യഴിയിലെ ആശുപത്രിയിൽ ഉണ്ടായതായി ഒരോർമ!മരണപെട്ട ആൾ മാഹി റയിൽവെ സ്റ്റേഷനടുത്തുള്ള ആളായിരുന്നു!.   
അന്ന് ആക്ഷേപിച്ച കാര്യം അലർജി കൊണ്ടാണെന്നാണ് ! പിന്നീട് ആ വിവാദം കെട്ടടങ്ങി…!

രോഗികൾക്കിരിക്കാൻ നീളമുള്ള രണ്ടു ബെഞ്ചും ഉണ്ടാവും.! 

ഡോക്ടറെ കണ്ടു കഴിഞ്ഞാൽ തെക്കു കിഴക്കേ വാതിലിലൂടെ കടന്നാൽ ഡിസ്പെൻസറിയും, ഫാർമസിയും!.
ജാലക പഴുതിലൂടെ നോക്കിയാൽ നിറയെ ചെറിയ ചെറിയ കുപ്പികളും വലിയ മൂന്നു ഗ്ലാസ് ഭരണിയും കാണാം? അതിൽ ആവശ്യത്തിനുള്ള പിങ്ക് നിറത്തിലുള്ള കെഒലിൻ പെക്ടിൻ, (വയറ്റിളക്കത്തിനുള്ളതാണ്) . പിന്നെ ചുവപ്പു നിറത്തിൽ ഉള്ളത് (പനിക്കുള്ള മരുന്ന്) . ഇളം മഞ്ഞയും വെള്ളയും കലർന്നതു (കോൾഡിനുള്ളത്) കൂടെ ഡോക്ടറുടെ നിർദേശാനുസരണം ചെറിയ മഞ്ഞ നിറത്തിലുള്ള ബി കൊമ്ബളക്‌സും, പച്ച നിറത്തിലുള്ള അയൺ ഗുളികയും, ചുവപ്പ് മീനെണ്ണ ഗുളികയും, പിങ്ക് കളറിലുള്ള വലിയ അന്റാസിഡും, കാൽസ്യം ഗുളികയും, വെളുത്ത പരാസിറ്റാമോളും, സൾഫാ ഗുനിഡിനും ഒക്കെ യുണ്ടാവും!

അതുമായി പുറത്തു ഇറങ്ങിയാൽ മിക്ക രോഗികൾക്കും കൺഫ്യൂഷനാണ്! വെള്ള ഗുളികകൾ തമ്മിൽ തിരിച്ചറിയാൻ ?!.
ഡിസ്പെൻസറിയുടെ മുൻവശം ഒര് ചിറയ കോലായി ആണ് !. 

ഈ സ്ഥലം രാത്രി കാലങ്ങളിൽ ആശുപത്രിയിൽ കിടക്കുന്ന രോഗികളുടെ അടിയന്തര സഹായത്തിനു നിൽക്കുന്നവർക്ക് താമസിക്കാൻ വളരെ സൗകര്യപ്രദമായിരുന്നു! നല്ല വൃത്തിയും ഉണ്ടായിരുന്നു! ഒറ്റ ബുദ്ധിമുട്ടെയുള്ളു ധാരാളം കൊതുകുകൾ ഉണ്ട് !

ഡിസ്പെൻസറിയിൽ നിന്നും ഇറങ്ങി
മുപ്പത് അടി ഇടതു കോർണറായി നടന്നാൽ പ്രസവ വാർഡും,

കോവുക്കൽ വിശേഷം വും കള്ളു ഷാപ്പ് വിശേഷവും വായിച്ചു ത്രില്ലടിച്ചു ഫ്രാൻസിൽ നിന്നും രാജീവ് വിളിച്ചു എക്സയ്റ്റഡായി സംസാരിച്ച വിഷയം ഞാൻ പറഞ്ഞിരുന്നല്ലോ ?

സംസാരിക്കുമ്പോൾ അവന്റെ ഭാര്യ അവരുടെ അച്ഛന്റെ (മുകുന്ദൻ ഡോക്ടർ) കൂടെ ചെറു പ്രായത്തിൽ ആശുപത്രിയിൽ പോവും എന്നും . പ്രസവ വാർഡിൽ നിന്നും ചെറിയ കുട്ടികളെ മടിയിൽ വെച്ച് കളിപ്പിക്കും എന്നൊക്കെ! വളരെ എക്സയ്റ്റഡായി എന്നോട്‌ പറഞ്ഞു!. എന്റെ എഴുത്തു വായിക്കുമ്പോൾ ഇതൊക്കെ അവരുടെ മനസ്സിൽ തെളിഞ്ഞു വരുന്നു എന്നൊക്കെ ?

വലതു ഭാഗത്തു തിരിയുമ്പോൾ? ഇടതുവശത്തായി വലിയൊരു ഷെഡ്ഡ്! അതിൽ ആംബുലൻസ് എപ്പോഴും തെയ്യാറായുണ്ടാവും! ഡേവിഡേട്ടൻ എപ്പോഴും അതിനെ തേച്ചു മിനുക്കി അടുത്തു തന്നെയുണ്ടാവും! ഡേവിഡേട്ടനെ കണ്ടു ഒരു ഹായ് പറഞ്ഞു … കൂട്ടത്തിൽ പഴയ വെള്ളിമാടുകുന്നിൽ ജോസഫിനെയും കൊണ്ട് പോയ സംഭവമൊക്കെ ഒന്ന് ഓർത്തെടുത്തു. അപ്പോഴുണ്ട് മാലതിയേടത്തി കോർട്ടേസിൽ നിന്നും നോക്കുന്നു. എന്താടോ എപ്പഴാ വന്നത് എന്നുചോദിച്ചു കൊണ്ടു ഒരു സുഖാന്വേഷണം… അവർ സ്വയം പറഞ്ഞു ഇന്ന് ഓഫാ….


വലതു ഭാഗത്തു അറ്റൻഡർ കരുണേട്ടൻ താമസിക്കുന്ന വീട്!. കരുണേട്ടനും രോഗികളായി വരുന്നവരോട് വളരെ നല്ല പെരുമാറ്റം! അതുകൊണ്ടു കരുണേട്ടനെ എല്ലാവർക്കും ഇഷ്ടമായിരുന്നു!

ഇദ്ദേഹത്തിന്റെ ഹോബിയാണ് പ്രാവ് വളർത്തൽ! പ്രാവുകളുടെ കുറു കുറാ ശബ്ദം ഇതിനു മുൻപിലൂടെ പോവുമ്പോൾ കേൾക്കാം!
പതിയെ മുൻപോട്ടു നടക്കുമ്പോൾ, വലതു ഭാഗത്തുള്ള കോർട്ടേസിൽ ആംബുലൻസ് ഡ്രൈവർ ഡേവിഡേട്ടനും, അവരുടെ ഭാര്യ ആശുപത്രിയിലേ അറ്റൻഡറുമായ മാലതി ഏടത്തിയും താമസിച്ചിരുന്നു!.

(ഡേവിഡ് ഏട്ടൻ ഒരാഴ്ച മുൻപ് മരണപെട്ടു അദ്ദേഹത്തിന് ഒര് പ്രണാമ കുറിപ്പ് എഴുതി ഇട്ടിട്ടുണ്ട് ) ഇതിനിടയിൽ അശോകേട്ടൻ തിരിച്ചു വരുന്നുണ്ട് , കൂടെ ആരോ തലയും ചൊറിഞ്ഞു വരുന്നുണ്ട് ! അശോകേട്ടൻ കീശയിൽ നിന്നും അഞ്ഞുറിന്റെ ഒരു നോട്ടെടുത്തു എന്തോ പറഞ്ഞു . അദ്ദേഹത്തിന് ഒരു മാറ്റവുമില്ല വീതിയുള്ളമുണ്ടിന്റെ കോന്തലപിടിച്ചു ഒരു കൈയ്യിൽ സിഗരറ്റും പിടിച്ചു നേരെ എൻറെ അടുത്തേക്ക് ! എന്നിട്ടൊരാഞ്ഞു? എന്താ ഫ്രന്റെ ബോറട്ടച്ചോ ? ഇല്ലെന്നു ഞാൻ!.

അശോകേട്ടനു കുറെ ഫ്രണ്ടുണ്ട് അവരൊക്കെ തമ്മാമ്മൽ ഫ്രന്റെ എന്നെ സമ്പോധന ചെയ്തുകണ്ടിട്ടുള്ളു . അതൊരു നിഷ്ക്കളങ്കമായ രീതിയാണ് ….

ആ ഫ്രെണ്ട്സിനെ പറ്റിയൊക്കെ ചോദിച്ചു രണ്ടുപേരും കൂടി നേരെ ജോളി വയിൻസിലേക്കു . മഴക്കാലമാണെങ്കിലും നല്ല വെയിലും ഉഷ്ണവും ഒരു ബിയർ കുടിക്കാം . നേരെ പള്ളി മൈതാനിയിലേക്കു കാർ ഓടിക്കുമ്പോഴും, ആശുപത്രി ക്കാഴ്ച തന്നെ… മനസ്സിൽ .

ബാക്കി കാഴ്ചകളും വിശേഷങ്ങളും നാളെ പറയാം …

മഠത്തിൽ ബാബു ജയപ്രകാശ് ✍️
My Watsap Cell No: 00919500716709

2 Comments

  1. Coumar's avatar Coumar says:

    ബാബു, ഇന്നും എന്നത്തെപോലെ, വളരെ രസമായി വായിച്ചു. ഇംഗ്ലീഷിൽ ടൈപ്ചെയ്‌തു മലയാളത്തിൽ വാക്കുകൾ വരുമ്പോൾ ചെറിയ തെറ്റുകൾ വരുന്നുണ്ട്. അത് ഊഹിച്ചെടുക്കാവുന്നതേ ഉള്ളു 🙏👌👍

    Like

  2. Joy's avatar Joy says:

    👌

    Liked by 1 person

Leave a Comment