Reading Time Set 15 Minutes Maximum
ടോണി മേക്സ്‌വെൽ ടെർമിനേഷൻ ലെറ്റർ ജോണിനും എനിക്കും കൈമാറി …
ബാബു…. ദിസ്…. ഈസ്… യുവർ… ന്യൂ അപ്പോയ്ന്റ് മെന്റ് ലെറ്റർ!.
നൗ…. ദിസ്… ഡേ… ഓൺവേർഡ്‌സ്….
യു…. വിൽ… ബി… ഇൻ… ഔർ…
പേ റോൾ!!.
ഓൾ ….യുവർ…. സർവീസ് …. ബെൻഫിറ്റസ്…. ഫ്രം…. കൊട്ടക്കന
കേൽക്കുലേറ്റഡ്…. ആൻഡ്… മെൻഷൻഡ്…. ഇൻ…. ദി… ലെറ്റർ….!
ഈഫ് യു ഹാവ് എനി ഡൌട്ട്… പ്ലീസ് കോൺടാക്ട് വിത്ത് റിക്കോബൈറ്റ്
ഇൻ ജനീവ & ക്ലേരിഫൈ!
പിന്നെ ജൊണിനോടായി പറഞ്ഞു!
വി…. ആർ…. വർക്കിംഗ്… ഓൺ…. വിത്ത് വൺ…. ന്യൂ…. പ്രോജക്ട്…. !
വെൻ ഇറ്റ് ഈസ് ക്ലിയേർഡ്?
വി…. വിൽ ഇൻകോപറേറ്റ് യു,
വിത്ത് അസ് ! ടിൽ…. ദെൻ… ഹോപ്… യു കേൻ… കൺടിന്വ്…. ഇൻ… ഔർ… വിസ !
ഇത്രയും ദിവസത്തെ ഗേപ്പിനിടയിൽ ശിരിടി ബാബയുടെ ബുക്ക് പകർത്തി എഴുതുന്നത് പൂർത്തീകരിച്ചു !
ചായയും – കാപ്പിയും – അരി ഭക്ഷണവും കഴിക്കാൻ ശിരിടിയിൽ പോകണം !
മാത്യൂസ് ഡാനിയലിന്റെ പേ റോളിൽ ആയതോടുകൂടി, മെറയിൻ ഇൻസ്പെക്ഷനും, ലോസ് അഡ്ജസ്റ്റിംഗ് സർവേയും , ഇൻഷുറൻസ് ക്ലെയിം സർവേയും ഒക്കെയായി അങ്ങനെ ദിവസം നീക്കി! .
പുതുയ പ്രോജക്ടിന്റെ കാര്യത്തിൽ ഓരോ നുലാ മാലകൾ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടേ ഇരുന്നു!
കമ്പനിയും, ഇറാൻ ഗവർമെന്റ് മയുള്ള പ്രശ്നം കരണം, പുതിയ പദ്ധതി നീണ്ടു നീണ്ടു പോയി!.
എങ്കിലും കമ്പനിയുടെ പോളിസി പ്രകാരം വാങ്ങിക്കുന്ന ശമ്പളത്തിന്റെ മൂന്നു മടങ്ങു എന്നെ കൊണ്ട് കമ്പനിക്ക് ഉണ്ടാവണം . എന്റെ സ്വന്തം നിലയിലും കമ്പനിയുടെ സഹായത്തോടെയും എന്റെ പേരിൽ ആ വരുമാനം ഉണ്ടാക്കാൻ എനിക്ക് സാധിച്ചിരുന്നു . അത് കൊണ്ട് കമ്പനിക്ക് ഞാൻ ഒര് ഭാരമായില്ല !
ഇതിനിടയിൽ എന്റെ വെക്കേഷൻ വന്ന്! . സാദാരണ പോലെ നേരെ ശിരിടിയിലേക്കു !
മുബൈയിൽ പോയി പതിവുപ്പോലെ രാജീവിനെയും ഫാമിലിയെയും കുട്ടി ശിരിടി യാത്ര . ശിരിടിയിൽ എത്തി പ്രിലിമിനറി ദർശനം നടത്തി പുറത്തു എത്തിയപ്പോൾ ഒരു പയ്യൻ! അലുമിനിയം കെറ്റലിൽ ചായയുമായി എന്റെ മുന്നിൽ !.
ഞാൻ ഭാര്യയോട് പറഞ്ഞു ഏതായാലും ചായകുടിച്ചു വൃതം മുറിക്കട്ടെ!. ചായകുടിച്ചു,. ഞങ്ങൾ ചായ കുടിക്കുന്നത് കണ്ടിട്ട് ഒരാൾ ചോദിച്ചതായിരുന്നു ചായ എവിടെന്നു കിട്ടി സാർ ?
ഞാൻ പറഞ്ഞു ഇപ്പോൾ ഇവിടെ ഒരു കുട്ടിയുണ്ടായിരുന്നു ഒരു കെറ്റിൽ ചായയുമായി ഞാൻ തിരിഞ്ഞു നോക്കി പിന്നെ അവനെ അവിടെ മഷിയിട്ടു നോക്കിയിട്ടു കണ്ടില്ല!
അന്വേഷണത്തിൽ അങ്ങനെ ചായയും കൊണ്ട് ആരും വരാറില്ല! പ്രസാദമല്ലാതെ ആരെയും ചായയുമായി അകത്തു കയറ്റാറും ഇല്ല!.
എനിക്ക് ഇന്നും അത് ഒരതിശയമായി തോനുന്നു….
….. ഇതിനിടയിൽ കൃസ്റ്റീൻ ഡാനിയൽ ഫോൺ ചെയ്തിരുന്നു!. എന്റെ വിശേഷങ്ങളെല്ലാം ചോദിച്ചു ! ഞാൻ പറഞ്ഞു മേടം … ആ… യാം… ഓൺ… മൈ വെക്കേഷൻ !
ഓ … സോറി ബാബു… എൻജോയ് …. !
ഐ… വിൽ… കോൾ… യു… ആഫ്റ്റർ… യു….ജോയ്ൻ …ബെക്ക് !
വെൻ… ആർ… യു.. ജോയ്‌നിങ് ?
ഞാൻ ഡേറ്റ് പറഞ്ഞു! അവർ എല്ലാ വിഷസ്സും തന്നു ! ഫോൺ ഡിസ്കണക്ട് ചെയ്തു !
ലീവ് കഴിഞ്ഞു തിരിച്ചു ദുബായിലേക്ക്!
വീണ്ടും കൃസ്റ്റീൻ ഡാനിയലിന്റെ ഫോൺ ഫ്രാൻസിൽ നിന്നും!
സ്ത്രീ പറഞ്ഞു, ബാബു കോട്ടക്കനയുടെ ഓഫീസ് വൈന്റപ്പ് ചെയ്യണം!
ഓഫീസ് സാമഗ്രഹികളെല്ലാം, ഡിസ പോസ് ചെയ്യുക!
വൺ, സ്റ്റീൽ ഫയലിംഗ് കേബിനറ്റ് വിത്ത് സം ഫയൽസ് ദാറ്റ് ഹോൾഡ് ഇൻ യുവർ കസ്റ്റഡി,!
ഓൾ ആർ വിത്ത് വേരിയസ് ഇമ്പോർട്ടന്റ് ഡോകുമെന്റ്സ് !
റസ്റ്റ്… ഓഫ്… ദി… ഫയൽസ്… ഷിഫ്റ്റ്… റ്റു… അൽ… ഖുസ്, വേർഹവ്സ്! ,!
ബട്ട്… മേക്…ഷുവർ.. വെൻ… എവർ… നീഡ്… ഇറ്റ്… ഹാസ്.. റ്റു…ബി… ലൊക്കേറ്റ്… ഫയൽ വൈസ് !
പാക്കിസ്ഥാൻ… ആതോറിറ്റി… ഈസ്… അൺ… നെസസ്സറി… അറൈസിങ്… ഡിസ്പ്യൂട്… ഓൺ… ഫെയ്ൽസ്….
സൊ ദൈ… മേ… ആസ്ക്… എനി…. ഫയൽ ,…
മേക്ക്… ഷുവർ… ഈച്ചു… ഫയൽ ഷുഡ്… ആക്സസബിൾ…. വിതൗട്… എനി… ഡിലെ !
പിന്നെ അതിന്റെ പ്രവർത്തനത്തിലായി!. പറഞ്ഞത് പോലെ എല്ലാ ഫയലുകളും സീകുവാൻഷ്യലായി 10 – 15 ഫയലുകൾ
ഒരു ബോക്സിൽ!.
അത്തരം 10 – 15 ബോക്സുകൾ
വേറൊരു കാർട്ടണിൽ സീകുവാൻഷ്യലായി വെച്ച് എക്സൽ ഷീറ്റിൽ ലിസ്റ്റ് ചെയ്തു വേർഹൌസിലേക്കു മാറ്റി!
ഓഫീസ് സമഗ്രഹികളെല്ലാം കിട്ടിയവിലയ്ക്കു വിറ്റു! ഓഫീസ് കാലിയാക്കി!.
പ്രത്യേകം പറഞ്ഞതായ ഫയൽ കേബിനറ്റ് എന്റെ കസ്റ്റഡിയിലും!.
കടലാസും ഫയലും ആണെങ്കിലും മില്യൺ ഡോളർ പാകിസ്ഥാനിൽ നിന്നും ലഭിക്കേണ്ട കിട്ടാകടമായിട്ടു മാറിയതിന്റെ അടിയാധാരങ്ങളായിരുന്നു അത് മുഴുവൻ!.
പിന്നെ കോട്ടക്കനയുടെ നേരിട്ട് ഓഫീസ് തുറക്കുന്നതിന്റെ പ്രധാനിക ഫോർമാലിറ്റി കംപ്ലീറ്റ് ചെയ്തതിന്റെ രേഖകകളും!
ഇതിനിടയിൽ കോട്ടക്കനയുടെ ഇന്റെർണൽ ആവശ്യത്തിനുള്ള അഡ്ഡ്രസ്സ് ബുക്ക് മാസാ മാസം പുതുക്കി, സർക്കുലേഷന്റെ അഡ്ഡ്രസ്സ് ബുക്കിൽ , എന്റെ പേരിലയായി പിന്നെ !!
കോട്ടക്കന ദുബായി . കോൺടെക്ട് പേഴ്സൺ ? എം . ബാബു ജയ് പ്രകാശ് – അഡ്ഡ്രസ്സ് മാത്യൂസ് ഡാനിയൽ സർവീസസ് (ബർമുഡ ) ലിമിറ്റൻറെ അഡ്ഡ്രസ്സും .
(അങ്ങനെ ഞാൻ ലോക പ്രശസ്തനായി)
അസോസോയേറ്റഡ് ഓഫീസായി പ്രവർത്തിച്ചു . കാര്യങ്ങൾ പുരോഗമിക്കവേ ഒരു ദിവസം കൃസ്റ്റീൻ ഡാനിയൽ വീണ്ടും!!
ബാബു – കോട്ടക്കനയ്ക്കു ടാന്സാനിയൻ കോൺട്രാക്ട് കിട്ടിയിട്ടുണ്ട്!.
യു… ഷുഡ്… ജോയിൻ… വിത്ത്.. അസ്! ഇമ്മീഡിയറ്റ്‌ലി!!
ആൻഡ്….ടേക്… കെയർ ഓഫ്….ആൾ….ഓപ്പറേഷൻ !
ട്രൈ…. റ്റു…ലൊക്കേറ്റ്…. ജോൺ വർഗീസ് ആൾസോ? .
ഇഫ്…..ഔർ… ഓൾഡ്… സ്റ്റാഫ് അവാലിയബിൾ? പ്ലീസ്…. ബ്രിങ്… ബേക് ദം… ആൾസോ ?
എന്തെക്കെയോ പറയാനാണ് മനസ്സിൽ തോന്നിയത്!!.
പാലം കടക്കുവോളം നാരായണ! പാലം കടന്നാൽ കൂരായണ! പറയുക മാത്ര മല്ല പാലം വലിക്കുന്ന ജാതികൾ!!
ഇതൊക്കെയാ മനസ്സിൽ വന്ന വിചാരം! പിന്നെ എല്ലാം സഹിച്ചു!
എങ്ങനെയൊക്കയാണ് ഉരുത്തിരിഞ്ഞു വരുന്നത് എന്നൊരു രൂപവും ഇല്ല! .
ഞാൻ വീണ്ടും പഴയതു പോലെ എല്ലാവരെയും ബന്ധപെട്ടു!. ജോണും ക്ലേറീന റെഡി..
ക്ലേറീന മനസില്ലാ മനസോടെ? .
ഞാൻ ചോദിച്ചു ഇപ്പോൾ കിട്ടുന്ന ശമ്പള ത്തിന്റെ ഡബിൾ നമുക്ക് വാങ്ങിച്ചെടുക്കാം ?
സന്തോഷം! എന്നാൽ വരാം
സാലറി ഞാനായിരുന്നു ഫിക്സ് ചെയ്തത്. ബാക്കി പഴയ ആരും വരുന്നില്ല!.
രണ്ടു ദിവസം കഴിഞ്ഞു റിക്കോബൈറ്റ് . വിളിച്ചു!
ഹോപ്… മിസിസ്സ്… ഡാനിയൽ സ്പോക്… റ്റു… യു…. !
വാട്ട്… യു… ഡീസയിഡഡ്?
ഞാൻ ഒന്നും പറഞ്ഞില്ല!.
അദ്ദേഹം തന്നെ മേനേജർ ട്ടറി ഈസ്റ്റ് നെയും; ടോണി മാക്സ്‌വെല്ലിനെയും, വിളിച്ചു എന്റെ സർവീസ് അവർക്കാവശ്യമുണ്ട് എന്ന് റിഖ്വസ്റ്റ് !
അവർ കയ്യൊഴിഞ്ഞു ! ഇറ്റിസ് അപ്പ് റ്റു ബാബു! ഹി… ഹാസ്… റ്റു… ടേക്… ദി ഡിസിഷൻ!
വി… ഡോണ്ട്… ഹെവ… എനി.. ഒബ്ജക്ഷൻ!
ലെറ്റ്….ഹിം… ഡിസയഡ്…
പിറ്റേന്ന്…. ട്ടെറി എന്നോട്!
റിക്കോബൈറ്റ് വിളിച്ചിരുന്നു ? ….
ഞാനും കയറി പറഞ്ഞു ദെയി… കാൽഡ് മീ ….റ്റു !
ബാബു … വാട്ട് യു ഡിസൈഡഡ് ?
സാർ, ….ഐ ….ഡോണ്ട് …നോ …വാട്ട് …റ്റു ടെൽ !
ട്ടെറി … സീ… ബാബു… ഇറ്റ്സ്… യുവർ ഫ്യൂച്ചർ.. !
യു… ഹാവ്.. റ്റു… ഡിസൈഡ് യുർസെൽഫ് !
വി… ഡോണ്ട്…ഹാവ്… എനി…ഒബ്ജക്ഷൻ !
ബട്ട്… സീ…ഇൻ… ബിറ്റുവീൻ…. സോംതിങ് ഹെപ്പൻഡ്… വി… ഡോണ്ട്… ടേക്ക്… യു ബേക്ക് !
അതൊരു എനിക്കിട്ടൊരു ആപ്പായിരുന്നു . ഞാൻ അത് മനസിലാക്കി! നോ പറഞ്ഞു !
മാത്യൂസ് ഡാനിയലിൽ എന്നെ കോട്ടക്കനയുടെയും, പ്രി ഷിപ്‌മെന്റിന്റെയും, ഹെഡ്ഡായി മാത്യൂസ് ഡാനിയലിൽ തുടരാൻ തീരുമാനിച്ചു !
ജനീവയിൽ നിന്നും വീണ്ടും വിളി! അവർക്കു ഒരു മാസത്തിനുള്ളിൽ ഫുൾ ഓപ്പറേഷൻ നടത്തണം! ഓഫീസ് വേണം! സെറ്റപ്പ് ചെയ്യണം! അങ്ങനെ നൂലാമാലകൾ ഏറെ?
ഇവിടയും നിമിത്തം!!
മാത്യൂസ് ഡാനിയൽ പ്രവർത്തിക്കുന്ന അതെ കെട്ടിടത്തിൽ! അതെ ഫ്ലോറിൽ! ഒരു ഇന്റർ നാഷണൽ കമ്പനി വെക്കേറ്റ് ചെയ്യുന്നു! .
എലിസബത്താണ് ഈ കാര്യം എന്നെ അറിയിച്ചത്!
എലിസബത്ത് മാത്യൂസ് ഡാനിയലിന്റെ എക്സിക്യുട്ടീവ് സെക്രട്ടറിയാണ് (ഇപ്പോൾ യു .എസ .എംബസിയിൽ ജോലി നോക്കുന്നു)
നമ്മൾ രണ്ടു പേരും പോയി നോക്കി . സൂപ്പർ സെറ്റപ്! പനോരമിക് വ്യൂ!. ദുബായി ഗോൾഫ് ക്ലബ്ബ് പൂർണമായും വിളിപ്പാടകലെ കാണാം! ആവശ്യത്തിനുള്ള ടേബിളും കാബിനുകളും! ടെലിഫോൺ പോയിന്റുകളും! ടെലിഫോണും, ആവശ്യത്തിനുള്ള നെറ്റ് വർക്ക് പോയിന്റുകളും ഇന്റർകോമും എല്ലാം .
പേര് മാറ്റി അവിടെ വന്നിരുന്നാൽ മതി .
എലിസബത്തു നെഗോഷ്യേറ്റ് ചെയ്തു! അമൗണ്ട് ഫിക്സ് ചെയ്തു .
രണ്ടു മൂന്നു ദിവസം കൊണ്ട് ഒരു ബ്രിട്ടീഷ് സ്ത്രീ കോട്ടക്കനയുടെ ചാർജ് എടുത്തു മിസ്സിസ് റോസ് വെയർ !
ആ സ്ത്രീയോട് ജനീവയിൽ നിന്നും എന്തോ കാര്യമായി എന്നെ പറ്റി ഉപദേശിച്ചു കൊടുത്തിട്ടുണ്ട്!.
അവരുടെ ഓരോ നീക്കങ്ങളിൽ നിന്നും അത് എനിക്ക് മനസ്സിലാവുന്നുണ്ട് ! പ്രലോഭനങ്ങൾ ഏറെ!.
ചിലപ്പോൾ തോന്നും പോയാലോ?,
അപ്പോൾ പഴയ അനുഭവം മനസ്സിൽ വരും ! പിന്നെ വേണ്ടെന്നു വെക്കും .
അത് ഇടയ്ക്കു വേണം – വേണ്ട – വേണം – വേണ്ട – എന്ന നിലയിൽ അങ്ങനെ ചിന്തിച്ചു വേണ്ടണം… എന്ന നിലയിലായി അവസാനം!! രണ്ടും കല്പിച്ചു സ്ത്രീയോട് ഞാൻ പറഞ്ഞു മാഡം!
ഇഫ്… ഐ… കം… മാത്യൂസ്… ഡാനിയൽ വിൽ… നോട്ട്… ബി.. ഹാപ്പി…
യു ഹാവ് റ്റു കണ്ടിന്യൂ, യുവർ സർവീസ് വിത്ത് ദം ! ഫോർ ലോങ്ങ് ടെം !
ഇറ്റ് ….വിൽ ….ജനറേറ്റ്… ഗാപ് ….ഇൻ ബിറ്റ്വീൻ ….
സൊ ഇറ്റ്സ് ബെറ്റർ സ്റ്റേ വിത്ത് മാത്യൂസ് ഡാനിയൽ! ഇറ്റ് വിൽ ബി ഗുഡ് ഫോർ ബോത്ത്.!
ലെറ്റ് അസ് ഗോ ദിസ് വെ! വിൽ ഡിസൈഡ് ലേറ്റർ !
റോസ്‌വെറിനും തോന്നി അതാണ് നല്ലതു എന്ന് …..!
ബാക്കി പിന്നീട് ഒരവസരത്തിൽ പറായം…
റെയിൽവേ സ്റ്റേഷന്റെ ബാക്കിയുള്ള കഥ തുടരാം ….
…. ഉച്ചയുറക്കം എനിക്ക് പതിവുള്ളതല്ല , എങ്കിലും ചിലപ്പോഴൊക്കെ സോഫയിൽ ഇരുന്നു കൊണ്ട് തന്നെ അറിയാതെ മയങ്ങാറുണ്ട് !എനിക്ക് കിടന്നു ഉറങ്ങുന്നതിനേക്കാൾ റിലേക്സ്ശേഷൻ ലഭിക്കുന്ന താണു സോഫയിലിരുന്നുള്ള ഉച്ചയുറക്കം!
ഊൺ കഴിഞ്ഞു പതിവ് പോലെ സോഫയിൽ ഇരുന്ന് ഒന്ന് മയങ്ങി! ഒരു ഫോൺ ശബ്ദം എടുക്കാൻ പറ്റിയില്ല! ഉറക്കം ഞെട്ടി നോക്കുമ്പോൾ രണ്ടു മുന്ന് മെസേജുകൾ! പ്രസീജ് പെട്ടെന്ന് പേര് ഓർത്തെടുക്കാൻ പറ്റിയില്ല! മെസേജിലൂടെ കണ്ണോടിച്ചു , ബാലേട്ടന്റെ മകനായിരുന്നു!.
ചെറുപ്പത്തിലെപ്പോഴോ കണ്ടതല്ലാതെ വര്ഷങ്ങളായി കണ്ടിട്ട! . അദ്ദേഹം എനിക്ക് നന്ദി പറഞ്ഞു കൊണ്ടായിരുന്നു എഴുതിയത്! അച്ഛനെ ഓർക്കാൻ? ഓർത്തെഴുതാൻ ഒരാളെങ്കിലും ഉണ്ടായല്ലോ എന്ന ആശ്വാസം! .
പിന്നെ ബാലേട്ടനെ കുറിച്ച് പറയാൻ തുടങ്ങി; അവർ അനുഭവിച്ച പ്രയാസങ്ങളെ പറ്റി ! സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വാക്കുകളിലെ ഇടർച്ച ശ്രദ്ദിച്ചു . ആദ്ദ്യം കരുതിയത് കണക്ടിവിറ്റി പ്രോബ്ലം ആയിരിക്കും എന്ന് !. പക്ഷെ അല്ല അദ്ദേഹത്തിന്റെ വികാര വിചാരങ്ങളിലൂടെ ഉണ്ടായ മനസിന്റെ ഇടർച്ചയായിരുന്നു!. അദ്ദേഹം വിതുമ്പുകയായിരുന്നു! എന്റെയും സ്ഥിതി ഏതാണ്ട് അത് പോലെ തന്നെ! . എന്റെ പിതാവിനെ കുറിച്ചും അച്ചൂട്ടി വൈദ്ദ്യരെ കുറിച്ചും!. ബാലേട്ടൻ ഹെർണിയ ചികിത്സ കഴിഞ്ഞു മൂത്രതടസ്സത്തിന് കത്തീട്രൽ ഇട്ടു കിടക്കുമ്പോഴും, ഡോക്റ്ററുടെ നിർദ്ദേശ പ്രകാരം പോസ്ട്രേറ്റ് ഗ്ലാന്റിഡിന്റെ വീക്കം ഓപറേഷനിലൂടെയേ നീക്കാൻ പറ്റൂ! ഓപ്പറേഷൻ വേണം അതിനായുള്ള തെയ്യാറെടുപ്പു നടത്തിവരുമ്പോൾ? പ്രസീജ് അച്ചൂട്ടി വൈദ്ദ്യരെ സമീപിച്ചു കാര്യം പറഞ്ഞു!. അവർ ഒരു നാടൻ പ്രയോഗം, കഷായം വെച്ച് കുടിക്കാൻ പറഞ്ഞു കൊടുത്തു ! അമ്മയോട് പറഞ്ഞാൽ അമ്മയ്ക്ക് മനസിലാവും!. പറഞ്ഞത് പോലെ കഷായം വെച്ച് ഓരോ ഔൺസ് വീതം മുന്ന് ദിവസം കുടിക്കുമ്പോഴേക്കും എല്ലാം ക്ലിയർ!
ഓപ്പറേഷൻ വേണ്ട! കത്തീട്രൽ വേണ്ട!. നേരെ ഡോക്ടറെ സമീപിച്ചു കാര്യം പറഞ്ഞു! ഡോക്ടർക്കും (യൂറോളജ്യൂസ്റ്റിനും) അത്ഭുതം!! ഇതെങ്ങിനെ സാധിച്ചു!.
അമ്മയുടെയും അനുജത്തിയുടെയും വിശേഷം പങ്കു വെച്ച് സംഭാഷണം അവസാനിപ്പിച്ചു .
എനിക്ക് ചെറിയൊരു വിഷമം എഴുതുന്നതിനു മുൻപ് ഒന്ന് പ്രസീതയെയോ പ്രീജിനെയോ ദമയന്തിയേട്ടത്തിയെയോ ഒന്ന് വിളിച്ചിരുന്നു വെങ്കിൽ എന്ന് !
….. കുഞ്ഞിരാമൻ മേസ്ത്രിയുടെ തൊട്ടടുത്തുള്ള രണ്ടു മുറി കേന്ദ്രീകരിച്ചു ഒരു ക്ലബ്ബ് പ്രവർത്തിച്ചിരുന്നു!
“കൈരളീ കലാ സദനം” കുഞ്ഞിരാമൻ മേസ്ത്രി , കിട്ടേട്ടൻ , മാനങ്കര ഗോപിയേട്ടന്റെ , നാണുവേട്ടൻ വട്ടെ പറമ്പത് അനന്തേട്ടൻ, പാൻശേരി ബാലേട്ടൻ, ലീവിന് വന്നാൽ കുഞ്ഞികണ്ണേട്ടൻ, അങ്ങനെ കുറെ പേർ അവിടെ വരും .
ആ കാലങ്ങളിൽ, പൊതു റേഡിയോ വിലുടെ വാർത്തകളും, ഫുട്ബോൾ കമന്ററികളും, ക്രിക്കറ്റ് കമന്ററികളും, കാർഷിക പരിപാടിയായ വയലും – വീടും,! പരിപാടിയും, റേഡിയോ നാടകങ്ങളും!, നാടക ഗാനങ്ങളും,! ചലച്ചിത്ര ഗാനങ്ങളൊക്കെ സ്പീക്കർ വെച്ച് പൊതു ജെനങ്ങളെ കേൾപ്പിച്ചിരുന്നു!
വാർത്തയുടെ സമയത്തും, കമന്ററി ഉള്ളപ്പോഴും; താഴെ തേങ്ങാ പാട്ടക്കാർ തെങ്ങിൽ നോക്കുന്നത് പോലെ സ്പീക്കറും നോക്കി എല്ലാം ശ്രദ്ദിക്കുന്നുണ്ടാവും താഴെ കേൾക്കാൻ നിൽക്കുന്നവർ!
ഞാൻ അലോചിക്കാറുണ്ട് , ഇവരുടെ കഴുത്തു വേദനിക്കില്ലേ ?
ഇങ്ങനെ നോക്കിയാൽ എന്ന്!.
ടി. വി. ഒന്നും അല്ലല്ലോ? നോക്കി കാണാൻ?
കേൾക്കുന്നത് ചെവിയിലൂടെ അല്ലെ ? പിന്നെ എന്തിനു സ്പീക്കറിനെ നോക്കി സുഖിപ്പിക്കുന്നു?
ഒരു പ്രാവശ്യം ക്ളബ്ബിൽ സ്ഥിരമായി വരുന്നവർ! നറുക്കിട്ടു ടീമുകൾ ഉണ്ടാക്കി കേരംസ് ട്യൂർണമെന്റ് നടത്തിയത് ഓർക്കുന്നു.
ഞാൻ സമാന്ന്യം തരക്കേടില്ലാതെ കളിക്കുമെങ്കിലും, എനിക്ക് കിട്ടിയത് കുഞ്ഞികൃഷ്ണൻ എന്ന ആളെ ആയിരുന്നു!
കളി തുടങ്ങി ഞാൻ പോക്കറ്റ് ചെയ്യുമ്പോൾ? കുഞ്ഞികൃഷ്ണൻ മൈനസ് ഇട്ടുകൊണ്ടേയിരിക്കും!!
അവസാനം ഇന്നസന്റ് പറഞ്ഞു പോലെ? പി. ടി. ഉഷ ഓടി അവർക്കു് സ്വർണ്ണം കിട്ടി! ഷൈനി വിത്സൺ തുളളി അവർക്കും കിട്ടി സ്വർണ്ണം!!
ഞാനും, കുഞ്ഞികൃഷ്ണനും കളിച്ചു ഞങ്ങൾക്കും കിട്ടി !!
സ്വർണ്ണമല്ല ഒരു വലിയ ചക്ക!!
അന്നത് തമാശയായി തോന്നിയെങ്കിലും? ഈയ്യിടെ ദുബായിൽ വിസിറ്റിനു പോയപ്പോൾ ? ലുലു സെന്ററിലെ ചക്കക്കുരുവിന്റെ വില കേട്ടപ്പോൾ സ്വർണമൊന്നും ഒന്നും അല്ല ! ചക്കകുരുവിന്റെ മുൻപിൽ !
ഇന്നലേയും കണ്ടു കേരളത്തിൽ ചക്കക്കുരുവിനു 25 രൂപ നിരക്കിൽ എത്ര കിലോ വേണമെങ്കിലും എടുക്കാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള വാട്സാപ്പ് മെസേജ് . തമാശയാവാൻ വഴിയില്ല . കുറച്ചു മാസം മുൻപ് ചക്കക്കുരു ഉപയോഗിച്ച് ചിക്കി ഉണ്ടാക്കി അതിന്റെ പെക്കിങ്ങും വിലയും കണ്ടിട്ട് ഞെട്ടി ഏകദേശം 100 ഗ്രാമോ 50 ഗ്രാമോ എന്നോർക്കുന്നില്ല വില രൂപ 1500.!
കൈരളി കലാ സദനത്തിനു നല്ലൊരു നാടക ടീമും ഉണ്ടായിരുന്നു !
പാൻശേരി ബാലേട്ടൻ , കുന്നുമ്മൽ നാണു മേസ്ത്രി , ബാലൻ വൈദദ്ധ്യർ, മാനങ്കര ഗോവിയേട്ടൻ, മുതലായവർ അഭിനയിച്ചതും ഓർത്തെടുക്കുന്നു !
രെജിസ്ട്രാഫീസിന്റെ അടുത്തുള്ള ഗ്രേവ്ണ്ടിൽ, വാർഷികത്തിന് നാടകം അഭിനയിച്ചപ്പോൾ? ബാലൻ വൈദ്ധ്യർ പറഞ്ഞ ഒരു ഡയലോഗ് ഇപ്പോഴും എന്റെ ചെവിയിൽ ഉണ്ടു!
മാറോ – ഗൻജോ ? എന്ന് പറയുന്നു രംഗത്തെ …!
അതിൽ ഉപയോഗിച്ച രണ്ടു മരത്തിന്റെ തോക്കു നമ്മുടെ തറവാട് വീട്ടിൽ ഈ അടുത്ത കാലം വരെ ഉണ്ടായിരുന്നു! ഇപ്പോഴും തപ്പിയാൽ അവിടെ എവിടെയങ്കിലും കാണും !
ഹാളിലെ ചുമരിൽ രണ്ടു, ആണിയിൽ കുടുക്കി വെച്ചാൽ കാണുന്ന ആർക്കും അതു ഒറിജണൽ തോക്കാണെന്നേ തോന്നൂ !
കുറച്ചു തെക്കു മാറി ഒരു പോസ്റ്റാഫീസ് ! അഴിയൂരിന്റെ പോസ്റ്റാഫീസ് . ഗേറ്റ് കടന്നു നൂറു മീറ്റർ മാറിയാൽ അഴിയൂർ രെജിസ്ട്രാഫീസ് .
കുറച്ചു കൂടി തെക്കോട്ടു പോയാൽ വില്ലേജ് ഓഫീസ്!.
പഞ്ചായത്തോഫീസ് അഴിയൂർ ചുങ്കത്തു പ്രവർത്തിക്കുന്നു .
സ്റ്റേഷൻ നടുത്തായി മറ്റൊരു ക്ലബ്ബ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എന്നാണ് പേരു ഒരോർമ്മ .!
മഠത്തിൽ ബാബു ജയപ്രകാശ് ✍️ My Watsap Cell No: 0091 95009716709
വളരെ നന്നായിട്ടുണ്ട്, അച്ചൂടി വൈദ്യൻ പറഞു തന്ന മരുന്നു “ജെരിജിൽ കഷായം ” ആണ്.
LikeLiked by 1 person
I purposely avoided the name,
LikeLike