കോവുക്കൽ ചരിത്രവും … ഫ്രാൻസിൽ നിന്നുമുള്ള ഒരറിവും….

Reading Time Set 18 Minutes Maximum

കോവുക്കൽ വീടിനെ പറ്റി ആദ്ദ്യം വിവരിക്കാം.? പഴയകാല ചെങ്കല്ലിന്റെ ഗോവണി കയറി (സ്റ്റെപ്പ്കയറി) ഏകദേശം ഒരു 25 – 30 മീറ്റർ നട വഴി, രണ്ടു ഭാഗവും ചെടികളും മരങ്ങളും വീടിന്റെ വീതിയേക്കാൾ വലിപ്പമുള്ള മുറ്റം, ഞാലിയും മോന്തായവും ഓടിട്ട പാകിയിരിക്കുന്നു, മുറ്റത്തിന്റെ കുറച്ചു ഭാഗവും മുൻവശത്തെ ഉയരമുള്ള ചേദിയും, നിറയെ റോസാ ചെടികൾ, പരിപാലിക്കുന്നത് മുഖ്യമായും ബേബി ടീച്ചർതന്നെ ?

വീടിന്റെ മുഖം കിഴക്കു നോക്കി . വീതി കുറഞ്ഞ നീളമുള്ള കോലായി തെക്കു കിഴക്കു എത്തിയാൽ അതെ വീതിയിൽ 04 – 05 മീറ്റർ പടിഞ്ഞാറോട്ടു തള്ളി . അവിടെ ഒരു ഓഫീസ് മുറി, അവിടെ നിന്നാണ് ബേബി ടീച്ചർ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നത്. മുറിയിൽ കയറുന്നതിനു മുൻപായി ഇടതു ഭാഗത്തു ചേദിയിൽ ഇറങ്ങാൻ ഒരു വഴി. മുറ്റത്തു ഇറങ്ങിയാൽ, അവിടെ നിന്ന് തന്നെ പറമ്പിലേക്ക് കയറുവാൻ കല്ലുകൊണ്ടുള്ള ഒരു ഇടുങ്ങിയ സ്റ്റെപ്പ് .

നീളമുള്ള സാള (ഹാൾ ) നല്ല സൗകര്യമുള്ള പടിഞ്ഞിറ്റ വീട്. തെക്കേ അകം, വടക്കേ അകം, ചായിപ്പ് ഹാളിൽ നിന്നും ഇടത്തണോ വലത്താണോ? മുകളിലേക്കുള്ള മരം കൊണ്ട് നിർമിച്ച ഗോവണി. ഇടതു തന്നെ. ഇനി ഇടതായാലും വലതായാലും, എല്ലാ വിഭാഗം ആളുകളും കയറി ഇറങ്ങിയ മര ഗോവണി.. (സോഷ്യലിസ്റ്റുകാരും, സി. പി. എം. കാരും, കോൺഗ്രസ്സുകാരും) കക്ഷി രാഷ്ട്രീയ ജാതി മത ചിന്തയില്ലാതെ പെരുമാറിയ വീടും പറമ്പും.

താഴെ ഉള്ളതിന്റെ അതെ വലിപ്പത്തിലും നീളത്തിലും ഉള്ള മുറികൾ മുകളിലും താഴെയുള്ളതിന്റെ മിറർ ഇമേജ് എന്ന് വേണമെങ്കിൽ ഉപമിക്കാം.

താഴത്തെ ഹാളിൽ നിന്നും ഒരു സ്റ്റെപ്പ് താഴുന്നു വലതു ഭാഗത്തു ഒരു മുറി.. അവിടെനിന്നും ഇടത്തോട്ടും, വലത്തോട്ടും, പുറത്തേക്കുള്ള വാതിൽവഴി പുറത്തിറങ്ങാം . നേരെ പോയാൽ, അടുക്കളേ അടുക്കളയിൽ നിന്നും കുളി മുറിയിലേക്ക് ഒരു വഴി..

കുളിമുറിയിൽ നിന്നും ചെറിയ ജനൽ വഴി വെള്ളമെടുക്കാനുള്ള കപ്പിയും കയറും . കിണറും . കുളിമുറിയിൽ നിന്നും വലത്തു ഇറങ്ങിയാൽ വാതുക്കലിലെ മുറ്റത്തു എത്താം . കിണറിനും ചുറ്റും ആൾ മറയും നടക്കാനുള്ള സൗകര്യവും .

ബബ്ലുസ് നാരങ്ങയും, വിലുമ്പി മരവും കൂവള ച്ചെടിയും ഒക്കെ ആയി ഒരു എസ്റ്റേറ്റിന്റെ പ്രതീതി . പടിഞ്ഞാറു ഭാഗവും അത് പോലെത്തന്നെ.. രണ്ടോ മൂന്നോ സപ്പോട്ട മരം പേരക്ക മരം . വലിയ സ്ഥലം ഏകദേശം രണ്ടേക്കറിൽ അധികം  കാണണം..

കക്കൂസ് ഒക്കെ പൊതുവായി പുറത്തു.. പടിഞ്ഞാറു ഭാഗത്തായി രണ്ടെണ്ണം..

വീട്ടിൽ ആരെല്ലാമെന്നു ചോദിച്ചാൽ   ലീലേടത്തി, മൂഞ്ഞ എന്ന് വിളിക്കുന്ന ഒരമ്മുമ്മ , പിന്നെയും ഒരമ്മൂമ്മ കൂടി ഓർമയിൽ ഉണ്ട് പേര് ഓർക്കുന്നില്ല.. 

ബേബി ടീച്ചർ വേണുവെന്ന് വിളിക്കുന്ന വേണുഗോപാൽ ബാൽസി ബാലഗോപാൽ, ബച്ചു എന്ന് വിളിക്കുന്ന കൃഷ്ണ ഗോപാൽ, രാജാറാമേട്ടൻ സണ്ണി എന്ന റോഹൻ കുമാർ.. മഹിളേട്ടത്തി പിന്നെ ഇവരുടെയൊക്കെ പ്രിയപ്പെട്ട ബാലേട്ടൻ.

ഗോപാലേട്ടനും, ശ്രീധരേട്ടനും ഇടയ്ക്കു കാണും ഗോപാലേട്ടൻ വേണുവേട്ടന്റെ പിതാവ് ശ്രീധരേട്ടൻ രാജാറാമേട്ടന്റെ പിതാവ്. ശ്രീധരേട്ടനും മഹിളേട്ടത്തിയും രാജാറാമും സണ്ണിയും ഇടയ്ക്കു എന്റെ പിതാവിൽ നിന്നും ഞങ്ങൾ താമസിച്ച അഴിയൂർ മാനങ്കര ക്ഷേത്രത്തിനടുത്തുള്ള മഠത്തിൽ എന്ന വീടും പറമ്പും വിലയ്ക്ക് വാങ്ങി അവിടേക്കു താമസം മാറി . ഇത്രയുമായാൽ എന്റെ ഓർമ്മയിലെ കോവുക്കലിന്റെ ആമുഖമായി.

ഇവരോടൊപ്പം മയ്യഴി വിമോചന സമരത്തിൽ പങ്കെടുത്തു നാടുകടത്തപ്പെട്ടതും സ്വമേധയാ നാടുവിടേണ്ടി വന്നവർക്കും അഭയം നൽകിയ തറവാട്.  ഒളിവിൽ കഴിഞ്ഞ സ്വാതന്ദ്ര്യ സേനാനികളെ പരിചരിച്ചതു. ഇവരെയും ഓർക്കുന്നു. (ചില പേരിലും വിവരങ്ങളിലും തെറ്റുകൾ കണ്ടേക്കാം . കമന്റ് ബോക്സിൽ അഭിപ്രായങ്ങളോടൊപ്പം അറിയിച്ചാൽ തിരുത്താം).

കോവുക്കൽ ബാലേട്ടൻ? മെലിഞ്ഞു നീണ്ടു, മുണ്ടു മാടിക്കെട്ടി, മുൻപിൽ ഒരു കെട്ടിട്ടു, സിഗരറ്റും കയ്യിൽ പിടിച്ച നടക്കുന്ന രൂപമാണ് എന്റെ മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.

എന്റെ അച്ഛൻ കോവുക്കൽ ബാലനെ ബാലേട്ടൻ എന്നാണ് വിളിച്ചു കേട്ടിട്ടുള്ളത്, ബഹുമാനം കൊണ്ടുള്ള ചേട്ടൻ വിളിയാണോ ? പ്രായം കൊണ്ടു വിളിക്കുന്നതാണോ എന്നൊന്നും അറിയില്ല. എങ്കിലും പരസ്പ്പരം ഭയഭക്തി ബഹുമാനം നൽകിയുള്ള ജീവിതം.

എന്റെ അച്ഛനേയും ബാലേട്ടനെയും, നാട്ടുകാരും, ബന്ധുക്കളും, സുഹൃത്തുക്കളും; ബഹുമാനം കൊണ്ടുള്ള ഭയത്തോടെ കാണുന്ന വ്യക്തിത്വംങ്ങൾ!

എല്ലാം അറിയാമായിരുന്നിട്ടും, മയ്യഴി മനപ്പൂർവ്വം മറന്നു കോവുക്കൽ ബാലേട്ടനെ! ഇദ്ദേഹത്തിന്റെ സേവനങ്ങളെ കണ്ടില്ലെന്നു നടിച്ചതിൽ ?
സ്വാതന്ദ്ര്യ സമര സേനാനികളെന്നു സർട്ടിഫൈ ചെയ്യേണ്ടവർ മുഖംതിരിച്ചതു എന്തിന്റെ പേരിലായിരുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല..

ഞാൻ ഈ എഴുതുന്നത് ഒന്നും ശരിയല്ല.. അല്ലെങ്കിൽ ശരിയാണോ? എന്ന് വിലയിരുത്താൻ ജീവിച്ചിരിക്കുന്ന വെക്തി ഇന്ന് മംഗലാട്ട് രാഘവേട്ടൻ മാത്രം…
ഒരു പക്ഷെ ഇതിനുള്ളിലുള്ള രാഷ്ട്രീയം അദ്ദേഹത്തിനറിയാമായിരിക്കും..

ബാലേട്ടൻ ആർമ്മിയിൽ ആയിരുന്നു . ബ്രിട്ടീഷ് ആർമ്മിയിൽ..

രണ്ടാം ലോക മഹാ യുദ്ധ സമയം, ബർമ്മയിൽ സേവനമനുഷ്ഠിക്കാൻ പോയി, ജേഷ്ഠൻ മരണപെട്ടതോടുകൂടി, കുടുംബത്തിലെ ആൺ തരിയായ ബാലേട്ടനെ, കുടുംബങ്ങളെല്ലാം സ്വാധീനിച്ചു നിർബന്ധിച്ചും രാജിവെപ്പിച്ചു നാട്ടിലെത്തിച്ചു..

യുദ്ധക്കെടുതിയും, അഭയാർത്ഥി പ്രവാഹവും, കൊണ്ട് പൊറുതിമുട്ടിയ ബർമ്മയിൽ നിന്നും, തന്റെ പട്ടാള ജീവിതത്തിനോട് വിടപറഞ്ഞു നാട്ടിലേക്കു മടങ്ങി.

 അക്കാലങ്ങളിൽ മതിയായ യാത്രാ സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ? മിക്കവാറും യാത്രകൾ കാൽ നടയായിത്തന്നെ..

യാത്രയിൽ ഉടനീളം അനുഭവിച്ച നരകയാതനകൾ, തുടർന്നങ്ങോട്ടുള്ള ജീവിതത്തെ പാകപ്പെടുത്തിയെടുക്കാൻ മാത്രം കഴിവ്; ആർമ്മിജീവിതം കൊണ്ടും, ബർമ്മാ – ഇന്ത്യാ യാത്രാ അനുഭവം കൊണ്ടും ബാലേട്ടൻ നേടിയെടുത്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ സ്വകാര്യ സംഭാഷണത്തിലൂടെ മനസിലാക്കിയെടുക്കാൻ സാദിച്ചത്; ആർമ്മിയിൽ തന്നെ തുടർന്നിരുന്നു വെങ്കിൽ? ഏറ്റവും കുറഞ്ഞത് ഒരു ഫുൾ കേണൽ റേങ്കിലെങ്കിലും എത്തി പിരിയേണ്ട വ്യക്തിത്വം..

ഇതൊക്കെ പല തവണ ബാലേട്ടൻ തന്റെ സൗഹൃദക്കൂട്ടായ്മയിൽ ആവർത്തിക്കാറുണ്ട്..
അത്രയ്ക്ക് അനുഭവമുള്ളതുകൊണ്ടാ യിരിക്കാം അത് തന്നെ വീണ്ടും,വീണ്ടും ആവർത്തിക്കുന്നത്.

മയ്യഴി റെയിൽവേസ്റ്റേഷനും കടന്നു കുറച്ചു പടിഞ്ഞാറോട്ടു പോയാൽ കാണുന്ന പഴയ കാളാണ്ടി തറവാട് വളർന്നു വലുതായപ്പോൾ? വെത്തില മുറിച്ചു ഭാഗം വെച്ച് പിരിഞ്ഞു കോവുക്കൽ തറവാട്ടങ്ങമായി..
രണ്ടു പെൺകുട്ടികൾക്ക് ഭാഗംവെച്ച തറവാട് ..ഇപ്പോഴത്തെ  കോവുക്കലിലേക്ക്..

ആർമ്മിയിൽ നിന്നും രാജിവെച്ചു വന്ന ബാലേട്ടൻ; മയ്യഴിയിൽ ഇപ്പോഴത്തെ കണ്ടോത്തെ (സ്പോർട്സ് ഗ്രവണ്ടിനടുത്തുള്ള)
പറമ്പിൽ ഒരു സിനിമാ കോട്ടായി നടത്തിയതായി, അദ്ദേഹം സുഹൃദ്‌ കൂട്ടായ്മയിൽ ഓർമ്മകൾ പുതുക്കുന്നത് കേട്ടറിഞ്ഞിട്ടുണ്ട്..

അതൊക്കെ ഒഴിവാക്കിയതിന് ശേഷം, കുറെ കാലം കൃഷി നോക്കി നടത്തി, അതും, തനിക്കു അനുയോജ്യമല്ല എന്ന് മനസിലാക്കി മയ്യഴി വിമോചന സമരവുമായി ബന്ധപെട്ടു പ്രവർത്തിച്ചു..

തന്റെ സുഹൃദ് വലയത്തിലുള്ളവരും, കസിൻ അരങ്ങിൽ ശ്രീധരനും, പ്രജാ സോഷ്യലിസ്റ്റ് നേതാവ്, സ്വന്തം സഹോദരൻ കോവുക്കൽ പദ്മനാഭനും വിവിധ ചേരികളിൽ (CPM).
അരങ്ങിൽ ശ്രീധരൻ പ്രജാ സോഷ്യല്സ്റ്റു പാർട്ടി.. കേന്ദ്ര മന്ത്രിയും എം. പി. യും ഒക്കെ ആയി ഭരണത്തിൽ ഇരുന്ന വ്യക്തിത്വം!.

പദ്മനാഭൻ അദ്ദ്യാപകൻ! കേരളത്തിലെ അദ്ദ്യകാല കമ്യൂണിസ്റ്റു പ്രവർത്തകൻ ? കേരളത്തിൽ ആദ്ദ്യമായി അദ്യാപക സംഘടന ഉണ്ടാക്കിയ നേതാവ്!.
അസംബ്ലിയിലേക്കു ഒക്കെ മത്സരിച്ച വെക്തി!. അങ്ങനെ  ഏറെ വിശേഷണങ്ങൾക്ക് ഉടമയായായ വ്യക്തിത്വം..

ആ കാലങ്ങളിൽ നയനാരൊക്കെ ശ്രീ പദ്മനാഭൻ മാസ്റ്ററെ കാണാൻ  കോവുക്കൽ തറവാട്ടിൽ  വരാറുണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..

സുഹൃത്തുക്കൾ മുഴുവൻ സോഷ്യല്സ്റ്റു ചേരിയിൽ! ചേർന്ന് പ്രവർത്തിക്കുമ്പോഴും, കുട്ടത്തിൽ ഒറ്റയാനായി ബാലേട്ടൻ മാത്രം കോൺഗ്രസ്സായി..

മുഴുത്ത കോൺഗ്രസ്സ് കാരനായ ബാലേട്ടന്റെ സൗഹൃദം മുഴുവൻ സോഷ്യലിസ്റ്റു കാരുടെ കൂടെ തുടർന്ന്..

ആ കാലത്തു നെഹ്‌റു വിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ചു ചോമ്പാലിൽ പ്രസംഗ വേദി (PODIUM) കെട്ടുന്നതിന്റെ നിർമാണച്ചുമതല ബാലേട്ടനായിരുന്നു; ഇത് മാത്രം മതി അഖിലേന്ത്യ കോൺഗ്രസ്സ് നേതൃത്വം ബാലേട്ടനെന്ന കോൺഗ്രസ്സുകാരനിൽ അർപ്പിച്ച വിശ്വാസത്തിന്റെ ആഴം എത്രത്തോളമായിരുന്നു എന്ന് വിലയിരുത്താൻ.

മരുമകൻ വേണുവിന്റെ ഓർമ്മയിൽ നിന്നും അറിയാൻ കഴിഞ്ഞു, നെഹ്‌റുവിനെ കാണാൻ മറ്റ് പല നേതാക്കൾക്കൊപ്പം, മുൻ നിരയിൽ ഇരുന്നു കുട്ടികളുടെ!” ചാച്ചാജിയുടെ” പ്രസംഗം കേൾക്കാൻ ബാൽസിക്കും, വേണുവേട്ടനും, ഭാഗ്യം! ബാലേട്ടനെന്ന അമ്മാവനിലൂടെ ലഭിച്ചു എന്ന് പറയുന്നതിന് ആയിരം നാവു..

മയ്യഴി വിമോചന സമരവുമായി ബന്ധപെട്ടു പിന്നണി പ്രവർത്തനത്തിലൂടെ തന്ത്രങ്ങൾ മിനഞ്ഞു, മുന്നണി പോരാളികളെ യുദ്ദമേഖലയിൽ ബലികൊടുക്കാതെ തന്ത്രപൂർവ്വം രക്ഷപെടുത്തി തൻറെ വാസസ്ഥലമായ കോവുക്കൽ തറവാട്ടിൽ എത്തിച്ചു; അവരുടെ ചിലവിൽ സംരക്ഷിച്ചത്!

അവിടെ നിന്നും സഹദേവൻ വക്കിലിനെ സുരക്ഷിതമായി തലശിരിയിലേക്കു കടത്തിയ കഥയൊക്കെ? ബാലേട്ടന്റെ വാ മൊഴിയായി തന്നെ കേൾക്കണം..

അത്രയ്ക്ക് ഉദ്വെഗം നിറഞ്ഞതായിരുന്നു ആ സംഭവങ്ങളൊക്കെ… എത്ര തവണ ബാലേട്ടൻ ഈ കഥകളൊക്ക ആവർത്തിച്ച് പറഞ്ഞാലും കേൾക്കുന്നവർ പുതുതായി കേൾക്കുന്ന കഥപോലെ കേട്ടിരിക്കും..കൂട്ടുകാർ

അതിനു നാപ്പിളിക്കണ്ടി തറവാടും അച്ചൂട്ടി വൈദ്ധ്യരുടെ കടയും, വേദിയായായിട്ടുണ്ട് . ഇതൊക്കെ കേൾക്കാൻ രാജ ഗോപാലൻ നമ്പ്യാരും, കല്ലാട്ട് ഗോപിയേട്ടനും, കേശവൻ വക്കീലും, അപ്പുണ്ണി നായരും, സർക്കിൾ ഇൻസ്പെക്ടർ ഭരതേട്ടനും, പുത്തൻ പുരയിൽ നാരായണൻ നായരും, (എന്റെ പിതാവ്) കളത്തിൽ കിട്ടേട്ടനും, കേരളാ രെജിസ്ട്രേഷൻ ഐ. ജി. ആയ രാമകൃഷ്‌ണേട്ടനോ ? അല്ലെങ്കിൽ ആരെങ്കിലും മാറി മാറി ഉണ്ടാവും..

ആ കഥകളൊക്കെ ഓർത്തു സംരക്ഷിക്കേണ്ടവർ മറന്നു. ബലേട്ടനെയും കുടുംബത്തേയും..
എന്ന് എത്ര വേദനയോടെ യായിരിക്കും അച്യുതൻ വൈദ്ദ്യരോടും
നാപിളളക്കണ്ടി രാജഗോപാലൻ നമ്പ്യാരോടും ഒക്കെ ബാലേട്ടൻ പറഞ്ഞിട്ടുണ്ടാവുക?

ഇതുപോലെ സാങ്കേതികത്വം പറഞ്ഞു മാറ്റി നിർത്തപ്പെട്ടവർ വേറെയും  മയ്യഴിയിൽ ഉണ്ടെന്നറിയാം . എന്റെ തുടർന്നുള്ള എഴുത്തിൽ അത് വ്യക്തമാക്കാൻ ശ്രമിക്കാം .

എന്റെ കഥ പറയുന്ന താളിന്റെ പേരിലെ ചുവന്ന കടുക്കനിട്ട കേളപ്പൻ നായർ . പൂഴിയിൽ കേളപ്പൻ നായർ ഇതുപോലെ തഴയപ്പെട്ട സ്വാതന്ദ്ര്യ സമര സേനാനിയാണെന്നു കേട്ടിട്ടുണ്ട് . അത് വാസ്തവമാണെങ്കിൽ ആരാണ് മാറ്റിനിർത്തുന്നതിനു ആവേശം കാണിച്ചത് ?

….. തന്റെ നരകതുല്യമായ യാത്രകൾ പോലും ഈ അവഗണനയോളം വരില്ല !

അതിലേ സാമ്പത്തീക ലാഭത്തിലുള്ള മോഹമല്ല. അതൊന്നും പ്രതീക്ഷിച്ചല്ലല്ലോ ആരും വിമോചന സമരത്തിൽ പങ്കെടുത്തത്.

അവഗണന;…. മനപ്പൂർവ്വമുള്ള അവഗണന … ആ വേദന ആർക്കും സഹിക്കില്ല..

….. മയ്യഴി വിമോചന സമരമുന്നണിയിൽ നിന്നും പലരെയും രക്ഷ പെടുത്തിയ വ്യക്തികളുടെ പേരുകൾ ഓർത്തെടുക്കാൻ പറ്റുന്നത് ചക്രപാണി വക്കീൽ, സഹദേവൻ വക്കീൽ, ബാലൻ വക്കീൽ, അങ്ങനെ പലരുടെയും പേരുകൾ പറഞ്ഞു കേട്ടിട്ടുണ്ട്..

ഇതൊക്കെ അദ്ദേഹത്തിന് സാധിച്ചത് അദ്ദേഹത്തിന്റെ മിലിട്ടറി സേവനം കൊണ്ട് നേടിയ അനുഭവവും അറിവുമായിരിക്കാം..

യുദ്ധ മുന്നണിയിൽ നിന്നും പോരാടുന്നത് മാത്രമല്ല, പിന്നണിയിൽ നിന്നും തന്ത്രങ്ങൾ മെനഞ്ഞു അവരെ ശത്രുക്കളുടെ ചതി പ്രയോഗങ്ങളെ അവഗണിച്ചു മുന്നേറാനുള്ള വഴി പറഞ്ഞുകൊടുക്കുന്നതും , അവർക്കു വേണ്ട സംരക്ഷണം നൽകുന്നതും യുദ്ദത്തിൽ പങ്കെടുക്കുന്നതിനു തുല്യമാണ് ,

ഇത് ആര് മറന്നാലും കോൺഗ്രസ്സു ഭരണകൂടം മറക്കാൻ പാടില്ലായിരുന്നു..

മയ്യഴിയിൽ നിന്നും വിവിധ കേസുകളിൽ പെട്ടു അഭയാർഥികളായി താമസിക്കാൻ സൗകര്യപ്രദമായ ഇടവും ഭക്ഷണവും നൽകി സംരക്ഷിച്ച ബാലേട്ടനെ എന്തുകൊണ്ട് ഫ്രീഡം ഫൈറ്ററായി അംഗീകരിക്കാതെ പോയി . ?

മയ്യഴിയുടെ കഥപറഞ്ഞ ഗംഗേട്ടന്റെ ഭാഷയിൽ ആ കാലങ്ങളിൽ കോവുക്കൽ ഒര് കല്യാണ വീടുപോലെ ആയിരുന്നു എന്നായിരുന്നു. കല്യാണ വീടല്ല അക്ഷരാർത്ഥത്തിൽ ആ വീട് ഒരു പൂര പ്പറമ്പായിരിക്കണം.. തണുപ്പുകാലത്തു തണുപ്പകറ്റാൻ മടൽ കത്തിച്ചു ചുടാക്കി എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് .! (നവംബർ 6 – 1983 ൽ മലബാർ വിശേഷം വാർത്ത)

ഇത്രയൊക്കെ ആയിട്ടും അദ്ദേഹത്തെ മാറ്റി നിർത്തിയതിന്റെ കണക്കുകൾക്ക്
ഉത്തരം പറയേണ്ടവരൊക്കെ മൺമറഞ്ഞു..

ഇതിലൊക്കെ മനം നൊന്തായിരിക്കും ബാലേട്ടൻ പിന്നീട് വടകര കേന്ദ്രീകരിച്ചു പ്രവർത്തനം മാറ്റിയത്..

വടകരയിലെ , ചില പ്രമുഖരൊക്കെ കൂടി ചേർന്നുണ്ടാക്കിയ ക്ലബ്ബ് (രാഘവൻ ഡോക്ടറുടെ ക്ലിനിക്ക് നടത്തിയ സ്ഥലത്തായിരുന്നു) ക്ലബ്‌ന്റെ പ്രവർത്തനങ്ങൾ

ബാലേട്ടൻ പിന്നീടുള്ള തൻറെ പ്രവർത്തന മേഖലയായി ഉപയോഗിച്ചത് ഈ ക്ലബ്ബ്  കേന്ദ്രീകരിച്ചായിരുന്നു.. ക്‌ളബ്ബിലെ നിത്യ സന്ദർശകനായിരുന്നു രാഘവൻ വക്കീൽ, ബാലേട്ടൻ തന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക്  ആ പരിചയവും സ്വാധീനവും ഒക്കെ ഉപയോഗപ്പെടുത്തി

രാഘവൻ വക്കീൽ വടകര എം. പി ആയിരുന്നു. രാഘവൻ വക്കീലും, ബാലേട്ടനും കൂടി എക്സ് സർവീസ് അസോസിയേഷൻ രൂപീകരിച്ചു, ബസ്‌ സർവീസ് ആരംഭിച്ചു. ഒന്നിൽ തുടങ്ങിയ ബസ്സ് പിന്നീട് 12 ഓളം സർവീസുകൾ നടത്തി .

പിന്നീട് സ്വകാര്യമേഖലയിൽ ബസ്‌ സർവീസ് അധികരിച്ചതോടെ ഒരു അസോസിയേഷന്റെ പരിധിക്കുള്ളിൽ നിന്നും പ്രവർത്തിക്കേണ്ട മേഘലയല്ല, അതിന്റെ പോര്യ്മയിൽ സർവീസുകൾ ഓരോന്നായി വെട്ടിച്ചുരുക്കി അവസാനം സംഘടന മാത്രം ബാക്കി ……

കോവ്ക്കലിനെ പറ്റി പറയുമ്പോൾ ഇതൊന്നും എഴുതിയില്ലെങ്കിൽ പിന്നെന്തു കോവ്ക്കൽ?

കോവ്ക്കലിലെ ബേബി ടീച്ചർ . ബാലേട്ടന്റെ പെങ്ങൾ, ഗേൾസ് ഹൈ സ്‌കൂൾ ടീച്ചർകൂടിയാണ്.. തന്റെ അദ്ദ്യാപന മിടുക്കു തിരിച്ചറിഞ്ഞ പരിസരത്തെയും സുഹൃദ്‌വലയത്തിൽ പെട്ടവരുടെയും മക്കൾക്ക് തന്റെ വീട്ടിൽവെച്ചും വിദ്ദ്യ പേജാർന്നു നൽകിയിരുന്നു .കോവ്ക്കലിൽ, ട്യൂഷൻ രണ്ടു മൂന്നു ബച്ചായിരിക്കും .

ട്യൂഷൻ തുടങ്ങുന്നതിനു മുൻപും കഴിഞ്ഞാലും അവിടെ നിന്നും കുട്ടികൾ കളിക്കും.. വീട്ടിന്റെപിന്നാപുറത്തു നിന്നായിരിക്കും കളി! ഹൈ ജംപും, ലോങ്ങ് ജംപും, ഹോപ് സ്റ്റെപ് ആൻഡ് ജംപ് . മുള ഉപയോഗിച്ചു പോൾ വാൾട്ട്, കബഡികളിയും, ഒക്കെ..

ഇടയ്ക്കു സപ്പോട്ട പറിക്കാനും പോവും . സീസണായാൽ പോകുമ്പോൾ എല്ലാവരുടെയും കൈയിൽ ബബ്ലുസ് നാരങ്ങയും, സപ്പോട്ടയും ഉണ്ടാവും വിജയികളായാലും പരാജിതരായാലും ഉള്ള ട്രോഫികൾ . അതും വിതരണം ചെയ്യന്നത് സോഷ്യല്സ്റ്റ് ചിന്തയോടെ.. വലിപ്പ ചെറുപ്പമില്ല ആവശ്യമുള്ളത് പറിച്ചെടുക്കാം..

നിറയെ കായ്ക്കുന്ന ഒരു വിലുമ്പി മരം.. ഉണ്ടായിരുന്നു അവിടെ..
അതു പറിച്ചു ടീച്ചർ “ജാം” ഉണ്ടാക്കും.
വിലുമ്പി പച്ച, പറിച്ചു തിന്നുമ്പോൾ കണ്ണിറുങ്ങിപ്പോവും!
പെൺ കുട്ടികളും ഉണ്ടാവും ട്യൂഷന്!

വിലുമ്പി കടിച്ചു, അവരെ നോക്കി കണ്ണ് ഇറുക്കും!. അവർ വിലുമ്പി തിന്നുമ്പോൾ ഉണ്ടാവുന്ന കണ്ണ് ഇറുക്കമായിരിക്കും എന്ന്.. കരുതുന്നുണ്ടാവും…
ചിലർക്ക് കാര്യങ്ങൾ അങ്ങനെയൊന്നും അല്ല എന്നും മനസ്സിലായിട്ടുണ്ടാവാം..

ഒരു കൂവളത്തിന്റെ, മരമുണ്ടായിരുന്നു.
കുവള മുള്ളേടത്തു ശിവസാന്നിദ്ദ്യം ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട്…
അതെ ആ ശിവൻ ബാലേട്ടനായിരിക്കണം . ഒരു ദേഷ്യക്കാരനാണ് ബാലേട്ടൻ..
അത് കൊണ്ട് തന്നെ അദ്ദേഹത്തെ ഭയ ഭക്തിയോടെ എല്ലാവരും കണ്ടിരുന്നത്..

അന്ന്, ബാൽസിയും, വേണുവേട്ടനും, സണ്ണിയും, രാജാറാമേട്ടനും, ബച്ചു, എന്ന് വിളിക്കുന്ന കൃഷ്ണ ഗോപാലും ഒക്കെയുണ്ടാവും..

ട്യൂഷന് വന്നവരുടെ കുട്ടത്തിൽ ശേഖരൻ , ശ്രീജിയൻ ഒക്കെ ഓർക്കുന്നു…
ശേഖരനെ പിന്നീട് കണ്ടിട്ടില്ല ഫോറെസ്റ് റെയ്ഞ്ചറോ ആയി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..

ശ്രീജിയൻ എന്റെ ഓർമ ശരിയാണെങ്കിൽ മിലിട്ടറിയിൽ നിന്നും റിട്ടയർ ചെയ്തു.. കേപ്റ്റനായത് വരെ അറിയാം . ചിലപ്പോൾ കേണൽ ഒക്കെ ആയിക്കാണും… (ട്യൂഷന് വന്നതാണോ ബാൽസി സണ്ണി ഇവരുടെ സുഹൃദ് വലയത്തിൽ കാമ്പൈൻഡ് സ്റ്റഡിക്കു വന്നതാണോ എന്നോർക്കുന്നില്ല)

ബേബി ടീച്ചറുടെ മരണ വർത്തയറിഞ്ഞു സ്‌കൂൾ കുട്ടികൾ മുഴുവൻ മൗന ജാഥയായി വീട്ടിൽ വന്നു പ്രണാമം അർപ്പിച്ചത് ഓർക്കുന്നു..

ഇന്നലത്തെ ഞങ്ങളുടെ മഠത്തിൽ വീട് വിറ്റത് പറഞ്ഞിരുന്നു . അതിനും കോവ്ക്കലുമായി ബന്ധമുണ്ട് രാജാറാമേട്ടന്റെയും സണ്ണിയുടെയും പിതാവായിരുന്നു അന്ന് അത് വാങ്ങിച്ചത് . അവരുടെ പിതാവും അമ്മയും (മഹിളേടത്തി) എനിക്ക് ഒര് പച്ചക്കളർ ടി ഷർട്ട് തന്നത് എന്റെ ഓർമയിൽ ഇപ്പോഴും ഉണ്ട് ..

കോവ്ക്കലിലെ പടിഞ്ഞിറ്റയിൽ ഒരു പ്രത്യേകതരം മേശയുണ്ടായിരുന്നു,

ആ മുറിയിൽ രണ്ടു ഭാഗത്തായി രണ്ടു കട്ടിലും . സണ്ണീയും വേണുവേട്ടനും ബാൽസിയും മേശ ഉപയോഗിച്ചതായി ഓർക്കുന്നു.. സാധാരണ വലിക്കുന്ന മേശയല്ല ഒരു തരം ഉള്ളറയുള്ള മേശ . വേണുവേട്ടന്റെ പിതാവിന് മരക്കച്ചവട മാണെന്നു തോനുന്നു , നേരിയ ഒരോർമ.. ടെമ്പിൾ ഗേറ്റിലോ മറ്റോ ആയിരുന്നു സ്ഥാപനം. അദ്ദേഹം ഇവർക്ക് പഠിക്കാനുള്ള സൗകര്യത്തിൽ ഉണ്ടാക്കി കൊടുത്തതായിരിക്കാം ഈ മേശ..

മുകളിലെ പടിഞ്ഞിറ്റയിൽ ഒര് ഹാർമോണിയം ഉണ്ടായതായി ഓർമ്മയിൽ ഉണ്ട്. ഞാനും ബച്ചുവും അതെടുത്തു ഏഴാമത്തെ കട്ടക്ക് പിടിച്ചു, ഇടതു കൈകൊണ്ടു ബെല്ലോസ് അമർത്തി, കാറ്റു കയറ്റി, സരി.. ഗമ.. പത.. നിസ … പിന്നെ! റിവേസ് ഓഡറിൽ സ..നി… ത.. പ.. മ..ഗ. രി.. സ വായിക്കും..
ഇടയ്ക്കു വേറെ എന്തൊക്കെയോ രാഗങ്ങൾ ഒക്കെ കടന്നു വരും..

എന്റെ മകളുടെ കല്യാണം ക്ഷണിക്കാൻ പോയപ്പോൾ മഹിളേടത്തിയേയും, സണ്ണിയെയും കാണാൻ സാധിച്ചു.. വളരെ വർഷമായി രണ്ടു പേരെയും കണ്ടിട്ടില്ലെങ്കിലും എന്നെ പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു അവർ രണ്ടു പേരും …

കോവ്ക്കൽ പറമ്പിന്റെ വടക്കു ഭാഗത്തായി, വിശാലമായ ഒരു കുനി ഉണ്ടായിരുന്നു.. അവിടെന്നായിരിക്കും ഫുട്ബോൾ കളി..

വളുമാരി ബ്രതെഴ്സ് – കോവ്ക്കൽ ബ്രതെഴ്സ്..
കോവ്ക്കൽ ബ്രതെഴ്സ്.. – വളുമാരി ബ്രതെഴ്സ്…
തമ്മിൽ ഫുട്ബാൾ മേച്ചുകൾ ഉണ്ടാകും..

ഫൗളുകളിയും, ഗോളായി എന്നും, ഇല്ലെന്നും; പെനാൽട്ടി വേണമെന്നും, പെനാൽട്ടി അല്ലെന്നും, ഉള്ള തർക്കങ്ങൾ !

എന്ത് തർക്കങ്ങക്കുണ്ടായാലും അതൊന്നും പിന്നീട് കാണില്ല .
കളി തീരുന്നതോടെ എല്ലാവരും ബ്രതെഴ്സ് .

വളുമാരിയില്ല ….. കോവുക്കൽ ഇല്ല.. എല്ലാരും….. ഭായീ.. ഭായീ..

ഒരു പ്രദേശ വേർതിരിവില്ല!, കാരണം കുറെ സോഷ്യല്സ്റ്റുകാരുള്ള പ്രദേശത്താണ് കളി നടക്കുന്നതു..

ലീഗും, ക്‌നോക്ക് ഔട്ടും, ഒക്കെ വളുമാരി ബ്രതെഴ്സ് – കോവ്ക്കൽ ബ്രതെഴ്സ് തമ്മിൽ തന്നെ..

മഴക്കാലമായാൽ രാജാറാമേട്ടനും വേണുവേട്ടനും, ബാൽസിയും സണ്ണിയുമൊക്കെ ചുണ്ടയിടും…

ഞാനും, ബച്ചുവും, ജെനുവും, ഒക്കെ, തോർത്ത് മുണ്ടു പിടിച്ചും, കുട നിവർത്തി മുക്കിയും, കണ്ണിക്കുറിയനെ പിടിച്ചു ഹോർലിക്സ് കുപ്പിയിലാക്കും ! ചിലപ്പോൾ കുപ്പി കിട്ടില്ല .
“വെളിച്ചപ്പ്” പറിച്ചു അതിൽ വള്ളം കയറ്റി ചുരുട്ടിപിടിച്ചു അതിൽ ഇട്ട് . വീട്ടിൽ കൊണ്ട് വന്നു കിണറ്റിൽ ഇടും .

വീട്ടിലെത്തുമ്പോഴേക്കും ചിലപ്പോൾ ചത്തു പോയിട്ടുണ്ടാവും ചിലത്! .
അത് എടുത്തു കളഞ്ഞു ബാക്കി തൊട്ടിയിൽ വെള്ളം കോരി, അതിൽ ഇട്ടു സുരക്ഷിതമായി കിണറ്റിലേക്ക് താഴ്ത്തും! . തൊട്ടി വലിച്ചു നോക്കുമ്പോൾ ചിലപ്പോൾ കണ്ണിക്കുറിയൻ തൊട്ടിയിൽ തന്നെ ഉണ്ടാവും..

വീണ്ടും അതേപടി താഴ്ത്തും..
ചത്ത കണ്ണിക്കുറിയാനെ എടുത്തു പറമ്പിൽ കളയേണ്ട താമസം കാക്ക കൊത്തി കൊണ്ട് പോവും…

മഴക്കാലമായാൽ ഞണ്ടിനെ പിടിക്കും.. വയലിൽ കാണുന്ന ഞണ്ടുകൾക്ക് ചുകപ്പും – കറുപ്പും കലർന്ന നിറമുള്ളതു!.

പച്ചോല കണ്ണിയുടെ ഓല മാറ്റി അറ്റത്തു ഊരാക്കുടുക്കിട്ടു, ഞണ്ടിന്റെ മാളിയിൽ ഇടും! ഞണ്ടു ഇത് കാണുമ്പോൾ
കൊറുങ്ങ കൊണ്ട് എത്തി പിടിക്കാൻ നോക്കും!. ഈ അവസരം ഈർക്കിൽ പിറകോട്ടു വലിച്ചാൽ കൊറുങ്ങ ഊരാക്കുടുക്കിൽ കുടുങ്ങും . പിന്നെ ഞണ്ടിനെ കളിപ്പിക്കും..

മാമ്പഴക്കാലമായാൽ കോട്ടക്ക പക്ഷിയെ കാണാം . ഇത് പക്ഷിയൊന്നും അല്ല കൂറയെ പോലെ ചെറിയ ജീവി, വാലറ്റം ഒട്ടിപിടിച്ചിരിക്കും..
ചുവപ്പും കറുപ്പും കളറിൽ … അതൊന്നും ഇപ്പോൾ കാണാനില്ല..

ഈ ജീവിയെ എന്റെ ഓർമയിൽ നിന്നും ഞാൻ മറന്നിരുന്നു!. രണ്ടു ദിവസം മുൻപ് ഫ്രാൻസിൽ നിന്നും സ്നേഹിതൻ രെജീവ് വിളിച്ചിട്ടു; വളരെ എക്‌സൈറ്റഡായി എന്നോട് സംസാരിച്ചു .

ഞാൻ എഴുതിയ കള്ളുഷോപ്പിന്റെ കഥയും .  റെയിൽവേ പാലത്തിൽ നിന്ന് പറ്റിക്കുന്നതും; ഒക്കെ വായിച്ചെടുക്കുമ്പോൾ കൺ മുൻപിൽ കാണുന്നത് പോലെ!. അവൻ ആവേശത്തോടെ തുടർന്നു…
കുറെയായി നാട്ടിൽ വന്നിട്ട് എന്തായാലും ഞാൻ ഉടനെ തന്നെ വരും, അവനു ഇതൊക്കെ ഒന്നുകൂടി കാണണം എന്നൊക്കെ പറഞ്ഞു .

അവൻ ഫോൺ അവന്റെ ഭാര്യക്ക്‌ കൈ മാറി! അവരാണ് രാജീവിന് കഥ വായിച്ചു കേൾപ്പിക്കുന്നതു !
മുകുന്ദൻ ഡോക്ടറുടെ മകൾ ശോഭയായിരുന്നു !
അവരാണ് കോട്ടക്ക പക്ഷിയെ എന്നിലേക്ക്‌ ഓർമയിൽ പെടുത്തിയത്!

വേറേയും ഓർമ്മകൾ പങ്കുവെച്ചിട്ടുണ്ട് എഴുതണം ഇവിടെ വേണ്ട..

ഇത്തരം കാഴ്ചകൾ കാണാൻ വയലില്ല , ഞണ്ടില്ല , പറമ്പില്ല , മാവില്ല , കോട്ടക്ക പക്ഷിയില്ല ! തോടുകൾ ഇല്ല!
കണ്ണിക്കുറിയനും, പൂത്താളിപ്പൂവൊന്നും ഇപ്പോൾ കാണാനേ ഇല്ല !

പുത്താളിപ്പൂവ് പറിച്ചു മാല ഉണ്ടാക്കുന്നതിനെ പറ്റി വിശദമായി കുഞ്ഞിരാമേട്ടന്റെ ആല വിശേഷം എഴുതുമ്പോൾ പറഞ്ഞിട്ടുണ്ട്..

കാലം പോകെ; നാട് വളർന്നു, നമ്മൾ വളർന്നു . വേണുവേട്ടൻ ജോലി തേടി ഡൽഹിയിൽ . പാൻ ആം – എയർ ലൈ സിൽ എക്സിക്ക്യുട്ടീവ് ആയി.. പിരിയുമ്പോൾ മാനേജരായിരുന്നു..

ബാൽസി എന്ന ബാലഗോപാൽ, സൗത്ത്‌ ഇന്ധ്യൻ ബേങ്ക് മാനേജരായി ,
ബച്ചു എന്ന കൃഷ്ണഗോപാൽ സഊദി എയർ ലൈൻസിൽ എക്സിക്ക്യുടീവ് ആയി!.
രാജാറാമേട്ടൻ ഐ. ടി. ഐ. ഇൽ ചേർന്ന് . സണ്ണി എന്ന റോഹൻ കുമാർ ഡൽഹി ഫ്രഞ്ച് എംബസിയിൽ ജോലിചയ്തു! .

ഇപ്പോൾ എല്ലാവരും റിട്ടയർ ചെയ്തു നാട്ടിൽ എത്തി!. പഴയ പോലെ നേരിൽ കാണുന്നില്ലെങ്കിലും..
പഴയ ബന്ധങ്ങളൊക്കെ ടെലിഫോണിലൂടെയും വല്ലപ്പോഴും എവിടെയെങ്കിലും വെച്ച് കണ്ടും ഓർമ്മകൾ പുതുക്കും . …

ഇന്നലെ സണ്ണി ഒര് മെയിൽ അയച്ചിട്ടുണ്ടായിരുന്നു . വായനക്കാരനെല്ലാത്ത സണ്ണി ഒരു വായനക്കാരനായി എന്ന്!.
പിന്നെ എനിക്ക്, ആശംസയും . ഇത്തരം വാക്കുകൾ കേൾക്കുന്നത് എനിക്കും ഒരു സുഖം..

സണ്ണിയിലൂടെ അറിഞ്ഞു ബാലേട്ടന്റെ ഭാര്യ ദമയന്തിയെട്ടത്തിയും മകളും ചെമ്പറയിലാണ്‌ താമസം എന്നും മകൾ വക്കീലാണെന്നും മകൻ സൗദി അറേബ്യയിൽ ആണെന്നുമൊക്കെ. അപ്പോൾ കരുതി അവിടെ പോകണം അവരെയൊക്കെ കാണണം എന്ന്.

ഗുരുദേവന്റെ വരികൾ ഓർത്തു കൊണ്ട് പറയട്ടെ ..

അവനവന്‍ ആത്മ സുഖത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം !!…

ഇത്രയൊക്കെ ഓർത്തും പറഞ്ഞും കോവ്ക്കൽ ചരിത്രം നിർത്തട്ടെ !

മഠത്തിൽ ബാബു ജയപ്രകാശ് ✍️
My Watsap Cell o: 00919500716709

8 Comments

  1. Praseej kumar B K's avatar Praseej kumar B K says:

    വളരെ നന്ദി ഉണ്ട്‌ അച്ഛനെ കുറിച്ചുള്ള ഓർമ്മകുറിപ്പുകൾ എഴുതി യതിനു,..മയഴിക്കാരിൽ ഒരാളെങ്കിലും അച്ഛനെ ഓർത്തത്തിൽ വലിയ സന്തോഷം….

    Liked by 1 person

    1. Babucoins's avatar Babucoins says:

      പിതൃ തുല്യനായി ഞാൻ കാണുന്ന ബാലേട്ടനെ കുറിച്ച് ഈ എഴുതിയതൊന്നും അല്ല ഇനിയും എത്രയോ എഴുതാനുണ്ടാവും ! എങ്കിലും എന്നാൽ ആവുന്നത് ഞാൻ ശ്രമിച്ചു .
      നിങ്ങൾ എന്നെ വിളിച്ചപ്പോൾ ആദ്ദ്യം ഞാൻ ഒന്ന് ഭയന്ന്!
      എന്തെങ്കിലും അവിവേകം അച്ഛനെ പറ്റി എഴുതിയോ? എന്നായി സംശയം .
      പിന്നീടുള്ള സംസാരത്തിൽ നിന്നും താങ്കൾ എഴുത്തു വായിച്ചു വികാരാതീതനായത് എന്റെയും കണ്ണുകൾ ഈറനണിയിച്ചു . നിങ്ങളെ എഴുതുന്നതിനു മുൻപ് കേൾക്കുവാൻ സാദിച്ചിരുന്നുവെങ്കിൽ കുറച്ചു കൂടി വിവരങ്ങൾ . ഇതുമായി ബന്ധപെട്ടു ഉം അച്ചൂട്ടി വൈദ്ധ്യരുടെ വിഷയത്തിലും ഒക്കെ എഴുതി ചേർക്കമായിരുന്നു .
      എങ്കിലും എല്ലാം നോട്ടു ചെയ്തിട്ടുണ്ട് . വിളിച്ചതിനു നന്ദി . താങ്കളുടെ നല്ല വാക്കിന് നന്ദി . അമ്മയോട് അച്ഛന്റെ ഈ ചങ്ങാതിയുടെ മകനെ പറ്റി ചോദിച്ചതായി പറയുക .
      സ്നേഹ പൂർവ്വം
      ബാബു ജയാ പ്രകാശ്

      Like

  2. Poyithaya suresh kumar's avatar Poyithaya suresh kumar says:

    Dear Balci, sorry for my late response. In fact I wanted to read the post u sent me that time itself. But being a long one I thought I will read it leisurely. Then I forgot about it. But thanks for reminding me. And here I am finished reading the whole post. And of course it was a great pleasure and during the reading my whole mind was visualising our beautiful Mahe. And for anybody who is born and brought up in the God’s own place, our Mahe, it will bring our love and affection to the place and n bring back the good olden days in our mind which will make mahe still more dearer to you. But next time when we meet i will have lots of questions to you to clarify things about the prominent characters and places mentioned. Since I left mahe for our old bombay in 1964/65 I was only a visitor to mahe. Definitely we will catch up when we meet next time about this narrative about your childhood.

    Liked by 1 person

    1. Babucoins's avatar Babucoins says:

      Thanks Suresh
      I am Babu Jayaprakash son of P.P. Narayanan Nair, Sri.P.K.Ramans Brother in law. He was a freedom fighter.
      Too
      Any way Thanks to know that you enjoyed my writing.
      I had already wrote 41 articles as of today all are about in and around Mahe and Azhiyour and still continuing
      If you are interested please let me know your watasapp contact so that I can forward to you.
      Or you can click the link and press follow button you will get it automatically
      Thanks once again for all your comments and support.

      Like

  3. Coumar's avatar Coumar says:

    Very interesting and very well narrated. Thanks Babu. Please carry on with more interesting stories 👍

    Like

  4. Rohinkumar K P's avatar Rohinkumar K P says:

    അരിപ്പൊടി, ചാന്ത്‌, നൂറ്‌, മഞ്ഞൾപ്പൊടി, വെള്ളം, വെളിച്ചെണ്ണ എന്നിവ മാത്രം ചാലിച്ചെടുത്ത് തെങ്ങോലയുടെ ഈർക്കൾ കൊണ്ടെഴുതിയ ഒരു സത്യം. നന്നായിരിക്കുന്നു. ജീവിച്ചിരിക്കുന്ന നമ്മൾക്കും മൺമറഞ്ഞു പോയ നമ്മുടെ പൂർവികർക്കും സന്തോഷം നൽകുമാറാകട്ടെ.

    Liked by 1 person

    1. Babucoins's avatar Babucoins says:

      Thanks Sunny…. മോണ്ടോളയുടെ തെക്കു കിഴക്കേ മുലയിൽ പച്ചോല കൊത്തി കുത്തനെ ചാരി മറച്ച ചമയപ്പുരയിൽ കെ കറുത്ത് തടിച്ചു വയർ അൽപ്പം ചാടിയ കുറിയ മുന്നൂറ്റൻ കുഞ്ഞിരാമൻ ചൻ . തെയ്യക്കോലം കെട്ടുന്ന വരുടെ കുല ഗുരുവെയും മണ്ടോള തിറയും ഓർമയിൽ വന്നു ഈ വരികളിലൂടെ …

      Like

    2. Babucoins's avatar Babucoins says:

      മോണ്ടോളയുടെ തെക്കു കിഴക്കേ മുലയിൽ പച്ചോല കൊത്തി കുത്തനെ ചാരി മറച്ച ചമയപ്പുരയിൽ കെ കറുത്ത് തടിച്ചു വയർ അൽപ്പം ചാടിയ കുറിയ മുന്നൂറ്റൻ കുഞ്ഞിരാമൻ ചൻ . തെയ്യക്കോലം കെട്ടുന്ന വരുടെ കുല ഗുരുവെയും മണ്ടോള തിറയും ഓർമയിൽ വന്നു ഈ വരികളിലൂടെ …

      Like

Leave a reply to Coumar Cancel reply