Time Set To Read 18 Minutes Maximum
ഇന്ന് ശ്രീ. ഐ. കെ. കുമാരൻ മാസ്റ്ററുടെ ഓർമ്മ ദിനം ! വർഷത്തിൽ ഒരു ദിവസം മാത്രമായി ഓർക്കപ്പെടേണ്ട ആളാണോ ശ്രീ ഐ കെ? .
എത്ര പേർ അദ്ദേഹത്തെയും, അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചവരെയും ഓർക്കുന്നു? .
ഓർക്കുന്നത് പോവട്ടെ, കഴിഞ്ഞതെല്ലാം എപ്പോഴും ഓർക്കുക പ്രയാസമുള്ള കാര്യമാണ്!
മയ്യഴിയിലെ സാമാന്യം വസ്തിയുള്ള കുടുംബത്തിൽ ജനനം! പിതാവ് കുങ്കൻ ഒരു കള്ളുഷാപ്പുടമയുമായിരുന്നു എന്ന് കേട്ടിട്ടുണ്ട് ! മാതാവ് ഈരായി കുങ്കിച്ചി.!
(കുങ്കനും – കുങ്കിച്ചിയും പേരിലെ സാമ്മ്യത) മയ്യഴിയിലെ ബാസൽ മിഷ്യൻ സ്കൂളിലെയും, കൽവെ ഫ്രഞ്ചു സക്കുളിലെയും വിദ്ദ്യഭ്യാസം
പൂർത്തിയാക്കി (ഫ്രഞ്ചും ഇങ്കളീഷോട് കൂടി വിദ്ദ്യഭ്യാസം) തുടർന്ന് തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പരീക്ഷ പാസ്സായി.
ബ്രിട്ടിഷ് ഇന്ത്യയിലെ ഒരു പോലിസ് സബ് ഇൻസ്പക്ടർ തസ്തികയിലേക്കു പരിക്ഷയെഴുതി വിജയിച്ചു.
ഫ്രഞ്ച് പ്രജയായതിനാൽ ജോലി നിഷേധിക്കപ്പെട്ടു. തുടർന്ന് ചൂടിക്കോട്ട മദ്രസയിലും, റെയിൽവേ സ്റ്റേഷനെതിർവശത്തുള്ള
ഒറ്റപ്പിലാക്കൂൽ മാപ്പിള സ്കൂളിലും അധ്യാപകനായിജോലി.
ഈ കാലയളവിലാണ് മുച്ചിക്കൽ പത്മനാഭന്റെ പ്രേരണയാൽ ഐ. കെ. കുമാരൻ രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയത്. യൂത്ത് ലീഗ് എന്ന പ്രസ്ഥാനത്തിലൂടെ യായിരുന്നു ഐ. കെ കുമാരൻ മാസ്റ്റർ സാമൂഹിക, രാഷ്ട്രീയ രംഗത്തേക്കെത്തിയത്. പിന്നീട് കോൺഗ്രസ്സ് അംഗമായി. കേളപ്പജിയുമായുള്ള അടുപ്പം ജോലി രാജിയിലേക്കും പിന്നീട് മുഴുവൻ സമയ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ടായി. പ്രവർത്തനവും ഭാരവാഹിയും ഒക്കെയായി .
രാഷ്ട്രീയരംഗത്തുമാത്രമല്ല അയിത്തോച്ചാടനം, , ഭൂദാനം, ഹരിജനോദ്ധാരണം, ഖാദിപ്രചാരണം, മദ്യനിരോധനം തുടങ്ങിയ വിവിധ സാമൂഹ്യപ്രവർത്തന മേഖലകളിലും കുമാരൻ മാസ്റ്റർ വ്യക്തിമുദ്രപതിപ്പിച്ചിരുന്നു.
1939 ലാണെന്നു തോനുന്നു യൂത്തു ലീഗിലൂടെ മയ്യഴി മഹാജനസഭ എന്ന പേരിൽ രാഷ്ടീയരംഗത്തേക്കിറങ്ങിയത്. കല്ലാട്ട് അനന്തൻമാസ്റ്റർ പ്രസിഡണ്ടും സി. ഇ. ഭരതൻ സെക്രട്ടറിയുമായിരുന്നു.
അനന്തൻ മാസ്റ്റർ പ്രസിഡന്റെ പദം ഒഴിഞ്ഞതോടെ ഐ. കെ. കുമാരൻ മാസ്റ്ററെ ആസ്ഥാനത്തേക്ക് ചുമതല പെടുത്തി .
അവിടം തൊട്ടാണ് കുമാരൻ മാസ്റ്റർ മഹാജനസഭ എന്ന പ്രസ്ഥാനത്തിലൂടെ മയ്യഴി വിമോചനസമരചരിത്രത്തിലെ നേതൃസ്ഥാനത്തേക്കുയരുന്നത്.!
ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റുവരിക്കുകയുണ്ടായി. രണ്ടുവർഷക്കാലം ജയിലിൽ കഴിയേണ്ടിവന്നു. ഇവിടെവച്ച് ഇദ്ദേഹത്തിന് പോലീസുകാരുടെ ക്രൂരമർദ്ദനം നേരിടേണ്ടിവന്നു. (ഒരു സന്ദർശന വേളയിൽ ഞങ്ങൾ കുട്ടികളോട് മുക്ക് കൈകൊണ്ടു വളച്ചു കാണിച്ചു പോലീസുകാരൻ ബൂട്ടു കൊണ്ട് ചവുട്ടി മൂക്കിന്റെ പാലം പൊട്ടിച്ച കഥ പറഞ്ഞതോർക്കുന്നു )
ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടും ഇന്ത്യൻ യൂണിയനിൽ ലയിക്കാതിരുന്ന മയ്യഴിയിൽ ജനഹിതപരിശോധനയ്ക്ക് നേതൃത്വം നൽകി. എന്നാൽ 1947 ഒക്ടോബർ 21ന്, ജനഹിതപരിശോധനയ്ക്ക് തയ്യാറാകാതെ ഒരുവിഭാഗം ഫ്രഞ്ച് അനുകൂലികൾ കുമാരൻ മാസ്റ്ററെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പുറത്തു സത്യാഗ്രഹമിരുന്ന മഹാജന സഭക്കാർ ബഹളം കേട്ടു മുനിസിപ്പൽ ഓഫിസിൽ തള്ളിക്കയറി കയ്യേറ്റം ചെയ്യാൻ ശ്രമിച്ച
ഉദ്യോഗസ്ഥനെ ചൂടിക്കൊട്ടേമ്മൽ, പുത്തൻ പുരയിൽ നാരായണൻ നായർ ( എന്റെ പിതാവ്) മർദ്ദിക്കുകയും . പിന്നീട് നടന്ന കയ്യാങ്കളി ഒക്കെ സി എഛ് ഗംഗാധരൻ മാസ്റ്ററുടെ മയ്യഴി എന്ന ഗ്രന്ധത്തിൽ വിശദമായി വിവരിച്ചത് ഓർക്കുന്നു .
ക്ഷുഭിതരായ ജനക്കൂട്ടം മയ്യഴി മുൻസിപ്പാലിറ്റിയും പോലീസ് സ്റ്റേഷനും പിടിച്ചടക്കി. സായുധ സമോരത്തിലൂടെ മയ്യഴിയെ മോചിപ്പിക്കാൻവേണ്ടി വിപ്ലവസമിതിയുണ്ടാക്കി.
അട്ടിമറിക്ക് ശ്രമിച്ചതിന് കുമാരൻ മാസ്റ്ററടക്കം കണ്ടാലറിയാവുന്ന വരുടെ പേരിൽ, പുത്തൻ പുരയിൽ നാരായണൻ നായർ (എന്റെ പിതാവടക്കം) ഇരുപത് കൊല്ലം തടവിനും ആയിരം രൂപ പിഴയൊടുക്കാനും പട്ടാളക്കോടതി ശിക്ഷിച്ചു.
ഇതോടെ പട്ടാളത്തിനു പിടികൊടുക്കാതെ ഇദ്ദേവും, അദ്ദേഹത്തോടൊപ്പം കുറ്റം ചാർത്ത പെട്ടവരും മയ്യഴിക്ക് വെളിയിൽ ഒളിവിൽ പോയി. അഞ്ചുവർഷക്കാലം! മയ്യഴിക്കു പുറത്തു താമസിച്ചു ഒളിവിലിരുന്നു കൊണ്ടാണ് ഇദ്ദേഹം മയ്യഴി വിമോചനസമരത്തിന് നേതൃത്വം നൽകിയത്…..
ഇത്രയൊക്കെ അനുഭവിച്ച കുമാരൻ മാസ്റ്ററെ ത്യാഗി എന്നും , രണ്ടു കാലിനും ക്രെപ് ബാൻഡേജ് ഇട്ടു നടക്കുന്നത് കൊണ്ട് ഫുട്ബാൾ കളിക്കാരൻ എന്ന് കളിയാക്കുന്നതും കേട്ടിട്ടിട്ടുണ്ട് …..
പറഞ്ഞുവരുന്നത് മിക്ക യാത്രാ വേളയിലും, സ്ഥിരം യാത്രകൾ ചെയ്യുന്നവർ (സീസൺ ടിക്കറ്റിലുടെ ) ഇവർ ഏതെങ്കിലും പ്രായമായ, കുറച്ചു ഈങ്ങിയ ഖദർ വേഷമായാൽ പിന്നെ പറയുകയും വേണ്ട!
അവർക്കു പൊതുവെ ഒരു വിളിപ്പേരു നൽകിയിട്ടുണ്ട്. “ത്യാഗി”
അവരുടെ പുച്ഛത്തോടെയുള്ള ഈ വിളി എന്നെ വിഷമിപ്പിച്ചിട്ടുണ്ട്!. ‘ത്യാഗി’ ഇതാണ് അവരുടെ വിളിപ്പേരു!.
അപ്പോൾ നിങ്ങൾക്ക് തോന്നും “ത്യാഗി” എന്താ നല്ല പേരല്ലേ?
“ത്യാഗി” നല്ല പേരുതന്നെ! … ആ വിളി അതിലടങ്ങിയിരിക്കുന്ന പരിഹാസം ഇതാണ് ഇഷ്ട്ടപ്പെടാത്തത്!
വിളിച്ചാലും തുടർന്ന് അങ്ങോട്ട് പിറുപിറുക്കുന്ന ബോഡി ലെങ്ക്വേജ് അതാണ്, അവരിലൂടെ വ്യക്തമാക്കുന്നത്? .
പണ്ട് ശ്രീ വിവേകാനന്ദൻ സായിപ്പൻമാർക്ക് വേഷത്തിന്റെയും, വ്യക്തിയുടെയും വെത്യാസം മനസിലാക്കി കൊടുത്തതൊന്നും ഈ ശുംബന്മാർ അറിഞ്ഞു കാണില്ല!
ഇത് വായിക്കുന്നവരിൽ ഏതെങ്കിലും ശുംബന്മാർ ഉണ്ടങ്കിൽ? അവർക്കുള്ളതാണ് ഈ എഴുത്തു !
കേരളത്തിൽ മാത്രമല്ല, ഇത്തരം സംസാരങ്ങൾക്കു അതിരുകളില്ല! പുതുച്ചേരി യാത്രയിലും ഞാൻ കേട്ടു ഇത്തരം പ്രയോഗങ്ങൾ.!
എഴുത്തിന്റെ തുടക്കം ഐ കെ കുമാരൻമാസ്റ്റർ എന്നാണെങ്കിലും അത് എത്തിനിൽക്കുന്നത് ത്യാഗി എന്ന അപരനാമത്തിൽ എത്തിയപ്പോൾ അതുകൂടി പരാമർശിക്കാതെ നിര്ത്തുന്നത് ശരിയല്ല എന്ന എന്റെ ബോദ്ദ്യം
ഒരു യാത്രയിൽ കുറച്ചു ലേറ്റായി ആണ് ഞാൻ എഗ്മോർ സ്റ്റേഷനിൽ എത്തിയത്! ഡൽഹിയിൽ നിന്നും വരുന്ന ട്രെയ്നയായിരുന്നതിനാൽ മുൻകൂട്ടി സീറ്റും റിസർവ് ചെയ്തിരുന്നു!.
ഒരു വിദം ഞാൻ ട്രെയിനിൽ കയറി!
ടി. ടി. ക്കു ടിക്കറ്റു കാണിച്ചു . നിലെ കമ്പാർട്ട്മെന്റുകൾ മിക്കവാറും എല്ലാം കാലിയായിരുന്നു.!
അയാൾ ടിക്കറ്റു നോക്കി ചാർട്ടൊന്നും, ടാലി ചെയ്തില്ല! ടിക്കറ്റിൽ ഒരു വരവരഞ്ഞു, തിരിച്ചു തന്നു!
വേണമെങ്കിൽ എവിടെയെങ്കിലും പോയിരുന്നോ ? എന്ന മട്ടിൽ!
ചുരുക്കം ചില സീസൺ ടിക്കറ്റുകാരിഴിച്ചാൽ കാര്യമായി ആരും തന്നെ വണ്ടിയിൽ ഇല്ല.
സെക്കൻഡ് ക്ളാസ് എ. സി. ടിക്കറ്റ് .
ഏതായാലും പൈസ കൊടുത്തതല്ലേ സുഖമായി ഒന്ന് ഉറങ്ങാമെന്നു കരുതി!
ചെറിയ യാത്രയായത് കൊണ്ട്, ചെറിയ ബേഗ്! . അതു മടക്കിയ കമ്പളിക്കുമേൽ വെച്ച്, ബെഡ്ഷീറ്റും, വെച്ച് ഉറങ്ങാൻ ശ്രമിച്ചു !
അപ്പോഴുണ്ട് നാലഞ്ചു പേർ എന്തോ പറഞ്ഞു കളിയാക്കികൊണ്ടു നടന്നു അടുത്ത, കാലിയായ സ്ഥലം നോക്കി നീങ്ങുന്നു!. തമിഴിലും, ഇടയ്ക്കു ഇഗ്ളീഷിലും ആരെയോ കളിയാക്കിയതാണെന്നു മനസിലായി!.
അപ്പോൾ എനിക്ക് ത്യാഗി പ്രയോഗത്തെ ഓർമവന്നു . എന്തങ്കിലും ആവട്ടെ എന്ന് കരുതി ഞാൻ ഉറങ്ങാനുള്ള ശ്രമം .
തൊട്ടപ്പുറത്തുള്ള കേബിനിൽ ആണെന്ന് തോന്നുന്നു അവർ സ്ഥലം പിടിച്ചു . ത്യാഗികളെ പറ്റി തന്നെ സംസാരം തമിഴ് കലർന്ന ഇഗ്ളീഷാണെങ്കിലും ശ്രദ്ദിച്ചപ്പോൾ മനസ്സിലാവുന്നുണ്ട് . ഇപ്പോൾ എവിടെ നോക്കിയാലും ത്യാഗികളാ ! ഇവർ കാരണം മര്യാദയ്ക്ക് ഒത്തൊരുമിച്ചു യാത്രാ ചെയ്യാൻ പറ്റുന്നില്ല . ഇടയ്ക്കു മറ്റെന്തൊ പറഞ്ഞു ചിരിക്കുന്നതും കേൾക്കാം ….!
ഉറക്കം പിടിച്ചുവരുമ്പോൾ രണ്ടു ലോഹങ്ങൾ തമ്മിൽ മുട്ടുമ്പോഴുള്ള
മണിയുന്ന ശബ്ദം!!.
തുടർച്ചയായുള്ള ശബ്ദം! ശ്രദ്ദിച്ചപ്പോൾ ഇടയ്ക്കു നിൽക്കും!
ഏകദേശം ഒരു മണിക്കൂറെങ്കിലും കഴിഞ്ഞു കാണും! ഉറക്ക് ഞെട്ടി വീണ്ടും അതെ ശബ്ദം.!
തൊട്ടപ്പുറത്തുണ്ടായിരുന്നവർ എവിടെയോ ഇറങ്ങിയിരിക്കുന്നു !
എന്റെ പേടി, ഇനി എന്തെങ്കിലും ടെക്നിക്കൽ ഫാൾട് കൊണ്ട് ഉണ്ടാവുന്നതാണോ എന്ന് വിചാരിച്ചു
ടി. ടി യെ അറിയിക്കാം, എന്ന് കരുതി എഴുനേറ്റു ! ബേഗ് മെടുത്തു ടി.ടി യെ നോക്കി പോവാൻ തുടങ്ങുമ്പോൾ കാർട്ടനിടയിലൂടെ ഞാൻ കണ്ടു ഒരാൾ എന്തോ ഇട്ടു കുത്തുന്നു.!
എന്താണെന്നു നോക്കാൻ കർട്ടൻ നീക്കി ഉള്ളിൽ കയറി!
മനസിലായി ഇദ്ദേഹം മുറുക്കാൻ, വേണ്ടി വെറ്റിലയും, അടക്കയും, ചുണ്ണാമ്പും കൂട്ടി ഇടിച്ചു ചുവപ്പിക്കുകയാണെന്നു !
എന്തായാലും ആള് ചില്ലറക്കാരനല്ലെന്നു എനിക്ക് മനസിലായി . വേഷം ഖദർ ബനിയൻ, കാവി മുണ്ടു, വലിയ കുറി . മുൻപ് കയറിയ ചെറുപ്പക്കാരുടെ സംഭാഷണവും ഇദ്ദേഹത്തിന്റെ വേഷവിധാനവും കണ്ടപ്പോൾ എനിക്കും തോന്നി ഫ്രീഡം ഫൈറ്ററായിരിക്കുമെന്നു
എന്റെ വരവ് അയാൾക്ക് ഇഷ്ടമായില്ല എന്ന് തോന്നി! അയാളുടെ മട്ടും ഭാവവും കണ്ടപ്പോൾ ?
പിന്നെ ബാക്കി മുന്നു സീറ്റു കാലിയായത് കൊണ്ട് അയാൾ ഒന്നും പറഞ്ഞില്ല !
ഒരു പക്ഷെ മുൻപ് കളിയാക്കി പോയവർ പറഞ്ഞത് ഇദ്ദേഹത്തിന് മനസ്സിലായിക്കാണും!. അക്കൂട്ടത്തിൽ പെട്ടവനായിരിക്കും ഞാനും എന്ന് കരുതി! അയാൾ ഇടി തുടർന്ന് കൊണ്ടേ ഇരുന്നു .
എന്നെ ശ്രദ്ദിക്കാതെ ഇടിയോട് ഇടി !
എന്റെ സംശയം ഈ ശബ്ദം കേട്ടെങ്കിലും ഇവൻ എഴുനേറ്റു പോവട്ടെ എന്നുള്ള രീതിയിലുള്ള ഇടി !
ഇടയ്ക്കു മുകൾ ഭാഗം മുറിച്ച വെള്ളത്തിന്റെ കുപ്പിയിൽ തുപ്പും;
അത് ഏതാണ്ട് മുക്കാൽ ഭാഗമായിട്ട്ണ്ടു!
അയാൾ ഇടി നിർത്തി! ഞാൻ കരുതി, അയാൾ അതിപ്പം എടുത്തു വെളിയിൽ കളയും എന്ന്!. ഇല്ല അതുമടുത്തു അയാൾ ടോയ്ലറ്റിനരികിലേക്കു നീങ്ങി!.
തിരിച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കി സ്റ്റാൻഡിൽ വെച്ച്! കാലിയായതുകൊണ്ടു വണ്ടിയുടെ ഇളക്കത്തിൽ ശരിക്കും നിൽക്കുന്നില്ല വീണു കൊണ്ടേ ഇരിക്കുന്നു!.
അയാൾ വീണ്ടും പോയി കുറച്ചു വെള്ളം നിറച്ചുവന്നു! സംഗതി റെഡിയായി!
പിന്നെ ഇടിച്ചുവെച്ച, വെറ്റില ചമ്മന്തി വായിൽ വെച്ച് ഒരു കഷ്ണം, പുകയിലയും കൂട്ടി ചവക്കാൻ തുടങ്ങി !
ഞാൻ മെല്ലെ പേര് ചോദിച്ചു!.
പൊൻ മുട്ടയിടുന്ന താറാവിൽ;
ഇന്നസന്റ് കെ. പി. എ. സി ലളിതോയോട് ഒരു സീനിൽ സംസാരിക്കുന്ന സീൻ ഓർമവന്നു!
വെറ്റില വായിൽ ഉള്ളത് കൊണ്ട് പറഞ്ഞ പേര് മനസിലാവുന്നില്ല!
മനസിലായി എന്ന് നടിച്ചു ഞാൻ ചോദിച്ചു ഫ്രീഡം ഫൈറ്ററാണോ ?
ആ ചോദ്ദ്യം അയാൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല! ഒരു പ്രത്യേക നോട്ടം എന്നെ!
ഒന്നും പറയാതെ രണ്ടു – മൂന്നു ചെറിയ ആൽബങ്ങൾ സമീപത്തുള്ള സഞ്ചിയിൽ നിന്നും എടുത്തു എനിക്ക് നീട്ടി…!
ഞാൻ ഒന്നെടുത്തു തുറന്നു നോക്കി!
കുറെ തെങ്ങു, മാവു, സപ്പോട്ട, പേരക്ക, ഇത് പോലെയുള്ള കുറെ ചെടികളുടെ ഫോട്ടോ? അതിൽ പലതിലും ഇദ്ദേഹത്തിന്റെ ഫോട്ടോ ഉണ്ട്.
ചില ഫോസ് കിളക്കുന്നതു , ചിലതിൽ മാവുകളെയും മറ്റു ചെടികളെയും പരിചരിക്കുന്നത് ! ചിലതിൽ ബഡ്ഡ് ചെയ്യുന്നത് …! ഒരു നഴ്സറിയുടെ ഫോട്ടോ !
ഞാൻ കരുതി ഇയാൾ ഒന്നുകിൽ അതിന്റെ ഉടമ! അല്ലെങ്കിൽ ഒരു കൃഷിത്തൊഴിലാളി !
ഉടമയുടെ ലുക്കൊന്നും കാണാനില്ല!.
രണ്ടാമത്തേത് എടുത്തു നോക്കി, അതിൽ മുഴുവൻ വർണ പുഷ്പങ്ങൾ! പലതും ഉണ്ടെങ്കിലും മിക്കതും ഒരേ രൂപത്തിൽ ഉള്ളത്!. അതിലും ഇദ്ദേഹത്തിന്റെ ഫോട്ടോ പല ഫോസിലുള്ള ഫോട്ടോകൾ ഉണ്ട് . എല്ലാം മണ്ണിൽ ജോലിയെടുക്കുന്ന ഫോട്ടോകൾ “പൂ” ശ്രദ്ദിച്ചപ്പോൾ എവിടെയോ കണ്ടത് പോലെ തോന്നി . പേജുകൾ മറച്ചു നോക്കുംനോൾ തമിഴിൽ എഴുതി വെച്ചിട്ടുണ്ട് .
അക്ഷരങ്ങൾ തപ്പി വായിച്ചപ്പോൾ ഏകദേശ രൂപം കിട്ടി കനകാംബരം!!
ചോദിച്ചു കനകാംബരം അല്ലെ? . അദ്ദേഹം തലയാട്ടി . ഒന്നും പറയുന്നില്ല . ഞാൻ തുടർന്ന് നമ്മുടെ മാഹിയിലും കണ്ടിരുന്നു ഇത് പോലെ ഇളം കാവി നിറത്തിൽ !
എന്റെ ചെറു പ്രായത്തിൽ മൈതാനത്തിനടുത്തുള്ള കണ്ണൻ ഛന്റെ വീട്ടിലാണോ അതോ തൊട്ടുള്ള വീട്ടിലാണോ എന്നറിയില്ല; ധാരാളം കനകാംബരം വളർത്തിയത് കണ്ടിട്ടുണ്ട് . ഞാൻ തന്നെ പലപ്പോഴും അവിടെനിന്നു പൂ വാങ്ങിച്ചിട്ടുണ്ട് .
… അയാൾ വായിലുള്ള, ചുവന്ന ലായനി ബോട്ടിലിൽ തുപ്പി!
കുപ്പിയിലുള്ള വെള്ളത്തിൽ കനകാംബര പൂക്കൾ വിടരുന്നത് പോലെ തോന്നി!.
അദ്ദേഹം തുണി കൊണ്ട്, ചിറി തുടച്ചിട്ട് പറഞ്ഞു ! ഇന്ത മാതിരി നൂറു വിതമാന കനകാംബര പൂവ് ഞാൻ തെയ്യാറാക്കിയിരിക്കു അന്ത ഫോട്ടോതാൻ അതിൽ ഇരിക്ക്റത് (ഇത് പോലെ, വിവിധ തരത്തിലുള്ളത് ഏകദേശം 100 ഇൽ പാരം ഇനങ്ങൾ ഞാൻ ഉണ്ടാക്കിയെടുത്തിട്ടുണ്ട് !)
എങ്ക ഊരിൽ ഇരിക്ക്റ ജനങ്കൾ എന്നെ കൂപ്പ്ടർത് കനകാംബര സ്വാമീന്നു (എന്നെ ആളുകൾ കനകാംബര സ്വാമി എന്നാണ് അറിയപ്പെടുന്നത് !)
മുൻപ് ഇയാൾ പറഞ്ഞത് ഈ പേരല്ലല്ലോ എന്ന് ഓർക്കുമ്പോൾ?
അദ്ദേഹം വീണ്ടും തുടർന്ന്! എൻ പേർ വെങ്കിട്ടപതി റെഡ്ഡ്യാർ !… ചോദിക്കാതെ തന്നെ വീണ്ടും പറഞ്ഞു
ടി . വെങ്കിട്ടപതിറെഡ്ഡ്യാർ ,
പിന്നെയും തുടർന്ന് …..!
താംബൂല വെങ്കിട്ടപതിറെഡ്ഡ്യാർ….!
ഇടയ്ക്കു ഞാൻ ഏതോ സിനിമയുടെ രംഗം ഓർത്തുപോയി!.
ലിഫ്റ്റ് ചോദിച്ച ആൾ കാർ നിറുത്തി ഓടിയതുപോലെ വണ്ടിയിൽ നിന്നും ഞാനും ഇറങ്ങി ഓടേണ്ടി വരുമോ എന്ന് ? അതുണ്ടായില്ല അയാൾ നിർത്തി!
എന്നോട് ചോദിച്ചു? മാഹിയിൽ എങ്കേ?. ഉത്തരം പറയാതെ ഞാൻ ചോദിച്ചു ? താങ്കൾ മാഹിയിൽ വന്നിട്ടുണ്ടോ?. (നീങ്കെ മാഹിയിൽ വന്തിരിക്കാ ?)
ഇല്ല എന്ന് മറുപടി.! പിന്നീട് അദ്ദേഹം എന്നോടായി ചോദിച്ചു
എങ്കെ പോവതു ? പോണ്ടിച്ചേരിയിൽ! യാരെ പാക്കരതുക്കു ? അങ്കെ എങ്കെ തങ്കരതു ?. ഒരു ചോദ്ദ്യാവലി തന്നെ?
എല്ലാത്തിനും മറുപടി പറഞ്ഞു!. അടുത്ത ആൽബം എടുത്തു മൂപ്പർ പ്രതിഭാ പാട്ടീലിനൊപ്പം .
എന്തോ സ്വീകരിക്കുന്നു!
പിന്നെ കുറെ ഫോട്ടോകൾ വേറെയും! എല്ലാം രാജ്ഭവനും, ഡൽഹിയിലെ ഫോട്ടോകളും!.
ഈ കാണുന്ന രൂപമേ അല്ല!
നല്ല ആഡ്ഡ്യത്തമുള്ള രൂപം!?
എന്നിട്ടു പറഞ്ഞു ! ഞാൻ പദ്മശ്രീ അവാർഡ് വാങ്ങിക്കുന്ന ഫോട്ടോകളാണ്. ഞാനും, കുറെ കാര്യങ്ങൾ ചോദിച്ചു !
ഒരു മുഷിപ്പും ഇല്ലാതെ മറുപടിയും കിട്ടുന്നുണ്ട് ! മനസിലായി പരമ്പരാഗതമായ ഒരു കൃഷികുടുംബത്തിലെ അംഗം!.
വിദ്യാഭ്യാസം നാലാം ക്ളാസും; ഗുസ്തിയുണ്ടോ എന്നറിയില്ല.?!
ഇപ്പോൾ അഗ്രികൾച്ചറൽ വിദ്യാർത്ഥികൾക്ക് ക്ളാസെടുക്കുന്നു !
ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ സന്ദർശിച്ചു ക്ളാസുകൾ ഡമോൺസ്ട്രേട്ട് ചെയ്തു ക്ളാസെടുക്കുന്നു . അങ്ങനെ പലതും!
മോഹൻ ലാലിൻറെ ഇവിടം സ്വർഗമാണ് എന്ന പടമൊക്കെ ഓർത്തു!
എന്റെ ചോദ്യങ്ങളോടുള്ള താൽപ്പര്യം കൊണ്ടാണോ എന്നറിയില്ല, അദ്ദേഹത്തിന്റെ ഫാം വിസിറ്റ് ചെയ്യാനുള്ള ക്ഷണം!
ഞാൻ ബിസിനസ്സ് കാർഡിന് ചോദിച്ചു! ഒരു കാർഡ് തപ്പി ഉള്ളത് തീർന്നു പോയി !
പുതുച്ചേരി വന്നിട്ട് കനകാംബര സ്വാമി എന്ന് പറഞ്ഞാൽ ആരും പറഞ്ഞുതരും, ബുദ്ധിമുട്ടേണ്ടി വരില്ല! സ്ഥലം കണ്ടു പിടിക്കാൻ!.
ഇത്രയും ദീർഘമായി പറഞ്ഞത് ചില വസ്തുതകൾ കൂടി ഓർമി പിക്കാനാണ് . വസ്ത്രധാരണത്തിലൂടെ ആരെയും വിലയിരുത്തേണ്ട .
4 ആം ക്ളാസ്സു മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ആൾ!
അഗ്രികൾച്ചറൽ ബിരുദ ധാരണം നേടാനുള്ള അറിവ് പങ്കുവെക്കുന്നു !.
അപ്പോൾ നമ്മുടെ ഇന്നത്തെ വിദ്യാഭാസ രീതി ഓർത്തു പോയി!.
സ്പടികം സിനിമയിലെ ചാക്കോ മാഷെ ഓർത്തുപോയി!.
കുരുന്നു കുട്ടികൾ മുട്ടോളം വരുന്ന സോക്സും, ഷൂവും! , പേന്റും, ഷർട്ടും, അതൊന്നും പോരാഞ്ഞു അതിന്മേൽ ഒരു കോട്ടും!
കഴുത്തു കുടുക്കി ടയ്യും!!
പത്തു 15 കിലോ വരുന്ന ബേഗും പുറത്തിട്ടു നട്ടെല്ല് വളച്ചു…!
45 – 48 ഡിഗ്രി കാലാവസ്ഥയിൽ പണവും കൊടുത്തു പഠിച്ചു!
ജീവനോടെ വരുന്നത് ഒരു മിറക്കിൾ തന്നെ എന്ന് പറയാതെ വയ്യ!.
ഒരു ചെടിക്കു ചെറിയ നൂലുകൊണ്ട് ഒരുകെട്ടിട്ടാൽ? ആ ചെടിയുടെ വളർച്ച മുരടിച്ചു പോവും ?
ഇതുപോലെയുള്ള അവസ്ഥയല്ലേ നമ്മുടെ കുരുന്നുകൾക്കും?
എന്നിട്ടു 100 ശതമാന വിജയത്തിന്റെ കാര്യം പറഞ്ഞു മേനി കൊള്ളും? !
ഇത്തരം വാർത്തകൾക്കു ,കഥകളി മുദ്രകൾ കാണിക്കാൻ കുറെ രക്ഷിതാക്കളും!!.
ഏതോ തണുപ്പുള്ള രാജ്യത്തെ സായിപ്പിന്റെ മക്കൾ അവിടത്തെ തണുപ്പിനെ അതിജീവിക്കാൻ!
കുട്ടികളെ സംരക്ഷിക്കാൻ ഉണ്ടാക്കിയെടുത്ത ഡ്രസ്സ് കോഡ്!,
ഊട്ടി പോലുള്ള, ഡറാഡൂൺ പോലുള്ള സ്ഥലത്തു ഉപയോഗിക്കേണ്ട ഡ്രസ്സ് !
ഉഷ്ണ മേഖലയായ, നമ്മുടെ സ്ഥലത്തു അനുകരിക്കുന്നതിലെ അനൗചിത്തം സ്കൂൾ അധികൃതർക്ക് ഇല്ലാതെ പോവുന്നത് അവരുടെ വിവരമില്ലായ്മ !
സ്വന്തം മക്കളെ അവരുടെ പരീക്ഷണ ശാലയിലേക്ക് അയക്കുന്ന രക്ഷിതാവിന്റെ മനസ്സ് എത്ര വികലമായിരിക്കണം .!!
നമ്മുടെ സർക്കാർ വിദ്യാലയം ഇതൊന്നും ഇല്ലാതെ 100 ശതമാനം നേടിയ ചരിത്രമില്ലേ ?
രക്ഷിതാക്കൾ ഒന്നു മനസ് ഇരുത്തിയാൽ മാത്രം മതി 100 അല്ല 110 ശതമാനം വിജയം നേടും !
അതിനു മാത്രം കഴിവുള്ള അധ്യാപകൻ മാർ ഉണ്ട് !
അവർക്കു അതിനുള്ള സ്വാതന്ദ്ര്യമില്ലാതെ പോവുന്നു എന്നതല്ലേ യാഥാർഥ്യം . ? !
ഈ കൊറോണാ കാലത്തെ അതെല്ലാം നമ്മളെ പഠിപ്പുച്ചു ! യൂണിഫോം വേണ്ട ! ടയി വേണ്ട ! ഷൂ വേണ്ട ! ഒന്നും വേണ്ട ! എന്നിട്ടും കുട്ടികൾ പഠിക്കുന്നുണ്ട് ! പാസാവുന്നുണ്ട് !
എന്നാലും കുട്ടികളെ ധം ബിരിയാണി ഇട്ടതു പോലെ കഴുത്തിന് കുടുക്കിട്ടു ആവി കയറ്റാൻ വെക്കും !
ഒരനുഭവം കൂടി പറയാം എല്ലാവരെയും പോലെ എന്റെ അച്ഛനും ഒരാഗ്രഹം അനുജൻ അനൂപിനെ ഒരു പ്രയിവറ്റു സ്കൂളിൽ ചേർക്കാൻ!
അമ്മയുടെ നിർബന്ധം!.
ഏദൻ സ്കൂളിൽ ചേർത്ത് !
ഗേൾസ് സ്കൂളിനടുത്തുള്ള കെട്ടിടത്തിൽ !
ഒരു പേരന്റസ് മീറ്റിങ്ങിനു അച്ഛന് ക്ഷണം കിട്ടി !. അച്ഛൻ പോയി കുറെ പേർ വന്നിരുന്നു !
വന്നില്ലെങ്കിൽ അതിനും ഫൈനടക്കേണ്ടി വരുമോ? എന്നുള്ള ഭയത്തിൽ എല്ലാവരും വന്നിരുന്നു ?
സ്ലീവ്ലലസ്സും – ഇല്ലാണ്ടും ടീച്ചർമാർ,.!!
മീറ്റിങ് തുടങ്ങി എല്ലാം ഇഗ്ളീഷിൽ!.
ഒരു മണിക്കൂറോളം മീറ്റിങ്!
ഓരോ വിഷയം കഴിയും; അപ്പോൾ അവർ കൈമുട്ടും!
രക്ഷിതാക്കളും മുട്ടും !!
ഇടയ്ക്കു അച്ഛന് കാര്യങ്ങൾ മനസ്സിലാവുന്നുണ്ട് !
ഫൈൻ , ഫീസ് , ഇന്ക്രീസ് എന്നൊക്കെ ? എല്ലാത്തിനും എല്ലാരും കൈ മുട്ടി പാസാക്കുന്നും ഉണ്ട്!
മീറ്റിങ് കഴിഞ്ഞു മിനിട്സിലെല്ലാം ഒപ്പിട്ടു, സ്കൂൾ അധികൃതർ കുശി!! …. കുശീമേ കുശി ജാനേ കുശി!!
എന്ന് പറഞ്ഞപോലെ!. അങ്ങനെ സന്തോഷിച്ചിരിക്കുമ്പോഴാ!!
അച്ഛൻ എഴുനേറ്റു നിന്ന് പറഞ്ഞു എനിക്ക് ഒരു കാര്യം പറയാനുണ്ട് !
അച്ഛന്റെ ചോദ്യത്തിൽ എന്തോ പന്തികേട് തോന്നിയ ഹെഡ് ടീച്ചർ ….!
സമയം കഴിഞ്ഞു ഇതുവരെ ചോദിക്കാത്ത എന്ത് ചോദ്യ മാ ഇപ്പോൾ? എന്ന ഭാവത്തിൽ . പോകാൻ തെയ്യാറായപ്പോൾ .!!.
അച്ഛനല്ലേ ആൾ !
ശരിയായ എം. എസ. പി. അടവങ് പ്രയോഗിച്ചു!
പഴയ സീലിംഗാണെങ്കിലും നല്ല ഉറപ്പുണ്ടായത് നന്നായി! . ഇപ്പോഴത്തേതാണെങ്കിൽ ഇടിഞ്ഞു പൊളിഞ്ഞു വീണേനെ !!
…. ഇരിക്കാനാ പറഞ്ഞത് അവിടെ ആരെല്ലാ ബോധം കെട്ടത് ? ആരെല്ലാ ഒന്നും രണ്ടും സാധിച്ചത് ? എന്നറിയില്ല !.
പിന്നെ ഇംഗ്ളീഷ് പറഞ്ഞ ടീച്ചർ മലയാളത്തിൽ സാറിന് പറയാനുള്ളത് കേൾക്കണം ?
കേൾക്കണ്ടേ? എല്ലാ ടീച്ചർമാരും കേൾക്കണം, കേൾക്കണം,
എല്ലാവരും ഏറ്റു മൂളി !!
അച്ഛൻ തുടർന്ന് ! ഞങ്ങൊളൊന്നും പഠിക്കാത്തവരാണ് !. ഞളുടെ കുട്ടികൾ പഠിച്ചു വളരട്ടെ എന്ന് കരുതിയാണ് ഇവിടെ ചേർത്തത് ?.
അവരുടെ പഠന വിവരങ്ങൾ അറിയിക്കാനാണ് നിങ്ങൾ വിളിപ്പിച്ചതും, അത് കേൾക്കാൻ ഞങ്ങൾ വന്നതും!
മീറ്റിങ്ങിൽ നിങ്ങൾ കുറെ കാര്യങ്ങൾ ഇവിടെ പറഞ്ഞു !
എനിക്കൊന്നും മനസിലായിട്ടില്ല !
ഒന്ന് മലയാളത്തിൽ വിശദീകരിച്ചാൽ നല്ലതായിരുന്നു !!
അത് പറയേണ്ട താമസം കാക്കക്കൂട്ടിൽ കല്ലിട്ടത് പോലെ ,എല്ലാവർക്കും ഇതേ ആവശ്യം!.
പിന്നെ ആദ്യം മുതൽ അവസാനം വരെ വിശദീകരിച്ചു .
ലേറ്റായാൽ ഫൈൻ !
കുട്ടികൾ മലയാളം സംസാരിച്ചാൽ ഫൈൻ!
യൂണിഫോമില്ലാതെ വന്നാൽ ഫൈൻ! ഫീസ് നീട്ടിയാൽ ഡബിൾ ഫൈൻ!!
എല്ലാത്തിലും ഫൈനായി ഫീസ് വർധനവും!! .
അച്ഛൻ പറഞ്ഞു ഇങ്ങളെ കാര്യമെല്ലാം ഫൈനായിട്ടുണ്ടുണ്ട് !!.
എനിക്ക് ഒന്നും ഫൈനായി തോന്നുന്നില്ല!.
നിങ്ങളുടെ എഴുത്തങ്ങു എടുത്തോളൂ, നമ്മുടെ ഓല ഇങ്ങു തന്നെ!.
പറഞ്ഞത് ടീച്ചർക്ക് പിടികിട്ടിയില്ല .
അച്ഛൻ പറഞ്ഞത് മകന്റെ ടി സി തന്നേക്കു എന്ന് !!.
അപ്പോൾ കുറെ ആളുകൾ ഈ ആവശ്യവുമായി !.
ഇതൊക്കെ ഓർത്തപ്പോൾ ഒരു കോമഡി സ്കിറ്റ് ഓർത്തു??
അപേക്ഷാ ഫോറം ഫിൽ ചയ്യാൻ സെക്സ് ചോദിച്ച സ്കിറ്റ് !
ഇൻകം കണികാണാൻ പറഞ്ഞ കാണിച്ച സ്കിറ്റ്. !
ഇതുപോലേയുള്ള കാര്യങ്ങളെ കുറിച്ചു ഓര്മിപ്പിച്ചുകൊണ്ടുള്ള! സ്കിറ്റുകൾ ഇനിയും ഉണ്ടാവണം!
എന്നാലെങ്കിലും രക്ഷിതാക്കളിൽ ബോധം ഉണ്ടാവട്ടെ !
അപ്പോഴുണ്ട് ഒരു കുട്ടി സംസ്കൃതം പറയുന്നു
“പനസി ദശായാം പാശി” .. ആർക്കും ഒന്നും മനസിലാവുന്നില്ല!.
കുട്ടി സംസ്കൃതത്തിൽ പറഞ്ഞത് …. !
“ചക്കി പത്തായത്തിൽ കയറി” എന്ന് .
വ്യാകരണം സംസ്കൃതത്തിൽ
പനസം — ചക്ക .
പനസി …… ചക്കി
ദശം —— പത്തു ദശത്തിൽ — പത്തായത്തിൽ
പാശം——- കയർ
പാശി……… കയറി .
അപ്പോൾ വേറൊരു കുട്ടി
You .. money …. my… money
Both .. money …. one money
I … no …. pay… yiu … pay!
രാജ മാണിക്കും സിനിമയും ! ഉർവശി – മീരാ ജാസ്മിൻ അഭിനയിച്ച പാഠമൊക്കെ ഇവരെ പോലെയുള്ളവരെ കണ്ടുകൊണ്ടു ഉണ്ടാക്കിയതായിരിക്കാം !
ഇതുപോലെയുള്ള പഠിപ്പാ ഇപ്പോൾ നമ്മുടെ സിലബസിൽ ഉൾപെടുത്തിയിട്ടുള്ളത് !
ചെമ്പരത്തി പൂവിന്റെ രാസ നാമം പഠിച്ചവൾ? പൈത്തോഗ്രസ്സ് തിയറിയും! ആർകിമിഡസ് പ്രിൻസിപ്പൾ പഠിച്ച കുട്ടി! താഹിസിൽദാരുടെ ഓഫിസിൽ ക്ലർക്കായി, പോലീസിൽ ഫയർ സർവീസിൽ, സാദാരണ സർക്കാർ അർദ്ധ സർക്കാർ അല്ലെങ്കിൽ പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്നവർ
ഇതൊക്കെ പഠിക്കണോ ?
ഇതൊക്കെ പറയുമ്പോഴും അനേകം കുട്ടികളെ മയ്യഴിയിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ഈ വർഷത്തെ എസ എസ എൽ സി പരീക്ഷയ്ക്ക് ഇരുത്തി 100 ശതമാനം വിജയം കൈവരിച്ചത് പത്രങ്ങൾ ഒഴികെ ഒര് സോഷ്യൽ മീഡിയയും ആഘോഷിച്ചു കണ്ടില്ല ! പലരും സർക്കാർ അദ്യാപകന്മാരെ കണ്ടില്ലെന്നു നടിക്കുന്നതാണോ ? അല്ലെങ്കിൽ അവരുടെ സേവനത്തെ പറ്റി മനപ്പൂർവ്വം പറയാൻ മടിക്കുന്നതാണോ എന്നെ ഇനി നമ്മൾ തിരിച്ചറിയേണ്ടു !
ശ്രീ ഐ കെ കുമാരൻ മാസ്റ്ററെ ഓർക്കുന്നതോടൊപ്പം ഓർക്കേണ്ട ചില വ്യക്തിത്തങ്ങൾ കൂടി ഉണ്ട് . അദ്ദേഹം നടത്തികൊണ്ടുപോന്ന ചർക്കാ ക്ളാസ്സിലെ സ്ഥിരം പങ്കെടുക്കുന്ന വ്യക്തിത്വങ്ങൾ ചൂടിക്കൊട്ടേമ്മൽ രോഹിണിയെട്ടത്തി , സ്ഥിരം ഖദർ വസ്ത്രധാരി ! എന്റെ ‘അമ്മ മഠത്തിൽ ജാനകി . തെരുവത്തു ജാനകി . ദേവൂട്ടി ടീച്ചർ , അടിയേരി ജാനകി ടീച്ചർ . കൊട്ടക്കാരൻ നാണിയേട്ടത്തി . .
ഐ.കെ കുമാരൻ മാസ്റ്റർ ട്രസ്റ്റിന്റെ അദ്ധ്യ സാരഥി! സ്വാതന്ദ്ര്യ സമര സേനാനി ശിശുപാലൻ മാസ്റ്റർ , ഇപ്പോൾ അതിന്റെ പ്രസിഡന്റ് . കെ ഗോവിന്ദേട്ടൻ . ട്രസ്റ്റിന്റെ ഓഫീസ്കാര്യങ്ങളിൽ വാർദ്ധക്യ സഹജമായ രോഗങ്ങൾകാരണം വീട്ടിൽ തന്നെയാണെങ്കിലും എല്ലാ കാര്യവും കൃത്യമായി ഓർത്തു പ്രസഡന്റായും സിക്രട്ടറിയായും കമ്മിറ്റി മെമ്പറായും അംഗമായും കിട്ടുണ്ണി സർക്കസ്സ് പോലെ എല്ലാം ഒറ്റയാനായി കൊണ്ട് നടക്കുന്നത്! ആരംഭ കാലം മുതൽ അതിനോടൊപ്പം സഞ്ചരിക്കുന്ന കോണ്ഗ്രസ് നേതാവുമായാ ശ്രീ ഇട്ടിയേൽ അരവിന്ദൻ (ഏ അരവിന്ദൻ) ഇപ്പോൾ എല്ലാ വിവരങ്ങളും കൃത്യമായി എല്ലാവരിലും എത്തിച്ചു എല്ലാ ആഘോഷങ്ങളും നടത്തിവരുന്നുണ്ട് .
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ആരെങ്കിലും മുൻപോട്ടു വന്നു ഈ പ്രസ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ ചാർക്കാ കളാസോക്കെ മറന്നതുപോലെ! ഈ പ്രസ്ഥാനത്തെയും മറക്കും . പിന്നെ അകെ ഒരു സമാദാനമുള്ളതു, ഇപ്പോഴത്തെ ഫേസ്ബുക്കും, വട്സാപ്പും, ഒക്കെ ഉള്ളത് കൊണ്ട് ഗൂഗിൾ മാമൻ കൃത്യമായി ഓര്മിപ്പിക്കുമെങ്കിലും! അതു ഓർമിച്ചു നടത്താൻ ആരെങ്കിലും വേണ്ടേ ?
അപ്പോഴാണ് സുരാജ് വെഞ്ഞാറംമൂട് അഭിനയിച്ച ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഓർമയിൽ വന്നത്! . ചിലപ്പോൾ അങ്ങനത്തെ എന്തെങ്കിലും സംവിധാനം ഏർപ്പെടുത്തേണ്ടി വരും! അപ്പോഴും അതിലേ അപകടം ഓർത്തു അതിൽ നിന്നും പിന്മാറുന്നതായിരിക്കും നല്ലതു .
ആ സിനിമയുടെ ക്ളൈമാക്സ് അതാണ് ആധുനീകതയുടെ പിന്നാലെ പോകുന്ന ഇന്നത്തെ സമൂഹത്തെ ഓർമിപ്പിക്കുന്നത് എന്ന് മാത്രം ഓർമിപ്പിച്ചു ഇന്നത്തെ എഴുത്തു നിർത്തുന്നു
മഠത്തിൽ ബാബു ജയപ്രകാശ് ….✍️ My Watsap Cell No: 00919500716709
ഐ കേയെ കാണുമ്പോൾ മഴയുണ്ടെങ്കിൽപോലും മുണ്ട് മടക്കികുത്തിയത് അഴിച്ചിട്ടേ നമ്മൾ നടന്നിരുന്നുള്ളു. അതായിരുന്നു അന്നത്തെ കാലം. ഇന്നത്തെ സ്ഥിതിയോ?
കുപ്പിവെള്ളത്തിൽ മുറുക്കിതുപ്പിയപ്പോൾ കനകാംമ്പരം വിരിഞ്ഞത്, വളരെ നന്നായിട്ടുണ്ട് 👌👍
LikeLiked by 2 people
Thanks Kumar🙂
LikeLike
Thanks 🙂Kumar
On Mon, 26 Jul 2021, 13:15 ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ, wrote:
>
LikeLike