എന്റെ “പൂ”വിരിയാതെ പോയ മോഹങ്ങൾ!

Reading Time 10 Minutes Maximum

ഓരോ വിഷയവും എഴുതണമെന്നു വിചാരിക്കുമ്പോഴും എങ്ങേനെ തുടങ്ങണം എഴുത്തിനു ഒരു ഒഴുക്ക് കിട്ടാൻ എന്ന് ചിന്തിക്കും? ചിലപ്പോൾ ആ ഒഴുക്ക് എനിക്ക് താനെ വരും! ചിലപ്പോൾ അതിനു പ്രശ്നവും ഉണ്ടാവാറുണ്ട്?

റെയിൽവേ സ്റ്റേഷൻ പരിസരത്തെ കള്ളുഷോപ്പിൽ വെച്ച് ഒരു ആത്മാവ് എന്നൊടോപ്പം കൂടിയിട്ടുണ്ട്! ആ കഥ നിങ്ങളോട് കുറച്ചു ദിവസം മുൻപ് എഴുതിയിട്ടുണ്ട് ഞാൻ..

എത്ര ശ്രമിച്ചിട്ടും ആ ആത്മാവിനെ എനിക്ക് ഒഴിവാക്കാൻ സാദിക്കുന്നില്ല

എന്റെ മറ്റൊരു സുഹൃത്തിനു ഞാൻ തിരിച്ചു മാഹിയിൽ എത്താനുള്ള തത്രപ്പാടുണ്ട് എന്ന് മനസിലായി! അതിനുള്ള മറുപടി ഞാൻ അവനു അയച്ചു ….

കോടിയേരിയിലെ വയലളം , ഈങ്ങയിൽ പീടികയിലെ മഠത്തിൽ തറവാട്ടിലെ വടക്കിയത്തെ (വടക്കേ അകത്തെ ) തൊട്ടുള്ള ചായിപ്പ് മുറിയിൽ ജനനം .

അമ്മ മഠത്തിൽ ജാനകി, അച്ഛൻ മയ്യഴി പുത്തൻ പുരയിൽ നാരായണൻ നായർ,

മയ്യഴി മുനിസിപ്പാലിറ്റിയിൽ ജനനം രെജിസ്റ്റർചെയ്തു . കാരണം അച്ഛനും അമ്മയും താമസിച്ചിരുന്നത് മയ്യഴി ചൂടിക്കോട്ട മദ്രസ്സക്ക് എതിരിലുള്ള പുത്തൻ പുരയിൽ എന്ന അച്ഛന്റെ തറവാട്ടിൽ .
(ജനിച്ചത് കേരളത്തിലാണെങ്കിലും ജനനം രെജിസ്റ്റർ ചെയ്തത് മയ്യഴി മുനിസിപ്പാലിറ്റിയിൽ . അന്ന് അത് സാദ്ധ്യമായിരുന്നു . ഇപ്പോൾ ആ നിയമം മാറ്റി മയ്യക്കാരനായാലും ശരി റങ്കൂൺ കാരനായാലും ശരി! ജനിച്ചത് എവിടെയാണോ അവിട രെജിസ്റ്റർ ചെയ്തുകൊള്ളണം ! അതാണ് നിയമം)

അക്കാലങ്ങളിൽ നഴ്സറി ഒന്നും ഇല്ല! ആ വീട് തന്നെ ഒരു നഴ്സറിയെക്കാൾ വലിയ നഴ്സറി ആയിരുന്നു! കൂടുതൽ വിശദീകരണം വേണമെന്ന് തോന്നുന്നില്ല .

എത്ര വയസുവരെ അവിടെ താമസിച്ചുവെന്നറിയില്ല .!

ഇതുവരെയുള്ളതു കേട്ടറിവ് . (കേട്ടറിവ് രണ്ടു തരത്തിൽ ഉണ്ട് , ആഭിമന്യൂ ഗർഭസ്ഥ അവ്സ്ഥയിൽ കേട്ടറിവ് അല്ല )

ശരിയാണ് ഞാൻ ഏകദേശം 10 – 15 കൊല്ലം അഴിയൂരിൽ തന്നെ യായിരുന്നു താമസം! ആദ്ദ്യം മാനങ്കര ഭാഗത്തു! ഏകദേശ ആറു വർഷം!
മഠത്തിൽ വീട്ടിൽ (തറവാട്ട് മഠത്തിൽ നിന്ന് പുത്തൻ പുരയിലേക്കു, അവിടെ നിന്ന് വീണ്ടും അച്ഛൻ വിലയ്ക്ക് വാങ്ങിയ മഠത്തിൽ വീട്ടിലേക്കു)

സ്റ്റേഷൻ കഴിഞ്ഞു, പറമ്പത്തു ദാമുവേട്ടന്റെ വീട് കഴിഞ്ഞു, കോറോത്തു സ്‌കൂളും കഴിഞ്ഞു, വീണ്ടും കുറച്ചു കുടി മുന്നോട്ടു പോയി ! മുട്ടുന്നത് ? മാനങ്കര ക്ഷേത്രം!
അവിടെന്നു വലതു തിരിഞ്ഞു മുന്ന് നാലു പറമ്പു കഴിഞ്ഞാൽ ഇടതു ഭാഗത്തു നീള മുള്ള നടയുമായി വടക്കു നോക്കി ഒരു ചെറിയ പടിഞ്ഞാറ്റ വീട് .

വീട്ടു പെരു മഠത്തിൽ !
എന്റെ അമ്മവീടിന്റെ പേരും മഠത്തിൽ !
ഞാൻ പറഞ്ഞ വഴി വെച്ച് മഠത്തിൽ പോവാൻ നോക്കിയാൽ നിങ്ങൾ ചിലപ്പോൾ മോന്തക്കടവിലോ, കക്കടവിലോ, കൊട്ടാമല കുന്നുമ്മൽ ചിലപ്പോൾ എത്തും . ഞാൻ പറഞ്ഞ വഴിയെല്ലാം തനീ വഴി! രെജിനീകാന്തു പറഞ്ഞത് പോലെ ?

ഇടവഴിയെല്ലാം മാറി റോഡായി, അതിപ്പം തോടായി! അതാപറഞ്ഞതു കക്കടവിലോ? മോന്തക്കടവിലോ? എത്തും എന്നു!. പിന്നെ ഗുഗിൾ മാമനുണ്ടെങ്കിൽ അയാൾ ശ്രദ്ദിച്ചു കൊണ്ട് പോയിക്കോളും, ഭയപ്പെടേണ്ട കാര്യമില്ല!.

ഇനിയവിടെ എത്തിയാൽ തന്നെ നിങ്ങൾക്കൊന്നും മനസിലാവില്ല!. നിങ്ങളെയും ആർക്കും മനസിലാവില്ല . ചോദിക്കുന്ന ചോദ്യത്തിന് ശരിയായ വിവരം നൽകിയില്ലെങ്കിൽ നിങ്ങളെ പിന്നെ ആർക്കും മനസിലാവില്ല!.

അവിടന്ന് തുടങ്ങിയതാണ് എന്റെ അഴിയുരുമായുള്ള ബന്ധം …
രണ്ടും മഠത്തിൽ ആയതു കൊണ്ടായിരിക്കാം! മഠത്തിൽ എന്ന് പേരിന്റെ മുൻപിൽ അധികാരത്തോടെ എന്റെ പേര് സ്ഥാനം കയ്യടക്കിയത് !

എന്റെ മുന്ന് പേര്ചേർത്തുള്ള പേര് വന്നത് .. ജനനം…. മരണം.. ജീവിതം. ഇതിനിടയ്ക്കുള്ള ! ജീവിതം?

ചിലപ്പോൾ ഇടയ്ക്കു പെട്ട് … ജീവിതവും ചളുങ്ങി പോവും! സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ചളുങ്ങാതെ നോക്കാം ?
ബാബു… ജയ….പ്രകാശ് ..
ജയം നടക്കായതു കൊണ്ടായിരിക്കാം ഇടയ്ക്കൊക്കെ ജയത്തിനു ചളുക്കു ഉണ്ടായിട്ടുണ്ട്! അത് പിന്നെ അച്ഛൻ അടിച്ചു നിവർത്തി ശരിയാക്കും! എന്നാലും അതിന്റെ കലകൾ പ്രായംകൊണ്ടു ആളുകൾക്ക് മനസിലാവും.!

എന്റെ സ്‌കൂളിൽ പോക്കു വരുത്തിനുള്ള സൗകര്യത്തിനായി അച്ഛൻ ആ വീട് വിറ്റു!

പിന്നീട് സ്റ്റേഷൻ കഴിഞ്ഞു പുളിയേരി നട കഴിഞ്ഞു, കോവ്ക്കൽ കുനി കഴിഞ്ഞു,
സത്തി ടീച്ചറുടെ (സതി) വീട്ടിന്റെ മുൻപിലൂടെ ചെറിയ വയൽ കടന്ന് ഒരു കുനി പറമ്പിലൂടെ ഇടത്തോട്ടുള്ള നടവരമ്പിലൂടെ, ഇടതു ഭാഗം തോടോ? വെള്ളം നിറഞ്ഞ വയലോ? എന്നറിയില്ല നടന്നു കോവുക്കലിലെ ആ വലിയ വീട്ടിന്റെ ഗോവണി കയറുന്നതിനു ഇടതു വശത്തായി ഒരു ചെറിയ വീട്!
അവിടെ വാടകയ്ക്ക് കുറച്ചു കാലം.

പിന്നെ സ്‌കൂളിൽ പോക്ക് അവിടെ നിന്നായി. നമ്മുടെ കൂടെ പീറ്റക്കണ്ടി രാമകൃഷ്‌ണേട്ടനും . രാമകൃഷ്‌ണേട്ടൻ അഴിയൂർ ബോഡസ്കുളിലാണ് പഠിച്ചിരുന്നത്.!

എത്ര വർഷം അവിടെ തമസിച്ചുവെന്നറിയില്ല . ഒരു ദിവസം അച്ഛൻ പറഞ്ഞു കൂടും കുടുക്കയും എല്ലാം എടുത്തോ നമ്മൾ ഇവിടെനിന്നും മാറുകയാ .
അക്കാലങ്ങളിൽ മാറുമ്പോൾ ലോറിയും, പിക്കപ്പ്ഉം, ഒന്നും. ഇല്ല . നടരാജ സർവീസ് . കൊടുങ്ങല്ലൂരിൽ പോവുമ്പോൾ പറയുന്ന പോലെ നട ഹോയ്…. നട ഹോയ്….. നട ഹോയ് … നട….
ഇതു കൂടെയുള്ളവർ ഏറ്റു പാടും …..

ഓരോരുത്തർക്ക് കയ്യാവുന്നതു ഓരോരുത്തർ എടുക്കും ?
പുല്ലുപായും, പായും എന്റെ തലയിൽ അതും പിടിച്ചു ഞാൻ പായും ..!

രാമകൃമകൃഷ്‌ണേട്ടൻ പെട്ടി എടുക്കും . ഘനമുള്ള ആള്മാര കൂലിക്കാർ .
രണ്ടു പേർ ഒരു ആളുമാര ചുമക്കും . അന്ന് സി ഐ.ടി.യും ; ഐ എൻ റ്റി യു സി യും; ബി. എം. എസ. ഒന്നും ഇല്ല .

റെയിൽവേ പോർട്ടർമാർ . രണ്ടുപേർ കൂടി അളുമാര ചുമക്കുന്നത് ശ്രമകരമായ ജോലിയാ താളത്തിനു നടക്കണം!

(സലിം കുമാറും ദിലീപും പശുവിനെ ചുമന്നു നടക്കുന്നത് കണ്ടിട്ടില്ളെ അത് പോലെ)
രണ്ടു പേരുടെയും സ്റ്റെപ്പ് ഒരു പൊലെ ആവണം! ഇടതിനു ഇടതു ;വലതിന് വലത് തെറ്റിയാൽ പിന്നെ മുക്കടിച്ചു വീഴും.

മൂക്കടിച്ചു വീഴും വീണാൽ ദിലീപ് ഏതു പട ത്തിലാണെന്നോർമ്മയില്ല അത് പോലെയാവും സംസാരം …. പിന്നെ അത് മിൻസാരമാവാനും സാദ്ധ്യത യുണ്ട് !

എന്റെ അന്നത്തെ കുട്ടുകാർ കോവ്ക്കലിലെ ബച്ചു (കൃഷ്ണ ഗോപാൽ) ബാൽസി (ബാല ഗോപാൽ ) വേണു വെന്നു വിളിക്കുന്ന വേണുഗോപാൽ) രാജാറാം സണ്ണി (റോഹൻകുമാർ)
ബച്ചു ഒഴിച്ച് എല്ലാം ചേട്ടന്മാർ )
അക്കാളി ജെനു ഇടവലക്കാരൻ ബോംബെൽ നിന്നും വന്നവരാ
ജെനു, ഉപേന്ദ്രൻ, മോഹൻ, പിന്നെയുള്ള പേരുകൾ ഓർമ്മകൾകപ്പുറം.
പൊയിൽ ജയപ്രകാശ് , കോവ്ക്കൽ പറമ്പിന്റെ വടക്കു കിഴക്കു താമസിക്കുന്ന മമ്പള്ളി ഗോപാലേട്ടന്റെ വീട്‌ അവിടെ ദാമോദരൻ എന്ന പ്രഭാകരൻ പ്രകാശൻ പുരുഷു .

പ്രഭാകരൻ നല്ലവണ്ണം പട്ടം ഉണ്ടാക്കും വില്പന നടത്തും . അന്ന് പട്ടം പറപ്പിക്കാൻ ഒരു വിനോദമാണ് കോവ്ക്കലെ മുൻപിലുള്ള വയൽ മുർന്നുകഴിഞ്ഞാൽ സ്ഥലം ഫിഫാ കപ്പും ലോക കപ്പും ഒക്കെ അവിടെയ . അന്ന് ക്രിക്കറ്റ്‌ ഫേഷനായിട്ടില്ല .
അങ്ങനെ നല്ലരീതിയിൽ ജീവിതം കൊണ്ട് പോകുമ്പോഴാണ് .. ഒരു ദിവസം അച്ഛൻ പറഞ്ഞു കൂടും കുടുക്കയും എല്ലാം എടുത്തോ നമ്മൾ ഇവിടെനിന്നും മാറുകയാ?.

അച്ഛൻ പറഞത് പറഞ്ഞതാ പിന്നെ ഒരപ്പീലും ഇല്ല. സൊന്നതു താൻ ചെയ്യും ചെയ്യന്നത് മട്ടും സൊല്ലും – രജനീകാന്ത് സ്‌റ്റെയിലാ …

നേരെ മണ്ടോള ക്ഷേത്രത്തിനു മുൻപിലുള്ള വീട് …ദൂരം ഇതാ കു !

(ഇതാ കു ഏറ്റവും അടുത്തു വിളിപ്പുറത്തു , പിന്നേ കു വിന്റെ നീട്ടൽ അനുസരിച്ചു സ്ഥലത്തിന്റെ ദൂരവും കുടും )

വീടുകളിലായി മാറി മാറി താമസിച്ചു പിന്നീടാണ് മയ്യഴിയിൽ എത്തിയത് . മയ്യഴിയിലേ എന്റെ അസ്തിത്വം മുനിസിപ്പാലിറ്റി സാക്ഷ്യപെടുത്തുന്നതും അങ്ങനെ തന്നെ നേറ്റിവ് ബൈ റസിഡന്റ് !

പിന്നെ ദീർഘകാലം മയ്യഴിയിൽ തന്നെ എന്നെ ഞാനാക്കിയ മെയ്യഴി ,

ഇങ്ങനെ ഇത് തുടർന്നാൽ മുഴുവൻ എന്റെ വിഷയമായി മാറും
അത് നിങ്ങൾക്ക് ബോറാകും,
പിന്നെ നിങ്ങളെല്ലാം കുടി എന്നെ ബോറാക്കും …
ഏതായാലും ഇവിടം വരേ എത്തിച്ചിട്ടു ഒന്ന് സ്പാർക്കാക്കി ,
മയ്യഴിയിൽ എത്താൻ പാകത്തിൽ കത്തുന്നതിനു വീണ്ടു ആ പോയിന്റിലേക്കു ..

വിദ്ദ്യാഭ്യാസത്തിന്റെയും കോവ്ക്കൽ കഥകളും സ്‌കൂൾ വിഷയത്തിൽ പ്രത്യേകം വിവരിക്കുന്നുണ്ട് . ഇങ്ങനെ കഥ പറയുന്നതും ഒരു സ്റ്റയിൽ ആണ് . നമ്പിനാരായണൻ സാറിന്റെ ഓർമ്മയിലെ ഭ്രമണപദം ഈ തരത്തിലാണ് അദ്ദേഹം വായനക്കാരിൽ എത്തിച്ചത് .

കുറച്ചു അദ്ദേഹത്തിന്റെ വെക്തി ജീവിതത്തെ പറ്റി പറയും; ഒരു പോയിന്റിലെത്തിയാൽ ഔദ്ദ്യോതീക ജീവിതത്തെ പറ്റിപ്പറയും , പിന്നെ അദ്ദേഹം അനുഭവിച്ച പീഡനത്തെപ്പറ്റി പറയും …
വിദ്യഭ്യാസം – സ്പോർട്സ് – എൻ.സി.സി രാഷ്ട്രീയം, പൊതുപ്രവർത്തനം, മുപ്പതു വർഷത്തോളം ഗൾഫുജീവിതം എല്ലാവരെയും പോലെ ഒരു വീടുവെക്കാനുള്ള ആഗ്രഹം! സ്ഥലം വേണം! വീടെടുക്കണം! അത് മയ്യഴിയിൽ വേണം !

അപ്പോഴാണ് സുഹൃത്തു ദിലീപ്‌ ഹൌസിങ് കോപ്പറേറ്റേവ് സോസയിറ്റിലെ സ്ഥലത്തെ പറ്റി പറയുന്നത് !

അവൻ കുറച്ചു വിശദമായി പറഞ്ഞു ഫോൺ ബിൽ എന്റെതിൽ വരുന്നത് കൊണ്ട് വിശദമായും തന്നെ എന്നെ ബോദിപ്പിച്ചു!. “എ” ഗ്രുപ്പിന്റെ കയ്യിലുള്ള സിസായ്റ്റി കുറെ വർഷമായി ഒന്നും ചെയ്‌യുന്നില്ല! എന്നു “ഐ” ഗ്രുപ്പിന്റെ പരാതി!.

പരാതിയും, പരിഭവവും, വക്കും തർക്കവും, ഒക്കെയായി തിരഞെടുപ്പിൽ “എ” ഗ്രുപ്പിൽ നിന്നും “ഐ” ഗ്രുപ്പിലേക്കു .

പറഞ്ഞ പരാതി പരിഹരിച്ചില്ലെങ്കിൽ? സാദാരണ സോസയറ്റി ആണ്‌ ജപ്തിയുമായിവരിക .. ഇതിപ്പം ഐ ഗ്രുപ്പിനു അധികാരം കിട്ടി കണക്കെല്ലാം നോക്കുമ്പം സോസയറ്റി തന്നെ ജപ്തിചെയ്യും എന്നുള്ള അവസ്ഥ .

അവന്റെ ആവശ്യം സോസയിറ്റിയുടെ നില പരിതാപകരമാണ് ഒരു പ്രോജക്ട് തീരുമാനിച്ചിട്ടുണ്ട് എന്നോട് അതിൽ ഒരു പ്ലോട്ട് ബുക്ക് ചെയ്തു സപ്പോർട് ചെയ്യാൻ.

ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ സോസയറ്റി ഭരണം “എ” ഇൽ നിന്ന് “ഐ” ഇൽ എത്തി! താമസിച്ചാൽ പിന്നെ എല്ലാ അംഗവും കണ്ട മെമ്പർമാരും കോൺഗ്രസ്സുകാരും ചില പരദൂഷണക്കാരും കൂടി തലയ്ക്കു കൈ വെച്ച് “ഐ എ” ന്നു പറയും … ഉടനെ എന്തെങ്കിലും ചെയ്യണം ..!

തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞത് പോലെ ഞാൻ ബുക്കിങ് എമൗണ്ട് അയച്ചു, അവനും ആഗ്രഹം ഒരു പ്ലോട്ട് അവനും രജിസ്റ്റർ ചെയ്യണം സന്തോഷം അപ്പോൾ നമ്മളോടൊപ്പം ഞാനടക്കം നാലായി വീണ്ടും ഒരാൾ കുടി അതും നമ്മൾക്കറിയാവുന്ന ആൾ തന്നെ .

പിന്നെയെന്തു വേണം സ്വന്തം നാട്,! പകുതിയിൽ അധികം ആളുകളും കൂടെ പഠിച്ചവർ?
വീടുകളെടുത്തു ഒരുമിച്ചുള്ള താമസം? ചെറിയ സ്ഥലം? ചെറിയ കുടുംബം? എല്ലാം തീരുമാനിച്ചു അഡ്വാൻസ് അയക്കാൻ ഡ്രാഫ്റ്റ് എടുത്തു നിൽക്കുമ്പോൾ?

മയ്യേന്നു ഒരു ടെലിഫോൺകോൾ.. ചോദ്ദ്യം? അവർക്ക്അറിയേണ്ടത് ഞാൻ സ്ഥലം എടുക്കുന്നുണ്ടോ ?
ഉണ്ടെന്നു ഞാൻ !
എടാ അത് എരുമ പോലും ഉപയോഗിക്കാത്ത സ്ഥലം ആണ്! അത് , നീ എടുക്കേണ്ട എന്ന് ?
ഡ്രാഫ്റ്റ്ല്ലാം എടുത്തു പണം അയച്ചു.

കാടിപോയി കഞ്ഞിയായി! ഇനി പറഞ്ഞിട്ട് കാര്യമില്ല! വരുന്നത് വരട്ടെ എന്നു കരുതി. ആരോ പറഞ്ഞു കേട്ടിട്ടുണ്ട് മണ്ണും, പെണ്ണും, കൊതിച്ചത് കിട്ടില്ല വിധിച്ചതേ കിട്ടുന്നു .. അതും ഓർത്തു മുന്നോട്ടു… ഞാൻ മുന്നോട്ടു നമ്മൾ മുന്നോട്ടു

ഇതിനിടയിൽ വേറൊരു ഡവലപ്മെന്റ് എനിക്ക് സോസയറ്റി സ്ഥലം അനുവദിച്ച കാര്യം കോളേജിലെ അറ്റന്റർ ഇല്ലിക്കൽ പവി അറിഞ്ഞു!,

ആ വിഷയവുമായി എന്നെ സമീപിച്ചു പറഞ്ഞു, അവ്ന്റെ ഭാര്യയുടെ സ്ഥലമുണ്ട് സോസയറ്റിയുട് സ്ഥലത്തിന് തൊട്ടു, ഞാൻ അതിനു തൊട്ടു സ്ഥലം എടുക്കുകയാണെങ്കിൽ കുറച്ചു കൂടുതൽ സ്ഥലം എനിക്ക് ആവും അഞ്ചു സെന്റ് എന്നുള്ളത് അവരുടേത് കൂടി ആവുമ്പോൾ 13 സെന്റ്‌ സ്ഥലം ആവും . സ്കെച്ചൊക്കെ കാണിച്ചു, എന്നെ ബോധിപ്പിച്ചു . എനിക്കും തോന്നി നല്ലതു . ഒറ്റ കണ്ടീഷൻ സോസയിറ്റി സ്ഥലം രെജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ അവരുമായുള്ള രെജിസ്ട്രേഷൻ .

ഒരു ലീവിന് നാട്ടിൽ പോയപ്പോൾ സ്ഥലം രെജിസ്റ്റർ ചെയ്യുന്നതിനെ പറ്റി ചോദിച്ചു! ബാക്കി തുക നൽകി, സ്ഥലം കാണുന്നതിന് മുൻപേ സ്ഥലം എന്റെ പേരിൽ രെജിസ്റ്റർ ചെയ്തു!

സ്ഥലം കണ്ടിട്ടില്ല ! അളന്നിട്ടില്ല ! ഇങ്ങനെ ഭൂലോകത്താരും ചെയ്തിട്ടുണ്ടാവില്ല !
എല്ലാം വിശ്വാസം വിശ്വാസമല്ലേ എല്ലാം

രെജിസ്ട്രേഷനെല്ലാം കഴിഞ്ഞു സ്ഥലം ഒന്ന് പോയിക്കാണണം.

പവിയേ വിളിച്ചു സ്ഥലം അളക്കാനുള്ള ആളെ ഏർപ്പാടാക്കി ചെന്ന് സ്ഥലം ഒക്കെ അളന്നു തിട്ടപ്പെടുത്തി രജിസ്‌ട്രേഷനും കഴിഞ്ഞു . അവൻ എല്ലാ ഡോക്മാന്റും വീടെടുക്കാനുള്ള സേങ്ക്ഷൻ ചെയ്ത പേപ്പറും, പ്ലാനും എല്ലാം നൽകി.

എന്റെ സ്ഥലത്തു കുറച്ചു കൂടി മണ്ണിട്ട് ഉയർത്തി ചുറ്റും കരിങ്കല്ലുകൊണ്ടു അതിരൊക്കെ ഇട്ടപ്പോൾ ഗുമ്മൻ സ്ഥലം! നല്ല ചുവന്ന മണ്ണും കരിങ്കല്ലിന്റെ അതിരും, ആറോ ഏഴോ തെങ്ങും, നല്ലൊരു തണൽ നൽകുന്ന പൂമരവും ഒക്കെ ആയപ്പോൾ അറിയാതെ വീടും ചങ്ങാതിമാരും വൈകുന്നേര മായാലുള്ള ഒത്തു കുടലും ഒക്കെ ചിന്തിച്ചു? ദാസൻ – വിജയനോട് ചോദിച്ചത് പോലെ ! എനിക്കെന്തേ ഈ ബുദ്ദി നേരത്തെ തോന്നിയില്ല? എന്നൊക്കെ! അപ്പോഴേക്കും ലീവ് കഴിഞ്ഞു!

പല വിധത്തിലുള്ള സമാദാനം, ദിലീപ് പറഞ്ഞു നീ കൃത്യതമായി പണം അയച്ചത് കൊണ്ട് സംഗതി വിജയിച്ചു! അല്ലെങ്കിൽ ഫ്ലോപ്പായാനെ! നല്ല കൈ നീട്ടം! . സ്വയം ആത്മ നിർവൃതി അണഞ്ഞു! എന്നെകൊണ്ട് തകർന്ന സോസയിറ്റി പുനർ ജീവൻ കിട്ടിയല്ലോ? എന്ന ചിന്തയുമായി ലീവ് കഴിഞ്ഞു തിരിച്ചു പോയി .

കൃത്യം അടുത്ത വർഷം; കുറച്ചു പൈസയൊക്കെ സ്വരൂപിച്ചു, ഒരു പ്ലാൻ വരയ്ക്കാൻ ഡ്രാഫ്റ്സ്‌മാനെയും കുട്ടി സ്ഥലത്തു ചെന്നപ്പോൾ?.

ചുറ്റുമുള്ള സ്ഥലങ്ങളെല്ലാം ഉയർത്തിയിരിക്കുന്നു! എന്റെ സ്ഥലത്തിന് ലെവലായി, ബാക്കി വന്ന സ്ഥലങ്ങൾ മുഴുവൻ വെള്ളം. ഞാൻ കരുതി സ്ഥലം മാറി തിരുവങ്ങാട്ടു ക്ഷേത്ര ചിറക്കരയിലാണോ ഞാൻ നിൽക്കുന്നത് ? ചുരുക്കി പറഞ്ഞാൽ എന്റെ സ്ഥലത്തു എത്തണമെങ്കിൽ ബോട്ടോ തോണിയോ വേണം!

പിന്നെ തുടങ്ങി; ഞാൻ പറഞ്ഞ തേടിയ വള്ളി ചുറ്റി കാലിന്റെ മുട്ടുവരെ ആയി.
എന്റെ അപേക്ഷ സോസയറ്റിക്കു എന്റെ സ്ഥലത്തേക്ക് പോവാനുള്ള പൊതു വഴി ശരിയാക്കിത്തരാൻ!.

നമ്മൾ പ്രവാസികൾ വെക്കേഷൻ അഡ്ജസ്റ്റ് ചെയ്തു വരുന്നത് ജൂൺ ജൂലായ് . നല്ല മഴക്കാലം . വീടെടുക്കാനുള്ള ആഗ്രഹവുമായി സ്ഥലത്തു പോയപ്പോൾ ഒന്ന്കിൽ ബോട്ടോ തോണിയോ വേണം . കുട്ടനാട്ടിൽ പോയത് പോലെയാണ് . എത്ര എത്ര വെക്കേഷനുകൾ എത്ര എത്ര അപേക്ഷകൾ എല്ലാം വെള്ളത്തിലെ വരകൾ!.

പിന്നെ എനിക്ക് തോന്നി, ഇത് മായി നടന്നാൽ വീട് എടുക്കൽ നടക്കില്ല . അങ്ങനെയാണ് ഇപ്പോൾ താമസിക്കുന്ന ഈ വീടു എനിക്ക് കിട്ടിയത്! ആ കഥ മൃതദേഹം കാത്തു നിൽക്കാൻ പാടില്ല എന്നതിനെ പറ്റി ഞാൻ എഴുതിയത് ഓർക്കുന്നുണ്ടാവുമല്ലോ?.
പറഞ്ഞു വരുന്നത് മൂഷിക സ്‌ത്രീ വീണ്ടും മൂഷിക സ്‌ത്രീ അയി എന്ന് പറഞ്ഞത് പോലെ ? അറ്റൻഷനിൽ നിന്നാൽ മയ്യഴിയിൽ സ്റ്റാൻഡേറ്റിസായാൽ അഴിയൂർ ..

ഏതായാലും സ്റ്റാൻഡേറ്റീസ് ആയതുനാൽ റിലേക്സ്റേഷനുണ്ട് , കാലിൽ ചുറ്റിയ വള്ളി ഇപ്പോൾ കൊറോണ ഡെഡ് ബോഡി കൊണ്ട് പോവും പോലെ അകെ ചുറ്റി വരിഞ്ഞിരിക്കുകയാണ് .
ആരും സഹായത്തിനില്ല എന്ന് മനസിലാക്കി..

സോസയറ്റിക്കു ഒരു റിയാക്ഷനും ഇല്ല! അയക്കുന്ന പരാതിക്കൊ എഴുത്തുകൾക്കോ മറുപടിയും ഇല്ല! . ചിലപ്പം പറയും കുതിരവട്ടം പറയും പോലെ ഇപ്പ ശരിയാക്കിത്തരാം എന്നു!

ഇതിനിടയിൽ സ്ഥലം വിൽക്കുന്നോ എന്നന്വേഷിച്ചു . ശരി വിറ്റുകളയാം എന്നു കരുതി . അവർ ചില സമ്മർദ്ദ തന്ത്രങ്ങൾ പ്രയോഗിക്കാൻ തുടങ്ങി വിലപറയും ഉറപ്പിക്കും . നീട്ടികൊണ്ടു പോകും പിന്നെ പറഞ്ഞതിൽ നിന്നും വാക്ക് മാറും അത്ര തരാൻ പറ്റില്ല എന്നൊക്കെ !

വേറെയും ഡ്രാമകളൊക്കെ ഉണ്ടായിട്ടുണ്ട്! ശ്രീനിവാസന്‌ കിട്ടിയാൽ ഫിലിമാക്കിക്കളയും ആ മാതിരി അഭിനയങ്ങളും സ്കിറ്റുകളുമാണ് !

ചുരുക്കി പറഞ്ഞാൽ പാരയും, മറു പാര യും ഒക്കെ ആയി… അവസാനം ; ഇനി യിപ്പം നടക്കുമ്പം നടക്കട്ടെ … പിന്നെ ഞാനും വിട്ട് .

ഇപ്പോൾ ഏതു പ്രളയം വന്നാലും എന്റെ സ്ഥലത്തേക്ക് പോവാം നല്ലൊരു തുക സ്വന്തമായി ചിലവഴിച്ചു 100 മീറ്ററോളം വരുന്ന ഒരു പൊതു റോഡിനു വേണ്ടി എന്റെ സംഭാവന ഞാൻ തന്നെ നേരിട്ട് മേൽനോട്ടം വഹിച്ചു ഒരു മൺ റോഡ് സിസായ്‌റ്റിയുടെ പ്ലാനിലുള്ളത് പോലെ നിർമിച്ചു!.

ഇത് ഒരു രേഖയിലും കാണില്ല . മൺ റോഡാണ് … ആർക്കു വേണമെങ്കിലും ഉപയോഗിക്കാം

ഇതിനിടയിൽ ഏതോ പാര എന്റെ പേരിൽ ഒരു പരാതിയും കൊടുത്തു മുനിസിപ്പാലിറ്റിയുടെ ഓവു മണ്ണിട്ട് മുടി എന്നു കാണിച്ചു . മുനിസിപാലിറ്റി അത് കേസാക്കാനുള്ള മെമ്മോ ഒക്കെ തയ്യാറാക്കിയ വിവരം ഞാൻ അറിഞ്ഞു അധികൃതരോട് എന്റെ ഉദ്ദേശശുദ്ദി വെളിപ്പെടുത്തി നിയമത്തിന്റെ നൂലാമാലയിൽ നിന്നും ഊരി പൊന്നു.

ആരാണ് ചെയ്യ്തത്? ആരൊക്കെയാണ് കൂട്ട് നിന്നതു? എന്നൊക്കെ മനസിലായെങ്കിലും! അതിന്റെ പിന്നലെയൊന്നും ഞാൻ പോയില്ല.

സൊസൈറ്റിക്കുള്ളിലെ റോഡ് നിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കുന്നതിനിടയിൽ രാജേട്ടനുമായി സൗഹൃദമുണ്ടാക്കി . നമ്മുടെ സംസാരങ്ങളിലൂടെ എന്റെ കുറെ ഫ്രാസ്റ്ററേഷൻ തീർക്കും. അങ്ങനെ ഒരു ദിവസം രാജേട്ടനോട് പറഞ്ഞു ഞാൻ കൊട്ടാരത്തിൽ റോഡ് എന്ന ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നുണ്ട് തൽക്കാലം കുറച്ചു ടെലിപോൺ നമ്പറുകൾ സംഘടിപ്പിച്ചു തന്നു രാജേട്ടൻ 10 പന്ത്രണ്ടോ പേരുമാത്രം ആദ്ദ്യ കൂടിച്ചേരൽ രാജേട്ടന്റെ വീടുതന്നെ ഒരു താൽക്കാലിക കമ്മിറ്റി രൂപീകരിച്ചു കൂടുതൽ വിപുലമാക്കാനുള്ള തീരുമാനമെടുത്തു പിരിഞ്ഞു

ഇതിനിടയിൽ ദേശക്കാരെയൊക്കെ സംഘടിപ്പിച്ചു ഒരു ജനകീയ കമ്മിറ്റി ഉണ്ടാക്കി! രണ്ടു യോഗങ്ങളിൽ എനിക്ക് പങ്കെടുക്കാൻ പറ്റിയുള്ളൂ ! കമ്മിറ്റി സജീവമായി എന്തൊക്കയോ ഇടപെടൽ നടത്തി . ഇപ്പോൾ അറിഞ്ഞു പൊതുമരാമത്തു വകുപ്പും, മുനിസിപ്പാലിറ്റിയും, ഹൈവെ അതോറിറ്റിയും, ഓക്ക് കൂടി എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട് എന്നറിഞ്ഞു ….

സോസയിറ്റിയും, സ്ഥലം എം.എൽ.എ യും, എം. പി. യും ഒക്കെ സഹായത്തിനുണ്ട് എന്നു അറിയുന്നു.. ഇപ്പോൾ അരാഗ്രഹമേ ഉള്ളു എത്രയും പെട്ടെന്ന് പണികൾ തുടങ്ങട്ടെ എന്ന്…..

മഠത്തിൽ ബാബു ജയപ്രകാശ്….. ✍️ My Watsap cell No : 00919500716709

5 Comments

  1. I am in a total confusion after reading your write up of today Babu Jayaprakash.
    I never aware that you have undergone such a tremendous life in
    your younger days.
    Any way good to know the yester years lifestyle.

    Liked by 1 person

    1. Babucoins's avatar Babucoins says:

      🙂Thanks Gopalettan

      Like

    2. Babucoins's avatar Babucoins says:

      🙂

      On Sun, 25 Jul 2021, 15:07 ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ, wrote:

      >

      Like

  2. Rohinkumar K P's avatar Rohinkumar K P says:

    അധികം വായനാശീലമില്ലാത്ത എന്നേയും ബാബു വായനക്കാരനായി മാറ്റി. എല്ലാ ആശംസകളും നേരുന്നു.

    Liked by 1 person

    1. Babucoins's avatar Babucoins says:

      🙂 Thank you

      Like

Leave a reply to Babucoins Cancel reply