അഴിയൂരിനെ അണിയിച്ചൊരുക്കിയവരുടെ … ആത്ഥിദേയത്തം നൽകിയവരുടെ കഥ

Reading Time Set 18 Minutes Maximum

…. ആരതി കഴിഞ്ഞു (ദീപാരാധന) സാദാരണ ദിവസങ്ങളിൽ വ്യഴാഴ്ച, വളരെ അടുത്തു പരിചയമുള്ളവർ ആരെങ്കിലും വരാറുണ്ടായിരുന്നു!.
അന്ന് ആരേയും കണ്ടില്ല!.

ഞാൻ മുറിയിൽ നിന്നും പുറത്തുവന്നു ശശിയുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഭയ്യയും നമ്മോടൊപ്പം കൂടി! എന്റെ ഭാര്യ; ശശിയുടെ ഭാര്യ മിനി (രേവതി ) യോടും സംസാരിച്ചു കൊണ്ടിരുന്നു! എല്ലാം കംബനി വിഷയങ്ങൾ തന്നെ ! ഞങ്ങൾ യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ഭയ്യ ട്ടേഹരോ! ബാബു, എന്നും പറഞ്ഞു മുറിയിൽ പോയി ബാബയുടെ ഒരു ഫോട്ടോ എനിക്ക് തന്നിട്ട് പറഞ്ഞു …! ബാബ വാൺട്സ്…. ടു …. കം …വിത്ത്… യു !
കീപ്… ദി…. ഫോട്ടോ…. ഇൻ …. യുവർ ഷ്റൈൻ…..
വെൻ…. എവർ…. യു… ഡു.. പൂജാ… ജസ്റ്റ്….. ഷോ….. ദി…. ലാംപ്… .
നത്തിങ്…. ടു…. വറി…
ബാബ…. വിൽ…. ടെക്ക്.. കെയർ… ഓഫ് യൂ….
ഞങ്ങൾ അവിടെനിന്നും ഇറങ്ങി!.

ഇറങ്ങുമ്പോൾ ഞാൻ മനസ്സിൽ കരുതി ബാബയുടെ ലൈഫ് ഹിസ്റ്ററി ഇംഗ്ളീഷിലുള്ളത്, മുഴുവൻ റീ ടൈപ്പ് ചെയ്യുക!,
ശിരിടിയിൽ അടുത്ത വിസിറ്റ് പോകുന്നതുവരെ അരിഭക്ഷണവും, ചായയും, കാപ്പിയും, കുടിക്കില്ല എന്ന് .

പിന്നെ എല്ലാം നല്ലരീതിയിൽ വന്നാൽ ഒരു സ്വർണ കിരീടം നൽകാം എന്നും .

പിറ്റേന്ന് കാലത്തു, ശശി ! എന്നെ വിളിച്ചിട്ടു, പറഞ്ഞു !

അവർക്കു ജർമ്മനി, ഇറ്റലി, സിംഗപ്പുർ, അമേരിക്ക, യൂ.കെ . ജാപ്പാൻ, മുതലായ രാജ്യങ്ങലിൽ നിന്നും ഇറാനിലേക്ക് പോകുന്ന സാധനങ്ങളുടെ എക്സ്പോർട്ട് ഇൻസ്‌പെക്ഷൻ വേണം ! യൂ.എൻ. ഉം, വേൾഡ് ബേങ്കും, ഒക്കെ അക്രിഡേറ്റ്ഡ് ഏജൻസി ആയിരിക്കണം!.
നല്ല വോളിയം ഉണ്ടാവും ! താൽപ്പര്യമുണ്ടോ ?
ഞാൻ ശശിയോട്‌ ഡീറ്റെയിൽ ആയി ഇ മെയിൽ ചെയ്യാൻ പറഞ്ഞു! .

ശശി വളരെ വിശദമായി എല്ലാ വിവരവും വെച്ചു മെയിൽ അയച്ചു, കോപ്പി റിക്കോബാറ്റിനും .അയക്കാൻ പറഞ്ഞിട്ട് അഡ്ഡ്രസ്സ്‌ നൽകി!
ഞാൻ റിക്കോബേറ്റിനെ വിളിച്ചു സംസാരിക്കുകയും ചെയ്തു!

മെയിലിന്റെ കോപ്പിയുമായി റിക്കോബൈറ്റ് പോപ്പിൽടണിനോട് സംസരിച്ചു .
എകദേശം ശരിയാവും എന്ന മട്ടായി!

പോപ്പിൽട്ടൻ, ചീഫ് എക്സികുട്ടീവ്
ആർ.എം. മെസ്സി യൂ മായി സംസാരിച്ചു, കൊമേർഷ്യൽ വിങ്ങുമായി സംസാരിച്ചു അത് .
പിന്നെ അകെ കുളമായി!! ആര് വലിയവൻ ?ആര് ചെറിയവൻ ? എന്ന കണ്ടത്തുന്നതിനെപ്പറ്റി ചർച്ച നടത്തി!!

ജഗതി പറഞ്ഞത് പോലെ ദുശ്ശ്മൻ … ദുശ്ശ്മൻ … അടിച്ചു പിരിഞ്ഞു….

പിന്നെ റിക്കോബൈറ്റ് പറഞ്ഞ അറിവായിരുന്നു !!

ഉടനെ ഈ പ്രൊപ്പോസൽ മാത്യൂസ് ഡാനിയലിനു സമർപ്പിച്ചു!.
മെയിൽ കിട്ടിയ ഉടനെ അബുദാബിയിൽ നിന്നും ടോണി മേക്സ്വെൽ വിളിച്ചിട്ടു; ചോദിച്ചു ആർ യു സീരിയസ് ?
ഞാൻ പറഞ്ഞു എസ് സർ!.
ഞാൻ ശശിയുമായി കോൺഫറൻസിൽ സംസാരിച്ചു!
ഫർതർ ഡിസ്‌കർഷനായി ഡേറ്റുകണ്ടു, ശശി അബുദാബിയിൽ വന്നു മീറ്റ്‌ ചെയ്യം എന്ന് പറഞ്ഞുവെങ്കിലും?
ടോണി മാക്‌സ്‌വെൽ!! നോ ശശി, യു ആർ ഗിവിങ് ഹ്യൂജ് ബിസിനസ്സ് ടു അസ്! സൊ… വി…ഹേവ… ടു… കം… റ്റു.. യു .!

അങ്ങനെ നെക്സ്റ്റ് ഡേ; ടോണി നമ്മുടെ ഓഫീസിൽ , ശശിയും വന്നു . സംസാരിച്ചു ഏകദേശ ധാരണയായി !!
ഫൈനൽ കൺഫർമേഷന് ശശിയുടെ ഡയറക്ടേസിന്റെ ഡേറ്റ് അപ്പ് ഡേറ്റ് ചെയ്യുന്നതനുസരിച്ചു മീറ്റിങ് അറേഞ്ച് ചെയ്തു വിവരം അറിയിക്കാം എന്നും തീരുമാനിച്ചു പിരിഞ്ഞു .
രണ്ടു ദിവസം കഴിഞ്ഞു ശശിയുടെ ഓഫീസിൽ മീറ്റിങ് അറേഞ്ച് ചെയ്തു . മീറ്റിങ് കഴിഞ്ഞു കോൺട്രാക്ട് സൈൻ ചെയ്തു .
ഏകദേശം മിനിമം യൂ എസ 40000 ഡോളർ വരുമാനം ഉണ്ടാവും .ഒരു മാസം !

അതിനു മുകളിൽ വരുന്ന തുകയ്ക്ക് ഒരു ഇളവ് എല്ലാം സമ്മതിച്ചു പിരിഞ്ഞു !

ഞാൻ ബുക്ക് ടൈപ്പ് ചെയ്യാൻ തുടങ്ങി! ചായയില്ല, കാപ്പിയില്ല, . ഓഫീസിൽ കാര്യമായ ജോലിയൊന്നും ഇല്ലാത്തതിനാൽ മുഴുവൻ സമയവും എന്റെ ജോലി ടൈ പ്പിംഗ് തന്നെ.! എകദേശം മാസമവാസന മാകുമ്പേഴേക്കും ടൈപ്പ് ചെയ്‌തു തീർന്നു !

30 തീയ്യതി ടോണി വന്നു ; ജോണിനും എനിക്കും ടേർമിനേഷൻ ലെറ്റർ തന്നു! സോറി പറഞ്ഞു …. !!

ശേഷം അടുത്ത വിഷയാം പറയുമ്പോൾ എഴുതാം …

ഹോട്ടൽ രാംദാസ് എന്റെ കടലോര വിഷയവുമായി ബന്ധപ്പെടുത്തി എഴുതുമ്പോൾ കണാരേട്ടനെ പറ്റി കുറച്ചു എഴുതി ഇരുന്നു. വിശദമായി പിന്നീട് എഴുതാം എന്ന് പറഞ്ഞു നിറുത്തുകയായിരുന്നു!

കണാരേട്ടൻ റെയിൽവേ സ്റ്റേഷനിൽ കാന്റീൻ നടത്തുന്നതിനു് മുൻപ് ഇറച്ചിക്കാരൻ പോക്കർക്കാന്റെ കടയുടെ അടുത്തു ഒരു ഹോട്ടൽ നടത്തുന്നുണ്ടായിരുന്നു . ഇറച്ചിക്കാരൻ പോക്കറുടെ കട കണാരേട്ടന്റെ ഉടമസ്ഥതയിൽ തന്നെ എന്നറിയുന്നു.!

രാവിലെ പുട്ടു കടല വെള്ളയപ്പം പൂരി ഭാജി മുതലാവ,
ഏകദേശം 10 – 11 മണിയോടുകൂടി
നല്ല വെളിച്ചെണ്ണയിൽ ഉണ്ടാക്കിയെടുത എണ്ണ പലഹാരങ്ങൾ; പരിപ്പുവട പഴം പൊരിച്ചത്; ബോണ്ട; കയുണ്ട ഒക്കെ കിട്ടും .

കലത്തപ്പം നെയ്യപ്പം തരിയുണ്ട ഒക്കെ ഇവിടെ സുലഭം .

പാർവ്വതി ഏട്ടത്തി അമ്മിയിൽ അരച്ച് ഉണ്ടാക്കിയെടുത്ത കറികളും . വിറകെടുപ്പിൽ വെച്ച് പാചകം ചെയ്യുന്നുന്നതുകൊണ്ടു? വീട്ടിൽ വെച്ച് ഉണ്ടാക്കിയ ഭക്ഷണം പോലെ ഇരിക്കും ഇവിടത്തെ വിഭവങ്ങളൊക്കെ? .

ആ കാലങ്ങളിൽ കണാരേട്ടൻ സ്റ്റേഷനിൽ വണ്ടിയുടെ സമയം നോക്കി ഇവിടെ നിന്നും കൊണ്ട് പോയി വിൽക്കുക പതിവായിരുന്നു .

പുലർച്ചെ എത്തുന്ന മലബാർ എക്സ്പ്രസ്സിലെയും, മദ്രാസ് മെയിലിലെ യാത്രക്കാർക്കും, ലൊക്കാൽ ട്രെയിനിലെ യാത്രക്കാർക്കും കണാരേട്ടന്റെ ഈ സേവനം ഏറെ ഉപകാരപ്രദമായിരുന്നു!

സ്റ്റെഷനിൽ ഉദ്യാഗത്തിനു വരുന്നു വർ ഭക്ഷണത്തിനു കണാരേട്ടനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നത് !
പ്രധാനമായും കലർപ്പില്ലാത്ത വീട്ടു രുചിയോടെ നല്ല നാടൻ ഭക്ഷണം.

ഇവരുടെയൊക്കെ സഹായത്തിൽ കണാരേട്ടൻ ഒരു കാന്റീൻ ശരിയാക്കിയെടുത്തു .

ആദ്യകാലം സ്റ്റേഷന്റെ വലതു ഭാഗത്തു ചെറിയരീതിയിൽ കെട്ടിയുണ്ടാക്കിയ കട സ്റ്റേഷൻ ചെറിയരീതിയിൽ വികസിപ്പിക്കുന്നതിന് ഭാഗമായി സ്റ്റേഷന്റെ വലതു ഭാഗത്തായി നല്ല സൗകര്യത്തോടെ നടത്തി വരുന്നു.!

കണാരേട്ടന്റെ മരണത്തോട് കൂടി മകൻ രാംദാസ് ആണ് ഇപ്പോൾ ഈ കട നടത്തിവരുന്നത് . രാംദാസ് ദീർഘകാലം പള്ളൂർ സ്പിന്നിങ് ആൻഡ് വീവിങ് മില്ലിൽ ജോലി നോക്കി റിട്ടയർ ചെയ്തതിനു ശേഷം ഇപ്പോൾ മുഴുവൻ സമയവും ടീ സ്റ്റാൾ നടത്തിപ്പുമായി മുന്നോട്ടുപോകുന്നു .

അനുജൻ രാജൻ ആദ്യകാലങ്ങളിൽ ഈ കടയുമായി സഹായിച്ചു; പിന്നീട് തൊഴിൽ തേടി ദുബായിൽ പോയി .

കാനു ഗ്രുപ്പ് കമ്പനിയുടെ ഷിപ്പിംഗ് ഡിവിഷനിൽ ദീർഘകാലം ഉന്നത ഉദ്യോഗത്തിൽ സേവന മനുഷ്ഠിച്ചു ഇപ്പോൾ റിട്ടയർ ആയി നാട്ടിൽ തിരിച്ചെത്തി.
ഇടയ്ക്കു ചെറിയൊരു കാലം ശ്രീ രാംദാസും ദുബായി സന്ദർശിച്ചു .

തന്റെ കർമ്മ മേഖല ദുബായ് ഒന്നും അല്ല എന്ന തിരിച്ചറിവോടെ നേരത്തെ തിരിച്ചു വന്നു.

ഇപ്പോഴും മയ്യഴിയിലെത്തുന്ന അതിഥികളെ സ്വീകരിച്ചു സേവന തല്പരനായി അവിടെ ചിരിച്ച മുഖവുമായി കാണാം .!

ബാലേട്ടനും കെ. പി എന്ന് വിളിക്കുന്ന, കെ പി കുഞ്ഞിരാമേട്ടനും . കുഞ്ഞിരാമേട്ടന്റെ കടയുടെ തൊട്ടു തന്നെയായിരുന്നു ഞങ്ങളുടെ അനാതിക്കട . കുറച്ചു വലുതായപ്പോൾ മാമനെ സോപ്പിട്ടു, എന്റെ മുടിമുറിക്കു ഒര് ട്രാന്സ്ഫാർ വാങ്ങി .
വാസൂട്ടിയേട്ടനിൽ നിന്നും കെ പി യിലേക്ക് !

കുറച്ചു കൂടി പരിഷ്‌ക്കാര മുള്ള കട!. ഇവിടെ തിരിയുന്ന കസേരയും, ചവുട്ടി, ചവുട്ടി ഉയർത്തി അവശ്യ മുള്ള ഹൈറ്റ്‌ ക്രമീകരിച്ചു എടുക്കാം!

കസേരയും, സെറ്റപ്പും, ഡെറ്റോളിന്റെയും, സോപ്പിന്റെയും, പൗഡറിന്റെയും, ഫേസ് ലോഷന്റെയും, ഒക്കെ മണം മുക്കിലെത്തിയപ്പോൾ?
തലശേരിയിലെ ദന്ത ടോക്ടർ ടി .കെ രാമകൃഷ്ണനെ ഓർത്തു .
അവിടെയെ ഇത് പോലെയുള്ള കസേര കണ്ടിട്ടുള്ളു.

മൂപ്പര് താഴെയുള്ള ലവർ; ചവുട്ടി, ചവുട്ടി കസേര ഉയർത്തുന്നത് കണ്ടിട്ടുണ്ട്!, എന്തൊക്കെയോ ഞെക്കി സീറ്റിൽ ചാരിയാൽ സീറ്റു പിറകോട്ടു ചായും! . കഴുത്തു റസ്റ്റ് ചെയ്യാനുള്ള സപ്പോർട്ടും! ഉയരം കൂട്ടുകയും കുറക്കുകയും ചെയ്യാം .
ഈ മാതിരി ഏർപ്പോടോന്നും ബാലേട്ടന്റെ ഷോപ്പിലും വാസൂട്ടിയേട്ടന്റെ ഷോപ്പിലും ഇല്ല .
ഒരു ദിവസം കെ. പി; ഞാൻ ഇപ്പം വരം എന്നും പറഞ്ഞു പുള്ളിക്കാരൻ അപ്പക്കുട്ടിൽ ചോയീസ് ബേക്കറി & ടീ സ്റ്റാളിൽ ) ചായകുടിക്കാൻ പോയി. .

മുപ്പര് പോയപ്പോൾ ഇതിന്റെ പ്രവർത്തനം ക്ഷമത ഞാനൊന്നു പരിശോദിച്ചു!. ചവുട്ടി ചവുട്ടി കസേര പൊന്തിച്ചു!
ഏതാണ്ട് ആള് ഇരുന്നാൽ തലകുനിക്കേണ്ടി വരും എന്ന ലവലിലായപ്പോൾ? പിന്നെ ഉയരുന്നില്ല ! അടുത്തു ഒരു ലിവർ കണ്ടു അതു അനക്കി നോക്കി ചെറുതായി അനക്കമുണ്ട്!
ചാരുനു ഒരു കൈകൊണ്ടു സപ്പോർട് കൊടുത്തു, ലിവർ നീക്കാൻ ശ്രമിച്ചപ്പോൾ ദേ കിടക്കുണു സീറ്റു ചാരുകസേര പോലെ.
അകെ ഞാൻ ബേജാറായി! ഇത്രയും പിന്നോട്ട് വരുന്നത് ഞാൻ കണ്ടിട്ടില്ല !

പിന്നെ അതു ശരിയാക്കാൻ ഹെഡ് റസ്റ്റ് വലിച്ചു നോക്കി ചെറിയൊരു ലിവർ കണ്ടു അതു ഞ്ഞിക്കിയപ്പോൾ ഹെഡ് റസ്റ്റ് കംപ്ലീറ്റായി താണു പോയി! കുള്ളൻമാരുടെ കഴുത്തുപോലെ?
വീണ്ടും ആ ലിവർ ഒന്നുകൂടി ഞെക്കി വല്ച്ചപ്പോൾ അതപ്പാടെ എന്റെ കയ്യിൽ! വന്നപ്പോൾ?
പണ്ട് മഹർഷി മാരുടെ ഒക്കെ കയ്യിൽ കാണുന്ന ഒരു വടിപോലെ തോന്നി.

അപ്പോഴേക്കും കെ. പി. ചായയും കുടിച്ചു തിരിച്ചു വന്നു .
അയാളൊന്നു ഞെട്ടി! ചിലപ്പോൾ ഇതേതു മുനിയാണപ്പാ എന്റെ കടയിൽ?.

എന്നിട്ട് ചിരിച്ചു കൊണ്ട് രാഘവൻ നായരേ രാഘവൻ നായരേ? എന്നു വിളിച്ചു .
മാമനാണ് ; മാമൻ, പുറത്തുവന്നു നോക്കുമ്പോൾ . മാനിഷാദ എന്നൊക്കെ പറഞ്ഞു നിൽക്കുന്ന പോസിൽ ഞാൻ!.

പിന്നെ എന്റെ വെപ്രാളമാവും, പരവശവും ഒക്കെ കണ്ടപ്പോൾ? കെ. പി. സമാദനിപ്പിച്ചു! എല്ലാം നേരെയാക്ക! അതൊക്കെ നോക്കി മനസിലാക്കി .

ഇവിടെയും ചർച്ചകൾ ഗംഭീരം ത്തന്നെ!. പക്ഷെ, ചർച്ച നയിക്കാൻ വാസൂട്ടിയേട്ടനെ മറികടക്കാൻ ആവില്ല!. ലോക്കൽ കാര്യങ്ങളാണ് സംസാരം വിഷയം വേണണെങ്കിൽ പരദൂഷണം പോലെയുള്ളതു!… നമ്മള് പറയില്ലേ? ആളെ കൊഴിയാക്കുന്ന പോലെ എന്ന് അത് പോലെ അതിനു പറ്റിയ ഒരാൾ ദിവസം അവിടെ വരും . അച്ചൂട്ടി എന്നോ മറ്റോ ആണ് പേര് . അയാളെയാണ് കൊഴിയാക്കുക . അയാളും താളത്തിനു ചാഞ്ഞുകൊടുക്കും . അവസാനം എന്തെങ്കിലും പറഞ്ഞു തെറ്റുമ്പം അച്ചു എഴുനേറ്റു പോവും!
പോകുന്ന പോക്ക് കണ്ടാൽ തോന്നും, പിന്നെ അവിടത്തേക്കു വരില്ല എന്ന്!. പിറ്റേന്ന് കാലത്തു കുഞ്ഞിരാമേട്ടനെക്കാൾ മുൻപേ പുറത്തിട്ട പേപ്പറും ഓക്കേ വായിച്ചു, മൂപ്പർ അവിടെയുണ്ടാകും .

മൂപ്പർ വരുന്നത്; ഒരു സിനിമാ കമ്പക്കാരനാണ് . ഇവിടെ എല്ലാ ആഴ്ചപ്പതിപ്പും മാസികകകളും കിട്ടും ഏതാണ്ട് ഒരു മിനി ലൈബ്രറിയാണ് കെ പി യുടെ കട?.
കെ പി ആഴ്ചയിൽ ഒര് ദിവസമേ വീട്ടിൽ പോവുകയുള്ളു, കടയുടെ മുകളിൽ ത്തന്നെ താമസം . അടുത്തമുറിയിൽ അഴയുർ ഗ്രാമ സേവകന്റെതാണ് അതിനടുത്തത്‌ കോൺഗ്രസ്സ് ഓഫീസ് .

താഴേ മൂസാക്കാന്റെ വലിയൊരു തുണിക്കട . കണ്ടിട്ടു ശങ്കുണ്ണി ആൻഡ് സൺസ് ഒന്നുമല്ല എന്ന് തോനുന്നു!

അത്രയ്ക്ക് വലുതും, സെറ്റപ്പും !
ഒരുകാലത്തു നല്ല പറ പറക്കുന്ന കച്ചവടം ചെയ്തിരിക്കും .
ഞാൻ കാണുമ്പോഴൊക്കെ സെറ്റപ്പൊക്കെ അത് തന്നെ! ഒര് നേരമ്പോക്കിന് വരുന്നത് പോലെ!

അയാളുടെ ഇളയ മകൻ, സ്‌കൂളോക്കെ കഴിഞ്ഞപ്പോൾ ചെറിയ ഒര് ഖുംട്ടി സെറ്റ് ചെയ്തുകൊടുത്തു! തുണിക്കടയുടെ ഒര് കോർണറിൽ ! കുറെ കഴിഞ്ഞപ്പോൾ അന്ത്രു ദുബായിലോ? സൗദിയിലോ? പോയീന്നറിഞ്ഞു .

മൂസാക്കയുടെ കടയുടെ പുറത്തു ഒര് ടെയ്‌ലർ, പേര് കുഞരാമൻ മേസ്ത്രി സ്ഥിരമായി അവിടെ ഉണ്ടാവും മൂസാക്കക്കു, കച്ചവടമില്ലെങ്കിലും കുഞ്ഞിരാമൻ മേസ്ത്രി എന്തെങ്കിലും തുന്നുന്നുണ്ടാവും .

പിന്നെയുള്ള മേസ്ത്രിമാർ, വാസു മേസ്ത്രി, ഗോവിന്ദൻ മേസ്ത്രി, പിന്നെ കെ പി എന്ന് വിളിക്കുന്ന കുഞ്ഞിരാമൻ മേസ്ത്രി!.
കുഞ്ഞിരാമൻ മേസ്ത്രി എന്റെ അച്ഛന്റെ കടയുടെ മുകളിൽ നിന്നാണ് തുന്നുന്നതു . സഹായത്തിനു രണ്ടു പേരും ഉണ്ടാവും!. മേസ്ത്രിയാണ് കട്ടിങ് ഒക്കെ. ഒരു തുന്നലിന്റെ ഫിറ്റ്നസ് കൃത്യമാവുന്നതു കട്ടിംഗിലുടെ ആണ്. ആ കാലങ്ങളിൽ ത്തന്നെ കെപീസ് എന്ന് കോളറിൽ
ലേബിളൊക്കെ വെച്ച്, സൈഡിൽ ഓവർലോക്കൊക്കെ ചെയ്യുന്ന കട .

ഇവിടെയും ചെറിയ രീതിയിലുള്ള ചർച്ചകളൊക്കെ ഉണ്ടാവും . ഇദ്ദേഹത്തിന്റെ സഹോദരൻ ഗോവിന്ദൻ മേസ്ത്രിയും കുറച്ചു കാലം താഴെ ഞങ്ങളുടെ റേഷൻ കടയോട് തൊട്ടു പ്രവർത്തിച്ചിരുന്നു. .

കുഞ്ഞിരാമൻ മേസ്ത്രിയെ ഓർക്കുമ്പോൾ പറഞ്ഞു കേട്ട ഒരു രസകരമായ സംഭവം ഓർമയിൽ വരുന്നു .

നമ്മുടെ കടയുടെ പിറകു വശത്തെ വയലിൽ കൂടി നടന്നു, പുളിയേരി നടയിലെത്തി ഇടത്തോട്ടു തിരിഞ്ഞു എവിടെയോ ആണ് നമ്മുടെ കഥാ പാത്രം താമസിച്ചിരുന്നത്!. അദ്ദേഹം ഷർട്ടിടാതെ യാണ് മിക്കവാറും.
ആയിടെ ഒരു കല്യാണത്തിന് പോകാൻ വീട്ടുകാർ നിർബന്ധിച്ചു .
കുറച്ചു ദൂരെയായതു കൊണ്ട് വീട്ടുകാർക്കു നിർബന്ധം ഷർട്ട് ഇടണം . ഒരു വിധം പറഞ്ഞു സമ്മതിപ്പിച്ചു

മൂസാക്കാന്റെ കടയിൽ നിന്നും തുണിയൊക്കെ വാങ്ങിച്ചു . ഇത് കണ്ടപ്പോൾ അവിടെ ഇരുന്നു തുന്നുന്ന കുഞ്ഞിരാമൻ മേസ്ത്രിക്കു മനസ്സിൽ ലഡ്ഡു പൊട്ടി . പക്ഷെ ആളു അയാൾക്ക്‌ കൊടുക്കാതെ ഇറങ്ങി നേരെ കെ പി കുഞ്ഞിരാമൻ മേസ്ത്രിയുടെ അടുത്തേക്ക് വിട്ടു . പോകുന്നത് കണ്ടപ്പോൾ ചിലപ്പോൾ അയാൾക്ക്‌ വിഷമം കണ്ടു കാണും

തുണിയൊക്കെ വാങ്ങിച്ചു മേസ്ത്രിക്ക് കൊടുത്തിട്ടു പറഞ്ഞു; അർജന്റാണ് നാളെ കല്യാണത്തിന് പോവേണ്ടതാണ് . മേസ്ത്രിക്ക് അത്ഭുതം ഇങ്ങള് ഷർട്ട്‌ ഇടുന്നോ ?
എന്തുചെയ്യാനാ മക്കൾക്കും ഭാര്യക്കും നിർബന്ധം, ഷർട്ട്‌ വേണം എന്ന് .

മേസ്ത്രി അളവൊക്കെ എടുത്തു ഷർട്ട്‌ തുന്നിച്ചു വൈകുന്നേരം കൊടുത്തു! ട്രയൽ നോക്കാൻ പറഞ്ഞു! .
അതൊന്നും വേണ്ട മൂപ്പര് ഷർട്ടും വാങ്ങി പോയി .
രാവിലെ കുടുംബ സമേതം കുഞ്ഞി രാമൻ മേസ്ത്രിയുടെ കടയുടെ താഴെ .!!

ഇയാൾ മുകളിൽ പോയി ആകെ ബഹളം . താനെന്തു തുന്നാലാടൊ തുന്നിയതു? ,
തേത്തിലാത്ത, പൈസേന്റെ തുണിയും പോയി; എനിക്കാണേൽ കല്യാണത്തിനും പോവാൻ പറ്റില്ല! .
എന്റെ എല്ലാ നഷ്ടവും ഞ്ഞി തരണം!! പിന്നെ ചീത്തയോട്, ചീത്ത .
മേസ്ത്രിയെ വാ തുറക്കാനെ സമ്മതിക്കുന്നില്ല !
ആളുകൾ കൂടി, ഒരു വിധം പറഞ്ഞു സമാധാനിപ്പിച്ചു കാര്യം തിരക്കി? .

വീണ്ടും മൂപ്പര് ഷർട്ട് കാട്ടി കാര്യം ബോധിപ്പിച്ചു .
എല്ലാം സസൂഷ്മം കേട്ട് കുഞ്ഞിരാമൻ മേസ്ത്രി പറഞ്ഞു ? സബൂർ, സബൂർ മോനെ സബൂർ ,
മേസ്ത്രി മൂപ്പരോട് പറഞ്ഞു ഷർട്ടഴിക്കാൻ കേൾക്കേണ്ട താമസം ഷർട്ട് അഴിച്ചു ചുരുട്ടി മേശമേലേക്ക് ഒരു ഏറും!! കൊടുത്തിട്ടു പറഞ്ഞു ന്നാ ഇഞ്ഞിന്നെ വെച്ചോന്നും പറഞ്ഞു പോകുമ്പോൾ?

മേസ്ത്രി വിളിച്ചിട്ടു പറഞ്ഞു . നീ ഇപ്പം ഇതൊന്നു ഇടടോ.
ഇനി എന്ത് ഇടാനാ ഇഞ്ഞി കണ്ടതല്ലേ കോലം?
അവസാനം എല്ലാവരും കൂടി നിർബന്ധിച്ചപ്പോൾ മൂപ്പര് ഷർട്ട്‌ ഇടാൻ തുടങ്ങി .
അപ്പോഴും താഴെ നിന്നു ഭാര്യയും, മക്കളും മേസ്ത്രിയെ കുറ്റപ്പെടുത്തി പ്രശ്നങ്ങൾ പറയുന്നുണ്ട് .

ഇതെല്ലം കണ്ടു മൂസാക്കാന്റെ പീടിയേലേ കുഞ്ഞിരാമൻ മേസ്ത്രി മനസ്സിൽ ചിരിച്ചുകൊണ്ട് പറയുന്നുണ്ടാവണം ഞ്ഞി അന്നു എന്നെ നോക്ക് കുത്തിയാക്കി പോയതല്ലേ ? ഇനിക്ക് കിട്ടണം ? മൂസാക്കയും എന്തോ പിറു പിറുക്കുന്നുണ്ട് .

മൂപ്പര് ഷർട്ടിട്ടു . മേസ്ത്രി പറഞ്ഞു ഇനി കുടുക്ക് ഇടടോ . മൂപ്പര് ഓരോ കുടുക്കായി താഴേന്നു തുടങ്ങി . എല്ലാം ഇട്ടു ഇപ്പപ്പോഴെങ്ങനെയുണ്ട് മൂപ്പർക്കു ഒന്നും പറയാൻ കഴിയുന്നില്ല . അകെ അത്ഭുത സ്തബ്തനായി നിൽപ്പു . എന്നിട്ടു അല്ലടോ ഞി എന്ത് മേജിക്കാടോ കാട്ടിയതു ഈമ്മേല്? ഞി മേജിക്കാറ്റം
പഠിച്ചിനോ? ഇനിക്ക് തുന്ന പണിയല്ലേ ?

മേസ്ത്രി കൂടുതൽ വിശദീകരിക്കാനൊന്നും നിന്നില്ല മുപ്പർക്കും കല്യാണത്തിന് പോകാനുള്ള തിരക്കായിരുന്നു .
സ്റ്റെപ്പിറങ്ങി താഴെ വരുമ്പോൾ ഭാര്യയും മക്കളും ചോദിക്കുന്നു ഇപ്പം എല്ലാം ശരിയായല്ലോ ?

അപ്പോഴാ കുതിരവട്ടം പപ്പുവിന്റെ താമരശ്ശേരി ചുരവും, റോഡ് റോളറും ഇപ്പം ശരിയാക്കിത്തരാം; എന്ന് ഇടയ്ക്കു; ഇടയ്ക്കു; പറയുന്നതും ഓർമയിൽ വന്നു .

നിമിത്തം പോലെ ഇവർക്ക് കല്യാണത്തിന് പോവേണ്ടതും താമരശ്ശേരിയിലേക്കു!!.

സ്റ്റെഷൻ റോഡ് വടകര – ലോകനാർ കാവ് ബസ്സിന്റെ ഹോണടി കേട്ട്, എല്ലാരും അങ്ങോട്ടേക്ക് ഓടുന്നത് കണ്ടിനു .

പിന്നേ പറയേണ്ടത് കിട്ടേട്ടനെ പറ്റിയാണ് . കിട്ടേട്ടൻ എപ്പോഴും അർദ്ധ വസ്ത്ര ധാരിയാണ് .
സ്ഥിരം മുട്ടോളം എത്തുന്ന കാക്കി ട്രൗസർ , ഷർട്ടില്ല ! എപ്പോഴെങ്കിലും ഇട്യ്ക്കു കീറിയ ബനിയൻ ഇടും!

മൂപ്പരുടെ തൊഴിൽ ചുറ്റുവട്ടത്തുള്ള ചായക്കടയിലേക്ക് വെള്ളം എത്തിക്കുക! മീൻ വിൽക്കുന്ന കൂട്ടർക്ക് ഉപ്പില ചപ്പും, വെളിച്ചപ്പും, എത്തിച്ചു കൊടുക്കുക!. മൽസ്യം വിൽക്കുന്ന സ്ഥലം അടിച്ചു വൃത്തിയാക്കുക !
അവരൊക്കെ പോയി കഴിഞ്ഞാൽ അവരുപയോഗിച്ച പെട്ടിയും, കുട്ടയും മറ്റു സാമഗ്രികളും വൃത്തിയാക്കി എടുത്തു സൂക്ഷിക്കുക !

ഇദ്ദേഹത്തെ വിളിക്കുക ഒരു വിളിപ്പേരിലൂടെയാണ് ! ഇദ്ദേഹത്തിന്റെ കൈകൾക്കു 6 വീതം വിരലുകൾ ഉണ്ടായതായി ഓർത്തെടുക്കുന്നു

ഒര് ഇറച്ചി വെട്ടുകാരനുണ്ടായിരുന്നു പേര് ! പോക്കർ! അബ്ദുള്ള എന്നോ മറ്റോ ആണ് പേര് ജേഷ്ഠനും കൂടെ ഉണ്ടാവും

പിന്നെ കാണാരി – ബാലേട്ടന്റെ ബിന്ദു ഹോട്ടൽ ! കാണാരിയും ബാലനും സഹോദരങ്ങളാണ് . എന്ന കാട്ടികളൊക്കെ കിട്ടുന്ന നല്ലൊരു ഹോട്ടൽ രാവിലെ പുട്ടു വെള്ളപ്പം കടല ചെറുപയർ കറി , പതിനൊന്നു മണിയോടടുപ്പിച്ചു കപ്പ . പരിപ്പുവട . പരിപ്പുവടയ്ക്കു ഒരു പ്രത്യെക ടേസ്റ്റ് ആണ് . മൊരിഞ്ഞ പരിപ്പുവടയും കപ്പയും നല്ല കോമ്പിനേഷനാണ് . പിന്നേ ഇറച്ചി പൊറോട്ട കായുണ്ട സുഖിയൻ പക്ക് വട പഴം പൊരി എന്ന് വേണ്ട എല്ലാ വക സാധങ്ങളും ലഭ്യം വൈകുന്നേരം മാവുമ്പോൾ ഇല അട , തിരില. കാൽനസ്ക്കടാ കല്ലുമ്മക്കായ നിറച്ചത് ഓക്കേ .

പിന്നേ യുള്ളതു ചോയീസ് ബേക്കറിയുടെ മുകളിൽ കുഞ്ഞാപ്പുവച്ചൻ ഒര് ഹോട്ടൽ നടത്തിയിരുന്നു . കുറച്ചുകാലം നടത്തി . പിന്നീടത് പറമ്പത്തു ദാമുവേട്ടൻ നടത്തി . ദാമുവേട്ടൻ അദ്ധ്യകാലങ്ങളിൽ മയ്യഴി റെയ്ൽവേ സ്റ്റേഷനിൽ പോർട്ടറായി ജോലി എടുത്തിരുന്നു . കുറച്ചു കാലം കഴിഞ്ഞു അവർ സിമന്റ് പപ്പുട്ടിയേട്ടൻ എന്നവരുടെ കാര്യക്കാരനായി ദീർഘകാലം അവരോടൊപ്പം . അവരുടെ മരണ ശേഷശവും അവരുടെ അതിർത്തിക്കടുത്തുള്ള പ്രേമ വില്ല നോക്കി നടത്തിയത് ദാമുവേട്ടനായിരുന്നു . അതിനോടൊപ്പം ദാമുവേട്ടൻ ചോയീസ് ബേക്കറിയുടെ മുകളിൽ കുഞ്ഞാപ്പുവച്ചൻ നടത്തിയ ഹോട്ടൽ വളരേ പ്രശസ്തമായ രീതിയിൽ നല്ല വിഭവങ്ങളോടെ വിവിധ തരാം മത്സങ്ങളൊക്കെയായി ഇറച്ചിയും . വറവും ഓക്കേ നൽകി കൊണ്ട് ഹോട്ടൽ നടത്തി .
നാടൻ കറിയും കൂട്ടി നാടൻ രുചിയിൽ അമ്മിയിലരച്ചു കല്യാണിയേട്ടത്തി നല്ല കറികളൊക്കെ ഉണ്ടാക്കി ഹോട്ടൽ നടത്തിയിരുന്നു .
പിന്നീട് അദ്ദേഹം കുറച്ചു കാലം മുംബയിൽ മരുമക്കളെ കാണാൻ പോയപ്പോൾ മരുമകനെ എല്പിച്ചു തിരിച്ചു വരുമ്പോഴേക്കും ഹോട്ടലിന്റെ പ്രശസ്തിയൊക്കെ പോയി . പിന്നീട് അയാൾ ഒഴിവാക്കി. ദീർഘകാലം പൂട്ടിയിട്ടു .
പിന്നേ അത് കളത്തിൽ കിട്ടേട്ടന്റെ ഇളയ മകൻ ജയൻ കുറേക്കാലം നല്ല രീതിയിൽ ഹോട്ടൽ നടത്തിയെങ്കിലും ശാരീക പ്രശ്നം മൂലം അദ്ദേഹവും അത് ഒഴിവാക്കി .
ആ കാലങ്ങളിൽ പാൻശേരി ബാലേട്ടൻ നമുക്ക് ട്യൂഷൻ അവിടെ നിന്നും എടുത്തു തരാറുണ്ടായിരുന്നു. ഞാനും മുരളിയും പി.കെ ; ജയദേവൻ , മമ്മുട്ടി , അബുബക്കർ , നാസർ
ഓക്കേ ട്യൂഷന് പോയത് ഓർത്തെടുക്കുന്നു .
ബാലേട്ടന്റെ അൽജിബ്ര എടുക്കുന്ന രീതി യൊക്കെ കാണുമ്പോൾ സ്പടികത്തിലെ ചാക്കോ മാഷെ ഓർമ്മവരും ! അത്രത്തോളം സ്ട്രിക്റ്റല്ല . എന്നാലും കൈത്തണ്ടയിലുള്ള നുള്ളു സഹിക്കില്ല .

ബാലേട്ടൻ പിന്നീട് പുതുച്ചേരി സർക്കാർ സർവീസിലെ കയറി. പടി പടിയായി ഉയർന്നു സീനിയർ അകൗണ്ട്സ് ഓഫീസറയി റിട്ടയർ ചെയ്തു . എന്റെ അച്ഛനെ പിത്രു തുല്യനായി കണക്കാക്കിയിരുന്നു .
എപ്പോഴും ബഹുമാനം നൽകി ആദരിക്കും ആ അടുപ്പവും സ്നേഹവും ചിരിയും ഒക്കെ ഇപ്പോഴും ബാലേട്ടൻ നമ്മളോടും കാണിക്കുന്നുണ്ട് .!
ബാലേട്ടൻ നല്ലൊരു ബാറ്റമെന്റൻ കളിക്കാരനും കേരംസ്‌ കളിക്കാരനും കുട്ടിയാണ് . ആ കാലങ്ങളിൽ മാഹി സോർട്സ് ക്ലബ്ബ് നടത്തുന്ന മൽസരങ്ങളിൽ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട് ..അദ്ദ്യകാലങ്ങളിൽ ജോലി ലഭിക്കുന്നത് വരെ എന്റെ അച്ഛന്റെ കൂടെ ജോലി ചെയ്തിരുന്നു . എന്ന് പറയുന്നതിൽ ഉപരി സഹായിച്ചിരുന്നു എന്നും ഓർക്കുന്നു . അവരുടെയൊക്കെ ചെറുപ്പത്തിൽ കിട്ടിയ ശിക്ഷണ ഗുണമായിരിക്കാം എനിക്ക് ഇതുപോലെ എഴുതാനൊക്കെ സാധിക്കുന്നത് .

ഒര് ഇറച്ചി വെട്ടുകാരനുണ്ടായിരുന്നു പേര് ! പോക്കർ! അബ്ദുള്ള എന്നോ മറ്റോ ആണ് പേര് ജേഷ്ഠനും കൂടെ ഉണ്ടാവും

ഈ സ്റ്റേഷൻ ചരിത്രം പൂർത്തീകരിക്കാൻ ചില സംശയ നിവാരണങ്ങൾക്കായി ഞാൻ രാംദാസിനെയാണ് ആശ്രയിച്ചിരുന്നത് .

പിന്നെ പട്ടെ പറമ്പത് അനന്തേട്ടൻ ഒക്കെ സഹായിച്ചിട്ടിട്ടുണ്ട് . അനന്തേട്ടനും എന്റെ അച്ഛന്റെ കൂടെ ജോലിചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കേരളാ ഇലക്ട്രിസിറ്റിയുടെ ഡയറക്ട്രേറ്റിൽ ജോലി ലഭിക്കുന്നത് . പയേരി ചന്ദ്രൻ പുളിയേരി പപ്പൻ ഇവരെയൊക്കെ ഓർത്തു !!

രാംദാസിനും ബാലേട്ടനും അനന്തേട്ടനും ഇന്നത്തെ എഴുത്തു ഞാൻ സമർപ്പിക്കുന്നു !!
ഈ സ്റ്റേഷൻ ചരിത്രം പൂർത്തീകരിക്കാൻ ചില സംശയ നിവാരണങ്ങൾക്കായി ഞാൻ രാംദാസിനെയാണ് ആശ്രയിച്ചിരുന്നത് .

പിന്നെ പട്ടെ പറമ്പത് അനന്തേട്ടൻ ഒക്കെ സഹായിച്ചിട്ടിട്ടുണ്ട് . അനന്തേട്ടനും എന്റെ അച്ഛന്റെ കൂടെ ജോലിചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കേരളാ ഇലക്ട്രിസിറ്റിയുടെ ഡയറക്ട്രേറ്റിൽ ജോലി ലഭിക്കുന്നത് . പയേരി ചന്ദ്രൻ പുളിയേരി പപ്പൻ ഇവരെയൊക്കെ ഓർത്തു !!

രാംദാസിനും ബാലേട്ടനും അനന്തേട്ടനും ഇന്നത്തെ എഴുത്തു ഞാൻ സമർപ്പിക്കുന്നു !!

മഠത്തിൽ ബാബു ജയപ്രകാശ് ✍️
My watsap Cell NO : 00919500716709

3 Comments

  1. Coumar's avatar Coumar says:

    As always, everything you write is very interesting to read. Please carry on. Thanks Babu

    Liked by 1 person

    1. Babucoins's avatar Babucoins says:

      Thank you kumar🙂

      Like

    2. Babucoins's avatar Babucoins says:

      Thank you kumar

      Like

Leave a Comment