മാർജ്ജാര കഥ

Reading Time1 Minutes Maximum ഒരു നുറുങ്ങു കഥ

മയ്യഴിയിലും പരിസര പ്രദേശങ്ങളിലും, എന്തിനു അങ്ങ് സായിപ്പിന്റെ നാട്ടിൽ വരേ! മാർജ്ജാര ശല്ല്യം!!.

പണ്ടൊക്കെ മയ്യഴിയിൽ സുലഭമായി വീടുകളിലെ പശുവളർത്തുന്നതിലുടെയും, സാജ് ഫാമും, കേശവേട്ടനും ഒക്കെ ഉള്ളപ്പോൾ പാലിന് ക്ഷാമമുണ്ടായിരുന്നില്ല!. മാർജ്ജാര ശല്ല്യം കൂടിയതോടുകൂടി പാൽക്ഷാമം രൂക്ഷമായിരിക്കുന്നു എന്നനുഭവപ്പെടുന്നു.

കേശവേട്ടനും സാജ്‌ഫാമും നമ്പീശനും പൂച്ചകളുടെ ശല്ല്യം കാരണം പാൽക്കച്ചവടം അവസാനിപ്പിച്ചപ്പോൾ? ഇൻസ്റ്റന്റ് പാൽ പൊടിക്കായി ഇതിന്റെ മേൽക്കോയ്‌മ!.

കാലം പോകെ അത് മിൽമയും, അതുപോലുള്ള പാൽക്കമ്പനികളും വന്നതോടുകൂടി പാൽ ക്ഷാമം മാറികിട്ടിയതായിരുന്നു!. അതോടുകൂടി വളർത്തു പൂച്ചകൾക്കും , അല്ലാത്ത പൂച്ചകൾക്കും പാലിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല! ഇങ്നെയൊക്കെയാണ് കാര്യങ്ങളെങ്കിലും പാൽ സുലഭമായതോടുകൂടി മാർജ്ജാര ശല്ല്യം വീണ്ടും വർദ്ദിച്ചിരിക്കുന്നു.

അപ്രതീക്ഷമായി പടർന്ന കൊറോണ രോഗം രൂക്ഷമായതോടെ, പാൽ ക്ഷാമവും രൂക്ഷമായി, കൊണ്ടിരിക്കുന്നു . കൊറോണ യാണേൽ കൊറേണ ലക്ഷണവും കാണുന്നില്ല ! പിന്നെ പൂച്ചകൾ എന്ത് ചെയ്യും?

ഇങ്ങനെയൊക്കെയാണ് സാഹചര്യമെങ്കിലും മാർജ്ജാരൻമ്മാർ ഫ്രീയായി കിട്ടുന്ന പാലും മാർജ്ജാരസ്വഭാവം പോലെ കണ്ണടച്ചു ഫ്രീ ആയി കിട്ടുന്ന പാൽ; കുടിക്കുന്നുണ്ട് എന്ന് ഒരു കര കമ്പി കേൾക്കുന്നു . ഈ ശല്ല്യം കാരണം കുറച്ചു പൂച്ചകൾക്ക് മണികെട്ടാനും, ചിലതിനെ കെണിയിട്ടു പിടിക്കാനുമാണ് പാലുടമ തീരുമാനിച്ചത് എന്നറിയുന്നു

എല്ലാം കേട്ടറിവാണു!. പൂച്ചകളെ തിരിച്ചറിയുന്ന നിമിഷം പൂച്ചകൾക്ക് മണി കെട്ടാനൊന്നും ഉദ്ദേശമില്ല !
എല്ലാം നമ്മുടെ പൂച്ചകളല്ലേ .

ഒറ്റ ചോദ്ധ്യമേ പൂച്ചകളോടുള്ള്?
നേരിട്ട് കണ്ണടക്കാതെ കുടിക്കാനുള്ള സൗകര്യ മുള്ളപ്പോൾ എന്തിനീ കണ്ണടച്ചു കുടിക്കണം ?

ഒന്നും മനസിലാവുന്നില്ല ! ആകെ കൺഫ്യൂഷൻ എങ്കിലും ചില കാട്ടുപൂച്ചകൾക്കു കാര്യങ്ങൾ മനസ്സിലായി തുടങ്ങിയിട്ടുണ്ട് … സമാദാനം.. …

മഠത്തിൽ ബാബു ജയപ്രകാശ് ✍️ My WataspvCell No: 00971 9500716709

Leave a Comment