EID AL ADHA MUBARAK ഈദ് അൽ അധ മുബാറക്

EID MUBARAK TO ALL MY FRIENDS

ചുവന്ന കടുക്കനിട്ട മയ്യഴിയുടെ കഥ ഞാൻ നിങ്ങളിൽ ? പറയുമ്പോൾ?

കൊറോണ കാലത്തേ; മൂന്നാം ഈദ് അൽ അധ ആഘോഷം സന്തോഷവും; രോഗമുകതവും ആക്കിത്തരുവാൻ സർവശക്തനായ അല്ലാഹുവിനോട് നമുക്ക് പ്രാർത്ഥിക്കാം…

ഇസ്ലാമിക് കലണ്ടറിന്റെ അവസാന മാസമായ ധു-അൽ ഹിജയുടെ പത്താം ദിവസമാണ് ഈദ് അൽ അധ നടക്കുന്നത്.

ഇസ്ലാമിക വർഷത്തിലെ പന്ത്രണ്ടാമത്തെ തും; ഏറ്റവും പവിത്രവും, പുണ്ണ്യവുമായ  മാസമാണ് ധുൽ ഹിജാ! ഈ സമയത്ത് വൃതമെടുത്തു മുസ്‌ലിംകൾ ഹജ്ജിനായി മക്കയിലേക്ക് പോകുന്നു.

ഇസ്‌ലാമിക വിശ്വാസമനുസരിച്ചു സർവ്വചരാചരങ്ങളോടും ചെയ്തു പോയ തെറ്റുകൾക്കും, അവിവേകങ്ങൾകും, മാപ്പിനപേക്ഷിച്ചു തന്റെ ബാദ്ധ്യതകളെല്ലാം തീർത്തു, എല്ലാ മുതിർന്നവരും അവരുടെ ജീവിതകാലത്ത് ഒരു തവണയെങ്കിലും ഹജ്ജ് പൂർത്തിയാക്കണമെന്നു ആഗ്രഹിക്കുന്നു .

“ഈ – ദുൽ – അധാ”
പ്രവാചകൻ ഇബ്രാഹിം നടത്തിയ ത്യാഗത്തെ അനുസ്മരിപ്പിക്കുന്നതുപോലെ മുസ്ലീങ്ങൾ സാധാരണയായി ഉത്സവം ആഘോഷിക്കുന്നത് അറബിയിൽ “ത്യാഗം” എന്നർഥമുള്ള ഒരു ഖുർബാനി നടത്തുകയാണ്.

ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ് എന്ന പേരിൽ അറിയപ്പെടുന്ന ബലി പെരുന്നാൾ. ഈദുൽ അദ്‌ഹ എന്നാണ് അറബിയിൽ ഈ ദിവസത്തെ വിശേഷിപ്പിക്കുന്നത്. ഇസ്ലാമിലെ അഞ്ച് പ്രധാനപ്പെട്ട പുണ്യ കർമ്മങ്ങളിലൊന്നായ ഹജ്ജിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ നിർവ്വഹിക്കപ്പെടുന്ന ദിവസം കൂടിയാണ് ബലി പെരുന്നാൾ.

മുസ്ലിംകളുടെ വിശ്വാസം അനുസരിച്ച് അല്ലാഹു പ്രവാചകനായ ഇബ്രാഹീമിനെ പരീക്ഷിക്കാൻ വേണ്ടി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് തന്റെ മകൻ ഇസ്മായിലിനെ ബലിയറുക്കാൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ദൈവ വിശ്വാസിയായ ഇബ്രാഹീം, നബി സ്വന്തം മകനെ അറുക്കാൻ സന്നദ്ധത കാണിച്ചു മുന്നോട്ടുവന്നു. പ്രവാചകന്റെ ഭക്തിയിൽ ദൈവം പ്രീതിപ്പെടുകയും തുടർന്ന് ദൈവം തന്റെ ദൂതനായ ജിബ്രീലിനെ ഇബ്രാഹീമിന്റെ അടുത്തേക്ക് അയക്കുകയും ചെയ്യുകയായിരുന്നു.

മകനെ അറുക്കാൻ തയ്യാറായ ഇബ്രാഹീമിന് ജിബ്രീൽ അറുക്കാൻ പകരം ഒരു ആടിനെ നൽകുകയുമായിരുന്നു. ഈ സംഭവത്തിന്റെ സ്മരണ പുതുക്കാൻ വേണ്ടിയാണ് വിശ്വാസികൾ എല്ലാ വർഷവും പെരുന്നാളിന് ബലി അർപ്പിക്കുന്നത്. 

ബലിയർപ്പിക്കുന്ന മൃഗത്തെ – മൂന്ന് ഭാഗങ്ങളായി വേർതിരിക്കുന്നു. “മൃഗങ്ങളിൽ നിന്നുള്ള മാംസത്തിന്റെ മൂന്നിലൊന്നെങ്കിലും ദരിദ്രരോ അശരണർക്കോ ദാനം നൽകണമെന്ന് നിഷ്കർഷിക്കുന്നു.

ഈദ് – അൽ – അദയുടെ പ്രഭാതത്തിൽ സലാത്ത് അൽ ഈദ് എന്ന പ്രത്യേക പ്രാർത്ഥന ചൊല്ലുന്നു, ഉച്ചയ്ക്ക് ധുർ നമസ്കാരത്തിന് മുന്നോടിയായി. “പരമ്പരാഗതമായി, ഒരു മുസ്ലീം തങ്ങളുടെ കുടുംബത്തിന് മൂന്നിലൊന്ന് മാംസം സൂക്ഷിക്കുകയും അവസാന മൂന്നാമത് അയൽക്കാർക്ക് നൽകുകയും ചെയ്യും.”

ദുൽഹജ്ജ് മാസം 8 മുതൽ 12 വരെ ഇസ്ലാം വിശ്വാസികള്‍ നടത്തുന്ന തീര്‍ത്ഥാടന കര്‍മ്മമമാണ് ഹജ്ജ്. ഇസ്ലാമിലെ അഞ്ച് പ്രധാനപ്പെട്ട കർമ്മങ്ങളിൽ ഒന്നായ ഹജ്ജ് ചെയ്യാനായി വിശ്വാസികൾ സൗദി അറേബ്യയിലെ മക്കയിലേക്ക് യാത്ര ചെയ്യുന്നു. ജീവിതത്തിൽ ഒരിക്കൽ എല്ലാ വിശ്വാസികളും ഹജ്ജ് ചെയ്യൽ നിർബന്ധമാണെന്ന് മതം അനുശാസിക്കുന്നു. 

മക്കയിൽ സ്ഥിതി ചെയ്യുന്ന കഅബ പണിത ഇബ്രാഹിം നബി, ഭാര്യ ഹാജറ, മകൻ ഇസ്മാഇൽ എന്നിവരുടെ ഓർമ്മകളുമായി ബന്ധപ്പെട്ടതാണ് ഹജ്ജ് കര്‍മ്മങ്ങൾ

മഠത്തിൽ ബാബു ജയപ്രകാശ്……. ✍️ My watsap Cell Contact. 0091 9500716709

Note:- ഈദ് അൽ-അദ, ഈദ് അൽ ഫിത്തർ കാലഘട്ടത്തിൽ ബന്ധുക്കൾ കുട്ടികൾക്ക് നൽകിയ സമ്മാനത്തിന്റെ അറബി പദമാണ് ഈദി.

2 Comments

  1. Coumar's avatar Coumar says:

    Thank you for passing the knowledge about Eid. 👌👍

    Liked by 1 person

    1. Babucoins's avatar Babucoins says:

      Thanks Kumar🙂

      Like

Leave a reply to Babucoins Cancel reply