റമ്മു ഒരു അവദൂതനോ ? പിന്നെ എന്റെ അൽപ്പം   വിശേഷങ്ങളും..

മയ്യഴിയിലെ നാട്ടുകാരനായ ആദ്യത്തെ മേയർ തിയ്യ സമുദായത്തിൽപ്പെട്ട വടു വൻ കുട്ടി വക്കീലായിരുന്നു.’
ഫ്രഞ്ചുകാരും ചട്ടക്കാരുമായ കൃസ്ത്യാനികളായിരുന്നു ആദ്യകാലങ്ങളിൽ മേയർ പദവി കൈവശം വെച്ചിരുന്നതു.

വടുവൻ കുട്ടി വക്കീൽ വടക്കെ മലബാറിൽ പ്രസിദ്ധനായിരുന്നു, പോണ്ടിച്ചേരി കൊളോണിയൽ അസംബ്ലിയിൽ മാഹിയുടെ പ്രതിനിധിയായി വടുവൻ കുട്ടി വക്കീൽ തിരിഞ്ഞെടുക്കപ്പെട്ടിട്ടുണ്ടായിരുന്നു
പിന്നിടു ഈ രണ്ടു പദവിയും പുന്നരാമോട്ടിക്കാണു ലഭിച്ചതു.

1899 മുതൽ 1916വരെ മേയർ പദവി നിലനിർത്താൻ പുന്നരാമോട്ടിക്കു കഴിഞ്ഞിരുന്നു. ഇദ്ദേഹത്തിൻ്റെ അനന്തിരവനായിരുന്നു ശ്രീമതി സി.കെ രേവതിയമ്മയുടെ ഭർത്താവ് പൈതൽ കൊമ്മീസ്സർ ‘

മേയർ പദവിയും കൊമ്മീസാർ പദവിയും ഒരേ കുടുംബത്തിൽ പെട്ടവർക്കായതുകൊണ്ടു പൊതുവേദിയിൽ എതിർത്തും അനുകുലവുമായി ജനങ്ങ സംസാരിച്ചിരുന്നു. പുന്ന കുടുംബം മയ്യഴി അടക്കി ഭരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു

ശ്രീ പുന്ന രാമോട്ടിയുടെ കാലത്ത് നടന്ന ഒരു മേയർ തിരിഞ്ഞെടുപ്പിൽ പുന്ന രാമോട്ടിയും ശ്രീ ബൊനൊം സായിപ്പും തമ്മിലാണു മത്സരം. രണ്ട് ഭാഗത്തും കൗൺസിലർമാർ തുല്യ നിലയിലാണ്, മാഹി പള്ളിയിലെ കപ്യാർ ഒരു കൌൺസിലറാണു. ഇലക്ഷൻ്റെ തലേന്നു കപ്യാരെ കാണാനില്ല. പോലീസ് മേലധികാരികൾ മാഹിയിൽ മുഴുവൻ അന്വക്ഷണം നടത്തി നിരാശയാണു ഫലം കപ്പിയാരെ കണ്ടെത്താനായില്ല.

ശ്രീ. പുന്ന രാമോട്ടി യുടെ ആൾക്കാർ കപ്പിയാരെ കടത്തികൊണ്ടു പോയി ചൊക്ലി ഒരു വീട്ടിൽ താമസിപ്പിച്ച്, പിറ്റേന്ന് ഇലക്ഷൻ നടന്നു രാമോട്ടിയവർകൾ വിജയിച്ച് ‘ കപ്യാർക്ക് നല്ല പാരിതോഷികവും ടീച്ചറായിരുന്ന മകൾക്ക് എഡ്ടീച്ചർ പതിവിയും തൽകി

ഇലക്ഷനു മേയറായി വീണ്ടും തിരിങ്ങെടുപ്പിൽ വിജയിച്ച ശ്രീ.രാമോട്ടിയെ ഫ്രഞ്ചു സർക്കാർ ഒരു പ്രഗത്ഭനായിട്ടാണു പീന്നിട് പരിഗണിച്ചതു
പിൽക്കാലത്തു അദ്ദേഹത്തിൻ്റെ പ്രവൃത്തനത്തിൽ സന്തുഷ്ടരായ ഫ്റഞ്ചു ഗവർമ്മേണ്ടു പല കീർത്തി മുദ്രകളും നൽകി അദ്ദേഹത്തെ ആദരിച്ചു.

സർക്കാർ കമ്മിറ്റികളിൽ മിക്കതിലും അയാൾ അംഗമായിരുന്നു’
അയിമ്പത്തഞ്ചാമത്തെ വയസ്സിലായിരുന്നു അദ്ദേഹം മരിച്ചത്.

ആദ്യത്തെ തിരിഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയിൽ അംഗമായ വടുവൻ കുട്ടി വക്കീലിനെ  പരാജയപ്പെടുത്തി കൊണ്ടാണ് മേയർ പദവി നേടിയെടുത്തതു്, പിന്നീട് മാഹിയിൽ മേയർമാരായതു ഏറമ്പള്ളി ഗോപാലൻ വക്കീൽ, കക്കാട്ടു സുകുമാരൻ, നാലുപുരയിൽ സഹദേവൻ വക്കീൽ ഏന്നിവരായിരുന്നു.

Reading Time Set 12 Minutes Maximum

എന്റെ കടലും, കടലോര കാഴ്ചയിൽ, ഒരു ഭാഗത്തു എത്തിയപ്പോൾ പറഞ്ഞിരുന്നു എന്റെ ജോലിയെ പറ്റി? കുറച്ചു, കുറച്ചായി പറയാം? പിന്നീട് എന്ന്…!
എന്നെപ്പറ്റി മാത്രം എഴുതുവാൻ തുടങ്ങിയാൽ എഴുത്തു ഏകപക്ഷീയ മാവും, പിന്നെ അത് വായിക്കുന്നവർക്ക് ബോറടിക്കും! അതുകൊണ്ടു ചില കഥകൾക്ക് യോജിക്കും വിധം കുറച്ചു കുറച്ചായി മേൽപ്പൊടിയായി ചേർക്കാം … അപ്പോൾ എന്റെ എഴുത്തു കഷായത്തിന്റെ കൈപ്പും മാറിക്കിട്ടും…

പറയാനുള്ള കാരണം? എന്നെ വായിച്ചു തുടങ്ങിയപ്പോൾ പ്രതീക്ഷിക്കാത്ത പല കോണിൽ നിന്നും അഭിപ്രായങ്ങൾ വന്നു …

ഒരാൾ കൊച്ചിയിൽ നിന്നും, മറ്റ് രണ്ടു പേർ അങ്ങ് ദൂരെ?.. എത്രദൂരെ എന്ന് ചോദിച്ചാൽ അതും കടൽ കടന്നുള്ള ദൂരം…!

പണ്ട് മയ്യഴിനാട്   അടക്കിഭരിച്ച നാട്ടിൽ നിന്ന്….!

നമ്മുടെ നാട് ഭരിച്ച മുഗളന്മാരുടെ താവഴിയിലുള്ള അറബികളുടെ നാട്ടിൽ നിന്നും…!

സൂര്യനസ്തമിക്കാത്ത രാജ്യക്കാരെന്നു വിശേഷിപ്പിച്ചവരുടെ നാട്ടിൽ നിന്ന്…!

പിന്നെ സ്വന്തം നാട്ടിൽ നിന്നും…!

ഇവരുടെയൊക്കെ ആവശ്യം,  റമ്മുവേപറ്റി അറിയണം….!
റമ്മുവേ പറ്റി രണ്ടു വാക്ക് എഴുതണം!

എഴുതാത്തതിൽ ഒരു സുഹൃത്തു സ്നേഹത്തോടെ പരാതി പറഞ്ഞു….

എല്ലാവരോടുമായി പറയട്ടേ? ഞാൻ ഒരു എഴുത്തു കാരനല്ല!.

എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ മുതൽ
ഒറ്റയ്ക്ക് ദുര യാത്ര പോയി തുടങ്ങിയതാണ്, പിന്നീടങ്ങോട്ട് കോളേജിലും ഒക്കെ ആയപ്പോഴും അതുപോലെയുള്ള യാത്രകൾ.
യാത്രകൾ നല്ല അനുഭവമാണ് ! എനിക്ക് നൽകിയത്! അതും ഒറ്റയ്ക്കാവുമ്പോൾ ഏറെ സ്വതന്ദ്രമായി പലതും മനസ്സിലാക്കാം .

അത്തരം ഒരനുഭവം ഇതുമായി ബന്ധപെട്ടു എഴുതിയാൽ നല്ലതായിരിക്കും എന്ന് കരുതി എഴുതട്ടെ..

…. കോളേജിൽ പ്രീഡിഗ്രിക്കു ഒന്നാം വർഷം പഠിക്കുമ്പോൾ? പുതുച്ചേരിയെ പ്രതിനിതീകരിച്ചു അഡ്വാൻസ് ലീഡർ ഷിപ്പ് കേമ്പ് ഹൈദരാബാദിലെ രാജേന്ദ്ര നഗറിലുള്ള കാർഷിക സർവ്വകലാശാലാ കോമ്പൗണ്ടിൽ നടത്തിയിരുന്നു .(N C C Camp) അന്ന് എനിക്ക്ആയിരുന്നു ചാൻസ് കിട്ടിയത് .

ആ കാലങ്ങളിൽ കമ്പ്യൂട്ടറൈസ്ഡ് റിസർവേഷൻ ഒന്നും ഇല്ല!, ഓൺവേർഡ് റിസർവേഷൻ ചെയ്യേണ്ടതിനാലും, നേരിട്ടുള്ള ട്രെയിൻ ഹൈദ്രാബാദിലേക്കി ഇല്ലാത്ത തിനാലും യാത്രാ സൗകര്യത്തിനായി രണ്ടു മാസം മുൻപേ എന്റെ ടിക്കറ്റ് ഞാൻ ബുക്ക് ചെയ്തിരുന്നു .

ചെന്നൈ മെയിലിനു, ചെന്നൈ വരെ! പിറ്റേന്ന് കാലത്തു ചെന്നൈ ഹൈദരാബാദ് … (കോറമണ്ഡൽ എക്സ്പ്രസ്സിനു). മെയിൽ എത്തുന്ന ദിവസം തന്നെ കോറമണ്ഡൽ എക്സ്പ്രസ്സ് ഉണ്ടെങ്കിലും ട്രാൻസ്ഫർ സമയം വളരെ കുറവായതിനാൽ ഒരു കരുതലെന്ന നിലയിൽ ഒരു ദിവസം തള്ളി ബുക്ക് ചെയ്തതായിരുന്നു .

ആ ഒരു ദിവസം എന്റെ ഒരു റിലേഷനിൽ പെട്ടവരുടെ വീട്ടിൽ താമസിച്ചു, പിറ്റേന്ന് ഹൈദരാബാദിലേക്ക് യാത്ര പോവാനായിരുന്നു പ്ലാൻ .

ഞാൻ യാത്ര പോവുന്ന വിവരം എന്റെ മേത്തമാറ്റിക്സ് പ്രൊഫസർ ഐതീന്ദ്രൻ മാസ്റ്റർ അറിഞ്ഞു, എന്നോട് പറഞ്ഞു നമ്മുടെ ഫിസിക്സ് പ്രൊഫസർ സുകുമാരൻ നായർ എംഫിൽ കോഴ്സ് ഹൈദരാബാദിൽ വെച്ചു ചെയ്യുന്നുണ്ട് കാണുവാൻ സാദിച്ചിട്ടുണ്ടെങ്കിൽ എന്റെ അന്വേഷണം പറയണം . എന്നിട്ടു അദ്ദേഹത്തിന്റെ അഡ്ഡ്രസ്സും തന്നു .

പറഞ്ഞ തീയതി അനുസരിച്ചു യാത്ര പുറപ്പെട്ടു . കേമ്പൊക്കെ നല്ലരീതിയിൽ നടന്നുകൊണ്ടിരിക്കെ! ഒരു ഒഴിവു ദിവസം സുകുമാരൻ നായരേ കാണാൻ ഞാൻ പോയി. ഇന്നത്തെ പോലെ വാർത്താ വിനിമയ സൗകര്യമൊന്നും ഇല്ല! അഡ്ഡ്രസ്സ്‌ കുത്യമായതുകൊണ്ടു അദ്ദേഹം താമസിച്ച സ്ഥലത്തു എത്തിയപ്പോൾ അദ്ദേഹം കോളേജിൽ നിന്നും എത്തിയിട്ടില്ല.

റൂം അടച്ചിരിക്കുന്നു. ആ റൂം അടച്ചിരിക്കുന്ന രീതി എന്നിൽ അല്പം കൺഫ്യൂഷൻ ഉണ്ടാക്കി.! രണ്ടു പൊളിയുള്ള വാതിൽ? പക്ഷെ പൂട്ടിയത് മൂന്നു പൂട്ട്കൾ ഉപയോഗിച്ച് …

സൂക്ഷിച്ചു നോക്കിയപ്പോൾ രണ്ടു ചങ്ങലയുമായി ബന്ധിപ്പിച്ചു മൂന്നു പൂട്ട് . എന്റെ ബുദ്ദിക്കു എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല . അദ്ദേഹത്തെയും കാത്തു അവിടെ ഇരിക്കുമ്പോഴൊക്കെ ഈ ചങ്ങലയും പൂട്ടും, പൂട്ടുന്ന രീതിയും ഓർത്തു ഇരിക്കുമ്പോൾ മാഷ് ദൂരെ നിന്ന് നടന്നു വരുന്നു.

മാഷ് നടന്നുവരുന്നതിനു ഒരു സ്റ്റയിലുണ്ട്, അത് ദൂരെ നിന്ന് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി. സുകുമാരൻ നായർ തന്നെ എന്ന്!

അടുത്തെത്തിയപ്പോൾ ഏറെ സന്തോഷം പ്രകടിപ്പിച്ചു! ആ കുറച്ചു സമയം കൊണ്ട് നമ്മൾ ഒരു പാട് കാര്യം സംസാരിച്ചു . എന്റെ കേമ്പിലെ വിശേഷങ്ങൾ അങ്ങിനെ പലതും . ചായ ഇടുന്നതിനിടയിൽ ഞാൻ പൂട്ടിന്റെ കാര്യം അന്വേഷിച്ചു ? എന്തിനാ സാർ ഒരു മുറിക്കു മൂന്നു പൂട്ടുകൾ പിന്നെ അതിന്റെ ഉപയോഗം എനിക്ക് പറഞ്ഞി തന്നു …

അത് കേട്ടപ്പോൾ ഒരു ഫിസിക്സ് തിയറി അതിൽ ഉണ്ടോ എന്നൊരു ശങ്ക … എന്തായാലും മൂന്നുപേർ താമസിക്കുന്നതുകൊണ്ടു ആര് എപ്പോൾ വന്നാലും കാത്തു നിൽക്കാതെ അവരവരുടെ പൂട്ട് തുറന്നു അകത്തു കയറാം!

ഇതിനിടയിൽ ഒരു ചായയൊക്കെ ഇട്ടു. കുടിക്കുന്നതിനിടയിൽ ചോദിച്ചു എപ്പോഴാണ് മടക്കം .

ഞാൻ തീയതിയും സമയവും, വണ്ടിയുടെ പേരും, കോച്ചു നമ്പറും ഒക്കെ പറഞ്ഞു കൊടുത്തു.,

ഞാൻ ഇറങ്ങാൻ നേരം, അദ്ദേഹം എന്നോട് ചോദിച്ചു, ജയപ്രകാശിനു. ബുദ്ധിമുട്ട് ഇല്ലെങ്കിൽ….? കുറച്ചു മാങ്ങ തന്നാൽ ഐതീന്ദ്രന് കൊടുക്കാൻ പറ്റുമോ ? ഇവിടെ നാട്ടിൽ കിട്ടാത്ത നല്ല ബംഗനംപള്ളി ഇനത്തിൽ പെട്ട മാങ്ങ കിട്ടും …!

ശരി സന്തോഷമേയുള്ളൂ എന്ന് ഞാനും സമ്മതം മൂളി..

തീരുമാനിച്ചതുപോലെ സുകുമാരൻ നായർ ഒരു വലിയ മുളച്ചീള് കൊണ്ടുണ്ടാക്കിയ തൂക്കു കോട്ടയിൽ നിറയെ മാങ്ങയുമായി സ്റ്റേഷനിൽ എത്തി എനിക്ക് കൈമാറി. ട്രെയിൻ വിടാൻ നേരം യാത്രപറഞ്ഞു നമ്മൾ തമ്മിൽ പിരിഞ്ഞു.

ട്രെയിൻ സ്റ്റേഷൻ വിട്ടു, ടി. ട്ടി, ടിക്കറ്റു, ചാർട്ടുമായി ഒത്തു നോക്കി തിരിച്ചു തന്നു. അന്ന് അർദ്ധരാത്രിയോടടുപ്പിച്ചു ഏകദേശം രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു കാണും സ്റ്റേഷൻ വിജയവാഡയോ ? വാറങ്കലോ എന്ന ഓർമ്മയില്ല, വേറൊരു ടി.ട്ടി വന്നു ടിക്കറ്റ് നോക്കിയിട്ടു പറഞ്ഞു …

യു…. കെ….നോട്ട് ട്രാവൽ വിത്ത് ദിസ് ടിക്കറ്റ് . ദിസ് ടിക്കറ്റ് എക്സ്പെയേർഡ് അറ്റ് 12 ഓ ക്ളോക്ക്!  ഐ…തർ…   യു…  ഗെറ്റ്  ഡൗൺ…. നെക്സ്റ്റ് സ്റ്റേഷൻ! ഓർ … ഐ ഹാവ്….  ടു….  ടേക്ക് എനെതർ …. ടിക്കറ്റ് !

ഇതുകേട്ട ടി. ടിയും ഞാനുമായി തകർക്കത്തിൽ ആയി . എന്റെ ന്യായം റെയിൽവേ ആക്ട് പ്രകാരം ടിക്കറ്റു വേലിഡ് ഫോർ ത്രീ മന്ത്സ്സ് ഫ്രറം ദി ഡേറ്റ് ഡേറ്റ് ഓഫ് ജേർണി …  ഈ ക്ളോസ് ടിക്കറ്റിൽ പ്രിന്റു ചെയ്തിട്ടുണ്ട് ഇതുകാട്ടിയായിരുന്നു എന്റെ വാദം..

അദ്ദേഹം പറഞ്ഞു യു ആർ കറക്ട്! ഭട്ട് സ്റ്റേഷൻ മാസ്റ്റർ ഫ്രം മാഹീ റിട്ടൺ ബൈ ഹെൻഡ് വേലിഡ് ഫോർ വൺ മൻത്!

അപ്പോഴാണ് കാർബ്ബൺ പേപ്പർ വെച്ച് എഴുതിയെ ഭാഗം ശ്രദ്ദിച്ചത് . പിന്നെ ഞാൻ വിജയവാഡ മുതൽ ചെന്നൈ വരെയുള്ള ടിക്കറ്റിനുള്ള പണം എന്റെ കൈവശമുണ്ടായിരുന്നു, ചില്ലറയൊക്കെ നുള്ളി പെറുക്കി … ഒപ്പിച്ചു കൊടുത്തു…

ചെന്നൈയിൽ എത്തി ഓട്ടോപിടിച്ചു, എന്റെ റിലേഷന്റെ വീട്ടിൽ പോയി . അവിടെ താമസിച്ചു അവരോട് പണമൊക്കെ വാങ്ങി ടിക്കറ്റെടുത്തു മാഹിയിലേക്കു . അൽപ്പം താമസിച്ചു പോയി ഈ കാരണം കൊണ്ട്. എങ്കിലും മാങ്ങാ ഐതീന്ദ്രൻ മാസ്റ്റർക്ക് കൃത്യമായി കൈമാറി ..

വിവരമറിഞ്ഞു അച്ഛൻ സ്റ്റേഷൻ മാസ്റ്ററോട് വിവരം തിരക്കി , അദ്ദേഹം ത്തിന്റെ മിസ്റ്റയ്ക്കാണെന്നു പറഞ്ഞു, എന്നിട്ടു കംപ്ലെയ്ന്റ് ചെയ്യാൻ അദ്ദേഹം തന്നെ ഞങ്ങളെ ഉപദേശിച്ചു.

കംപ്ലെയ്ന്റ് ചെയ്തത് പ്രകാരം രണ്ടു സോണുകളിൽ നടന്ന സംഭവമായതിനാൽ (സതേൺ റെയിൽവേയും – സൗത് സെൻട്രൽ റെയിൽവേയും) കുറച്ചു താമസിച്ചാണെങ്കിലും മുഴുവൻ പണവും തിരിച്ചുകിട്ടി . ഈ പണം തിരിച്ചുകിട്ടാൻ സ്റ്റേഷൻ മാസ്റ്റർ ഏറെ സഹായിച്ചു… ബലക്കുറുപ്പാണെന്നു ഒരോർമ്മ അന്നത്തെ സ്റ്റേഷൻ മാസ്റ്റർ!

ഈയ്യിടെ അസീസ് മാസ്റ്ററോടും ഞാൻ അഭ്യർത്ഥിച്ചിരുന്നു അദ്ദേഹത്തിന്റെ കാടിന്റെ യാത്രയിൽ ഒരു ഭാഗമാവണമെന്ന ആഗ്രഹം. അദ്ദേഹം സന്തോഷത്തോടെ എന്റെ റിക്യുസ്റ്റ് പരിഗണിച്ചുവെങ്കിലും, കൊറോണ കാരണം ഇതുവരെ പോകുവാൻ എനിക്ക് സാധിച്ചിട്ടില്ല ….

എവിടെ പോയാലും ചുറ്റും കാണുന്നതെല്ലാം ഒബ്സർവ് ചെയ്യും . അതുകൊണ്ടു തന്നെയായിരിക്കും മൽസ്യ സംസ്കരണ രംഗത്തും, വിപണന രംഗത്തും, ആ അനുഭവം കടലോളം നേടാൻ സാധിച്ചത്?

പിന്നീട് വർഷങ്ങൾ കഴിഞ്ഞു, ഒരവസരത്തിൽ ഐതീന്ദ്രൻ മാസ്റ്റർ എന്നെ ഒരു വിവാഹ ചടങ്ങിൽ കണ്ടപ്പോൾ കുറെ വിശേഷങ്ങൾ പങ്കുവെക്കുകയും, എന്റെ മാമന്റെ മകളുടെ വിവാഹ സമയം തലശ്ശേരി ടൗൺ ബേങ്ക് കോപ്പറേറ്റിവ് ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു .

താലികെട്ടൊക്കെ കഴിഞ്ഞു ഭക്ഷണം കഴിക്കാൻ ഞാൻ താഴത്തെ ഹാളിലേക്ക് നടക്കുമ്പോൾ? പെട്ടന്ന് എന്നെ ജയപ്രകാശ് എന്ന് വിളിച്ചു എന്റെ കൈ പിടിച്ചു വലിച്ചു… നോക്കിയപ്പോൾ ഐതീന്ദ്രൻ മാസ്റ്റർ!

ഒരിക്കലും ഞാൻ ഇദ്ദേഹത്തെ അവിടെ പ്രതീക്ഷിച്ചതല്ല! ഞാൻ മാസ്റ്ററോട് ചോദിച്ചു മാഷെന്താ ഇവിടെ ?

മാഷ് പറഞ്ഞു എന്റെ സ്റ്റുഡന്റിന്റെ മകന്റെ കല്യാണമാണ് എന്ന് … തുടർന്ന് ജയപ്രകാശ് ഇവിടെ ?

ഞാൻ പറഞ്ഞു എന്റെ മാമന്റെ മകളുടെ വിവാഹമാണ് ! എന്നിട്ടു അവരുടെ സ്റ്റുഡന്റിന്റെ (വരന്റെ അമ്മയേയും അച്ഛനെയും ) പരിചയപ്പെടുത്തി എന്നിട്ടു അവരോട് പറഞ്ഞു, ജയപ്രകാശ് എന്റെ സ്റ്റുഡന്റാണ്‌ എന്ന്… പിന്നെ ഹേദരബാദിൽ നിന്നും മാങ്ങാ കൊണ്ട് വന്ന വിവരമൊക്കെ ചെറുതായി പറഞ്ഞു.

എന്നിട്ടു കീശയിൽ നിന്നും സെൽഫോണെടുത്തു ആരെയോ ഡയൽ ചെയ്തു, അങ്ങേ തലക്കലിൽ നിന്നും ഫോണെടുത്തു; പറഞ്ഞു എടൊ തനിക്കു പരിചയമുള്ള ഒരാൾ എന്റെ അടുത്തുണ്ട് സംസാരിക്കൂ എന്ന്….? പതിയെ എന്നോട് പറഞ്ഞു സുകുമാരനാ …

എനിക്ക് മനസ്സിലായി ഞാൻ ഫോണെടുത്തു സംസാരിച്ചു തുടങ്ങി… മാഷ്ക്ക് പെട്ടെന്ന് എന്നെ മനസ്സിലായില്ല! ഹൈദരാബാദും മാങ്ങയും ഒക്കെ ക്ലുവായി ഞാൻ പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് …

ജയപ്രകാശോ ..? പിന്നെ കുറച്ചു നേരം വിശേഷങ്ങളൊക്കെ പറഞ്ഞു ഐതീന്ദ്രൻ മാസ്റ്റർക്ക് കൈമാറി . പിന്നെ മാഷ് പറഞ്ഞു നമ്മൾ കാണുമ്പോഴും വിളിക്കുമ്പോഴും ഒക്കെ ജയപ്രകാശിനെ പറ്റി സംസാരിക്കും , ജയപ്രകാശ് അന്ന് കൊണ്ടുവന്ന മാങ്ങയുടെ അണ്ടി ഞാൻ കുഴിച്ചിട്ടു, അതിൽ ഇപ്പോൾ മാങ്ങ കായക്കുന്നുണ്ട് എന്ന്! ആ മാവ് കാണുമ്പോൾ എന്നെയും സുകുമാരൻ നായരെയും ഓർക്കും; എന്ന്.

എന്റെ മകളുടെ വിവാഹ സമയത്തു റിട്ടേൺ ഗിഫ്റ്റായി ക്ഷണിതാക്കൾക്കു രണ്ട തരം സാപ്പ്ളിങ്സ് നല്കാൻ (ആര്യവേപ്പും – പേരക്കയും) നൽകാൻ എന്നെ മാഷുടെ ഈ വാക്കുകൾ പ്രേരിപ്പിച്ചുട്ടുണ്ട് . എന്റെ ഈ പ്രവർത്തിയെപ്പറ്റി പ്രകീർത്തിച്ചു പലരും പറയുന്നുണ്ട്. ആര്യവേപ്പും – പേരക്കയും വലുതായി എന്ന് ..

ഇത് കേൾക്കുമ്പോൾ എനിക്കും ഒരു സന്തോഷം … അത് ലഭിച്ച പലരുടെയും വീട്ടിൽ വളരുന്നുണ്ട് എന്നറിയുന്നു . 900 ത്തോളം സെറ്റ് ( 1800 ൽ അധികം തൈകൾ അന്ന് വിതരണം ചെയ്തിട്ടുണ്ട്.)

അത്തരം നല്ല അനുഭവങ്ങൾ സ്വായത്തമാക്കാൻ വേണ്ടിയായിരിക്കാം
ഒന്നല്ല രണ്ടു തവണ എന്നെ വെള്ളിയാങ്കല്ലിൽ എത്തിച്ചത്. ആ അറിവുകൾ ഒടുവിൽ  എന്നെ  “മെറയിൻ ഇൻസ്‌പെക്ഷൻ” രംഗത്തു എത്തിച്ചു, അവിടെന്നു ഇൻഷുറൻസിലെ “ലോസ് അഡ്ജസ്റ്റിംഗ്” രംഗത്തെക്കു. വീണ്ടും ഇൻസ്‌പെക്ഷൻ രംഗത്തും “ലോജിസ്റ്റിക്കിലും” …..

അറിഞ്ഞ അറിവുകളുടെയൊക്കെ
ഊരാക്കുടുക്കാണ് വിനയൻ, കണ്ണേട്ടന്റെ ഷോപ്പിലൂടെ ഊരിയെടുത്തത്‌ …

പാറക്കലുള്ള ജോർജ് ഒന്ന് ശ്രമിച്ചിരുന്നു! അന്ന് അത് നാലു വരികൊണ്ടു ജോർജിൽ മാത്രം ഒതുങ്ങി . ഒരുപക്ഷെ ആ ഊരാക്കുടുക്ക് പൂർണ്ണമായും ഊരിയെടുക്കാനുള്ള നിയോഗം വിനയനായിരിക്കും .

പത്തറുപത്തഞ്ചു കൊല്ലം കെട്ടിവെച്ചതെല്ലാം കുടുക്ക് അഴിഞ്ഞതോടെ പുറത്തു വരുന്നുണ്ട് പക്ഷെ അത് ഓഡറിലല്ല ഉള്ളത് എഴുതുബോഴാണ് അതിന്റെ പ്രയാസം മനസിലാവുന്നത് ….

ക്‌ളാസിക്കായ രാമായണം എഴുതിയത് വാൽമീകി മഹർഷിയല്ലേ? .

അദ്ദേഹമാരായിരുന്നു?

ഒരു കാട്ടാളനായിരുന്നു. കേട്ടിട്ടില്ലേ മാ നിഷാദ എന്നൊക്കെ?

പിന്നീട് അല്ലെ അദ്ദേഹത്തിന്റെ നാവിൽ സരസ്വതി വിളയാടിയതു ?

ദുബായിൽ, സ്വിട്സർലാൻഡ് ഹെഡ് കോർട്ടേസായുള്ള ഫ്രഞ്ച് കമ്പനിയിൽ
ഉന്നത ശമ്പളവും, മറ്റു ആകർഷകമായ അലവൻസും, വർഷാ വർഷമുള്ള ഇൻക്രിമെന്റും, സ്വയം വേണ്ടെന്നു വെച്ചുള്ള മടക്കം,

ഞാൻ നിമിത്വത്തിൽ വിശ്വസിക്കുന്നു.

പറഞ്ഞു വരുന്നത്… റമ്മുവിനും ഉണ്ടായിരുന്നു ഫ്രഞ്ച് കണക്ഷൻ…!

എന്റെ പിതാവ് ഫ്രഞ്ച് കാർക്ക് എതിരെ സമരം ചെയ്തു;  അവരെ പുറത്താക്കി….
അല്ല അവർ സ്വയം പുറത്തു പോയി…!

അവരുടെ പിൻ തലമുറക്കാരിലെ ആളുകളുടെ കമ്പനിയിൽ എനിക്ക് ജോലി തന്നു! ഒരു പക്ഷെ കാലം കണക്കു പറഞ്ഞു അവരുടെ പാരമ്പര്യത്തെ? എന്നെ ഓർമിപ്പിച്ചതായിരിക്കും ഈ ജോലി തന്നു കൊണ്ട്!

അല്ലങ്കിൽ കുറെ വർഷങ്ങൾ മയ്യഴിയിൽ ജീവിച്ച, അവരുടെ തലമുറയിൽ പെട്ടവർ മയ്യഴിയിൽ മരിച്ചു, മുകുന്ദേട്ടൻ പറഞ്ഞത് പോലെ ആത്മാവായി വെള്ളിയാങ്കല്ലിൽ ഉണ്ടായിരുന്നിരിക്കണം മോക്ഷം കിട്ടാതെ….!

ഞാൻ കടൽ കഥയിൽ പറഞ്ഞുവല്ലോ? വെള്ളിയാങ്കല്ലിൽ പണ്ടൊക്കെ പോകുമ്പോൾ ബലിച്ചോറു നൽകും എന്ന്? 

ഞാൻ ബലിയൊന്നും ഇട്ടിട്ടില്ല . ഒന്നല്ല രണ്ടു തവണ….  ചിലപ്പോൾ ഏതെങ്കിലും ഫ്രഞ്ച് ആത്മാവ് എന്നോടൊപ്പം എന്റെ കൂടെ ദേഹത്തേക്ക് ആവാഹിച്ചിരിക്കും .

ഒരുപക്ഷെ! അവരുടെ അടുത്തവർ ആരെങ്കിലും ആയിരിക്കും എന്നെ ഇന്റർവ്യു ചെയ്ത ഫ്രഞ്ചുകാരി മാഡം കൃസ്റ്റീൻ ഡാനിയൽ …

പ്രഗൽഭരായ പലരുടെയും സി.വി മാറ്റി വെച്ചാണ് എനിക്ക് ആ ജോലി തന്നത്.
ഇന്റർവ്യു കഴിഞ്ഞു, എന്റെ അഭിപ്രായം അവർക്കു ഉടനേ അറിയണം..

എസ്. ഓർ  – നോ?.

എന്നിട്ടു, ഒരു കെട്ടു സി. വി എന്റെ മുൻപിൽ എടുത്തിട്ടു പറഞ്ഞു ഇതൊക്കെ ഇന്റർവ്യു ചെയ്യാനുള്ള സി.വി കളാണ് .
Among All these CV’s your’s I selected, you had presented well! About all your career, experiences you given in detail,  So I preferred this C V….. Only she asked basic few questions …. next she discussed about my perks….. and facilities….

ഞാൻ വെറുതെ എന്റെ മുന്നിലേക്കിട്ട സി വി കളിലേക്കു ഒന്ന് കണ്ണോടിച്ചു,
എം. ബി എ , അതിനടിയിൽ സി എ ,
ചാർട്ടേഡ് എഞ്ചിനീയർ മാരുടെതു . കൂടുതൽ അടിയിലോട്ടു ഞാൻ പോയില്ല എന്നതാണ് സത്യം …

എല്ലാം ഉയർന്ന വിദ്യാഭ്യാസമുള്ളവർ .

എനിക്ക് ഭയമായിരുന്നു എസ്. പറയാൻ . കാരണം ഞാൻ ജോലി ച്യ്തിരുന്ന കമ്പനി എന്നെ വിടില്ല! അവർ അറിയുന്നതിൽ ഒരു ഭയം!
ശമ്പളത്തിലെ വെത്യാസം മാത്രം
രണ്ടു മടങ്ങിൽ  കൂടുതൽ! കൂടെ മറ്റു പല ആനുകൂല്യങ്ങളും…

ഒടുവിൽ ഞാൻ പറഞ്ഞു മാഡം, എനിക്ക് ഒരു ആഴ്ച സമയം വേണം . സ്ത്രീ വളരെ സ്ട്രിക്ട് ആൻഡ് ബോൾഡായി പറഞ്ഞു

“നോ, നോ ഒൺലി ദിസ് ഡേ” I badly need a person I cannot wait more….

സന്തോഷവും,
അതിലേറെ സങ്കടമുണ്ട്..

എനിക്കറിയാം ഷോർട് നോട്ടിസിൽ എന്നെ അഫ്താബ് റിലീവ്‌ ചെയ്യില്ല എന്ന് . അഫ്താബ് ഒരിക്കലും കരുതിയിട്ടുണ്ടാവില്ല ഞാൻ ഇങ്ങനെ ഒര് ജോലിക്കു അപേക്ഷിക്കുമെന്നു? (അതിനു വേറൊരു കഥയുണ്ട് എല്ലാം മഹാഭാരത കഥയാ . പ്രധാന കഥയ്ക്ക് ഉപകഥകളുണ്ടാവും . ആ കഥ പിന്നീട് അവസരം വരുമ്പോൾ പറയാം) .

എന്റെ കമ്പനിയിലെ, ഓൾ ഇൻ ഓൾ ഞാനായിരുന്നു! സമയം നോക്കാതെയുള്ള ജോലി!  മാനേജർ ഞാൻ തന്നെ, അകൗണ്ടാന്റ് ഞാൻ തന്നെ, ക്ലിയറിങ് & ഫോർവേഡിങ് ഏജന്റ് ഞാൻ തന്നെ, ചിലപ്പോൾ ലേബറേ പോലെയും ഞാൻ ജോലി ചെയ്യും! ലോഡിങ് സമയത്തു ചുമട്ടു കാരനും ആവും. കമ്പനിയോട് ആരംഭ ഘട്ടത്തിൽ ഒരു 40 ഫൂട്ട് ഹൈ ക്യുബ് കൺടൈനർ ഞങ്ങൾ നാലു പേർ കൂടി അൺ ലോഡ് ചെയ്തത് കൂടെ അയാളും
ഞങ്ങളോടൊപ്പം….

അതേ സീ ഫുഡ്‌ കമ്പനിയും, മൽസ്യ ബന്ധനവും, കപ്പൽ ജോലിക്കും സമയ ദൈർഘ്യം ഒരു പ്രശ്‌നമാവരുത് . അങ്ങനെ ഉള്ളവരെ അതിൽ വിജയിക്കുകയുള്ളൂ…

ദുബായിൽ അക്കാലത്തു മൂന്നോ നാലോ സീ ഫുഡ് കമ്പനികളെ   ഉണ്ടായിരുന്നുള്ളു. അതിൽ ഏറ്റവും കൂടുതൽ എക്സ് പോർട്ട്  ബിസിനസ്സ് അഫ്താബിനു തന്നെ?

എന്റെ മുതലാളിയുടെ പേരാണ് അഫ്‌താബ്‌ ഇബ്രാഹിം, അവരുടെ പിതാവിന് കേൻ ട്യൂണ എക്സ്പോർട് ഫാക്ടറി പുതുച്ചേരിയിൽ ഉണ്ടായിരുന്നു.
വൈ എം ഇബ്രാഹിം, വൈ എം ഏലിയാസ് എന്നൊക്കെ പറഞ്ഞാൽ അക്കാലങ്ങളിൽ ഇന്ത്യൻ സീഫുഡ്ഡ് എക്സ്പോർട് ബിസിനസിലെ ടാറ്റയായിരുന്നു . അവരുടെ  മക്കൾ
ഇപ്പോഴും ഈ രംഗത്ത് തുടരുന്നു…
വൈ എം ഇബ്രാഹിംൻറെ മകനാണ് അഫ്താബ് ഇബ്രാഹിം…

…. എക്സ്പോര്ട് ആവശ്യത്തിന് വേണ്ടുന്ന ചില സർട്ടിഫിക്കേറ്റുകൾ കിട്ടാൻ പ്രയാസമുണ്ട് . പലർക്കും അതു കിട്ടാറില്ല . ഞാൻ അതു സംഘടിപ്പിക്കും…

ഏക്സ്പോര്ട് കഴിഞ്ഞാൽ എൽ.സി  ടേമ്സ് ആൻഡ് കണ്ടീഷൻ പ്രകാരമുള്ള
നെഗോസിയേഷൻ ഡോക്യുമെന്റ് ഡിസ്ക്രിപെൻസി ഇല്ലാതെ തെയ്യറാക്കുന്നതും ഞാൻ തന്നെ …..

വിഷയം എന്റേത് മാത്രമായി മാറുന്നു; കുറച്ചു കൂടി പറഞ്ഞു നമുക്ക് റമ്മു വിലേക്കു എത്താം …

… മിസിസ് ഡാനിയൽ അപ്പോയിന്റ് മെന്റിന്റെ ഒരു കോപ്പി ക്ലാരിനയോട് തെയ്യാറാക്കാൻ പറഞ്ഞു .

ക്ലാരിന സിക്രട്ടറിയാണ് , ഗോവക്കാരി…

അപ്പോയിന്റ്മെന്റിന്റെ കോപ്പിയുമായി
അഫ്താബിന്റെ അടുത്തേക്ക് .

അവിടെ എത്തിയപ്പോൾ എങ്ങനെ വിഷയം അവതരിപ്പി ക്കും എന്നാതായി ചിന്ത .

ഒടുവിൽ ഉച്ചയ്ക്കു ഊൺ കഴിക്കാൻ വീട്ടിൽ അവരോടൊപ്പം കാറിൽ എന്റെ വീടുവരെ  ഒരുമിച്ചാണ് സാധാരണ എന്റെ  യാത്ര…

ഉച്ചയോടെ കേബിനിൽ നിന്നും നമ്മൾ പുറത്തുവന്നു. പോക്കറ്റിൽ മടക്കിവെച്ച അപ്പോയിന്റ് മെന്റ് ഓർഡറിന്റെ കോപ്പി അഫ്താബിനു കൈമാറി.  ഞാൻ ഒന്നും പറഞ്ഞില്ല, അയാൾ അതു വായിച്ചു എന്നെ നോക്കി! മുഖം അകെ വിളറി യിരിക്കുന്ന . ഞാനും ഒന്നും മിണ്ടിയില്ല. പിന്നെ എന്നോട് ചോദിച്ചു ബാബു എന്ത് തീരുമാനിച്ചു?.

ഞാൻ പറഞ്ഞു നിങ്ങൾ എന്താണ് പറയുന്നത് അതുപോലെ ചെയ്യാം!  അയാൾ പറഞ്ഞു ഞാൻ ഇപ്പോൾ എന്തുപറയാൻ എനിക്ക് ഈ സാലറി ബാബുവിന് താരൻ പറ്റില്ല!…

ഒരു ഉറപ്പുണ്ടായിരുന്നത്? അയാൾ ഹൃദയമുള്ള വനാണെന്നുള്ളതിനുള്ള ഉറപ്പു…
കാരണം അയാൾ വൈ എം ഇബ്രാഹിമിന്റെ മകനാണ് !

അയാൾ പറഞ്ഞു ബാബുവെപ്പോലെ ഒരാളെ എനിക്ക് കണ്ടെത്തി തരൂ; പിന്നെ ബാബുവിന്റെ സഹായവും വേണം കുറച്ചു കാലത്തേക്ക് …

ആശ്വാസമായി … ദുബായിയെ അറിയുന്നവർക്കറിയാം ഇത്തരം അവസ്ഥ വന്നാലുള്ള അനുഭവം …. പ്രയാസമാണ് കടന്നു കിട്ടാൻ ..

വീട്ടിൽ പോയി മിസിസ് ഡാനിയലിനെ ഞാൻ ഫോൺ വിളിച്ചു; “എസ് ” പറഞ്ഞു! കുട്ടത്തിൽ ഒരു റിക്യുവസ്റ്റും , മിസിസ്
ഡാനിയൽ സമ്മതിച്ചു .

നമ്മുടെ  മാഹി കോളേജിൽ തന്നെ പഠിച്ച കതിരൂർക്കാരൻ സജി മാഹിയിലെ ഇ.എൻ . ജയപ്രകാശിന്റെ പെങ്ങളുടെ ഭർത്താവു ഞാനുമായി പരിചയത്തിലായിരുന്നു . സജിയെ ഞാൻ വിളിച്ചു കര്യം പറഞ്ഞു, ഇങ്ങനെ ഒരു ജോലിയുണ്ട് പോകുന്നോ? അദ്ദേഹത്തിനും അഫ്താബിനെ അറിയാം!  കേട്ടപാതി കേൾക്കാത്ത പാതി സജിയും സമ്മതിച്ചു . അഫ്താബിനും സജിയെ അറിയാവുന്നതു കൊണ്ടും എന്റെ തുടർന്നുള്ള എല്ല സപ്പോർട്ടും കിട്ടും എന്നുള്ളത് കൊണ്ടും എല്ലാവർക്കും സന്തോഷം! അതല്ലേ എല്ലാവർക്കും വേണ്ടത്….?
എന്റെ ബാക്കി കഥ പിന്നെ ഒരവസരത്തിൽ
പങ്കുവെക്കാം…..

നമ്മൾ റമ്മുവിനെ പറ്റി തുടങ്ങി, റമ്മുവിന്റെ ഫ്രഞ്ച് കണക്ഷനെ പറ്റിപറഞ്ഞു എന്നിലെത്തി വീണ്ടും റമ്മുവിലേക്കു…

കുറച്ചു കര്യം റമ്മുവിനെ പറ്റി അറിയാം, അറിയുന്നതിൽ പലതും എഴുതാൻ പാടുള്ളതല്ല എന്ന എന്റെ ചിന്ത! അതൊക്കെ എഴുതുന്നതിൽ നിന്നും എന്നെ വിലക്കുന്നു . അതിനാൽ അറിഞ്ഞതിൽ ചില  കാര്യങ്ങൾ ഞാൻ പങ്കു വെക്കാം?

റെയ്മണ്ട് എന്ന റമ്മു . മയ്യഴിയിലെ ഒരു പ്രമുഖ കൃസ്ത്യൻ കുടുംബത്തിലെ വളർത്തു പുത്രൻ?
ആദ്യ കാലം മയ്യഴി പള്ളിക്കു സമീപം താമസം.
ഒരു സഹോദരനും, കുടുംബവും ഫ്രാൻസിൽ സെറ്റിൽ ചെയ്തിരിക്കുന്നു…

പഠിച്ചത് സെയിന്റ് മൈക്കിൾസ് സ്‌കൂൾ കണ്ണൂർ .
പഠന ശേഷം കണ്ണൂർ സ്പിന്നിങ് മില്ലിൽ കുറച്ചു കാലം ജോലി ചെയ്തിരുന്നു . എന്തോ ചില മറക്കാൻ പറ്റാത്ത ഓർമകളുമായി മയ്യഴിലേക്കു വീണ്ടും മടക്കം .

താമസം മാഹി ലബോർദ്ധനെ കോളേജിന് മുൻവശമുള്ള സ്‌പെൻസർ കണ്ണേട്ടന്റെയും ചാത്തുവേട്ടന്റെയും പീടികയുടെ പിറകിലുള്ള ധർമ്മശാലയിൽ,

മാർത്ത എന്നവരുടെ വീട്ടിൽ.
മർത്തയെ മയ്യഴിക്കാർക്കറിയാം മെലിഞ്ഞു നീണ്ടു വെളുത്ത സ്ത്രീ . ആ കാലങ്ങളിൽ അവരുടെ താമസ സ്ഥലത്തു നിന്നും ചെമ്പു പൂശിക്കൊടിക്കും . അറിയുന്ന വീടുകളിൽ വന്നു ഈയ്യം പൂശേണ്ട ചെമ്പുകൾ മാർത്ത തലയിൽ വെച്ച് വീട്ടിൽ കൊണ്ട് പോയി ഈയ്യം പൂശി തിരിച്ചു കൊടുക്കും .

അവരെ മാർത്ത എന്ന പേരു പറഞ്ഞാൽ പലർക്കും അറിയാൻ വഴിയില്ല . ഒരു ഇരട്ട പേരുണ്ട് ആ പേരിലാണ് അവരെ അറിയപ്പെടുന്നത്…

റമ്മു നല്ലവണ്ണം മൗത്‌ ഓർഗൻ വായിക്കും! . അദ്ദേഹത്തിന്റെ പാട്ടിലെ ചില വരികളിലെ തുടക്കം ഇങ്ങനെ എന്താ ജോൺസാ കള്ളില്ലേ?? കല്ലുമ്മക്കായില്ലെ!!@???

മറ്റൊന്ന് അഞ്ചര പാത്രം കള്ളു കുടിച്ചാൽ !!@???.

ഇടയ്ക്കു നിർബന്ധിച്ചാൽ ഫ്രഞ്ച് പാട്ടുകൾ പാടും !
അവസാനം സുരാൻഗിണിയിൽ  അവസാനിപ്പിക്കും.

പാട്ടിന്റെ താളത്തിനു തീപെട്ടിയിൽ വിരൽ മടക്കി നല്ല ഈണത്തിൽ താളം പിടിക്കും റമ്മു.
കൂടെ നമ്മളും ചൂണ്ടുവിരലും തള്ളവിരലും അമർത്തി ഞൊട്ടി ശബ്ദമുണ്ടാക്കി താളം പിടിക്കും…

റമ്മു  മയ്യഴിയിൽ ബലൂൺ ഓക്കേ വിറ്റു നടന്നതോർക്കുന്നു?
പള്ളിയിൽ പെരുനാളായാൽ റമ്മു ബലൂൺ വിൽക്കുന്നത് നമ്മൾക്ക് ഓർമയുണ്ടാവും .

വീതിയുള്ള മുളമുറിച്ചുള്ള പട്ടിക, ഏകദേശം ഒന്നര മീറ്റർ വീതിയിലും ഒന്നര മീറ്റർ നീളത്തിലും (അളവുകൾ കൃത്യമല്ല , സുമാർ പറഞ്ഞതാണ് , ഇപ്പോൾ എല്ലാം വിമർശ്ശ്‌നങ്ങളാണ്) ആ വലിപ്പത്തിലും നീളത്തിലും ഉള്ള മുള വടികൾ കൊണ്ട് ഒരു ഫ്രയിം ഉണ്ടാക്കി അതിലാണ് ബലൂണും, പീപ്പിയും, ബൊമ്മയും, ബലൂൺ കൊണ്ട്ഉണ്ടാക്കിയ കുരങ്ങനും, പൂച്ചയും, കടലാസുകൊണ്ടുള്ള വിശറിയും, വീശിയാൽ ഗിരി, ഗിരി ശബ്ദമുണ്ടാക്കുന്ന കളി പാട്ടവും ഓടക്കുഴലും . മുള പീപ്പിയുടെ അറ്റത്തു ബലൂൺ ഫിറ്റ് ചെയ്തു കാറ്റു ഊതി . പിന്നെ കാറ്റു പുറത്തു വിടുമ്പോൾ പീപ്പി ശബ്ദം വരുന്നതും . ഇടയ്ക്കു ഇടവേളവിട്ടു വിരൽ കൊണ്ട് തുള അടച്ചും വിട്ടും കളിക്കുമ്പോൾ ശബ്ദം വ്ആ,
വ്ആവ് ആ എന്നു വരുന്നതും ഒക്കെ.
ഈ ഫ്രെയിമിന്റെ നടുവിലൂടെ ഒന്നര ആൾ പൊക്കമുള്ള വടി ഉറപ്പിച്ചു ആ വടിയുടെ അടിഭാഗം നിലത്തു കുത്തിവെച്ചു ഒരു ബാലൻസിനു ഒരുകാൽ മുളവടിയിൽ കോർത്തിട്ട് ഫ്രെയിമ ചുമലിൽ സപ്പോർട് ചെയ്തു വെള്ളം നിറച്ച ചൈന ബോളിൽ പമ്പ് കൊണ്ട് കാറ്റടിച്ചു വീർപികുന്ന്തും . ഒരു സ്‌ഥലത്തും നിന്ന് മറ്റെരു സ്ഥലത്തേക്ക് മാറി മാറി പോയി വിൽപ്പന നടത്തുന്നതും ഒക്കെ നമ്മളിൽ പലരും കണ്ടിട്ടുണ്ടാവും…

റമ്മു നല്ലവണ്ണം ഇംഗ്ളീഷ് സംസാരിക്കും . സൈന്റ്റ് മൈക്കിൾസിൽ പഠിച്ചതിന്റെ ഗുണമായിരിക്കാം .

റമ്മു പഴയ അനക്സിന്റെ കോലായിൽ ഉള്ള പൂമുഖത്തിന്റെ സൈഡ് ചുമരിൽ ഒര് കാൽ നീട്ടി മറ്റേകാൽ പാദം, നീട്ടിയ കാലിന്റെ മുട്ടുവരെയുള്ള അകലത്തിൽ വെച്ച് മുട്ട് മടക്കി, ഉയരത്തിലാക്കി ഷർട്ടിന്റെ ബട്ടണബ്ഴിച്ചിട്ടുണ്ടാവും, മെലിഞ്ഞ മാറ് കാട്ടി പുറം, ചുമരിൽ ചാരി ഇരിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്…

ചിലപ്പോൾ അതെ ഫോസിൽ പേന്റ് മാത്രം ധരിച്ചു ഷർട്ടിടാതെയും കാണാം?  ബീഡിയോ സിഗരറ്റോ കയ്യിൽ കാണും..
ഇത് രണ്ടും കിട്ടാതെ വരുമ്പോൾ റമ്മു ഒന്നു ചുറ്റും നോക്കി റോഡിലേക്ക് ഒന്ന് മണങ്ങി നിവരും  അതൊരു സൂത്ര പ്പണിയാണ്,  അപ്പോൾ കയ്യിൽ ബീഡിയോ സിഗരറ്റോ ഉണ്ടാവും,

സ്‌കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കീശയിൽ നിന്നും മിട്ടായി എടുത്തു എറിഞ്ഞു കൊടുക്കും എന്ന് കേട്ടിട്ടുണ്ട്.

അപ്പോൾ തോന്നും റമ്മു ഒരു മായാജാലക്കാരനാണ് എന്ന് . എം മുകുന്ദേട്ടന്റെ കഥാ പത്രം സായ്‌വിന്റെ മാജിക്ക്‌ പോലെ . മുകുന്ദേട്ടന്റെ ബുക്കിൽ വായിച്ചതു കൂടാതെ ദെയിവത്തിന്റെ വികൃതി എന്ന സിനിമയിൽ
സായ്വിന്റെ  ഈ 
മാജിക്ക് രംഗങ്ങൾ പകർത്തിയിട്ടുണ്ട് 

റമ്മു ചിലപ്പോൾ ഇരിക്കുന്നത് പാതാറിന്റെ വടക്കേ അറ്റത്തുള്ള ബുമറാങ് ഷേപ്പിലുള്ള സിമന്റു കൊണ്ടുണ്ടാക്കിയ സീറ്റിന്റെ ചാരിൽ ഇരുന്നു കാല് സീറ്റിൽ വെച്ച് ഷർട്ടിന്റെ ബട്ടണഴിച്ചു, ചുരുള മുടിയുള്ള തല താഴ്ത്തി, കൈതണ്ട രണ്ടും തുടയിൽ വെച്ച്, കൈകൾ കോർക്കാതെ കോർത്തും, ചിലപ്പോൾ സ്വയം പാടി തീപെട്ടിയിൽ താളം പിടിച്ചു ഇരിക്കുന്നതും കണ്ടിട്ടുണ്ട് .

റമ്മുവിന്റെ കയ്യിൽ ബീഡിയും, സിഗരറ്റും ഇല്ലെങ്കിലും  തീപ്പെട്ടി എപ്പോഴും ഉണ്ടാവും?റമ്മു പലപ്പോഴും തീപ്പെട്ടികാട്ടി ബീഡിക്കു ചോദിക്കുന്നത് കണ്ടിട്ടുണ്ട്. ഒര് പക്ഷെ ലാൽ സലാമിലെ ആ ഡയലോഗ് ‘തീപ്പട്ടി യുണ്ടോ സഖാവേ ഒര് ബീഡി എടുക്കാൻ ‘ റമ്മുവിനെ ലെനിൻ രാജേന്ദ്രൻ എവിടെയെങ്കിലും വെച്ച് കണ്ടിട്ടുണ്ടാവും!
ഇത്തരം ഡയലോഗുകൾ അവരുടെ തിരക്കഥകളിൽ എഴുതിച്ചേർക്കാൻ ….

റമ്മു വിന്റെ കഥകൾ ഇനിയും ഉണ്ട് ചിലത്, അത് അയാളുടെ സ്വകാര്യമാണ്.. അതിൽ ഇപ്പോഴത്തെ അവ്‌ഷ്കാര സ്വാതന്ദ്ര്യം പറഞ്ഞു എഴുതാൻ എനിക്ക് ആവില്ല! 
എന്റെ ബോദ്ധ്യമാണ് . അതാണ് ശരി എന്ന് ഞാൻ വിശ്വസിക്കുന്നു .

റമ്മുവേ പറ്റി ഓർക്കുമ്പോൾ മറ്റൊരു സംഭവം ഓർമയിൽ വരുന്നത് റമ്മു എപ്പോഴും ചിന്തയിലായിരിക്കും. ഒരു പക്ഷേ പഴയ കാലങ്ങളായിരിക്കും… എന്തെങ്കിലും വേദനിപ്പിക്കുന്ന അനുഭവങ്ങളായിരിക്കും… ചിലപ്പോൾ പുഞ്ചിരിക്കുന്നുണ്ടായിരിക്കും, അത് ചിലപ്പോൾ പഴയ എന്തെങ്കിലും തമാശകൾ ഓർത്തായിരിക്കാം .

റമ്മു എന്തുവേണമെങ്കിലും ചെയ്യട്ടെ? അത് റമ്മുവിന്റെ ഇഷ്ടമാണ്! റമ്മുവിന്റെ സ്വാതന്ദ്ര്യമാണ്!.

നമുക്കോ സമൂഹത്തിനോ? ബുദ്ദിമുട്ടുണ്ടാക്കിയാൽ മാത്രം, സമൂഹമോ വ്യക്തികളോ ഇടപെട്ടാൽ മതി .

അങ്ങനെയൊന്നും റമ്മുവിൽ നിന്നും ഇതുവരെ ആർക്കും ഉണ്ടായിട്ടില്ല . അങ്ങനത്തെ അനുഭവം ഒന്നും പറഞ്ഞു കേട്ടിട്ടുമില്ല ..

ഒരിക്കൽ റമ്മു ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു, പരാജയപെട്ടു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്!.

റമ്മു പഴയ മാഹി സ്പോർട്സിന്റെ മുൻപിലുള്ള മാവിൽ കെട്ടി തൂങ്ങാനുള്ള ശ്രമം നടത്തിയിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.

കയറുമായി റമ്മു മാവിൻ മുകളിൽ  കയറി, കെട്ടൊക്കെ കെട്ടിയതിനു ശേഷം, ഒറ്റ ചട്ടം താഴേക്ക് “പ്പതോംന്നു”  വീണുവെങ്കിലും?
റമ്മു തൂങ്ങി ആടിയില്ല !
റമ്മു മരിച്ചില്ല!!
റമ്മു രക്ഷപെട്ടു! ചെറിയ പരുക്കുകളോടെ!.

കാരണം കയറിന് നീളം കൂടുതലായതു കൊണ്ട്
റമ്മു രക്ഷപെട്ടു. ഇതിനെയാണ് മയ്യഴിക്കാർ റമ്മു അത്മഹത്യ ചെയ്യാൻ ശ്രമിച്ചത് എന്നു പറയുന്നത് .

ഇവിടെ ഞാൻ എന്റെ ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗിക്കുന്നു . എം. ടി. വടക്കൻ പാട്ടിലെ ചതിക്കാത്ത ചന്തുവിനെ അവതരിപ്പിച്ചതുപോലെ?.

എന്റെ ഭാഷ്യം റമ്മു ഊഞ്ഞാൽ കെട്ടാൻ നീള മുള്ള കയറുമായി മാവിൽ കയറുകയും, ആദ്ധ്യ കെട്ടുകെട്ടി അതിന്റെ ഉറപ്പു വരുത്താനായി കയറി
വലിച്ചു, രണ്ടാമത്തെ കെട്ടിനുള്ള നീളം അഡ്‌ജഡ്ജസ്റ്റ് ചെയ്യാനായി  നീള മുള്ള കയർ, വലിക്കാൻ പാകത്തിൽ വട്ടത്തിൽ ചുറ്റിയെടുത്തു താഴെ വീഴാതിരിക്കാൻ ചുറ്റിയെടുത്ത ഭാഗം റമ്മു കഴുത്തിലിട്ട്, രണ്ടു കൈയും ഫ്രീയാക്കി കെട്ടു മുറുകുമ്പോൾ താഴെ ബാലൻസ് തെറ്റി വീണതാണ്.

അതാണ് മയ്യഴിക്കാർ റമ്മു വിന്റെ ആത്മഹത്യയായി ചിത്രീകരിച്ചത് .

ഞാൻ വിശ്വസിക്കുന്നു റമ്മു ആത്മഹത്യക്കു ശ്രമിച്ചതല്ല, റമ്മു ഊഞ്ഞാൽ കെട്ടാൻ കയറിയതാണ്!

ഇതെഴുതുമ്പോൾ  എന്നെ ഓർ മിപ്പിച്ചതാണ് റമ്മുവിന്റെ
ഇഷ്ടക്കാരോട് ഈ യാഥാർഥ്യം അറിയിക്കാൻ ..

നെഗറ്റീവായി ചിന്തിക്കുന്നതിനേക്കാൾ നല്ലതല്ലേ? റമ്മുവിനെ സ്നേഹിക്കുന്ന നമുക്ക് പൊസറ്റീവായി ചിന്ദിച്ചു, നമ്മേ ചിരിപ്പിച്ച റമ്മുവിനെ ഓർക്കുന്നത് എന്ന കാര്യം

ഇതുപോലെ ഉള്ള കഥാ പാത്രങ്ങൾ മയ്യഴിയിൽ വേറെയും ഉണ്ട് . എഴുതാമോ എന്നറിയില്ല മറക്കാൻ ശ്രമിക്കുന്ന കാര്യം ആവിഷ്‌കാര സ്വാതന്ദ്ര്യം പറഞ്ഞു എഴുതുന്നത് ശരിയാണോ എന്ന ചോദ്ദ്യം എന്നോട് തന്നെ ചോദിക്കുന്നു?  അതിന്റെ ഉത്തരവും ഞാൻ കണ്ടെത്തി .

എന്റെ എഴുത്തു റമ്മുവിനു ഇഷ്ട്ടപ്പെടും തീർച്ച . റമ്മുവിന്റെ ഒര് പോരായ്മയും ഞാൻ എടുത്തുകാട്ടി വിമർശിച്ചിട്ടില്ല?

റമ്മുവിന്റെ ആത്മാവ് എവിടെയും പോയിട്ടില്ല വെള്ളിയാങ്കല്ലിലും ഇല്ല റമ്മു മയ്യഴിയിലെ തെരുവിലൂടെ വിശ്രമിക്കാൻ പഴയ പാതാറും സിമന്റു സീറ്റും അനക്സിന്റെ കൊലയും തിരഞ്ഞു അലയുന്നുണ്ടാവും . റമ്മു കണ്ട ഒന്നും ഇപ്പോൾ മയ്യഴിയിൽ ശേഷിപ്പായി ഇല്ല പള്ളിക്കും മാറ്റമുണ്ട് റമ്മു അകെ കൺഫ്യൂഷനിലാണ്

ഒരു പക്ഷെ റമ്മു എന്റെ കടലോര കഥകളിലൂടെയും മയ്യഴിയിലെ തെരുവിലൂടെയും ഞാൻ എഴുതിയ എഴുത്തു വായിച്ചുകാണും അതാണ് റമ്മു; …. റമ്മുവിനെ സ്നേഹിക്കുന്നവരിലൂടെ എന്നെ റമ്മുവിന്റെ കഥ പറയാൻ ഓർമ്മിപ്പിക്കുന്നത്

റമ്മുവിനെ പറ്റി എന്നോട് എഴുതാൻ പറഞ്ഞപ്പോൾ പേരിൽ എന്തെങ്കിലും പ്രത്യേകതയുണ്ടെങ്കിൽ അതുവെച്ചു തുടങ്ങാം എന്നുകരുതി ഗൂഗിൾ തപ്പി നോക്കി അപ്പോൾ മനസ്സിലായത് ഇതായിരുന്നു …

“കൗൺസിലിംഗ് പ്രൊട്ടക്ടർ” അല്ലെങ്കിൽ “പ്രശസ്ത പ്രൊട്ടക്ടർ”

ഇതായിരുന്നു അതിന്റെ അർഥം …

അങ്ങനെ വിശേഷണമുള്ള റമ്മുവിനെ  പ്രൊട്ടക്ട് ചെയ്യാൻ മയ്യഴിക്കു സാധിച്ചില്ല …
ചിലപ്പോൾ തോന്നും പേരിൽ എന്തിരിക്കുന്നു വെന്നു ?
പേരിടുന്നവർക്കു എന്ത് പേരും ഇടാം?

വിരൂപനെ സുന്ദരനെന്നു വിളിക്കേണ്ടി വരുന്നത് പോലെ !?
പിശുക്കനായ ആളെ ധർമപാലൻ എന്ന് വിളിക്കുംപോലെ?
ഒരു വിനയവും കാട്ടാത്ത ആളെ വിനയൻ എന്ന് വിളിക്കേണ്ടിവരുന്നത് പോലെ?
ഒരു മമതയും കാട്ടാത്തവരെ മമത എന്നു വിളിക്കേണ്ടിന്റെ ഗതികേട്?!…..

ആ പേരിന്റെ അർത്ഥമുള്ള റമ്മുവിനു ഒരു കൗൺസിലിംഗും കിട്ടാതെ? ഒരു പ്രൊട്ടക്ഷനും നൽകാതെ?
കുറെ ഓർമ്മകൾ മാത്രം മയ്യഴിക്കു നൽകി,  സ്വയം വേദനിച്ചതല്ലാതെ? ആരെയും വേദനിപ്പിക്കാതെ?
സ്വയം പരിഹാസ്സ്യനായി
ആർക്കുഎതിരെയും ഒരു പരാതിയുമില്ലാതെ? ആരോടും വെറുപ്പില്ല ?
എല്ലാവരെയും ചിരിപ്പിച്ചു?

റമ്മു യാത്രയായി ഇരുമീസ് കവാടത്തിനുള്ളിലേക്ക്…

ചിലപ്പോൾ തോന്നും റമ്മുവിനെ ഇങ്ങനെ ആക്കിയതിൽ മയ്യഴിക്കാർക്കും പങ്കില്ലേ എന്ന് ആ ചോദ്യം ഞാൻ  വായിക്കുന്നവരിലേക്കു ഇടുന്നു

റമ്മു പുരാണം
നിർത്തുന്നതിടോപ്പം…

ശ്രീനാരായണഗുരു സ്വാമികൾ പറഞ്ഞിട്ടില്ലേ…

“അവനവനു സുഖത്തിനായാചരിക്കുന്നത്
അപരന് സുഖമായ് ഭവിച്ചിടേണം” എന്നു.

അതായത് സ്വാർത്ഥ ലാഭേച്ഛയില്ലാത്ത കർമ്മങ്ങൾ…. എല്ലാം എനിക്കുമാത്രം മതി എന്ന ചിന്തയില്ലാത്ത കർമ്മങ്ങൾ ആണ് ധർമ്മം. അതാണ് വേദത്തിൽ…

“സത്യം വദ”… “ധർമ്മം ചര” എന്നു പറഞ്ഞിട്ടുള്ളത്…

ഇത്ര മാത്രം പറഞ്ഞു റമ്മു പുരാണം, എന്നെ വായിക്കുന്നവർക്ക് സമർപ്പിക്കുന്നു .

റമ്മുവിനോട് മയ്യഴിക്കാരുടെ പേരിൽഎന്റെ മാപ്പു .

എന്റെ പ്രണാമം …

റമ്മുവിനെ പറ്റി എഴുതാൻ എന്നോട് ആവശ്യപെട്ടവരോടെല്ലാം എന്റെ കൃതക്ഞ്ഞത… പ്രകാശൻ, വിജയൻ, അശോകൻ വിക്കീൽ. കുമാർ, അജിത്

എന്റെ എഴുത്തിനു സഹായിച്ച കുമാർ, സത്യൻ ജോണി, എന്നിവർക്ക് എന്റെ ഈ എഴുത്തു സമർപ്പിക്കുന്നു.

മഠത്തിൽ ബാബു ജയപ്രകാശ് ✍️  My Watsap Cell No : 00919500716709

മറ്റൊരു വിഷയവുമായി നാളെ…

Leave a Comment