മയ്യഴിയിലെ ലേലം വിളിയും അണ്ടർ ഇൻവോയിസിങ്ങും …

Reading Time Set 08 Minutes Maximum.

ഇതിനു മുൻപ് ഞാൻ റമ്മുവിന്റെ കഥയെഴുതുമ്പോൾ?  എന്റെ ഫ്രഞ്ച് കണക്ഷൻ വ്യക്തമാക്കാൻ ‘കൊട്ടക്ക്ന ഇൻസ്‌പെക്ഷൻനിൽ ജോലിക്കു ചേർന്ന വിവരം എഴുതികൊണ്ടു ബാക്കി വിവരം പിന്നീട് അവസരം വരുമ്പോൾ പറയാം എന്ന് പറഞ്ഞു നിറുത്തിയതാണ് .

ഇന്നത്തെ വിഷയത്തിൽ എന്റെ ജോലിയുടെ സമാനത ഉള്ളത് കൊണ്ടാണ് കൂടുതൽ വിശദീകരിക്കുന്നത് !  വിവരം ഞാൻ പറഞ്ഞുവല്ലോ ?

ജോലിയുടെ സ്വഭാവം പറഞ്ഞാൽ അത്ര എളുപ്പത്തിൽ ഒന്നും പലർക്കും മനസിലാക്കിയെടുക്കാൻ വിഷമമായിരിക്കും. ചുരുക്കി പറഞ്ഞാൽ വേൾഡ് ബേങ്ക്, ഐ. എം. എഫ്, എ. ഡി. ബി യുടെ നിർദ്ദേശ പ്രകാരം ചില രാജ്യങ്ങളിലെ ഇറക്കുമതിയും കയറ്റുമതിയും പൂർണമായും നമ്മുടെ പരിശോധനയുടെയും, മേൽ നോട്ടത്തിലും ആയിരിക്കണം.! വളരെ ഉത്തരവാദിത്ത പെട്ട ജോലി!

ജോലി പ്രധാനമായും അണ്ടർ ഇൻവോയ്‌സിങ്ങും! ഓവർ ഇൻവോയിസിങ്ങും! കണ്ടെത്തൽ ? അങ്ങനെ കണ്ടെത്തുന്ന വാല്യൂവിന്റെ ഒരു നിശ്ചിത ശതമാനം നമ്മുടെ കമ്പനിക്ക് ഉള്ളതാണ് . കൂടാതെ ചില ഡ്യൂട്ടി എക്സെമഷനു വേണ്ടി വില കൃത്യമായി ഇട്ടു എഛ്. എസ. കോഡുകൾ മാറ്റി മിസ്സ് ഡിക്ളറേഷൻ ചെയ്യും ! അതിലുടെയും ഒരു പാട് വെട്ടിപ്പ് നടത്തും, അതും കണ്ടെത്തേണ്ടത്   നമ്മുടെ ഉത്തരവാദിത്തപ്പെട്ടതിൽ ഉള്ളതാണ് .

നല്ല ശമ്പളം കിട്ടുന്ന ജോലിയാണെങ്കിലും വളരെ ഇൻവെസ്റിഗേറ്റേവായിട്ടുള്ള ജോലി !
ഇതിനൊക്കെ പുറമെ ഫിക്സ്ഡായി അഡ്മിനിസ്ട്രീവ് എക്സ്പെൻസായി വേറെയും തുക ലഭിക്കും . പ്രസ്തുത രാജ്യങ്ങളിലെ കസ്റ്റംസിന്, ഡ്യൂട്ടി സമാഹരിക്കുന്നതിൽ ഒരു പങ്കും ഇല്ലെന്നർത്ഥം!      

ആരാണോ എക്സ് പോർട്ടോ; ഇമപോർട്ടോ? ചെയ്യുന്ന ഫയൽ കൈകാര്യം ചെയ്യുന്നത് അവരുടെ ഉത്തരവാദിത്തമാണ് , അതിന്മേൽ ഉണ്ടാകുന്ന എല്ലാ ഹൽകുൽ ത്തുകൾക്കും.
മിക്ക ഫയലും 400 ശതമാനം 800 ശതമാനം ഒക്കെ അണ്ടർ ഇൻവോയ്സ്ഡ് ആയിരിക്കും . ചില മെഷ്യനറി ഹെവി എർത്തു മൂവ്മെന്റ് മിഷനുകൾക്കു 1500 ഉം 2000 ആം ശതമാനം അണ്ടർ ഇൻവോയ്‌സ്‌ ചെയ്യും!
വെറുതെ വിട്ടാൽ കസ്റ്റംസ് ചോദ്ധ്യവുമായി വരും . അപ്പ് ലിഫ്റ്റ് ചെയ്താൽ എക്സ്പോർട്ടർ പ്രശ്‌നമാക്കും .
ചുരുക്കി പറഞ്ഞാൽ നമ്മുടെ അവസ്ഥ മൃദംഗം പോലെയാ, രണ്ടു വശത്തുനിന്നും കോട്ടോടു കൊട്ട്!

ചില നിബന്ധനകളുടെ ബലത്തിൽ ഫയലുകളിൽ നാമ മാത്രമായ അപ്പ് ലിഫ്റ്റ് നടത്തി, ഫയലുകൾ ക്ളോസ് ചെയ്യുന്ന സമ്പ്രദായം യായിരുന്നു ആദ്യകാലങ്ങളിൽ .
വിവിധ രാജ്യങ്ങളിലുള്ള ഓഫീസുകളും ഇതേ സാംബ്രതായമായിരുന്നു സ്വീകരിച്ചിരുന്നത് .

എന്റെ കടന്നു വരവോടെ ഫയൽ പ്രോസസ്സ് ചെയ്യുന്ന രീതി അടിമുടി മാറി . കയ്യിൽ എത്തുന്ന ഓരോ ഫയലും അപ്പ് ലിഫ്റ്റ് ചെയ്തു വിടുന്നത് 700 – 800 ശതമാനം, മിഷനറി യാണെങ്കിൽ 1000 ത്തിനും മുകളിൽ അപ് ലിഫ്റ്റ് ചെയ്യുവാൻ തുടങ്ങി .
40 ശതമാനത്തിനു മുകളിൽ അപ്പ് ലിഫ്റ്റ് ചെയ്യുമ്പോൾ ജി. എം. ന്റെ അനുവാദം വാങ്ങിക്കണം.      

ഓരോ ഫയലും, ജി എം കൃസ്റ്റീൻ ഡാനിയൽ കാണണം എന്ന നിലയിലായി കാര്യങ്ങളുടെ പോക്ക് .     

ആദ്യ കാലങ്ങളിൽ വളരെ സമ്മർദ്ദങ്ങൾ എനിക്കും കൃസ്റ്റീൻ ഡാനിയലിനും ഉണ്ടായിരുന്നു . എന്റെ ഉറച്ച നിലപാടുകൾക്ക് മുൻപിൽ എക്സ്പോർട്ടർക്കോ ഇമ്പോർട്ടർക്കോ ഒന്നും ചെയ്യാനും പറ്റില്ല!.      

ഒടുവിൽ എക്സ്പോർട്ടേഴ്സ് നമ്മുടെ വഴിയിൽ വന്നു . അതൊക്ക വലിയ വലിയ വിഷയങ്ങളാണ് . ഞാൻ ഇത്രയും പറഞ്ഞത് മനുഷ്യൻ ഏറെ സ്വസ്ഥമായി ചിന്തിക്കുന്നത് ടോയ്‍ലറ്റിൽ വെച്ചായിരിക്കും എന്ന് എന്റെ ഒരനുഭവം സാക്ഷ്യപെടുത്താനാണ് .

എല്ലാവരുടെയും കാര്യം ഞാൻ അറിയില്ല എന്റെ അനുഭവമാണ് ഞാൻ നിങ്ങൾക്ക് മുൻപിൽ വിവരിക്കുന്നത് . നിങ്ങളുടെ അഭിപ്രായം തുറന്നു പറയാം …സംഭവം ഇങ്ങനെ ..

ഒരു ഫയൽ എന്റെ കയ്യിൽ എത്തി . അതിൽ വെളിപെടുതിയിരിക്കുന്ന സാധനങ്ങൾ മുഴുവൻ ഹൈ ഏൻഡ് സാധനങ്ങൾ എക്സ്പൻസീവ്‌ ക്രിസ്റ്റൽ ചാന്റലിയേഴ്‌സ്  , ലൈറ്റുകൾ, സ്വിച്ചുകൾ ഡോർ ലോക്കുകൾ, സാനിറ്ററി ഫിറ്റിങ്ങ്സുകൾ, ഷോവർ കുബിക്കുകൾ, ഫർണിച്ചറുകൾ, ക്രോക്കറികൾ,  ഒരു ആഡംബര വില്ലകളിൽ എന്തൊക്കെ വേണോ അതൊക്കെ .
കുട്ടത്തിൽ ആർ എ കേ സിറാമിക്‌സിന്റെ എക്സ് ളൂ സീവ് ഐറ്റങ്ങളും . എല്ലാം കൂടി യു എസ ഡോളർ 35000 ആണോ മറ്റോ ഡിക്ളയർ ചെയ്തിരിക്കുന്നു .

ഞാൻ അത് അപ് ലിഫ്റ്റ് ചെയ്തു എന്റേതായ മാർഗ്ഗങ്ങളിലൂടെ യഥാർത്ഥ പർച്ചേസ് ബില്ലുകൾ ഒരു ട്രിക് ഉപയോഗിച്ച് അത് കൈവശ പെടുത്തിയതാണ് . അതിന്റെ ഫോട്ടോകോപ്പി യൊക്കെയെടുത്ത . സാദാരണ പോലെ ഫയൽ അപ്പ് ലിഫ്ട് മെന്റ് രണ്ടുലക്ഷത്തിനും മേൽ ഡോളറായി ഉയർന്നു .
അപ്പ് ലിഫ്റ്റ് ചെയ്യുമ്പോൾ മിസ്സിസ് ഡാനിയൽ എന്നെ വിളിച്ചിട്ടു പറഞ്ഞു ബാബു ഇതു ഏതോ ഡിപ്ലമാറ്റിന്റെ ഫയലാണ് ശ്രദ്ദിക്കണം ! ഇല്ലെങ്കിൽ നമ്മുടെ ക്രെഡിബിലിറ്റിയെ തന്നെ ബാധിക്കും . എല്ലാ പ്രൂഫും ഉണ്ടല്ലോ ? ഞാൻ പറഞ്ഞു നോ പ്രോബ്ലം മാഡം ഗോ അഹഡ്ഡ് .
അവർക്കു എന്നെ വിശ്വാസമായിരുന്നു . ഞാൻ അപ്പ് ലിഫ്റ്റ് ചെയ്ത ഒരു ഫയലും ചോദ്ധ്യപ്പെട്ടതല്ലാതെ അമൻഡ ചെയ്യേണ്ടി വന്നിട്ടില്ല . നമ്മുടെ യൂണിറ്റ് മുഴുവൻ എന്റെ പേർ പ്രസിദ്ധമായി . കാരണം ലോകത്തുള്ള ഏതു ഓഫീസിനും ഇന്റർ ഓഫീസ് കോഡിനേഴണിലൂടെ ഓരോ പ്രൊഡക്ടിന്റെ എല്ലാ ഡീറ്റെയിൽസും കിട്ടി. അത്തരം സാധനങ്ങൾ അതാതു യൂണിറ്റുകൾ കൈകാര്യം ചെയ്യുമ്പോൾ ഞങ്ങളൂടെ യൂണിറ്റിന്റെ വില കോട്ട ചെയ്താണ് ഫൈനൽ വാല്യൂവിൽ എല്ലാവരും എത്തുക . അതിനു ചെറിയ നീക്കു പോക്കൊക്കെയുണ്ട് . ഫയൽ അപ്പ് ലിഫ്റ്റ് ചെയ്തു സാദാരണ പോലെ വീട്ടിൽ പോയി .

പിറ്റേന്ന് കാലത്തു ടോയലിറ്റിൽ പോയി ഏകദേശം ഒരു നാലു മണിയായിക്കാണും . ഞാൻ പുലർച്ചയ്ക്കു എഴുന്നേൽക്കും . ടോയ്‍ലറ്റിൽ ഇരുന്നാണ് ഓരോന്ന് ആലോചിക്കുക ? ഫയൽ അപ്പ്ലിഫ്റ്റ്‌ ചെയ്തതതും, അതിനോടനുബന്ധിച്ചു വരാൻ പോകുന്ന നുലാ മാലകളും, ഒക്കെ ചിന്തിക്കും? ചൊദ്ദ്യവും ;അതിനുള്ള ഉത്തരവും ഒക്കെ ഞാൻ കണ്ടെത്തും .

ഷവർ തുറന്നു വെള്ളം തലയിൽ വീണതെ ഓർമ്മ യുള്ളൂ ! നമ്മുടെ പഴയ ശാസ്ത്രജ്ഞൻ ആർക്കിമെഡസ് ഓടിയത് പോലെ ബാത്രൂമിൽ നിന്നും നനഞ്ഞുകൊണ്ടോടി ; ടെലിഫോൺ എടുത്തു മിസിസ് ഡാനിയലിന്റെ വിളിച്ചു . ഭാര്യ ചോദിക്കുന്നുണ്ട് നിങ്ങളരെയപ്പാ ഇത്ര രാവിലെ വിളിക്കുന്നത് എന്ന് ?
അന്ന് സെൽ ഫോണൊന്നും ഇല്ല ലാൻഡ് ലയിൻ മാത്രം . പുലർച്ചെ ഏകദേശം അഞ്ചു മണി ആയിക്കാണും . മിസിസ് ഡാനിയൽ ഫോണെടുത്തു . ഉറക്കചചുവടോടെ എന്റെ ശബ്ദം കേട്ടപ്പോൾ വൈ ബാബു “സൊ” ഏർളി ഞാൻ പറഞ്ഞു ! മാഡം ഒരബദ്ദം പറ്റിയിട്ടുണ്ട് ? വാട്ട് ഹാപ്പൺഡ് ?.
മേടം ഇന്നലെ അപ്പ് ലിഫ്റ്റ് ചെയ്ത ഫയലിൽ ഒരു കറൻസി കൺവെർഷനിൽ മിസ്റ്റിക്കായിട്ടുണ്ട് . ഞാൻ അസ്സസ് ചെയ്ത വാല്യൂ വീണ്ടും കൺവെർഷൻ റേറ്റ് പ്രകാരം മൾട്ടിപ്പില് ആയിട്ടുണ്ട് എന്ന് ?
സ്ത്രീ കൂളായി നോ പ്രോബ്ലം ബാബു !!
ദാറ്റ് ഫയൽ ഹാസ് നോട ഗോൺ എസ്റ്റർഡേ!!  ഡ്യൂ….ടു ….പുവർ കണക്‌റ്റിവിറ്റി . “സാബു” ഓർ “ക്ലാരിന” വിൽ സെൻറ് ടുഡേ !!
സൊ യു കാൾ ധം ; ആൻഡ് ഇൻഫോം ആൻഡ് ചേഞ്ച് ദ് കറൻസി  ടെമ്
അപ്പോഴാണ് ഒരു സമാദാനമായതു …

ഞാൻ പറഞ്ഞു വന്നത് ഒന്നുകൂടി ആവർത്തിക്കട്ടെ. നമ്മളിൽ പലരുടെയും ചിന്തകൾക്കും തീരുമാനം ഉണ്ടാക്കുന്നത്  രൂപം കൊള്ളുന്നത് രാവിലെ സ്വസ്ഥമാ യി ഒന്ന് ടോയിലറ്റിൽ പോയാൽ ആയിരിക്കും എല്ലാ ചിന്തകൾക്കും  ഇത് മറ്റുള്ളവരോട് പറയുന്നത് എന്തിനാണ് നമ്മൾ മടിക്കുന്നത്. ?
കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന പല പ്രശ്ങ്ങളെ പറ്റി സ്വസ്ഥമായി വിശകലനം ചെയ്യുത് ഒരു തീരുമാനത്തിൽ എത്തുന്നത് അതി രാവിലെ എഴുനേറ്റു ടോയ്‌ലറ്റിലും ബാത്ത് റൂമിൽ പോയാൽ ആയിരിക്കും . അവിടെ നിങ്ങളെ ബുദ്ദിമുട്ടിക്കാൻ ആരും വരില്ല . ചിലർ പത്രവുമായി പോവുന്നത് കാണാം , ചിലർക്ക് സിഗരറ്റു നിർബന്ധമായിരിക്കും . ടോയിലറ്റിൽ ചായയും സിഗരറ്റും പേപ്പറുമായി പോകുന്നവരും ഉണ്ട് . പേര് എഴുതുന്നതിൽ അനൗചിത്യം ഉള്ളത് കൊണ്ടാണ് എഴുതാത്തത് . ഇതും എന്റെ നിരീക്ഷണ വലയത്തിൽ പെട്ടതാണ് .

പത്രം എന്ന് പറഞ്ഞാൽ ആ ദിവസത്തെ പത്രം തന്നെ വേണ മെന്നില്ല ഏതു ജാംബവാന്റെ കാലത്തേ പേപ്പറായാലും മതി . ഒന്നും കിട്ടിയില്ലെങ്കിൽ പഞ്ചസാരയോ? ചായപ്പൊടിയോ? പൊതിഞ്ഞ പത്ര കഷ്ണങ്ങളായാലും മതി.  ചായയും സിഗരറ്റും! അങ്ങനെ പറ്റില്ല;         
നല്ല ചൂടുള്ള ചായയും സ്ഥിരം ബ്രാൻഡ് സിഗരറ്റും വേണം!.
എനിക്ക് ഇതൊന്നിന്റെയും ആവശ്യമില്ല! ആ വലിക്കുന്ന പഫ് എടുക്കുന്ന സമയത്തും, ആലോചിക്കാനുള്ള പ്രശ്നങ്ങൾ ഉണ്ടാവും എനിക്ക്.

ഇന്നലെ എഴുതിയതിനെ പറ്റി ആലോചിച്ചിരിക്കുമ്പോഴാണ് പഴയ കിണ്ണം മുട്ട് ഓർമയിൽ വന്നത് !. മിക്കവാറും ഒതേനൻ ചാൻ കിണ്ണം മുട്ടി വരുന്നത് പൊതു ലേലത്തിന്റെ അറിയിപ്പുമായി ആയിരിക്കും.
സർക്കാർ വക യുള്ള എന്ത്  ലേലവും ആവാം ?
ചിലപ്പോൾ തേങ്ങയുണ്ടാവും! റോഡരികിലുള്ള മരങ്ങൾ ഉണ്ടാവും കെട്ടിടങ്ങൾ ഉണ്ടാവും (ഇന്നല എഴുതിയ
ഉപ്പാല ലേല വിവരവും, ഒതേനന്ച്ചന്റെ കിണ്ണം മുട്ടലിലൂടെ അറിഞ്ഞതായിരിക്കാം അച്ഛൻ) അങ്ങനെ എന്തും?

ഇന്നലത്തെ പോസ്റ്റൊക്കെ കഴിഞ്ഞു, ഒന്ന് രണ്ടു അമന്റ്‌മെന്റും നടത്തി, ഇന്ന് എന്ത് എഴുതണം എന്ന് ചിന്തിക്കുമ്പോൾ ഒരു “ത്രെഡ്‌കിട്ടി”.! പിന്നെ നട്ടു ഇട്ടു പിരി കേറ്റാൻ ഞാൻ ഒട്ടും മോശമല്ലല്ലോ . പോരെ പിന്നെ പൂരത്തിന് .
രണ്ടു ടോയ്‍ലറ്റുള്ളത് കൊണ്ട് പ്രശ്നവും ഇല്ല ഇഷ്ടംപോലെ ആലോചിച്ചു പിരി ഇളക്കാനും, പിന്നെ പിരി കേറ്റാനും തുടങ്ങി . 
വിഷയം മയ്യഴി പാലം പൊളിച്ചത്നെ പറ്റി എഴുതിയിട്ടുണ്ട് ആ പൊളിച്ച പാലം എന്ത് ചെയ്തു എന്ന് ബാബു ? ഒരു വായനക്കാരന്റെ ചോദ്ദ്യം ? ഒന്നും എഴുതിക്കണ്ടില്ലല്ലോ ? 

ചോദ്യത്തിന്റെ പൊരുൾ എനിക്ക് പിടികിട്ടി ഉപ്പാല അച്ഛനല്ലേ ലേലത്തിൽ പിടിച്ചത് . ഇനി ഇതും അച്ഛൻ തന്നെയാണോ ? മരത്തിന്റെ ഭീം സൂക്ഷിച്ചത് പോലെ ഇരുമ്പു ഭീമും ഇപ്പോഴും വീട്ടിലുണ്ടോ എന്ന സംശയിച്ചു കാണും

ഉടനെ ഞാൻ പറഞ്ഞു ഉപ്പാല ലേലം ചെയ്തത് പോലെ ആക്രിക്കാർക്കു ലേലം ചെയ്തു കാണും!

അപ്പോഴാ അയാൾക്ക്‌ സമാദാനമായതു;

അയാളുടെ ദീർഘ ശാസത്തിൽ നിന്നും അത് എനിക്ക് മനസിലായി!

ഇതിന്റെ വിശദാംശങ്ങൾ എന്തെങ്കിലും കിട്ടുമോ എന്നറിയാൻ എന്റെ സ്ഥിരം വായനക്കാരും എന്നെ കൃത്യമായി വിലയിരുത്തി അഭിപ്രായം പറയുന്ന ആളെ വിളിച്ചു ഒന്നും അറിയാത്ത പോലെ ചില കുശലം പറഞ്ഞു ഈ ചോദ്ദ്യം എടുത്തിട്ടു … തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞപോലെ ….

ആൾ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു അതിനു നീ വേറെ എവിടെയും പോകേണ്ട ആ ആൾ ഞാനും കമ്പനിയുമാണെന്നു

അന്നത്തെ ലേലവിവരം എന്നെ അറിയിച്ചു .   
ആ കാലങ്ങളിലെ പൊതുവെയുള്ള 
ലേലത്തിന്റെ സ്വഭാവം എനിക്കറിയാവുന്നതു കൊണ്ട്,  പറയുന്നത് മുഴുവൻ ബ്ലാക്ക് ആൻഡ് വൈറ്റ് ആയി, എന്റെ മുൻപിലൂടെ തെളിയുന്നുണ്ടായിരുന്നു?
പൊളിച്ച പാലത്തിന്റെ ഇരുമ്പു ഭീമും, കോളവും, ഫ്ലാറ്റ് ബാറും, ഹെവി ഡ്യൂട്ടി നട്ടും, ബോൾട്ടും ഒക്കെ കൊണ്ടുള്ളതായിരുന്നു .
അതും ഫ്രഞ്ച് – ബ്രിട്ടീഷ് കാരുടെ  കാലത്തുള്ളത്?
ഇനിയും ഒരു നൂറു കൊല്ലം ഉപയോഗിക്കാൻ പറ്റിയതായിരിക്കും!

അല്ലെങ്കിലും നമ്മൾ അങ്ങനെയാണല്ലോ പ്രത്യേകിച്ച് മലയാളികൾ. തേങ്ങാ പറിക്കണം വിൽക്കണം എന്നല്ലാതെ അതിനു സമയ സമയങ്ങളിൽ  വളം ഇടണം എന്നും, നനയ്ക്കണമെന്നും  ഒക്കെ യുള്ള ബോദ്യമുണ്ടെങ്കിലും, ബോധ്യമുള്ളതൊന്നും ചെയ്യില്ല, ചെയ്തു ശീലവും ഇല്ല!  തേങ്ങ പറിക്കുമ്പോൾ കുറഞ്ഞാൽ ? അല്ലടോ  കുമാരാ;  ഞ്ഞി ശരിക്കും തേങ്ങ പറച്ചിനാ ? തേങ്ങയെന്താ ഇത്ര കുറവ് ?  നനക്കാത്തതും, പരിപാലിക്കാത്തതും പറയില്ല !

ജാലിയൻ കണാരൻ പറഞ്ഞത് പോലെ ഓല് വെടിവെക്കുക!!. അപ്പം നമ്മളോ? എന്ന് ചോദിച്ചപ്പോൾ?
കണാരൻ ഒന്ന് നോക്കി ഞ്ഞി എന്ത് ചോദ്ദ്യാടോ ചോയിക്കണ … ഓല് വെടിവെക്കുവാ ഞമ്മള് കൊള്ളുവ . പിന്നെല്ലാണ്ട് !

ആരോ ഏതോ തലമുറയിൽ പെട്ടവർ വെച്ച തെങ്ങുകളും, മാവുകളുമാണ്… നമ്മുടെ പണി പറിക്കുക, വിൽക്കുക തിന്നുക , തുറുക….

ഇതിനിരു മാറ്റം ഹരിതം മയ്യഴിയിലൂടെ ശ്രീ സജിത്ത് നാരായണനും ടീമും ! പുത്തലം ഗണശക്തിയുമൊക്കെ മുൻപിൽ നിന്ന് ജനങ്ങളെ കൊണ്ട് ചെയ്യിക്കുന്നുണ്ട്. ഗ്രുപ്പും തുടങ്ങിയിട്ടുണ്ട്.

എന്നാലോ എത്ര തവണ പറഞ്ഞാലും വേണ്ടുല അതിൽ കൊണ്ടോയി വെള്ളീച്ചയും, ഇല ചുരണ്ടി പിഴുവിനെയും, എന്തെല്ലാം കീടങ്ങളുണ്ടോ? അതൊക്കെ കൊണ്ടോയി കേറ്റും!  ഇടയ്ക്കു വിഷച്ചെടികളും കൊണ്ട് പോയി നടും! എത്ര പറഞ്ഞാലും വീണ്ടു വീണ്ടും നടും.!

അവസാനം രണ്ടും കല്പിച്ചു, സജിത്തിന്റെ അന്ത്യശാസനം! ആരെങ്കിലും ഇനിയും ഇത്തരം നശീകരണ പ്രവർത്തിയുമായി വന്നാൽ തൂക്കി കൊല്ലും.
എവിടെ ശരിയാവാൻ? വീണ്ടും വരും ഉഗ്ര വീര്യമുള്ള  വിഷച്ചെടിയുമായി.!!

പിന്നെ സജിത്ത് ഒന്നും നോക്കിയില്ല.! അപ്പീലിനും, ദയാ ഹരജിക്കും ഒന്നും കാത്തു നിൽക്കാതെ ആ ക്യാപിറ്റൽ പണിഷ്‌മെന്റു അങ്ങ് നടത്തി.!!

ഒരു വാദിക്കലും ഇല്ല ! ആവിഷ്‌ക്കാര സ്വാതന്ദ്ര്യ മില്ല! വിധിക്കു ശേഷമുള്ള അപ്പീലില്ല! ഒറ്റ വിധി!!. തനീ വിധി…!!

രജനീ കാന്ത് സ്റ്റയിലിൽ…!

വിഷയം മാറി പോവുന്നു… പാലം ലേല മാണല്ലോ? ചക്കയും മാങ്ങയും അല്ല നല്ല കാരിരുമ്പു.
ലേലം വിളിക്കാൻ  കമ്പനികളുണ്ടാക്കും “ടാറ്റയും”  !  “ബിർളയും” പോലുള്ള കമ്പനികളല്ല ? ലോക്കൽ കമ്പനികൾ.!! സിനിമയിലൊക്കെ കാണും പോലെ . 5 പേരുള്ള കമ്പനി, 10 പേരുള്ള കമ്പനി!

കൂടുതൽ പണം കയ്യിലുള്ളവർ ഒറ്റയ്ക്കും വിളിക്കും കമ്പനികൂടിയവർ കെട്ടിവെക്കാനുള്ള തുക പിരിച്ചെടുക്കും.! അതിന്റെ തോതനുസരിച്ചായിരിക്കും ലേലത്തിൽ നിന്നും കിട്ടുന്ന ലാഭ വിഹിതം പങ്കു വെക്കുക.
ഇതിൽ തന്നെ ചെറുകിട കമ്പനിയും വൻകിട കമ്പനികളും ഉണ്ടാവും.! ഇവർക്കൊന്നും; വിളിച്ചെടുക്കുന്ന ഇരുമ്പു വേണ്ടെന്നറിയാം! ഇതൊക്കെ അറിഞ്ഞു യഥാർത്ഥ ആവശ്യക്കാർ മാറി നിൽക്കും.

അവർക്കറിയാം, ലേലത്തിൽ പങ്കടുത്താൽ നാട്ടുകൂട്ടം കമ്പനി , വില കുട്ടി വിളിച്ചു കുളമാക്കുമെന്നു !
ഇത്തരക്കാരും രണ്ടോ – മൂന്നോ ഗ്രുപ്പ് ഉണ്ടാവും.!

ലോക്കൽ കമ്പിനി മിക്കവാറും അഡ്ജസ്റ്മന്റ് നടത്തി; ചുളു വിലക്ക് ലേലം ഉറപ്പിച്ചു. ലേലം സ്ഥിരപ്പെടുത്തി രേഖകളൊക്കെ ഒപ്പിട്ടു കഴിയുമ്പോഴേക്കും!
ഒറിജനൽ ലേലം വിളിക്കാർ ഒരു കോമ്പ്രമയിസിൽ എത്തി!

ലേലം കൊണ്ടവരുമായി ഒരു ചർച്ചയിലൂടെ ഒരു ഭീമമായ മാർജ്ജിനിട്ട് ലേലം കൈമാറും .
ലാഭം കിട്ടിയ തുക വീതം വെക്കും

അപ്രകാരം പി. ജി.  ആർ കമ്പനിക്കു  പത്തു ലക്ഷത്തോളം ലാഭം കിട്ടി എന്ന് പറഞ്ഞു കേട്ട്. 
കിട്ടിക്കാണും രണ്ടു ദേശങ്ങളെ? രണ്ടു രാജ്യങ്ങളെ?  തമ്മിൽ ബന്ധിപ്പിച്ച പാലങ്ങൾ ആണ് ലേലം ചെയ്തതു.!!

ഇതേ ആൾക്ക് ലേലത്തിൽ നഷ്ട്ടം  വന്നതും പറഞ്ഞു കേട്ടിട്ടുണ്ട്
ലേലത്തിൽ നഷ്ടമല്ല! ലാഭത്തിലുള്ള നഷ്ടം.!!

ഇത് പോലെ തന്നെയായിരുന്നു. പള്ളീ പെരുനാളിനുള്ള ചന്ത കെട്ടാനുള്ള മുനിസിപ്പാലിറ്റിയുടെ സ്ഥലത്തിന്റെ ലേലം വിളി.
ഒക്ടോബർ അഞ്ചാം തീയ്യതി പള്ളി പെരുന്നാളിന് കൊടിയേറിക്കഴിഞ്ഞാൽ പിന്നെ മുനിസിപ്പാലിറ്റിയുടെ  സ്ഥലം ലേലം വിളിയായി.
കമ്മീഷ്ണർ? മിത്രേട്ടൻ പിന്നെ മേസ്ത്രി മാരൊക്കെ മെഷറിങ് ടേപ്പും, ബുക്കും, പെൻഡലും ഒക്കെ ആയി 2 മീറ്റർ 3 മീറ്റർ അങ്ങനെ വിവിധ അളവുകളിൽ, ലേലം വിളി തുടങ്ങും ഇതിലും കമ്പനി തന്നെ, കൂട്ട് ഉത്തരവാദിത്തമുള്ള കമ്പനികൾ  ആയിരിക്കും!

ഓരോ വിളി നടക്കുമ്പോഴും കമ്പനികൾ കൂട്ടം കൂട്ടമായി മുഖത്തോടു മുഖം നോക്കും!  അത് അഡ്ജസ്റ്റ് മെന്റിനുള്ള നോട്ടമാ . ഇത് എനിക്ക് ! അടുത്തത് നിനക്ക് ! അപ്രകാരം സമാ സമത്തിലുള്ള ഒരഡ്ജസ്റ്റ്മെന്റു .
ഇവിടെയും ചുളുവിലയിൽ ലേലമുറപ്പിക്കും . ഓരോ വിളി കഴിഞ്ഞു അടുത്തതിലേക്ക് പോവുമ്പോൾ എഴുന്നള്ളത്തിന്റെ ഒപ്പരം ആള് പോവുന്നത് പോലെ തൃശൂർ പൂരത്തിനുള്ള ആളും ഉണ്ടാവും കൂടെ .

ഇതിനിടയിൽ വിളിച്ച സ്ഥലം കച്ചവടം ചെയ്യുന്നവർക്ക് വില പറഞ്ഞു ഉറപ്പിക്കുകയും ചെയ്യുന്നുണ്ടാവും
പാലം പോലെ ഭീമമായ തുക ഒന്നും ഇല്ല. ചെറിയ ചെറിയ വിളി ഒരു പരസ്പരം അഡ്ജസ്റ്മെന്റിലൂടെ? വിവിധ സ്ഥലങ്ങളിൽ നിന്നും വന്നു കാത്തു നിൽക്കുന്നവർ ക്കു അധിക തുക കൈ പറ്റി ലേലം അവർക്കു കൈ മാറും!

വലിയ വാശിയൊന്നും ഇല്ലാതെ. പോയിക്കൊണ്ടിരുന്നു ലേലത്തിന്റെ സ്വഭാവം പെട്ടെന്ന് മാറി തുടങ്ങി!!.

അങ്ങനെ വാശി കാട്ടി വിളിച്ച ഒരു റിട്ടയേർഡ് ഉദ്യഗസ്ഥന്റെ പോക്കറ്റ് കാലിയായ കഥയും കേട്ടിട്ടുണ്ട് .

ഇപ്പോൾ ലേലത്തിന്റെ രീതി തന്നെ മാറി! മുനിസിപ്പാലിറ്റിയും ആവശ്യക്കാരനും തമ്മിൽ നേരിട്ട് .
ലക്ഷങ്ങൾക്കാണ് ലേലം ഉറപ്പിക്കുന്നത് .

ഇങ്ങനെ ഒക്കെ യാണെങ്കിലും സ്ഥിരം കച്ചവടം ചെയ്യന്നവർക്കാണ് അവരുടെ കടയുടെ മുൻപിലുള്ള സ്ഥലം ഉപയോഗിക്കാനും; ആർക്കു വേണമെങ്കിലും താൽക്കാലിക ഷെഡ്ഡ് കെട്ടി കച്ചവടം ചെയ്യാനുമുള്ള അവകാശം!.
ഇതൊക്കെ ഞാൻ ഇവിടെ പറഞ്ഞത് ഇവിടെയും എന്റെ ജോലിയുടെ സ്വൊഭാവം പറഞ്ഞത് പോലെ അണ്ടർ വാല്യു ചെയ്തു സർക്കാരിനെ പറ്റിക്കുന്നുണ്ട് എന്ന് പറയുവാനായിരുന്നു .

ഇപ്പോൾ മുൻസിപ്പാലിറ്റി നേരിട്ട് ഇടപെട്ടത് കൊണ്ട് സർക്കാരിനെ ഇടനിലക്കാർക്കു പറ്റിക്കാൻ പറ്റുന്നില്ല..!!

കുർബാന കഴിഞ്ഞു ആളുകൾ പുറത്തേക്കു … പള്ളിയിൽ നിന്നും എന്തൊക്കയോ വിളിച്ചു പറയുന്നുണ്ട് . ജമന്തി വില്പനക്കാരും , മെഴുകു തിരി വില്പനക്കാരും , ആൾ രൂപ വില്പനക്കാരും . പള്ളയിൽ നിന്നും ആവർത്തിച്ച് മൈക്കിലൂടെ ഓർമി പ്പിക്കുന്നുണ്ട് ആരും ആൾ രൂപങ്ങൾ വാങ്ങി നേർച്ച പെട്ടിയിൽ ഇടരുത് എന്ന് . എവിടെ കേൾക്കാൻ . വിൽക്കുന്നവർ വിൽക്കും വാങ്ങുന്നവർ വാങ്ങും . ഇത് തുടർന്നപ്പോൾ ഒന്ന് രണ്ടു വളണ്ടിയർ മാര് വന്നു വില്പനക്കാരോട് പറയുന്നത് കേട്ട് . മര്യാദയ്ക്കു നിറുത്തിയിൽകെങ്കിൽ നിന്റെ കയ്യും കാലും പള്ളിക്കു നേർച്ച ചെയ്യേണ്ടി വരും എന്ന് . ഇത് കേട്ടപ്പോൾ മെല്ലെ പള്ളി പരിസരത്തു നിന്നും മാറി ഏതെങ്കിലും ഒരു കോണിൽ പോയി ആവശ്യക്കാരെ കണ്ടെത്തും .

വീണ്ടും അടുത്തൊരു വിഷയവുമായി നാളെ !!

മഠത്തിൽ ബാബു ജയപ്രകാശ് ✍️ My Watsap Cell Contact No: 0091 9500716709

2 Comments

  1. Coumar's avatar Coumar says:

    നല്ല രസമുണ്ടായിരുന്നു വായിക്കാൻ 👌👍🙏

    Like

    1. Babucoins's avatar Babucoins says:

      Thank you Kumar🙂

      Like

Leave a reply to Coumar Cancel reply