മയ്യഴിയിലെ സ്ഥലങ്ങളുടെ പഴയ കാല പേരിലൂടെ…

Time Set to Read 18 Minutes Approximately

മയ്യഴിയിലെ ചില പ്രദേശങ്ങൾക്ക് പേരുകൾ വരാനുള്ള സാദ്ദ്യതകൾ അന്വേഷിച്ചു കൊണ്ടുള്ള ഒരു ശ്രമം എന്റെ കണ്ടെത്തലുകളോട് വിയോജിപ്പുള്ളവരുണ്ടാകാം , അങ്ങനെയുള്ളവർ അവരുടെ അറിവുകൾ പങ്കുവെക്കുമെന്നുള്ള വിശ്വാസത്തോടെ ഈ കുറിപ്പ് എഴുതട്ടെ ….!

ചില കണ്ടെത്തുലുകൾ, ഞാൻ തിരിച്ചറിഞ്ഞ ചില നിഗമനങ്ങൾ ഇങ്ങനെ ഇതിൽ ചിലതു നിങ്ങൾക്ക് ചരിത്ര രേഖകളിലൊന്നും കണ്ടെത്താൻ സാധിക്കില്ല ഇത് എന്റെമാത്രം നിഗമനങ്ങളാണ്.

മൂപ്പന്റെ കോട്ട .

മൂപ്പൻ സായ്‌വിന്റെ കോട്ട . പൊതുവെ വിദേശീയരെ സായ്‌വ് എന്ന് വിളിച്ചുവരുന്നു അത് ബ്രിട്ടീഷുകാരായാലും ഫ്രഞ്ച് കാരായലും അവരിലെ മുതിർന്ന ഉദ്ദ്യോഗമുള്ള സായ്‌വ് … മയ്യഴിയുടെ മൂപ്പൻ!  മൂപ്പൻ സായ്‌വ് അദ്ദേഹം താമസിച്ചു ഭരിച്ച സ്ഥലം

ഇപ്പോൾ . R – A താമസിക്കുന്ന സ്ഥലവും, അനുബന്ധ ഓഫീസും , തൊട്ടടുത്തു തന്നെ മയ്യഴിയുടെ ചരിത്ര മ്യൂസിയവും .
പിന്നിൽ ഹില്ലോക്ക്. അതിൽ ഫ്രഞ്ച് ഭരണകൂടാതെ സാക്ഷ്യപെടുത്തികൊണ്ടു വലിയൊരു ലൈറ്റ് ഹൌസ്.      

മൂപ്പന്റെ കോട്ടയുടെ പുറത്തു കേപ്സ്യൂൾ ലിഫ്റ്റിന്റെ പരുവത്തിൽ ഒരു കാവൽ മുറി ഉണ്ടായിരുന്നു,

കവാടത്തിന്റെ ഇരുഭാഗങ്ങളിലായി കറുത്ത രണ്ടു പീരങ്കിയും. വെടിവെക്കാറുണ്ടോ എന്ന് ചോദിച്ചാൽ പണ്ട് വെടിവെച്ചിരുന്നു , പിന്നെ കുറേ ക്കാലം ഉണ്ടയില്ലാ വെടിവെപ്പുകൾ!

ഇപ്പോൾ അവിടെ ഉണ്ടയും ഇല്ല വെടിവെക്കാനുള്ള പീരങ്കിയും ഇല്ലേ ഒരുപക്ഷെ മ്യൂസിയത്തിൽ കാണുമായിരിക്കും. ആഫ്രിക്കക്കാരെ കാപ്പിരികളെന്നും പോർച്ചുഗീസുലരെ പറങ്കികളെന്നും വിളിച്ചുകേട്ടിട്ടുണ്ട്.

മയ്യഴിയുടെ മുൻ അഭ്യന്തരമന്ത്രി ശ്രീ വൽസരാജ്ന്റെ പരിശ്രമിത്തിലുട നേടിയെടുത്ത്, പഴയ അഡ്മിനിസ്റ്റേറ്റർ ഓഫീസ് പ്രവർത്തിച്ച ഓടിട്ട മൂന്നു മുറികെട്ടിടം സ്ഥലം എം. എൽ .എ യുടെ സന്ദർശക ഓഫീസായി രൂപപ്പെടുത്തിയിരിക്കുന്നു!.

അതെ തങ്ങളുടെ ജന പ്രതിനിധിയെ നേരിൽ കണ്ടു സംവദിക്കാൻ ജനങ്ങൾക്ക് അവകാശ പെട്ട സ്ഥലം. പ്രത്യക്ഷത്തിൽ ഇതിലെന്തിരിക്കുന്നു എന്ന് ചിന്തിക്കുന്നവരുണ്ടാവാം? അവരോട് ഒന്നും മറുത്തു പറയാനില്ല!

ഇതേ കോമ്പൗണ്ടിൽ വി. വി. ഐ. പി കൾക്കും ഔദ്യോതീക കാര്യങ്ങൾ ക്കു വരുന്ന ഉദ്യോഗസ്ഥർക്കും, മന്ത്രിമാർക്കും താമസിക്കാനുള്ള ആഢംബരം സൗധം നിർമിച്ചിട്ടുണ്ട്‌!

വാക്‌വേ (നടപ്പാത)

Ex. അഭ്യന്തരമന്ത്രി ശ്രീ വാൽസരാജ്ന്റെ മറ്റൊരു സ്വപ്ന പദ്ധതിയായ വാക്‌വേ . അവസാനഘട്ട പണി പൂർത്തീകരിച്ചു വരുന്നു. മറു ഭാഗത്തു മയ്യഴിയുടെ പേരും കീർത്തിയും ലോക ഭൂപടത്തിൽ തന്നെ സ്ഥാനം നേടിക്കൊടിക്കാൻ സാദ്ധ്യമായേക്കാവുന്ന ഒര് വൻ പദ്ധതി! ബാലാരിഷ്ടതകളോടെ വീണ്ടും പുനരാരംഭിച്ചിരിക്കുന്നു!

ജോലികൾ പൂർത്തീകരിച്ചു കഴിഞ്ഞാൽ വിദേശ നാണ്യം ഏറെ നേടിത്തരുന്ന നേരിട്ടും അനുബന്ധമായും ധാരാളം ആളുകൾക്ക് ജോലി സാദ്ധ്യത ഉണ്ടക്കിത്തരുന്ന ഒരു പദ്ധതി . എന്റെ കടലോര പംക്തിയിൽ കുറച്ചു എഴുതി ചേർത്തിട്ടുണ്ട്..

… വളരെ മനോഹരമായ മയ്യഴി! കടലിന്റെയും, പുഴയുടെയും, കഴുത്തിൽ കറുത്ത മുത്തും, സ്വർണവും, ഡയമണ്ടും, കുട്ടികലർത്തിയ മനോഹരമായ നെക്ലേസ് അണിഞ്ഞു നിൽക്കുമ്പോൾ? കാതിൽ ചുവന്ന കടുക്കൻ (സ്റ്റഡ്ഡ് ) കുടി ആയപ്പോൾ? ചുവന്നു പൊട്ടിട്ടു വെള്ളിനൂലിൽ ചിത്രപ്പണിയോടുകൂടിയുള്ള ഉടയാട ഉടുത്ത സുന്ദരിയെ പോലെ? തോന്നിപ്പിക്കും മയ്യഴിയമ്മയെന്നു കരുതുന്ന മയ്യഴിപ്പുഴയുടെ തീരം. (ചുവന്ന കടുക്കന്റെ വിശേഷം എന്റ ബ്ലോഗ് ഇൻട്രഡക്ഷനിൽ എഴുതിയിട്ടുണ്ട് അറിയാൻ താൽപ്പര്യമുള്ളവർക്ക് ലിങ്ക് ക്ലിക്ക് / കോപ്പി ചെയ്തു വായിക്കാം)

പാതാർ പഴയ പേരാണ് .
പാതയുടെ അരികിലൂടെ പോവുന്ന ആർ! (പുഴ) ഇപ്പോൾ ടാഗോർ പാർക്ക് .

.മയ്യഴിയമ്മയണിഞ്ഞ ഉടയാടയുടെ ബോർഡറിനൊപ്പം മുന്താണിയിൽ.. എം. മുകുന്ദേട്ടന്റെ ചരിത്ര പ്രസിദ്ധ നോവലായ, മയ്യഴിപ്പുഴയുടെ തീരങ്ങൾ എന്ന ക്ലാസ്സിക്ക് കൃതിയിലെ, കഥാപാത്രങ്ങളെ ആലേഖനം ചെയ്തിരിക്കുന്നു. , ഇതൊക്കെ നോക്കി ആസ്വദിച്ച് മൺ മറഞ്ഞ മയ്യഴി വിമോചന സമര സേനാനികളുടെ ആത്മാക്കൾ! ആ ചിത്രങ്ങളൊക്കെ നോക്കി വൈകുന്നേരങ്ങളിൽ അവിടെ എത്തുന്ന പലരോടും സംവദിക്കുന്നുണ്ടാവാം.?

ചലപ്പോൾ തോന്നും സ്വാതന്ദ്ര്യ സേനാനികളെ ഒരു മൂലയ്ക്ക് ഇരുത്തിയതാണോ എന്ന്?.

അങ്ങനെ പറയുന്നവരും കരുതുന്നവരും ഉണ്ട് ! 

അല്ല അവർ മയ്യഴിയമ്മയുടെ മുഘം നോക്കി; കടലമ്മയുടെ വാമൊഴിയിലൂടെ മുകുന്ദേട്ടൻ പറയാത്ത കഥ കേൾക്കാൻ വേണ്ടി; ചുവന്ന കടക്കനിട്ട രണ്ടു കാതുകൾ? കടൽക്കിസ്സയും – കരക്കിസ്സയും, ഫ്രഞ്ച് നാവികർക്ക് “ഡീ” കോഡ് ചെയ്തു കൊടുത്തത് പോലെ? മൊഴിമാറ്റി പറയുന്നത് ശ്രദ്ദിച്ചുകൊണ്ടു നിൽക്കാൻ ഇതാണ്‌ ഉചിതമായ സ്ഥലം തിരഞ്ഞെടുത്തതാണെന്നു അവർക്കു മനസിലായിരിക്കുന്നു!

ഇതൊന്നും എനിക്ക് കാണേണ്ട, എന്ന് കരുതി മര്യേൻന്റെ പ്രതിമ അങ്ങ് ദൂരേ ഒരിടത്തുണ്ട്!

മാര്യേൻ പ്രതിമ! എല്ലാം മനസ്സിലാക്കി മയ്യഴി അമ്മയുടെ കാൽക്കീഴിൽ, തന്റെ പൂർവീകർ ചെയ്‌ത തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ പൊറുക്കണം എന്നപേക്ഷച്ചു, അമ്മയുടെ കാൽതഴുകി, ഇപ്പോഴും അവിടെയുണ്ട്..

മയ്യഴി ഭരണകൂടവും, പഴയ ഫ്രഞ്ച് വിരോദം ഒന്നും കാണിക്കാതെ മയ്യഴി ജനതയും അഥിതി ദേവോഭവ എന്ന ആപ്ത വാക്ക്യം മുറുകെ പിടിചു!  അവരെ എല്ലാ പ്രൗഢിയോടും കൂടി ഒരു വിദ്വെഷവും ഇല്ലാതെ കുടിയിരുത്തി പരിരക്ഷിച്ചു പോരുന്നു ഇന്നും ..!

ഉപ്പാല (ഉപ്പു സൂക്ഷിക്കുന്ന കെട്ടിടം ഉണ്ടായിരുന്നു . അത് പൊളിച്ചു അവിടെ സർക്കാർ വക വിശ്രമ കേന്ദ്രം പണിതു , വീണ്ടുംപ്പുതുക്കി പണിത ഒര് കെട്ടിടം സഞ്ചാരികളെ സ്വീകരിച്ചു അവിടെ ഇപ്പോഴും ഉണ്ട്!

പഴയ ഉപ്പാല, മയ്യഴിയിലെ കടൽ സമ്പത്തായ മൽസ്യം, ഉണക്കി സംഭരിച്ചു, എക്സ്പോർട് ചെയ്തിരുന്നു! സിലോൺ ബർമ മുതലായ സ്ഥലങ്ങളിൽ അയക്കുന്ന മൽസസ്യ സംസ്കരണത്തി നാവശ്യമായ, ഉപ്പു ശേഖരിച്ചു സൂക്ഷച്ചതു കൊണ്ടായിരിക്കാം ഉപ്പാല എന്ന് പേർ വന്നത് !

അത് പൊളിക്കാൻ? കരാർ കിട്ടിയത് എന്റെ പിതാവിന്! (പുത്തൻ പുരയിൽ നാരായണൻ നായർ) . 
പൊളിച്ച അവശിഷ്ടങ്ങൾ കൊണ്ടാണ് അച്ഛൻ പണി കഴിപ്പിച്ച വീടിന്റെ മിക്ക മരപ്പണിയും നടത്തിയത്! ഒരു വലിയ മരത്തിന്റെ ഭീം അതെപടി വീട്ടിന്റെ ഉത്തരവും താങ്ങി, ഒരു മാറ്റവും ഇല്ലാതെ ഇപ്പോഴും എന്റെ തറവാട്ടിൽ ഉണ്ട് പഴയകാല ഫ്രഞ്ച് ശേഷിപ്പായി .

അനക്സ് കെട്ടിടം . എന്ത് ഉദ്ദേശത്തോടെയാണോ ഫ്രഞ്ചുകാർ മയ്യഴിയെ കീഴ്പെടുത്തിയത്? അതു സാദ്ധ്യമാകും വിധം കിഴക്കൻ മലയോരങ്ങളിലെ സുഗന്ധ വ്യഞ്ജനങ്ങൾ, മലഞ്ചരക്കുകൾ സൂക്ഷിച്ചത് കെട്ടിടമാണെന്നു പറഞ്ഞു കേൾക്കുന്നു !

പിൽക്കാലത്തു ലെബോർദ്ധനെ കോളേജിന്റെ? അനുബന്ധ കെട്ടിടമായി ഉപയോഗിച്ച്! അനക്സ് എന്ന പേർ അത് സാക്ഷ്യപ്പെടുത്തുന്നു

ഈ കെട്ടിടം പൂർണമായും പൊളിച്ചു, അവിടെ മഹാത്മാ ഗാന്ധി യുടെ ഓർമ പുതുക്കി ഒരു പ്രതിമ സ്ഥാപിച്ചു , ചെറിയ ഉദ്ധ്യാനം ഉണ്ടക്കി സംരക്ഷിച്ചിരിക്കുന്നു . ഇപ്പൊൾ സ്റ്റാച്വ് ജങ്കഷൻ. ആയി അറിയപ്പെടുന്നു . ശരിയായ രീതിയിൽ പരിപാലിച്ചാൽ ഇതിലും മനോഹരമായി അതിനെ നിലനിർത്താം !

മയ്യഴിപ്പാലം .
ഒരു പഴയ ഇരുമ്പു പാലം തൂണുകൾ അതെ പടി നിലനിർത്തി പാലം പുതുക്കി പ്പണിതു വീണ്ടും പുതുക്കിപ്പണിയാണോ പൊളിക്കണോ? എന്ന സംശയത്തിൽ അറ്റകുറ്റ പണി നടത്തി നിലനിർത്തി പോരുന്നു. മയ്യഴിയെയും  കേരളത്തെയും ബന്ധിപ്പിക്കുന്ന ഒരേ ഒര് റോഡു മാർഗമുള്ള കണ്ണി .

ഇനിയും ഒര് വിഭജനം ഉണ്ടായി പ്രാധാന മന്ത്രിയോട് റെയിൽവേ പാലം വീണ്ടും റോഡ് ഗതാഗതത്തിനു തുറന്നു തരുവാൻ വേണ്ടി പറയാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കട്ടെ ! (വിശദമായി അടിയിൽ എഴുതി ചേർത്തിട്ട്ണ്ട്)

ഇതിനടുത്തു തന്നെ തിലക് സ്പോർട്സ് ക്ലബ് സ്ഥിതിചെയ്യുന്നത് കൊണ്ട്! തിലക് ജംക്ഷൻ എന്നും അറിയുന്നുണ്ട് . എങ്കിലും പാലം എന്ന പൊതുവെ അറിയപ്പെടുന്നു! തെറ്റിദ്ധാരണയൊന്നും വേണ്ട ഈ പേരിൽ ഒരു വിമാനത്താവളം നമുക്ക് ഉണ്ടായിരുന്നു ആ പാലം അല്ല ഈ പാലം.

പള്ളി മൈതാനം
ചെറിയ ഒരു കളിസ്ഥലം, എതിർവശം സെന്റ്‌ തെരേസാ ദേവാലയവും . അത് കൊണ്ട് പള്ളി മൈതാനി എന്ന് വിളിക്കുന്നു . ചെറിയ – ചെറിയ മീറ്റിങ്ങുകൾ, സെന്റ്‌ തെരേസ ഉത്സവ സമയം, താൽക്കാലിക ചന്തകളൊക്കെ നടത്താൻ ഉപയോഗിക്കുന്നു . മാഹി സ്പോർട്സ് ക്ലബ്ബും, സ്‌കൂളുകളും ബാറ്റ് മന്റൻ ടൂർണമെന്റ് മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ടായിരുന്നു

പ്ലാസ ദ് ആംസ് . മയ്യഴിയിലെ മൈതാനത്തെ ഈ പേരിലാണ് ഇന്നും അറിയപ്പെടുന്നത് . പൊതു ഉപയോഗത്തിനുള്ള വിശാലമായ ഈ സ്ഥലം ഇപ്പോൾ മഹാത്മാ ഗാന്ധി ഗവർമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ഉടമസ്ഥതയിൽ ആണെന്ന് തോനുന്നു . ഒരു പക്ഷേ സ്വാതന്ദ്ര്യ ദിനത്തിലും, റിപ്പബ്ലിക് ദിനത്തിലും പരേഡ് നടത്തുന്നത് കൊണ്ടായിരിക്കാം ഈ പേർ നൽകിയത് !. ഫ്രഞ്ചു ഭരണ കാലത്തും ഇവിടെ തന്നെയായിരിക്കും ഒരു പക്ഷെ ഇത്തരം പരിപാടികളൊക്കെ നടത്തി പോന്നിരുന്നത് .

പാറക്കൽ
പറയുള്ള ചെറിയ ഒരു പ്രദേശം. മൽസ്യ മാർക്കറ്റും അതിനു തൊട്ടുള്ള വീടുകളും . പടിഞ്ഞാറു തിരിഞ്ഞു കടൽ ഭാഗത്തെക്കു ഇറങ്ങുമ്പോൾ രണ്ടുവശവും പാറകൾ . അതിലാണ് വീടുകൾ വെച്ചിരിക്കുന്നണ് വലതു ഭാഗത്തുള്ള വലിയപുരയിൽ തറവാട്ടിനെ ഞാൻ കടൽ വിശേഷങ്ങളിൽ എഴുതി ചേർത്തിട്ടുണ്ട്! പാറകൾ നിറഞ്ഞ സ്ഥലം അതുകൊണ്ടു? പാറക്കൽ എന്ന് അറിയപ്പെടുന്നു
നേരെ പോയാൽ
പൂഴിത്തല .
കോഴിക്കോടിന്റെയും, മയ്യഴിയുടെയും ഒരു ബോർഡർ . അരയ സമുദായത്തിന്റെ ചെറിയ ഒരു ശ്‌മശാനം ഉണ്ടായിരുന്നു . ആ അറ്റവും, പ്രദേശവും പൂഴിയായതുകൊണ്ടു പൂഴിയുള്ള സ്ഥലം കാലക്രമത്തിൽ പൂഴിത്തലയായി മാറിയതായിരിക്കാം .

ചൂടിക്കോട്ട .
പണ്ട് കാലങ്ങളിൽ റെയിൽവേസ്റ്റേഷൻ റോഡിലൂടെ വന്നു, ആദ്യത്തെ ജംക്ഷനിൽ ഇപ്പോൾ അത്ർത്ഥി എന്നവിളിപ്പേരിൽ അറിയപ്പെടുന്ന സ്ഥലത്തുനിന്നും ഇടത്തോട്ടു തിരിഞ്ഞു; നേരെ വന്നു മുട്ടുന്ന സ്ഥലത്തു നിന്നും ഒരു ചെറിയ ഇടവഴി (എന്റെ വീടിന്റെ കിഴക്കുഭാഗത്തു കൂടി നേരെ പോയി വലതു തിരിഞ്ഞു വീണ്ടും ഇടത്തോട്ടു തിരിഞ്ഞു; കറപ്പയിൽ വീടിന്റെ സൈഡിൽ കൂടി, ആണിയിൽ രാഘു മാസ്റ്ററുടെ പറമ്പ്ന്റെ ഒരു ഭാഗം ക്രോസ്സ് ചെയ്തു!, കണ്ടിത്തായ സ്‌കൂളിനരികിലൂടെ? കേളപ്പൻ നായരുടെ കടയുടെ അടുത്തു കയറുന്നതു വരെ ഫ്രഞ്ച് ഭരണ പ്രദേശമായി കണക്കക്കിയിരുന്നു എന്ന് കേൾക്കുന്നു!.
സ്വാതന്ദ്ര്യം കിട്ടിയതിനു ശേഷവും, മയ്യഴി പ്രദേശം ഫ്രഞ്ച് സർക്കാരിന്റെ അധീനതയിൽ തന്നെ തുടർന്ന് പൊന്നു!

ഈ കാലത്തു മഹാജന സഭയുടെ സമ്മർദ്ദ തന്ത്രമോ? അല്ലെങ്കിൽ ഫ്രഞ്ച് ഭരണകൂടത്തിന്റെ സ്ഥലത്തിന്റെ അതിർ; നിർണയിക്കുന്നതിൻറെ ഭാഗമായോ? അതിരുകൾ ചൂടിയും കയറും കൊണ്ട് കെട്ടി സംരക്ഷിച്ചിട്ടുണ്ടായിരിക്കാം!

ഒരു കാര്യമറിയാം? മയ്യഴിയിൽ ഫ്രഞ്ച് സർക്കാർ! മയ്യഴിയിലൂടെ വാഹനം കടന്നു പോകുന്നതിനു, ചുങ്കം പിരിച്ചതായി രേഖയിലുണ്ട് എന്ന് തോനുന്നു . (അതിന്റെ പിൽക്കാല അവകാശം പുത്തൻ പുരയിൽ രാഘവൻ നായർക്ക് ഉണ്ടായിരുന്നതായി ഒരു ഓർമ ? സ്ഥിരീകരണമില്ല)
ഇതിനെ മറികടക്കാൻ മഹാജന സഭ പ്രവർത്തകർ ശ്രീ. ജവഹർലാൽ നെഹ്റുവിനോട് അഭ്യർത്ഥിച്ചു;! മയ്യഴിയെ പൂർണമായും ഒഴിവാക്കിക്കൊണ്ടു, മയ്യഴി റെയിൽവേ പാലത്തിലൂടെ ഒരു റോഡ് പണിതു തരുവാൻ അഭ്യർത്ഥിക്കുകയും,! അത് പ്രകാരം അഞ്ചോ – ആറോ മാസം കൊണ്ട്, ശ്രീ നെഹ്റുവിന്റെ കൽപ്പന പ്രകാരം റോഡ് നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തതായി പറയപെടുന്നുണ്ട് . ശരിയാവാനാണ് സാദ്ധ്യത ഏറെ?. കാരണം ഈ കാലങ്ങളിൽ ടൗൺ ബസ്സ് സർവീസ് മാത്രമായിരുന്നു മയ്യഴി ടൗണിലൂടെ കടന്നു പോയിരുന്നത് . ദീർഘ ദുര ബസ്സുകളൊക്കെ മയ്യഴി റെയിൽ പാലത്തിലൂടെയായിരുന്നു പൊയ്ക്കൊണ്ടിരുന്നത്.

അടുത്തുള്ള സ്ഥലത്തു” മല” പോലെ ഓല സൂക്ഷിച്ചത് കൊണ്ട് മണ്ടോളയായും അറിയപെട്ടതായിരിക്കാം . (മൌണ്ട് – മല ) മൌണ്ട് പോലെ ? ഓലയും കോട്ടപോലെ? ചൂടിയും സൂക്ഷിച്ചപ്പോൾ! പിൽക്കാലത്തു ചൂടിക്കോട്ടയും, മണ്ടോളയും ആയതാവാം .

ഓറഞ്ചു
നല്ല മുഴുത്ത നാടൻ ഓറഞ്ചു പൊളിച്ചാൽ ഉള്ളിൽ 11 സെഗ്‌മെന്റു (അല്ലി) കാണും അതിനു ആറു – അഞ്ചു എന്ന് പറഞ്ഞു ഓറഞ്ചാക്കിയതും
പോലെ മണ്ടോളയും, ചുടിക്കോട്ടയും ആയതാവാം .

എന്റെ കടലോര വിഷയങ്ങളിൽ മയ്യഴിയിലെ പച്ചമത്സ്യവും, ഉണക്ക മൽസ്യ വ്യാപാരത്തെ പറ്റി വിശദമായി പറഞ്ഞിരുന്നു .
അഴിയൂർ കേന്ദ്രീകരിച്ചു, ചൂടി, കയർ നിർമാണ മേഖലാ കുടിൽ വ്യവസായം പോലെ നല്ലരീതിയിൽ നടന്നിരുന്നു . എന്റെ ഓർമയിൽ കക്കടവ് ! നടേമ്മൽ സ്‌ക്‌ളിന്റടുത്തു നിന്നൊക്കെ വീടുകളിൽ വെച്ച് ചൂടി കയർ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് . ബ്രിട്ടീഷുകാരിൽ നിന്നും ഭാരതം മുക്തമായതോടെ! മയ്യഴി ഫ്രഞ്ച് ഭരണത്തിൻ കീഴിലും . ഒരു ഭാഗത്തു മയ്യഴി വിമോചന സമരം മൂലം പലർക്കും മയ്യഴിയിൽ പ്രവേശിക്കുവാനോ തിരിച്ചു ഇന്ത്യൻ യൂണിയൻ ഭാഗത്തേക്ക് പോക്കു വരവിന് ഉപരോധവും . അതുവരെ മൽസ്യമേഖലയ്ക്കു വേണ്ടിയിരുന്ന ചൂടി, കയർ, മെടഞ്ഞ ഓല മുതലായവയുടെ ദൗർലഭ്യം ഉണ്ടാവുന്നത് മറികടക്കാൻ ? ഈ ഭാഗങ്ങളിൽ വ്യാപകമായി ചൂടി, കയർ, ഓല മൊത്തമായി സൂക്‌ഷിച്ചു, സൗകര്യത്തിനു മയ്യഴിയിലേക്കു കൊണ്ട് പോയിരിക്കാം .

എപ്പോഴും ചുടിയും, കയറും, ഓലയും ഒക്കെ സൂക്ഷിക്കുന്നതിനാൽ ചൂടിയുടെ കോട്ടയായും , . (മൌണ്ട് – മല ) മൌണ്ട് പോലെ ? ഓലയും!! അനുബന്ധമായി ഈ കഥ ഉണ്ടാക്കി നമുക്ക് ആ പേരിനെ സ്ഥിരീകരിക്കാം

പുത്തലം. ഈ ക്ഷേത്ര പ്പറമ്പിൽ പല ഭാഗത്തും ചെമ്പകം പൂത്തു നിൽക്കുന്നത് പതിവു കാഴ്ചയായിരുന്നു! ചെമ്പകം പൂത്ത സ്ഥലം ? പിന്നീട് പുത്തലം ആയതായിരിക്കാം! അതിനടുത്തുള്ള വീടിനു ഇപ്പോഴും ചമ്പോച്ചെട്ടിലേ വീട് എന്ന് തന്നെ വിളിക്കുന്നു .

വിശാലമായ സ്ഥലത്തു, പൂത്ത ചെമ്പകപ്പൂവുകൾ താലത്തിൽ വെച്ചത് പോലെ തോന്നി.. പൂതാലത്തിൽ വെച്ചത് പോലെ? എന്ന് പറയുന്നത് പിൽക്കാലത്തു ഭാഷയുടെ വകബേദം വന്നു പുത്തലം ആയതും ആവാം.!

ഓടത്തിനകം . ഓട പോലെ യുള്ള (ഇടുങ്ങിയ) വഴി അത് ഓടത്തിനകം ആയതായിരിക്കാം . ആനവാതുക്കൽ . അവിടെ വലിയൊരു വാതിൽ കവാടമുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്!ആനയെക്കാൾ ഉയരമുള്ള വാതിൽ, ആന വലിച്ചാലും നീക്കാൻ പറ്റാത്ത വാതിൽ ! അത് പിന്നീട് ആന വാതുക്കൽ ആയതാവാം !

വളവിൽ വിശാലമായ കടൽ പടിഞ്ഞാറു നിന്ന് പുഴയോരത്തേക്കു വളഞ്ഞു പോവുന്നത് കൊണ്ട് വളവിൽ എന്നു വിളിക്കുന്നതായിരിക്കാം. ആ ഭാഗത്തു നിന്നും നോക്കുമ്പോൾ ഭൂമിയും കുന്നും വളഞ്ഞു നിൽക്കുന്നത് സങ്കൽപ്പച്ചാൽ അമ്പും വില്ലും കുലച്ചു നിൽക്കുന്നത് പോലെയും തോന്നും . (വളഞ്ഞ വില്ലു ) ശ്രീ കുറുമ്പ ഭഗവതി തന്റെ വിശ്വാസികളെ സംരക്ഷിക്കാൻ എപ്പോഴും ജാഗരൂകയായി കാവൽ നിൽക്കുന്നു എന്നു വേണമെങ്കിലും സങ്കല്പിക്കാം . പിന്നീട് മൊഴി മാറ്റത്തിലൂടെ വളഞ്ഞ വില്ലു വളവിൽ ആയതും ആവാം

അതിർത്തി .
മയ്യഴിയും കേരളത്തിൽ സ്ഥിതിചെയ്യുന്ന റെയിൽവെസ്റ്റേഷനിൽ നിന്നും വരുന്ന ക്രോസ്സ് (+) ജംക്ഷൻ! അത് അതിർത്തി എന്ന പേരിൽ അറിയപ്പെട്ടു .
അവിടെനിന്നു നേരെ വടക്കോട്ടു നടന്നാൽ

താത്ത കുളം .

ടാറ്റ ഗ്രൂപ്പിന്റെ ഒരു കമ്പനി സോപ്പ് നിർമ്മാണത്തിനായി മയ്യഴിയെ പരിഗണിച്ചുവെന്നും അതിനാവശ്യമായ ജലസ്‌ത്രോതസ്സ്‌ ഉണ്ടോ എന്നറിയാൻ മഞ്ചക്കൽ പ്രദേശത്തു കുളം കുഴിച്ചു. വെള്ളം ലഭിച്ചെങ്കിലും പിന്നീട് അതിനു തുടർച്ചയുണ്ടായില്ല . എങ്കിലും ആ പ്രദേശം ഇപ്പോഴും അറിയപ്പെടുന്നത് താത്തക്കുളം എന്നപേരിൽ തന്നെ !.ടാറ്റ കുഴിച്ചകുളം … വാ മൊഴിയിലൂടെ ലോപിച്ചു.. ലോപിച്ചു താത്തക്കുളമായി പിന്നീട് അറിയപ്പെട്ടു തുടങ്ങി … എല്ലാം വാമൊഴിയിലൂടെ.. കാലം പോകെ അത് പി ഡബ്ല്യൂ വകുപ്പിന്റെ കീഴിലാക്കി ജല വിതരണം നടത്തിയതോർക്കുന്നു l.

അവിടെ നിന്ന് വീണ്ടും മുൻപോട്ടുപോയാൽ

മഞ്ചക്കൽ .
പാറയുടെ മുകളിൽ നിന്നും നോക്കിയാൽ പുഴയിലും ചിലപ്പോൾ കരയിലുള്ള പാറയുടെ ചില ഭാഗങ്ങളും വേലിയിറക്കത്തിൽ മഞ്ഞ പായൽ പോലെ കാണപ്പെടും . അതിനെ അന്ന്വർത്ഥ മാക്കി, മഞ്ഞക്കല്ലു എന്നത് മഞ്ചക്കൽ ആയതായിരിക്കാം .

വീണ്ടും മുൻപോട്ടു പോയാൽ

മുണ്ടോക്കു പ്രദേശം .
ഒരു ഭാഗം കുന്നും, മറുഭാഗം പുഴയും . അത് പോലെ തന്നെ പുഴയുടെ അങ്ങേ കരയും . എന്റെ ബോദ്ധ്യത്തിൽ തെളിയുന്നത്
മൂൺ (ചന്ദ്രൻ) ഡോക്ക് ചെയ്യന്നത് വളരെ വെക്തമായി രണ്ടു ഭാഗങ്ങളിൽ നിന്നും സൂഷ്‌മം കാണാം . നോയമ്പ് കാലങ്ങളിൽ മൂണിനെ നോക്കി ദിവസം കണക്കാക്കി മാസപ്പിറവി കൃത്യമായി നിർണയിക്കാൻ പ്രദേശത്തു നിന്നും സാദിച്ചിരിക്കണം!
അത് പോലെ ഹിന്ദുക്കൾ പല ആചാരങ്ങളും ചന്ദ്രനെ നോക്കിയായിരുന്നു തിട്ടപ്പെടുത്തുന്നത് (പൗർണ്ണമിയും അമാവാസിയും)

മൂൺ ഡോക്ക് ഇതു പിന്നെ ചുരുങ്ങി മുണ്ടൊക്കായതാവാം .

മരുന്നറ കുന്നു ഇപ്പോഴത്തെ ആശുപത്രി സ്ഥിതിചെയ്യുന്ന ഉയർന്ന സ്ഥലം! പ്രദേശം പണ്ടും ആശു പത്രി തന്നെയായിരുന്നു . മരുന്നുസൂക്ഷിക്കുന്ന സ്ഥലം (മരുന്നറ ) ഈ പ്രദേശത്തിന് മരുന്നറ കുന്നു എന്ന് പറയപെട്ടിരുന്നു .

മരുന്നറ കുന്നിനെ പറ്റി മറ്റൊരു ആധികാരികമായ അറിവ് കൂടി ലഭിച്ചു! അത് കുടി പങ്കുവെക്കുന്നു!!. അദ്ദ്യകാലങ്ങളിൽ അവിടെ ഒരു കോട്ടയുണ്ടായിരുന്നു വെന്നും? അവിടെ പടയൊരുക്കത്തിനുള്ള വെടിമരുന്നുകൾ സൂക്ഷിച്ചിരുന്നു വെന്നും? കൂടാതെ ചെറിയ ഒരു ആശുപത്രിയും സ്ഥിതിചെയ്തിരുന്ന . പിൽക്കാലത്തു ആശുപത്രിയുടെ വിപുലീകരണവുമായി ബന്ധപെട്ടു നിർമാണ പ്രവർത്തികൾ നടത്തുമ്പോൾ? ഇതിന്റെയൊക്കെ അവശിഷ്ട്ടം, ഈ പറയുന്നതിനെ സാധൂകരിക്കും വിധം കണ്ടെത്തി എന്നും പറഞ്ഞു കേൾക്കുന്നു!. അതിനായിരിക്കാം കൂടുതൽ ആധികാരികത.!

സെമിത്തെരി റോഡ്
രണ്ടു ശ്‌മശാനങ്ങളിലേക്ക് പോകുന്ന റോഡ് ആയതു കൊണ്ട് സെമിത്തെർ എന്ന ഫ്രഞ്ച് നാമം നൽകി ഇരിക്കാം (സെമിത്തെരി – ശ്‌മശാനം)

ആധികാരികമായ രേഖകകൾ പലതിനും ഇല്ല . ചിലതൊക്കെ പറഞ്ഞറിവ്. കുറെ എന്റെ ബോദ്യത്തിലുള്ള കണ്ടെത്തലും
ഒരു കാര്യമറിയാം?

മയ്യഴി . മെയ്യിലുള്ള മിഴി . (കണ്ണ് )
അഴിമുഖത്തു, സിന്ദുര പൊട്ടു തൊട്ടു  കടക്കുന്നത് ? മുഖം നോക്കി കൊണ്ട്
ആ മുഖം, അഴി മുഖം! കടലും – പുഴയും ചേരുന്ന സ്ഥലം! . എല്ലാം ചേരുമ്പോൾ മെയ്യും + മിഴിയും! പിൽക്കാലത്തു മയ്യഴിയായതാവാം . എല്ലാം ഒരു തരം തോന്നൽ . (ILLUSION)
ഇങ്ങനെയൊക്കെ എഴുതിയതിന്റെ പേരിൽ എന്നെ ട്രോളാൻ വരരുത്‌ !   എന്റെ ആവിഷ്‌ക്കാര സ്വാതന്ദ്ര്യം ഞാൻ പൂർണ്ണമായും എന്നെ ബോദ്ധ്യ പെടുത്തി നിങ്ങളുടെ അഭിപ്രായത്തിനായി ഇന്നത്തെ കുറിപ്പ് സമർപ്പിക്കുന്നു!

നിങ്ങളുടെ അറിവ് പങ്കുവച്ചാൽ ഇതൊക്കെ വലിയ അറിവായി നിലനിൽക്കും .

നാട്ടറിവ് അങ്ങനെ പലതും ഉണ്ട് . കയ്യല് , കുയ്യല് , പിഞ്ഞാണം , കോപ്പ , ബസി , ഉലക്ക, ഉരൾ, മുറം, കിണ്ടി, കിണ്ണം, ഉരി, നാഴി, ഇടങ്ങഴി, പറ , റാത്തൽ, കോലളവ് അമ്മി, ആട്ടമ്മി, കുയ്യമ്മി, അങ്ങനെ പോകുന്നു …..   

ഈ അറിവുകളൊക്കെ . ഇതിന്റെയെല്ലാം വിശദമായ വിവരങ്ങൾ ഗുഗിൾ സെർച് ചെയ്താൽ ലഭിക്കുന്നതാണ് . അതൊക്കെ ഇവിടെ ആവർത്തിച്ച് വിവരിക്കുന്നതിൽ അർത്ഥമില്ല .

പിന്നെ പറഞ്ഞു വരുന്നത് ഇതൊക്കെ ഇന്നത്തെ സമൂഹത്തിനു അന്യമായി ഇരിക്കുന്നു ! ഇനിയൊരു തലമുറയോട് ഇതേ പാറ്റി ചോദിച്ചാൽ ? അവർ കണ്ണ് മേൽപ്പോട്ടാക്കി നോക്കും .

അരിയെവിടെ നിന്നും ലഭിക്കുന്നു എന്ന് ചോദിച്ചാൽ ? ചാപ്പൻ നായരുടെയോ പൈതലൻഛന്റെ കടയിൽ നിന്നും കിട്ടുന്നു എന്ന് പറയും! 
അവിടത്തേക്കു എവിടെ നിന്നും  വരുന്നു എന്ന് ചോദിച്ചാൽ?
മാനുഫാക്ചർഡ് ബൈ സോർട്ടക്സ് കമ്പനി എന്ന് വായിച്ചു ആ കമ്പനിയിൽ നിന്നും ഉണ്ടാക്കുനബതാണെന്നേ പറയു!.

അവർക്കു അതെ അറിയൂ ! അവർ വയൽ കണ്ടിട്ടില്ല!, മൂരിയെ വെച്ച് നിലം ഉഴുകുന്നത് കണ്ടിട്ടില്ല! കണ്ടം കൃഷിക്കായി ഒരുക്കുന്നത് കണ്ടിട്ടില്ല! നെല്ല് വിതയ്ക്കുന്നത് കണ്ടിട്ടില്ല! ഞാറു പറിച്ചു നടുന്നത് കണ്ടിട്ടില്ല! നെല്ല് കൊയ്യുന്നതും കണ്ടിട്ടില്ല!.
അതിനു അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല . ഇതൊക്കെ കാണാൻ വയലുകൾ ഇല്ല!

അപ്പോഴാണ് ഒരു തമാശ ഓർമയിൽ വന്നത് അദ്ധ്യാപകൻ “മഹാത്മ ഗാന്ധി” ആരെന്നു ചോദിച്ചപ്പോൾ വിദ്യാർത്ഥയുടെ ഉത്തരം!
ലോക പ്രശസ്‌ത ചല ചിത്ര സംവിധായകൻ ഡേവിഡ് അറ്റൻബറോ സംവിദാനം ചെയ്ത “ഗാന്ധി” സിനിമയിലെ നായകൻ എന്ന് പറഞ്ഞാൽ അത്ഭുത പെടാനില്ല !

ഒരു യാത്ര വേളയിൽ,  കൃസ്ത്യൻ പാസ്ച്ചർ കൃസ്തുമതത്തെ പറ്റി വാചാലനായി , രണ്ട് മൂന്നു കന്യസ്ത്രീകളും ഉണ്ട് .
പാസ്ച്ചറുടെ സംസാരം അവർക്കുതന്നേ പിടിക്കുന്നില്ല . കേൾക്കുന്നവർ എങ്ങനെ എതിർത്ത് സംസാരിക്കും എന്ന് കരുതി സഹിക്കുന്നു .
അപ്പോൾ ഇതെല്ലം കേട്ടു സഹികെട്ടു അദ്ദേഹത്തിന്റെ കയ്യിലിരിക്കുന്ന ബൈബിൾ സോസയറ്റിയുടെ ബുക്ക്‌ കണ്ടു അയാളോട് ചോദിച്ചു ഫാദർ താങ്കളുടെ കയ്യിലിരിക്കുന്ന ബുക്കും മഹാത്മാഗാന്ധി യുമായി എന്താണ് ബന്ധം എന്ന് ചോദിച്ചു?

അപ്രതീക്ഷിതമായി ഇത്തരം ചൊദ്യം കെട്ട അതുവരെ വാചാലനായ ഫാദർ ബ്രെക്കിട്ടപോലെ നിശ്ശബ്ദനായി!.

താനെന്താ എന്നെ കളിയാക്കുകയാണോ ?
മഹത്മാ ഗാന്ധിക്കും ഈ ബുക്കിനും ഒരു ബന്ധവും ഇല്ല !
അപ്പോൾ അയാൾ വീണ്ടും!!
ഉണ്ട് ഫാദറെ ഉണ്ട്!,  നല്ല ബന്ധമുണ്ട് .

താനെന്താടോ പറയുന്നത് ഈ ബുക്കിലെ ഓരോ വാക്കുകളും, വരികളും, പാരഗ്രാഫ്കളും, എനിക്ക് മനഃപാഠമാണ് !
താൻ എന്നെ കളിയാക്കേണ്ട?
പിന്നെ രണ്ട് പേരും കുടി വാദപ്രതിവാദങ്ങളായി.

ഉണ്ടെന്നായി! ഇല്ലെന്നായി !
അവസാനം ഉണ്ടില്ലെന്നായി!!

എല്ലാവരും ഇവരേയായി ശ്രദ്ദിക്കുന്നത്!.

ചോദ്യം ചോദിച്ച ആൾ പറഞ്ഞു (ഞാൻ അല്ല ) മഹാത്മ ഗാന്ധിയെ പരാമർശിച്ച പേജ് എനിക്ക് മനഃപാഠമാണ് ! എന്ന് പറഞ്ഞു നമ്പർ പറഞ്ഞുകൊടുത്തു . പാസ്ച്ചർ ബുക്ക്‌ തുറന്നു, പേജ് നോക്കി? കറക്ട് ! മാത്രമല്ല കറകറക്ട്!! പിന്നെ പാസ്ച്ചർ !!

ബാംഗ്ളൂരിൽ എത്തുന്നത് വരേ! വാ തുറന്നിട്ടില്ല …!!

അത് ഇതായിരുന്നു …
Books Printed and published by…
No – 2, Mahatma Gandhi Rd, FM Cariappa Colony, Sivanchetti Gardens, Bengaluru, Karnataka 560001

മയ്യഴിയിലെ തെരുവിലൂടെ ആ കാലങ്ങളിൽ നടക്കുമ്പോൾ? അതിർത്തി കഴിഞ്ഞു 100 മീറ്റർ ആയാൽ അശോകൻ വക്കിലിന്റെ തറവാട് വീടുകഴിഞ്ഞു, ഇടതു ഭാഗത്തു ഒരു സിമന്റു കൊണ്ട് കെട്ടിയ സീറ്റു . വീണ്ടും മുൻപോട്ടു പോയി പുത്തലം ജംക്ഷനായാൽ കോൺക്രീറ്റ് “ചാടി” വെള്ളം ശേഖരിച്ചു വെച്ച് ദാഹിക്കുന്നവർക്കു കുടിക്കാൻ . ഒരു ചെറിയ തുള, ടേപ്പൊന്നും കാണാനില്ല ആളുകൾ ഉപയോഗിച്ച് കഴിഞ്ഞാൽ ചികരിയോ മറ്റോ ഉപയോഗിച്ച് തുള അടയ്ക്കും .

20 മീറ്റർ ഇടതു മാറി വീണ്ടും ഒരു സീറ്റു. ആ കാലങ്ങളിൽ ആളുകൾ സുഖമായി സീറ്റിൽ ഇരുന്നു ചാരിൽ ചാരിയിരിക്കും നമ്മുടെ തലമുറ ആയപ്പോഴേക്കും ചാരിൽ ഇരുന്നു സീറ്റിൽ കാലുവാക്കുന്ന സ്ഥിതിയായി .

ഇത് പോലുള്ള ഒരു സീറ്റു താത്തകുളത്തു പോകുന്ന വഴിക്കും, പള്ളി മൈതാനിയിലും ഉണ്ടായതായി ഓർക്കുന്നു . പള്ളിക്കു മുൻപിലായി ഒരു വെള്ള സംഭരണി ഉണ്ടായിരുന്നു! പുത്തലം റോഡിലുള്ളത് പോലത്തേതു .

പള്ളി മൈതാനിയിൽ നല്ല കുടിവെള്ളം കിട്ടുന്ന ഒരു കിണറും, (നമ്മൾ കഴുത ക്ലബ്ബ് നടത്തുന്ന വർഷം വരേ അവിടെനിന്നു കച്ചവടക്കാരും വീട്ടുകാരും വെള്ളം എടുക്കുന്നത് കാണാറുണ്ട്) . സെമിത്തെരി റോഡിലും ഇതുപോലെ ഒരു കിണർ കണ്ടിരുന്നു! പി. ഡബ്ല്യൂ .ഡിയുടെ അറിയിപ്പായി അലക്കരുത്, കുളിക്കരുത്, എന്ന ബോർഡുണ്ടെങ്കിലും? കുളിയും, അലക്കും, എല്ലാം പതിവ് കാഴ്ച്ച! ഇനി ആരെങ്കിലും ഇത് മുടക്കാൻ വന്നാൽ കുളിക്കുന്നവരും അലക്കുന്നവരും കൂടി വന്ന ആളെ എടുത്തലക്കും! അത് കൊണ്ടായിരിക്കാം ആരും അതിനു മുതിരാതിരുന്നത്

ആശുപത്രി ജംക്ഷനിലും, ചുടിക്കൊട്ട ദേശത്തും രണ്ട; അത്താണി കണ്ടതായി ഓർക്കുന്നു (ഭാരം താങ്ങി) . ചുടിക്കൊട്ട ഭാഗത്തു; മയ്യഴിയുടെ വിവിധ ഭാഗത്തു മണ്ണെണ്ണ കത്തിക്കുന്ന മരവിളക്കുകൾ കണ്ടതായി ഓർമ്മയുണ്ട് . ചുടിക്കൊട്ട ദേശത്തു ഇടയിലും, ആശുപത്രി പോകുന്ന വഴിയിലും, ആശുപത്രി റോഡിലും , പാറക്കലും മൈതാനത്തും, നല്ല വെള്ളമുള്ള കിണർ ഉണ്ടായിരുന്നു . ധാരാളം ആളുകൾ ഒത്തുകൂടി അലക്കലും, തിരുമ്പലും, സൊറപറയലും, പരദൂഷണം പറയലും ഒക്കെ ഇവിടെ പതിവായിരിക്കാം .

ചൂടിക്കൊട്ട ഭാഗത്തെ കിണറിനു എതിർവശത്തായി രണ്ട് കക്കൂസ്! കുങ്കുവച്ചന്റെ കടയുടെ പിന്നിലായി രണ്ട് കക്കൂസ് ! ഇരിമീസിനടുത്തായി രണ്ട് കക്കൂസ്! വെള്ളം സ്റ്റോർ ചെയ്യന്നതിനുള്ള സൗകര്യത്തോടെ നിർമിച്ചിട്ടുണ്ടായിരുന്നു . പിന്നീടത്‌ സെപ്റ്റിക് ടാങ്കയി മാറി നാട്ടുകാർക്ക് ശല്യമായി, നായ്ക്കളെ കൊണ്ട് ശല്യമായി നാട്ടുകാർ കൂടി നായിക്കളുടെ സുഭിക്ഷ ഭക്ഷണം മുട്ടിച്ചു .

അന്നം മുടക്കികൾക്കു എതിരെ നായികളോ? അവർക്കു സംഘടന ഒന്നും ഇല്ലല്ലോ സംഘടിപ്പിക്കാൻ                 നയിക്കൾക്ക് ഭക്ഷണ സൗകര്യം ഒരുക്കിയവർക്കു ഇത് സഹിച്ചിരിക്കുമോ ആവൊ? അവരുടെ പ്രതിഷേധമൊന്നും കണ്ടിട്ടില്ല .

മയ്യഴിയിലേ റോഡിന്റെ വിവിധ ഭാഗങ്ങളിൽ നല്ല ഡ്രെയിനേജ് സിസ്റ്റവും ഉണ്ടായിരുന്നു (മഴവെള്ളം ഒഴുകിപ്പോവാൻ ).

ഇത്രയും മയ്യഴി വിശേഷ മെഴുതി അവസാനിപ്പിക്കുമ്പോൾ ആദ്യത്തെ എഴുത്തിൽ? മുക്കിലെ പീടികയും അവിടത്തെ വിശേഷങ്ങളും പങ്കുവെച്ചിരുന്നു . അന്ന് പറഞ്ഞ മോരും വെള്ളവും, അത് സൂക്ഷിച്ച രീതിയും, ഒക്കെ? . നടന്നു തളർന്നവരും; മൽസ്യം കയറ്റിയ കൈവണ്ടി വലിച്ചവരും; ചൂടിക്കെട്ടും ഓലക്കെട്ടും തലച്ചുമടായി കൊണ്ടുപോകുന്നവരൊക്കെ? ആ മോരും വെള്ളവും മതിയാവോളം കുടിച്ചിരിക്കും!. അത് അവർക്കു അമൃതിനു തുല്യവും ആയിരിക്കും!. ഇപ്പോൾ പശുവില്ല! പാലില്ല! അത് കൊണ്ട് തന്നെ മോരുംമില്ല! പഴഞ്ചൊല്ലിൽ പറഞ്ഞത് പോലെ? പശുവും, മോരും, ഇല്ലെങ്കിലും! ഓർത്താൽ മോരിന്റെ പുളി കുടിച്ചവരുടെ നാവിൽ വരും.

എന്റെ കഥയെഴുത്തിന്റെ പേർ നിശ്ചയിച്ചപ്പോൾ പൂഴിയിൽ ഗോപാലേട്ടൻ, അദ്ദേഹത്തിന്റെ അച്ഛനെ ഓർത്തുവെന്നും അച്ഛന്റെ (കേളപ്പേട്ടൻ) ചുവന്ന കടുക്കനിട്ടതു ഓർമവന്നുവെന്നും?.  ഉടനെ മംഗലാട്ട് പ്രകാശ് ഓർമിപ്പിച്ചു അവരുടെ അച്ചാച്ചനും ചുവന്ന കടുക്കനിട്ടതിനെ പറ്റി! നമ്മുടെ വീട്ടിലും ഉണ്ടായിരുന്നു ചുവന്ന കടുക്കനിട്ടവർ . ഒരു പക്ഷെ പുരുഷന്മാരൊക്കെ ചുവന്ന കടുക്കനായിരിക്കും ധരിക്കുക . ചുവപ്പു പൗരുഷത്തിന്റെ നിറം! പോരാട്ടത്തിന്റ നിറം! ഇപ്പോൾ മനുഷ്യൻ പുരോഗമിച്ചു ചൊവ്വാ ദൗത്യ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു ! അതും ചുവപ്പു തന്നെ!!

മയ്യഴിയുടെ സ്വാതന്ദ്ര്യത്തിനു വേണ്ടി അച്ചുതനും അനന്തനും, ചിന്തിയ രക്തമായിരിക്കാം? പുഴയിലൂടെ ഒഴുകിക്കൊണ്ടിരിക്കുമ്പോൾ രണ്ടു ഗുൽമോഹർ മരവും വലിച്ചെടുത്തു കൂടുതൽ ചുവപ്പിച്ച്ചത് എന്ന് ഓർമിച്ചുകൊണ്ടു

ഈ എഴുത്തു ഇവിടെ നിർത്തുന്നു .

മഠത്തിൽ ബാബു ജയപ്രകാശ്

My Watsap Cell No. 0091 9500716709

4 Comments

  1. Dear Babu Jayaprakash,
    Day by day your writing is getting better in all aspects.
    Your vocabulary is great and appreciable dear.
    May God bless you to write more facts of the past and of course the on going.
    Yours Gopalan Poozhiyil

    Liked by 1 person

    1. Babucoins's avatar Babucoins says:

      Thanks Gopalettan 🙂

      Like

  2. പ്രകാശ്.'s avatar പ്രകാശ്. says:

    അതിർത്തി — അതിരും തലക്കൽ,
    സെമിത്തെരി റോഡ് — ഇരിമീസ് റോഡ് -പണ്ട് പറയാറുണ്ടായിരുന്നു അല്ലെ.
    അതിർത്തിക്കു നിന്ന് പടിഞ്ഞാറു ഭാഗത്തേക്ക്‌ പോകുമ്പോൾ വലത് ഭാഗത്ത്‌ ദുനിയാവ് വീട്ടിന്റെ മുൻപിൽ ഒരു സിമന്റ്‌ ബെഞ്ച് ഉണ്ടായിരുന്നു.

    Liked by 1 person

    1. Babucoins's avatar Babucoins says:

      Thank You Prakesh🙂 noted your comments will amend later

      Like

Leave a reply to Babucoins Cancel reply