Reading Time set 10 Minutes Maximum
ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ
ആണ്ടിയച്ചന്റെ കടയിൽ നിന്ന് ഒന്ന് വീണ്ടും നോക്കി, ഉറപ്പു വരുത്തി നേരേ പോവാണോ ? അതോ വലത്തോട്ട് പോവാണോ? അന്ന് പറ്റിയ റൂട്ട് മാറ്റം, എന്ന അബദ്ദം വീണ്ടും സംഭവിക്കാതിരിക്കാൻ ഒരു മുൻകരുതൽ?
നേരെപോയാൽ റെയിൽവേസ്റ്റേഷൻ മാത്രം.. എന്തയാലും ദൂരയാത്ര ഇപ്പോൾ ഇല്ല. എങ്കിലും അവിടെ പോകണം. അവിടത്തെ ചില സംബ്രദായങ്ങളൊക്കെ എന്നെ വായിക്കുന്നവരെ പരിചയപെടുത്തണം. കടലിന്റെ കഥ പറയുമ്പോൾ ഞാൻ കൊടുത്ത ഉറപ്പാണ്. അത് കുറുപ്പിന്റെ ഉറപ്പു പോലെയാവരുതല്ലോ? എന്താണെന്നു വിശദമായി ചോദിച്ചാൽ എനിക്കറിയില്ല…..
എല്ലാവരും പറയുന്നതല്ലല്ലോ ഞാൻ പറയുന്നത് എന്ന കമ്മന്റ് ഞാൻ കേൾക്കുന്നുണ്ട്. ആരെന്നറിയാത്തതു കൊണ്ട്, അത്ര കാര്യമാക്കാതെ മെല്ലെ തിരിഞ്ഞു നോക്കി..
വലുത് വശംതിരിഞ്ഞുള്ള റോഡിലൂടെ യാവാം യാത്ര. കാരണം, ഓർമ പുതുക്കാനും എഴുതുവാനും വലതു ഭാഗത്തേ കടകളേ ഉള്ളൂ. ഇടതു ഭാഗം മുഴുവൻ മരങ്ങളാണ്. ഒരു തീരുമാനത്തിൽ എത്തി.
തീരുമാനിക്കാൻ ഒന്നുമില്ല?
വലതു വശത്തെ റോഡിലൂടെ തന്നെ പോവണം, റോഡിനു ചെറിയ ഒരു സ്ലോപ്പുണ്ട് …
ഇതിനിടയിൽ കടകൾ റോഡിന്റെ വലതു ഭാഗം മാത്രം വരാനുള്ള കാരണം പറയാൻ വിട്ടു….
റോടടക്കം അത്രയും സ്ഥലം റെയ്ൽവേയുടേതാണ് എന്ന് കേൾക്കുന്നുണ്ട്.
റോഡുകഴിഞ്ഞാൽ കടകൾക്കു തൊട്ടു അതിരുകൾ തിരിക്കുന്ന സർവേ കല്ലുകൾ കാണാം. ആ സ്‌ഥലം വരെ റെയ്ൽവേയുടെതാണ് പോലും.
ആ റോഡ് വളഞ്ഞു – പുളഞ്ഞു പോയാൽ അഴിയൂർ ചുങ്കത്തെക്കും പോകും . റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ് ഫോമിലേക്ക് വാഹനത്തിൽ പോകണമെങ്കിൽ ഇതേ റോഡിലൂടെ തന്നെ പോവണം. മറ്റെല്ലാ കടകളും ഇതേ റോഡിൽ തന്നെ.
സർവ്വേ കല്ലുവരെയുള്ള സ്ഥലം റെയ്ൽവേ താണെന്നു ഉറപ്പുവരുത്താൻ ഇടയ്ക്കുടയ്ക്കു റെയിൽവേയുടെ അധികാരികൾ വന്നു ചുവപ്പു പെയിന്റ് മുകൾഭാഗം മുതൽ ഏകദേശം കാൽ ഭാഗം വരെ ചുവപ്പു പെയ്ന്റടിച്ചു അധികാരം ഉറപ്പു വരുത്തും.
മയ്യഴിയിൽ നിന്നും വരുന്ന റോഡ്, ഖുംട്ടിക്കു ലെവലിൽ എത്തിയാൽ വലതു തിരിഞ്ഞു കാണുന്നതാണ് കോളാണ്ടി അഹമ്മദ്ക്കാന്റെ പുതിയ കട..
തിരിച്ചു സറാമ്പിയുടെ അടുത്തേക്കുള്ള സ്റ്റെപ്പ് വരെ നടന്നു, അബൗവ്ടെൺ അടിച്ചു വലതു വശത്തു ഉള്ള കടയിൽ കയറി .
അതാണ് വാസൂട്ടിയേട്ടന്റെ ബാർബർ ഷോപ്പ്.
ഉള്ളിൽ നോക്കി സഭ കൂടാൻ ഫുൾ കൊറമുണ്ട്…
വസുട്ടിയേട്ടൻ മരത്തിന്റെ നിരകൾ എടുത്തു മുന്ന് ചെറിയ മര തടി കഷ്ണത്തിന്മേൽ നിരത്തി. നാലഞ്ചു ആളുകൾക്ക് ഇരിക്കാൻ പാകത്തിൽ? ബെഞ്ചുമല്ല; മേശയുമല്ലാത്ത വിധത്തിൽ കിടത്തി വെച്ചിരിക്കുന്നു. നിര എടുക്കുന്നതിനും അത് നിലത്തു ചായ്ച്ചു വെക്കുന്നതിനും ഒരു ക്രമം ഉണ്ട് . അത് തെറ്റിച്ചാൽ പിന്നെ വാസൂട്ടിയേട്ടന് തന്നെ കട അടയ്ക്കാൻ ബുദ്ധിമുട്ടാവും.
ഇനിയെങ്ങാനും ആരെങ്കിലും വാസൂട്ടിയേട്ടനെ കൂടാതെ പൂട്ടാമെന്നു വെച്ചാൽ ഒരു “പസ്‌ൾ” പോലെ നിരയിടലും എടുക്കലും ആവും ഫലം . അത്തരം നിരയുള്ള കടകളുടെ എല്ലാം രീതി അങ്ങനെ തന്നെ . ഞങ്ങൾക്കും രണ്ടു കടകൾ ഉള്ളത് കൊണ്ട് ആ രീതിയൊക്കെ നമ്മൾക്ക് മനപാഠമാണ് .
കാണുമ്പോൾ വിചാരിക്കും ഇതിലെന്തിത്ര പറയാൻ നിരയിട്ടു നോക്കണം? അതിൻറെ ബുദ്ദിമുട്ടറിയാൻ.
കടയിൽ കയറിയപ്പോൾ കണ്ടു?
ആരെയോ അവിടത്തെ, തിരിയാത്ത (കറങ്ങാത്ത) കസേരയിൽ, വെള്ള മൽ – മൽ തുണികൊണ്ടു പുതച്ചു, തല കുനിച്ചു ഇരുത്തിയിട്ടുണ്ട് . അടുത്തുള്ള ഒരു കറങ്ങാത്ത കസേര കാലിയാണ്. ചിലപ്പോൾ ജമ്മിയോ? സി. വി.യോ വന്നാൽ അവിടെ ഇരിക്കും. ബെഞ്ചു കാലിയാണെങ്കിലും;? എന്താണതിന്റെ ഗുട്ടൻസ് ഇത് വരെ മനസിലായിട്ടില്ല ..
വാസൂട്ടിയേട്ടൻ ആരുടെയോ മുടി ഡ്രസ്സ് ചെയ്തു; സൈഡെല്ലാം ലെവൽ ചെയ്യുന്ന തിരക്കിലാണ്; ആരെയും ശ്രദ്ദിക്കുന്നേയില്ല.
അടുത്തു ചെന്ന് നോക്കിയപ്പോൾ മീശ ലെവൽ ചെയ്യുകയാണ്. ഇത് വളരെ ശ്രദ്ധവേണ്ട ജോലിയാണ്, അല്പം തെറ്റിയാൽ സംഗതി പാളും, പാളിയാൽ പിന്നെ വാസൂട്ടിയേട്ടന്റെ പണി പാളും…
അത് വാസൂട്ടിയേട്ടന് അറിയാവുന്നതു കൊണ്ട് ചർച്ചയ്ക്കു അല്പം വിശ്രമം കൊടുത്തിരിക്കയാണ് വാസൂട്ടിയേട്ടൻ.
ബെഞ്ചിൽ ഇരുന്നവരെല്ലാം ക്ഷമയോടെ ചർച്ച തുടരാൻ കാത്തിരിക്കുന്നു.
അല്ലെങ്കിലും വാസൂട്ടിയേട്ടൻ ഇല്ലാത്ത എന്ത് ചർച്ച ? എല്ലാ ചർച്ചയും നിയന്ത്രിക്കുന്നത് വാസൂട്ടിയേട്ടനാണ് ? വേണുവിനെ പോലെ? നികേഷിനെ പോലെ? ചിലപ്പോൾ അവരെക്കാൾ കേമനാണ് വാസൂട്ടിയേട്ടൻ?
നായരേ പോലെയല്ല. അയാൾ; മൈക്കും പിടിച്ചു തുള്ളലോട് തുള്ളൽ?
ആരെയും ഒന്നും മുഴുമിപ്പിക്കാൻ വിടില്ല. പറഞ്ഞു തുടങ്ങുമ്പോൾ തന്നെ മൈക്ക് അടുത്ത ആൾക്ക് കൈമാറും. കിട്ടിയില്ലെങ്കിൽ പിടിച്ചു വാങ്ങിക്കും.
…….നായര് എപ്പോഴും; കാലുകൾ കൊണ്ട് ചിത്രം വരച്ചുള്ള ഓട്ടമാണല്ലോ?.
അത് കാണുമ്പോൾ കോളേജ് ഗേൾ എന്ന സിനിമയിൽ; ബഹദൂർ പട്ടം സദനോട് ചോദിക്കുന്നുണ്ട്? താൻ എന്താണ് എപ്പോഴും തുള്ളി തുള്ളി നടക്കുന്നത്? പട്ടം സദൻ പറഞ്ഞത് ചെറുപ്പത്തിൽ അമ്മയ്ക്ക് റബ്ബർ തോട്ടത്തിലായിരുന്നു ജോലി. അമ്മ കാണാതെ റബ്ബർ പാൽ കട്ടുകുടിക്കും; അതാണ് ഇങ്ങനെ നടക്കുമ്പോൾ പൊന്തി പോവുന്നത്. അല്ലാതെ തുള്ളുന്നതല്ല എന്നു?
ചിലപ്പോൾ …….? നായരും അതുപോലെ റബ്ബർ പാലെങ്ങാനും കുടിച്ചു കാണുമോ ? ആവോ ? ചിലപ്പോൾ കുടിച്ചിരിക്കാം?
ഒരാൾ പറഞ്ഞു തുടങ്ങി കാര്യത്തിലേക്കു വരുമ്പോഴേക്കും വേറൊരാൾക്ക് മൈക്ക് കൈമാറും, അയാൾ വിഷയത്തിലേക്കു കടക്കുമ്പോഴേക്കും വേറൊരാൾക്ക് മൈക്ക് പിടിച്ചു വാങ്ങി നൽകും.
അവസാനം; കേൾക്കുന്നവരും, പറയുന്നവരും-എല്ലാവരും കൺഫ്യൂഷനാവും. എന്താണ് വിഷയം? എന്താണ് ചർച്ച ചെയ്തതെന്ന്? ചർച്ചയിൽ പങ്കെടുത്ത ആളുകൾക്കും തിരിയില്ല, എന്തു സംസാരിച്ചുവെന്നു? ചർച്ച കേട്ട നമ്മൾക്കും മനസിലാവില്ല?.
അവസാനം റബ്ബർ പന്തുപോലെ കളിച്ച നായർക്കും മനസിലാവില്ല! എന്തു ചർച്ചയാണ് നടത്തിയത് എന്ന്? ഒടുവിൽ ചർച്ച നടത്തിയ നായരും സംഘവും കാലുകൊണ്ട് അതുവരെ വരച്ച ചിത്രം നോക്കി മോഡേൺ ആർട്ടാണെന്നു പറഞ്ഞു; ചർച്ച അവസാനിപ്പിക്കും. ചർച്ചകൾ മോഡേൺ ആർട്ട് ആർക്കും! മോഡേൺ ആർട്ട് ആർക്കും മനസിലാവില്ലല്ലോ?. ഇതൊക്കെ ഓർത്തപ്പോൾ ആ പഴയ കാർട്ടുൺ ഓർമയിൽ തെളിഞ്ഞത്?..
കുട്ടികളുടെ ചിത്രരചനാ മത്സരത്തിൽ ഒരു കുട്ടിയുടെ കാൻവാസിൽ കാക്ക കാഷ്ടിച്ചു. എന്തു ചെയ്യണമെന്നറിയാതെ നിന്ന കുട്ടിയുടെ കാൻവാസ് വാങി പരിശോദിച്ചു; ഏറെ പുകഴ്ത്തി പ്രയിസ് കൊടുത്തത് ഓർമയിൽ വന്നു .
അതുപോലെ നായരും, നായരുടെ മാനേജരും? അവരുടെ പെർഫൊമൻസിനെ അവർ തന്നെ വിലയിരുത്തി.. നന്ദി വീണ്ടും കാണാം? ഇതേ ദിവസം ഇതേ സമയം. എന്ന് പറഞ്ഞു അപ്രത്യക്ഷമാവും. നായരും സംഘവും ചർച്ച കേട്ട ജനങ്ങൾ നായര് പിടിച്ച പുലിവാല് എന്ന് പറഞ്ഞത് പോലെയാവും.
ചർച്ച നടത്തുന്ന കാര്യത്തിൽ വേണുവും, നികേഷും വാസൂട്ടിയേട്ടനെ പോലെയാ, വേണു ഇടയ്ക്കു കൈ മുട്ടുകൾ മേശമേൽ താങ്ങി; പെന്നും കയ്യില് പിടിച്ചു ഒരു പോസ്.
നികേഷ് പിറകിലോട്ടു ചാഞ്ഞു ഒന്നു ചെരിഞ്ഞു സംസാരിക്കും…
അക്കാലത്തു ചേനലുകൾ ഒന്നും ഇല്ലാത്തതു അഴിയൂർക്കാരുടെയും, മാഹിക്കാരുടെയും മലയാളം അറിയുന്ന എല്ലാവരുടെയും നഷ്ടമാണ്.
വസുട്ടിയേട്ടൻ ജേർണലിസം പഠിച്ചിട്ടില്ലെങ്കിലും, ജേർണലിസം പഠിച്ച വർ വാസൂട്ടിയേട്ടന്റെ ഏഴയലത്തു എത്തില്ല..
വാസൂട്ടിയേട്ടന്റെ കടയിലെ ചർച്ച അങ്ങനെയൊന്നുമല്ല.
വാസൂട്ടിയേട്ടനാണ് ചർച്ച നിയന്ത്രിക്കുന്നതെങ്കിലും; അദ്ദേഹം പരമാവധി നിന്ന സ്ഥലത്തു നിന്നും കഴുത്തു ഒന്ന് തിരിക്കും, അതുമല്ലെങ്കിൽ ബോഡി ഒന്നു തിരിക്കും, അത്രതന്നെ?
ലോകത്തുള്ള ഏതു വിഷയവും ഇവിടെ ചർച്ചയ്ക്കു എടുക്കും. എല്ലാവർക്കും തുല്യ സമയമെന്നുള്ള കണക്കൊന്നും ഇല്ല. വളരെ ഡിസിപ്ലിനായ ചർച്ചയാണ് .
അത് കൊണ്ടായിരിക്കാം പല ബാർബർ ഷോപ്പിലും കാണുന്ന ബോഡ് ഇവിടെ കാണാത്തതു
(ഇവിടെ നിന്ന് രാഷ്ട്രീയം ചർച്ച ചെയ്യാൻ പാടില്ല എന്ന ബോഡ്)
അതുകൊണ്ടായിരിക്കും വാസൂട്ടിയേട്ടന്റെ കടയിൽ കുറച്ചു കൂടുതൽ സോഷ്യല്സ്റ്റുകളുടെ സങ്കേതമാവുന്നതു. എന്റെ അച്ഛനും സോഷ്യലിസ്റ്റാ. (വിശദമായി പിന്നീട് പറയുന്നുണ്ട്) വാസൂട്ടിയേട്ടൻ അച്ഛന്റെ ഉറ്റ ചങ്ങാതിയും അയൽപക്കക്കാരനും ആണ്.
ചർച്ച വഴിതെറ്റുമെന്നു തോന്നിയാൽ വാസൂട്ടിയേട്ടന്റേതാണ് അവസാന വാക്ക്? അതിൽ ആർക്കും പരാതിയില്ല, പരിഭവമില്ല വൈരാഗ്ഗ്യമില്ല. ഇറങ്ങി പോക്കില്ല. ആരും ഇറങ്ങി പോവില്ല കാരണം വാസൂട്ടിയേട്ടൻ സോഷ്യലിസ്റ്റാണെങ്കിലും ചർച്ച തുടങ്ങിയാൽ പിന്നെ നിഷ്പക്ഷനാണ്.
വാസൂട്ടിയേട്ടന് ഫ്രഞ്ചറിയാം . അതൊക്കെ ശരിയാണെങ്കിലും ഫ്രഞ്ചുകാരോട് ഒരു സന്ധിക്കും തെയ്യാറല്ല വാസൂട്ടിയേട്ടൻ.
വാസൂട്ടിയേട്ടൻ ; എന്റെ അച്ഛന്റെ സുഹൃത്താണ്! നമ്മുടെ ഇടവലക്കാരനാണ്… മയ്യഴി സ്വാതന്ദ്ര്യ സമരത്തിൽ സജീവമായി പങ്കെടുത്ത; സ്വാതന്ദ്ര്യ സമര സേനാനിയാണ്. താമ്രപത്ര ജേതാവാണ്. മഹാജനസഭ അംഗമാണ് സോഷ്യലിസ്റ്റാണ് എല്ലാമാണ് വാസൂട്ടിയേട്ടൻ.
അച്ഛൻ മിക്ക സമയങ്ങളിലും അവരുടെ കടയിൽ ഉണ്ടാവും. കൂടെ മറ്റു ചിലരും അതിൽ കണാരേട്ടനുണ്ടാവും അയാൾക്ക് ഒരു ഇരട്ട പേരുണ്ട് (യുവാവ്) കഴുത്തിൽ മുൻഷിയെ പോലെ(ഏഷ്യാ നെറ്റ് ഫെയിം) സാദാ സമയവും കഴുത്തിൽ വേഷ്ടി ചുറ്റിയിട്ടുണ്ടാവും . കുട തുറന്നിട്ടുണ്ടാവും. അല്ലെങ്കിൽ മടക്കി വോക്കിങ് സ്റ്റിക്കാക്കി എപ്പൊഴും കയ്യിൽ ഉണ്ടാവും; കാലൻ കുട.
അതുകൊണ്ടു, മഴയായാലും. വെയിലായാലും, കണാരേട്ടന് ഒരു കൂസലും ഉണ്ടാവില്ല. നടക്കുമ്പോൾ മുണ്ടിന്റെ കോന്തല പിടിച്ചു നടക്കും..
പിന്നെ നീലൻ !, അങ്ങനെയേ ആളുകൾക്ക് അറിയൂ . അതുകൊണ്ടു ഒരാളും ഇതുവരെ പേര് ചോദിച്ചിട്ടില്ല . ഇയാൾക്കു ഒരു പ്രത്യേകതയുണ്ട് ഒരിക്കലും ഷർട്ടിട്ടു കണ്ടിട്ടില്ല. നല്ല കർഷകനാണ്, എപ്പോഴും വെളുത്ത വീതിയുള്ള തോർത്തുമുണ്ടായിരിക്കും വേഷം . നല്ല കറുപ്പ് നിറം, ഒരു പ്രത്യേക രീതിയിലുള്ള നടത്തം, പിന്നോട്ടും, സൈഡിലൊട്ടും മുന്നോട്ടും അല്ലാതെ, ഷോൾഡർ ഒരു ചെറിയ ഡിഗ്രിയിൽ ചെരിഞ്ഞിരിക്കും; അതനുസരിച്ചു ഇടതു കൈയ്യുടെ പൊസിഷനും വെത്യാസമുണ്ടാവും .
ഇടയ്ക്കിടയ്ക്കു നടക്കുമ്പോൾ തല താഴ്ത്തും, ചിരിക്കും, അത് മൂപ്പരുടെ ഒരു സ്റ്റൈലാ. ഒരുപക്ഷെ കറുത്തത് കൊണ്ടായിരിക്കാം നീലൻ എന്ന് പേര് വന്നത് ? (നീലം എന്ന് പറഞ്ഞാൽ കറുപ്പെന്നല്ലേ) .
ചിലപ്പോൾ സി.വി അബ്ദുള്ളക്കയെയും. സി. വി. അബ്ദുല്ലക്ക ചികരി മാനിഫെക്ച്ചറർ ആണ്. മാഹി റെയിൽവേ സ്റ്റേഷനിൽ ധാരാളം ചികരി ബെയിൽ അയാളുടെ പേരിൽ കാണാം. ചികരി കച്ചവടം ചെയ്യന്നവർ വേറെയും ഉണ്ട് അതിൽ ഒരു പ്രധാനിയാണ് നാമത്തെ കുട്ടിയച്ചൻ. ഇവരൊക്കെ വാസൂട്ടിയേട്ടന്റെ വി. ഐ. പി കസ്റ്റമറാണ്, പദ്മനാഭ കുറുപ്പിനെയും, ആധാരമെഴുതുന്ന മാരാരെയും കാണാം .
ലോകത്തെ സകല വിഷയവും ചർച്ച ചെയ്യും വാസൂട്ടിയേട്ടന്റെ ഷോപ്പിൽ? പ്രശ്നത്തിന് എവിടെ തീരുമാനമായി- ല്ലെങ്കിലും വാസൂട്ടിയേട്ടൻ ഒര് തീരുമാനത്തിൽ എത്തും .
പലപ്പോഴും തീരുമാനം അതുപോലെ തന്നെയായിരിക്കും. വാസൂട്ടിയേട്ടനും അഭിപ്രായങ്ങൾ പറയും, കറക്ട് പോയിന്റിൽ ഇടപെട്ടു തന്നെ? ആധികാരികമായി പറയും, ചിലപ്പോൾ!
എന്റെ തലമുടി മുറിക്കുമ്പോഴാവും ചർച്ചകൾ. ചർച്ചയുടെ ഹരത്തിൽ എന്റെ രാജേഷ് ഖന്ന സ്റ്റയിൽ പോവുമോ? എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.. സീരിയസ് വിഷയ മാണെങ്കിൽ മുടിമുറിക്കുന്നതിന്; ഒരു പോസ് കൊടുക്കും. അച്ഛനുള്ളപ്പോഴെ എന്നെ മുടി മുറിക്കാൻ അനുവാദമുള്ളൂ. അച്ഛന്റേതായിരിക്കും ഫുൾ റിമോട്ട് വോയിസ് കൺട്രോൾ? അത് അനുസരിച്ചായിരിക്കും വാസൂട്ടിയേട്ടന്റെ കൈ ചലിക്കുന്നത്. പലപ്പോഴും ഞാൻ വിചാരിക്കും ഈ അച്ഛന് വേറെ പണിയൊന്നും ഇല്ലേ എന്ന് ?
തല താഴ്ത്തിയ ഞാൻ മെല്ലെ കാക്ക നോക്കുംപോലെ? അല്പം തല തിരിച്ചു ഇടം കണ്ണിട്ടു നോക്കും!. അപ്പോൾ കാണാം വലതു കയ്യിലെ കത്രിക ചുണ്ടുവിരലിനും തള്ളവിരലും ഇട്ടു പിടിച്ചു കാക്ക കൊക്ക് പിളർന്നപോലെ കത്രിക വിടർത്തിയാവും” നിൽപ്പ് . ഇടത്തെ കയ്യിലെ ചീർപ്പു പിടിച്ചു എന്റെ ഇടത്തെ ഷോൾഡറിൽ ഉണ്ടാവും.
ചിലപ്പോൾ കുറച്ചു സീരിയസ്സായ പോയിന്റാണെങ്കിൽ? പോസിന് കുറച്ചു നീളം കുടും..
വാസൂട്ടിയേട്ടന്റെ ശരീരം മുഴുവൻ എനിക്കഭിമുഖ മായിരിക്കും. തല അല്പം ചെരിച്ചു ചുറ്റുമിരിക്കുന്ന വരിലേക്കു നോക്കിയാവും സംസാരം. കത്രിക അപ്പോഴും ചലിക്കുന്ന ശബ്ദം കേൾക്കാം. അത് ഒരു താളമാണ്, മുടിമുറിക്കുന്നില്ലെങ്കിലും അടുത്ത കട്ടിങ് നടത്തുന്നതിനുള്ള താളം … ആ താളത്തിനു അനുസരിച്ചു കൈയിലുള്ള ചീർപ്പു സഞ്ചരിക്കും….
വാസൂട്ടിയേട്ടൻ തല ചെരിച്ചു നിൽക്കുമ്പോഴും എന്റെ തല കുനിഞ്ഞു തന്നെയിരിക്കണം. അത് നിർബന്ധമാണ് വാസൂട്ടിയേട്ടന്. അല്പം നിവരാൻ ശ്രമിച്ചാൽ വാസൂട്ടിയേട്ടൻ കൈ ഉപയോഗിച്ച എന്റെ തല താഴ്ത്തി തന്നെ പിടിക്കും…
ഇവരുടെ അഭ്യാസങ്ങളൊക്കെ ഞാൻ നോക്കി കാണുന്നത്? സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ നോക്കുന്നത് പോലെ (മനോജ് കെ. ജയൻ) തല കുനിഞ്ഞു, കണ്ണു മേൽപ്പോട്ടാക്കി, മുന്നിലുള്ള കണ്ണാടിയിൽ നോക്കുമ്പഴാണ്. കുട്ടൻ തമ്പുരാൻ കൈ പിറകോട്ടു കെട്ടിയിരിക്കുമെങ്കിലും? എല്ലാ ദേഷ്യവും ഒതുക്കി എന്റെ കൈ ഞാനും കെട്ടിയിരിക്കും. പക്ഷെ മുൻപിലാണെന്നു മാത്രം. പൈസയൊക്കെ അച്ഛൻ കൊടുക്കും
ചർച്ചയുടെ അദ്ധ്യ ലാപ് അവസാനിക്കുമ്പോൾ എന്റെ മുടി മുറിച്ചു കഴിഞ്ഞിരിക്കും.
തുണിയിട്ടു മൂടിയത് കൊണ്ട് മുണ്ടിനുള്ളിലൂടെ എന്റെ അമർഷം കൈകൾ തമ്മിൽ ഞെക്കി തീർക്കുന്നത് ആരും കാണില്ല…
അച്ഛന്റെ എം. എസ. പി ഓർഡറിനു മുന്പിൽ വാസൂട്ടിയേട്ടൻ നിസ്സഹായനാണ്. നൂറ്റി നാല്പത്തി നാല് പാസാക്കിയ പോലെയാ ….. ആ ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി വേഗം പുറത്തിറങ്ങും ….
മുടി മുറിക്കുമ്പോൾ അച്ഛനും ശ്രദ്ദിക്കും; ഇടയ്ക്കു വേണ്ട നിർദേശവും കൊടുക്കും. മുടിമുറിച്ചു പുറത്തിറങ്ങുമ്പോൾ രാജേഷ് ഖന്ന സ്റ്റൈലിൽ മാറി ഞാൻ; മിൽട്രിയിൽ; ട്രെയ്നിങ് കഴിഞ്ഞു വരുന്നത് പോലെയുണ്ടാവും….
കാലം പോകെ പുതിയ പുതിയ സലൂണാക്കെ വരൻ തുടങ്ങി വാസൂട്ടിയേട്ടൻ ഒരു പുരോഗമനത്തിനും തയ്യാറായിരുന്നില്ല. പോക പോക സ്ഥിരം കസ്റ്റമറും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പിന്നെ ആരും വരാതായി. വാസൂട്ടിയേട്ടന്റെ ഊർജ്ജം ചർച്ചയായിരുന്നു . ചർച്ചയ്ക്കു ആളുകൾ ഇല്ലാതായപ്പോൾ വാസൂട്ടിയേട്ടന്റെ ഊർജ്ജവും കുറഞ്ഞു തുടങ്ങി ഒടുവിൽ വാസൂട്ടിയേട്ടനും മൺമറഞ്ഞു …കാലയവനികയ്ക്കുള്ളിൽ ..
മഠത്തിൽ ബാബു ജയപ്രകാശ് ….✍️ My Cell No – 0091 9500716709
ഈ പരിസരത്തെ മറ്റുവിശേഷങ്ങളുമായി അടുത്ത ദിവസം …
ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ, Create a free website or blog at WordPress.com.

