കോളാണ്ടി കുട്ടിയാലിക്കയുടെ സ്റ്റേഷനറി ക്കട.
ആണ്ടിയേട്ടന്റെ ഖുംട്ടിക്കടയുടെ എതിർവശം, റോഡ് വലത്തോട്ടു തിരിയുന്ന കോർണറിൽ…
ചെറിയ കടയുടെയും വലിയ കടയുടെയും ഇടയിൽ ഒരു വലിയ ചായക്കട ഉണ്ട് .
അക്കാലങ്ങളിൽ, ഇടയ്ക്കു പൂട്ടും, കുറച്ചു കഴിയുമ്പോൾ വേറെ ആരെങ്കിലും തുറക്കും . ഈ ഒളിച്ചു കളി നടത്തി നടത്തി ഇപ്പോൾ സ്ഥിരമായി മുരളി ഹോട്ടൽ എന്ന പേരിൽ ആ ചായക്കട ഹോട്ടൽ ഇപ്പോഴും അവിടെയുണ്ട്.
വലതു ഭാഗം തിരിയുന്നിടത്തു കോളാണ്ടി കുട്ടിയാലിക്കയുടെ സ്റ്റേഷനറി ക്കട. മയ്യഴി റെയിൽവേസ്റ്റേഷന്റെ ചുറ്റുമുള്ള കടയ്ക്കു നെറ്റിയിലെ ഒരു വട്ടത്തിലുള്ള സിന്ദുര പൊട്ടാണ് ഈ കട .
നല്ല വൃത്തിയും ഒതുക്കവും. അടുക്കും ചിട്ടയോടും പരിപാലിച്ചു പോരുന്ന നല്ല ഒരു സ്റ്റേഷനറിക്കട.
ചെറുതാണെങ്കിലും ഒരു അക്ഷയഃ ഖനിയാണ്, വാരികയും, ദിനപത്രവും, സ്‌കൂൾ ടെക്സ്റ്റും, നോട്ടു ബുക്കും, ബേക്കറി & മിട്ടായി സാധനങ്ങളൊക്കെ കിട്ടും!
അതിനുള്ളിൽ കുട്ടിയാലിക്കക്കേ കയറാൻ പറ്റുകയുള്ളു! ആ കടയിൽ, ഒരു അഭ്യാസിയെ പോലെ കുട്ട്യാലിക്ക കയറുന്നതും, ഇറങ്ങുന്നതും ഞാൻ നോക്കി നിൽക്കും.
കുട്ട്യാലിക്ക കടയുടെ ഉള്ളിൽ കയറുന്നതു കണ്ടാൽ, ഉടനെ ഓർമവരിക തെരുവ് സർക്കസുകാർ കാണിക്കുന്ന ഒരത്ഭുത ഐറ്റമുണ്ട്? ചെറിയ വളയത്തിലൂടെ ഒരാൾ കയറി പുറത്തു വരുന്നത്. അതുപോലേയായിരിക്കും കുട്ട്യാലിക്ക കടയിൽ കയറാൻ സാഹസപ്പെടുന്നത്?
കുട്ട്യാലിക്കയ്ക്കു കടയിൽ കയറുന്നതു എളുപ്പമാണെങ്കിലും കാഴ്ചക്കാർക്ക് ഒര് പ്രയാസം തന്നെയാണ്.
തെരുവ് സർക്കസ്സും, പച്ചമരുന്ന് വിൽക്കുന്നു നാടോടികളും , ജലവിദ്യക്കാരും, സൈക്കൾ എക്ജ്ഞ ക്കാരും ഒക്കെ റെയിൽവേ സ്റേഷൻ പരിസരം തിരഞ്ഞെടുക്കും; അവരുടെ പരിപാടികൾ കാണാനായി. ആളുകൾ കൂടുന്ന സ്ഥലമാണ് റെയിൽവേ സ്റ്റേഷൻ ജംക്ഷൻ. കുട്ട്യാലിക്ക ഈ തെരുവ് സർക്കസ്കാരിൽ നിന്നും കമ്പി വളയത്തിൽ കൂടി കയറി ഇറങ്ങുന്നത് കണ്ടു പഠിച്ചതാകണം കടയിൽ കയറാനുള്ള അഭ്യാസം.
ഏതാണ്ട് ചെറിയ ഗ്രൗണ്ട്ന്റെ വലിപ്പമുള്ള ജങ്ക്ഷൻ. സർക്കസ്സുകാർ കളി നടത്തുമ്പോൾ ആളുകൾ ചുറ്റും കൂടി നിൽക്കുന്നത് പോലെ കുട്ട്യാലിക്കയുടെ കടയുടെ ചുറ്റും സാധങ്ങൾ വാങ്ങാൻ ആളുകൾ ഉണ്ടാവും. ചിലർക്ക് ബുക്കായിരിക്കും, ചിലർക്ക് മാസികയായിരിക്കും, മറ്റുചിലർക്ക് സോപ്പോ.. പൗഡറോ ആയിരിക്കും. ആര് എന്ത് ചോദിച്ചാലും കുട്ടിയാലിക്കയുടെ കടയിൽ ഉണ്ടാവും.
കുട്ട്യാലിക്കയുടെ അകാല മരണത്തോടെ അനുജൻ കോളാണ്ടി അഹമ്മദ്ക്ക, ആ കട ഏറ്റെടുത്തു . പിന്നെ അവിടെ കയറുന്ന അഭ്യാസം അഹമ്മദ്ക്കക്കായി. പുള്ളിക്കാരന് മെയ് വഴങ്ങുന്നുണ്ടാവില്ല ചിലപ്പോൾ. അതുകൊണ്ടായിരിക്കാം അദ്ദേ ഹം ഉഷാ ഉതുപ്പിന്റെ നെറ്റിപൊട്ടുപോലെ വലിയ തിളക്കമാർന്ന കട, ആളുകളുടെ താല്പര്യമനുസരിച്ചു കൂടുതൽ സാധനങ്ങൾ ശേഖരിച്ചു, വിശാലമായ ഒരു സ്റ്റേഷനറി രാജ്യം തന്നെ പ്രത്യേകിച്ച് തീവണ്ടി യാത്രക്കാർക്കായി, ഒരുക്കിവെച്ചതു.
കടയിൽ പുതിയ പുതിയ ഐറ്റങ്ങൾ എത്തി തുടങ്ങി.. വേനൽ ക്കാലമായാൽ നന്നാറി സർബത്തു, നാരങ്ങാ സോഡ , ഫന്റാ , ഗോൾഡ് സ്പോട് ലിംകാ, തംസപ്, ഒക്കെ കിട്ടും , (കൊക്കോ കൊലയും മിറാണ്ടയും പെപ്സിയും അന്ന് നാട്ടിലില്ല )
അഹമ്മദ്ക്കയുടെ കട വലുതായതോടെ കടയുടെ സ്വഭാവവും മാറി . എന്നാലും അഹമ്മദ്ക്കയുടെ സ്വഭാവത്തിന് മാറ്റമൊന്നും ഇല്ല .
അഹമ്മദ്ക്ക ആവശ്യക്കാരുടെ ഇങ്കിത മനുസരിച്ചു പല പല സാധനങ്ങളും വിൽപ്പനയ്ക്കായി ഒരുക്കിക്കൊണ്ടേ ഇരുന്നു… അതിൽ കോസ്മറ്റിക് & ലേഡീസ് ഐറ്റം ആയ കുപ്പിവള, കൊമ്പു വള , ചാന്തു, കണ്മഷി ക്യുട്ടക്സ് അത്തർ സുറുമ ഒക്കെ യുണ്ടാവും….
സുറുമയെ പറ്റി പറഞ്ഞപ്പോൾ അതിന്റെ ഒരറിവ് എന്നെ വായിക്കുന്നവരിൽ എത്തിക്കാം എന്ന് തോന്നി…
എന്റെ ജോലിയുടെ ഭാഗമായി ഒരു ഇൻസ്പെക്ഷൻ ചെയ്യാൻ ഞങ്ങൾക്കു കിട്ടിയ ഒരു ഫയലിൽ കോസ്മറ്റിക് & ലേഡീസ് ഐറ്റം. കുപ്പിവള, കൊമ്പു വള , ചാന്തു, കണ്മഷി, ക്യുട്ടക്സ്, അത്തർ, സുറുമ മുതലായവ.
അല്ലെങ്കിൽ സ്ക്രോൾ ചെയ്തു താഴോട്ട് പോവാം …
ഞാൻ ഇൻസ്പെക്ഷൻ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത് എന്ന് ഇതിനു മുൻപ് എഴുതിയിരുന്നല്ലോ? .
സ്വിറ്റസർലാൻഡ് ബേസ്‌ഡായ ഒരു ഫ്രഞ്ച് കമ്പനിയിൽ ഇൻസ്പ്പക്ഷൻ മാനേജരായി ജോലിയെടുക്കുന്ന സമയം.
ഇൻസ്പെക്ഷന്റെ നിയമാവലി പ്രകാരം ഇൻസ്പെക്ഷൻ ഡെയ്റ്റ് കൊടുക്കുന്നതിനു മുൻപ് ഒര് പാട് ഡീറ്റെയിൽസ് എക്സ്പോർട്ടർ നൽകുവാനുണ്ട് .
അതിൽ അയക്കുന്ന സാധനങ്ങളുടെ പേക്കിങ് ലിസ്റ്റും, ഇൻവോയിസും നിർബന്ധം, പേക്കിങ് ലിസ്റ്റിൽ ക്രമ നമ്പർ എഛ്. എസ. കോഡ് (അയക്കുന്ന സാധനങ്ങളെ തിരിച്ചറിയാൻ അന്താരാഷ്ട്ര തലത്തിൽ ഉപയോഗിക്കുന്ന ഒര് എട്ടു ഡിജിറ്റ് കോഡ് , ഇതിൽ തന്നെ ലാസ്റ്റ്ഡിജിറ്റിലുള്ള മാറ്റമനുസരിച് കസ്റ്റം നികുതി ഇളവുകളും കൂടുതൽ എടുക്കലും ഒക്കെ യുണ്ടാവും . അത് പ്രകാരം ഡിക്ലയർ ചെയ്ത കോഡ് കസ്റ്റം മാനുവൽ പ്രകാരം നോക്കി സുറുമ, ബൾക് പേക്കിങ്ങിന്റെ കോഡ് .
എന്തായാലും ആ പ്രോഡക്ട് പ്രത്ത്യേകം മാർക്ക് ചെയ്തു . ഇൻസ്‌പെക്ഷൻ ദിവസം ആദ്ധ്യം തന്നെ ഐറ്റം ചെക്കു ചെയ്യാൻ എടുപ്പിച്ചു? തുറന്നു നോക്കി നല്ല സെക്ക്യുർഡ് പെക്ക്. തുറന്നപ്പോൾ അകെ കൺഫ്യൂഷൻ . എന്റെ മനസ്സിലുള്ള സുറുമയും പേക്കിലുള്ള സുറുമയും തമ്മിൽ യാതൊരു ബന്ധവും ഇല്ല.
എന്റെ സംശയം പ്രോഡക്ട് മിസ് ഡിക്ലറേഷൻ ചെയ്തിട്ടുണ്ടാവാം? അല്ലെങ്കിൽ സുറുമ എന്നെഴുതി എന്തെങ്കിലും അയച്ചതായിരിക്കാം ?
അഞ്ചു കാർട്ടൻ ഉണ്ടായിരുന്നു 5 x 10 Kg = 50 കിലോ? സംശയം തീർക്കാൻ ഞാൻ ഫോട്ടോവോക്കെ എടുത്തു കൂടുതൽ വെക്തതയ്ക്കായി, ഫോട്ടോ ഓഫീസിൽ അയച്ചു . അവർ അതു പാകിസ്ഥാനിൽ നമ്മുടെ പ്രോഡക്ട് അനല്സ്റ്റിനു ഫോർവേഡ് ചെയ്തു .
അതുവരെ സുറുമ ലോഡ് ചെയ്‌യുന്നത് ഹോൾഡ് ചെയ്‌തു . മറ്റു സാദങ്ങൾ ലോഡ് ചെയ്യാൻ തുടങ്ങി
ഏകദേശം ഒര് മണിക്കുർ കൊണ്ട് കൺഫർമേഷൻ വന്നു . ഇൻസ്‌പെക്ഷൻ ക്ളീൻ റിപ്പോർട് (സ്റാറ്റിസ്ഫാക്ടറി) റിപ്പോർട് കൊടുക്കേണ്ട. ഡിസ്ക്രിപെൻസി റിപ്പോർട് കൊടുത്തു.
കാരണം പ്രസ്തുത സാദനം “സബ്ജക്ട് റ്റു ദി അപ്പ്രൂവൽ- ബൈ ദി ലാബ്” .
പിന്നീട് ഏകദേശം 250 ഗ്രാം സുറുമ 50 ഗ്രാം വീതം അഞ്ചു കാർട്ടണിൽ നിന്നുമായി എടുത്തു 5 കുപ്പിയിൽ ഇട്ടു വേക്സ് സീൽ ചെയ്തു ഒന്ന് എക്സ്പ്പോർട്ടർക്കു മറ്റ് നാലെണ്ണത്തിൽ ഒന്ന് ലാബിൽ. ഒന്ന് ഇൻസ്പെക്ടർ. ബാക്കിയുള്ള രണ്ടു പേക്ക് ഓഫീസിലേക്ക്.
പിന്നീട് എല്ലാം ക്ലിയർ ആയപ്പോൾ ബാക്കിയുള്ളതെല്ലാം എന്റെ കസ്റ്റഡിയിൽ എത്തി ആരോടൊക്കെയോ ചോദിച്ചു സുറുമ വേണോ എന്നു എല്ലാവർക്കും വേണം കാണിച്ചുകൊടുത്തപ്പോൾ ആർക്കും വേണ്ട . പിന്നെ അതെല്ലാം കെട്ടിപ്പെറുക്കി വീട്ടിൽ . നാട്ടിൽ വരുമ്പോൾ ഞാൻ അതു എന്റെ ഹാൻഡ് ബാഗേജിൽ എടുത്തിട്ടു . കുട്ടത്തിൽ ലാബ് റിപ്പോർട്ട്, എക്സ്പോർട്ട് പേക്കിങ് ലിസ്റ്റ്, ഇൻവോയ്‌സ് കോപ്പി, സർട്ടിഫിക്കേറ്റ് ഓഫ് ഒറിജിൻ, ഒക്കെ വെറുതെ എടുത്തതാണ് .
ചെന്നൈയിൽ എത്തി ഗ്രീൻ സിഗ്നലിലൂടെ പുറത്തേക്കു വരുമ്പോൾ? ഹാൻഡ് ബാഗേജ് സ്കാനറിൽ സാധനം സ്‌പോട് ചെയ്തു .
പിന്നെ അന്വേഷണം!. ബേഗ് ഓപ്പൺ ചയ്തു, സുറുമ കണ്ടു അവരും ഞെട്ടി. കുറച്ചു കല്ലുകൾ. ഇടയ്ക്കു പൊടികൾ മിന്നുന്നുണ്ടു . അകെ കൺഫ്യൂഷൻ എനിക്കും കൺഫ്യൂഷൻ?
പിന്നെ ആകെയുള്ള സമാദാനം തൽക്കാലം രക്ഷപെടാൻ സർട്ടിഫിക്കറ്റിന്റെ എല്ലാ കോപ്പിയും ഉണ്ടല്ലോ? ഓഫീസർ തുറന്ന വെച്ച സുറുമ, ചാണകമോ? ബോംബോ കൊണ്ടുപോകുന്നത് പോലെ സുപ്രണ്ടിന്റടുത്തേക്കു! .
പിന്നെ അയാളായി ചോദ്യം ചെയ്യൽ? എല്ലാം സൗമ്മയുമായി തന്നെ! .
ഞാൻ എന്റെ ബിസിനസ്സ് കാർഡ് കൊടുത്തു . എന്റെ ഡീറ്റെയിൽസ് ചോദിച്ചു , ജോലിയുടെ സ്വഭാവം ചോദിച്ചു? ചോദിക്കുമ്പോൾ മനസ്സിലാവുന്നുണ്ട് എല്ലാം ഒരു സൈക്കളോജിക്കൽ കൊസ്റ്റ്യനിങായിരുന്നു.
എന്റെ ജോലിയുടെ സ്വഭാവം പറഞ്ഞു . കുട്ടത്തിൽ എന്റെ പക്കലുണ്ടായ സർട്ടിഫിക്കറ്റിന്റെ കോപ്പിയും കാണിച്ചു കൊടുത്തു .
സൂപ്രണ്ടും ചോദിക്കുന്ന സുറുമ ഇങ്ങനെയാണെല്ലേ? അതെ സുറുമ ഒര് തരം മിനറലാണ് അതു പിന്നീട് കല്ലിലിട്ടു പൊടിച്ചു അരച്ച് മൈക്രോഫൈൻ ആക്കി ഫൈനൽ ഫിൽറ്ററിങ് കഴിഞ്ഞു, ചെറു കുപ്പിയിലാക്കി തരുന്നതാണ് .
ഒരു സംശയം തോന്നിയത് കൊണ്ടോ എന്തോ അതിന്റെ ഫോട്ടോവെടുത്തു എന്നോട് ഒരു സെൽഫ് എഫിഡവിറ്റും വാങ്ങി … അതിൽ നിന്നും രണ്ടു മൂന്നു കഷണം സുറുമയും എടുത്തു എന്നോട് പോയിക്കൊള്ളാൻ പറഞ്ഞു ….
വെറുതെ എന്റെ ഒര് മണിക്കൂറോളം വേസ്റ്റായതു മെച്ചം? അപ്പോൾ ഞാൻ ചിന്തിക്കുന്നുണ്ടായിരുന്നു ആ എക്സ്പോർട്ടറെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ അവനെ അരച്ച് സുറുമയോടൊപ്പം ചേർക്കമായിരുന്നു എന്ന്!
ഇനി നാളെ വേറെ അറിയുന്ന പണി ഒന്നും ഇല്ലെങ്കിലും?. ഇപ്പോൾ എഴുതുന്ന ആധാരമെഴുത്തു നിർത്തിയാൽ? പൊടിച്ചു പണ്ട് അത്തറ്ഉം, സുറുമയും വിൽക്കുന്ന പെട്ടിയിലാക്കി വിൽക്കാമല്ലോ …? അപ്പോഴുണ്ട് റേഡിയോവിൽ നിന്നും ഒര് പട്ടു ഒഴുകി വരുന്നു …
കയം കുളം കൊച്ചുണ്ണിയിലെ ആ മനോഹരമായ പട്ടു
നല്ല സുറുമ – നല്ല സുറുമ കൊച്ചു ചിന്ദൂരപ്പൊട്ടുകുത്തി, മന്ദാരക്കണ്ണിണയില്‍ സുന്ദരിമാരണിയും സുറുമ നല്ല സുറുമ – നല്ല സുറുമ
ഗൾഫ് മേഖലകളിൽ നിന്നും ലീവിനു നാട്ടിൽ വരുമ്പോൾ കൊണ്ടുവരുന്ന പല സാധങ്ങളും അഹമ്മദ് ക്കയുടെ കടയിൽ ലഭ്യമാണ് .
വാച്ചു, ടേപ് റിക്കോർഡർ, ഷർട്ടിന്റെ തുണി, പേന്റിന്റെ തുണി, പെൻ, ബ്ലേഡ്, പെർഫ്യൂം, കോടാലി തൈലം, ടൈഗർ ബാം, ബർമാ അരപ്പട്ട, അങ്ങനെ പലതും .
അതിനു അഹമ്മദ്ക്കാ ഒരു ചെറിയ മാർജ്ജിനിട്ട് ആവശ്യക്കാർക്ക് വിൽപ്പന നടത്തും. ചിലർക്ക് സൗജന്യമായി കിട്ടിയ സാദങ്ങൾ അഹമ്മദ്ക്കയ്ക്കു തുച്ഛമായ വിലയ്ക്ക് കിട്ടും . അത്തരം സാദങ്ങൾ അഹമ്മദ്ക്ക അദ്ദേഹത്തിന്റെ സ്ഥിരം മാർജിൻ ഇട്ടു വിൽക്കുമ്പോൾ വാങ്ങുന്നവർക്ക് നല്ല ലാഭമായിരിക്കും .
അഹമ്മദ്ക്കയുടെ കടയിൽ കയറിയാൽ ഒരു പ്രത്യേക മണമായിരിക്കും. വലിയ തിരക്കില്ലെങ്കിലും എപ്പോഴും രണ്ടും മുന്നും ആളുകൾ വന്നുകൊണ്ടേയിരിക്കും .
പഴയ കടയിലുള്ളതിനേക്കാൾ മാസികകളും, പത്രങ്ങളും, വിവിധ തരത്തിലുള്ള മാസികകൾ. അത് എത്തുന്ന മുറയ്ക്ക് സ്ഥിരം വാങ്ങുന്നവരുടെ പേരെഴുതി അവർക്കുള്ളത് മാറ്റിവെക്കും . ബാക്കി വരുന്നത് ക്ലിപ്പിട്ടു ഫ്രണ്ടിൽ തൂക്കിയിടും .
ചില വിരുതന്മാർ കടയുടെ അടുത്തുവന്നു സൂത്രത്തിൽ ചിലതൊക്കെ വായിക്കും. അതു ബുദ്ധിമുട്ടായപ്പോൾ അഹമ്മദ്ക്ക അങ്ങനെ തൂക്കിയിടുന്ന പേപ്പറിനും മാസികയ്ക്കും രണ്ടോ മൂന്നോ സ്ട്രാപ്പ്ളർ പിൻ അടിച്ചുവെക്കും.
അതെല്ലാം കഴിഞ്ഞാൽ സൂക്ഷിച്ചു വെച്ചിട്ടുള്ള വെള്ളമെടുത്തു കയ്യും, കാലും, മുഖവും കഴുകിയെ കടയിൽ കയറുകയുള്ളു അഹമ്മദ്ക്ക.
സ്‌കൂൾ സീസണായാൽ അഹമ്മദ്ക്കാക്ക് നല്ല കച്ചവടമായിരിക്കും. ഒരു ഈച്ചയെ പോലും അഹമ്മദ്ക്കയുടെ കാണാൻ സാദിക്കില്ല അത്രയ്ക്ക് വൃത്തിയാണ്! എപ്പോഴും എല്ലാ സാധങ്ങളും തുടയ്ക്കുകയും, പൊടി മുട്ടിക്കൊണ്ടേ ഇരിക്കും അഹമ്മദ്ക്ക .
ഇടയ്‌ക്ക്, ഇടയ്ക്കു ഇങ്ങനെ ചെയ്‌യുന്നത് കൊണ്ടാണോ എന്നറിയില്ല? അഹമ്മദ്ക്ക എപ്പോഴും വലുത് കൈയ്യുടെ ഉള്ളം കൈയുടെ അടിഭാഗം കൊണ്ട് മൂക്ക് എപ്പോഴും തിരുമ്മുത് കാണാം .
അലർജിയുടെ അസുഖം ഉണ്ട്, എന്നാലും തുടക്കുന്നതിനും പൊടി മുട്ടുന്നതിനും ഒര് ബുദ്ദിമുട്ടും ഇല്ല . ഇടയ്ക്കു നെഞ്ചിലുള്ള കഫത്തിന്റെ ഇരുട്ടേഷൻഇരുട്ടേഷൻ മാറ്റാൻ പ്രാവ് ഉണ്ടാക്കുന്ന ശബ്ദം ഉണ്ടാക്കികൊണ്ടേ ഇരിക്കും അഹമ്മദ്ക്ക.
ഒരു ഹാൻഡ് കർചീഫ് എപ്പോഴും കോളറിൽ കാണാം. നല്ല ബിസിനസ്സ് ഉണ്ടായിരുന്ന ആ കട അഹമ്മദ്ക്ക കൈ മാറിയത് എന്തിനാണെന്ന് ആർക്കും അറിയില്ല.
പലർക്കും തോന്നിക്കാണും അഹമ്മദ്ക്ക ഒര് വാക്ക് പറഞ്ഞിരുന്നെങ്കിൽ ഏറ്റെടുത്തു നടത്താൻ തയ്യാറായേനെ എന്ന് .
ഇപ്പോൾ ആ കട ആരോ നടത്തുന്നു.
അഹമ്മദ്ക്കാക്ക് എന്റെ അച്ഛനെ വലിയ ഇഷ്ടമായിരുന്നു.അച്ഛന് അഹമ്മദ്ക്കായെയും. രണ്ടു പേരും തമ്മിൽ വല്ലാത്തൊരു ആത്മബന്ധം സൂക്ഷിച്ചിരുന്നു.
ജേഷ്ഠൻ കുട്ടിയാലിക്കയിൽ തുടങ്ങിയ ബന്ധമാണ്. ഏറെ ഇഷ്ടപെട്ടത് കൊണ്ടായിരിക്കാം എന്റെ അച്ഛൻ അവസാന ശ്വാസം വലിച്ചതും അഹമ്മദ്ക്കയുടെ മടിയിൽ വെച്ചായിരുന്നു.
അത് ഒരു നിയോഗമായിരിക്കും ചിലപ്പോൾ?
എന്നെ കാണുമ്പോഴെല്ലാം പറയും നാരായണൻ നായർ പോയത് റെയ്ൽവേ സ്റ്റേഷൻ പരിസരത്തിനു ഒര് തീരാ നഷ്ടമാണെന്ന്.
അഹമ്മദ്ക്കാക്ക് സ്വന്തം കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടു എന്ന്. അത് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖം വല്ലാതാവും. ഇതൊക്കെ കാണുമ്പോൾ എന്റെ കണ്ണും നിറയും…..
റെയിൽവേ സ്റ്റേഷൻ പരിസരത്തിനു ഒര് കോഹിനൂർ രത്‌നം പോലെയായിരുന്നു അഹമ്മദ്ക്കയുടെ സ്റ്റേഷനറി കം; ബേക്കറി കം; ഇലക്ട്രോണിക്സ് കം; ടെക്സ്റ്റയിൽ കം; ജ്യൂസ് ഷോപ്;
കോഹിനൂർ രത്നം പോലെ . ഇപ്പോൾ ആ രത്നം അവിടെയില്ല………
മഠത്തിൽ ബാബു ജയപ്രകാശ് …….✍️ My Watsapp Cell No: 00919500716709
വിശേഷങ്ങളുമായി അടുത്ത ദിവസം വീണ്ടും സന്ദിപ്പും വരെ വണക്കം


നന്നായി എഴുതി ,ഓര്‍മ്മകളെ പിറകൊട്ട് വലിച്ചു കൊണ്ടുപോയി
അഹമദ് ക്കയുടെ കടയില്‍ ഒട്ടുമിക്ക stationery Items ലഭിക്കും അന്നു ഞങ്ങള്‍ പെരിങ്ങാടി യന്‍സ് റയില്‍ പാലം വഴി അഹമദ് ക്കയുടെ കടയില്‍ പോകാറ് സായാഹ്ന സവാരിയും ആ ദിശയിലേക്ക് തന്നെ
ചോയിസ് ഹോട്ടല്‍ നിന്നും ഒരു പപ്സ് ചായ ( 35 പൈസ !! )
സൈക്കള്‍ യജ്ഞം പരിപാടി ഇടക്കിടെ ഉണ്ടാകുംബോള്‍ അതും ആസ്വദിക്കും
റയില്‍ പാതയിലൂടെ വീഴാതെ നടത്തം അതും ഞങ്ങളുടെ ഒരു മത്സരമായിരുന്നു
വരില്ല ആ ദിനങ്ങള്‍ ഒരിക്കല്‍ കൂടി
എങ്കിലും വെറുതെ ഓര്‍ത്തിരിക്കാന്‍ എന്തു രസമെന്നോ
സുഹ്യത്ത് ബാബു വിനു നന്ദിയും അഭിനന്ദനങ്ങളും
LikeLiked by 1 person
Thanks for your appreciation Tshir
LikeLike
അഴിയൂരിന്ടെ ഉള്ളിൻടെ ഉള്ളിലുള്ള നാടീ ഞരമ്പുകളൂടെ ഒഴുകി നടന്നത് പോലെ തോന്നുന്നു.
LikeLike