*ആസസ് ഇന്റർ നേഷണൽ

ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ                                    Reading Time Set 16 Minutes Maximum

മയ്യഴിയിൽ – 1983 ൽ രൂപം കൊണ്ട ഒര് കഴുത ക്ലബ്ബിന്റെ ഓർമ പുതുക്കൽ. (വർഷം ശരിക്കു ഓർമ്മവരുന്നില്ല)

… രാവിലെ എന്റെ വൈൻ ഷോപ്പിൽ ഇരിക്കുമ്പോൾ, ഒര് സുഹൃത്തു ബിസിനസ് ആവശ്യവുമായി സമീപിച്ചു,! തിരിച്ചു പോകുമ്പോൾ നമുക്ക് വൈകുന്നേരം കാണാം എന്ന് പറഞ്ഞു യാത്ര പറഞ്ഞപ്പോൾ, സംശയത്തോടെ ചോദിച്ചു എന്താ വിശേഷിച്ചു വൈകുന്നേരം എന്തെങ്കിലും പരിപാടിയുണ്ടോ?  

നിങ്ങൾക്കറിയില്ലേ  ഇന്ന് വൈകുന്നേരം ജേസീസ് മീറ്റിങ് ഉണ്ട് വരുമല്ലോ ?

പെട്ടെന്ന് എന്താണെന്നു മനസിലാവാത്തതിനാൽ, വീണ്ടും ചോദിച്ചു, എന്ത് ജേസീസ് മീറ്റിംഗ്!? 

എന്താണ് അത് ? അദ്ദേഹം മറുപടി പറഞ്ഞു, ! “ജേസീസ്” ഇന്റർനാഷണൽ ക്ലബിന്റെ പുതിയ ചാപ്റ്റർ മാഹിയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി ഒരനൗദ്യോഗീക മീറ്റിങ് നടത്തുകയാണ്, ഇന്ന് ഞങ്ങൾ !

ഞാൻ അദ്ദേഹത്തോട് പറഞ്ഞു, എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല…. 

സുഹൃത്തു പോയതിനു ശേഷം; ഞാൻ എന്റെ മറ്റു രണ്ടു മൂന്നു സുഹൃത്തുക്കളോട് കൂടി ചോദിച്ചു? അവർക്കു ഇതിനെ പറ്റി വല്ല വിവരവും ലഭിച്ചുവോ? അവർക്കൊർക്കും ഇതിനെക്കുറിച്ച് അറിയില്ലെന്ന് മറുപടി . അന്ന് ദിവസം വൈകുന്നേരം, ഞങ്ങൾ സ്ഥിരമായി കൂടുന്ന സുഹൃത്തക്കൾ  ഇതിനെ പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ, ചില കാര്യങ്ങൾ നമുക്ക് മനസിലാക്കാൻ സാധിച്ചു.

ജേസീസിന്റെ മാഹി ചാപ്റ്റർ രൂപീകരിച്ചു ഭാരവാഹികളെ തിരഞ്ഞെടുത്തു എന്നൊക്കെ.! നമ്മൾ സ്ഥിരം കാണുന്നതും, ഒത്തു കൂട്ടുന്നതുമായ സുഹൃത്തുക്കളൊക്കെ തന്നെയായിരുന്നു ഇതിന്റെ അമരത്തൊക്കെ.  എന്തുകൊണ്ട് ഇവർ ഞങ്ങളെ മറച്ചു വെച്ചു  എന്നതിന്റെ കാര്യം ഇന്നും അജ്ഞാതം!

അംഗങ്ങൾ ഒക്കെ കൂടി ഉദ്ഘാടന ചടങ്ങ് നടത്തുന്നതിന് ഒരു തീയതി നിശ്ചയിച്ചു, അവർ ഉത്ഘാടന പരിപാടിയുമായി മുൻ പൊട്ടുപോകുമ്പോൾ.

ഞങ്ങൾ വീണ്ടും ഒത്തുകൂടി ഒരു തീരുമാനത്തിൽ എത്തി! ജേസീസ് ഉത്ഘാടനം ചെയ്യുന്ന അതെ ദിവസം എന്തെങ്കിലും ഒര് പരിപാടി സംഘടിപ്പിക്കണം?  ഒഴിവാക്കപ്പെട്ട നമ്മുടെ കൂട്ടുകാരെല്ലാംഅതിനു സമ്മതം മൂളുകയും ചെയ്തു.!

പിന്നെ അടുത്ത ചോദ്യം എങ്ങനെ?  കാരണം ജേസീസ് ഒരു അന്തർ‌ദ്ദേശീയ അംഗീകാരമുള്ള ഓർ‌ഗനൈസേഷനാണ്, ആയതിനാൽ നമ്മുടെ പ്രവർ‌ത്തനത്തെക്കുറിച്ച് വളരെയധികം ശ്രദ്ധാലുവായിരിക്കണം! അന്നത്തെ ദിവസം നടത്തുന്ന പരിപാടിക്ക്? ജന ശ്രദ്ധ കിട്ടണമെങ്കിൽ എന്തെങ്കിലും ഒരു പുതുമയുണ്ടായിരിക്കണം? അല്ലെങ്കിൽ ജീസസിന്റെ പരിപാടിയുള്ളതുകൊണ്ടു; ചിലപ്പോൾ നമ്മുടെ പരിപാടി ശ്രദ്ദിക്കപ്പെടാതെ പോവും.! പ്രോഗ്രാമിൽ‌ കൂടുതൽ‌ പൊതുജനങ്ങൾ‌ പങ്കെടുപ്പിക്കുക എന്നതാണ് ലക്ഷ്യം.? ഞാൻ ഒരു നിർദ്ദേശം വെച്ചു.!

എന്തുകൊണ്ട് നമുക്കും പ്രതീകാത്മകമായി ഒര് ഒരു ക്ലബ് ആരംഭിച്ചു കൂടാ! കൂടെ ഒരു പേരും നിർദ്ദേശിച്ചു “എസ്സസ്സ് ഇന്റർനാഷണൽ”

എല്ലാവരും ചിരിച്ചു! അതെ അതാണ് ഏക പോംവഴി എന്ന് എന്റെ ആവർത്തിച്ചുള്ള അഭിപ്രായം.

വർഷങ്ങൾക്ക് മുമ്പ്, കോഴിക്കോട് ചില യുവാക്കൾ, സംഘടിപ്പിച്ച പ്രോഗ്രാമിനെക്കുറിച്ചുള്ള വാർത്തകൾ ന്യൂസ് പേപ്പറിൽ വായിച്ചതായി എന്റെ ഓർമയിൽ ഉണ്ടായിരുന്നു. വാർത്ത രസകരമായി വിശദീകരിച്ചപ്പോൾ എന്റെ ഒത്തുകൂടിയ കൂട്ടുകാർക്കും പരിപാടി സ്വീകാര്യമായി തോന്നി . 

നല്ല ആശയം; എല്ലാവരും സമ്മതിച്ചു,  പരിപാടിയുടെ വിജയത്തിനായി സമാനമായ ചിന്താഗതിയുള്ള കൂടുതൽ പേരിൽ എത്തിക്കുക എന്ന തീരുമാനവുമായി ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളെയെല്ലാം അറിയിക്കുകയും, പരിപാടി എങ്ങനെ മുൻപോട്ടു കൊണ്ട് പോകണമെന്ന് വിശദമായി ചർച്ച ചെയ്യുകയും ചെയ്തു.

ആദ്യ ഒത്തുചേരൽ? “ഗ്രീൻ ടൂറിസ്റ്റ് ഹോമിൽ.” മയ്യഴിയിലെ പ്രമുഖരായ പലരും ആദ്യ മീറ്റിങ്ങിൽ തന്നെ ഉണ്ടായിരുന്നു.! പേരുകൾ എടുത്തു പറയുന്നില്ല.! ടൂറിസ്റ്റ് ഹോമിന്റെ പേര് പോലെ തന്നെ എന്നും പച്ചപിടിച്ച ഓർമകളായി മാറി അന്നത്തെ ആ പരിപാടി എന്നതായിരുന്നു സത്യം!

ക്ലബ്ബ് രൂപീകരണത്തിന് കൂടുതൽ വിശ്വസ്തത വരുത്താൻ, കോഴിക്കോട് നടത്തിയ ക്ലബ്ബിന്റെ ഭാരവാഹികളെ കാണാനായി ഞാനും, ഈയ്യിടെ മരണപ്പെട്ട ജയപ്രകാശും കൂടി കോഴിക്കോട് ക്ലബിന്റെ അമരക്കാരനായ  പ്രശസ്ത അഭിഭാഷകനായിരുന്ന ആളെ പോയി കണ്ടു! നമ്മുടെ കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ; അദ്ദേഹം ചിരിച്ചു കൊണ്ട് വിശദീകരിച്ചു! അന്ന് അത് ഒര് ചെറിയ ഒത്തുചേരൽ മാത്രമായിരുന്നു വെങ്കിലും, വളരെ കളർഫുൾ പരിപാടിയായിരുന്ന, ധാരാളം ആളുകൾ പ്രോഗ്രാം ആസ്വദിച്ചു എന്നൊക്കെ?

കഴുത ക്ലബിനിനു കഴുതവേണ്ടേ? സ്വാഭാവീകമായ സംശയം! എവിടെന്നാണ് കഴുതയെ സംഘടിപ്പിച്ചതു്? അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, കഴുതയെ ഒര് പ്രതീകാത്മകമായി കണ്ടു പ്ലാസ്റ്ററോഫ് പാരീസിൽ കഴുത തല മാത്രം ഉണ്ടാക്കി പരിപാടി നടത്തുകയായിരുന്നു എന്ന്. 

വിവരങ്ങൾ എല്ലാം ശ്രദിച്ചു മനസിലാക്കിയതിനു ശേഷം, ഞങ്ങൾ വീണ്ടും ഗ്രീൻ ടുറിസ്റ്റുഹോമിന്റെ തേറസിൽ ഒത്തുകൂടി . അന്നത്തെ ഒത്തുചേരലിനു കൂടുതൽ ആളുകളെ പ്രതീക്ഷിച്ചിരുന്നു അതായിരുന്നു തെറസ്സിൽ ഒത്തുകൂടാൻ തീരുമാനിച്ചത് , ശ്രീ ചന്ദ്ര ദാസ് അതിന്റെ മേനേജരായതുകൊണ്ട് കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നില്ല.

ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റായി ഞാൻ 

സെക്രട്ടറി ശ്രീ ശ്യാം!കേഷ്യർ ഫോട്ടോ ഗ്രാഫർ സുരേഷ്എക്സിക്യൂട്ടീവ് അംഗങ്ങളും.  ഞങ്ങളുടെ പ്രോഗ്രാം , അന്നത്തെ തീരുമാനമനുസരിച്ചു ജേസീസ് ഇന്റർ നാഷണലിന്റെ ഉത്ഘാടന ദിവസം ആസസ് ഇന്റർ നേഷണലിന്റെയും ഇത്ഘാടനം നടത്തുക.! അതോടനുബന്ധിച്ചുഒരു ഘോഷയാത്ര മാത്രം സംഘടിപ്പിച്ചു ; അതിൽ ഒതുക്കാനുള്ള തീരുമാനത്തിൽ എത്തി. കൂട്ടത്തിലുള്ള ഐതീന്ദ്രൻ ചോദിച്ചു കഴുതയെ ഇവിടെ നിന്നും ലഭിക്കും?

പിന്നെ അതിനെ പറ്റി  വിശദമായ ചർച്ചയായി. ആർട്ടിസ്റ്റ് പപ്പൻ (അക്വിലാ) അദ്ദേഹം, അത് പ്ലാസ്റ്റർ ഓഫ് പാരീസ് മെറ്റീരിയലിൽ നിർമ്മിക്കുമെന്ന് പറഞ്ഞു. 

പറ്റില്ല !  ഒര് ജീവനുള്ള കഴുതയെ തന്നെ വേണമെന്നും എന്റെ അഭിപ്രായം.!

പിന്നെ എല്ലാവരുടടെയും സംശയം അത് സാധ്യമാണോ? കാരണം പ്രധാനമായും ഞങ്ങളുടെ പ്രദേശത്ത് കഴുത ലഭ്യമല്ല.! ഒരു കഴുത വേണമെങ്കിൽ പാലക്കാട് അല്ലെങ്കിൽ കോയമ്പത്തൂർ അല്ലെങ്കിൽ അടുത്തുള്ള തമിഴ്‌നാട് ബോർഡർ ജില്ലയിലേക്ക് പോകണം. 

ഉടൻ തന്നെ സുഹൃത്ത് യതീന്ദ്രൻ പറഞ്ഞു! അദ്ദേഹത്തിന് പരിചയമുള്ള ആരോ പാലക്കാട്ടുണ്ട്? ചോദിച്ചാൽ ഒരു പക്ഷെ കിട്ടുമായിരിക്കും!  ഉടനെ തന്നെ അവരുമായി ബന്ധപ്പെടാൻ? യതീന്ദ്രനും ജയപ്രകാശും പാലക്കാട്ടേക്ക് യാത്രയായി.

പാലക്കാട്ടു നിന്ന്  ഐതീന്ദ്രൻ എന്നെ ഫോൺ ചെയ്തിട്ട് അറിയിച്ചു; കഴുതയെ ലഭ്യമാണ്, എന്നാൽ 1250 രൂപ ചോദിക്കുന്നു? വിലപേശാൻ പറഞ്ഞു , ഒടുവിൽ അവർ കഴുതയെ 750 രൂപയ്ക്ക് വില ഉറപ്പിച്ചു! അഡ്വാൻസ് നൽകി, ഉടമകളോട് പറഞ്ഞു നമ്മുടെ പരിപാടിയുടെ രണ്ടു ദിവസം മുൻപ് വന്നു കഴുതയെ കൊണ്ടുപോയിക്കൊള്ളാം? എന്ന് ഉറപ്പിന്മേൽ അവർ തിരിച്ചു വന്നു. 

ചടങ്ങിന് രണ്ടു ദിവസം മുമ്പ് യതീന്ദ്രനും, ജയപ്രകാശും  വീണ്ടും കഴുതയെ കൊണ്ടുവരാൻ വേണ്ടി പാലക്കാട്ടേക്ക് യാത്രയായി. ഏകദേശം 500 രൂപയോളം വണ്ടി വാടകയും ആയി കഴുതയെ മാഹിയി ലെത്തിക്കാൻ.

ഞങ്ങളുടെ എല്ലാ നീക്കങ്ങളും പരസ്യമാണെങ്കിലും ചില നീക്കങ്ങൾക്കു് ഇരു സ്വകാര്യത നിലനിർത്തിക്കൊണ്ടായിരുന്നു  പരിപാടികളുടെ എല്ലാ ഘട്ടത്തിലും! അത് പ്രകാരം കഴുതയെ മാഹി റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള ഒരു പരിചയക്കാരുടെ വീട്ടിൽ കെട്ടിയിട്ടു. ജീവനുള്ള കഴുതയെ പരിപാടിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിപാടി നടത്തുന്ന സംശയം വരെ പലർക്കും അറിയില്ലായിരുന്നു.

ഏകദേശം പരിപാടിയുടെ രൂപം ഓർമ്മയിൽ ഉള്ളത് ഇങ്ങനെ

ആനക്കുടയുമായി രണ്ടു പേർ മുൻ നിരയിൽ!  തുടർന്ന് രണ്ടു വരികളിലായി കേരളത്തനിമയിൽ താലപ്പൊലിയോടുകൂടി 20 ഓളം പെൺകുട്ടികൾ പുഷ്പത്തോടു കൂടിയ താലവുമായി!! – 

പ്രോഗ്രാം ദിവസം. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം ഘോഷയാത്രയിൽ വിവിധ കലാ പരിപാടികൾ ഉൾപെടുത്തിയിട്ടുണ്ടായിരുന്നു 

*തെയ്യം (പൂക്കുട്ടിച്ചാത്തനാണെന്നൊരോർമ? )

*ഭജനം* 
*ചെണ്ടമേളം* .  *അറബന മുട്ട്*,  *കോൽക്കളി*  മുതലായവ കലാരൂപങ്ങൾ വേറെയും.  ഏറ്റവും ഒടുവിലായി വിവിധ വർണങ്ങളിലുള്ള വൈദുതി ദീപവും, പുഷ്പ മാല അണിയിപ്പിച്ചു ഒരു പുഷ്പ്പകിരീടവും തലയിൽ വെച്ച്, പട്ടു പുതപ്പിച്ചു,  ദീപാലംകൃതമാക്കിയ തുറന്ന വാഹനത്തിൽ  കഴുത മഹാരാജാവും!

റെയിൽ‌വേ സ്റ്റേഷൻ പരിസരത്തു നിന്നും ഘോഷയാത്ര ആരംഭിക്കുന്ന വിവരം അനൗൺസ് ചെയ്യുന്ന വാഹനം ഏറ്റവും മുൻപിൽ!  അനൗൺസ് ചെയ്യുന്നത് സി. എഛ് ഗംഗേട്ടനും, ചന്ദ്രദാസും.!

ഘോഷയാത്ര പോകാൻ തിരഞ്ഞെടുത്ത വഴി , റെയിൽ‌വേ സ്റ്റേഷൻ‌ പരിസരത്തു നിന്നും ആരംഭിച്ചു  അത്രുത്തി, ചൂടിക്കൊട്ട, പൂഴിത്തല, മാഹി ചർച്ച്, പോലീസ് സ്റ്റേഷൻ  റോഡ്, മാഹി പാലം, പഴയ പോസ്റ്റാഫീസ് വഴി പള്ളി മൈതാനിയിൽ അവസാനിപ്പിച്ചു. പിന്നെ സമ്മേളനം. ഇതായിരുന്നു പ്ലാൻ.

വാർത്തകൾ കേട്ട് ജനങ്ങൾ ആകാംക്ഷയോടെ മയ്യഴിയുടെ വീഥികളിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവം എന്നറിയാൻ . 

കഴുത മഹാ രാജാവിന്റെ മാഹാത്മ്യത്തെ പ്രകീർത്തിച്ചു കൊണ്ടുള്ള അറിയിപ്പ്, ചന്ദ്രദാസും അന്തരിച്ച സി. എഛ് ഗംഗാധരൻ മാസ്റ്ററും മൈക്കിലൂടെ വിളിച്ചു പറഞ്ഞു കൊണ്ട് ജനങ്ങളുടെ ആകർഷണം പിടിച്ചുപറ്റി. ഘോഷയാത്രയുടെ മുൻപിൽ.! ബസ്സുകൾ, ലോറികൾ, കാറുകളിൽ, യാത്ര ചെയ്യുന്നവരെല്ലാം അനൗൺസ്‌മെന്റ് കേട്ട് എന്താണെന്നറിയാൻ യാത്രകൾ നിറുത്തി, ഘോഷയാത്ര കടന്നു വരുന്നതും കാത്തു നിൽക്കുന്നു.!

അക്കാലങ്ങളിൽ ട്രാഫിക് ജാം പൊതുവെ കണ്ടു വരാറുള്ളത്? പള്ളീ പെരുന്നാളിന് മാത്രമായിരുന്നു, അങ്ങനെയുള്ള ദിവസങ്ങളിൽ മാത്രമായിരുന്നു വാഹനങ്ങൾ വഴി തിരിച്ചു വിടാറുള്ളത് . ഘോഷ യാത്ര കാണാനായി വാഹനങ്ങൾ നിറുത്തിയിട്ടത് കാരണം ട്രാഫിക് ജാമാവുകയും വാഹനങ്ങളെ വഴി തിരിച്ചു വിട്ടതും ഇന്നും ഓർക്കുന്നു .

എല്ലാവരും ഘോഷയാത്ര കാണാൻ വേണ്ടി സ്വമേധയാ വാഹനം നിറുത്തിയതിനാൽ ഗതാഗതം തടസ്സപ്പെടുന്നുണ്ടെങ്കിലും എമർജൻസി ക്കുള്ള വാഹനങ്ങൾക്ക് പോവാനുള്ള സൗകര്യ ഉണ്ടായിരുന്നു. കൂടാതെ യാത്രക്കാരുടെ കൂടി താല്പര്യത്തോടുകൂടി ആയതിനാൽ  ആർക്കും പരാതി ഉണ്ടായിരുന്നില്ല…

ഘോഷയാത്ര കടന്നു പോകുന്ന ഇരു വഴികളിലുമുള്ള വീടുകളിൽ മെഴുകുതിരി തെളിയിച്ചും, കഴുത മഹാരാജാവിനു താലത്തിൽ പഴങ്ങളും, മാലയും നൽകി സ്വീകരിക്കുന്നതും ഒര് അത്ഭുത കാഴ്ചയായിരുന്നു! ചിലർ ദീപം കൊണ്ട് ആരാധിക്കുന്നതും ഒരു വേറിട്ട അനുഭവമായിരുന്നു പലർക്കും!

ഇവരിൽ പലരും ഘോഷയാത്രയുടെ ഭാഗമാവുകയും ചെയ്തു എന്നത് യാഥാർഥ്യം. വഴി നീളെ ആദരം ഏറ്റു വാങ്ങികൊണ്ടു കഴുത മഹാരാജാവ് ഒടുവിൽ മാഹി പാലത്തിന് സമീപം എത്തുമ്പോൾ? ജേസീസ് ഭാരവാഹികളും പാലത്തിനടുത്തു കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവരും ഞങ്ങളെ സ്വാഗതം ചെയ്തു!

ഒരു വിവാഹ ചടങ്ങ് ഉണ്ടായിരുന്നു, തൊട്ടടുത്തുള്ള ഒരു വീട്ടിൽ, തലശേരിയിൽ നിന്നും വരേണ്ട പുതിയാപ്ലയെ കാത്തു വധുവിന്റെ ബന്ധപ്പെട്ടവർ വരനെ സ്വീകരിക്കാനായി ബാൻഡ് മേളവുമായി സെറിമോണിയൽ യൂണിഫോമും ധരിച്ചു കാത്തു നിൽക്കുന്നുണ്ടായിരുന്നു .

അവിചാരിതമായും ഇതുവരെ കാണാത്ത വേറിട്ട ഇരു ഘോഷയാത്ര ആയതിനാലും നമ്മുടെ ഘോഷ യാത്ര കണ്ടപ്പോൾ അവർ നല്ല താള മേളത്തോടെ കഴുത മഹാരാജാവിനു ഒര് ഗാർഡ്ഓഫ് ഓണർ നൽകിയതും ഓർത്തെടുക്കുന്നു. 

ഇതിനിടയിൽ ഒര് പ്രധാന കാര്യം എഴുതാൻ മറന്നു. മയ്യഴിയുടെ ഡോകുമെന്ററി ഫിലിം പിടിക്കാൻ “പാരിസിൽ” (France) നിന്നും ഒര് യൂണിറ്റ് മയ്യഴിയിൽ വന്നിരുന്നു . ഞങ്ങളുടെ പ്രോഗ്രാം അറിഞ്ഞു റെയ്ൽ വേ സ്റ്റേഷൻ പരിസരത്തു അവരുടെ കേമറയുമായി വന്നിരുന്നു. ഘോഷയാത്രയുടെ ഒരുക്കങ്ങളൊക്കെ കണ്ടു! അവർ അവരുടെ മുഴുവൻ സന്നാഹങ്ങളുമായി നമ്മുടെ പരിപാടി നമ്മളോടൊപ്പം യാത്രചെയ്തു ഫിലിം പകർത്തുന്നുണ്ടായിരുന്നു .  ഒടുവിൽ ഘോഷയാത്ര പള്ളി മൈതാനിയിൽ എത്തി!

പട്ടു വസ്ത്രവും , തലയിൽ പുഷ്പകിരീടവും, കഴുത്തിൽ മലയുമണിഞ്ഞു വളരെ ക്ഷമയോടെ കഴുത ഞങ്ങളുടെ അടുത്തു തന്നെ ഉണ്ടായിരുന്നു. 

എന്റെ സുഹൃത്ത് ശ്യാം എല്ലാവരേയും സ്വാഗതം ചെയ്തു .  അടുത്തതായി എന്റെ അദ്ധ്യക്ഷ പ്രസംഗം! കഴുതയുടെ മഹത്വങ്ങളെ പറ്റി! അതിന്റെ ക്ഷമയെ പറ്റി!, ജോൺ എബ്രഹാം എടുത്ത സിനിമയെ പറ്റി,! കഴുതയെ തിരഞ്ഞെടുപ്പ് ചിന്നമാക്കിയതിനെ പറ്റി! കഴുതയുടെ ഫാം നടത്തി കഴുത പാൽ എടുക്കുന്നതിനെ പറ്റി… ഒക്കെ പ്രശംസിച്ചു സംസാരിച്ചു,

തുടർന്ന് ഞങ്ങളുടെ സെക്രട്ടറി ശ്യാം കഴുത മഹാരാജാവിനു മംഗള പത്രം വായിച്ചു കേൾപ്പിച്ചു. 

പരിപാടിയിൽ പങ്കെടുക്കാൻ  ആസസ്സ് ഇന്റർ നേഷണലിന്റെ കോഴിക്കോട് ചാപ്റ്റർ ഭാരവാഹികൾ കൂടാതെ മറ്റുചിലരുടെയും പ്രസംഗങ്ങൾ !!! 

എല്ലാ പ്രമുഖ  പത്ര മാധ്യമങ്ങളും ചിത്ര സഹിതം പത്രങ്ങളുടെ മുൻ പെജിൽ തന്നെ വാർത്തകൾ നൽകി എന്നത് എടുത്തു പറയേണ്ട കാര്യമായിരുന്നു!

പരിപാടി വളരെ വർണ്ണാഭമായതായിരുന്നു! പരിപാടിക്ക് ശേഷം അവിടെ എത്തി ച്ചേർന്നവർക്കൊക്കെ കഞ്ഞിയും, കപ്പ പുഴുക്കും നൽകിയതും. കഞ്ഞി കുടിക്കാൻ വാഴയില കുമ്പിൾ കുത്തി , അത് നിലത്തു നിർത്താൻ വേണ്ടി വാഴത്തടകൊണ്ടു ചെറിയ വട്ടമുണ്ടാക്കി അതിൽ വാഴയില കുമ്പിൾ നിർത്തി അതിലായിരുന്നു കഞ്ഞി വിളമ്പിയിരുന്നത്! കഞ്ഞി കുടിക്കാൻ പ്ലാവില സ്പൂണും നൽകിയത് ഓർത്തെടുക്കുന്നു!  വേറിട്ടൊരു പ്രോഗ്രാം! വേറിട്ടൊരു കാഴ്ച! തന്നെയായിരുന്നു അന്നത്തേതു?  ഇത് പോലെ പുതുമ നിറഞ്ഞ  ഒര് പ്രോഗ്രാം ഇന്ന് വരെ മയ്യഴിയിൽ ആരും സംഘടിപ്പിച്ചിട്ടുണ്ടാവില്ല;  എന്റെ വ്ശ്വസമാണ്. 

അടുത്ത ദിവസം ഞങ്ങളെ, ഫ്രഞ്ച് ടെലിവിഷൻ ടീം ക്ഷണിക്കുകയും അഭിമുഖം നടത്തുകയും, എന്തിനാണ് ഇത് ചെയ്തതെന്നും? അതിന്റെ ഉദ്ദേശമെന്തായിരുന്നു വെന്നും ചോദിക്കുകയും ചെയ്തു? റിക്കാർഡ് ചെയതത് ഓർത്തെടുക്കുന്നു. 

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഫ്രാൻസിലെ എന്റെ സുഹൃത്ത്, ചേനൊത്തു രാജീവിൽ നിന്ന് എനിക്ക് ഒരു ഫോൺകോൾ ലഭിച്ചു, പ്രോഗ്രാം പൂർണ്ണമായും ഫ്രഞ്ച് ടി.വി പ്രക്ഷേപണം ചെയ്തതായി അറിയിച്ചു ഫ്രഞ്ച് ടി.വി. യുലുടെ പരിപാടി ആരംഭം മുതൽ അവസാനം വരെ കാണിച്ചു വെന്നും അറിയിക്കുകയുണ്ടായി. എന്നെയും ചന്ദ്ര ദാസിനെയും ജയപ്രകാശിനെയും ഫോട്ടോ സുരേഷിനെയും ഒക്കെ വെക്തമായി കാണുന്നുണ്ടായിരുന്നു എന്നും അറിയിച്ചു.

പരിപാടിയെ പറ്റി അദ്ദേഹത്തിന് ഒരറിവും ഉണ്ടായിരുന്നില്ല എഥാവിൽ ടി. വി പ്രോഗ്രാം കാണുമ്പോൾ മയ്യഴിയെപ്പറ്റിയുള്ള ഡോകുമെന്ററി ആയതു കൊണ്ട് ശ്രദ്ദിച്ചപ്പോൾ ഈ ഘോഷയാത്രയും, നമ്മളെ ഒക്കെ കണ്ടപ്പോഴുണ്ടായ സന്തോഷത്തിൽ എന്നെ വിളിക്കുകയാണ് ഉണ്ടായതു…

… പരിപാടി ഒക്കെ കഴിഞ്ഞു ആളുകളൊക്കെ പിരിഞ്ഞുപോയി . പരിപാടിയുടെ ആവേശത്തിൽ ശ്രദ്ദിക്കാതെ പോയ ഒരു കാര്യം , കഴുതയെ പിന്നീടുള്ള ദിവസങ്ങളിൽ എന്ത് ചെയ്യും എന്നുള്ളത് ? ഒന്നാമതായി കഴുതയെ നാട്ടിലാർക്കും ആവശ്യമില്ല. മറ്റൊരു കാര്യം നമ്മളറിയാതെ പോയത്. കഴുതയെ സൗജന്യമായി കിട്ടും എന്നറിഞ്ഞു വന്ന ഒരാൾകണ്ടിട്ട് പറഞ്ഞു ഇത് വളരെ പ്രായമുള്ള കഴുതയാണ്; ആയതിനാൽ അയാൾക്ക്‌ വേണ്ട എന്ന്. ഒടുവിൽ നമ്മളെല്ലാവരും കൂടി ചന്ദ്രദാസനോട് അപേക്ഷിചു! തൽക്കാലം ഒര് പോംവഴി കാണുന്നു വരെ അദ്ദേഹത്തിന്റെ വീട്ടിൽ കെട്ടിയിടാൻ .

പിറ്റേന്ന് കാലത്തു ചന്ദ്രദാസ് പറയുകയുണ്ടായി അതിന്റെ രാത്രിയിലുള്ള കരച്ചൽ!! അസഹനീയമാണ് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും പറഞ്ഞു , ഞങ്ങൾ എല്ലാവരും ചിരിച്ചു…  പിന്നെത്തെ കഴുതയുടെ വാസം അവിടെ . കഴുത മാഹിയുടെ റെസിഡന്റായി!

കുറച്ച് ദിവസങ്ങൾക്ക് ശേഷം കഴുത മരണപെട്ടു. അതേ ദിവസം തന്നെ യായിരുന്നു കേരളത്തിലെ ഒര് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മരണം. ഏകദേശം ഉച്ചയ്ക്ക് ഒരു മണി ആയിക്കാണും എന്നാണ് ഓർമ .  രാഷ്ട്രീയ നേതാവിന്റെ മരണം യാത്രയിലുണ്ടായിരുന്ന പലർക്കും അറിഞ്ഞിട്ടില്ലായിരുന്നു . ഇന്നത്തെ പ്പോലെ വാർത്താവിനയമങ്ങളൊന്നും അന്നുണ്ടായിരുന്നില്ലല്ലോ? എങ്കിലും വാർത്തകൾ അറിഞ്ഞവർ ആദര സൂചകമായി മയ്യഴിയിലേ കടകളടച്ചു ഹർത്താൽ ആചരിച്ചിരുന്നു .

കഴുതയുടെ മരണ വിവരം അറിഞ്ഞു ഞങ്ങളൊക്കെ ഒത്തു കൂടി! കഴുതയെ കുളിപ്പിച്ചു; പുതു പട്ടൊക്കെ പുതപ്പിച്ചു; കുറച്ചു പൂക്കളൊക്കെ കൊണ്ട് റീത്തുകൾ ഉണ്ടാക്കി; കൈ വണ്ടിയിൽ കിടത്തി മയ്യഴിയുടെ തെരുവിലൂടെ ചുറ്റി. വിലാപയാത്രക്ക് പിന്നിലായി കറുത്ത കൊടിയും, ബാഡ്‌ജോക്കെ കുത്തി ഞങ്ങൾ കുറച്ചുപേരും .

ഏറ്റവും മുൻപിൽ സി. എഛ് ഗംഗാധരൻ മാസ്റ്റർ കഴുത മഹാരാജാവിന്റെ  മരണ വിവരം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ മൈക്കിലൂടെ വിളിച്ചു പറഞ്ഞുകൊണ്ട് പോവുന്നുണ്ടായിരുന്നു . മൈക്ക് അനൗൺസ്‌മെന്റ്… വിശ്വ വിഖ്യാതനായ കഴുത മഹാരാജാവ് അന്തരിച്ചു ! വിലപയാത്ര മയ്യഴി യുടെ ആദരം പറ്റി തെരുവോരങ്ങളിലൂടെ ഇതാ വരുന്നു . ഇതൊന്നും അറിയാതെ  ബസ്സിൽ യാത്രചെയ്യുന്നവർക്ക് അപ്പോഴും ഒരത്ഭുതമായിരുന്നു കടകളടച്ചിരിക്കുന്നു .        

തെരുവിലൂടെ കഴുതയെ പട്ടു പുതപ്പിച്ചു റീത്തോക്കെ വെച്ച് വിലാപയാത്ര, ചദ്രദാസിന്റെ വീടുവരെ പോയി; കഴുതയുടെ ജഡം ആ പറമ്പിൽ സംസ്കരിച്ചു .        

ഇതും ഒരു പ്രധാന വാർത്തയായി മുഖ്യ പത്രങ്ങളുടെ ഫ്രണ്ട് പേജിൽ ഉണ്ടായിരുന്നു.                                      

ഒരു പക്ഷെ ലോകത്തിലെ കഴുതകളുടെ കൂട്ടത്തിൽ  ഇത്രയും ബഹുമാനവും ആദരവും, സ്നേഹവും അംഗീകാരവുംകിട്ടിയ ആദ്യത്തെയും അവസാനത്തെയും കഴുത ഇതായിരിക്കും എന്ന് മാത്രം പറഞ്ഞു കൊണ്ട് ഈ കഴുത പുരാണം അവസാനിപ്പിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ കൂടി പറയട്ടെ?

കുറച്ചു ദിവസം കഴിഞ്ഞു കഴുത മഹാരാജാവിന്റെ ഓർമ പുതുക്കാൻ ഏകദേശം 30 – 35 ഓളം പ്രയിമറി സ്‌കൂൾ കുട്ടികൾക്ക്? സ്‌കൂൾ ബാഗും, കുടയും, യൂണിഫോമും, പള്ളി മൈതാനിയിൽ വെച്ച് സൗജന്യമായി നൽകിയതും ഓർമിച്ചു കൊണ്ട്

മഠത്തിൽ ബാബു ജയ പ്രകാശ് …✍️ My Cell No – 0091 9500716709

ബാബു ജയപ്രകാശ്  Editആസസ് ഇന്റർ നേഷണൽചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾCreate a free website or blog at WordPress.com.Create your website with WordPress.comGet started

4 Comments

  1. John Merandedz's avatar John Merandedz says:

    Well narrated Babu, and very interesting. Memories will never die.

    Liked by 1 person

    1. Babucoins's avatar Babucoins says:

      Hi
      Couldn’t got you! From Mahe?

      Like

  2. Coumar's avatar Coumar says:

    Eagerly waiting for your new posts. Thanks Babu 🙏

    Liked by 1 person

    1. Babucoins's avatar Babucoins says:

      Thank you Kumar🙂

      Like

Leave a reply to John Merandedz Cancel reply